വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ബാബിലോൺ വീണിരിക്കുന്നു!”

“ബാബിലോൺ വീണിരിക്കുന്നു!”

അധ്യായം പതി​നേഴ്‌

“ബാബി​ലോൺ വീണി​രി​ക്കു​ന്നു!”

യെശയ്യാവു 21:1-17

1, 2. (എ) ബൈബി​ളി​ന്റെ ആകമാന പ്രതി​പാ​ദ്യ വിഷയം എന്താണ്‌, എന്നാൽ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ ഏതു പ്രധാന ഉപവി​ഷയം കാണാം? (ബി) ബാബി​ലോ​ണി​ന്റെ പതനത്തെ കുറി​ച്ചുള്ള വിഷയം ബൈബിൾ എങ്ങനെ വികസി​പ്പി​ക്കു​ന്നു?

 ഒരു മുഖ്യ പ്രതി​പാ​ദ്യ വിഷയ​വും നിരവധി ഉപവി​ഷ​യ​ങ്ങ​ളും ഉള്ള ഒരു മഹത്തായ ഗ്രന്ഥമാ​ണു ബൈബിൾ. മിശി​ഹൈക രാജ്യ ഗവൺമെ​ന്റി​ലൂ​ടെ യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കുക എന്നതാണ്‌ അതിലെ മുഖ്യ പ്രതി​പാ​ദ്യ വിഷയം. ആവർത്തി​ച്ചാ​വർത്തി​ച്ചു വരുന്ന പ്രധാ​ന​പ്പെട്ട മറ്റു ചില വിഷയ​ങ്ങ​ളും അതിൽ കാണാം. അതി​ലൊ​ന്നാണ്‌ ബാബി​ലോ​ണി​ന്റെ പതനത്തെ കുറി​ച്ചു​ള്ളത്‌.

2 പ്രസ്‌തുത വിഷയത്തെ കുറിച്ച്‌ യെശയ്യാവ്‌ 13-ഉം 14-ഉം അധ്യാ​യ​ങ്ങ​ളിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നു. 21-ാം അധ്യാ​യ​ത്തി​ലും 44-ഉം 45-ഉം അധ്യാ​യ​ങ്ങ​ളി​ലും അതു വീണ്ടും ആവർത്തി​ക്കു​ന്നുണ്ട്‌. ഒരു നൂറ്റാ​ണ്ടി​നു​ശേഷം അതേ വിഷയത്തെ കുറി​ച്ചു​തന്നെ യിരെ​മ്യാവ്‌ കൂടു​ത​ലായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ പ്രസ്‌തുത വിഷയ​ത്തി​ന്റെ മഹത്തായ പരിസ​മാ​പ്‌തി കാണാം. (യിരെ​മ്യാ​വു 51:60-64; വെളി​പ്പാ​ടു 18:1-19:4) ബൈബിൾ ഗൗരവ​ബു​ദ്ധി​യോ​ടെ പഠിക്കുന്ന ഓരോ​രു​ത്ത​രും ദൈവ​വ​ച​ന​ത്തി​ലെ ഈ പ്രധാന ഉപവി​ഷ​യ​ത്തിൽ താത്‌പ​ര്യം പ്രകട​മാ​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. ഇക്കാര്യ​ത്തിൽ യെശയ്യാവ്‌ 21-ാം അധ്യായം നമ്മെ സഹായി​ക്കു​ന്നു. കാരണം, ബാബി​ലോൺ എന്ന ലോക​ശ​ക്തി​യു​ടെ ഭാവി പതനത്തെ കുറി​ച്ചുള്ള അത്ഭുത​ക​ര​മായ പ്രവചന വിശദാം​ശങ്ങൾ അതിൽ നമുക്കു കാണാം. യെശയ്യാ​വു 21-ാം അധ്യായം മറ്റൊരു പ്രധാന ബൈബിൾ വിഷയത്തെ കുറി​ച്ചും ഊന്നി​പ്പ​റ​യു​ന്ന​താ​യി നാം പിന്നീടു കാണു​ന്ന​താ​യി​രി​ക്കും. ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമുക്ക്‌ എത്രമാ​ത്രം ജാഗ്ര​ത​യു​ണ്ടെന്നു വിലയി​രു​ത്താൻ പ്രസ്‌തുത വിഷയം നമ്മെ സഹായി​ക്കും.

“കഠിന​മാ​യോ​രു ദർശനം”

3. “സമു​ദ്ര​തീ​രത്തെ മരുഭൂ​മി” എന്നു ബാബി​ലോ​ണി​നെ വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അതിന്റെ ഭാവി സംബന്ധിച്ച്‌ ആ പേര്‌ എന്തു സൂചി​പ്പി​ക്കു​ന്നു?

3 അശുഭസൂചകമായ ഒരു കാര്യം പറഞ്ഞു​കൊ​ണ്ടാണ്‌ യെശയ്യാ​വു 21-ാം അധ്യായം തുടങ്ങു​ന്നത്‌. “സമു​ദ്ര​തീ​രത്തെ മരുഭൂ​മി​യെ​ക്കു​റി​ച്ചുള്ള പ്രവാ​ചകം: തെക്കു ചുഴലി​ക്കാ​ററു അടിക്കു​ന്ന​തു​പോ​ലെ, അതു മരുഭൂ​മി​യിൽനി​ന്നു ഭയങ്കര​ദേ​ശ​ത്തു​നി​ന്നു തന്നേ, വരുന്നു!” (യെശയ്യാ​വു 21:1) യൂഫ്ര​ട്ടീസ്‌ നദിയു​ടെ ഇരുതീ​ര​ങ്ങ​ളി​ലു​മാ​യി വ്യാപി​ച്ചു​കി​ട​ക്കുന്ന ഒരു നഗരമാണ്‌ ബാബി​ലോൺ. അതിന്റെ കിഴക്കേ പകുതി യൂഫ്ര​ട്ടീസ്‌, ടൈ​ഗ്രീസ്‌ എന്നീ രണ്ടു വൻനദി​കൾക്ക്‌ ഇടയി​ലുള്ള പ്രദേ​ശ​ത്താണ്‌. ആ നഗരം സമു​ദ്ര​തീ​ര​ത്തു​നിന്ന്‌ വളരെ അകലെ​യാ​ണു സ്ഥിതി ചെയ്യു​ന്നത്‌. അപ്പോൾപ്പി​ന്നെ എന്തു​കൊ​ണ്ടാണ്‌ അതിനെ “സമു​ദ്ര​തീ​രത്തെ മരുഭൂ​മി” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌? കാരണം, വർഷം​തോ​റു​മുള്ള വെള്ള​പ്പൊ​ക്ക​ത്തി​ന്റെ ഫലമായി ബാബി​ലോൺ പ്രദേ​ശത്ത്‌ വിശാ​ല​മായ ഒരു ചതുപ്പു​നില ‘സമുദ്രം’ ഉണ്ടാകു​മാ​യി​രു​ന്നു. സങ്കീർണ​മായ വിധത്തിൽ വരമ്പു​ക​ളും നീർച്ചാ​ലു​ക​ളും കനാലു​ക​ളും മറ്റും നിർമി​ച്ചു​കൊണ്ട്‌ ബാബി​ലോ​ണി​യർ ആ ചതുപ്പു​നില പ്രദേ​ശത്തെ ഉപയോ​ഗ​പ്പെ​ടു​ത്തി. നഗരസം​ര​ക്ഷ​ണ​ത്തിന്‌ ഉതകത്ത​ക്ക​വണ്ണം അവർ ആ പ്രദേ​ശത്തെ ജലശേ​ഖ​രത്തെ വളരെ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ക്കു​ന്നു. കാര്യങ്ങൾ അങ്ങനെ​യൊ​ക്കെ ആണെങ്കി​ലും, ദിവ്യ ന്യായ​വി​ധി​യിൽനിന്ന്‌ ബാബി​ലോ​ണി​നെ രക്ഷിക്കാൻ മനുഷ്യ ശ്രമങ്ങൾക്കൊ​ന്നും ആവില്ല. മുമ്പ്‌ അവിടം ഒരു പാഴ്‌നി​ല​മാ​യി​രു​ന്നു, അത്‌ വീണ്ടും അങ്ങനെ ആയിത്തീ​രും. ബാബി​ലോ​ണി​ന്റെ മേൽ വലി​യൊ​രു വിപത്തു സംഭവി​ക്കാൻ പോകു​ക​യാണ്‌. തെക്കുള്ള ചുട്ടു​പൊ​ള്ളുന്ന മരുഭൂ​മി​യിൽനിന്ന്‌ ചില​പ്പോ​ഴൊ​ക്കെ ഇസ്രാ​യേൽ ദേശ​ത്തേക്ക്‌ ആഞ്ഞടി​ക്കാ​റുള്ള ശക്തമായ കൊടു​ങ്കാ​റ്റു​പോ​ലെ ഉഗ്രമാ​യി​രി​ക്കും അത്‌.—സെഖര്യാ​വു 9:14 താരത​മ്യം ചെയ്യുക.

4. ‘മഹാബാ​ബി​ലോ​ണി’നെ കുറി​ച്ചുള്ള വെളി​പ്പാ​ടി​ലെ ദർശന​ത്തിൽ ‘വെള്ളങ്ങൾ,’ “മരുഭൂ​മി” തുടങ്ങിയ ഘടകങ്ങൾ എങ്ങനെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ‘വെള്ളങ്ങൾ’ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

4 ഈ പുസ്‌ത​ക​ത്തി​ന്റെ 14-ാം അധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ, പുരാതന ബാബി​ലോ​ണിന്‌ ഒരു പ്രതി​രൂ​പം ഇക്കാല​ത്തുണ്ട്‌—വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ “മഹാബാ​ബി​ലോൺ.” വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ മഹാബാ​ബി​ലോ​ണി​നെ “മരുഭൂ​മി”യോടും “വെള്ള”ത്തോടും ബന്ധപ്പെ​ടു​ത്തി പറഞ്ഞി​രി​ക്കു​ന്നു. വെളി​പ്പാ​ടി​ലെ വിവരണം അനുസ​രിച്ച്‌, മഹാബാ​ബി​ലോൺ ആരാ​ണെന്നു കാണി​ച്ചു​കൊ​ടു​ക്കാൻ ദൂതൻ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാ​നെ മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​കു​ന്നു. ‘വംശങ്ങ​ളെ​യും പുരു​ഷാ​ര​ങ്ങ​ളെ​യും ജാതി​ക​ളെ​യും ഭാഷക​ളെ​യും’ പ്രതി​നി​ധാ​നം ചെയ്യുന്ന “പെരു​വെ​ള്ള​ത്തി​ന്മീ​തെ” അവൾ ‘ഇരിക്കു​ന്ന​താ​യി’ ദൂതൻ യോഹ​ന്നാ​നോ​ടു പറയുന്നു. (വെളി​പ്പാ​ടു 17:1-3, 5, 15) വ്യാജ​മ​ത​ത്തി​നു ലഭിച്ചി​രി​ക്കുന്ന ജനപി​ന്തുണ, ഇത്രകാ​ലം നിലനി​ന്നു​പോ​രാൻ അതിനെ സഹായി​ച്ചി​രി​ക്കുന്ന ഒരു പ്രധാന ഘടകമാണ്‌. എന്നാൽ ഒടുവിൽ ആ ‘വെള്ളങ്ങൾ’ അവളുടെ സംരക്ഷ​ണ​ത്തിന്‌ ഉതകില്ല. പുരാതന ബാബി​ലോ​ണി​നെ പോലെ അവളും ശൂന്യ​മാ​കും, അവഗണി​ക്ക​പ്പെ​ടും, പാഴാ​യി​ത്തീ​രും.

5. “ദ്രോഹി”യും “കവർച്ച​ക്കാര”നും എന്ന ദുഷ്‌കീർത്തി ബാബി​ലോ​ണി​നു ലഭിക്കു​ന്നത്‌ എങ്ങനെ?

5 യെശയ്യാവിന്റെ നാളു​ക​ളിൽ ബാബി​ലോൺ ഒരു ലോക​ശ​ക്തി​യാ​യി മാറി​ക്ക​ഴി​ഞ്ഞി​ട്ടില്ല. എന്നാൽ ലോക​ശ​ക്തി​യാ​യി​ക്ക​ഴി​യു​മ്പോൾ, ബാബി​ലോൺ അതിന്റെ ശക്തി ദുരു​പ​യോ​ഗം ചെയ്യു​മെന്ന്‌ യഹോവ ഇപ്പോൾത്തന്നെ മുൻകൂ​ട്ടി കാണുന്നു. യെശയ്യാവ്‌ തുടർന്നു പറയു​ന്നതു ശ്രദ്ധി​ക്കുക. “കഠിന​മാ​യോ​രു ദർശനം എനിക്കു വെളി​പ്പെ​ട്ടി​രി​ക്കു​ന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ച​ക്കാ​രൻ കവർച്ച​ചെ​യ്യു​ന്നു.” (യെശയ്യാ​വു 21:2എ) യഹൂദ ഉൾപ്പെ​ടെ​യുള്ള രാജ്യ​ങ്ങളെ പിടി​ച്ച​ട​ക്കുന്ന ബാബി​ലോൺ നിശ്ചയ​മാ​യും അവയെ ദ്രോ​ഹി​ക്കു​ക​യും കവർച്ച നടത്തു​ക​യും ചെയ്യുന്നു. ബാബി​ലോ​ണി​യർ യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കു​ക​യും ആലയം കവർച്ച ചെയ്യു​ക​യും മാത്രമല്ല അവിടത്തെ ആളുകളെ ബന്ദിക​ളാ​യി ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ക​യും ചെയ്യും. ആ നിസ്സഹാ​യ​രായ പ്രവാ​സി​കൾക്ക്‌ അവിടെ ദ്രോ​ഹ​ക​ര​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രും, അവർ വിശ്വാ​സത്തെ പ്രതി പരിഹ​സി​ക്ക​പ്പെ​ടും, സ്വദേ​ശ​ത്തേക്കു മടങ്ങാ​നാ​കു​മെന്ന യാതൊ​രു പ്രത്യാ​ശ​യും അവർക്ക്‌ ഉണ്ടായി​രി​ക്കു​ക​യില്ല.—2 ദിനവൃ​ത്താ​ന്തം 36:17-21; സങ്കീർത്തനം 137:1-4.

6. (എ) ഏതു നെടു​വീർപ്പി​നാണ്‌ യഹോവ അറുതി വരുത്താൻ പോകു​ന്നത്‌? (ബി) ഏതു രാജ്യങ്ങൾ ബാബി​ലോ​ണി​നെ ആക്രമി​ക്കു​മെന്നു മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു, അത്‌ എങ്ങനെ നിവൃ​ത്തി​യേ​റും?

6 ഈ ‘കഠിന ദർശന’ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌ ബാബി​ലോൺ ശരിക്കും അർഹി​ക്കു​ന്ന​താണ്‌. അതിന്റെ അർഥം ബാബി​ലോ​ണി​നു കഠിന സമയങ്ങൾ വരാനി​രി​ക്കു​ന്നു എന്നാണ്‌. യെശയ്യാവ്‌ തുടർന്നു പറയുന്നു: “ഏലാം, നീ കയറി​ച്ചെ​ല്ലുക. മേദിയാ, നീ ഉപരോ​ധി​ക്കുക. അവൾ നിമിത്തം ഉണ്ടായ നെടു​വീർപ്പു​കൾക്കു ഞാൻ അറുതി​വ​രു​ത്തും.” (യെശയ്യാ​വു 21:2ബി, “പി.ഒ.സി. ബൈ.”) ആ നിഷ്‌ഠുര സാമ്രാ​ജ്യ​ത്തി​നു കീഴിൽ കഷ്‌ടം അനുഭ​വി​ക്കു​ന്ന​വർക്ക്‌ ആശ്വാസം ലഭിക്കും. ഒടുവിൽ, അവരുടെ നെടു​വീർപ്പ്‌ അവസാ​നി​ക്കാൻ പോകു​ന്നു! (സങ്കീർത്തനം 79:11, 12) എന്നാൽ എങ്ങനെ ആയിരി​ക്കും അവർക്ക്‌ ആശ്വാസം കൈവ​രുക? ബാബി​ലോ​ണി​നെ ആക്രമി​ക്കാ​നി​രി​ക്കുന്ന രണ്ടു രാജ്യ​ങ്ങ​ളു​ടെ പേരുകൾ യെശയ്യാവ്‌ പറയു​ന്നുണ്ട്‌: ഏലാമും മേദ്യ​യും. രണ്ടു നൂറ്റാ​ണ്ടു​കൾക്കു ശേഷം, അതായത്‌ പൊ.യു.മു. 539-ൽ, പേർഷ്യ​ക്കാ​ര​നായ കോ​രെശ്‌ (സൈറസ്‌) പേർഷ്യ​ക്കാ​രു​ടെ​യും മേദ്യ​രു​ടെ​യും സംയുക്ത സൈന്യ​ത്തെ ബാബി​ലോ​ണി​നെ​തി​രെ നയിക്കും. മാത്രമല്ല, പൊ.യു.മു. 539-ന്‌ മുമ്പ്‌ പേർഷ്യൻ സാമ്രാ​ട്ടു​കൾ ഏലാമി​ന്റെ കുറെ ഭാഗ​മെ​ങ്കി​ലും കൈവ​ശ​മാ​ക്കും. a അതിനാൽ പേർഷ്യൻ സൈന്യ​ത്തിൽ ഏലാമ്യ​രും ഉണ്ടായി​രി​ക്കും.

7. ദർശനം യെശയ്യാ​വി​നെ എങ്ങനെ ബാധി​ക്കു​ന്നു, അത്‌ എന്തു വ്യക്തമാ​ക്കു​ന്നു?

7 ഈ ദർശനം തന്നിലു​ണ്ടാ​ക്കുന്ന ഫലത്തെ കുറിച്ച്‌ യെശയ്യാവ്‌ വർണി​ക്കു​ന്നതു നോക്കുക: “അതു​കൊ​ണ്ടു എന്റെ അരയിൽ വേദന നിറഞ്ഞി​രി​ക്കു​ന്നു; നോവു കിട്ടിയ സ്‌ത്രീ​യു​ടെ നോവു​പോ​ലെ​യുള്ള വേദന എന്നെ പിടി​ച്ചി​രി​ക്കു​ന്നു; എനിക്കു ചെവി കേട്ടു​കൂ​ടാ​ത​വണ്ണം ഞാൻ അതി​വേ​ദ​ന​പ്പെ​ട്ടി​രി​ക്കു​ന്നു; കണ്ണു കാണാ​ത​വണ്ണം ഞാൻ പരി​ഭ്ര​മി​ച്ചി​രി​ക്കു​ന്നു. എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമി​പ്പി​ച്ചി​രി​ക്കു​ന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാ​സ​മയം അവൻ എനിക്കു വിറയ​ലാ​ക്കി​ത്തീർത്തു.” (യെശയ്യാ​വു 21:3, 4) ശാന്തമാ​യി​രുന്ന്‌ ധ്യാനി​ക്കാൻ പറ്റിയ സന്ധ്യാ​സ​മയം പ്രവാ​ചകൻ വളരെ പ്രിയ​പ്പെ​ടു​ന്ന​താ​യി തോന്നു​ന്നു. എന്നാൽ ഇപ്പോൾ സന്ധ്യക്ക്‌ അതിന്റെ ഭംഗി നഷ്‌ട​പ്പെ​ട്ടി​രി​ക്കു​ന്നു. പകരം പ്രവാ​ച​കന്‌ അതു സംബന്ധിച്ച്‌ ഭയവും വേദന​യും വിറയ​ലു​മാ​ണു തോന്നു​ന്നത്‌. പ്രസവ​വേദന അനുഭ​വി​ക്കുന്ന ഒരു സ്‌ത്രീ​യെ​പ്പോ​ലെ അവൻ പുളയു​ക​യാണ്‌. അവന്റെ “ഹൃദയം പതറുന്നു.” ഒരു പണ്ഡിതൻ ആ വാക്യത്തെ “എന്റെ ഹൃദയം ശക്തിയാ​യി മിടി​ക്കു​ന്നു” എന്നാണ്‌ വിവർത്തനം ചെയ്യു​ന്നത്‌. പ്രസ്‌തുത പ്രയോ​ഗം “തീവ്ര​വും ക്രമം തെറ്റി​യ​തു​മായ ഹൃദയ​മി​ടി​പ്പി​നെ” പരാമർശി​ക്കു​ന്ന​താ​യി അദ്ദേഹം പറയുന്നു. ഈ മാനസിക വ്യഥയ്‌ക്കു കാരണ​മെ​ന്താണ്‌? യെശയ്യാ​വി​ന്റെ ഈ ഭീതിക്ക്‌ ഒരു പ്രാവ​ച​നിക സ്വഭാവം ഉണ്ട്‌ എന്നതു വ്യക്തം. പൊ.യു.മു. 539 ഒക്‌ടോ​ബർ 5/6-ന്‌ സമാന​മായ ഒരു ഭീതി ബാബി​ലോ​ണി​യ​രു​ടെ​മേൽ വരും.

8. ശത്രുക്കൾ മതിലു​കൾക്കു പുറത്ത്‌ എത്തിയി​രി​ക്കുന്ന കാര്യം അറിയാ​മാ​യി​രു​ന്നി​ട്ടും, പ്രവചി​ക്ക​പ്പെ​ട്ട​തു​പോ​ലെ ബാബി​ലോ​ണി​യർ എങ്ങനെ പ്രവർത്തി​ക്കു​ന്നു?

8 പൊ.യു.മു. 539 ഒക്‌ടോ​ബർ 5-ലെ സായാഹ്നം. ഇരുട്ടു പരക്കാൻ തുടങ്ങി. സംഭ്ര​മി​ക്കാൻ യാതൊ​രു കാരണ​വും ഇല്ലെന്ന്‌ ബാബി​ലോ​ണി​യർ അപ്പോ​ഴും വിശ്വ​സി​ക്കു​ന്നു. അതിന്‌ ഏകദേശം രണ്ടു നൂറ്റാണ്ടു മുമ്പാണ്‌ യെശയ്യാവ്‌ ഇപ്രകാ​രം മുൻകൂ​ട്ടി പറഞ്ഞത്‌: “മേശ ഒരുക്കു​വിൻ; പരവതാ​നി വിരി​പ്പിൻ; ഭക്ഷിച്ചു പാനം ചെയ്‌വിൻ.” (യെശയ്യാ​വു 21:5എ) ഗർവി​ഷ്‌ഠ​നായ ബേൽശസ്സർ രാജാവ്‌ തന്റെ കൊട്ടാ​ര​ത്തിൽ ഒരു വിരുന്നു നടത്തു​ന്ന​താണ്‌ രംഗം. ആയിര​ത്തോ​ളം വരുന്ന പ്രഭു​ക്ക​ന്മാർക്കും അതു​പോ​ലെ​തന്നെ അവന്റെ നിരവധി ഭാര്യ​മാർക്കും വെപ്പാ​ട്ടി​കൾക്കു​മാ​യി ഇരിപ്പി​ടങ്ങൾ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്‌. (ദാനീ​യേൽ 5:1, 2) നഗരമ​തി​ലു​കൾക്കു വെളി​യിൽ സൈന്യ​ങ്ങൾ എത്തിയി​രി​ക്കുന്ന കാര്യം വിരു​ന്നി​നാ​യി അവിടെ കൂടി​വ​ന്നി​രി​ക്കു​ന്ന​വർക്ക്‌ അറിയാം. എന്നാൽ തങ്ങളുടെ നഗരത്തെ ആർക്കും പിടി​ച്ച​ട​ക്കാ​നാ​വി​ല്ലെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു. കൂറ്റൻ മതിലു​ക​ളും ആഴമുള്ള ജലകി​ട​ങ്ങു​ക​ളും എണ്ണമറ്റ ദൈവ​ങ്ങ​ളും ഉള്ളതി​നാൽ ആ നഗരത്തെ കീഴട​ക്കുക അസാധ്യ​മാ​യി തോന്നി​ക്കു​ന്നു. അതു​കൊണ്ട്‌ ആളുകൾ ‘ഭക്ഷിച്ചു പാനം ചെയ്യുന്നു.’ ബേൽശസ്സർ കുടിച്ചു മത്തനാ​കു​ന്നു, എന്നാൽ ആ അവസ്ഥയിൽ ആയിരി​ക്കു​ന്നത്‌ അവൻ മാത്രമല്ല. യെശയ്യാ​വി​ന്റെ തുടർന്നുള്ള പ്രാവ​ച​നിക വാക്കുകൾ വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ, ആരെങ്കി​ലും ഉണർത്തേണ്ടി വരത്തക്ക​വണ്ണം ബാബി​ലോ​ണി​ലെ ഉയർന്ന ഉദ്യോ​ഗ​സ്ഥ​ന്മാർ കുടിച്ച്‌ ലക്കുകെട്ട അവസ്ഥയി​ലാണ്‌.

9. ‘പരി​ചെക്ക്‌ എണ്ണ പൂശേ​ണ്ടത്‌’ ആവശ്യ​മാ​യി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 “പ്രഭു​ക്ക​ന്മാ​രേ, എഴു​ന്നേ​ല്‌പിൻ; പരി​ചെക്കു എണ്ണ പൂശു​വിൻ” (യെശയ്യാ​വു 21:5ബി) ബാബി​ലോ​ണി​യ​രു​ടെ വിരുന്ന്‌ പെട്ടെന്ന്‌ അവസാ​നി​ച്ചി​രി​ക്കു​ന്നു. പ്രഭു​ക്ക​ന്മാർ ഇപ്പോൾ ഉണരേ​ണ്ട​തുണ്ട്‌. പ്രവാ​ച​ക​നായ ദാനീ​യേ​ലി​നെ അവി​ടേക്കു വരുത്തു​ന്നു. യെശയ്യാവ്‌ വിവരി​ച്ചതു പോലുള്ള ഒരു സംഭ്രാ​ന്തി ബാബി​ലോ​ണി​യൻ രാജാ​വായ ബേൽശ​സ്സ​റി​ന്റെ​മേൽ യഹോവ വരുത്തു​ന്ന​താ​യി അവൻ കാണുന്നു. മേദ്യ​രും പേർഷ്യ​ക്കാ​രും ഏലാമ്യ​രും ഉൾപ്പെട്ട സംയുക്ത സൈന്യം നഗരത്തി​ന്റെ പ്രതി​രോ​ധ​ങ്ങളെ മറിക​ടന്ന്‌ അതിനു​ള്ളി​ലേക്കു കടക്കു​മ്പോൾ രാജ​കൊ​ട്ടാ​ര​ത്തി​ലെ പ്രഭു​ക്ക​ന്മാ​രും മറ്റും ശരിക്കും ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു. താമസി​യാ​തെ ബാബി​ലോൺ അടിയ​റവു പറയുന്നു! എന്നാൽ ‘പരി​ചെക്കു എണ്ണ പൂശുക’ എന്ന്‌ 5-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥ​മെ​ന്താണ്‌? ഒരു ഭരണ​പ്ര​ദേ​ശത്തെ കാത്തു​സം​ര​ക്ഷി​ക്കു​ന്നത്‌ അവിടത്തെ രാജാവ്‌ ആയതി​നാൽ ചില​പ്പോൾ ബൈബിൾ അയാളെ “പരിച” എന്നു വിളി​ക്കാ​റുണ്ട്‌. b (സങ്കീർത്തനം 89:18) അതു​കൊണ്ട്‌ യെശയ്യാ​വു 21:5 ഒരു പുതിയ രാജാ​വി​ന്റെ ആവശ്യത്തെ കുറി​ച്ചാ​യി​രി​ക്കാം മുൻകൂ​ട്ടി പറയു​ന്നത്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ബേൽശസ്സർ ആ “രാത്രി​യിൽ തന്നേ” വധിക്ക​പ്പെ​ടു​ന്നു. അതിനാൽ ‘പരി​ചെക്കു എണ്ണ പൂശേണ്ട’തുണ്ട്‌, അതായത്‌ പുതിയ ഒരു രാജാ​വി​നെ വാഴി​ക്കേ​ണ്ട​തുണ്ട്‌.—ദാനീ​യേൽ 5:1-9, 30.

10. ദ്രോ​ഹ​ക​ര​മാ​യി പ്രവർത്തി​ക്കു​ന്ന​വരെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽനിന്ന്‌ യഹോ​വ​യു​ടെ ആരാധ​കർക്ക്‌ എന്ത്‌ ആശ്വാസം നേടാ​നാ​കും?

10 സത്യാരാധനയെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും ഈ വിവര​ണ​ത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്തു​ന്നു. പുരാതന ബാബി​ലോ​ണി​നെ പോലെ, അതിന്റെ ആധുനിക പകർപ്പായ മഹാബാ​ബി​ലോൺ ദ്രോ​ഹ​ത്തോ​ടെ പ്രവർത്തി​ക്കു​ക​യും കവർച്ച നടത്തു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ക്കാ​നും പീഡി​പ്പി​ക്കാ​നും അന്യാ​യ​മാ​യി അവരു​ടെ​മേൽ നികുതി ചുമത്താ​നും മതനേ​താ​ക്ക​ന്മാർ ഇന്നോളം ഗൂഢാ​ലോ​ചന നടത്തി​വ​രു​ന്നു. എന്നാൽ യെശയ്യാ പ്രവചനം വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ, ദ്രോ​ഹ​ക​ര​മായ ഇത്തരം പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം യഹോവ കാണു​ന്നുണ്ട്‌, അതു​കൊണ്ട്‌ അത്തരം ദ്രോ​ഹങ്ങൾ ചെയ്യു​ന്ന​വരെ അവൻ ശിക്ഷി​ക്കാ​തി​രി​ക്കില്ല. തന്നെ തെറ്റായി ചിത്രീ​ക​രി​ക്കു​ക​യും തന്റെ ജനത്തെ ദ്രോ​ഹി​ക്കു​ക​യും ചെയ്യുന്ന സർവ മതങ്ങ​ളെ​യും യഹോവ നശിപ്പി​ക്കും. (വെളി​പ്പാ​ടു 18:8) അതു സാധ്യ​മാ​ണോ? തീർച്ച​യാ​യും. അതു സംബന്ധിച്ച നമ്മുടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്താൻ പുരാതന ബാബി​ലോ​ണി​നെ​യും അതിന്റെ ആധുനിക പകർപ്പി​നെ​യും കുറിച്ച്‌ അവൻ നൽകിയ മുന്നറി​യി​പ്പു​കൾ എങ്ങനെ നിവർത്തി​ച്ചി​രി​ക്കു​ന്നു എന്നു പരിചി​ന്തി​ച്ചാൽ മതി.

“ബാബി​ലോൺ വീണി​രി​ക്കു​ന്നു!”

11. (എ) ഒരു കാവൽക്കാ​രന്റെ ഉത്തരവാ​ദി​ത്വം എന്താണ്‌, ഇക്കാലത്ത്‌ കാവൽക്കാ​ര​നാ​യി വർത്തി​ക്കു​ന്നത്‌ ആർ? (ബി) കഴുത​കളെ പൂട്ടിയ യുദ്ധര​ഥ​വും ഒട്ടകങ്ങളെ പൂട്ടിയ യുദ്ധര​ഥ​വും എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

11 തുടർന്ന്‌ യഹോവ തന്റെ പ്രവാ​ച​ക​നോ​ടു സംസാ​രി​ക്കു​ക​യാണ്‌. യെശയ്യാവ്‌ അതു റിപ്പോർട്ടു ചെയ്യുന്നു: “കർത്താവു എന്നോടു: നീ ചെന്നു ഒരു കാവല്‌ക്കാ​രനെ നിർത്തി​ക്കൊൾക; അവൻ കാണു​ന്നതു അറിയി​ക്കട്ടെ . . . എന്നു കല്‌പി​ച്ചു.” (യെശയ്യാ​വു 21:6, 7ബി) ഈ വാക്കുകൾ 21-ാം അധ്യാ​യ​ത്തി​ലെ മറ്റൊരു പ്രധാന ഉപവി​ഷ​യത്തെ, കാവൽക്കാ​രനെ കുറി​ച്ചുള്ള വിഷയത്തെ അവതരി​പ്പി​ക്കു​ന്നു. അത്‌ ഇന്നത്തെ എല്ലാ സത്യ​ക്രി​സ്‌ത്യാ​നി​കൾക്കും താത്‌പ​ര്യ​മുള്ള ഒന്നാണ്‌. കാരണം, ‘ഉണർന്നി​രി​ക്കാൻ’ യേശു തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” (NW) ദൈവ​ത്തി​ന്റെ ന്യായ​വി​ധി ദിവസം എത്ര അടുത്തി​രി​ക്കു​ന്നു എന്നതി​നെ​യും ഈ ദുഷിച്ച ലോക​ത്തി​ന്റെ അപകട​ങ്ങ​ളെ​യും കുറിച്ച്‌ കാണുന്ന കാര്യങ്ങൾ ഒരിക്ക​ലും നമ്മെ അറിയി​ക്കാ​തി​രു​ന്നി​ട്ടില്ല. (മത്തായി 24:42, 45-47) യെശയ്യാ​വി​ന്റെ ദർശന​ത്തി​ലെ കാവൽക്കാ​രൻ എന്താണു കാണു​ന്നത്‌? “രണ്ടു പടക്കു​തി​ര​കളെ പൂട്ടിയ ഒരു യുദ്ധര​ഥ​വും കഴുത​കളെ പൂട്ടിയ ഒരു യുദ്ധര​ഥ​വും ഒട്ടകങ്ങളെ പൂട്ടിയ ഒരു യുദ്ധര​ഥ​വും അവൻ കണ്ടു. ഏകാ​ഗ്ര​മാ​യി, ദത്തശ്ര​ദ്ധ​യോ​ടെ അവൻ വീക്ഷിച്ചു.” (യെശയ്യാ​വു 21:7, NW) ഇവിടെ പറയുന്ന ‘ഓരോ യുദ്ധര​ഥ​വും’ അതതു തരം മൃഗങ്ങളെ പൂട്ടിയ രഥവ്യൂ​ഹ​ങ്ങ​ളെ​യാ​കാം സൂചി​പ്പി​ക്കു​ന്നത്‌. പരിശീ​ലനം ലഭിച്ച പടക്കു​തി​ര​കളെ പോലെ അവ അതി​വേഗം യുദ്ധത്തി​നാ​യി പാഞ്ഞടു​ക്കു​ന്നു. കഴുത​കളെ പൂട്ടിയ യുദ്ധര​ഥ​വും ഒട്ടകങ്ങളെ പൂട്ടിയ യുദ്ധര​ഥ​വും ഉചിത​മാ​യി​ത്തന്നെ മേദ്യ​യെ​യും പേർഷ്യ​യെ​യും സൂചി​പ്പി​ക്കു​ന്നു. ആ രണ്ടു സൈന്യ​ങ്ങ​ളും ചേർന്ന്‌ കൂട്ടായ ആക്രമണം നടത്തും. പേർഷ്യൻ സൈന്യം യുദ്ധത്തി​നു കഴുത​ക​ളെ​യും ഒട്ടകങ്ങ​ളെ​യും ഉപയോ​ഗി​ച്ച​താ​യി ചരിത്രം വ്യക്തമാ​ക്കു​ന്നു.

12. യെശയ്യാ​വി​ന്റെ ദർശന​ത്തി​ലെ കാവൽക്കാ​രൻ ഏതെല്ലാം ഗുണങ്ങൾ പ്രകട​മാ​ക്കു​ന്നു, ഇന്ന്‌ ആ ഗുണങ്ങൾ ആർക്കെ​ല്ലാം ആവശ്യ​മാണ്‌?

12 തുടർന്ന്‌ കാവൽക്കാ​രൻ ഒരു റിപ്പോർട്ട്‌ നൽകാൻ പ്രേരി​ത​നാ​കു​ന്നു: “അവൻ ഒരു സിംഹം​പോ​ലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവി​ടാ​തെ കാവൽനി​ല്‌ക്കു​ന്നു; രാത്രി മുഴു​വ​നും ഞാൻ കാവൽ കാത്തു​കൊ​ണ്ടി​രു​ന്നു. ഇതാ, ഒരു കൂട്ടം കുതി​ര​ച്ചേ​വകർ; ഈരണ്ടീ​ര​ണ്ടാ​യി കുതി​രപ്പട വരുന്നു എന്നു പറഞ്ഞു.” (യെശയ്യാ​വു 21:8, 9എ) ദർശന​ത്തി​ലെ കാവൽക്കാ​രൻ ‘സിംഹ​സ​മാന’ ധൈര്യ​ത്തോ​ടെ വിളി​ച്ചു​പ​റ​യു​ന്നു. ബാബി​ലോൺ പോലെ വളരെ കരുത്തുറ്റ ഒരു രാജ്യ​ത്തി​നെ​തി​രെ ന്യായ​വി​ധി ഘോഷി​ക്കാൻ ധൈര്യം ആവശ്യ​മാണ്‌. എന്നാൽ അതു മാത്രം പോരാ, സഹിഷ്‌ണു​ത​യും അനിവാ​ര്യ​മാണ്‌. ആ കാവൽക്കാ​രൻ രാവും പകലും തന്റെ നിയുക്ത സ്ഥാനത്തു നിൽക്കു​ന്നു. അവൻ ഒരിക്ക​ലും ജാഗ്രത കൈ​വെ​ടി​യു​ന്നില്ല. സമാന​മാ​യി, ഈ അന്ത്യനാ​ളു​ക​ളി​ലെ കാവൽക്കാ​രൻ വർഗത്തി​നു ധൈര്യ​വും സഹിഷ്‌ണു​ത​യും ആവശ്യ​മാണ്‌. (വെളി​പ്പാ​ടു 14:12) അവർക്കു മാത്രമല്ല സത്യ​ക്രി​സ്‌ത്യാ​നി​ക​ളായ എല്ലാവർക്കും ഈ ഗുണങ്ങൾ തികച്ചും അനിവാ​ര്യ​മാണ്‌.

13, 14. (എ) പുരാതന ബാബി​ലോ​ണിന്‌ എന്തു സംഭവി​ക്കു​ന്നു, ഏത്‌ അർഥത്തി​ലാണ്‌ അതിലെ വിഗ്ര​ഹങ്ങൾ തകർക്ക​പ്പെ​ടു​ന്നത്‌? (ബി) സമാന​മായ ഒരു വീഴ്‌ച മഹാബാ​ബി​ലോ​ണിന്‌ സംഭവി​ച്ചത്‌ എങ്ങനെ, എപ്പോൾ?

13 യെശയ്യാവിന്റെ ദർശന​ത്തി​ലെ കാവൽക്കാ​രൻ ഒരു യുദ്ധരഥം പാഞ്ഞടു​ക്കു​ന്ന​താ​യി കാണുന്നു. എന്തു വാർത്ത​യാണ്‌ അവൻ അറിയി​ക്കു​ന്നത്‌? “വീണു, ബാബേൽ വീണു! [“ബാബി​ലോൺ വീണി​രി​ക്കു​ന്നു,” NW] അതിലെ ദേവന്മാ​രു​ടെ വിഗ്ര​ഹ​ങ്ങ​ളൊ​ക്കെ​യും നിലത്തു വീണു തകർന്നു കിടക്കു​ന്നു എന്നും അവൻ പറഞ്ഞു.” (യെശയ്യാ​വു 21:9ബി) എത്ര പുളക​പ്ര​ദ​മായ റിപ്പോർട്ട്‌! ദൈവ​ജ​നത്തെ ദ്രോ​ഹി​ക്കു​ക​യും കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌ത അവൾ ഒടുവിൽ വീണി​രി​ക്കു​ന്നു! c ഏത്‌ അർഥത്തി​ലാ​ണു ബാബി​ലോ​ണി​ലെ വിഗ്ര​ഹങ്ങൾ തകർന്നു​കി​ട​ക്കു​ന്നത്‌? മേദോ-പേർഷ്യൻ യോദ്ധാ​ക്കൾ ബാബി​ലോ​ണി​യൻ മന്ദിര​ങ്ങ​ളി​ലേക്കു കടന്നു​ചെന്ന്‌ അവി​ടെ​യുള്ള അസംഖ്യം വിഗ്ര​ഹ​ങ്ങളെ തച്ചുട​യ്‌ക്കു​മോ? ഇല്ല, അതിന്റെ ആവശ്യ​മില്ല. ബാബി​ലോൺ നഗരത്തെ സംരക്ഷി​ക്കാൻ അതിലെ വിഗ്ര​ഹ​ദൈ​വ​ങ്ങൾക്കു കഴിവി​ല്ലെ​ന്നതു വ്യക്തമാ​കും എന്ന അർഥത്തി​ലാണ്‌ അവ തകർക്ക​പ്പെ​ടു​ന്നത്‌. ദൈവ​ജ​നത്തെ അടിച്ച​മർത്താൻ കഴിയാ​തെ​വ​രു​ന്ന​തി​നാൽ ബാബി​ലോൺ വീണു​പോ​കും.

14 മഹാബാബിലോണിന്റെ കാര്യ​മോ? ഒന്നാം ലോക​മ​ഹാ​യുദ്ധ കാലത്ത്‌ ദൈവ​ജ​നത്തെ അടിച്ച​മർത്താൻ നടത്തിയ ഗൂഢാ​ലോ​ച​ന​യു​ടെ ഫലമായി അവരെ പ്രവാ​സ​ത്തിൽ വെച്ചു​കൊ​ണ്ടി​രി​ക്കാൻ അവൾക്കു കഴിഞ്ഞു. അങ്ങനെ അവരുടെ പ്രസം​ഗ​പ്ര​വർത്തനം ഏതാണ്ടു നിലച്ച മട്ടിലാ​യി. വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റി​നെ​യും മറ്റ്‌ പ്രമുഖ വ്യക്തി​ക​ളെ​യും കള്ളക്കേ​സിൽ കുടുക്കി തടവി​ലാ​ക്കി. എന്നാൽ അത്ഭുത​ക​ര​മെന്നു പറയട്ടെ, 1919-ൽ ആ അവസ്ഥയ്‌ക്കു മാറ്റം വന്നു. അവർ ജയിൽമോ​ചി​ത​രാ​യി, ആസ്ഥാന ഓഫീസ്‌ വീണ്ടും തുറന്നു പ്രവർത്തി​ക്കാൻ തുടങ്ങി, പ്രസംഗ പ്രവർത്ത​ന​വും പുനഃ​രാ​രം​ഭി​ച്ചു. അങ്ങനെ, ദൈവ​ജ​ന​ത്തി​ന്റെ മേലുള്ള പിടി നഷ്‌ട​പ്പെട്ടു എന്ന അർഥത്തിൽ മഹാബാ​ബി​ലോൺ വീണു. d വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ, യെശയ്യാ​വു 21:9-ലേതിനു സമാന​മായ വാക്കുകൾ ഉപയോ​ഗിച്ച്‌ ഒരു ദൂതൻ ഈ വീഴ്‌ചയെ കുറിച്ച്‌ രണ്ടു തവണ ഘോഷി​ക്കു​ന്നു.—വെളി​പ്പാ​ടു 14:8; 18:2.

15, 16. ഏത്‌ അർഥത്തി​ലാണ്‌ യെശയ്യാ​വി​ന്റെ ജനം ‘മെതി’ ആയിരി​ക്കു​ന്നത്‌, അവരോ​ടുള്ള യെശയ്യാ​വി​ന്റെ മനോ​ഭാ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

15 തന്റെ ജനത്തോ​ടുള്ള അനുക​മ്പാർദ്ര​മായ വാക്കു​ക​ളോ​ടെ​യാണ്‌ യെശയ്യാവ്‌ പ്രാവ​ച​നിക സന്ദേശം ഉപസം​ഹ​രി​ക്കു​ന്നത്‌. അവൻ ഇങ്ങനെ പറയുന്നു: “എന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രാ​യേ​ലി​ന്റെ ദൈവ​മായ സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്‌തു ഞാൻ കേട്ടി​ട്ടു​ള്ളതു നിങ്ങ​ളോ​ടു അറിയി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 21:10) ബൈബി​ളിൽ മിക്ക​പ്പോ​ഴും മെതിക്കൽ എന്ന വാക്ക്‌ ദൈവ​ജ​ന​ത്തി​നു നൽകുന്ന ശിക്ഷണ​ത്തി​ന്റെ​യും അവരുടെ ശുദ്ധീ​ക​ര​ണ​ത്തി​ന്റെ​യും പ്രതീ​ക​മാണ്‌. ദൈവ​ത്തി​ന്റെ ഉടമ്പടി​ജനത ‘കളത്തിലെ ധാന്യം’ ആയിത്തീ​രും. കളത്തിൽ വെച്ച്‌ കറ്റ മെതി​ച്ചിട്ട്‌ ഗോത​മ്പും പതിരും വേർതി​രി​ച്ചെ​ടു​ക്കു​ന്നു. ഇസ്രാ​യേ​ലി​നു ലഭിക്കുന്ന ഈ ശിക്ഷണ​ന​ട​പടി കണ്ട്‌ യെശയ്യാവ്‌ ആനന്ദി​ക്കു​ന്നില്ല. പകരം, ‘കളത്തിലെ ധാന്യം’ പോലെ ഭാവി​യിൽ മെതി​ക്ക​പ്പെ​ടാ​നി​രി​ക്കുന്ന ദൈവ​ജ​ന​ത്തോട്‌ അവന്‌ അനുക​മ്പ​യാ​ണു തോന്നു​ന്നത്‌. അവരിൽ ചിലർ തങ്ങളുടെ ആയുഷ്‌കാ​ലം മുഴുവൻ ഒരു അന്യ​ദേ​ശത്ത്‌ പ്രവാ​സി​ക​ളാ​യി കഴിയും.

16 ഇത്‌ നമു​ക്കെ​ല്ലാ​വർക്കും ഒരു നല്ല മുന്നറി​യി​പ്പാ​യി ഉതകുന്നു. ഇന്നു ക്രിസ്‌തീയ സഭയിൽ ചിലർക്ക്‌ തെറ്റു ചെയ്യു​ന്ന​വ​രോട്‌ അനുകമ്പ തോന്നാ​തി​രു​ന്നേ​ക്കാം. ശിക്ഷണം ലഭിക്കു​ന്ന​വ​രാ​കട്ടെ, അതി​നോ​ടു നീരസ​വും കാണി​ച്ചേ​ക്കാം. എന്നാൽ, യഹോവ തന്റെ ജനത്തെ ശിക്ഷി​ക്കു​ന്നത്‌ അവരെ ശുദ്ധീ​ക​രി​ക്കാ​നാ​ണെന്നു മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ, നാം ശിക്ഷണത്തെ തുച്ഛീ​ക​രി​ക്കു​ക​യോ താഴ്‌മ​യോ​ടെ അതിനു വിധേ​യ​രാ​കു​ന്ന​വരെ അവജ്ഞ​യോ​ടെ വീക്ഷി​ക്കു​ക​യോ ചെയ്യു​ക​യില്ല. ഇനി, നമുക്കാണ്‌ ശിക്ഷണം ലഭിക്കു​ന്ന​തെ​ങ്കിൽ നാം അതി​നോ​ടു മറുത്തു​നിൽക്കു​ക​യു​മില്ല. ദൈവ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മാ​യി ദൈവിക ശിക്ഷണത്തെ നമുക്കു സ്വീക​രി​ക്കാം.—എബ്രായർ 12:6.

കാവൽക്കാ​ര​നോ​ടു ചോദി​ക്കൽ

17. ഏദോ​മി​നെ “ദൂമ” എന്ന്‌ ഉചിത​മാ​യി​ത്തന്നെ വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 യെശയ്യാവു 21-ാം അധ്യാ​യ​ത്തി​ലെ രണ്ടാമത്തെ പ്രാവ​ച​നിക സന്ദേശം ഊന്നൽ നൽകു​ന്നത്‌ കാവൽക്കാ​ര​നാണ്‌. ആ സന്ദേശം ഇങ്ങനെ ആരംഭി​ക്കു​ന്നു: “ദൂമ​യെ​ക്കു​റി​ച്ചുള്ള പ്രവാ​ചകം: കാവല്‌ക്കാ​രാ, രാത്രി എന്തായി? കാവല്‌ക്കാ​രാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീ​രിൽനി​ന്നു എന്നോടു വിളി​ച്ചു​ചോ​ദി​ക്കു​ന്നു.” (യെശയ്യാ​വു 21:11) എവി​ടെ​യാണ്‌ ഈ ദൂമ? തെളി​വ​നു​സ​രിച്ച്‌, ബൈബിൾ കാലങ്ങ​ളിൽ ദൂമ എന്നു പേരുള്ള നിരവധി പട്ടണങ്ങൾ ഉണ്ടായി​രു​ന്നു. എന്നാൽ അവയിൽ ഏതെങ്കി​ലും ഒരു പട്ടണ​ത്തെ​യോ സേയീ​രിൽ (ഏദോ​മി​ന്റെ മറ്റൊരു പേര്‌) ഉള്ള ഏതെങ്കി​ലും ഒരു സ്ഥലത്തെ​യോ അല്ല ഈ വാക്യ​ത്തി​ലെ ദൂമ എന്ന പദം​കൊണ്ട്‌ സൂചി​പ്പി​ക്കു​ന്നത്‌. “ദൂമ” എന്ന പ്രയോ​ഗ​ത്തി​ന്റെ അർഥം “നിശ്ശബ്ദത” എന്നാണ്‌. ഈ പ്രയോ​ഗം സേയീ​രി​ന്റെ ഭാവി എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നു സൂചി​പ്പി​ക്കാൻ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. ഇതു​പോ​ലെ, മുൻ പ്രഖ്യാ​പ​ന​ത്തി​ലും ഭാവിയെ സൂചി​പ്പി​ക്കുന്ന ഒരു പ്രയോ​ഗം കാണാം. ദൈവ​ജ​ന​ത്തോ​ടു ദീർഘ​കാ​ല​മാ​യി പ്രതി​കാര മനോ​ഭാ​വ​ത്തോ​ടെ പെരു​മാ​റിയ ഏദോം നിശ്ശബ്ദ​മാ​യി​ത്തീ​രും, അതേ അതു മരണത്തിൽ നിശ്ശബ്ദ​മാ​കും. എന്നാൽ അതു സംഭവി​ക്കു​ന്ന​തി​നു മുമ്പ്‌ ചിലർ ജിജ്ഞാസ പൂണ്ട്‌ ഭാവിയെ കുറിച്ച്‌ ആരായും.

18. “പ്രഭാ​ത​വും രാത്രി​യും വന്നിരി​ക്കു​ന്നു” എന്ന പ്രഖ്യാ​പനം പുരാതന ഏദോ​മി​ന്മേൽ നിവൃ​ത്തി​യേ​റു​ന്നത്‌ എങ്ങനെ?

18 യെശയ്യാവ്‌ തന്റെ പ്രവച​ന​പു​സ്‌തകം എഴുതുന്ന സമയത്ത്‌, ശക്തമായ അസീറി​യൻ സൈന്യം ആക്രമി​ച്ചു മുന്നേ​റുന്ന മാർഗ​ത്തി​ലാണ്‌ ഏദോം സ്ഥിതി ചെയ്യു​ന്നത്‌. ആക്രമ​ണ​ത്തി​ന്റെ ആ രാത്രി എപ്പോൾ അവസാ​നി​ക്കും എന്ന്‌ അറിയാൻ ഏദോ​മി​ലുള്ള ചിലർ ഉത്‌ക​ട​മാ​യി ആഗ്രഹി​ക്കു​ന്നു. അവർക്കു ലഭിക്കുന്ന ഉത്തരം എന്തായി​രി​ക്കും? “അതിന്നു കാവല്‌ക്കാ​രൻ: പ്രഭാ​ത​വും രാത്രി​യും വന്നിരി​ക്കു​ന്നു” എന്ന ഉത്തരമാ​യി​രി​ക്കും നൽകുക. (യെശയ്യാ​വു 21:12എ) ഏദോ​മി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്ര ശുഭ​പ്ര​തീക്ഷ നൽകുന്ന കാര്യ​ങ്ങളല്ല അവ. ചെറി​യൊ​രു പ്രഭാ​ത​ശോഭ ചക്രവാ​ള​ത്തിൽ ദൃശ്യ​മാ​യി​രി​ക്കു​മെ​ങ്കി​ലും, അതു നൈമി​ഷി​ക​വും അയഥാർഥ​വു​മാ​യി​രി​ക്കും. പ്രഭാ​തത്തെ തുടർന്ന്‌ വളരെ വേഗത്തിൽ രാത്രി—ആക്രമ​ണ​ത്തി​ന്റെ ഇരുണ്ട കാലഘട്ടം—വരും. ഏദോ​മി​ന്റെ ഭാവി സംബന്ധിച്ച എത്ര ഉചിത​മായ ചിത്രം! അസീറി​യൻ ആക്രമണം അവസാ​നി​ക്കു​മെ​ങ്കി​ലും, അസീറി​യ​യ്‌ക്കു ശേഷം ലോക​ശക്തി എന്ന നിലയിൽ രംഗ​പ്ര​വേശം ചെയ്യുന്ന ബാബി​ലോൺ നിരവധി ഏദോ​മ്യ​രെ വധിക്കും. (യിരെ​മ്യാ​വു 25:17, 21; 27:2-8) എന്നാൽ ഏദോ​മി​ന്മേ​ലുള്ള ആക്രമണം അവിടം​കൊണ്ട്‌ അവസാ​നി​ക്കു​ക​യില്ല. ബാബി​ലോ​ണി​നു ശേഷം പേർഷ്യ​യും തുടർന്ന്‌ ഗ്രീക്കു​കാ​രും ഏദോ​മി​നെ ആക്രമി​ക്കും. അതിനു​ശേഷം റോമൻ കാലഘ​ട്ട​ത്തിൽ ഏദോ​മ്യർക്കു കുറച്ചു കാല​ത്തേ​ക്കുള്ള ഒരു ‘പ്രഭാതം’ ഉണ്ടായി​രി​ക്കും. ഏദോമ്യ വംശത്തിൽ പെട്ട ഹെരോ​ദാ​വു​മാർ യെരൂ​ശ​ലേ​മിൽ അധികാ​ര​ത്തിൽ വരുന്ന കാലഘ​ട്ട​ത്തി​ലാ​യി​രി​ക്കും അത്‌. എന്നാൽ ആ ‘പ്രഭാതം’ അധിക​കാ​ലം നീണ്ടു​നിൽക്കു​ക​യില്ല. ഒടുവിൽ, ഏദോം എന്നേക്കു​മാ​യി അസ്‌തി​ത്വ​ത്തിൽനിന്ന്‌, ചരി​ത്ര​ത്തിൽനി​ന്നു​തന്നെ അസ്‌ത​മി​ക്കും. അതിനാൽ ദൂമ എന്ന പേര്‌ അതിനു ശരിക്കും യോജി​ക്കു​ന്ന​താണ്‌.

19. “നിങ്ങൾക്കു ചോദി​ക്ക​ണ​മെ​ങ്കിൽ ചോദി​ച്ചു​കൊൾവിൻ; പോയി വരുവിൻ” എന്നു പറയു​മ്പോൾ കാവൽക്കാ​രൻ എന്തായി​രി​ക്കാം അർഥമാ​ക്കു​ന്നത്‌?

19 പിൻവരുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ കാവൽക്കാ​രൻ തന്റെ വാക്കുകൾ ഉപസം​ഹ​രി​ക്കു​ന്നു: “നിങ്ങൾക്കു ചോദി​ക്ക​ണ​മെ​ങ്കിൽ ചോദി​ച്ചു​കൊൾവിൻ; പോയി വരുവിൻ.” (യെശയ്യാ​വു 21:12ബി) “പോയി വരുവിൻ” എന്ന പ്രയോ​ഗം ഏദോ​മി​നു വരാനി​രി​ക്കുന്ന ‘രാത്രി​കളു’ടെ അനന്തമായ തുടർച്ചയെ ആയിരി​ക്കാം സൂചി​പ്പി​ക്കു​ന്നത്‌. അല്ലെങ്കിൽ, ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന വാക്കിനെ “മടങ്ങി​വ​രുക” എന്നും വിവർത്തനം ചെയ്യാ​വു​ന്ന​തി​നാൽ, ജനതയു​ടെ മേലുള്ള കുറ്റവി​ധി​യിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഏദോ​മ്യർ വ്യക്തി​ക​ളെന്ന നിലയിൽ അനുത​പിച്ച്‌ യഹോ​വ​യി​ലേക്കു ‘മടങ്ങി​വ​രേ​ണ്ട​തുണ്ട്‌’ എന്നു പ്രവാ​ചകൻ സൂചി​പ്പി​ക്കു​ക​യാ​യി​രി​ക്കാം. പ്രസ്‌തുത പ്രയോ​ഗ​ത്തിന്‌ ഇതിൽ ഏത്‌ അർഥമാ​യാ​ലും, കാവൽക്കാ​രൻ കൂടു​ത​ലായ ചോദ്യ​ങ്ങൾ ക്ഷണിക്കു​ക​യാണ്‌.

20. യെശയ്യാ​വു 21:11, 12-ലെ പ്രഖ്യാ​പനം യഹോ​വ​യു​ടെ ജനത്തിന്‌ ഇന്നു വളരെ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഹ്രസ്വമായ ഈ പ്രസ്‌താ​വന ആധുനിക നാളിലെ യഹോ​വ​യു​ടെ ജനത്തിനു വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ള്ള​താ​യി​രു​ന്നി​ട്ടുണ്ട്‌. e ഇന്നു മനുഷ്യ​വർഗം കടുത്ത ആത്മീയ അന്ധകാ​ര​ത്തി​ലാണ്‌, അവർ ദൈവ​ത്തിൽനി​ന്നു വളരെ അകന്നു​പോ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ഈ വ്യവസ്ഥി​തിക്ക്‌ നാശം വന്നുഭ​വി​ക്കും. (റോമർ 13:12; 2 കൊരി​ന്ത്യർ 4:4) ഈ രാത്രി​കാ​ലത്ത്‌, എങ്ങനെ​യെ​ങ്കി​ലും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കൈവ​രി​ക്കാ​മെന്ന മനുഷ്യ​വർഗ​ത്തി​ന്റെ പ്രത്യാശ ഇരുണ്ട കാലത്തി​നു മുമ്പുള്ള അയഥാർഥ​മായ പ്രഭാ​ത​ശോഭ പോലെ മാത്ര​മാണ്‌. എന്നാൽ, ശരിക്കുള്ള ഒരു പ്രഭാതം ആസന്നമാണ്‌—അതു ഭൂമി​മേ​ലുള്ള ക്രിസ്‌തു​വി​ന്റെ സഹസ്രാബ്‌ദ വാഴ്‌ച​യു​ടെ തുടക്കം ആയിരി​ക്കും. എന്നാൽ രാത്രി തുടരു​ന്നി​ട​ത്തോ​ളം കാലം, ആത്മീയ​മാ​യി ഉണർന്നി​രു​ന്നു​കൊ​ണ്ടും ഈ ദുഷിച്ച വ്യവസ്ഥി​തി​യു​ടെ അന്ത്യത്തെ കുറിച്ച്‌ ധൈര്യ​പൂർവം ഘോഷി​ച്ചു​കൊ​ണ്ടും കാവൽക്കാ​രൻ വർഗത്തി​ന്റെ നേതൃ​ത്വ​ത്തെ നാം പിൻപ​റ്റേ​ണ്ട​തുണ്ട്‌.—1 തെസ്സ​ലൊ​നീ​ക്യർ 5:6.

മരു​പ്ര​ദേ​ശത്ത്‌ അന്ധകാരം

21. (എ) ‘അറബി​ദേ​ശത്തെ കുറി​ച്ചുള്ള പ്രവാ​ചകം’ എന്നതിൽ എന്തു ദ്വയാർഥ​പ്ര​യോ​ഗം കാണാം? (ബി) ദേദാന്യ പുരു​ഷ​ന്മാ​രു​ടെ വ്യാപാ​രി​സം​ഘങ്ങൾ എന്നത്‌ എന്തിനെ പരാമർശി​ക്കു​ന്നു?

21 യെശയ്യാവു 21-ാം അധ്യാ​യ​ത്തി​ലെ അവസാന പ്രഖ്യാ​പനം “അറബി​ദേശ”ത്തിന്‌ എതി​രെ​യു​ള്ള​താണ്‌. അത്‌ ഇപ്രകാ​രം തുടങ്ങു​ന്നു: “അറബി​ദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള പ്രവാ​ചകം: ദേദാ​ന്യ​രു​ടെ സാർത്ഥ​ഗ​ണ​ങ്ങ​ളാ​യു​ള്ളോ​രേ, നിങ്ങൾ അറബി​യി​ലെ കാട്ടിൽ രാപാർപ്പിൻ.” (യെശയ്യാ​വു 21:13) ഈ പ്രഖ്യാ​പനം നിരവധി അറബി ഗോ​ത്ര​ങ്ങളെ ഉദ്ദേശി​ച്ചു​ള്ള​താണ്‌. ഈ വാക്യ​ത്തി​ലെ ‘അറബി​ദേശം’ എന്നതി​നുള്ള എബ്രായ പദത്തിന്റെ അക്ഷരീയ അർഥം “മരു​പ്ര​ദേശം” എന്നാണ്‌. ആ പദം ചില​പ്പോ​ഴൊ​ക്കെ “സായാഹ്നം” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​റുണ്ട്‌. കാരണം എബ്രായ ഭാഷയിൽ “മരു​പ്ര​ദേശം” എന്നതി​നും “സായാഹ്നം” എന്നതി​നു​മുള്ള പദങ്ങൾ തമ്മിൽ വളരെ സാമ്യ​മുണ്ട്‌. ഇത്‌ ഒരു ദ്വയാർഥ​പ്ര​യോ​ഗം ആണെന്ന്‌—ആ ദേശത്തു വരാനി​രി​ക്കുന്ന ഇരുണ്ട സായാ​ഹ്നത്തെ, അനർഥ​കാ​ലത്തെ സൂചി​പ്പി​ക്കു​ന്നെന്ന്‌—ചിലർ പറയുന്നു. ഒരു പ്രമുഖ അറബി​ഗോ​ത്ര​മായ ദേദാന്യ പുരു​ഷ​ന്മാ​രു​ടെ സാർത്ഥ​ഗ​ണങ്ങൾ (വ്യാപാ​രി​സം​ഘങ്ങൾ) ഉൾപ്പെ​ട്ടി​രി​ക്കുന്ന ഒരു രാത്രി​സം​ഭ​വത്തെ പരാമർശി​ച്ചു​കൊ​ണ്ടാണ്‌ പ്രസ്‌തുത പ്രഖ്യാ​പനം തുടങ്ങു​ന്നത്‌. സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും മുത്തു​ക​ളും വിലപി​ടി​പ്പുള്ള മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​കുന്ന ഈ വ്യാപാ​രി​സം​ഘങ്ങൾ ഒരു മരുസ​ങ്കേ​ത​ത്തിൽനിന്ന്‌ അടുത്ത​തി​ലേക്കു വാണിജ്യ മാർഗ​ങ്ങ​ളി​ലൂ​ടെ ആണ്‌ പോയി​രു​ന്നത്‌. എന്നാൽ ഇവിടെ അവർ തങ്ങൾക്കു നല്ല പരിച​യ​മുള്ള ആ വഴികൾ വിട്ട്‌ രാത്രി​ക​ളിൽ ഒളിവിൽ കഴിയു​ന്ന​താ​യി കാണുന്നു. എന്തു​കൊണ്ട്‌?

22, 23. (എ) ഭാര​പ്പെ​ടു​ത്തുന്ന എന്തു ചുമട്‌ അറബി ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ വരുന്നു, അവരു​ടെ​മേൽ അത്‌ എന്ത്‌ ഫലം ഉളവാ​ക്കു​ന്നു? (ബി) ആ വിപത്ത്‌ എത്ര പെട്ടെ​ന്നാ​യി​രി​ക്കും വരുക, അതു വരുത്തു​ന്നത്‌ ആർ?

22 യെശയ്യാവ്‌ വിശദീ​ക​രി​ക്കു​ന്നു: “തേമാ​ദേ​ശ​നി​വാ​സി​കളേ, നിങ്ങൾ ദാഹി​ച്ചി​രി​ക്കു​ന്ന​വന്നു വെള്ളം കൊണ്ടു​ചെ​ല്ലു​വിൻ; ഓടി​പ്പോ​കു​ന്ന​വരെ അപ്പവു​മാ​യി ചെന്നു എതി​രേ​ല്‌പിൻ. അവർ വാളിനെ ഒഴിഞ്ഞു ഓടി​പ്പോ​കു​ന്ന​വ​രാ​കു​ന്നു; ഊരിയ വാളി​നെ​യും കുലെച്ച വില്ലി​നെ​യും യുദ്ധത്തി​ന്റെ കൊടു​മ​യെ​യും ഒഴിഞ്ഞു ഓടു​ന്നവർ തന്നേ.” (യെശയ്യാ​വു 21:14, 15) അതേ, യുദ്ധത്തി​ന്റെ അതിഭാ​രം ഈ അറബി​ഗോ​ത്ര​ങ്ങ​ളു​ടെ മേൽ വരും. ഈ മേഖല​യി​ലെ ഏറ്റവും ജലസമൃ​ദ്ധി​യുള്ള മരുപ്പ​ച്ച​പ്ര​ദേ​ശത്തു സ്ഥിതി ചെയ്യുന്ന തേമാ, നിസ്സഹാ​യ​രായ യുദ്ധ അഭയാർഥി​കൾക്കു വേണ്ടി അപ്പവും വെള്ളവും കൊണ്ടു​വ​രാൻ നിർബ​ന്ധി​ത​യാ​കും. ഈ അനർഥം എപ്പോ​ഴാ​യി​രി​ക്കും വരുക?

23 യെശയ്യാവ്‌ തുടർന്നു പറയുന്നു: “കർത്താവു ഇപ്രകാ​രം എന്നോടു അരുളി​ച്ചെ​യ്‌തു: കൂലി​ക്കാ​രന്റെ ആണ്ടു​പോ​ലെ​യുള്ള ഒരു ആണ്ടിന്നകം കേദാ​രി​ന്റെ മഹത്വം ഒക്കെയും ക്ഷയിച്ചു​പോ​കും; കേദാ​ര്യ​രിൽ വീരന്മാ​രായ വില്ലാ​ളി​ക​ളു​ടെ കൂട്ടത്തിൽ ശേഷി​ക്കു​ന്നവർ ചുരു​ക്ക​മാ​യി​രി​ക്കും; യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ​ല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.” (യെശയ്യാ​വു 21:16, 17) മുഴു അറേബ്യ​യെ​യും സൂചി​പ്പി​ക്കാ​നാ​യി ചില​പ്പോ​ഴൊ​ക്കെ കേദാർ എന്ന്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌. അത്രയ്‌ക്കു പ്രമു​ഖ​മായ ഒരു ഗോ​ത്ര​മാണ്‌ അത്‌. ഈ ഗോ​ത്ര​ത്തി​ലെ വില്ലാ​ളി​ക​ളു​ടെ​യും വീരന്മാ​രു​ടെ​യും എണ്ണം കുറഞ്ഞു കുറഞ്ഞ്‌ അവർ വെറു​മൊ​രു ശേഷി​പ്പാ​യി മാറു​മെന്ന്‌ യഹോവ നിർണ​യി​ച്ചി​രി​ക്കു​ന്നു. എപ്പോൾ? “ഒരു ആണ്ടിന്നകം,” അതിൽ കൂടുതൽ സമയ​മെ​ടു​ക്കില്ല. വേതന​വ്യ​വസ്ഥ പ്രകാ​ര​മുള്ള സമയത്തിൽ കൂടുതൽ ഒരു കൂലി​ക്കാ​രൻ പണി​യെ​ടു​ക്കു​ക​യി​ല്ലാ​ത്തതു പോ​ലെ​യാണ്‌ ഇത്‌. ഇതെല്ലാം എങ്ങനെ കൃത്യ​മാ​യി നിവൃ​ത്തി​യേറി എന്നതു സംബന്ധി​ച്ചു തിട്ടമില്ല. അസീറി​യൻ രാജാ​ക്ക​ന്മാ​രായ സർഗോൻ രണ്ടാമ​നും സൻഹേ​രീ​ബും അറേബ്യ കീഴട​ക്കി​യ​തി​ന്റെ ബഹുമതി അവകാ​ശ​പ്പെ​ടു​ന്നു. മുൻകൂ​ട്ടി പറയ​പ്പെ​ട്ട​തു​പോ​ലെ, ഗർവി​ഷ്‌ഠ​രായ അറബി ഗോ​ത്ര​ങ്ങ​ളി​ലെ അംഗസം​ഖ്യ കുറഞ്ഞത്‌ ഇവരിൽ ഒരാൾ നടത്തിയ ആക്രമണ ഫലമാ​യാ​കാം.

24. അറേബ്യക്ക്‌ എതി​രെ​യുള്ള യെശയ്യാ​വി​ന്റെ പ്രവചനം നിവൃ​ത്തി​യേറി എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

24 ഈ പ്രവചനം അതേപടി നിവൃ​ത്തി​യേറി എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. പ്രസ്‌തുത പ്രഖ്യാ​പ​ന​ത്തി​ലെ അവസാന വാക്കുകൾ അതിന്റെ നിവൃ​ത്തി​യെ സ്ഥിരീ​ക​രി​ക്കു​ന്നു: “യിസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ​ല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.” യെശയ്യാ​വി​ന്റെ നാളിലെ ആളുകളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ബാബി​ലോൺ അസീറി​യയെ കീഴടക്കി അധികാ​ര​ത്തിൽ വരു​മെ​ന്നും പിന്നീട്‌ അവർ അധമമായ ഉല്ലാസ​ത്തി​മർപ്പിൽ ആയിരി​ക്കുന്ന ഒറ്റ രാത്രി​കൊ​ണ്ടു​തന്നെ അതിന്‌ അധികാ​രം നഷ്ടപ്പെ​ടു​മെ​ന്നും വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. അതു​പോ​ലെ, പ്രബല ശക്തിയായ ഏദോം മരണക​ര​മായ നിശ്ശബ്ദ​ത​യിൽ ആകു​മെ​ന്നും സമ്പന്നമായ അറബി ഗോ​ത്ര​ങ്ങ​ളു​ടെ​മേൽ കഷ്‌ട​ത​ക​ളു​ടെ​യും ദാരി​ദ്ര്യ​ത്തി​ന്റെ​യും ഒരു രാത്രി വരു​മെ​ന്നും വിശ്വ​സി​ക്കാൻ അവർക്കു പ്രയാ​സ​മാണ്‌. എന്നാൽ, അതെല്ലാം അങ്ങനെ​തന്നെ സംഭവി​ക്കു​മെന്ന്‌ യഹോവ പറയുന്നു, അവ സംഭവി​ക്കു​ക​യും ചെയ്യുന്നു. ഇക്കാലത്ത്‌, വ്യാജമത ലോക​സാ​മ്രാ​ജ്യം നശിപ്പി​ക്ക​പ്പെ​ടു​മെന്ന്‌ യഹോവ നമ്മോടു പറയുന്നു. അതു സംഭവി​ക്കു​മോ എന്നു സംശയി​ക്കേ​ണ്ട​തില്ല. അതു സംഭവി​ക്കു​മെന്ന്‌ ഉറപ്പാണ്‌. കാരണം, യഹോ​വ​യാണ്‌ അതു പറഞ്ഞി​രി​ക്കു​ന്നത്‌!

25. കാവൽക്കാ​രന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാൻ കഴിയും?

25 അതുകൊണ്ട്‌, നമുക്ക്‌ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ലെ കാവൽക്കാ​ര​നെ​പ്പോ​ലെ ആയിരി​ക്കാം. ഉയർന്ന ഒരു കാവൽഗോ​പു​ര​ത്തിൽ നിന്നു​കൊണ്ട്‌ ആസന്നമായ അപകട​ത്തി​ന്റെ എന്തെങ്കി​ലും സൂചന​യു​ണ്ടോ എന്നറി​യാൻ കണ്ണെത്താ​വുന്ന ദൂരത്തിൽ സൂക്ഷ്‌മ നിരീ​ക്ഷണം നടത്തുന്ന ആ കാവൽക്കാ​ര​നെ​പ്പോ​ലെ നമുക്കു ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കാം. വിശ്വസ്‌ത കാവൽക്കാ​രൻ വർഗ​ത്തോട്‌, ഇന്നു ഭൂമി​യിൽ ശേഷി​ക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോട്‌, നമുക്കു പറ്റിനിൽക്കാം. ക്രിസ്‌തു സ്വർഗ​ത്തിൽ വാഴ്‌ച നടത്തുന്നു; മനുഷ്യ​വർഗം ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യി​രി​ക്കുന്ന ദീർഘ​വും ഇരുൾ മൂടി​യ​തു​മായ രാത്രി​യു​ടെ കാലഘ​ട്ട​ത്തിന്‌ അവൻ പെട്ടെ​ന്നു​തന്നെ അറുതി വരുത്തും; തുടർന്ന്‌ ഒരു പുതിയ പ്രഭാതം അവൻ ആനയി​ക്കും, അതായത്‌ ഒരു പറുദീ​സാ ഭൂമി​യിൽ അവൻ ആയിരം വർഷം വാഴ്‌ച നടത്തും! സമൃദ്ധ​മായ തെളി​വു​ക​ളുള്ള ഇക്കാര്യ​ങ്ങ​ളെ​ല്ലാം സധൈ​ര്യം ഘോഷി​ക്കു​ന്ന​തിൽ നമുക്ക്‌ അഭിഷിക്ത ശേഷി​പ്പി​നോ​ടു ചേരാം.

[അടിക്കു​റി​പ്പു​കൾ]

a പേർഷ്യൻ രാജാ​വായ സൈറ​സി​നെ ചില​പ്പോ​ഴൊ​ക്കെ “അൻഷാ​നി​ലെ രാജാവ്‌” എന്നു പരാമർശി​ക്കാ​റുണ്ട്‌. അൻഷാൻ ഏലാമി​ലെ ഒരു പ്രദേശം അല്ലെങ്കിൽ നഗരം ആയിരു​ന്നു. യെശയ്യാവ്‌ ജീവി​ച്ചി​രുന്ന പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടി​ലെ ഇസ്രാ​യേ​ല്യർക്ക്‌ പേർഷ്യ​യെ കുറിച്ച്‌ ഒരുപക്ഷേ അറിയില്ല. എന്നാൽ ഏലാമി​നെ കുറിച്ച്‌ അവർക്കു നന്നായി അറിയാം. യെശയ്യാ​വു 21:2-ൽ പ്രവാ​ചകൻ പേർഷ്യ എന്നതിനു പകരം ഏലാം എന്നു പറയു​ന്ന​തി​ന്റെ കാരണം അതാകാം.

b വെട്ടു തടയു​മ്പോൾ വാൾ തട്ടി​ത്തെ​റി​ക്കാ​നാ​യി തോൽപ്പ​രി​ച​ക​ളിൽ എണ്ണ പുരട്ടുന്ന ഒരു രീതി പ്രാചീ​ന​കാ​ലത്തെ സൈനി​കർക്ക്‌ ഉണ്ടായി​രു​ന്നു. യെശയ്യാ​വു 21:5-ലെ ‘പരി​ചെക്കു എണ്ണ പൂശുക’ എന്ന വാക്കുകൾ ഈ രീതിയെ ആയിരി​ക്കാം പരാമർശി​ക്കു​ന്നത്‌ എന്നു കരുതുന്ന ചില ബൈബിൾ നിരൂ​പ​ക​രു​മുണ്ട്‌. ഒരു വ്യാഖ്യാ​നം ഇതായി​രി​ക്കെ, ബാബി​ലോൺ നഗരം ശത്രു​ക്കൾക്ക്‌ അടിയ​റവു പറഞ്ഞ രാത്രി​യിൽ പരിച​കൾക്ക്‌ എണ്ണയി​ട്ടു​കൊണ്ട്‌ യുദ്ധത്തി​നു തയ്യാ​റെ​ടു​ക്കു​ന്നതു പോയിട്ട്‌ ശത്രു​ക്കളെ ചെറു​ത്തു​നിൽക്കാൻ പോലും ബാബി​ലോ​ണി​യർക്കു സമയം കിട്ടി​യി​ട്ടു​ണ്ടാ​വില്ല എന്ന കാര്യം അവഗണി​ക്കാ​വതല്ല. ലൗകിക ചരി​ത്ര​വും അക്കാര്യം സ്ഥിരീ​ക​രി​ക്കു​ന്നുണ്ട്‌.

c ബാബിലോണിന്റെ വീഴ്‌ച സംബന്ധിച്ച യെശയ്യാ​വി​ന്റെ പ്രവചനം അതീവ കൃത്യ​ത​യു​ള്ളത്‌ ആയതി​നാൽ, അതു നടന്ന​ശേ​ഷ​മാ​യി​രി​ക്കാം യെശയ്യാവ്‌ ആ വിവരങ്ങൾ എഴുതി​യ​തെന്ന്‌ ചില ബൈബിൾ വിമർശകർ വാദി​ക്കു​ന്നു. നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു​തന്നെ നിശ്വ​സ്‌ത​ത​യിൽ കാര്യങ്ങൾ മുൻകൂ​ട്ടി പറയാൻ ഒരു പ്രവാ​ച​കനു കഴിയും എന്ന വസ്‌തുത നാം അംഗീ​ക​രി​ക്കു​ന്നെ​ങ്കിൽ അത്തരം ഊഹാ​പോ​ഹ​ത്തി​ന്റെ ആവശ്യ​മില്ല എന്ന്‌ എബ്രായ പണ്ഡിത​നായ എഫ്‌. ഡെലി​റ്റ്‌ഷ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

e വീക്ഷാഗോപുരം മാസിക ആദ്യത്തെ 59 വർഷക്കാ​ലം അതിന്റെ ആമുഖ പേജിൽ യെശയ്യാ​വു 21:11 പ്രത്യേ​ക​മാ​യി കൊടു​ത്തി​രു​ന്നു. വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ആദ്യ പ്രസി​ഡ​ന്റായ ചാൾസ്‌ റ്റി. റസ്സലിന്റെ അവസാ​നത്തെ ലിഖിത പ്രസം​ഗ​ത്തി​ന്റെ വിഷയ​വും ആ വാക്യം​തന്നെ ആയിരു​ന്നു. (മുൻ പേജിലെ ചിത്രം കാണുക.)

[അധ്യയന ചോദ്യ​ങ്ങൾ]

[219-ാം പേജിലെ ചിത്രം]

“ഭക്ഷിച്ചു പാനം ചെയ്‌വിൻ”!

[220-ാം പേജിലെ ചിത്രം]

കാവൽക്കാരൻ ‘സിംഹ​സ​മാന’ ധൈര്യ​ത്തോ​ടെ വിളി​ച്ചു​പ​റ​യാൻ തുടങ്ങി

[222-ാം പേജിലെ ചിത്രം]

‘ഞാൻ രാവും പകലും ഇടവി​ടാ​തെ കാവൽ നില്‌ക്കു​ന്നു’