വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ വാഴുന്നു

യഹോവ വാഴുന്നു

അധ്യായം ഇരുപത്‌

യഹോവ വാഴുന്നു

യെശയ്യാവു 24:1-23

1, 2. (എ) ആരു​ടെ​യൊ​ക്കെ മേൽ യഹോ​വ​യു​ടെ ക്രോധം വരും? (ബി) യഹൂദാ നിവാ​സി​കൾ ശിക്ഷയിൽനിന്ന്‌ ഒഴിവു​ള്ളവർ ആയിരി​ക്കു​മോ, അതു നമുക്ക്‌ എങ്ങനെ അറിയാം?

 ബാബി​ലോൺ, ഫെലി​സ്‌ത്യ, മോവാബ്‌, സിറിയ, എത്യോ​പ്യ, ഈജി​പ്‌ത്‌, ഏദോം, സോർ, അസീറിയ തുടങ്ങിയ ചില രാജ്യ​ങ്ങൾക്കും നഗരങ്ങൾക്കും യഹോ​വ​യു​ടെ ക്രോധം അനുഭ​വി​ക്കേ​ണ്ടി​വ​രും. അവയു​ടെ​മേൽ വരാനി​രി​ക്കുന്ന ദുരന്ത​ങ്ങളെ കുറിച്ച്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. എന്നാൽ യഹൂദ​യു​ടെ കാര്യ​മോ? യഹൂദാ നിവാ​സി​കൾ ചെയ്‌ത പാപങ്ങൾക്കു ശിക്ഷ ലഭിക്കാ​തി​രി​ക്കു​മോ? തീർച്ച​യാ​യും ഇല്ല എന്നു ചരിത്രം വ്യക്തമാ​ക്കു​ന്നു!

2 പത്തു-ഗോത്ര ഇസ്രാ​യേൽ രാജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ ശമര്യക്കു സംഭവി​ച്ചത്‌ എന്താ​ണെന്നു പരിചി​ന്തി​ക്കുക. ആ രാഷ്‌ട്രം ദൈവ​വു​മാ​യുള്ള തങ്ങളുടെ ഉടമ്പടി പാലി​ച്ചില്ല. ചുറ്റു​മുള്ള ജനതക​ളു​ടെ അധമ പ്രവൃ​ത്തി​ക​ളിൽ നിന്ന്‌ അത്‌ ഒഴിഞ്ഞു​നി​ന്നില്ല. മറിച്ച്‌, ശമര്യ നിവാ​സി​കൾ “യഹോ​വയെ കോപി​പ്പി​പ്പാൻ തക്കവണ്ണം ദോഷ​മാ​യുള്ള കാര്യ​ങ്ങളെ പ്രവർത്തി​ച്ചു. . . . അതുനി​മി​ത്തം യഹോവ യിസ്രാ​യേ​ലി​നോ​ടു ഏററവും കോപി​ച്ചു അവരെ തന്റെ സന്നിധി​യിൽനി​ന്നു നീക്കി​ക്ക​ളഞ്ഞു.” അവരുടെ ദേശത്തു​നിന്ന്‌ യഹോവ അവരെ നീക്കി​ക്ക​ളഞ്ഞു. അങ്ങനെ, “യിസ്രാ​യേൽ സ്വദേശം വിട്ടു അശ്ശൂരി​ലേക്കു പോ​കേ​ണ്ടി​വന്നു.” (2 രാജാ​ക്ക​ന്മാർ 17:9-12, 16-18, 23; ഹോശേയ 4:12-14) ഇസ്രാ​യേ​ലിന്‌ സംഭവി​ച്ച​തു​ത​ന്നെ​യാണ്‌ അതിന്റെ സഹോ​ദരീ രാജ്യ​മായ യഹൂദ​യ്‌ക്കും സംഭവി​ക്കാ​നി​രി​ക്കു​ന്നത്‌.

യഹൂദ​യു​ടെ ശൂന്യ​മാ​ക്കൽ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു

3. (എ) യഹോവ രണ്ടു-ഗോത്ര രാജ്യ​മായ യഹൂദയെ തള്ളിക്ക​ള​യു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) എന്തു ചെയ്യാൻ യഹോവ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കു​ന്നു?

3 യഹൂദയിലെ ചില രാജാ​ക്ക​ന്മാർ വിശ്വ​സ്‌ത​രാ​യി​രു​ന്നെ​ങ്കി​ലും, ഭൂരി​പക്ഷം പേരും അവിശ്വ​സ്‌ത​രാ​യി​രു​ന്നു. യോഥാ​മി​നെ പോലുള്ള വിശ്വസ്‌ത രാജാ​ക്ക​ന്മാ​രു​ടെ കാലത്തു പോലും ആളുകൾ വ്യാജാ​രാ​ധന പൂർണ​മാ​യി ഉപേക്ഷി​ച്ചില്ല. (2 രാജാ​ക്ക​ന്മാർ 15:32-35) രക്തദാ​ഹി​യായ മനശ്ശെ രാജാ​വി​ന്റെ വാഴ്‌ച​ക്കാ​ല​ത്താ​കട്ടെ, യഹൂദ​യി​ലെ ദുഷ്‌ടത അതിന്റെ പാരമ്യ​ത്തി​ലെ​ത്തു​ന്നു. ഒരു യഹൂദാ വൃത്താന്തം അനുസ​രിച്ച്‌, വിശ്വസ്‌ത പ്രവാ​ച​ക​നായ യെശയ്യാ​വി​നെ വാളു​കൊണ്ട്‌ അറുത്തു​കൊ​ല്ലാൻ കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നത്‌ ഈ രാജാ​വാണ്‌. (എബ്രായർ 11:37 താരത​മ്യം ചെയ്യുക.) ഈ ദുഷ്‌ട രാജാവ്‌ “യഹോവ യിസ്രാ​യേൽപു​ത്ര​ന്മാ​രു​ടെ മുമ്പിൽനി​ന്നു നശിപ്പിച്ച ജാതികൾ ചെയ്‌ത​തി​ലും അധികം വഷളത്വം പ്രവർത്തി​പ്പാൻ തക്കവണ്ണം യെഹൂ​ദ​യെ​യും യെരൂ​ശ​ലേം​നി​വാ​സി​ക​ളെ​യും തെററു​മാ​റാ​ക്കി.” (2 ദിനവൃ​ത്താ​ന്തം 33:9) മനശ്ശെ​യു​ടെ ഭരണത്തിൻ കീഴിൽ ആ ദേശം കനാന്യ​രു​ടെ കാല​ത്തേ​തി​ലും ദുഷി​ക്കു​ന്നു. അക്കാര​ണ​ത്താൽ യഹോവ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “കേൾക്കുന്ന ഏവന്റെ​യും ചെവി രണ്ടും മുഴങ്ങ​ത്ത​ക്ക​വ​ണ്ണ​മുള്ള അനർത്ഥം ഞാൻ യെരൂ​ശ​ലേ​മി​ന്നും യെഹൂ​ദെ​ക്കും വരുത്തും. . . . ഒരുത്തൻ ഒരു തളിക തുടെ​ക്ക​യും തുടെ​ച്ച​ശേഷം അതു കവിഴ്‌ത്തി​വെ​ക്ക​യും ചെയ്യു​ന്ന​തു​പോ​ലെ ഞാൻ യെരൂ​ശ​ലേ​മി​നെ തുടെ​ച്ചു​ക​ള​യും. എന്റെ അവകാ​ശ​ത്തി​ന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രു​ക്ക​ളു​ടെ കയ്യിൽ ഏല്‌പി​ക്കും; അവർ തങ്ങളുടെ സകലശ​ത്രു​ക്കൾക്കും കവർച്ച​യും കൊള്ള​യും ആയ്‌തീ​രും. . . . അവർ എനിക്കു അനിഷ്ട​മാ​യു​ള്ളതു ചെയ്‌തു എന്നെ കോപി​പ്പി​ച്ചി​രി​ക്കു​ന്ന​തു​കൊ​ണ്ടു തന്നേ.”—2 രാജാ​ക്ക​ന്മാർ 21:11-15.

4. യഹോവ യഹൂദ​യോട്‌ എന്തു ചെയ്യും, ഈ പ്രവചനം നിവൃ​ത്തി​യേ​റു​ന്നത്‌ എങ്ങനെ?

4 ഒരു തളിക കമിഴ്‌ത്തി​യാൽ, അതിലുള്ള സാധന​ങ്ങ​ളെ​ല്ലാം ചിതറി​വീ​ഴു​ന്ന​തു​പോ​ലെ, യഹൂദാ ദേശത്തു​നി​ന്നു നിവാ​സി​കൾ ചിതറി​ക്ക​പ്പെ​ടും. യഹൂദ​യു​ടെ​യും യെരൂ​ശ​ലേ​മി​ന്റെ​യും ഈ ശൂന്യ​മാ​ക്ക​ലി​നെ കുറി​ച്ചാണ്‌ വീണ്ടും യെശയ്യാവ്‌ പ്രവചി​ക്കു​ന്നത്‌. പ്രവാ​ചകൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “യഹോവ ഭൂമിയെ നിർജ്ജ​ന​വും ശൂന്യ​വും ആക്കി കീഴ്‌മേൽ മറിക്ക​യും അതിലെ നിവാ​സി​കളെ ചിതറി​ക്ക​യും ചെയ്യും.” (യെശയ്യാ​വു 24:1) നെബൂ​ഖ​ദ്‌നേ​സ​രി​ന്റെ നേതൃ​ത്വ​ത്തി​ലുള്ള സൈന്യ​ങ്ങൾ യെരൂ​ശ​ലേ​മി​നെ​യും അതിലെ ആലയ​ത്തെ​യും നശിപ്പി​ക്കു​ക​യും യഹൂദാ നിവാ​സി​കൾ വാളാ​ലും ക്ഷാമത്താ​ലും മഹാമാ​രി​യാ​ലും മരിക്കു​ക​യും ചെയ്യു​മ്പോൾ ഈ പ്രവചനം നിവൃ​ത്തി​യേ​റു​ന്നു. മിക്ക യഹൂദ​ന്മാ​രെ​യും പ്രവാ​സി​ക​ളാ​യി ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്നു. ശേഷി​ക്കുന്ന കുറച്ചു പേർ ഈജി​പ്‌തി​ലേക്ക്‌ ഓടി​പ്പോ​കു​ന്നു. അങ്ങനെ യഹൂദാ​ദേശം നശിച്ച്‌ ആൾപ്പാർപ്പ്‌ ഇല്ലാത്ത​താ​യി​ത്തീ​രു​ന്നു, വളർത്തു​മൃ​ഗങ്ങൾ പോലും അവിടെ അവശേ​ഷി​ക്കു​ന്നില്ല. ആളൊ​ഴിഞ്ഞ ആ ദേശം ദുഃഖ​സ്‌മ​ര​ണകൾ ഉണർത്തുന്ന നാശശി​ഷ്‌ട​ങ്ങ​ളു​ടെ ഒരു പാഴ്‌നി​ല​വും വന്യമൃ​ഗ​ങ്ങ​ളു​ടെ​യും പക്ഷിക​ളു​ടെ​യും സങ്കേത​വും ആയിത്തീ​രു​ന്നു.

5. യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽനിന്ന്‌ ആരെങ്കി​ലും ഒഴിവു​ള്ളവർ ആയിരി​ക്കു​മോ? വിശദീ​ക​രി​ക്കുക.

5 വരാനിരിക്കുന്ന ന്യായ​വി​ധി​യിൽനിന്ന്‌ യഹൂദ​യി​ലെ ആരെങ്കി​ലും ഒഴിവു​ള്ള​വ​രാ​യി​രി​ക്കു​മോ? അതിന്‌ യെശയ്യാവ്‌ ഉത്തരം നൽകുന്നു: “ജനത്തി​ന്നും പുരോ​ഹി​ത​ന്നും, ദാസന്നും യജമാ​ന​ന്നും, ദാസി​ക്കും യജമാ​ന​ത്തി​ക്കും, കൊള്ളു​ന്ന​വ​ന്നും വില്‌ക്കു​ന്ന​വ​ന്നും, കടം കൊടു​ക്കു​ന്ന​വ​ന്നും കടം വാങ്ങു​ന്ന​വ​ന്നും, പലിശ വാങ്ങു​ന്ന​വ​ന്നും പലിശ കൊടു​ക്കു​ന്ന​വ​ന്നും ഒരു​പോ​ലെ ഭവിക്കും. ഭൂമി അശേഷം നിർജ്ജ​ന​മാ​യും കവർച്ച​യാ​യും പോകും; യഹോ​വ​യ​ല്ലോ ഈ വചനം അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.” (യെശയ്യാ​വു 24:2, 3) സമ്പത്തി​നോ ആലയത്തി​ലെ സേവന​പ​ദ​വി​കൾക്കോ ഈ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ യാതൊ​രു മാറ്റവും വരുത്താൻ കഴിയു​ക​യില്ല. അതിൽ നിന്ന്‌ ആരും ഒഴിവു​ള്ളവർ ആയിരി​ക്കില്ല. ദേശം അങ്ങേയറ്റം ദുഷി​ച്ചി​രി​ക്കു​ന്ന​തി​നാൽ, അതിജീ​വി​ക്കുന്ന എല്ലാവ​രും—പുരോ​ഹി​ത​നും ദാസനും യജമാ​ന​നും വാങ്ങു​ന്ന​വ​നും കൊടു​ക്കു​ന്ന​വ​നു​മെ​ല്ലാം—പ്രവാ​സ​ത്തി​ലേക്കു പോ​കേ​ണ്ടി​വ​രും.

6. യഹോവ ദേശത്തു​നി​ന്നു തന്റെ അനു​ഗ്രഹം പിൻവ​ലി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 ഒരു തെറ്റി​ദ്ധാ​ര​ണ​യ്‌ക്കും വക നൽകാതെ, ആസന്നമായ ആ വിപത്ത്‌ എത്ര സമഗ്ര​മാ​യി​രി​ക്കു​മെ​ന്നും അതിന്റെ കാരണം എന്താ​ണെ​ന്നും യെശയ്യാവ്‌ വ്യക്തമാ​യി വിവരി​ക്കു​ന്നു: “ഭൂമി ദുഃഖി​ച്ചു വാടി​പ്പോ​കു​ന്നു; ഭൂതലം ക്ഷയിച്ചു വാടി​പ്പോ​കു​ന്നു; ഭൂമി​യി​ലെ ഉന്നതന്മാർ ക്ഷീണി​ച്ചു​പോ​കു​ന്നു. ഭൂമി അതിലെ നിവാ​സി​ക​ളാൽ മലിന​മാ​യി​രി​ക്കു​ന്നു; അവർ പ്രമാ​ണ​ങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യ​നി​യ​മ​ത്തി​ന്നു ഭംഗം വരുത്തി​യി​രി​ക്കു​ന്നു. അതു​കൊ​ണ്ടു ഭൂമി ശാപ​ഗ്ര​സ്‌ത​മാ​യി അതിൽ പാർക്കു​ന്നവർ ശിക്ഷ അനുഭ​വി​ക്കു​ന്നു; അതു​കൊ​ണ്ടു ഭൂവാ​സി​കൾ ദഹിച്ചു​പോ​യി ചുരു​ക്കം​പേർ മാത്രം ശേഷി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 24:4-6) ഇസ്രാ​യേ​ല്യർക്കു ലഭിച്ച കനാൻദേശം “പാലും തേനും ഒഴുകുന്ന ദേശ”മായി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 27:3) എങ്കിലും, അവർക്കു തുടർന്നും യഹോ​വ​യു​ടെ അനു​ഗ്രഹം അത്യന്താ​പേ​ക്ഷി​ത​മാ​യി​രു​ന്നു. അവർ അവന്റെ നിയമ​ങ്ങ​ളും കൽപ്പന​ക​ളും വിശ്വ​സ്‌ത​ത​യോ​ടെ പാലി​ച്ചാൽ, അവർക്ക്‌ ‘ഭൂമി വിളവു നൽകു’മായി​രു​ന്നു. അവയെ ലംഘി​ച്ചാ​ലോ, ദേശം “വെറുതെ ക്ഷയിച്ചു​പോ​കു”കയും ‘ഫലം തരാതെ’ ഇരിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. (ലേവ്യ​പു​സ്‌തകം 26:3-5, 14, 15, 20) യഹോ​വ​യു​ടെ ശാപം ദേശത്തെ ‘തിന്നു​ക​ളയു’മായി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 28:15-20, 38-42, 62, 63) ഇപ്പോൾ ആ ശാപം തങ്ങളുടെ ദേശത്തി​ന്മേൽ വരു​മെന്ന്‌ യഹൂദാ നിവാ​സി​കൾക്കു പ്രതീ​ക്ഷി​ക്കാ​നാ​കും.

7. ന്യായ​പ്ര​മാണ ഉടമ്പടി ഇസ്രാ​യേ​ല്യർക്ക്‌ ഒരു അനു​ഗ്രഹം ആയിരി​ക്കു​മാ​യി​രു​ന്നത്‌ എങ്ങനെ?

7 യെശയ്യാവിന്റെ കാലത്തി​നും ഏകദേശം 800 വർഷങ്ങൾക്കു മുമ്പ്‌, സ്വമന​സ്സാ​ലെ യഹോ​വ​യു​മാ​യുള്ള ഒരു ഉടമ്പടി ബന്ധത്തിൽ പ്രവേ​ശിച്ച ഇസ്രാ​യേ​ല്യർ അതിലെ വ്യവസ്ഥകൾ അനുസ​രി​ച്ചു​കൊ​ള്ളാ​മെന്നു സമ്മതിച്ചു. (പുറപ്പാ​ടു 24:3-8) യഹോ​വ​യു​ടെ കൽപ്പനകൾ അനുസ​രി​ച്ചാൽ, അവർക്ക്‌ അവന്റെ അനു​ഗ്രഹം ലഭിക്കു​മെ​ന്നും ആ ഉടമ്പടി ലംഘി​ച്ചാൽ അനു​ഗ്രഹം നഷ്‌ട​പ്പെ​ടു​ക​യും ശത്രുക്കൾ അവരെ അടിമ​ക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെയ്യു​മെ​ന്നും ആ ന്യായ​പ്ര​മാണ ഉടമ്പടി വ്യവസ്ഥ ചെയ്‌തു. (പുറപ്പാ​ടു 19:5, 6; ആവർത്ത​ന​പു​സ്‌തകം 28:1-68) മോശെ മുഖാ​ന്തരം നൽകപ്പെട്ട ന്യായ​പ്ര​മാണ ഉടമ്പടി മിശിഹാ വരുന്ന​തു​വരെ ഇസ്രാ​യേ​ല്യർക്ക്‌ ഒരു സംരക്ഷ​ണ​മാ​യി ഉതകു​മാ​യി​രു​ന്നു.—ഗലാത്യർ 3:19, 24.

8. (എ) ആളുകൾ ‘പ്രമാ​ണ​ങ്ങളെ ലംഘി​ക്കുക’യും ‘ചട്ടങ്ങളെ മാറ്റി​മ​റി​ക്കുക’യും ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഏതു വിധങ്ങ​ളി​ലാണ്‌ “ഉന്നതന്മാർ” ആദ്യം ‘വാടി​പ്പോ​കു’ന്നത്‌?

8 എന്നാൽ ഇസ്രാ​യേ​ല്യർ “നിത്യ​നി​യ​മ​ത്തി​ന്നു [“ഉടമ്പടിക്ക്‌,” NW] ഭംഗം വരുത്തി​യി​രി​ക്കു​ന്നു.” ദൈവ​ത്തി​ന്റെ നിയമ​ങ്ങളെ അവർ അവഗണി​ക്കു​ക​യും ലംഘി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. യഹോവ നൽകി​യ​തിൽനി​ന്നും ഭിന്നമായ നിയമ​ന​ട​പ​ടി​കൾ പിൻപ​റ്റുന്ന അവർ ‘ചട്ടങ്ങളെ മാറ്റി​മ​റി​ച്ചി’രിക്കുന്നു. (പുറപ്പാ​ടു 22:25; യെഹെ​സ്‌കേൽ 22:12) അക്കാര​ണ​ത്താൽ ആളുകൾ ദേശത്തു​നി​ന്നു നീക്കം ചെയ്യ​പ്പെ​ടും. വരാൻ പോകുന്ന ന്യായ​വി​ധി​യിൽ അവർക്കു കരുണ ലഭിക്കു​ക​യില്ല. യഹോവ സംരക്ഷ​ണ​വും കൃപയും പിൻവ​ലി​ക്കു​ന്ന​തി​ന്റെ ഫലമായി ആദ്യം ‘വാടി​പ്പോ​കു’ന്നവരിൽ “ഉന്നതന്മാർ,” അതായത്‌ കുലീന വ്യക്തികൾ ഉണ്ടായി​രി​ക്കും. അതിന്റെ നിവൃത്തി എന്ന നിലയിൽ, യെരൂ​ശ​ലേ​മി​ന്റെ നാശം അടുത്തു​വ​രവെ ആദ്യം ഈജി​പ്‌തു​കാ​രും പിന്നീട്‌ ബാബി​ലോ​ണി​യ​രും യഹൂദാ രാജാ​ക്ക​ന്മാ​രെ തങ്ങളുടെ സാമന്ത രാജാ​ക്ക​ന്മാ​രാ​ക്കു​ന്നു. പിൽക്കാ​ലത്ത്‌, ബാബി​ലോ​ണി​യർ ആദ്യം പ്രവാ​സി​ക​ളാ​യി കൊണ്ടു​പോ​കു​ന്ന​വ​രു​ടെ കൂട്ടത്തിൽ യെഹോ​യാ​ഖീ​നും രാജകു​ടും​ബ​ത്തി​ലെ മറ്റ്‌ അംഗങ്ങ​ളും ഉണ്ട്‌.—2 ദിനവൃ​ത്താ​ന്തം 36:4, 9, 10.

ദേശം ദുഃഖി​ക്കു​ന്നു

9, 10. (എ) ഇസ്രാ​യേ​ലിൽ കൃഷി​ക്കുള്ള സ്ഥാന​മെന്ത്‌? (ബി) ‘ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ​യും കീഴിൽ വസിക്കുന്ന’ത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

9 ഇസ്രായേൽ ജനത ഒരു കർഷക സമൂഹ​മാണ്‌. വാഗ്‌ദത്ത ദേശത്തു പ്രവേ​ശിച്ച കാലം മുതലേ മൃഗവ​ളർത്ത​ലും കൃഷി​യും ഇസ്രാ​യേ​ല്യ​രു​ടെ ജീവി​ത​രീ​തി​യു​ടെ ഭാഗമാ​യി​രു​ന്നു. അതിനാൽ, അവർക്കു ലഭിച്ച നിയമ​ത്തിൽ കൃഷി​യോ​ടു ബന്ധപ്പെട്ട പല പ്രധാന കാര്യ​ങ്ങ​ളും പ്രതി​പാ​ദി​ച്ചി​ട്ടുണ്ട്‌. മണ്ണിന്റെ ഉത്‌പാ​ദ​ന​ക്ഷമത വർധി​ക്കേ​ണ്ട​തിന്‌ ഓരോ ഏഴാം വർഷവും ദേശം കൃഷി ചെയ്യാതെ വെറുതെ ഇടാൻ അവർക്കു കൽപ്പന നൽകി​യി​രു​ന്നു. (പുറപ്പാ​ടു 23:10, 11; ലേവ്യ​പു​സ്‌തകം 25:3-7) ആ ജനത​യോട്‌ ആഘോ​ഷി​ക്കാൻ കൽപ്പി​ച്ചി​രുന്ന മൂന്ന്‌ വാർഷിക ഉത്സവങ്ങ​ളും വിള​വെ​ടു​പ്പു കാലത്താണ്‌.—പുറപ്പാ​ടു 23:14-16.

10 ദേശത്തുടനീളം മുന്തി​രി​ത്തോ​പ്പു​കൾ കാണാം. വീഞ്ഞ്‌ “മനുഷ്യ​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന” ഒരു ദൈവ​ദാ​ന​മാ​ണെന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (സങ്കീർത്തനം 104:15) ‘ഓരോ​രു​ത്തൻ താന്താന്റെ മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തിവൃ​ക്ഷ​ത്തി​ന്റെ​യും കീഴിൽ വസിക്കു​ന്നു.’ നീതി​നി​ഷ്‌ഠ​മായ ദൈവ​ഭ​ര​ണ​ത്തിൻ കീഴി​ലുള്ള സമൃദ്ധി​യെ​യും സമാധാ​ന​ത്തെ​യും സുരക്ഷി​ത​ത്വ​ത്തെ​യു​മാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. (1 രാജാ​ക്ക​ന്മാർ 4:25; മീഖാ 4:4) സമൃദ്ധ​മായ മുന്തി​രി​ക്കൊ​യ്‌ത്ത്‌ ഒരു അനു​ഗ്ര​ഹ​മാ​യും പാടി ആനന്ദി​ക്കാ​നുള്ള അവസര​മാ​യും കരുത​പ്പെ​ടു​ന്നു. (ന്യായാ​ധി​പ​ന്മാർ 9:27; യിരെ​മ്യാ​വു 25:30) അതേസ​മയം, ദേശത്തു മുന്തി​രി​വള്ളി ഉണങ്ങി​പ്പോ​കു​ക​യും മുന്തി​രിങ്ങ വിളയാ​തി​രി​ക്കു​ക​യും മുന്തി​രി​ത്തോ​ട്ട​ങ്ങ​ളിൽ മുള്ളുകൾ വളർന്ന്‌ അതു പാഴ്‌നി​ലം ആയിത്തീ​രു​ക​യും ചെയ്യു​ന്നത്‌ യഹോവ അനു​ഗ്രഹം പിൻവ​ലി​ച്ചി​രി​ക്കു​ന്നു എന്നതിന്റെ സൂചന​യാണ്‌. അത്‌ അതീവ ദുഃഖ​ത്തിന്‌ ഇടയാ​ക്കു​ന്നു.

11, 12. (എ) യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ ഫലമായി ഉണ്ടാകുന്ന അവസ്ഥകളെ യെശയ്യാവ്‌ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) യെശയ്യാവ്‌ ദാരു​ണ​മായ ഏത്‌ കാര്യ​ങ്ങളെ കുറി​ച്ചാ​ണു വർണി​ക്കു​ന്നത്‌?

11 യഹോവ തന്റെ അനു​ഗ്രഹം ദേശത്തു​നി​ന്നു പിൻവ​ലി​ക്കു​ന്ന​തി​ന്റെ ഫലമായി ഉണ്ടാകുന്ന അവസ്ഥകളെ ചിത്രീ​ക​രി​ക്കാ​നാണ്‌ യെശയ്യാവ്‌ ഉചിത​മാ​യും മുന്തി​രി​ത്തോ​ട്ട​ത്തെ​യും അതിൽനി​ന്നു ലഭിക്കുന്ന ഉത്‌പ​ന്ന​ങ്ങ​ളെ​യും ഉപയോ​ഗി​ക്കു​ന്നത്‌: “പുതു​വീ​ഞ്ഞു ദുഃഖി​ക്കു​ന്നു; മുന്തി​രി​വള്ളി വാടുന്നു; സന്തുഷ്ട​മാ​ന​സ​ന്മാ​രൊ​ക്കെ​യും നെടു​വീർപ്പി​ടു​ന്നു. തപ്പുക​ളു​ടെ ആനന്ദം നിന്നു​പോ​കു​ന്നു; ഉല്ലസി​ക്കു​ന്ന​വ​രു​ടെ ഘോഷം തീർന്നു​പോ​കു​ന്നു; കിന്നര​ത്തി​ന്റെ ആനന്ദം ഇല്ലാ​തെ​യാ​കു​ന്നു. അവർ പാട്ടു​പാ​ടി​ക്കൊ​ണ്ടു വീഞ്ഞു കുടി​ക്ക​യില്ല; മദ്യം​കു​ടി​ക്കു​ന്ന​വർക്കു അതു കൈപ്പാ​യി​രി​ക്കും. ശൂന്യ​പ​ട്ടണം ഇടിഞ്ഞു​കി​ട​ക്കു​ന്നു; ആർക്കും കടന്നു കൂടാ​ത​വണ്ണം എല്ലാവീ​ടും അടഞ്ഞു​പോ​യി​രി​ക്കു​ന്നു. വീഞ്ഞി​ല്ലാ​യ്‌ക​യാൽ വീഥി​ക​ളിൽ നിലവി​ളി​കേൾക്കു​ന്നു; സന്തോഷം ഒക്കെ ഇരുണ്ടി​രി​ക്കു​ന്നു; ദേശത്തി​ലെ ആനന്ദം പൊയ്‌പോ​യി​രി​ക്കു​ന്നു. പട്ടണത്തിൽ ശൂന്യത മാത്രം ശേഷി​ച്ചി​രി​ക്കു​ന്നു; വാതിൽ തകർന്നു നാശമാ​യി കിടക്കു​ന്നു.”—യെശയ്യാ​വു 24:7-12.

12 യഹോവയെ സ്‌തു​തി​ക്കാ​നും സന്തോഷം പ്രകടി​പ്പി​ക്കാ​നും ഇസ്രാ​യേ​ല്യർ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണ​ങ്ങ​ളാണ്‌ തപ്പും കിന്നര​വും. (2 ദിനവൃ​ത്താ​ന്തം 29:25; സങ്കീർത്തനം 81:2) ദിവ്യ ന്യായ​വി​ധി​യു​ടെ സമയത്ത്‌ അവരുടെ സംഗീ​ത​ത്തി​ന്റെ ശബ്‌ദം കേൾക്കു​ക​യില്ല. ആനന്ദക​ര​മായ മുന്തി​രി​ക്കൊ​യ്‌ത്ത്‌ ഉണ്ടായി​രി​ക്കു​ക​യില്ല. യെരൂ​ശ​ലേ​മി​ന്റെ ശൂന്യ​പ്ര​ദേ​ശ​ങ്ങ​ളിൽ യാതൊ​രു സന്തോ​ഷ​നാ​ദ​വും കേൾക്കു​ക​യില്ല. അതിന്റെ കവാടം ‘തകർന്നു നാശമാ​യി കിടക്കും.’ ആർക്കും പ്രവേ​ശി​ക്കാ​നാ​വാ​തെ അതിലെ വീടുകൾ ‘അടഞ്ഞു​പോ​യി​രി​ക്കും.’ സ്വാഭാ​വി​ക​മാ​യി ഫലഭൂ​യി​ഷ്‌ഠ​മാ​യി​രുന്ന ഒരു ദേശത്തി​ലെ നിവാ​സി​ക​ളു​ടെ​മേൽ എത്രയോ ദാരു​ണ​മായ കാര്യ​ങ്ങ​ളാണ്‌ വരാനി​രി​ക്കു​ന്നത്‌!

ഒരു ശേഷിപ്പ്‌ ‘ഉച്ചത്തിൽ ആർക്കുന്നു’

13, 14. (എ) വിള​വെ​ടു​പ്പു സംബന്ധിച്ച യഹോ​വ​യു​ടെ നിയമങ്ങൾ എന്തെല്ലാം? (ബി) യഹോ​വ​യു​ടെ ന്യായ​വി​ധി​യെ അതിജീ​വി​ക്കുന്ന ചിലർ ഉണ്ടായി​രി​ക്കു​മെന്നു വ്യക്തമാ​ക്കാൻ വിള​വെ​ടു​പ്പു സംബന്ധിച്ച നിയമ​ങ്ങളെ യെശയ്യാവ്‌ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ? (സി) ദുഃഖ​ക​ര​മായ പരി​ശോ​ധനാ കാലങ്ങൾ വരു​മെ​ങ്കി​ലും, വിശ്വസ്‌ത യഹൂദ​ന്മാർക്ക്‌ എന്തു സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

13 ഇസ്രായേല്യർ വൃക്ഷത്തിൽനി​ന്നു തല്ലിവീ​ഴി​ച്ചാണ്‌ ഒലിവു പഴങ്ങൾ ശേഖരി​ച്ചി​രു​ന്നത്‌. ഇങ്ങനെ ചെയ്യു​മ്പോൾ ശേഷി​ക്കുന്ന പഴങ്ങൾ കൊമ്പു​ക​ളിൽ കയറി പറിക്ക​രു​തെന്നു ദൈവ​നി​യമം വിലക്കി​യി​രു​ന്നു. മുന്തി​രി​ത്തോ​ട്ട​ത്തിൽനിന്ന്‌ വിള​വെ​ടു​ത്ത​ശേഷം അവർ കാലാ പെറു​ക്ക​രു​താ​യി​രു​ന്നു. അവ ദരി​ദ്രർക്ക്‌—“പരദേ​ശി​ക്കും അനാഥ​ന്നും വിധ​വെ​ക്കും”—ഉള്ളതാ​യി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 24:19-21) സകലർക്കും അറിയാ​വുന്ന ഈ നിയമ​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌ യെശയ്യാവ്‌, യഹോ​വ​യു​ടെ ആസന്നമായ ന്യായ​വി​ധി​യെ അതിജീ​വി​ക്കു​ന്നവർ ഉണ്ടായി​രി​ക്കും എന്ന വസ്‌തുത എടുത്തു​കാ​ട്ടു​ന്നത്‌: “ഒലിവു തല്ലും​പോ​ലെ​യും മുന്തി​രി​പ്പഴം പറിച്ചു തീർന്നി​ട്ടു കാലാ പെറു​ക്കും പോ​ലെ​യും ഭൂമി​യു​ടെ മദ്ധ്യേ ജാതി​ക​ളു​ടെ ഇടയിൽ സംഭവി​ക്കു​ന്നു. അവർ ഉച്ചത്തിൽ ആർക്കും; യഹോ​വ​യു​ടെ മഹിമ​നി​മി​ത്തം അവർ സമു​ദ്ര​ത്തിൽനി​ന്നു ഉറക്കെ ആർക്കും. അതു​കൊ​ണ്ടു നിങ്ങൾ കിഴക്കു യഹോ​വ​യെ​യും സമു​ദ്ര​തീ​ര​ങ്ങ​ളിൽ യിസ്ര​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമ​ത്തെ​യും മഹത്വ​പ്പെ​ടു​ത്തു​വിൻ. നീതി​മാ​ന്നു മഹത്വം എന്നിങ്ങനെ ഭൂമി​യു​ടെ അററത്തു​നി​ന്നു കീർത്തനം പാടു​ന്നതു ഞങ്ങൾ കേട്ടു.”—യെശയ്യാ​വു 24:13-16എ.

14 വിളവെടുപ്പിനുശേഷം, ഒലിവു​വൃ​ക്ഷ​ത്തി​ലും മുന്തി​രി​വ​ള്ളി​യി​ലും കുറെ​യൊ​ക്കെ ഫലം ശേഷി​ക്കു​ന്ന​തു​പോ​ലെ, “മുന്തി​രി​പ്പഴം പറിച്ചു തീർന്നി​ട്ടു കാലാ പെറു​ക്കും പോലെ,” യഹോവ തന്റെ ന്യായ​വി​ധി നടത്തി​ക്ക​ഴി​യു​മ്പോൾ അവശേ​ഷി​ക്കുന്ന കുറേ പേർ ഉണ്ടായി​രി​ക്കും. “ചുരു​ക്കം​പേർ മാത്രം ശേഷി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ഇവരെ കുറിച്ച്‌ പ്രവാ​ചകൻ നേര​ത്തേ​തന്നെ, 6-ാം വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നു. അതു​പോ​ലെ, യെരൂ​ശ​ലേ​മി​ന്റെ​യും യഹൂദ​യു​ടെ​യും നാശത്തെ അതിജീ​വി​ക്കുന്ന കുറച്ചു പേർ ഉണ്ടായി​രി​ക്കും. പിന്നീട്‌, ഒരു ശേഷിപ്പ്‌ പ്രവാ​സ​ത്തിൽനി​ന്നു മടങ്ങി​വന്ന്‌ ദേശത്തു വീണ്ടും പാർപ്പു​റ​പ്പി​ക്കും. (യെശയ്യാ​വു 4:2, 3; 14:1-5) നീതി​ഹൃ​ദ​യ​രായ ആളുകൾക്ക്‌ പരി​ശോ​ധ​ന​യു​ടെ ദുഃഖ​ക​ര​മായ കാലങ്ങളെ നേരി​ടേ​ണ്ടി​വ​രു​മെ​ങ്കി​ലും, വിടു​ത​ലും സന്തോ​ഷ​വും തങ്ങളെ കാത്തി​രി​ക്കു​ന്നു എന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. അതിജീ​വി​ക്കു​ന്നവർ യഹോ​വ​യു​ടെ പ്രാവ​ച​നിക വചനത്തി​ന്റെ നിവൃത്തി കാണു​ക​യും യെശയ്യാവ്‌ ദൈവ​ത്തി​ന്റെ ഒരു യഥാർഥ പ്രവാ​ചകൻ ആയിരു​ന്നെന്നു തിരി​ച്ച​റി​യു​ക​യും ചെയ്യും. പുനഃ​സ്ഥി​തീ​കരണ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി കാണവെ, അവർ സന്തോ​ഷി​ച്ചാർക്കും. എവി​ടേക്ക്‌—പടിഞ്ഞാ​റുള്ള മെഡി​റ്റ​റേ​നി​യൻ കടലിലെ ദ്വീപു​ക​ളി​ലേ​ക്കോ ‘കിഴക്കുള്ള’ ബാബി​ലോ​ണി​ലേ​ക്കോ മറ്റേ​തെ​ങ്കി​ലും വിദൂര സ്ഥലത്തേ​ക്കോ—ചിതറി​ക്ക​പ്പെ​ട്ടാ​ലും, തങ്ങൾ ജീവി​ച്ചി​രി​ക്കു​ന്ന​തി​നെ പ്രതി അവർ ദൈവത്തെ സ്‌തു​തി​ക്കു​ക​യും “നീതി​മാ​ന്നു മഹത്വം” എന്നു പാടു​ക​യും ചെയ്യും.

യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​വി​ല്ല

15, 16. (എ) തന്റെ ജനത്തിനു സംഭവി​ക്കാൻ പോകുന്ന കാര്യങ്ങൾ യെശയ്യാ​വിൽ എന്തു വികാരം ഉണർത്തു​ന്നു? (ബി) ദേശത്തെ അവിശ്വ​സ്‌ത​രായ ആളുകൾക്ക്‌ എന്തു സംഭവി​ക്കും?

15 എന്നാൽ ഇപ്പോൾ സന്തോ​ഷി​ക്കാ​നുള്ള സമയമാ​യി​ട്ടില്ല. പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ യെശയ്യാവ്‌ തന്റെ സമകാ​ലി​കരെ വർത്തമാന കാലത്തി​ലേക്കു തിരികെ കൊണ്ടു​വ​രു​ന്നു: “ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോ​ഹി​കൾ ദ്രോഹം ചെയ്‌തി​രി​ക്കു​ന്നു; ദ്രോ​ഹി​കൾ മഹാ​ദ്രോ​ഹം ചെയ്‌തി​രി​ക്കു​ന്നു. ഭൂവാ​സി​യേ, പേടി​യും കുഴി​യും കണിയും നിനക്കു നേരി​ട്ടി​രി​ക്കു​ന്നു. പേടി കേട്ടു ഓടി​പ്പോ​കു​ന്നവൻ കുഴി​യിൽ വീഴും; കുഴി​യിൽനി​ന്നു കയറു​ന്നവൻ കണിയിൽ അകപ്പെ​ടും; ഉയരത്തി​ലെ കിളി​വാ​തി​ലു​കൾ തുറന്നി​രി​ക്കു​ന്നു; ഭൂമി​യു​ടെ അടിസ്ഥാ​നങ്ങൾ കുലു​ങ്ങു​ന്നു. ഭൂമി പൊടു​പൊ​ടെ പൊട്ടു​ന്നു; ഭൂമി കിറു​കി​റെ കീറുന്നു; ഭൂമി കിടു​കിട കിടു​ങ്ങു​ന്നു. ഭൂമി മത്തനെ​പ്പോ​ലെ ചാഞ്ചാ​ടു​ന്നു; കാവൽമാ​ടം​പോ​ലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമാ​യി​രി​ക്കു​ന്നു; അതു വീഴും, എഴു​ന്നേ​ല്‌ക്ക​യു​മില്ല.”—യെശയ്യാ​വു 24:16ബി-20.

16 തന്റെ ജനത്തിനു സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ ഓർത്ത്‌ യെശയ്യാവ്‌ ആഴമായി ദുഃഖി​ക്കു​ന്നു. ചുറ്റു​മുള്ള സ്ഥിതി​വി​ശേഷം അവനിൽ അസ്വാ​സ്ഥ്യ​വും നൊമ്പ​ര​വും ഉളവാ​ക്കു​ന്നു. വഞ്ചകർ പെരു​കു​ന്നു, അവർ ദേശവാ​സി​ക​ളിൽ ഭീതി ജനിപ്പി​ക്കു​ന്നു. യഹോവ തന്റെ സംരക്ഷണം പിൻവ​ലി​ക്കു​മ്പോൾ, അവിശ്വ​സ്‌ത​രായ യഹൂദാ നിവാ​സി​കൾ രാവും പകലും ഭീതി​യിൽ കഴിയും. അവരെ അനിശ്ചി​ത​ത്വം ബാധി​ക്കും. സംഭവി​ക്കാ​നി​രി​ക്കുന്ന വിപത്തി​നെ അവർക്കു വിട്ടൊ​ഴി​യാ​നാ​വില്ല. കാരണം, അവർ യഹോ​വ​യു​ടെ കൽപ്പനകൾ തള്ളിക്ക​ള​യു​ക​യും അവന്റെ ജ്ഞാനം അവഗണി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:24-27) ദേശത്തെ വഞ്ചകന്മാർ ഭോഷ്‌കും വഞ്ചനയും ആയുധ​മാ​ക്കി​ക്കൊണ്ട്‌ എല്ലാം നേരെ​യാ​കു​മെന്ന്‌ ആളുകളെ വിശ്വ​സി​പ്പി​ക്കു​ക​യും അങ്ങനെ നാശക​ര​മായ ഗതിയി​ലേക്ക്‌ അവരെ തള്ളിവി​ടാൻ ശ്രമി​ക്കു​ക​യും ചെയ്യും. എങ്കിലും അനർഥം വരിക​തന്നെ ചെയ്യും. (യിരെ​മ്യാ​വു 27:9-15) പുറത്തു​നി​ന്നുള്ള ശത്രുക്കൾ ജനങ്ങളെ കൊള്ള​യി​ടു​ക​യും അവരെ ബന്ദിക​ളാ​യി കൊണ്ടു​പോ​കു​ക​യും ചെയ്യും. ഇതെല്ലാം യെശയ്യാ​വി​നെ വല്ലാതെ ദുഃഖി​പ്പി​ക്കു​ന്നു.

17. (എ) ജനം യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽനി​ന്നു രക്ഷപ്പെ​ടു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ന്യായ​വി​ധി സമയത്ത്‌ യഹോ​വ​യു​ടെ ശക്തി സ്വർഗ​ത്തിൽനി​ന്നു പുറ​പ്പെ​ടു​മ്പോൾ ദേശത്തിന്‌ എന്തു സംഭവി​ക്കും?

17 എങ്കിലും, ആ ന്യായ​വി​ധി​യിൽനി​ന്നു ജനം രക്ഷപ്പെ​ടു​ക​യില്ല എന്നു പ്രഖ്യാ​പി​ക്കാ​തി​രി​ക്കാൻ പ്രവാ​ച​കനു കഴിയു​ന്നില്ല. ആളുകൾ എവി​ടേക്ക്‌ ഓടി​പ്പോ​യാ​ലും അവർ പിടി​ക്ക​പ്പെ​ടും. ചിലർ ഒരു ദുരന്തത്തെ അതിജീ​വി​ച്ചാൽത്ത​ന്നെ​യും മറ്റൊരു ദുരന്ത​ത്തിൽ ചെന്നു​പെ​ടും. അവർക്കു യാതൊ​രു സുരക്ഷി​ത​ത്വ​വും ഉണ്ടായി​രി​ക്കില്ല. വേട്ടയാ​ട​പ്പെ​ടുന്ന ഒരു മൃഗം കെണി​യിൽ വീഴു​ക​യും ഒടുവിൽ പിടി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​തു​പോ​ലെ ആയിരി​ക്കും അവരുടെ അവസ്ഥ. (ആമോസ്‌ 5:18, 19 താരത​മ്യം ചെയ്യുക.) ന്യായ​വി​ധി സമയത്ത്‌ സ്വർഗ​ത്തിൽനി​ന്നു പുറ​പ്പെ​ടുന്ന യഹോ​വ​യു​ടെ ശക്തി ദേശത്തി​ന്റെ അടിസ്ഥാ​ന​ങ്ങളെ പോലും ഉലയ്‌ക്കും. ദേശം ഒരു മദ്യപ​നെ​പ്പോ​ലെ ആടിവീ​ഴു​ന്നു, പാപഭാ​ര​ത്താൽ അതിനു വീണ്ടും എഴു​ന്നേൽക്കാൻ കഴിയു​ന്നില്ല. (ആമോസ്‌ 5:2) യഹോ​വ​യു​ടെ ന്യായ​വി​ധി ആത്യന്തി​ക​മാ​യി​രി​ക്കും. ദേശത്തി​നു സമ്പൂർണ നാശം ഉണ്ടാകും.

യഹോവ മഹത്ത്വ​ത്തോ​ടെ വാഴും

18, 19. (എ) ‘ഉന്നതന്മാ​രു​ടെ സൈന്യം’ എന്നതു​കൊണ്ട്‌ പരാമർശി​ക്കു​ന്നത്‌ എന്തിനെ ആയിരി​ക്കാം, ഇവരെ “കാരാ​ഗൃ​ഹ​ത്തിൽ” ഒന്നിച്ചു കൂട്ടു​ന്നത്‌ എങ്ങനെ? (ബി) സാധ്യ​ത​യ​നു​സ​രിച്ച്‌, ‘ഏറിയ നാളു’കൾക്കു ശേഷം “ഉന്നതന്മാ​രു​ടെ സൈന്യ”ത്തിന്‌ എങ്ങനെ ശ്രദ്ധ കൊടു​ക്ക​പ്പെ​ടും? (സി) ‘ഭൂമി​യി​ലെ ഭൂപാ​ല​ന്മാർ’ക്ക്‌ യഹോവ ശ്രദ്ധ കൊടു​ക്കു​ന്നത്‌ എങ്ങനെ?

18 യെശയ്യാവിന്റെ പ്രവചനം ഏറെ വിപു​ല​മായ ഒന്നി​ലേക്ക്‌, യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ന്റെ അന്തിമ നിവൃ​ത്തി​യി​ലേക്കു വിരൽ ചൂണ്ടുന്നു: “അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാ​രു​ടെ സൈന്യ​ത്തെ​യും ഭൂമി​യിൽ ഭൂപാ​ല​ന്മാ​രെ​യും സന്ദർശി​ക്കും. കുണ്ടറ​യിൽ വിലങ്ങു​കാ​രെ​പ്പോ​ലെ അവരെ ഒന്നിച്ചു കൂട്ടി കാരാ​ഗൃ​ഹ​ത്തിൽ അടെക്ക​യും ഏറിയ​നാൾ കഴിഞ്ഞി​ട്ടു അവരെ സന്ദർശി​ക്ക​യും ചെയ്യും. സൈന്യ​ങ്ങ​ളു​ടെ യഹോവ സീയോൻപർവ്വ​ത​ത്തി​ലും യെരൂ​ശ​ലേ​മി​ലും വാഴു​ക​യാ​ലും അവന്റെ മൂപ്പന്മാ​രു​ടെ മുമ്പിൽ തേജസ്സു​ണ്ടാ​ക​യാ​ലും [“മഹത്ത്വം,” “ഓശാന ബൈ.”] ചന്ദ്രൻ നാണി​ക്ക​യും സൂര്യൻ ലജ്ജിക്ക​യും ചെയ്യും.”—യെശയ്യാ​വു 24:21-23.

19 ‘ഉന്നതന്മാ​രു​ടെ സൈന്യം’ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ “ഈ അന്ധകാ​ര​ത്തി​ന്റെ” സാത്താന്യ “ലോകാ​ധി​പ​തിക”ളെ, “സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേന”യെ ആയിരി​ക്കാം. (എഫെസ്യർ 6:12) ലോക​ശ​ക്തി​ക​ളു​ടെ മേൽ ഇവ വലിയ സ്വാധീ​നം ചെലു​ത്തി​യി​ട്ടുണ്ട്‌. (ദാനീ​യേൽ 10:13, 20; 1 യോഹ​ന്നാൻ 5:19) യഹോ​വ​യിൽനി​ന്നും നിർമല ആരാധ​ന​യിൽനി​ന്നും ആളുകളെ അകറ്റുക എന്നതാണ്‌ അവരുടെ ലക്ഷ്യം. ചുറ്റു​മുള്ള അധമമായ ആചാരങ്ങൾ പിൻപ​റ്റി​ക്കൊണ്ട്‌ ദൈവ​ത്തി​ന്റെ കുറ്റവി​ധി​യിൽ ആകത്തക്ക​വണ്ണം ഇസ്രാ​യേ​ല്യ​രെ വഴി​തെ​റ്റി​ക്കു​ന്ന​തിൽ അവർ എത്ര നന്നായി വിജയി​ക്കു​ന്നു​വെ​ന്നോ! എന്നാൽ സാത്താ​നോ​ടും അവന്റെ ഭൂതങ്ങ​ളോ​ടും അവരുടെ സ്വാധീ​ന​ത്താൽ ദൈവ​ത്തി​നെ​തി​രെ തിരിഞ്ഞ്‌ അവന്റെ നിയമ​ങ്ങളെ ലംഘി​ക്കുന്ന ഭരണാ​ധി​കാ​രി​ക​ളായ ‘ഭൂമി​യി​ലെ ഭൂപാ​ല​ന്മാ​രോ​ടും’ ഒടുവിൽ ദൈവം കണക്കു ചോദി​ക്കും. (വെളി​പ്പാ​ടു 16:13, 14) പ്രതീ​കാ​ത്മക അർഥത്തിൽ, സാത്താ​നെ​യും ഭൂതങ്ങ​ളെ​യും കൂട്ടി​ച്ചേർത്ത്‌ ‘കാരാ​ഗൃ​ഹ​ത്തിൽ അടെക്കും’ എന്ന്‌ യെശയ്യാവ്‌ പറയുന്നു. ‘ഏറിയ​നാൾ കഴിഞ്ഞ്‌,’ അതായത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​ക്രി​സ്‌തു​വി​ന്റെ സഹസ്രാബ്‌ദ വാഴ്‌ച​യു​ടെ ഒടുവിൽ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും (‘ഭൂമി​യി​ലെ ഭൂപാ​ല​ന്മാ​രെ’ അല്ല) താത്‌കാ​ലി​ക​മാ​യി അഴിച്ചു​വി​ടുന്ന സമയത്ത്‌, അർഹമായ അന്തിമ ശിക്ഷ ദൈവം അവരു​ടെ​മേൽ വരുത്തും.—വെളി​പ്പാ​ടു 20:3, 7-10.

20. പുരാതന കാലത്തും ആധുനിക കാലത്തും എങ്ങനെ, എപ്പോൾ യഹോവ ‘രാജാ​വാ​യി​ത്തീ​രു​ന്നു’?

20 യെശയ്യാ പ്രവച​ന​ത്തി​ന്റെ ഈ ഭാഗം യഹൂദ​ന്മാർക്ക്‌ അത്ഭുത​ക​ര​മായ ഒരു ഉറപ്പായി ഉതകി. തക്കസമ​യത്ത്‌ യഹോവ പുരാതന ബാബി​ലോ​ണി​നെ നശിപ്പി​ക്കു​ക​യും യഹൂദ​ന്മാ​രെ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ചെയ്യും. പൊ.യു.മു. 537-ൽ തന്റെ ജനത്തെ പ്രതി യഹോവ തന്റെ ശക്തിയും പരമാ​ധി​കാ​ര​വും പ്രകട​മാ​ക്കി​യ​പ്പോൾ “നിന്റെ ദൈവം രാജാ​വാ​യി​രി​ക്കു​ന്നു” എന്ന്‌ അവരോ​ടു വാസ്‌ത​വ​മാ​യും പറയാൻ കഴിയു​മാ​യി​രു​ന്നു. (യെശയ്യാ​വു 52:7, NW) ആധുനിക കാലത്ത്‌, അതായത്‌ 1914-ൽ തന്റെ സ്വർഗീയ രാജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു​ക്രി​സ്‌തു​വി​നെ വാഴി​ച്ച​പ്പോൾ യഹോവ ‘രാജാ​വാ​യി.’ (സങ്കീർത്തനം 96:10) മഹാബാ​ബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ ആത്മീയ ഇസ്രാ​യേ​ലി​നെ വിടു​വി​ച്ചു​കൊണ്ട്‌ തന്റെ രാജത്വ​ത്തി​ന്റെ ശക്തി പ്രകട​മാ​ക്കിയ 1919-ലും യഹോവ ‘രാജാ​വാ​യി.’

21. (എ) എങ്ങനെ ‘ചന്ദ്രൻ നാണി​ക്ക​യും സൂര്യൻ ലജ്ജിക്ക​യും ചെയ്യും’? (ബി) മാറ്റൊ​ലി​കൊ​ള്ളുന്ന ഏത്‌ ആഹ്വാ​ന​ത്തിന്‌ അതിമ​ഹ​ത്തായ നിവൃത്തി ഉണ്ടാകും?

21 മഹാബാബിലോണിനെയും ഈ ദുഷ്‌ട വ്യവസ്ഥി​തി​യു​ടെ ശേഷി​ക്കുന്ന ഭാഗ​ത്തെ​യും നശിപ്പി​ക്കു​മ്പോൾ യഹോവ വീണ്ടും ‘രാജാ​വാ​യി’ത്തീരും. (സെഖര്യാ​വു 14:9, വെളി​പ്പാ​ടു 19:1, 2, 19-21) പിന്നീട്‌, രാത്രി​യിൽ പൂർണ​ശോഭ പൊഴി​ക്കുന്ന ചന്ദ്രനും പകൽ കത്തിജ്വ​ലി​ക്കുന്ന സൂര്യ​നും നിഷ്‌പ്ര​ഭ​മാ​കു​മാറ്‌ അത്രയ്‌ക്കു മഹത്ത്വ​മാർന്ന​താ​യി​രി​ക്കും യഹോ​വ​യു​ടെ രാജ്യ​ഭ​രണം. (വെളി​പ്പാ​ടു 22:5 താരത​മ്യം ചെയ്യുക.) പ്രതീ​കാ​ത്മ​ക​മാ​യി പറഞ്ഞാൽ, സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ മഹത്ത്വ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ അവ ലജ്ജിച്ചു​പോ​കും. യഹോവ പരമാ​ധി​കാ​രി​യാ​യി വാഴും. അവന്റെ സർവശ​ക്തി​യും മഹത്ത്വ​വും സകലർക്കും വെളി​പ്പെ​ടും. (വെളി​പ്പാ​ടു 4:8-11; 5:13, 14) അത്‌ എത്രയോ മഹത്തര​മാ​യി​രി​ക്കും! അപ്പോൾ സങ്കീർത്തനം 97:1-ലെ ആഹ്വാനം മുഴു അർഥത്തി​ലും ഭൂമി​യി​ലെ​ങ്ങും മാറ്റൊ​ലി​കൊ​ള്ളും: “യഹോവ വാഴുന്നു; ഭൂമി ഘോഷി​ച്ചാ​ന​ന്ദി​ക്കട്ടെ; ബഹുദ്വീ​പു​ക​ളും സന്തോ​ഷി​ക്കട്ടെ.”

[അധ്യയന ചോദ്യ​ങ്ങൾ]

[262-ാം പേജിലെ ചിത്രം]

മേലാൽ ദേശത്ത്‌ സംഗീ​ത​വും ആനന്ദവും ഉണ്ടായി​രി​ക്കു​ക​യില്ല

[265-ാം പേജിലെ ചിത്രം]

വിളവെടുപ്പിനുശേഷം വൃക്ഷത്തിൽ കുറെ ഫലങ്ങൾ ശേഷി​ക്കു​ന്നതു പോലെ, യഹോ​വ​യു​ടെ ന്യായ​വി​ധി​യെ അതിജീ​വി​ക്കുന്ന കുറച്ചു പേർ ഉണ്ടായി​രി​ക്കും

[267-ാം പേജിലെ ചിത്രം]

തന്റെ ജനത്തിനു സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ പ്രതി യെശയ്യാവ്‌ ആഴമായി ദുഃഖി​ക്കു​ന്നു

[269-ാം പേജിലെ ചിത്രം]

യഹോവയുടെ മഹത്ത്വ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ സൂര്യ​നും ചന്ദ്രനും നിഷ്‌പ്ര​ഭ​മാ​യി​പ്പോ​കും