വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ഒരു പ്രവാചകൻ മനുഷ്യവർഗത്തിനു വെളിച്ചമെത്തിക്കുന്നു

ദൈവത്തിന്റെ ഒരു പ്രവാചകൻ മനുഷ്യവർഗത്തിനു വെളിച്ചമെത്തിക്കുന്നു

അധ്യായം ഒന്ന്‌

ദൈവ​ത്തി​ന്റെ ഒരു പ്രവാ​ചകൻ മനുഷ്യ​വർഗ​ത്തി​നു വെളി​ച്ച​മെ​ത്തി​ക്കു​ന്നു

1, 2. ഇന്നത്തെ ഏത്‌ അവസ്ഥകൾ അനേക​രെ​യും ഉത്‌ക​ണ്‌ഠാ​കു​ല​രാ​ക്കു​ന്നു?

 മനുഷ്യന്‌ എത്തിപ്പി​ടി​ക്കാൻ കഴിയാ​ത്ത​താ​യി യാതൊ​ന്നു​മി​ല്ലെന്നു തോന്നുന്ന ഒരു യുഗത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. ബഹിരാ​കാശ യാത്ര, കമ്പ്യൂട്ടർ സാങ്കേ​തി​ക​വി​ദ്യ, ജനിതക എഞ്ചിനീ​യ​റിങ്‌ എന്നിവ​യും മറ്റു ശാസ്‌ത്രീയ കണ്ടുപി​ടി​ത്ത​ങ്ങ​ളും മാനവ​രാ​ശി​ക്കു പുത്തൻ സാധ്യ​തകൾ തുറന്നു​ത​ന്നി​രി​ക്കു​ന്നു. അത്‌ മെച്ചപ്പെട്ട ഒരു ജീവി​ത​ത്തി​ന്റെ—ഒരുപക്ഷേ, ദീർഘാ​യു​സ്സി​ന്റെ—പ്രത്യാശ കൈവ​രു​ത്തി​യി​രി​ക്കു​ന്നു.

2 അത്തരം പുരോ​ഗ​തി​ക​ളെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും, നമുക്ക്‌ ഇന്ന്‌ വാതി​ലു​കൾ പൂട്ടാതെ കിടന്നു​റ​ങ്ങാൻ സാധി​ക്കു​ന്നു​ണ്ടോ? യുദ്ധഭീ​ഷണി ഇല്ലാതാ​യി​ട്ടു​ണ്ടോ? രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നോ പ്രിയ​പ്പെട്ട ഒരാളു​ടെ മരണം വരുത്തി​വെ​ക്കുന്ന ഹൃദയ​വ്യഥ അകറ്റാ​നോ കഴിഞ്ഞി​ട്ടു​ണ്ടോ? തീർച്ച​യാ​യു​മില്ല! മനുഷ്യൻ കൈവ​രി​ച്ചി​രി​ക്കുന്ന പുരോ​ഗതി ശ്രദ്ധേ​യ​മാ​ണെ​ങ്കി​ലും, അതു പരിമി​ത​മാണ്‌. “ചന്ദ്രനിൽ പോകാ​നും ശക്തി​യേ​റിയ കമ്പ്യൂട്ടർ ചിപ്പുകൾ ഉണ്ടാക്കാ​നും മനുഷ്യ ജീനുകൾ മാറ്റി​വെ​ക്കാ​നു​മൊ​ക്കെ നാം പഠിച്ചി​രി​ക്കു​ന്നു. എന്നിട്ടും, നൂറു​കോ​ടി​യോ​ളം ആളുകൾക്ക്‌ ശുദ്ധജലം ലഭ്യമാ​ക്കാ​നോ ആയിര​ക്ക​ണ​ക്കി​നു ജീവജാ​ല​ങ്ങ​ളു​ടെ വംശനാ​ശത്തെ തടയാ​നോ അന്തരീ​ക്ഷ​സ്ഥി​തി​ക്കു കോട്ടം​ത​ട്ടാ​തെ ഊർജം ഉത്‌പാ​ദി​പ്പി​ക്കാ​നോ നമുക്കു കഴിഞ്ഞി​ട്ടില്ല” എന്ന്‌ വേൾഡ്‌വാച്ച്‌ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ ഒരു റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. ആശ്വാ​സ​ത്തി​നും പ്രത്യാ​ശ​യ്‌ക്കു​മാ​യി എങ്ങോട്ടു തിരി​യ​ണ​മെന്ന്‌ അറിയാ​തെ അനേക​രും ഉത്‌ക​ണ്‌ഠ​യോ​ടെ ഭാവി​യി​ലേക്ക്‌ ഉറ്റു​നോ​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

3. പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ യഹൂദ​യിൽ നിലവി​ലി​രുന്ന സ്ഥിതി​വി​ശേഷം എങ്ങനെ​യു​ള്ളത്‌ ആയിരു​ന്നു?

3 പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ ദൈവ​ജനം അഭിമു​ഖീ​ക​രി​ച്ച​തി​നു സമാന​മായ ഒരു സ്ഥിതി​വി​ശേ​ഷ​മാണ്‌ ഇന്നു നമ്മു​ടേ​തും. അന്ന്‌, യഹൂദാ നിവാ​സി​കൾക്കാ​യി ഒരു ആശ്വാസ സന്ദേശം എത്തിക്കാൻ ദൈവം തന്റെ ദാസനായ യെശയ്യാ​വി​നെ നിയു​ക്ത​നാ​ക്കി. വാസ്‌ത​വ​ത്തിൽ അതായി​രു​ന്നു അവർക്ക്‌ ആവശ്യ​മാ​യി​രു​ന്ന​തും. പ്രക്ഷുബ്‌ധ സംഭവങ്ങൾ ആ ജനതയെ പിടി​ച്ചു​ല​ച്ചി​രു​ന്നു. നിഷ്‌ഠുര അസീറി​യൻ സാമ്രാ​ജ്യം അനേക​രി​ലും ഭീതി പരത്തി​ക്കൊണ്ട്‌ താമസി​യാ​തെ ആ ദേശത്തു നാശം വിതയ്‌ക്കു​മാ​യി​രു​ന്നു. രക്ഷയ്‌ക്കാ​യി ദൈവ​ജ​ന​ത്തിന്‌ എങ്ങോട്ടു തിരി​യാ​നാ​കു​മാ​യി​രു​ന്നു? യഹോ​വ​യു​ടെ നാമം അവരുടെ അധരങ്ങ​ളിൽ ഉണ്ടായി​രു​ന്നെ​ങ്കി​ലും, മനുഷ്യ​രിൽ ആശ്രയം വെക്കാ​നാണ്‌ അവർ താത്‌പ​ര്യം കാട്ടി​യത്‌.—2 രാജാ​ക്ക​ന്മാർ 16:7; 18:21.

അന്ധകാ​ര​ത്തിൽ തെളി​യുന്ന വെളിച്ചം

4. ഏത്‌ രണ്ടുതരം സന്ദേശങ്ങൾ ഘോഷി​ക്കാൻ യെശയ്യാ​വി​നു നിയമനം ലഭിച്ചു?

4 യഹൂദയുടെ മത്സരാത്മക ഗതി നിമിത്തം യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ക​യും യഹൂദാ നിവാ​സി​കളെ ശത്രുക്കൾ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു. അതേ, ഇരുണ്ട കാലഘട്ടം ആസന്നമാ​യി​രു​ന്നു. നാശക​ര​മായ ആ കാലഘ​ട്ടത്തെ കുറിച്ചു മുൻകൂ​ട്ടി പറയാൻ യഹോവ പ്രവാ​ച​ക​നായ യെശയ്യാ​വി​നെ നിയു​ക്ത​നാ​ക്കി. അതേസ​മയം, ഒരു സുവാർത്ത അറിയി​ക്കാ​നും യഹോവ അവനോ​ടു നിർദേ​ശി​ച്ചു. 70 വർഷത്തെ പ്രവാ​സ​ത്തി​നു​ശേഷം, യഹൂദർ ബാബി​ലോ​ണിൽ നിന്നു വിടു​വി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു! ഒരു സന്തുഷ്ട ശേഷി​പ്പിന്‌, സീയോ​നി​ലേക്കു മടങ്ങി​വന്ന്‌ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നുള്ള പദവി ലഭിക്കു​മാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മായ ഈ വാർത്ത​യോ​ടെ, തന്റെ പ്രവാ​ചകൻ മുഖാ​ന്തരം അന്ധകാ​ര​ത്തിൽ വെളിച്ചം പരക്കാൻ യഹോവ ഇടവരു​ത്തി.

5. യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ അത്ര നേരത്തേ വെളി​പ്പെ​ടു​ത്തി​യത്‌ എന്തു​കൊണ്ട്‌?

5 യെശയ്യാവ്‌ തന്റെ പ്രവച​നങ്ങൾ രേഖ​പ്പെ​ടു​ത്തി ഒരു നൂറ്റാ​ണ്ടി​ലേറെ കാലം കഴിഞ്ഞാണ്‌ യഹൂദാ നശിപ്പി​ക്ക​പ്പെ​ട്ടത്‌. അങ്ങനെ​യെ​ങ്കിൽ, യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ അത്ര നേരത്തേ വെളി​പ്പെ​ടു​ത്തി​യത്‌ എന്തു​കൊ​ണ്ടാണ്‌? യെശയ്യാവ്‌ ഘോഷിച്ച സന്ദേശങ്ങൾ കേട്ടവർ ആ പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റു​ന്ന​തി​നു വളരെ മുമ്പേ മരിച്ചു​പോ​കു​മാ​യി​രു​ന്നി​ല്ലേ? ശരിയാണ്‌. എങ്കിലും, യഹോവ യെശയ്യാ​വി​നു കാര്യങ്ങൾ വെളി​പ്പെ​ടു​ത്തി​യ​തി​ന്റെ ഫലമായി പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെട്ട കാലത്തു ജീവി​ച്ചി​രു​ന്ന​വർക്ക്‌ യെശയ്യാ​വി​ന്റെ പ്രാവ​ച​നിക സന്ദേശങ്ങൾ ലിഖിത രൂപത്തിൽ ലഭ്യമാ​യി​രി​ക്കു​മാ​യി​രു​ന്നു. ‘ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും പൂർവ​കാ​ലത്തു തന്നേ മേലാൽ സംഭവി​പ്പാ​നു​ള്ള​തും പ്രസ്‌താ​വി​ക്കു​ന്നത്‌’ യഹോ​വ​യാണ്‌ എന്ന വസ്‌തു​ത​യു​ടെ അനി​ഷേ​ധ്യ​മായ തെളി​വാ​യി അത്‌ ഉതകു​മാ​യി​രു​ന്നു.—യെശയ്യാ​വു 46:10; 55:10, 11.

6. സകല മനുഷ്യ പ്രവാ​ച​ക​ന്മാ​രെ​ക്കാ​ളും യഹോവ ശ്രേഷ്‌ഠ​നാ​യി​രി​ക്കുന്ന ചില വിധങ്ങൾ ഏവ?

6 ഉചിതമായും യഹോ​വ​യ്‌ക്കു മാത്രമേ അത്തര​മൊ​രു പ്രസ്‌താ​വന നടത്താൻ കഴിയൂ. നിലവി​ലുള്ള രാഷ്‌ട്രീയ, സാമൂ​ഹിക സാഹച​ര്യം കണക്കി​ലെ​ടുത്ത്‌ സമീപ ഭാവിയെ കുറിച്ചു പ്രവചി​ക്കാൻ ഒരു മനുഷ്യ​നു കഴി​ഞ്ഞെ​ന്നു​വ​രാം. എന്നാൽ, ഭാവി​യിൽ ഏതൊരു സമയത്തും, വിദൂര ഭാവി​യിൽപ്പോ​ലും, എന്തു സംഭവി​ക്കു​മെന്നു സുനി​ശ്ചി​ത​മാ​യി മുൻകൂ​ട്ടി​ക്കാ​ണാൻ യഹോ​വ​യ്‌ക്കു മാത്രമേ സാധിക്കൂ. സംഭവങ്ങൾ നടക്കു​ന്ന​തിന്‌ ദീർഘ​കാ​ലം മുമ്പ്‌ അവയെ കുറിച്ചു മുൻകൂ​ട്ടി പറയാൻ തന്റെ ദാസരെ പ്രാപ്‌ത​രാ​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. “യഹോ​വ​യായ കർത്താവു പ്രവാ​ച​ക​ന്മാ​രായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളി​പ്പെ​ടു​ത്താ​തെ ഒരു കാര്യ​വും ചെയ്‌ക​യില്ല” എന്നു ബൈബിൾ പ്രസ്‌താ​വി​ക്കു​ന്നു.—ആമോസ്‌ 3:7.

എത്ര “യെശയ്യാ​വു​മാർ”?

7. പല പണ്ഡിത​ന്മാ​രും യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളോ എന്നു ചോദ്യം ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

7 യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളോ എന്നു സംശയി​ക്കാൻ പല പണ്ഡിത​ന്മാ​രെ​യും പ്രേരി​പ്പി​ച്ചി​രി​ക്കുന്ന ഒരു ഘടകം പ്രവചനം സംബന്ധിച്ച വിവാദ വിഷയ​മാണ്‌. പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ, അതായത്‌ യഹൂദ​രു​ടെ ബാബി​ലോ​ണി​യൻ പ്രവാ​സ​കാ​ല​ത്തോ അതിനു ശേഷമോ ജീവി​ച്ചി​രുന്ന ആരോ ആണ്‌ യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം പകുതി എഴുതി​യ​തെന്ന്‌ ഈ വിമർശകർ തറപ്പിച്ചു പറയുന്നു. യഹൂദ​യു​ടെ ശൂന്യ​മാ​ക്ക​ലി​നെ കുറി​ച്ചുള്ള പ്രവച​നങ്ങൾ എഴുത​പ്പെ​ട്ടത്‌ അവ നിവൃ​ത്തി​യേ​റി​യ​തി​നു ശേഷമാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ അവ യഥാർഥ​ത്തിൽ പ്രവച​ന​ങ്ങളേ അല്ല എന്നുമാണ്‌ അവരുടെ പക്ഷം. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ 40-ാം അധ്യാ​യ​ത്തി​നു ശേഷമുള്ള ഭാഗങ്ങൾ, ബാബി​ലോൺ അപ്പോൾത്തന്നെ അധികാ​ര​ത്തി​ലുള്ള ഒരു ശക്തി ആയിരി​ക്കു​ന്ന​താ​യും ഇസ്രാ​യേ​ല്യർ അവിടെ അടിമ​ത്ത​ത്തിൽ കഴിയു​ന്ന​താ​യും പറയു​ന്നു​വെന്നു കൂടി ഈ വിമർശകർ പ്രസ്‌താ​വി​ക്കു​ന്നു. തന്മൂലം, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം പകുതി എഴുതി​യത്‌ ആരാ​ണെ​ങ്കി​ലും ആ കാലഘ​ട്ട​ത്തിൽ, അതായത്‌ പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ആയിരി​ക്കണം അയാൾ അത്‌ എഴുതി​യത്‌ എന്ന്‌ അവർ വാദി​ക്കു​ന്നു. അത്തരം വാദത്തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ? തീർച്ച​യാ​യും ഇല്ല!

8. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ യെശയ്യാവു40-66 അധ്യാ​യങ്ങൾ എഴുതി​യത്‌ ആരാണ്‌ എന്നതു സംബന്ധിച്ച സംശയം ആദ്യമാ​യി ഉടലെ​ടു​ത്തത്‌ എപ്പോൾ, അതു വ്യാപി​ച്ചത്‌ എങ്ങനെ?

8 പൊ.യു. 12-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന എബ്രഹാം ഇബനെസ്ര എന്ന യഹൂദ വ്യാഖ്യാ​താ​വാണ്‌ യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തി​ന്റെ രചനയെ സംബന്ധിച്ച വിവാ​ദ​ത്തിന്‌ ആദ്യമാ​യി തിരി​കൊ​ളു​ത്തി​യത്‌. “യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം പകുതി, അതായത്‌ 40 മുതലുള്ള അധ്യാ​യങ്ങൾ, എഴുതി​യത്‌ യഹൂദ​രു​ടെ ബാബി​ലോ​ണി​യൻ പ്രവാസ കാലത്തും സീയോ​നി​ലേ​ക്കുള്ള അവരുടെ മടക്കയാ​ത്ര​യു​ടെ ആദ്യ കാലത്തും ജീവി​ച്ചി​രുന്ന ഒരു പ്രവാ​ച​ക​നാണ്‌ എന്ന്‌ യെശയ്യാ പുസ്‌ത​കത്തെ കുറി​ച്ചുള്ള തന്റെ ഭാഷ്യ​ത്തിൽ [എബ്രഹാം ഇബനെസ്ര] പ്രസ്‌താ​വി​ക്കു​ന്നു” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ ജൂഡാ​യിക്ക പറയുന്നു. 18-ഉം 19-ഉം നൂറ്റാ​ണ്ടു​ക​ളിൽ, നിരവധി പണ്ഡിത​ന്മാർ ഇബനെ​സ്ര​യു​ടെ വീക്ഷണം സ്വീക​രി​ക്കു​ക​യു​ണ്ടാ​യി. അവരിൽ ഒരാളാണ്‌ 1789-ൽ യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഒരു വ്യാഖ്യാ​ന പ്രസി​ദ്ധീ​ക​രണം പുറത്തി​റ​ക്കിയ യോഹാൻ ക്രി​സ്റ്റോഫ്‌ ഡ്യോ​ഡർലൈൻ എന്ന ജർമൻ ദൈവ​ശാ​സ്‌ത്രജ്ഞൻ. ന്യൂ സെഞ്ച്വറി ബൈബിൾ കമന്ററി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ യെശയ്യാവു40-66 അധ്യാ​യ​ങ്ങ​ളി​ലെ പ്രവച​നങ്ങൾ എട്ടാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന യെശയ്യാ പ്രവാ​ചകൻ എഴുതി​യതല്ല, മറിച്ച്‌ പിൽക്കാ​ലത്ത്‌ എഴുത​പ്പെ​ട്ട​വ​യാണ്‌ എന്ന . . . ഡ്യോ​ഡർ​ലൈന്റെ നിഗമ​നത്തെ കടുത്ത യാഥാ​സ്ഥി​തി​ക​രായ പണ്ഡിത​ന്മാർ ഒഴി​കെ​യുള്ള എല്ലാവ​രും ഇപ്പോൾ ശരി​വെ​ക്കു​ന്നു.”

9. (എ) പണ്ഡിത​ന്മാർ യെശയ്യാ പുസ്‌ത​കത്തെ കീറി​മു​റി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രനെ സംബന്ധിച്ച വിവാ​ദ​ത്തി​ന്റെ പരിണ​ത​ഫ​ലത്തെ ഒരു ബൈബിൾ വ്യാഖ്യാ​താവ്‌ എങ്ങനെ സംക്ഷേ​പി​ക്കു​ന്നു?

9 യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രനെ സംബന്ധിച്ച ചോദ്യ​ങ്ങൾ അവിടം​കൊണ്ട്‌ അവസാ​നി​ച്ചില്ല. മറ്റൊരു യെശയ്യാ​വി​നെ—ഒരു രണ്ടാം യെശയ്യാ​വി​നെ—കുറി​ച്ചുള്ള സിദ്ധാ​ന്ത​ത്തി​ന്റെ ഫലമായി, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ കാര്യ​ത്തിൽ മൂന്നാ​മ​തൊ​രു എഴുത്തു​കാ​രൻ കൂടെ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം എന്ന ആശയം ഉടലെ​ടു​ത്തു. a അങ്ങനെ പണ്ഡിത​ന്മാർ യെശയ്യാ പുസ്‌ത​കത്തെ വീണ്ടും കീറി​മു​റി​ക്കാൻ തുടങ്ങി. യെശയ്യാവു15-ഉം യെശയ്യാവു16-ഉം അധ്യാ​യങ്ങൾ ഒരു അജ്ഞാത പ്രവാ​ച​ക​നാണ്‌ എഴുതി​യ​തെന്ന്‌ ഒരു പണ്ഡിത​നും യെശയ്യാവു23 മുതൽ യെശയ്യാവു27 വരെയുള്ള അധ്യാ​യ​ങ്ങ​ളു​ടെ എഴുത്തു​കാ​രൻ മറ്റൊരു പ്രവാ​ചകൻ ആണെന്ന്‌ വേറൊ​രു പണ്ഡിത​നും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇനിയും വേറൊ​രാൾ പറയു​ന്നത്‌ യെശയ്യാവു34-ഉം യെശയ്യാവു35-ഉം അധ്യാ​യങ്ങൾ യെശയ്യാവ്‌ എഴുതി​യ​താ​യി​രി​ക്കാൻ സാധ്യ​ത​യില്ല എന്നാണ്‌. കാരണം? എട്ടാം നൂറ്റാ​ണ്ടി​ലെ യെശയ്യാ​വല്ല, മറിച്ച്‌ മറ്റാരോ എഴുതി​യ​താ​ണെന്ന്‌ ചിലർ പറയുന്ന യെശയ്യാവു40 മുതൽ യെശയ്യാവു46 വരെയുള്ള അധ്യാ​യ​ങ്ങ​ളി​ലെ വിവര​ങ്ങ​ളു​മാ​യി അതിന്‌ അടുത്ത സാമ്യ​മു​ണ്ടു പോലും! ഇത്തരം വാദഗ​തി​ക​ളു​ടെ പരിണ​ത​ഫ​ലത്തെ കുറിച്ച്‌ ബൈബിൾ വ്യാഖ്യാ​താ​വായ ചാൾസ്‌ സി. ടോറി ഇങ്ങനെ സംക്ഷേ​പി​ക്കു​ന്നു: “ഒരിക്കൽ മഹാനാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രുന്ന ‘പ്രവാ​സ​കാല പ്രവാ​ചകൻ’ ഒരു അപ്രധാന കഥാപാ​ത്ര​മാ​യി മാറി​യി​രി​ക്കു​ന്നു. മാത്രമല്ല, പിച്ചി​ച്ചീ​ന്ത​പ്പെട്ട [യെശയ്യാ] പുസ്‌തക ശകലങ്ങ​ളു​ടെ കൂമ്പാരം അദ്ദേഹത്തെ ഏറെക്കു​റെ മൂടി​ക്ക​ള​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” എന്നിരു​ന്നാ​ലും, യെശയ്യാ പുസ്‌ത​കത്തെ ഇങ്ങനെ നിഷ്‌ഠു​രം കീറി​മു​റി​ക്കു​ന്ന​തി​നെ പണ്ഡിത​ന്മാർ എല്ലാവ​രു​മൊ​ന്നും അനുകൂ​ലി​ക്കു​ന്നില്ല.

ഒരു എഴുത്തു​കാ​രനേ ഉള്ളു എന്നതിനു തെളിവ്‌

10. യെശയ്യാ പുസ്‌ത​ക​ത്തി​ലെ പദപ്ര​യോ​ഗ​ങ്ങ​ളു​ടെ പരസ്‌പര യോജിപ്പ്‌ അതിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു​വെന്ന്‌ വ്യക്തമാ​ക്കു​ന്നു എന്നതിന്‌ ഒരു ഉദാഹ​രണം നൽകുക.

10 യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്നു വിശ്വ​സി​ക്കാൻ ശക്തമായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമത്തെ തെളിവ്‌ അതിലെ പദപ്ര​യോ​ഗ​ങ്ങ​ളു​ടെ സാമ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ’ എന്ന പ്രയോ​ഗം യെശയ്യാ​വു 1 മുതൽ 39 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ 12 തവണയും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ 13 തവണയും കാണാം. എന്നാൽ ഈ പ്രയോ​ഗം എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ മറ്റു ഭാഗങ്ങ​ളിൽ വെറും ആറു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ. മറ്റു തിരു​വെ​ഴു​ത്തു ഭാഗങ്ങ​ളിൽ വളരെ വിരള​മാ​യി മാത്രം ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ പ്രയോ​ഗം യെശയ്യാ പുസ്‌ത​ക​ത്തിൽ ആവർത്തിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അതിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്ന വസ്‌തു​ത​യു​ടെ ഈടുറ്റ തെളി​വാണ്‌.

11. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ 1 മുതൽ 39 വരെയുള്ള അധ്യാ​യ​ങ്ങ​ളും 40 മുതൽ 66 വരെയുള്ള അധ്യാ​യ​ങ്ങ​ളും തമ്മിൽ എന്തു സമാന​തകൾ കാണാം?

11 യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ യെശയ്യാവു1 മുതൽ 39 വരെയുള്ള അധ്യാ​യ​ങ്ങ​ളും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യാ​യ​ങ്ങ​ളും തമ്മിൽ വേറെ​യും സമാന​ത​ക​ളുണ്ട്‌. നോവു കിട്ടിയ സ്‌ത്രീ, “വഴി” അല്ലെങ്കിൽ “പെരു​വഴി” എന്നിങ്ങ​നെ​യുള്ള വ്യതി​രി​ക്ത​മായ ആലങ്കാ​രിക പ്രയോ​ഗങ്ങൾ ഈ രണ്ടു ഭാഗങ്ങ​ളി​ലും ആവർത്തിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. b ‘സീയോൻ’ എന്ന പദവും അതിൽ ആവർത്തിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം. യെശയ്യാവു1 മുതൽ 39 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ 29 പ്രാവ​ശ്യ​വും യെശയ്യാവു40 മുതൽ 66 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ 18 പ്രാവ​ശ്യ​വും ആ പദം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. വാസ്‌ത​വ​ത്തിൽ, ബൈബി​ളി​ലെ മറ്റേ​തൊ​രു പുസ്‌ത​ക​ത്തി​ലേ​തി​നെ​ക്കാ​ളും അധികം തവണ സീയോ​നെ കുറിച്ചു പരാമർശി​ച്ചി​രി​ക്കു​ന്നത്‌ യെശയ്യാ പുസ്‌ത​ക​ത്തി​ലാണ്‌! ഇത്തരം തെളി​വു​കൾ യെശയ്യാ പുസ്‌ത​ക​ത്തിന്‌ “ഒരു തനതു സവി​ശേഷത നൽകുന്നു” എന്നും ആ പുസ്‌തകം എഴുതി​യത്‌ രണ്ടോ മൂന്നോ അതിൽ കൂടു​ത​ലോ വ്യക്തികൾ ആയിരു​ന്നെ​ങ്കിൽ “ആ സവി​ശേഷത ഉണ്ടാകു​മാ​യി​രു​ന്നില്ല” എന്നും ദി ഇന്റർനാ​ഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻ​സൈ​ക്ലോ​പീ​ഡിയ പ്രസ്‌താ​വി​ക്കു​ന്നു.

12, 13. യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്ന്‌ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ?

12 യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്നതിന്റെ ഏറ്റവും ശക്തമായ തെളിവ്‌ നിശ്വസ്‌ത ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ കണ്ടെത്താ​നാ​കും. യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ വിശ്വ​സി​ച്ചി​രു​ന്ന​താ​യി അതു വ്യക്തമാ​യി സൂചി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, യെശയ്യാ​വു യെശയ്യാവു53-ാം അധ്യാ​യ​ത്തി​ലെ വിവരങ്ങൾ വായി​ക്കു​ക​യാ​യി​രുന്ന ഒരു എത്യോ​പ്യൻ ഉദ്യോ​ഗ​സ്ഥനെ കുറിച്ച്‌ ലൂക്കൊസ്‌ പറയുന്നു. പ്രസ്‌തുത അധ്യായം എഴുതി​യത്‌ രണ്ടാം-യെശയ്യാ​വാണ്‌ എന്ന്‌ ആധുനിക വിമർശകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നാൽ, ആ എത്യോ​പ്യൻ “യെശയ്യാ​പ്ര​വാ​ച​കന്റെ പുസ്‌തകം വായി​ക്ക​യാ​യി​രു​ന്നു” എന്നാണ്‌ ലൂക്കൊസ്‌ പറയു​ന്നത്‌.—പ്രവൃ​ത്തി​കൾ 8:26-28.

13 ഇനി മത്തായി​യു​ടെ സുവി​ശേഷം നോക്കുക. യെശയ്യാ​വു 40:3-ലെ പ്രാവ​ച​നിക വാക്കുകൾ യോഹ​ന്നാൻ സ്‌നാ​പ​കന്റെ ശുശ്രൂ​ഷ​യിൽ എങ്ങനെ നിവൃ​ത്തി​യേ​റി​യെന്നു മത്തായി വിശദീ​ക​രി​ക്കു​ന്നു. ആ പ്രവചനം ആരു​ടേ​താ​ണെ​ന്നാ​ണു മത്തായി പറയു​ന്നത്‌? അജ്ഞാത​നായ ഒരു രണ്ടാം-യെശയ്യാ​വി​ന്റേ​താ​ണോ? അല്ല, അതിന്റെ എഴുത്തു​കാ​രൻ “യെശയ്യാ​പ്ര​വാ​ചകൻ” ആണെന്ന്‌ അവൻ തിരി​ച്ച​റി​യി​ക്കു​ന്നു. c (മത്തായി 3:1-3) ഒരു സന്ദർഭ​ത്തിൽ യേശു ഒരു ചുരു​ളിൽനിന്ന്‌, ഇപ്പോൾ യെശയ്യാ​വു 61:1, 2-ൽ നാം കാണുന്ന വാക്കുകൾ വായി​ക്കു​ക​യു​ണ്ടാ​യി. അതേക്കു​റി​ച്ചു പരാമർശി​ച്ചു​കൊണ്ട്‌ ലൂക്കൊസ്‌ പറയുന്നു: “യെശയ്യാ​പ്ര​വാ​ച​കന്റെ പുസ്‌തകം അവന്നു കൊടു​ത്തു.” (ലൂക്കൊസ്‌ 4:17) റോമർക്ക്‌ എഴുതിയ ലേഖന​ത്തിൽ പൗലൊസ്‌, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ആദ്യ പകുതി​യിൽനി​ന്നും രണ്ടാം പകുതി​യിൽനി​ന്നും ഉദ്ധരി​ക്കു​ന്നുണ്ട്‌. എന്നാൽ, അതിന്റെ എഴുത്തു​കാ​രൻ യെശയ്യാ പ്രവാ​ചകൻ അല്ലാതെ മറ്റാ​രെ​ങ്കി​ലു​മാണ്‌ എന്നതിന്‌ അവൻ ഒരു സൂചന പോലും നൽകു​ന്നില്ല. (റോമർ 10:16, 20; 15:12) വ്യക്തമാ​യും, യെശയ്യാ പുസ്‌തകം എഴുതി​യത്‌ രണ്ടോ മൂന്നോ അതില​ധി​ക​മോ എഴുത്തു​കാ​രാ​ണെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ വിശ്വ​സി​ച്ചി​രു​ന്നില്ല.

14. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രൻ ഒരാളാ​ണെന്ന വസ്‌തു​ത​യി​ലേക്ക്‌ ചാവു​കടൽ ചുരു​ളു​കൾ വെളിച്ചം വീശു​ന്ന​തെ​ങ്ങനെ?

14 ചാവുകടൽ ചുരു​ളു​കൾ നൽകുന്ന തെളി​വു​കൾ കൂടി പരി​ശോ​ധി​ക്കുക. ഈ പുരാതന രേഖക​ളിൽ പലതും യേശു​വി​നും മുമ്പുള്ള കാല​ത്തേ​താണ്‌. യെശയ്യാ ചുരുൾ എന്നറി​യ​പ്പെ​ടുന്ന, യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഒരു കയ്യെഴു​ത്തു​പ്രതി പൊ.യു.മു. രണ്ടാം നൂറ്റാ​ണ്ടി​ലേ​താണ്‌. 40 മുതലുള്ള അധ്യാ​യങ്ങൾ എഴുതി​യത്‌ രണ്ടാം-യെശയ്യാവ്‌ ആണെന്ന വിമർശ​ക​രു​ടെ വാദങ്ങളെ അതു കാറ്റിൽ പറത്തുന്നു. എങ്ങനെ? ഈ പുരാതന രേഖയിൽ, ഇന്ന്‌ യെശയ്യാവു40-ാം അധ്യാ​യ​മാ​യി അറിയ​പ്പെ​ടുന്ന ഭാഗം ഒരു കോള​ത്തി​ന്റെ അവസാന വരിയിൽ തുടങ്ങു​ന്നു, അടുത്ത കോള​ത്തി​ലാണ്‌ അതിന്റെ ആദ്യവാ​ചകം പൂർത്തി​യാ​കു​ന്നത്‌. അതു​കൊണ്ട്‌ ഇതിന്റെ പകർപ്പെ​ഴു​ത്തു​കാ​രൻ, വിമർശകർ പറയു​ന്നതു പോലെ ആ ഭാഗം എഴുതി​യത്‌ മറ്റൊ​രാൾ ആണെന്നോ പുസ്‌തകം ഈ ഘട്ടത്തിൽവെച്ച്‌ വിഭജി​ക്ക​പ്പെ​ടു​ന്നു​വെ​ന്നോ കരുതി​യി​രു​ന്നില്ല എന്നതു സ്‌പഷ്ടം.

15. കോ​രെ​ശി​നെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവചനം സംബന്ധിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫസ്‌ എന്തു പറയുന്നു?

15 അവസാനമായി, ഒന്നാം നൂറ്റാ​ണ്ടി​ലെ യഹൂദ ചരി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സി​ന്റെ സാക്ഷ്യം പരിചി​ന്തി​ക്കുക. അദ്ദേഹം കോ​രെ​ശി​നെ (സൈറസ്‌) കുറി​ച്ചുള്ള യെശയ്യാ പ്രവച​നങ്ങൾ പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടി​ലാണ്‌ രേഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തെന്നു സൂചി​പ്പി​ക്കുക മാത്രമല്ല, ആ പ്രവച​ന​ങ്ങളെ കുറിച്ചു കോ​രെ​ശിന്‌ അറിയാ​മാ​യി​രു​ന്നു എന്നു പറയു​ക​യും ചെയ്യുന്നു. “ഇരുന്നൂ​റ്റി​പ്പത്തു വർഷം മുമ്പ്‌ യെശയ്യാ​വു രേഖ​പ്പെ​ടു​ത്തിയ പ്രവച​ന​ഗ്ര​ന്ഥ​ത്തി​ന്റെ വായന​യിൽനിന്ന്‌ കോ​രെ​ശിന്‌ ഈ വിവരങ്ങൾ അറിയാ​മാ​യി​രു​ന്നു” എന്ന്‌ അദ്ദേഹം എഴുതു​ന്നു. ജോസീ​ഫ​സി​ന്റെ അഭി​പ്രാ​യ​ത്തിൽ, യഹൂദരെ സ്വദേ​ശ​ത്തേക്കു തിരി​ച്ച​യ​യ്‌ക്കാൻ മനസ്സൊ​രു​ക്കം കാണി​ക്കു​ന്ന​തിന്‌ ഈ പ്രവച​ന​ങ്ങളെ കുറി​ച്ചുള്ള അറിവ്‌ കോ​രെ​ശി​നെ പ്രേരി​പ്പി​ക്കുക പോലും ചെയ്‌തി​രി​ക്കാം. കാരണം, “എഴുത​പ്പെ​ട്ടി​രുന്ന കാര്യങ്ങൾ ചെയ്യു​ന്ന​തി​നുള്ള തീവ്ര​മായ അഭിലാ​ഷം [കോ​രെ​ശി​നെ] പിടി​കൂ​ടി​യി​രു​ന്നു” എന്ന്‌ ജോസീ​ഫസ്‌ എഴുതു​ന്നു.—യഹൂദ ഇതിഹാ​സങ്ങൾ (ഇംഗ്ലീഷ്‌), 11-ാം പുസ്‌തകം, 1-ാം അധ്യായം, 2-ാം ഖണ്ഡിക.

16. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ രണ്ടാം പകുതി​യിൽ, അധികാ​ര​ത്തി​ലി​രി​ക്കുന്ന ഒരു ശക്തിയാ​യി ബാബി​ലോ​ണി​നെ വിവരി​ച്ചി​രി​ക്കു​ന്നു എന്ന വിമർശ​ക​രു​ടെ പ്രസ്‌താ​വ​നയെ കുറിച്ച്‌ എന്തു പറയാ​നാ​കും?

16 നേരത്തേ പരാമർശി​ച്ചതു പോലെ, ബാബി​ലോൺ ഒരു പ്രബല​ശക്തി ആയിരു​ന്ന​താ​യും ഇസ്രാ​യേ​ല്യർ അപ്പോൾത്തന്നെ പ്രവാ​സ​ത്തിൽ ആയിരു​ന്ന​താ​യും യെശയ്യാ​വു 40-ാം അധ്യായം മുതലുള്ള ഭാഗം വ്യക്തമാ​ക്കു​ന്ന​താ​യി നിരവധി വിമർശകർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. ആ വിവര​ണങ്ങൾ എഴുതിയ വ്യക്തി പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രു​ന്നു എന്ന്‌ അത്‌ സൂചന നൽകു​ക​യി​ല്ലേ? അവശ്യം അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. വാസ്‌ത​വ​ത്തിൽ, യെശയ്യാ​വു 40-ാം അധ്യാ​യ​ത്തി​നു മുമ്പുള്ള ചില ഭാഗങ്ങ​ളിൽപ്പോ​ലും ബാബി​ലോൺ ഒരു പ്രബല ശക്തി ആയിരി​ക്കു​ന്ന​താ​യി വിവരി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യെശയ്യാ​വു 13:19 ബാബി​ലോ​ണി​നെ ‘രാജ്യ​ങ്ങ​ളു​ടെ മഹത്ത്വം’ അഥവാ, റ്റുഡെ​യ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാ​ന്തരം പറയു​ന്നതു പോലെ, “സകല രാജ്യ​ങ്ങ​ളി​ലും ഉത്‌കൃഷ്ട” എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു. ഈ വാക്കുകൾ വ്യക്തമാ​യും പ്രാവ​ച​നിക അർഥമു​ള്ള​വ​യാണ്‌. കാരണം, അവ രേഖ​പ്പെ​ടു​ത്തി ഒരു നൂറ്റാ​ണ്ടി​ലേറെ കാലം കഴിഞ്ഞാണ്‌ ബാബി​ലോൺ ഒരു ലോക​ശക്തി ആയിത്തീർന്നത്‌. യെശയ്യാവു13-ാം അധ്യായം മറ്റാരോ എഴുതി​യ​താണ്‌ എന്നു പറഞ്ഞു​കൊണ്ട്‌ ഒരു വിമർശകൻ ഈ പ്രശ്‌നം “പരിഹ​രി​ക്കു​ന്നു”! ഭാവി സംഭവ​ങ്ങളെ അവ സംഭവി​ച്ചു​ക​ഴി​ഞ്ഞതു പോലെ വിവരി​ക്കുന്ന രീതി ബൈബി​ളിൽ വളരെ സാധാ​ര​ണ​മാണ്‌. ഈ രീതി ഒരു പ്രവച​ന​ത്തി​ന്റെ നിവൃത്തി എത്ര സുനി​ശ്ചി​ത​മാണ്‌ എന്നതിന്‌ അടിവ​ര​യി​ടു​ന്നു. (വെളി​പ്പാ​ടു 21:5, 6) തീർച്ച​യാ​യും, യഥാർഥ പ്രവച​ന​ത്തി​ന്റെ ദൈവ​ത്തി​നു മാത്രമേ ഇത്തര​മൊ​രു പ്രസ്‌താ​വന നടത്താ​നാ​കൂ: “ഞാൻ പുതി​യതു അറിയി​ക്കു​ന്നു; അതു ഉത്ഭവി​ക്കു​മ്മു​മ്പെ ഞാൻ നിങ്ങളെ കേൾപ്പി​ക്കു​ന്നു.”—യെശയ്യാ​വു 42:9.

ആശ്രയ​യോ​ഗ്യ​മായ പ്രവചനം അടങ്ങിയ ഒരു ഗ്രന്ഥം

17. യെശയ്യാ​വു 40-ാം അധ്യായം മുതൽ കാണുന്ന രചനാ​ശൈ​ലി​യി​ലെ മാറ്റത്തെ എങ്ങനെ വിശദീ​ക​രി​ക്കാ​നാ​കും?

17 അങ്ങനെയെങ്കിൽ, തെളിവ്‌ എന്തു നിഗമ​ന​ത്തി​ലേ​ക്കാണ്‌ വിരൽ ചൂണ്ടു​ന്നത്‌? യെശയ്യാ പുസ്‌ത​ക​ത്തിന്‌ നിശ്വ​സ്‌ത​നായ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്നതി​ലേക്ക്‌. നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം ഈ മുഴു ഗ്രന്ഥവും രണ്ടോ അതിൽ കൂടു​ത​ലോ ഭാഗങ്ങ​ളാ​യി​ട്ടല്ല, മറിച്ച്‌ ഒരൊറ്റ പുസ്‌ത​ക​മാ​യി​ട്ടാ​ണു കൈമാ​റ​പ്പെ​ട്ടി​ട്ടു​ള്ളത്‌. യെശയ്യാവു40-ാം അധ്യായം മുതൽ യെശയ്യാ പുസ്‌ത​ക​ത്തി​ലെ രചനാ​ശൈ​ലി​ക്കു കുറച്ച്‌ മാറ്റമു​ള്ള​താ​യി ചിലർ പറഞ്ഞേ​ക്കാം. എന്നാൽ, യെശയ്യാവ്‌ കുറഞ്ഞത്‌ 46 വർഷ​മെ​ങ്കി​ലും ദൈവ​ത്തി​ന്റെ പ്രവാ​ചകൻ എന്ന നിലയിൽ സേവി​ച്ചു​വെന്ന കാര്യം നാം മനസ്സിൽ പിടി​ക്കേ​ണ്ട​തുണ്ട്‌. ഈ കാലഘ​ട്ട​ത്തിൽ അവന്റെ സന്ദേശ​ത്തിൽ അടങ്ങി​യി​രി​ക്കുന്ന കാര്യ​ങ്ങൾക്കും അവൻ അത്‌ അറിയിച്ച വിധത്തി​നും മാറ്റമു​ണ്ടാ​കു​മാ​യി​രു​ന്നു എന്നു പ്രതീ​ക്ഷി​ക്കാ​വു​ന്നതേ ഉള്ളൂ. തീർച്ച​യാ​യും, ദൈവ​ത്തിൽ നിന്നുള്ള ശക്തമായ ന്യായ​വി​ധി സന്ദേശങ്ങൾ മറ്റുള്ള​വരെ അറിയി​ക്കുക എന്നതു മാത്ര​മാ​യി​രു​ന്നില്ല യെശയ്യാ​വി​ന്റെ നിയമനം. “എന്റെ ജനത്തെ ആശ്വസി​പ്പി​പ്പിൻ, ആശ്വസി​പ്പി​പ്പിൻ” എന്ന യഹോ​വ​യു​ടെ വാക്കു​ക​ളും അവൻ അറിയി​ക്കേ​ണ്ടി​യി​രു​ന്നു. (യെശയ്യാ​വു 40:1) 70 വർഷത്തെ പ്രവാ​സ​ത്തി​നു ശേഷം, യഹൂദർ സ്വദേ​ശത്തു പുനര​ധി​വ​സി​പ്പി​ക്ക​പ്പെ​ടും എന്ന വാഗ്‌ദാ​നം ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയ്‌ക്കു തീർച്ച​യാ​യും ആശ്വാസം പകർന്നി​രി​ക്കണം.

18. യെശയ്യാ പുസ്‌ത​ക​ത്തി​ലെ ഏതു പ്രധാന വിഷയ​മാണ്‌ ഈ വാല്യ​ത്തിൽ ചർച്ച ചെയ്യാൻ പോകു​ന്നത്‌?

18 ഈ വാല്യ​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കുന്ന യെശയ്യാ പുസ്‌ത​ക​ത്തി​ലെ പല അധ്യാ​യ​ങ്ങ​ളു​ടെ​യും മുഖ്യ വിഷയം, ബാബി​ലോ​ണി​യൻ അടിമ​ത്ത​ത്തിൽ നിന്നുള്ള യഹൂദ​രു​ടെ വിമോ​ച​ന​മാണ്‌. d നാം കാണാൻ പോകു​ന്നതു പോലെ, ആ പ്രവച​ന​ങ്ങ​ളിൽ പലതി​നും ആധുനിക നിവൃ​ത്തി​യുണ്ട്‌. കൂടാതെ, ദൈവ​ത്തി​ന്റെ ഏകജാത പുത്രന്റെ ജീവി​ത​ത്തി​ലും മരണത്തി​ലും നിവൃ​ത്തി​യേ​റി​യി​രി​ക്കുന്ന പുളക​പ്ര​ദ​മായ പ്രവച​ന​ങ്ങ​ളും യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽ നാം കാണുന്നു. യെശയ്യാ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കുന്ന ജീവത്‌പ്ര​ധാ​ന​മായ പ്രവച​ന​ങ്ങളെ കുറി​ച്ചുള്ള പഠനം ലോക​മെ​മ്പാ​ടു​മുള്ള ദൈവ​ദാ​സർക്കും മറ്റുള്ള​വർക്കും പ്രയോ​ജനം ചെയ്യു​മെ​ന്നു​ള്ളതു തീർച്ച​യാണ്‌. ഈ പ്രവച​നങ്ങൾ വാസ്‌ത​വ​ത്തിൽ, മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളി​ച്ച​മാണ്‌.

[അടിക്കു​റി​പ്പു​കൾ]

a യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ യെശയ്യാവു56-66 അധ്യാ​യ​ങ്ങ​ളു​ടെ സാങ്കൽപ്പിക എഴുത്തു​കാ​രനെ മൂന്നാം-യെശയ്യാവ്‌ എന്നാണു പണ്ഡിത​ന്മാർ പരാമർശി​ക്കു​ന്നത്‌.

b നോവു കിട്ടിയ സ്‌ത്രീ: യെശയ്യാ​വു 13:8; 21:3; 26:17, 18; 42:14; 45:10, ഓശാന ബൈബിൾ; 54:1; 66:7. “വഴി,” “പെരു​വഴി,” അല്ലെങ്കിൽ “പാത”: യെശയ്യാ​വു 11:16; 19:23; 35:8; 40:3; 43:19; 49:11; 57:14; 62:10.

c സമാന്തര വിവര​ണ​ങ്ങ​ളിൽ, മർക്കൊ​സും ലൂക്കൊ​സും യോഹ​ന്നാ​നും അതേ പ്രയോ​ഗം ഉപയോ​ഗി​ക്കു​ന്നു.—മർക്കൊസ്‌ 1:3; ലൂക്കൊസ്‌ 3:6; യോഹ​ന്നാൻ 1:23.

d യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ആദ്യത്തെ 40 അധ്യാ​യങ്ങൾ, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം, വാല്യം 1-ൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[9-ാം പേജിലെ ചതുരം]

ഭാഷാവ്യതിയാന വിശക​ല​ന​ത്തിൽ നിന്നുള്ള തെളിവ്‌

ഭാഷാവ്യതിയാനം സംബന്ധിച്ച പഠനങ്ങൾ—നിരവധി വർഷങ്ങൾകൊ​ണ്ടു ഭാഷയ്‌ക്ക്‌ ഉണ്ടാകുന്ന സൂക്ഷ്‌മ​മായ വ്യത്യാ​സങ്ങൾ കണ്ടെത്താൻ നടത്തുന്ന പഠനങ്ങൾ—യെശയ്യാ പുസ്‌ത​ക​ത്തിന്‌ ഒരു എഴുത്തു​കാ​രനേ ഉള്ളു എന്നതിനു കൂടു​ത​ലായ തെളിവു നൽകുന്നു. യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ഒരു ഭാഗം പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടി​ലും മറ്റൊരു ഭാഗം അതിന്‌ 200 വർഷത്തി​നു ശേഷവു​മാണ്‌ എഴുത​പ്പെ​ട്ട​തെ​ങ്കിൽ ഓരോ ഭാഗത്തും ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ ഭാഷയിൽ വ്യത്യാ​സങ്ങൾ ഉണ്ടായി​രി​ക്കേ​ണ്ട​താണ്‌. എന്നാൽ, വെസ്റ്റ്‌മിൻസ്റ്റർ തിയ​ളോ​ജി​ക്കൽ ജേർണൽ പ്രസി​ദ്ധീ​ക​രിച്ച ഒരു പഠന റിപ്പോർട്ട്‌ അനുസ​രിച്ച്‌, “യെശയ്യാ​വു 40-66 എഴുത​പ്പെ​ട്ടതു പ്രവാസ കാലത്തി​നും മുമ്പാണ്‌ എന്നതിനെ ശക്തമായി പിന്താ​ങ്ങു​ന്ന​താണ്‌ ഭാഷാ​വ്യ​തി​യാന വിശക​ല​ന​ത്തിൽ നിന്നുള്ള തെളിവ്‌.” പ്രസ്‌തുത പഠന റിപ്പോർട്ട്‌ തയ്യാറാ​ക്കിയ വ്യക്തി ഇങ്ങനെ നിഗമനം ചെയ്യുന്നു: “യെശയ്യാ പുസ്‌തകം എഴുതി​യത്‌ പ്രവാസ കാലത്തോ പ്രവാ​സാ​നന്തര കാലത്തോ ആണെന്നു വിമർശകർ തുടർന്നും ശഠിക്കു​ന്ന​പക്ഷം, ഭാഷാ​വ്യ​തി​യാന വിശക​ല​ന​ത്തിൽ നിന്നു ലഭിച്ച മറിച്ചുള്ള തെളി​വു​കൾ അവർ കണ്ടി​ല്ലെന്നു നടിക്കു​ക​യാ​ണെന്നു വേണം കരുതാൻ.”

[11-ാം പേജിലെ ചിത്രം]

യെശയ്യാവിന്റെ ചാവു​കടൽ ചുരു​ളി​ന്റെ ഒരു ഭാഗം. യെശയ്യാവു39-ാം അധ്യാ​യ​ത്തി​ന്റെ അവസാന ഭാഗം അസ്‌ത്ര​ചി​ഹ്ന​ത്താൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്നു

[12, 13 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യഹൂദന്മാരുടെ വിമോ​ച​നത്തെ കുറിച്ച്‌ ഏകദേശം 200 വർഷം മുമ്പ്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു