വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവജനത്തിന്‌ ആശ്വാസം

ദൈവജനത്തിന്‌ ആശ്വാസം

അധ്യായം പന്ത്രണ്ട്‌

ദൈവ​ജ​ന​ത്തിന്‌ ആശ്വാസം

യെശയ്യാവു 51:1-23

1. യെരൂ​ശ​ലേ​മി​നും അതിലെ നിവാ​സി​കൾക്കും ശോച​നീ​യ​മായ എന്ത്‌ അവസ്ഥയാ​ണു വരാൻ പോകു​ന്നത്‌?

 എഴുപതു വർഷം! ഒരു സാധാരണ മനുഷ്യ​ന്റെ ആയുഷ്‌കാ​ലം! അതേ, അത്രയും കാലം യഹൂദർ ബാബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽ കഴി​യേ​ണ്ടി​വ​രും. (സങ്കീർത്തനം 90:10; യിരെ​മ്യാ​വു 25:11; 29:10) അടിമ​ക​ളാ​ക്ക​പ്പെ​ടുന്ന ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും ബാബി​ലോ​ണിൽ വെച്ചു​തന്നെ വാർധ​ക്യം പ്രാപിച്ച്‌ മരിക്കും. ശത്രു​ക്ക​ളു​ടെ നിന്ദയും പരിഹാ​സ​വും സഹി​ക്കേ​ണ്ടി​വ​രുന്ന അവർ എത്രമാ​ത്രം അപമാ​നി​ത​രാ​കു​മെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. മാത്രമല്ല, അവരുടെ ദൈവ​മായ യഹോ​വ​യു​ടെ നാമം വസിക്കുന്ന നഗരം ദീർഘ​കാ​ലം ശൂന്യ​മാ​യി​ക്കി​ട​ക്കു​ന്നതു മൂലം അവന്റെ​മേൽ ഉണ്ടാകുന്ന നിന്ദയെ കുറി​ച്ചും ചിന്തി​ക്കുക! (നെഹെ​മ്യാ​വു 1:9; സങ്കീർത്തനം 132:13; 137:1-3) ശലോ​മോൻ സമർപ്പിച്ച സമയത്ത്‌ ദൈവ​തേ​ജ​സ്സു​കൊണ്ട്‌ നിറഞ്ഞി​രുന്ന അവരുടെ പ്രിയ​പ്പെട്ട ആലയം മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. (2 ദിനവൃ​ത്താ​ന്തം 7:1-3) എത്ര ശോച​നീ​യം! എന്നിരു​ന്നാ​ലും, യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ഒരു പുനഃ​സ്ഥാ​പ​നത്തെ കുറിച്ചു പ്രവചി​ക്കു​ന്നു. (യെശയ്യാ​വു 43:14; 44:26-28) യെശയ്യാ​വു 51-ാം അധ്യാ​യ​ത്തിൽ, ആശ്വാ​സ​ത്തെ​യും പ്രത്യാ​ശ​യെ​യും കുറി​ച്ചുള്ള കൂടു​ത​ലായ പ്രവച​നങ്ങൾ നമുക്കു കാണാം.

2. (എ) യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ആർക്കാണ്‌ സമാധാന സന്ദേശം കൈമാ​റു​ന്നത്‌? (ബി) വിശ്വസ്‌ത യഹൂദർ ‘നീതിയെ പിന്തു​ട​രു​ന്നത്‌’ എങ്ങനെ?

2 തന്റെ വാക്കു​കൾക്കു ചെവി കൊടു​ക്കാൻ താത്‌പ​ര്യം കാണി​ക്കുന്ന യഹൂദാ നിവാ​സി​കളെ കുറിച്ച്‌ യഹോവ ഇങ്ങനെ പറയുന്നു: “നീതിയെ പിന്തു​ട​രു​ന്ന​വ​രും യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എന്റെ വാക്കു കേൾപ്പിൻ.” (യെശയ്യാ​വു 51:1എ) ‘നീതിയെ പിന്തു​ട​രു​ന്നു’ എന്നു പറയു​മ്പോൾ അതിൽ പ്രവൃത്തി ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ‘നീതിയെ പിന്തു​ട​രു​ന്നവർ’ തങ്ങൾ ദൈവ​ജ​ന​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ടുക മാത്ര​മാ​യി​രി​ക്കില്ല ചെയ്യു​ന്നത്‌. നീതി​നി​ഷ്‌ഠ​രാ​യി​രി​ക്കാ​നും ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​നും അവർ ശുഷ്‌കാ​ന്തി​യോ​ടെ ശ്രമി​ക്കും. (സങ്കീർത്തനം 34:15; സദൃശ​വാ​ക്യ​ങ്ങൾ 21:21) നീതി​യു​ടെ ഏക ഉറവി​ട​മെന്ന നിലയിൽ അവർ യഹോ​വ​യി​ലേക്കു തിരി​യു​ക​യും ‘യഹോ​വയെ അന്വേ​ഷി​ക്കുക’യും ചെയ്യും. (സങ്കീർത്തനം 11:7; 145:17) അവർക്ക്‌ അതിനു മുമ്പ്‌ യഹോവ ആരാ​ണെന്ന്‌ അറിയി​ല്ലെ​ന്നോ പ്രാർഥ​ന​യിൽ അവനെ സമീപി​ക്കാൻ അറിഞ്ഞു​കൂ​ടെ​ന്നോ അല്ല അതിന്റെ അർഥം. മറിച്ച്‌, അവനെ ആരാധി​ക്കാ​നും അവനോ​ടു കൂടുതൽ അടുക്കാ​നും പ്രാർഥി​ക്കാ​നും അവർ ശ്രമി​ക്കും. തങ്ങൾ ചെയ്യുന്ന സകലത്തി​ലും അവർ അവന്റെ ഇഷ്ടം ആരായും.

3, 4. (എ) യഹൂദർ ഏതു “പാറ”യിൽ നിന്നാണു വെട്ടി​യെ​ടു​ക്ക​പ്പെ​ട്ടത്‌, അവരെ ഏത്‌ ‘ഖനിഗർഭ’ത്തിൽ നിന്നാണു കുഴി​ച്ചെ​ടു​ത്തത്‌? (ബി) തങ്ങളുടെ ഉത്ഭവത്തെ കുറിച്ച്‌ ഓർമി​ക്കു​ന്നത്‌ യഹൂദർക്ക്‌ ആശ്വാസം പകരു​ന്നത്‌ എന്തു​കൊണ്ട്‌?

3 എന്നിരുന്നാലും, യഥാർഥ​ത്തിൽ നീതിയെ പിന്തു​ട​രു​ന്നവർ യഹൂദ​യിൽ താരത​മ്യേന കുറവാ​യ​തി​നാൽ അവർക്കു ഭയവും നിരു​ത്സാ​ഹ​വും തോന്നി​യേ​ക്കാം. അതു​കൊണ്ട്‌, ഒരു കൽമട​യു​ടെ ദൃഷ്ടാന്തം ഉപയോ​ഗിച്ച്‌ യഹോവ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “നിങ്ങളെ വെട്ടി​യെ​ടുത്ത പാറയി​ലേ​ക്കും നിങ്ങളെ കുഴി​ച്ചെ​ടുത്ത ഖനിഗർഭ​ത്തി​ലേ​ക്കും തിരി​ഞ്ഞു​നോ​ക്കു​വിൻ. നിങ്ങളു​ടെ പിതാ​വായ അബ്രാ​ഹാ​മി​ങ്ക​ലേ​ക്കും നിങ്ങളെ പ്രസവിച്ച സാറാ​യി​ങ്ക​ലേ​ക്കും തിരി​ഞ്ഞു​നോ​ക്കു​വിൻ; ഞാൻ അവനെ ഏകനാ​യി​ട്ടു വിളിച്ചു അവനെ അനു​ഗ്ര​ഹി​ച്ചു വർദ്ധി​പ്പി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 51:1ബി, 2) യഹൂദർ വെട്ടി​യെ​ടു​ക്ക​പ്പെട്ട “പാറ,” ഇസ്രാ​യേൽ ജനത അഭിമാ​നം കൊള്ളുന്ന ചരി​ത്ര​പു​രു​ഷ​നായ അബ്രാ​ഹാ​മാണ്‌. (മത്തായി 3:9; യോഹ​ന്നാൻ 8:33, 39) അവൻ ആ ജനതയു​ടെ ജനകൻ, മാനു​ഷിക പിതാവ്‌ ആണ്‌. ഇസ്രാ​യേ​ലി​നെ ‘കുഴി​ച്ചെ​ടുത്ത ഖനിഗർഭം’ അതിന്റെ പൂർവ​പി​താ​വായ യിസ്‌ഹാ​ക്കി​നെ പ്രസവിച്ച സാറാ​യാണ്‌.

4 അബ്രാഹാമിനും സാറാ​യ്‌ക്കും പ്രത്യു​ത്‌പാ​ദന ശേഷി നശിച്ച്‌ വർഷങ്ങൾ കഴിഞ്ഞി​രു​ന്നു. എന്നിട്ടും, അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും “വർദ്ധിപ്പി”ക്കുമെ​ന്നും യഹോവ വാഗ്‌ദാ​നം ചെയ്‌തു. (ഉല്‌പത്തി 17:1-6, 15-17) ദൈവം അവർക്ക്‌ പ്രത്യു​ത്‌പാ​ദന ശേഷി തിരികെ നൽകി​യ​തി​ന്റെ ഫലമായി അബ്രാ​ഹാ​മി​നും സാറാ​യ്‌ക്കും വാർധ​ക്യ​ത്തിൽ ഒരു കുട്ടി ജനിച്ചു. അവനി​ലൂ​ടെ ദൈവ​ത്തി​ന്റെ ഉടമ്പടി ജനത പിറന്നു. അങ്ങനെ, ആ മനുഷ്യ​നെ യഹോവ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങളെ പോലെ അസംഖ്യ​മായ ഒരു വലിയ ജനതയു​ടെ പിതാ​വാ​ക്കി. (ഉല്‌പത്തി 15:5; പ്രവൃ​ത്തി​കൾ 7:5) അബ്രാ​ഹാ​മി​നെ ദൂര​ദേ​ശ​ത്തു​നി​ന്നു വിളിച്ച്‌ ഒരു ശക്തമായ ജനതയാ​ക്കി​ത്തീർക്കാൻ യഹോ​വ​യ്‌ക്കു കഴിയു​മെ​ങ്കിൽ, ബാബി​ലോ​ണിൽ അടിമ​ത്ത​ത്തി​ലാ​യി​രി​ക്കുന്ന ഒരു വിശ്വസ്‌ത ശേഷി​പ്പി​നെ അവരുടെ സ്വദേ​ശ​ത്തേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കാ​നും അവരെ വീണ്ടും ഒരു വലിയ ജനതയാ​ക്കു​മെ​ന്നുള്ള വാഗ്‌ദാ​നം നിവർത്തി​ക്കാ​നും യഹോ​വ​യ്‌ക്കു തീർച്ച​യാ​യും സാധി​ക്കും. അബ്രാ​ഹാ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം നിറ​വേറി; അടിമ​ത്ത​ത്തി​ലാ​യി​രി​ക്കുന്ന യഹൂദ​രോ​ടുള്ള അവന്റെ വാഗ്‌ദാ​ന​വും നിറ​വേ​റും.

5. (എ) അബ്രാ​ഹാ​മും സാറാ​യും ആരെ ചിത്രീ​ക​രി​ക്കു​ന്നു? വിശദീ​ക​രി​ക്കുക. (ബി) അന്തിമ നിവൃ​ത്തി​യിൽ “പാറ”യിൽനി​ന്നു വെട്ടി​യെ​ടു​ക്ക​പ്പെ​ടു​ന്നവർ ആര്‌?

5 യെശയ്യാവു 51:1, 2-ലെ പ്രതീ​കാ​ത്മക കൽമട​യ്‌ക്കു സാധ്യ​ത​യ​നു​സ​രിച്ച്‌ കൂടു​ത​ലായ നിവൃ​ത്തി​യുണ്ട്‌. ആവർത്ത​ന​പു​സ്‌തകം 32:18 യഹോ​വയെ ഇസ്രാ​യേ​ലി​നെ ജനിപ്പിച്ച “പാറ”യും അവരെ “ഉല്‌പാ​ദി​പ്പിച്ച” ദൈവ​വു​മാ​യി ചിത്രീ​ക​രി​ക്കു​ന്നു. രണ്ടാമത്തെ പദപ്ര​യോ​ഗ​ത്തിന്‌ എബ്രാ​യ​യിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ ക്രിയാ​പ​ദ​മാണ്‌ സാറാ ഇസ്രാ​യേ​ലി​നു ജന്മം നൽകു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ യെശയ്യാ​വു 51:2-ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. തന്മൂലം, അബ്രാ​ഹാം പ്രാവ​ച​നി​ക​മാ​യി വലിയ അബ്രാ​ഹാ​മായ യഹോ​വയെ ചിത്രീ​ക​രി​ക്കു​ന്നു. അബ്രാ​ഹാ​മി​ന്റെ ഭാര്യ സാറാ, ആത്മസൃ​ഷ്ടി​കൾ അടങ്ങിയ യഹോ​വ​യു​ടെ സാർവ​ത്രിക സ്വർഗീയ സംഘട​നയെ ചിത്രീ​ക​രി​ക്കു​ന്നു. വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളിൽ യഹോ​വ​യു​ടെ സ്വർഗീയ സംഘട​നയെ അവന്റെ ഭാര്യ അഥവാ സ്‌ത്രീ ആയിട്ടാ​ണു പ്രതി​നി​ധാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. (ഉല്‌പത്തി 3:15; വെളി​പ്പാ​ടു 12:1, 5) യെശയ്യാ പ്രവച​ന​ത്തി​ന്റെ ഈ വാക്കു​ക​ളു​ടെ അന്തിമ നിവൃ​ത്തി​യിൽ “പാറ”യിൽനി​ന്നു വെട്ടി​യെ​ടു​ക്ക​പ്പെ​ടുന്ന ജനത ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ,’ അഥവാ പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ പിറന്ന ആത്മാഭി​ഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭ ആണ്‌. ഈ പുസ്‌ത​ക​ത്തി​ന്റെ മുൻ അധ്യാ​യ​ങ്ങ​ളിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നതു പോലെ, ആ ജനത 1918-ൽ ബാബി​ലോ​ണി​യൻ അടിമ​ത്ത​ത്തി​ലാ​കു​ക​യും 1919-ൽ ആത്മീയ സമൃദ്ധി​യി​ലേക്കു പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.—ഗലാത്യർ 3:26-29; 4:28; 6:16.

6. (എ) യഹൂദാ ദേശം ഏത്‌ അവസ്ഥയിൽ ആയിത്തീ​രും, പുനഃ​സ്ഥാ​പ​ന​ത്തിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) ഏത്‌ ആധുനിക പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറിച്ച്‌ യെശയ്യാ​വു 51:3 നമ്മെ ഓർമി​പ്പി​ക്കു​ന്നു?

6 സീയോനോടുള്ള അഥവാ യെരൂ​ശ​ലേ​മി​നോ​ടുള്ള യഹോ​വ​യു​ടെ ആശ്വാ​സ​വ​ച​ന​ങ്ങ​ളിൽ ഒരു പ്രബല ജനതയെ ഉത്‌പാ​ദി​പ്പി​ക്കു​മെന്ന വാഗ്‌ദാ​ന​ത്തെ​ക്കാൾ അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അതേക്കു​റി​ച്ചു നാം ഇങ്ങനെ വായി​ക്കു​ന്നു: “യഹോവ സീയോ​നെ ആശ്വസി​പ്പി​ക്കു​ന്നു; അവൻ അതിന്റെ സകലശൂ​ന്യ​സ്ഥ​ല​ങ്ങ​ളെ​യും ആശ്വസി​പ്പി​ച്ചു, അതിന്റെ മരുഭൂ​മി​യെ ഏദെ​നെ​പ്പോ​ലെ​യും അതിന്റെ നിർജ്ജ​ന​പ്ര​ദേ​ശത്തെ യഹോ​വ​യു​ടെ തോട്ട​ത്തെ​പ്പോ​ലെ​യും ആക്കുന്നു; ആനന്ദവും സന്തോ​ഷ​വും സ്‌തോ​ത്ര​വും സംഗീ​ത​ഘോ​ഷ​വും അതിൽ ഉണ്ടാകും.” (യെശയ്യാ​വു 51:3) 70 വർഷത്തെ ശൂന്യ​മാ​ക്ക​ലിൽ യഹൂദാ​ദേശം മരുഭൂ​മി​യാ​യി​ത്തീ​രും. അവിടെ മുള്ളും പറക്കാ​ര​യും മറ്റു കാട്ടു സസ്യല​താ​ദി​ക​ളും നിറയും. (യെശയ്യാ​വു 64:10; യിരെ​മ്യാ​വു 4:26; 9:10-12) തന്മൂലം, യഹൂദ​യിൽ വീണ്ടും താമസം തുടങ്ങാൻ ദേശം പുനഃ​സ്ഥാ​പി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അങ്ങനെ, ദേശം നല്ല നീരോ​ട്ട​മുള്ള, ഉത്‌പാ​ദ​ന​ക്ഷ​മ​മായ വയലു​ക​ളും ഫലവൃ​ക്ഷ​ത്തോ​ട്ട​ങ്ങ​ളും ഉള്ള ഒരു ഏദെൻതോ​ട്ട​മാ​യി മാറും. നിലം ആനന്ദി​ക്കു​ന്ന​താ​യി കാണ​പ്പെ​ടും. പ്രവാസ കാലത്തെ ശൂന്യ​മാ​ക്ക​പ്പെട്ട അവസ്ഥയു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ, ആ ദേശം പറുദീ​സാ തുല്യ​മാ​യി​രി​ക്കും. 1919-ൽ ആത്മീയ അർഥത്തിൽ, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽപ്പെട്ട അഭിഷിക്ത ശേഷിപ്പ്‌ അത്തര​മൊ​രു പറുദീ​സ​യിൽ പ്രവേ​ശി​ച്ചു.—യെശയ്യാ​വു 11:6-9; 35:1-7.

യഹോ​വ​യിൽ ഉറച്ചു​വി​ശ്വ​സി​ക്കേ​ണ്ട​തി​ന്റെ കാരണങ്ങൾ

7, 8. (എ) തനിക്കു ചെവി തരാനുള്ള യഹോ​വ​യു​ടെ ആഹ്വാ​ന​ത്തി​ന്റെ അർഥ​മെന്ത്‌? (ബി) യഹോവ പറയുന്ന കാര്യങ്ങൾ യഹൂദ അനുസ​രി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 അടുത്തതായി, താൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം കേൾക്കാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നു: “എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവി​ത​രു​വിൻ; ഉപദേശം എങ്കൽനി​ന്നു പുറ​പ്പെ​ടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാ​ശ​മാ​യി സ്ഥാപി​ക്കും. എന്റെ നീതി സമീപ​മാ​യി​രി​ക്കു​ന്നു; എന്റെ രക്ഷ പുറ​പ്പെ​ട്ടി​രി​ക്കു​ന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധി​ക്കും; ദ്വീപു​കൾ എനിക്കാ​യി കാത്തി​രി​ക്കു​ന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയി​ക്കു​ന്നു.”—യെശയ്യാ​വു 51:4, 5.

8 തനിക്കു ചെവി​ത​രാൻ യഹോവ ആവശ്യ​പ്പെ​ടു​മ്പോൾ, അവൻ പറയു​ന്നതു വെറുതെ കേൾക്കുക എന്നല്ല അർഥം. (സങ്കീർത്തനം 49:1; 78:1) യഹോവ പ്രബോ​ധ​ന​ത്തി​ന്റെ​യും നീതി​യു​ടെ​യും രക്ഷയു​ടെ​യും ഉറവാ​ണെന്ന്‌ ആ ജനത അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. ആത്മീയ പ്രബു​ദ്ധ​ത​യു​ടെ ഏക ഉറവ്‌ അവനാണ്‌. (2 കൊരി​ന്ത്യർ 4:6) മനുഷ്യ​വർഗ​ത്തി​ന്റെ ആത്യന്തിക ന്യായാ​ധി​പൻ അവനാണ്‌. യഹോ​വ​യു​ടെ നിയമ​ങ്ങ​ളാ​ലും ന്യായ​ത്തീർപ്പു​ക​ളാ​ലും നയിക്ക​പ്പെ​ടാൻ അനുവ​ദി​ക്കു​ന്ന​വർക്ക്‌ അവ വെളി​ച്ച​മാ​യി ഉതകുന്നു.—സങ്കീർത്തനം 43:3; 119:105; സദൃശ​വാ​ക്യ​ങ്ങൾ 6:23.

9. ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയ്‌ക്കു പുറമേ, ആരെല്ലാം ദൈവ​ത്തി​ന്റെ രക്ഷാ​പ്ര​വൃ​ത്തി​ക​ളിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കും?

9 ദൈവത്തിന്റെ ഉടമ്പടി ജനതയു​ടെ കാര്യ​ത്തിൽ മാത്രമല്ല ഇതെല്ലാം സത്യമാ​യി​രി​ക്കു​ന്നത്‌. ലോക​മെ​മ്പാ​ടും—അതേ, വിദൂര ദ്വീപു​ക​ളിൽ പോലും—ഉള്ള പരമാർഥ ഹൃദയ​രായ ആളുകൾക്കും ഇതെല്ലാം ബാധക​മാണ്‌. ദൈവ​ത്തി​ലും തന്റെ വിശ്വസ്‌ത ദാസർക്കാ​യി പ്രവർത്തി​ക്കാ​നുള്ള അവന്റെ കഴിവി​ലും ഉള്ള അവരുടെ വിശ്വാ​സം അസ്ഥാന​ത്താ​വില്ല. അവന്റെ ഭുജത്താൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അവന്റെ ശക്തിയിൽ അഥവാ ബലത്തിൽ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും; ആർക്കും അതിനെ തടയാ​നാ​വില്ല. (യെശയ്യാ​വു 40:10; ലൂക്കൊസ്‌ 1:51, 52) സമാന​മാ​യി ഇന്ന്‌, ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽ ശേഷി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ തീക്ഷ്‌ണ​മായ പ്രസം​ഗ​വേല വിദൂര ദ്വീപു​ക​ളിൽ നിന്നു​ള്ളവർ ഉൾപ്പെടെ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ യഹോ​വ​യി​ലേക്കു തിരി​യാ​നും അവനിൽ വിശ്വാ​സം പ്രകട​മാ​ക്കാ​നും ഇടയാ​ക്കി​യി​രി​ക്കു​ന്നു.

10. (എ) നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ഏതു സത്യം മനസ്സി​ലാ​ക്കാൻ നിർബ​ന്ധി​ത​നാ​കും? (ബി) ഏത്‌ “ആകാശ”വും “ഭൂമി”യുമാണ്‌ ഇല്ലായ്‌മ ചെയ്യ​പ്പെ​ടുക?

10 അടുത്തതായി യഹോവ, ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ അവശ്യം തിരി​ച്ച​റി​യേ​ണ്ടി​യി​രി​ക്കുന്ന ഒരു വസ്‌തു​തയെ കുറിച്ചു പരാമർശി​ക്കു​ന്നു. സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഉള്ള യാതൊ​ന്നി​നും തന്റെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വ​യാം ദൈവത്തെ തടയാ​നാ​വില്ല. (ദാനീ​യേൽ 4:34, 35) നാം ഇങ്ങനെ വായി​ക്കു​ന്നു: “നിങ്ങളു​ടെ കണ്ണു ആകാശ​ത്തി​ലേക്കു ഉയർത്തു​വിൻ; താഴെ ഭൂമിയെ നോക്കു​വിൻ; ആകാശം പുക​പോ​ലെ പോയ്‌പോ​കും; ഭൂമി വസ്‌ത്രം​പോ​ലെ പഴകും; അതിലെ നിവാ​സി​കൾ കൊതു​കു​പോ​ലെ ചത്തു​പോ​കും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരിക​യു​മില്ല.” (യെശയ്യാ​വു 51:6) അടിമ​ക​ളാ​യി പിടി​ച്ച​വരെ സ്വദേ​ശ​ത്തേക്കു മടക്കി അയയ്‌ക്കു​ന്നതു ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാ​രു​ടെ നയത്തിന്‌ എതിരാ​യി​രു​ന്നെ​ങ്കി​ലും തന്റെ ജനത്തെ രക്ഷിക്കു​ന്ന​തിൽനിന്ന്‌ യഹോ​വയെ തടയാൻ ആർക്കും സാധി​ക്കില്ല. (യെശയ്യാ​വു 14:16, 17) ബാബി​ലോ​ണി​യൻ “ആകാശം” അഥവാ ഭരണാ​ധി​പ​ന്മാർ പൂർണ​മാ​യി പരാജ​യ​പ്പെ​ടും. ബാബി​ലോ​ണി​യൻ “ഭൂമി” അഥവാ ആ ഭരണാ​ധി​പ​ന്മാ​രു​ടെ പ്രജകൾ നശിച്ചു​പോ​കും. അതേ, അക്കാലത്തെ ഏറ്റവും ശക്തമായ സാമ്രാ​ജ്യ​ത്തി​നു പോലും യഹോ​വ​യു​ടെ ശക്തി​ക്കെ​തി​രെ നില​കൊ​ള്ളാ​നോ അവന്റെ ഉദ്ദേശ്യ​ത്തെ തകിടം മറിക്കാ​നോ സാധി​ക്കു​ക​യില്ല.

11. ബാബി​ലോ​ണി​യൻ “ആകാശ”വും “ഭൂമി”യും നശിപ്പി​ക്ക​പ്പെ​ടു​മെന്ന പ്രവച​ന​ത്തി​ന്റെ സമ്പൂർണ നിവൃത്തി ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു പ്രോ​ത്സാ​ഹനം നൽകു​ന്നത്‌ എന്തു​കൊണ്ട്‌?

11 ആ പ്രാവ​ച​നിക വചനങ്ങൾ പൂർണ​മാ​യി നിവൃ​ത്തി​യേ​റി​യെന്ന അറിവ്‌ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എത്രയ​ധി​കം പ്രോ​ത്സാ​ഹനം നൽകുന്നു! എന്തു​കൊണ്ട്‌? ഒരു ഭാവി സംഭവത്തെ പരാമർശി​ച്ചു​കൊണ്ട്‌ പത്രൊസ്‌ അപ്പൊ​സ്‌തലൻ സമാന​മായ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചു. സത്വരം സമീപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന, “ആകാശം ചുട്ടഴി​വാ​നും മൂലപ​ദാർത്ഥങ്ങൾ വെന്തു​രു​കു​വാ​നും ഉള്ള” യഹോ​വ​യു​ടെ ദിവസത്തെ കുറിച്ച്‌ അവൻ പറഞ്ഞു. തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “നാം അവന്റെ വാഗ്‌ദ​ത്ത​പ്ര​കാ​രം നീതി വസിക്കുന്ന പുതിയ ആകാശ​ത്തി​ന്നും പുതിയ ഭൂമി​ക്കു​മാ​യി​ട്ടു കാത്തി​രി​ക്കു​ന്നു.” (2 പത്രൊസ്‌ 3:11-13; യെശയ്യാ​വു 34:4; വെളി​പ്പാ​ടു 6:12-14) ശക്തമായ രാഷ്‌ട്ര​ങ്ങ​ളും അവരുടെ നക്ഷത്ര​സ​മാന ഭരണാ​ധി​പ​ന്മാ​രും ദൈവ​ത്തിന്‌ എതിരെ മത്സരപൂർവം നില​കൊ​ള്ളു​മെ​ങ്കി​ലും തക്കസമ​യത്ത്‌ അവൻ അവരെ​യെ​ല്ലാം ഇല്ലായ്‌മ ചെയ്യും—അതേ, ഒരു കൊതു​കി​നെ കൊല്ലു​ന്നത്ര ലാഘവ​ത്തോ​ടെ. (സങ്കീർത്തനം 2:1-9) നീതി​നി​ഷ്‌ഠ​മായ ഒരു മനുഷ്യ സമുദാ​യ​ത്തി​ന്മേൽ ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ ഗവൺമെന്റ്‌ ഭരണം നടത്തും.—ദാനീ​യേൽ 2:44; വെളി​പ്പാ​ടു 21:1-5എ.

12. എതിരാ​ളി​കൾ ദൈവ​ദാ​സ​ന്മാ​രെ ആക്ഷേപി​ക്കു​മ്പോൾ അവർ ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

12 “നീതിയെ പിന്തു​ട​രുന്ന”വരെ അഭിസം​ബോ​ധന ചെയ്‌തു​കൊണ്ട്‌ യഹോവ ഇങ്ങനെ പറയുന്നു: “നീതിയെ അറിയു​ന്ന​വ​രും ഹൃദയ​ത്തിൽ എന്റെ ന്യായ​പ്ര​മാ​ണം ഉള്ള ജനവും ആയു​ള്ളോ​രേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യ​രു​ടെ നിന്ദയെ ഭയപ്പെ​ട​രു​തു; അവരുടെ ദൂഷണ​ങ്ങളെ പേടി​ക്ക​യും അരുതു. പുഴു അവരെ വസ്‌ത്ര​ത്തെ​പ്പോ​ലെ അരിച്ചു​ക​ള​യും; കൃമി അവരെ കമ്പിളി​യെ​പ്പോ​ലെ തിന്നു​ക​ള​യും; എന്നാൽ എന്റെ നീതി ശാശ്വ​ത​മാ​യും എന്റെ രക്ഷ തലമു​റ​ത​ല​മു​റ​യാ​യും ഇരിക്കും.” (യെശയ്യാ​വു 51:7, 8) യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ തങ്ങളുടെ ധീര നിലപാ​ടി​നെ​പ്രതി പരിഹാ​സ​വും ആക്ഷേപ​വും സഹി​ക്കേ​ണ്ടി​വ​രും. എന്നാൽ, അതു​കൊ​ണ്ടൊ​ന്നും അവർ ഭയപ്പെ​ടേ​ണ്ട​തില്ല. പുഴുക്കൾ ‘തിന്നു​ക​ള​യുന്ന’ കമ്പിളി​വ​സ്‌ത്രം പോലെ അവരെ നിന്ദി​ക്കു​ന്നവർ നശിപ്പി​ക്ക​പ്പെ​ടും. a പുരാ​ത​ന​കാ​ലത്തെ വിശ്വസ്‌ത യഹൂദരെ പോലെ ഇന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾ തങ്ങളെ എതിർക്കുന്ന ആരെയും യാതൊ​രു കാരണ​വ​ശാ​ലും ഭയപ്പെ​ടേ​ണ്ട​തില്ല. നിത്യ​ദൈ​വ​മായ യഹോ​വ​യാണ്‌ അവരുടെ രക്ഷ. (സങ്കീർത്തനം 37:1, 2) ദൈവ​ത്തി​ന്റെ ശത്രുക്കൾ യഹോ​വ​യു​ടെ ജനത്തെ നിന്ദി​ക്കു​ന്നത്‌ അവരു​ടെ​മേൽ അവന്റെ ആത്മാവ്‌ വ്യാപ​രി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌.—മത്തായി 5:11, 12; 10:24-31.

13, 14. ‘രഹബ്‌,’ “സമു​ദ്ര​ത്തി​ലെ ഭീകര​സ​ത്വം” എന്നീ പ്രയോ​ഗങ്ങൾ എന്തിനെ സൂചി​പ്പി​ക്കു​ന്നു, അതിന്‌ ‘വെട്ടും’ ‘കുത്തും’ ഏറ്റത്‌ എങ്ങനെ?

13 അടിമകൾ ആയിരി​ക്കുന്ന ജനത്തിനു വേണ്ടി പ്രവർത്തി​ക്കാൻ യഹോ​വയെ വിളി​ക്കു​ന്നു എന്നവണ്ണം യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചു​കൊൾക; പൂർവ്വ​കാ​ല​ത്തും പണ്ടത്തെ തലമു​റ​ക​ളി​ലും എന്നപോ​ലെ ഉണരുക; രഹബിനെ വെട്ടി മഹാസർപ്പത്തെ [“സമു​ദ്ര​ത്തി​ലെ ഭീകര​സ​ത്വം,” NW] കുത്തി​ക്ക​ള​ഞ്ഞതു നീ അല്ലയോ? സമു​ദ്രത്തെ, വലിയ ആഴിയി​ലെ വെള്ളങ്ങളെ തന്നേ, വററി​ച്ചു​ക​ള​ക​യും വീണ്ടെ​ടു​ക്ക​പ്പെ​ട്ടവർ കടന്നു​പോ​കേ​ണ്ട​തി​ന്നു സമു​ദ്ര​ത്തി​ന്റെ ആഴത്തെ വഴിയാ​ക്കു​ക​യും ചെയ്‌തതു നീയല്ല​യോ?”—യെശയ്യാ​വു 51:9, 10.

14 യെശയ്യാവ്‌ പറയുന്ന ചരിത്ര ദൃഷ്ടാ​ന്തങ്ങൾ ശ്രദ്ധാ​പൂർവം തിര​ഞ്ഞെ​ടു​ത്ത​വ​യാണ്‌. ഇസ്രാ​യേൽ ജനത ഈജി​പ്‌തിൽനി​ന്നു വിമോ​ചി​ത​രാ​യ​തും ചെങ്കടൽ കുറുകെ കടന്നതു​മെ​ല്ലാം സകല യഹൂദർക്കും അറിയാ​വുന്ന കാര്യ​ങ്ങ​ളാണ്‌. (പുറപ്പാ​ടു 12:24-27; 14:26-31) ‘രഹബ്‌,’ “സമു​ദ്ര​ത്തി​ലെ ഭീകര​സ​ത്വം” എന്നീ പ്രയോ​ഗങ്ങൾ ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനി​ന്നു പോന്ന​പ്പോൾ അവരെ എതിർത്ത ഫറവോ​ന്റെ അധീന​ത​യിൽ ആയിരുന്ന ഈജി​പ്‌തി​നെ അർഥമാ​ക്കു​ന്നു. (സങ്കീർത്തനം 74:13; 87:4; യെശയ്യാ​വു 30:7; NW) നൈൽ ഡെൽറ്റാ പ്രദേ​ശ​ത്തു​നിന്ന്‌ ആരംഭിച്ച്‌ ഫലഭൂ​യി​ഷ്‌ഠ​മായ നൈൽ താഴ്‌വ​ര​വരെ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ വ്യാപി​ച്ചു കിടക്കുന്ന പുരാതന ഈജി​പ്‌തി​ന്റെ നീണ്ട ഭൂപ്ര​ദേ​ശ​ത്തിന്‌ സമു​ദ്ര​ത്തി​ലെ ഭീകര​സ​ത്വ​ത്തി​ന്റെ ആകാര​മാ​യി​രു​ന്നു. (യെഹെ​സ്‌കേൽ 29:3, NW) എന്നാൽ, യഹോവ പത്തു ബാധകൾ വരുത്തി​യ​പ്പോൾ സമു​ദ്ര​ത്തി​ലെ ആ ഭീകര​സ​ത്വം തുണ്ടു​തു​ണ്ടാ​യി വെട്ടി​നു​റു​ക്ക​പ്പെട്ടു. അതിന്റെ സൈന്യ​ത്തെ യഹോവ ചെങ്കട​ലിൽവെച്ചു നശിപ്പി​ച്ച​പ്പോൾ അതിനു കുത്തേൽക്കു​ക​യും ഗുരു​ത​ര​മാ​യി പരി​ക്കേൽക്കു​ക​യും അതു ദുർബ​ല​മാ​കു​ക​യും ചെയ്‌തു. അതേ, ഈജി​പ്‌തു​മാ​യുള്ള ഇടപെ​ട​ലു​ക​ളിൽ യഹോവ തന്റെ ശക്തി പ്രകടി​പ്പി​ച്ചു. ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന തന്റെ ജനത്തി​നാ​യി യഹോവ അപ്രകാ​രം പോരാ​ടാ​തി​രി​ക്കു​മോ?

15. (എ) സീയോ​ന്റെ ദുഃഖ​വും നെടു​വീർപ്പും എപ്പോൾ, എങ്ങനെ പൊയ്‌പോ​കും? (ബി) ആധുനിക നാളിൽ എപ്പോ​ഴാണ്‌ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ദുഃഖ​വും നെടു​വീർപ്പും അവസാ​നി​ച്ചത്‌?

15 ബാബിലോണിൽ നിന്നുള്ള ഇസ്രാ​യേ​ലി​ന്റെ വിടു​ത​ലി​നെ കുറിച്ച്‌ പ്രവചനം ഇങ്ങനെ തുടർന്ന്‌ പറയുന്നു: “യഹോ​വ​യു​ടെ വിമു​ക്ത​ന്മാർ ഉല്ലാസ​ഘോ​ഷ​ത്തോ​ടെ സീയോ​നി​ലേക്കു മടങ്ങി​വ​രും; നിത്യാ​നന്ദം അവരുടെ തലയിൽ ഉണ്ടായി​രി​ക്കും; അവർ ആനന്ദവും സന്തോ​ഷ​വും പ്രാപി​ക്കും; ദുഃഖ​വും ഞരക്കവും ഓടി​പ്പോ​കും.” (യെശയ്യാ​വു 51:11) ബാബി​ലോ​ണി​ലെ അവരുടെ സാഹച​ര്യം എത്രതന്നെ ദുഃഖ​ക​ര​മാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ നീതി പിൻപ​റ്റാൻ ആഗ്രഹി​ക്കു​ന്ന​വർക്കു മഹത്തായ പ്രത്യാ​ശ​യുണ്ട്‌. ദുഃഖ​വും നെടു​വീർപ്പും മേലാൽ ഉണ്ടായി​രി​ക്കു​ക​യില്ല. പകരം, വിടു​വി​ക്ക​പ്പെ​ട്ട​വ​രു​ടെ അഥവാ വീണ്ടെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ വായിൽനിന്ന്‌ ആർപ്പു​വി​ളി​യും ആനന്ദ​ഘോ​ഷ​വും ജയാര​വ​ങ്ങ​ളു​മാ​യി​രി​ക്കും കേൾക്കു​ന്നത്‌. ആ പ്രാവ​ച​നിക വചനങ്ങ​ളു​ടെ ആധുനിക നിവൃ​ത്തി​യെന്ന നിലയിൽ 1919-ൽ ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ ബാബി​ലോ​ണി​യൻ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്ക​പ്പെട്ടു. അവർ വലിയ ആനന്ദ​ത്തോ​ടെ തങ്ങളുടെ ആത്മീയ ദേശ​ത്തേക്കു മടങ്ങി​യെത്തി. ആ ആനന്ദ​ഘോ​ഷം ഇന്നോളം തുടർന്നി​രി​ക്കു​ന്നു.

16. യഹൂദ​രു​ടെ വിമോ​ച​ന​ത്തിന്‌ എന്തു വില നൽക​പ്പെ​ടു​ന്നു?

16 യഹൂദരുടെ വിമോ​ച​ന​ത്തി​ന്റെ വില​യെ​ന്താ​യി​രി​ക്കും? “നിന്റെ മറുവി​ല​യാ​യി [യഹോവ] മിസ്ര​യീ​മി​നെ​യും [ഈജി​പ്‌ത്‌] നിനക്കു പകരമാ​യി കൂശി​നെ​യും [എത്യോ​പ്യ] സെബ​യെ​യും” നൽകു​ന്ന​താ​യി യെശയ്യാ പ്രവചനം മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു. (യെശയ്യാ​വു 43:1-4) ഇത്‌ പിന്നീടു സംഭവി​ക്കും. ബാബി​ലോ​ണി​നെ കീഴട​ക്കു​ക​യും അടിമ​ക​ളായ യഹൂദരെ വിടു​വി​ക്കു​ക​യും ചെയ്‌ത​ശേഷം പേർഷ്യൻ സാമ്രാ​ജ്യം ഈജി​പ്‌തി​നെ​യും എത്യോ​പ്യ​യെ​യും സെബ​യെ​യും കീഴട​ക്കും. അതേ, ആ രാജ്യ​ങ്ങളെ ഇസ്രാ​യേ​ല്യർക്കു പകരമാ​യി നൽകും. “ദുഷ്ടൻ നീതി​മാ​ന്നു മറുവി​ല​യാ​കും; ദ്രോഹി നേരു​ള്ള​വർക്കു പകരമാ​യ്‌തീ​രും” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 21:18-ൽ പ്രസ്‌താ​വി​ച്ചി​രി​ക്കുന്ന തത്ത്വത്തി​നു ചേർച്ച​യി​ലാ​ണിത്‌.

കൂടുതൽ ആശ്വാ​സ​വാ​ക്കു​കൾ

17. യഹൂദർ ബാബി​ലോ​ണി​യ​രു​ടെ ക്രോ​ധത്തെ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

17 യഹോവ തന്റെ ജനത്തെ കൂടു​ത​ലാ​യി ഇങ്ങനെ ആശ്വസി​പ്പി​ക്കു​ന്നു: “ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസി​പ്പി​ക്കു​ന്നവൻ; എന്നാൽ മരിച്ചു​പോ​കുന്ന മർത്യ​നെ​യും പുല്ലു​പോ​ലെ ആയിത്തീ​രുന്ന മനുഷ്യ​നെ​യും ഭയപ്പെ​ടു​വാൻ നീ ആർ? ആകാശത്തെ വിരിച്ചു ഭൂമി​യു​ടെ അടിസ്ഥാ​ന​ങ്ങളെ ഇട്ടവനാ​യി നിന്റെ സ്രഷ്ടാ​വായ യഹോ​വയെ നീ മറക്കയും പീഡകൻ നശിപ്പി​പ്പാൻ ഒരുങ്ങി​വ​രു​ന്നു എന്നു​വെച്ചു അവന്റെ ക്രോ​ധം​നി​മി​ത്തം ദിനം​പ്രതി ഇടവി​ടാ​തെ പേടി​ക്ക​യും ചെയ്യു​ന്ന​തെന്തു?” (യെശയ്യാ​വു 51:12, 13) അവർ വർഷങ്ങ​ളോ​ളം പ്രവാ​സ​ത്തിൽ കഴി​യേ​ണ്ടി​യി​രി​ക്കു​ന്നു. എന്നുവ​രി​കി​ലും, ബാബി​ലോ​ണി​ന്റെ ക്രോ​ധത്തെ അവർക്കു പേടി​ക്കേണ്ട കാര്യ​മില്ല. ബൈബിൾ ചരി​ത്ര​ത്തി​ലെ മൂന്നാം ലോക ശക്തിയായ ആ ജനത ദൈവ​ജ​നത്തെ കീഴടക്കി അവരെ ‘നശിപ്പി​ക്കാൻ’ അല്ലെങ്കിൽ അവരുടെ രക്ഷാമാർഗം അടച്ചു​ക​ള​യാൻ ശ്രമി​ക്കു​മെ​ങ്കി​ലും, കോ​രെ​ശി​ന്റെ കൈക​ളാ​ലുള്ള ബാബി​ലോ​ണി​ന്റെ നാശം യഹോവ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു​വെന്ന്‌ വിശ്വസ്‌ത യഹൂദർക്ക്‌ അറിയാം. (യെശയ്യാ​വു 44:8, 24-28) സ്രഷ്ടാ​വു​മാ​യി—നിത്യ​ദൈ​വ​മായ യഹോ​വ​യു​മാ​യി—താരത​മ്യം ചെയ്യു​മ്പോൾ ബാബി​ലോ​ണി​യൻ നിവാ​സി​കൾ വേനൽക്കാ​ലത്തു സൂര്യന്റെ ഉഗ്ര രശ്‌മി​ക​ളേറ്റ്‌ കരിയുന്ന പുല്ലു പോ​ലെ​യാണ്‌. അപ്പോൾ അവരുടെ ഭീഷണി​യും ക്രോ​ധ​വും​കൊണ്ട്‌ എന്തു പ്രയോ​ജനം? ആ സ്ഥിതിക്ക്‌, മനുഷ്യ​രെ ഭയപ്പെ​ടു​ക​യും ആകാശ​ത്തെ​യും ഭൂമി​യെ​യും സൃഷ്ടിച്ച യഹോ​വയെ മറക്കു​ക​യും ചെയ്യു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാണ്‌!

18. യഹോ​വ​യു​ടെ ജനം കുറെ കാലം അടിമ​ത്ത​ത്തിൽ ആയിരി​ക്കു​മെ​ങ്കി​ലും അവൻ അവർക്ക്‌ എന്ത്‌ ആശ്വാസം നൽകുന്നു?

18 യഹോവയുടെ ജനം കുറെ കാല​ത്തേക്ക്‌ അടിമകൾ, ഒരർഥ​ത്തിൽ പറഞ്ഞാൽ ‘ബദ്ധർ’ ആയിരി​ക്കു​മെ​ങ്കി​ലും അവരുടെ വിടുതൽ പെട്ടെ​ന്നാ​യി​രി​ക്കും. അവർക്ക്‌ ബാബി​ലോ​ണിൽവെച്ച്‌ ഉന്മൂല​നാ​ശം സംഭവി​ക്കു​ക​യോ ബന്ദികൾ എന്നനി​ല​യിൽ പട്ടിണി കിടന്ന്‌ മരിക്കു​ക​യോ—അതായത്‌ ശവക്കു​ഴി​യായ ഷിയോ​ളിൽ ഇറങ്ങു​ക​യോ—ചെയ്യേ​ണ്ടി​വ​രില്ല. (സങ്കീർത്തനം 30:3; 88:3-5) യഹോവ അവരെ ഇങ്ങനെ ആശ്വസി​പ്പി​ക്കു​ന്നു: “പീഡകന്റെ ക്രോധം എവിടെ? ബദ്ധനാ​യി​രി​ക്കു​ന്ന​വനെ വേഗത്തിൽ അഴിച്ചു​വി​ടും; അവൻ കുണ്ടറ​യിൽ മരിക്ക​യില്ല; അവന്റെ ആഹാര​ത്തി​ന്നു മുട്ടു​വ​രി​ക​യു​മില്ല.”—യെശയ്യാ​വു 51:14.

19. വിശ്വസ്‌ത യഹൂദർക്ക്‌ യഹോ​വ​യു​ടെ വാക്കു​ക​ളിൽ പൂർണ വിശ്വാ​സം ഉണ്ടായി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

19 സീയോനെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ യഹോവ ഇങ്ങനെ പറയുന്നു: “തിരകൾ അലറു​വാൻ തക്കവണ്ണം സമു​ദ്രത്തെ കോപി​പ്പി​ക്കു​ന്ന​വ​നാ​യി നിന്റെ ദൈവ​മായ യഹോവ ഞാൻ ആകുന്നു; സൈന്യ​ങ്ങ​ളു​ടെ യഹോവ എന്നാകു​ന്നു എന്റെ നാമം. ഞാൻ ആകാശത്തെ ഉറപ്പിച്ചു ഭൂമിക്കു അടിസ്ഥാ​നം ഇടുക​യും സീയോ​നോ​ടു: നീ എന്റെ ജനം എന്നു പറകയും ചെയ്യേ​ണ്ട​തി​ന്നു ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ ആക്കി എന്റെ കയ്യുടെ നിഴലിൽ നിന്നെ മറെച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 51:15, 16) സമു​ദ്ര​ത്തി​ന്മീ​തെ തന്റെ ശക്തി പ്രകടി​പ്പി​ക്കു​ന്ന​തി​നും അതിനെ നിയ​ന്ത്രി​ക്കു​ന്ന​തി​നും ഉള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യെ കുറിച്ച്‌ ബൈബിൾ ആവർത്തി​ച്ചു സൂചി​പ്പി​ക്കു​ന്നുണ്ട്‌. (ഇയ്യോബ്‌ 26:12; സങ്കീർത്തനം 89:9; യിരെ​മ്യാ​വു 31:35) പ്രകൃ​തി​ശ​ക്തി​ക​ളു​ടെ​മേൽ അവനു പൂർണ നിയ​ന്ത്ര​ണ​മുണ്ട്‌. തന്റെ ജനത്തെ ഈജി​പ്‌തിൽനി​ന്നു മോചി​പ്പി​ച്ച​പ്പോൾ അവൻ അതു പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി. ഏറ്റവും ചെറിയ വിധത്തി​ലാ​ണെ​ങ്കിൽ പോലും “സൈന്യ​ങ്ങ​ളു​ടെ യഹോവ”യുമായി ആരെ തുലനം ചെയ്യാ​നാ​കും?—സങ്കീർത്തനം 24:10.

20. യഹോവ സീയോ​നെ പുനഃ​സ്ഥി​തീ​ക​രി​ക്കു​മ്പോൾ ഏതു “പുതിയ ഭൂമി”യും “പുതിയ ആകാശ”വും നിലവിൽ വരും, ആശ്വാ​സ​ദാ​യ​ക​മായ എന്ത്‌ വാക്കുകൾ അവൻ പറയും?

20 യഹൂദർ ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയാ​യി നില​കൊ​ള്ളും. അവർ സ്വദേ​ശ​ത്തേക്കു മടങ്ങു​മെ​ന്നും വീണ്ടു​മൊ​രി​ക്കൽ കൂടി ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ ജീവി​ക്കു​മെ​ന്നും യഹോവ അവർക്ക്‌ ഉറപ്പേ​കു​ന്നു. അവർ യെരൂ​ശ​ലേ​മും ആലയവും പുനർനിർമി​ക്കു​ക​യും മോശെ മുഖാ​ന്തരം യഹോവ അവരു​മാ​യി ചെയ്‌ത ഉടമ്പടി​യി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ വീണ്ടും ഏറ്റെടു​ക്കു​ക​യും ചെയ്യും. ഇസ്രാ​യേ​ല്യർ തങ്ങളുടെ വളർത്തു​മൃ​ഗങ്ങൾ സഹിതം ദേശത്തു തിരി​ച്ചെത്തി താമസം തുടങ്ങു​മ്പോൾ ഒരു “പുതിയ ഭൂമി” നിലവിൽ വരും. അതി​ന്റെ​മേൽ ഒരു ‘പുതിയ ആകാശം’ അഥവാ പുതിയ ഭരണസം​വി​ധാ​നം സ്ഥാപി​ത​മാ​കും. (യെശയ്യാ​വു 65:17-19; ഹഗ്ഗായി 1:1, 14) അപ്പോൾ “നീ എന്റെ ജനം” എന്ന്‌ യഹോവ വീണ്ടും സീയോ​നോ​ടു പറയും.

നടപടി​യെ​ടു​ക്കാ​നുള്ള ആഹ്വാനം

21. നടപടി എടുക്കാ​നുള്ള എന്ത്‌ ആഹ്വാനം യഹോവ നൽകുന്നു?

21 സീയോന്‌ ഉറപ്പേ​കിയ ശേഷം യഹോവ നടപടി​യെ​ടു​ക്കാ​നുള്ള ഒരു ആഹ്വാനം നൽകുന്നു. സീയോ​ന്റെ യാതനകൾ അവസാ​നി​ച്ചു എന്നവണ്ണം അവൻ ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ കയ്യിൽനി​ന്നു അവന്റെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം കുടി​ച്ചി​ട്ടുള്ള യെരൂ​ശ​ലേമേ, ഉണരുക, ഉണരുക; എഴു​ന്നേ​റ​റു​നില്‌ക്ക; നീ പരി​ഭ്ര​മ​ത്തി​ന്റെ പാനപാ​ത്ര​പു​ടം കുടിച്ചു വററി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു.” (യെശയ്യാ​വു 51:17) അതേ, യെരൂ​ശ​ലേം അവളുടെ ദുരവ​സ്ഥ​യിൽനിന്ന്‌ എഴു​ന്നേറ്റ്‌ തന്റെ പഴയ പ്രതാ​പ​വും മഹിമ​യും അണിയണം. അവൾ ദിവ്യ ശിക്ഷാ​വി​ധി​യു​ടെ പ്രതീ​കാ​ത്മക പാനപാ​ത്രം കുടിച്ചു വറ്റിച്ചി​രി​ക്കുന്ന സമയം വന്നെത്തും. അവൾക്കെ​തി​രെ ദൈവ​കോ​പം അവശേ​ഷി​ക്കു​ക​യില്ല.

22, 23. യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം കുടി​ക്കു​മ്പോ​ഴുള്ള യെരൂ​ശ​ലേ​മി​ന്റെ അനുഭവം എന്തായി​രി​ക്കും?

22 എന്നിരുന്നാലും, ശിക്ഷ അനുഭ​വി​ക്കുന്ന സമയത്ത്‌ യെരൂ​ശ​ലേ​മി​ന്റെ ‘പുത്ര​ന്മാർ’ക്ക്‌ ആർക്കും, ഒരു നിവാ​സി​ക്കും, സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ തടയാ​നാ​വില്ല. (യെശയ്യാ​വു 43:5-7; യിരെ​മ്യാ​വു 3:14) പ്രവചനം ഇങ്ങനെ പറയുന്നു: “അവൾ പ്രസവിച്ച സകലപു​ത്ര​ന്മാ​രി​ലും​വെച്ചു അവളെ വഴിന​ട​ത്തു​ന്ന​തി​ന്നു ഒരുത്ത​നും ഇല്ല; അവൾ വളർത്തിയ എല്ലാമ​ക്ക​ളി​ലും​വെച്ചു അവളെ കൈക്കു പിടിച്ചു കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്നു ആരുമില്ല.” (യെശയ്യാ​വു 51:18) അവൾ ബാബി​ലോ​ണി​യ​രു​ടെ കൈക​ളാൽ എത്രയ​ധി​കം പീഡനം അനുഭ​വി​ക്കും! “ഇതു രണ്ടും നിനക്കു നേരി​ട്ടി​രി​ക്കു​ന്നു; നിന്നോ​ടു ആർ സഹതാപം കാണി​ക്കും? ശൂന്യ​വും നാശവും ക്ഷാമവും വാളും നേരി​ട്ടി​രി​ക്കു​ന്നു; ഞാൻ നിന്നെ ആശ്വസി​പ്പി​ക്കേ​ണ്ട​തെ​ങ്ങനെ? നിന്റെ മക്കൾ ബോധം​കെട്ടു വലയിൽ അകപ്പെട്ട മാൻ എന്നപോ​ലെ വീഥി​ക​ളു​ടെ തലെക്ക​ലെ​ല്ലാം കിടക്കു​ന്നു; അവർ യഹോ​വ​യു​ടെ ക്രോ​ധ​വും നിന്റെ ദൈവ​ത്തി​ന്റെ ഭർത്സന​വും​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്നു.”—യെശയ്യാ​വു 51:19, 20.

23 പാവം യെരൂ​ശ​ലേം! അവൾക്ക്‌ “ശൂന്യ​വും നാശവും ക്ഷാമവും വാളും” നേരി​ടും. അവളെ നയിക്കാ​നും നേർവ​ഴി​യിൽ നടത്താ​നും കഴിയാ​തെ, ബാബി​ലോ​ണി​യൻ ആക്രമ​ണ​കാ​രി​കളെ തുരത്താൻ കഴിയാ​തെ അവളുടെ ‘പുത്ര​ന്മാർ’ നിസ്സഹാ​യ​രും അശക്തരു​മാ​യി നോക്കി​നിൽക്കും. വീഥി​ക​ളു​ടെ തലയ്‌ക്ക​ലെ​ല്ലാം അവർ തളർന്ന​വ​ശ​രാ​യി, ബോധം​കെട്ട്‌ വീണു​കി​ട​ക്കും. (വിലാ​പങ്ങൾ 2:19; 4:1, 2) അവർ ദൈവ​ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം കുടിച്ച്‌ വലയിൽ അകപ്പെട്ട മൃഗങ്ങളെ പോലെ നിസ്സഹാ​യ​രാ​യി​രി​ക്കും.

24, 25. (എ) യെരൂ​ശ​ലേ​മി​ന്റെ കാര്യ​ത്തിൽ എന്ത്‌ ആവർത്തി​ക്ക​പ്പെ​ടു​ക​യില്ല? (ബി) യെരൂ​ശ​ലേ​മി​നു ശേഷം യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം കുടി​ക്കു​ന്നത്‌ ആരായി​രി​ക്കും?

24 എങ്കിലും, ദുഃഖ​ക​ര​മായ ഈ സ്ഥിതി​വി​ശേഷം അവസാ​നി​ക്കും. ആശ്വാ​സ​മേ​കി​ക്കൊണ്ട്‌ യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “ആകയാൽ അരിഷ്ട​യും വീഞ്ഞു കുടി​ക്കാ​തെ ലഹരി​പി​ടി​ച്ച​വ​ളും ആയു​ള്ളോ​വേ, ഇതു കേട്ടു​കൊൾക. നിന്റെ കർത്താ​വായ യഹോ​വ​യും തന്റെ ജനത്തിന്റെ വ്യവഹാ​രം നടത്തുന്ന നിന്റെ ദൈവ​വു​മാ​യവൻ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഞാൻ പരി​ഭ്ര​മ​ത്തി​ന്റെ പാനപാ​ത്രം, എന്റെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്ര​പു​ടം തന്നേ, നിന്റെ കയ്യിൽനി​ന്നു എടുത്തു​ക​ള​ഞ്ഞി​രി​ക്കു​ന്നു; ഇനി നീ അതു കുടി​ക്ക​യില്ല; നിന്നെ ക്ലേശി​പ്പി​ക്കു​ന്ന​വ​രു​ടെ കയ്യിൽ ഞാൻ അതു കൊടു​ക്കും. അവർ നിന്നോ​ടു: കുനി​യുക; ഞങ്ങൾ കടന്നു​പോ​കട്ടെ എന്നു പറഞ്ഞു​വ​ല്ലോ; അങ്ങനെ കടന്നു​പോ​ക​ന്ന​വർക്കു നീ നിന്റെ മുതു​കി​നെ നിലം​പോ​ലെ​യും തെരു​വീ​ഥി​പോ​ലെ​യും ആക്കി​വെ​ക്കേ​ണ്ടി​വന്നു.” (യെശയ്യാ​വു 51:21-23) ശിക്ഷണം നൽകിയ ശേഷം യെരൂ​ശ​ലേ​മി​നോ​ടു ദയയോ​ടെ പെരു​മാ​റാ​നും ക്ഷമ കാണി​ക്കാ​നും യഹോവ സന്നദ്ധനാണ്‌.

25 ഇപ്പോൾ യഹോവ തന്റെ ക്രോധം യെരൂ​ശ​ലേ​മിൽനി​ന്നു നീക്കി ബാബി​ലോ​ണി​ന്റെ നേരെ പ്രകടി​പ്പി​ക്കു​ന്നു. ബാബി​ലോൺ യെരൂ​ശ​ലേ​മി​നെ ശൂന്യ​മാ​ക്കി അതിനെ നിന്ദിച്ചു കഴിഞ്ഞി​രി​ക്കും. (സങ്കീർത്തനം 137:7-9) എന്നാൽ, യെരൂ​ശ​ലേം വീണ്ടു​മൊ​രി​ക്ക​ലും ബാബി​ലോ​ണി​ന്റെ​യോ അതിന്റെ സഖ്യരാ​ഷ്‌ട്ര​ങ്ങ​ളു​ടെ​യോ കയ്യിൽനിന്ന്‌ അത്തര​മൊ​രു ക്രോ​ധ​മ​ദ്യം കുടി​ക്കേ​ണ്ടി​വ​രില്ല. പകരം, ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം യെരൂ​ശ​ലേ​മി​ന്റെ കരങ്ങളിൽ നിന്നെ​ടുത്ത്‌ അവളുടെ അപകീർത്തി​യിൽ ആനന്ദി​ക്കു​ന്ന​വർക്കു നൽകും. (വിലാ​പങ്ങൾ 4:21, 22) ബാബി​ലോൺ കുടിച്ചു മത്തുപി​ടിച്ച്‌ താഴെ വീഴും. (യിരെ​മ്യാ​വു 51:6-8) അതേസ​മയം, സീയോൻ എഴു​ന്നേൽക്കും! എന്തൊരു തിരി​ച്ചടി! അത്തര​മൊ​രു പ്രത്യാ​ശ​യിൽനിന്ന്‌ സീയോ​നു തീർച്ച​യാ​യും ആശ്വാസം നേടാ​നാ​കും. രക്ഷാ​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ യഹോ​വ​യു​ടെ നാമം വിശു​ദ്ധ​മാ​ക്ക​പ്പെ​ടു​മെന്ന്‌ അവന്റെ ദാസന്മാർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

[അടിക്കു​റിപ്പ്‌]

a തെളിവനുസരിച്ച്‌, ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന പുഴു, നശീകരണ സ്വഭാ​വ​മുള്ള ലാർവാ ഘട്ടത്തി​ലി​രി​ക്കുന്ന വസ്‌ത്ര​മ​രി​ക്കുന്ന പുഴു​വാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[167-ാം പേജിലെ ചിത്രം]

വലിയ അബ്രാ​ഹാ​മായ യഹോവ എന്ന “പാറ”യിൽ നിന്നാണ്‌ അവന്റെ ജനം ‘വെട്ടി​യെ​ടു​ക്ക​പ്പെ​ട്ടത്‌’

[170-ാം പേജിലെ ചിത്രം]

പുഴുക്കൾ തിന്നു​കളഞ്ഞ കമ്പിളി​വ​സ്‌ത്രം പോലെ ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ അപ്രത്യ​ക്ഷ​രാ​കും

[176, 177 പേജു​ക​ളി​ലെ ചിത്രം]

പ്രകൃതിശക്തികളെ നിയ​ന്ത്രി​ക്കാ​നുള്ള തന്റെ കഴിവ്‌ യഹോവ പ്രകടി​പ്പി​ച്ചി​രി​ക്കു​ന്നു

[178-ാം പേജിലെ ചിത്രം]

യെരൂശലേം കുടി​ക്കുന്ന ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം ബാബി​ലോ​ണി​നും അവളുടെ സഖ്യരാ​ഷ്‌ട്ര​ങ്ങൾക്കും നൽക​പ്പെ​ടും