വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’!

‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’!

അധ്യായം നാല്‌

‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’!

യെശയ്യാവു 43:1-28

1. യഹോവ പ്രവചി​ക്കു​ന്നത്‌ എന്തിന്‌, നിവൃ​ത്തി​യേ​റിയ പ്രവച​ന​ത്തോട്‌ അവന്റെ ജനം എങ്ങനെ പ്രതി​ക​രി​ക്കേ​ണ്ട​തുണ്ട്‌?

 ഭാവി പ്രവചി​ക്കാ​നുള്ള കഴിവാണ്‌ സത്യ​ദൈ​വത്തെ വ്യാജ​ദൈ​വ​ങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​നാ​ക്കുന്ന ഒരു സംഗതി. എങ്കിലും, യഹോവ പ്രവചി​ക്കു​മ്പോൾ തന്റെ ദൈവ​ത്വം തെളി​യി​ക്കുക എന്നതി​നെ​ക്കാൾ കവിഞ്ഞ ഉദ്ദേശ്യം അവനുണ്ട്‌. യെശയ്യാ​വു 43-ാം അധ്യാ​യ​ത്തിൽ വ്യക്തമാ​ക്കി​യി​രി​ക്കു​ന്നതു പോലെ, യഹോവ പ്രവച​നത്തെ തന്റെ ദൈവ​ത്വ​ത്തി​നും അതു​പോ​ലെ​തന്നെ ഉടമ്പടി ജനത​യോ​ടുള്ള സ്‌നേ​ഹ​ത്തി​നും ഒരു തെളി​വാ​യി ഉപയോ​ഗി​ക്കു​ന്നു. അതു​കൊണ്ട്‌, അവന്റെ ജനം നിവൃ​ത്തി​യേ​റിയ പ്രവച​നത്തെ കുറിച്ച്‌ നിശ്ശബ്ദർ ആയിരി​ക്കാൻ പാടില്ല, പകരം അതേക്കു​റിച്ച്‌ അവർ മറ്റുള്ള​വർക്കു സാക്ഷ്യം നൽകേ​ണ്ട​തുണ്ട്‌. അതേ, അവർ യഹോ​വ​യു​ടെ സാക്ഷികൾ ആയിരി​ക്കേ​ണ്ട​തുണ്ട്‌!

2. (എ) യെശയ്യാ​വി​ന്റെ കാലത്ത്‌ ഇസ്രാ​യേ​ല്യ​രു​ടെ ആത്മീയ അവസ്ഥ എന്താണ്‌? (ബി) യഹോവ തന്റെ ജനത്തിന്റെ കണ്ണു തുറക്കു​ന്നത്‌ എങ്ങനെ?

2 ദുഃഖകരമെന്നു പറയട്ടെ, യെശയ്യാ​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഇസ്രാ​യേ​ല്യർ വളരെ പരിതാ​പ​ക​ര​മായ അവസ്ഥയി​ലാ​യി​രു​ന്നു. തന്മൂലം, യഹോവ ആ ജനത്തെ ആത്മീയ വൈക​ല്യം സംഭവി​ച്ച​വ​രാ​യി വീക്ഷി​ക്കു​ന്നു. “കണ്ണുണ്ടാ​യി​ട്ടും കുരു​ട​ന്മാ​രാ​യും ചെവി​യു​ണ്ടാ​യി​ട്ടും ചെകി​ട​ന്മാ​രാ​യും ഇരിക്കുന്ന ജനത്തെ പുറ​പ്പെ​ടു​വി​ച്ചു കൊണ്ടു​വ​രു​വിൻ.” (യെശയ്യാ​വു 43:8) ആത്മീയ​മാ​യി കുരു​ട​ന്മാ​രും ചെകി​ട​ന്മാ​രും ആയിരി​ക്കു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ സജീവ സാക്ഷി​ക​ളാ​യി അവനെ എങ്ങനെ സേവി​ക്കാ​നാ​കും? അതിന്‌ ഒറ്റ മാർഗ​മേ​യു​ള്ളൂ. അവരുടെ കണ്ണുക​ളും ചെവി​ക​ളും അത്ഭുത​ക​ര​മാ​യി തുറക്ക​പ്പെ​ടണം. യഹോവ അവ തുറക്കു​ക​തന്നെ ചെയ്യുന്നു! എങ്ങനെ? ആദ്യം യഹോവ അവരെ കഠിന​മാ​യി ശിക്ഷി​ക്കു​ന്നു. അങ്ങനെ വടക്കേ ഇസ്രാ​യേൽ രാജ്യത്തെ നിവാ​സി​കൾ പൊ.യു.മു. 740-ലും യഹൂദാ നിവാ​സി​കൾ പൊ.യു.മു. 607-ലും പ്രവാ​സ​ത്തി​ലേക്കു പോകു​ന്നു. തുടർന്ന്‌, യഹോവ തന്റെ ജനത്തെ മോചി​പ്പി​ക്കു​ക​യും ആത്മീയ​മാ​യി പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട, അനുതാ​പ​മുള്ള ഒരു ശേഷി​പ്പി​നെ പൊ.യു.മു. 537-ൽ സ്വദേ​ശ​ത്തേക്കു മടക്കി​വ​രു​ത്തു​ക​യും ചെയ്‌തു​കൊണ്ട്‌ തന്റെ ജനത്തി​നു​വേണ്ടി ശക്തി​യോ​ടെ പ്രവർത്തി​ക്കു​ന്നു. തന്റെ ഈ ഉദ്ദേശ്യ​ത്തി​നു ഭംഗം വരുത്താൻ ആർക്കും സാധി​ക്കി​ല്ലെന്ന്‌ യഹോ​വ​യ്‌ക്ക്‌ ഉറപ്പുണ്ട്‌. തന്മൂലം, 200 വർഷം മുമ്പു​തന്നെ ഇസ്രാ​യേ​ലി​ന്റെ വിമോ​ച​നത്തെ കുറിച്ച്‌, അതു സംഭവി​ച്ചു​ക​ഴി​ഞ്ഞതു പോലെ അവൻ സംസാ​രി​ക്കു​ന്നു.

3. ഭാവി​യിൽ പ്രവാ​സ​ത്തി​ലേക്കു പോകാ​നി​രി​ക്കുന്ന ഇസ്രാ​യേ​ല്യർക്ക്‌ യഹോവ എന്തു പ്രോ​ത്സാ​ഹനം നൽകുന്നു?

3 “യാക്കോ​ബേ, നിന്നെ സൃഷ്ടി​ച്ച​വ​നും, യിസ്രാ​യേലേ, നിന്നെ നിർമ്മി​ച്ച​വ​നു​മായ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളി​ച്ചി​രി​ക്കു​ന്നു; നീ എനിക്കു​ള്ളവൻ തന്നേ. നീ വെള്ളത്തിൽകൂ​ടി കടക്കു​മ്പോൾ ഞാൻ നിന്നോ​ടു​കൂ​ടി ഇരിക്കും; നീ നദിക​ളിൽകൂ​ടി കടക്കു​മ്പോൾ അവ നിന്റെ മീതെ കവിക​യില്ല; നീ തീയിൽകൂ​ടി നടന്നാൽ വെന്തു​പോ​ക​യില്ല; അഗ്നിജ്വാ​ല നിന്നെ ദഹിപ്പി​ക്ക​യു​മില്ല. നിന്റെ ദൈവ​വും യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നു​മായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ.”—യെശയ്യാ​വു 43:1-3എ.

4. യഹോവ ഇസ്രാ​യേ​ലി​ന്റെ സ്രഷ്ടാവ്‌ ആയിരി​ക്കു​ന്നത്‌ എങ്ങനെ, സ്വദേ​ശ​ത്തേക്കു മടങ്ങു​ന്നതു സംബന്ധിച്ച്‌ അവൻ തന്റെ ജനത്തിന്‌ എന്ത്‌ ഉറപ്പു നൽകുന്നു?

4 ഇസ്രായേൽ യഹോ​വ​യു​ടെ സ്വന്ത ജനത ആയതി​നാൽ അവന്‌ അവരോട്‌ ഒരു പ്രത്യേക താത്‌പ​ര്യ​മുണ്ട്‌. അബ്രാ​ഹാ​മ്യ ഉടമ്പടി​യു​ടെ നിവൃ​ത്തി​യാ​യി അവൻതന്നെ സൃഷ്ടിച്ച ജനതയാണ്‌ അവർ. (ഉല്‌പത്തി 12:1-3) അതു​കൊണ്ട്‌, സങ്കീർത്തനം 100:3 ഇങ്ങനെ പറയുന്നു: “യഹോവ തന്നേ ദൈവം എന്നറി​വിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നു​ള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയി​ക്കുന്ന ആടുക​ളും തന്നേ.” ഇസ്രാ​യേ​ലി​ന്റെ സ്രഷ്ടാ​വും വീണ്ടെ​ടു​പ്പു​കാ​ര​നു​മായ യഹോവ അവരെ സ്വദേ​ശ​ത്തേക്കു സുരക്ഷി​ത​മാ​യി തിരികെ കൊണ്ടു​വ​രും. വെള്ളവും കവി​ഞ്ഞൊ​ഴു​കുന്ന നദിക​ളും ചുട്ടു​പൊ​ള്ളുന്ന മരുഭൂ​മി​ക​ളും ഒന്നും അവരുടെ യാത്ര​യ്‌ക്കു പ്രതി​ബ​ന്ധ​മാ​വു​ക​യോ അവർക്കു ഹാനി വരുത്തു​ക​യോ ഇല്ല. അതിനും ഏകദേശം ആയിരം വർഷം മുമ്പ്‌ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു യാത്ര ചെയ്‌ത അവരുടെ പൂർവ​പി​താ​ക്ക​ന്മാർക്കും സമാന​മായ സാഹച​ര്യ​ങ്ങൾ ഒരു തടസ്സമാ​യില്ല എന്ന്‌ ഓർക്കുക.

5. (എ) യഹോ​വ​യു​ടെ വാക്കുകൾ ആത്മീയ ഇസ്രാ​യേ​ലിന്‌ എങ്ങനെ ആശ്വാസം പകരുന്നു? (ബി) ആത്മീയ ഇസ്രാ​യേ​ലി​ന്റെ സഹകാ​രി​കൾ ആരാണ്‌, ആർ ഇവരെ മുൻനി​ഴ​ലാ​ക്കി?

5 യഹോവയുടെ വാക്കുകൾ ആത്മജാത “പുതിയ സൃഷ്ടി”യിലെ അംഗങ്ങ​ളായ ആധുനിക നാളിലെ ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നും ആശ്വാസം പകരുന്നു. (2 കൊരി​ന്ത്യർ 5:17) മനുഷ്യ​വർഗ്ഗ​മാ​കുന്ന “വെളളത്തി”ൻ മുന്നി​ലേക്കു ധൈര്യ​പൂർവം കാലെ​ടു​ത്തു​വെ​ച്ചി​രി​ക്കുന്ന അവർ, പ്രതീ​കാ​ത്മക പ്രളയ​ത്തിൽ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​നിർഭ​ര​മായ സംരക്ഷണം ആസ്വദി​ച്ചി​രി​ക്കു​ന്നു. ശത്രു​ക്ക​ളിൽനി​ന്നുള്ള തീ അവർക്കു ഹാനി വരുത്തു​ന്ന​തി​നു പകരം അവരെ ശുദ്ധീ​ക​രി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. (സെഖര്യാ​വു 13:9; വെളി​പ്പാ​ടു 12:15-17) ദൈവ​ത്തി​ന്റെ ആത്മീയ ജനത​യോ​ടു ചേർന്നി​രി​ക്കുന്ന “വേറെ ആടുക”ളിലെ “മഹാപു​രു​ഷാര”ത്തിനും യഹോ​വ​യു​ടെ സംരക്ഷണം ഉണ്ട്‌. (യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 7:9) ഈജി​പ്‌തിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം വിട്ടു​പോന്ന പരദേ​ശി​ക​ളായ “സമ്മി​ശ്ര​പു​രു​ഷാര”വും ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെ​ട്ട​വ​രോ​ടൊ​പ്പം മടങ്ങിയ യഹൂ​ദേതര വ്യക്തി​ക​ളും ഇവരെ മുൻനി​ഴ​ലാ​ക്കി.—പുറപ്പാ​ടു 12:38; എസ്രാ 2:1, 43, 55, 58.

6. (എ) ജഡിക ഇസ്രാ​യേ​ലി​നെ, (ബി) ആത്മീയ ഇസ്രാ​യേ​ലി​നെ വീണ്ടെ​ടു​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ താൻ നീതി​യുള്ള ദൈവ​മാ​ണെന്ന്‌ യഹോവ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

6 മേദ്യരുടെയും പേർഷ്യ​ക്കാ​രു​ടെ​യും സേനകളെ ഉപയോ​ഗിച്ച്‌ തന്റെ ജനത്തെ ബാബി​ലോ​ണിൽനി​ന്നു രക്ഷിക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. (യെശയ്യാ​വു 13:17-19; 21:2, 9; 44:28; ദാനീ​യേൽ 5:28) നീതി​യുള്ള ദൈവം എന്ന നിലയിൽ യഹോവ മെദോ-പേർഷ്യൻ “ദാസന്മാർക്ക്‌” ഇസ്രാ​യേ​ലി​നു വേണ്ടി ഉചിത​മായ വീണ്ടെ​ടു​പ്പു​വില നൽകും. “നിന്റെ മറുവി​ല​യാ​യി ഞാൻ മിസ്ര​യീ​മി​നെ​യും നിനക്കു പകരമാ​യി കൂശി​നെ​യും സെബ​യെ​യും കൊടു​ത്തി​രി​ക്കു​ന്നു. നീ എനിക്കു വില ഏറിയ​വ​നും മാന്യ​നും ആയി ഞാൻ നിന്നെ സ്‌നേ​ഹി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു പകരം മനുഷ്യ​രെ​യും നിന്റെ ജീവന്നു പകരം ജാതി​ക​ളെ​യും കൊടു​ക്കു​ന്നു.” (യെശയ്യാ​വു 43:3ബി, 4) ദൈവം മുൻകൂ​ട്ടി പറഞ്ഞതു പോലെ പേർഷ്യൻ സാമ്രാ​ജ്യം, ഈജി​പ്‌തി​നെ​യും (മിസ്ര​യീം) എത്യോ​പ്യ​യെ​യും (കൂശ്‌) സമീപ​ത്തുള്ള സെബ​യെ​യും കീഴടക്കി എന്നതിനു ചരിത്രം സാക്ഷ്യം വഹിക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 21:18) സമാന​മാ​യി, യഹോവ 1919-ൽ യേശു​ക്രി​സ്‌തു മുഖാ​ന്തരം ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ചു. തന്റെ സേവന​ത്തിന്‌ യേശു​വി​നു പ്രതി​ഫലം ആവശ്യ​മി​ല്ലാ​യി​രു​ന്നു. അവൻ പുറജാ​തീയ ഭരണാ​ധി​കാ​രി ആയിരു​ന്നില്ല. അവൻ സ്വന്തം ആത്മീയ സഹോ​ദ​ര​ങ്ങ​ളെ​യാ​ണു വിടു​വി​ച്ചത്‌. തന്നെയു​മല്ല, 1914-ൽ യഹോവ അവന്‌ “ജാതി​കളെ അവകാ​ശ​മാ​യും ഭൂമി​യു​ടെ അറ്റങ്ങളെ കൈവ​ശ​മാ​യും” നൽകി​യി​രു​ന്നു.—സങ്കീർത്തനം 2:8.

7. പുരാതന കാല​ത്തെ​യും ആധുനിക കാല​ത്തെ​യും തന്റെ ജനത്തോട്‌ യഹോ​വ​യ്‌ക്കുള്ള വികാ​ര​മെന്ത്‌?

7 വീണ്ടെടുത്ത പ്രവാ​സി​ക​ളോ​ടുള്ള തന്റെ ആർദ്ര വികാ​രങ്ങൾ യഹോവ തുറന്നു പ്രകടി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു ശ്രദ്ധി​ക്കുക. അവർ തനിക്ക്‌ ‘വില ഏറിയ​വ​രും’ ‘മാന്യ​രും’ ആണെന്നും താൻ അവരെ ‘സ്‌നേ​ഹി​ക്കു​ന്നു’ എന്നും അവൻ അവരോ​ടു പറയുന്നു. (യിരെ​മ്യാ​വു 31:3) ഇന്നത്തെ തന്റെ വിശ്വസ്‌ത ദാസന്മാ​രോട്‌ അതേ വികാ​ര​മാണ്‌—വാസ്‌ത​വ​ത്തിൽ അതിലും കൂടു​ത​ലാ​ണെ​ങ്കി​ലേ ഉള്ളൂ—അവനു​ള്ളത്‌. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ജന്മനാ ദൈവ​വു​മാ​യുള്ള ബന്ധത്തി​ലേക്കു വന്നവരല്ല, മറിച്ച്‌ സ്രഷ്ടാ​വി​നോ​ടുള്ള തങ്ങളുടെ വ്യക്തി​പ​ര​മായ സമർപ്പ​ണത്തെ തുടർന്നുള്ള ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്താൽ വന്നവരാണ്‌. ഇവരെ യഹോ​വ​യാം ദൈവം തന്നി​ലേ​ക്കും തന്റെ പുത്ര​നി​ലേ​ക്കും ആകർഷി​ക്കു​ക​യും തന്റെ നിയമ​ങ്ങ​ളും തത്ത്വങ്ങ​ളും അവരുടെ സ്വീകാ​ര്യ​ക്ഷ​മ​മായ ഹൃദയ​ങ്ങ​ളിൽ എഴുതു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—യിരെ​മ്യാ​വു 31:31-34; യോഹ​ന്നാൻ 6:44.

8. പ്രവാ​സി​കളെ ആശ്വസി​പ്പി​ക്കും​വി​ധം യഹോവ എന്ത്‌ ഉറപ്പു നൽകുന്നു, തങ്ങളുടെ വിമോ​ച​നത്തെ അവർ എങ്ങനെ വീക്ഷി​ക്കും?

8 പ്രവാസികളെ കൂടു​ത​ലാ​യി ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ യഹോവ ഇങ്ങനെ പറയുന്നു: “ഭയപ്പെ​ടേണ്ടാ; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കു​നി​ന്നു വരുത്തു​ക​യും പടിഞ്ഞാ​റു​നി​ന്നു നിന്നെ ശേഖരി​ക്ക​യും ചെയ്യും. ഞാൻ വടക്കി​നോ​ടു: തരിക എന്നും തെക്കി​നോ​ടു: തടുത്തു​വെ​ക്ക​രു​തെ​ന്നും കല്‌പി​ക്കും; ദൂരത്തു​നി​ന്നു എന്റെ പുത്ര​ന്മാ​രെ​യും ഭൂമി​യു​ടെ അററത്തു​നി​ന്നു എന്റെ പുത്രി​മാ​രെ​യും എന്റെ നാമത്തിൽ വിളി​ച്ചും എന്റെ മഹത്വ​ത്തി​ന്നാ​യി സൃഷ്ടിച്ചു നിർമ്മി​ച്ചു ഉണ്ടാക്കി​യും ഇരിക്കുന്ന ഏവരെ​യും കൊണ്ടു​വ​രിക എന്നു ഞാൻ കല്‌പി​ക്കും.” (യെശയ്യാ​വു 43:5-7) തന്റെ പുത്ര​ന്മാ​രെ​യും പുത്രി​മാ​രെ​യും മോചി​പ്പി​ക്കു​ന്ന​തി​നും അവരുടെ പ്രിയ​പ്പെട്ട സ്വദേ​ശ​ത്തേക്കു തിരികെ കൊണ്ടു​വ​രു​ന്ന​തി​നും ഉള്ള സമയമാ​കു​മ്പോൾ ഭൂമി​യു​ടെ അതിവി​ദൂര ഭാഗങ്ങൾ പോലും യഹോ​വ​യ്‌ക്കു കയ്യെത്താ​വുന്ന ദൂരത്ത്‌ ആയിരി​ക്കും. (യിരെ​മ്യാ​വു 30:10, 11) ഇസ്രാ​യേ​ലി​ന്റെ വീക്ഷണ​ത്തിൽ ഈ വിമോ​ചനം, ഈജി​പ്‌തിൽ നിന്നുള്ള തങ്ങളുടെ വിമോ​ച​ന​ത്തെ​ക്കാൾ ഏറെ മഹത്തര​മാ​യി​രി​ക്കും എന്നതിന്‌ തെല്ലും സംശയ​മില്ല.—യിരെ​മ്യാ​വു 16:14, 15.

9. ഏതു രണ്ടു വിധങ്ങ​ളി​ലാണ്‌ യഹോവ തന്റെ രക്ഷാ പ്രവൃ​ത്തി​കളെ തന്റെ നാമവു​മാ​യി ബന്ധിപ്പി​ക്കു​ന്നത്‌?

9 ഇസ്രായേൽ തന്റെ നാമം വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ജനമാ​ണെന്ന്‌ ഓർമി​പ്പി​ക്കു​ക​വഴി അവരെ വിടു​വി​ക്കാ​നുള്ള തന്റെ വാഗ്‌ദാ​നം സംബന്ധിച്ച്‌ യഹോവ അവർക്ക്‌ ഉറപ്പേ​കു​ന്നു. (യെശയ്യാ​വു 54:5, 6) അതിലു​പരി, യഹോവ തന്റെ നാമത്തെ വിമോ​ച​നത്തെ കുറി​ച്ചുള്ള തന്റെ വാഗ്‌ദാ​ന​ങ്ങ​ളോ​ടു ബന്ധിപ്പി​ക്കു​ന്നു. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ, തന്റെ പ്രാവ​ച​നിക വചനം നിവൃ​ത്തി​യേ​റു​മ്പോൾ തനിക്ക്‌ മഹത്ത്വം കൈവ​രു​ന്നു​വെന്ന്‌ അവൻ ഉറപ്പു​വ​രു​ത്തു​ന്നു. ജീവനുള്ള ഏക സത്യ​ദൈ​വ​ത്തിന്‌ അർഹത​പ്പെട്ട മഹത്ത്വം ബാബി​ലോ​ണി​നെ കീഴട​ക്കു​ന്ന​വ​നു​പോ​ലും ലഭിക്കു​ക​യില്ല.

ദൈവങ്ങൾ വിചാ​ര​ണ​യിൽ

10. ജനതക​ളു​ടെ​യും അവരുടെ ദൈവ​ങ്ങ​ളു​ടെ​യും മുമ്പാകെ യഹോവ എന്തു വെല്ലു​വി​ളി ഉയർത്തു​ന്നു?

10 ഇസ്രായേലിനെ മോചി​പ്പി​ക്കാ​നുള്ള തന്റെ വാഗ്‌ദാ​നത്തെ, യഹോവ ഇപ്പോൾ ജനതക​ളു​ടെ ദൈവ​ങ്ങളെ വിചാരണ ചെയ്യാ​നുള്ള ഒരു സാർവ​ത്രിക വ്യവഹാ​ര​ത്തിന്‌ അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ക്കു​ന്നു. അതേക്കു​റി​ച്ചു നാം ഇങ്ങനെ വായി​ക്കു​ന്നു: “സകലജാ​തി​ക​ളും ഒന്നിച്ചു​കൂ​ടട്ടെ, വംശങ്ങൾ ചേർന്നു​വ​രട്ടെ: അവരിൽ [അവരുടെ ദൈവ​ങ്ങ​ളിൽ] ആർ ഇതു പ്രസ്‌താ​വി​ക്ക​യും, പണ്ടു പ്രസ്‌താ​വി​ച്ചതു കേൾപ്പി​ച്ചു​ത​രി​ക​യും ചെയ്യുന്നു? അവർ [അവരുടെ ദൈവങ്ങൾ] നീതീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു സാക്ഷി​കളെ കൊണ്ടു​വ​രട്ടെ; അവർ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.” (യെശയ്യാ​വു 43:9) ലോക​ജ​ന​ത​ക​ളു​ടെ മുമ്പാകെ യഹോവ ശക്തമായ ഒരു വെല്ലു​വി​ളി ഉയർത്തു​ന്നു. ഫലത്തിൽ അവൻ അവരോ​ടു പറയു​ന്നത്‌ ഇതാണ്‌: നിങ്ങളു​ടെ ദൈവങ്ങൾ ‘കൃത്യ​ത​യോ​ടെ ഭാവി മുൻകൂ​ട്ടി പറഞ്ഞു​കൊണ്ട്‌ ദൈവ​ങ്ങ​ളാ​ണെന്നു തെളി​യി​ക്കട്ടെ.’ സത്യ​ദൈ​വ​ത്തി​നു മാത്രമേ അണുവിട തെറ്റാതെ ഭാവി പ്രവചി​ക്കാൻ സാധിക്കൂ എന്ന വസ്‌തു​ത​യു​ടെ അടിസ്ഥാ​ന​ത്തിൽ ഈ പരീക്ഷണം വ്യാജ ദൈവ​ങ്ങളെ തുറന്നു​കാ​ട്ടും. (യെശയ്യാ​വു 48:5) സർവശ​ക്ത​നായ ദൈവം മറ്റൊരു വ്യവസ്ഥ കൂടി മുന്നോ​ട്ടു വെക്കുന്നു: സത്യ​ദൈ​വങ്ങൾ എന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഏവരും തങ്ങളുടെ പ്രവച​ന​ങ്ങൾക്കും അവയുടെ നിവൃ​ത്തി​ക്കും സാക്ഷി​കളെ ഹാജരാ​ക്കണം. സ്വാഭാ​വി​ക​മാ​യും, ഈ നിയമ വ്യവസ്ഥ​യിൽനിന്ന്‌ യഹോവ തന്നെത്ത​ന്നെ​യും ഒഴിവാ​ക്കു​ന്നില്ല.

11. യഹോവ തന്റെ ജനത്തിന്‌ എന്തു നിയമനം നൽകുന്നു, തന്റെ ദൈവ​ത്വം സംബന്ധിച്ച്‌ യഹോവ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

11 അശക്തരായ വ്യാജ ദൈവ​ങ്ങൾക്കു സാക്ഷി​കളെ ഹാജരാ​ക്കാൻ കഴിയു​ന്നില്ല. അതിനാൽ സാക്ഷി​വി​സ്‌താ​ര​ക്കൂട്‌ ലജ്ജാക​ര​മാം​വി​ധം ഒഴിഞ്ഞു​കി​ട​ക്കു​ന്നു. ഇപ്പോൾ ദൈവ​ത്വം സ്ഥാപി​ക്കു​ന്ന​തി​നുള്ള യഹോ​വ​യു​ടെ ഊഴമാണ്‌. തന്റെ ജനത്തിന്റെ നേരെ നോക്കി​ക്കൊണ്ട്‌ യഹോവ പറയുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വ​സി​ക്ക​യും ഞാൻ ആകുന്നു എന്നു ഗ്രഹി​ക്ക​യും ചെയ്യേ​ണ്ട​തി​ന്നു നിങ്ങൾ എന്റെ സാക്ഷി​ക​ളും ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ ദാസനും ആകുന്നു . . . എനിക്കു​മു​മ്പെ ഒരു ദൈവ​വും ഉണ്ടായി​ട്ടില്ല, എന്റെ ശേഷം ഉണ്ടാക​യു​മില്ല. ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാ​തെ ഒരു രക്ഷിതാ​വു​മില്ല. നിങ്ങളു​ടെ ഇടയിൽ ഒരു അന്യ​ദേ​വനല്ല. ഞാൻ തന്നേ പ്രസ്‌താ​വി​ക്ക​യും രക്ഷിക്ക​യും കേൾപ്പി​ക്ക​യും ചെയ്‌തതു; അതു​കൊ​ണ്ടു നിങ്ങൾ എന്റെ സാക്ഷികൾ . . . ഞാൻ ദൈവം തന്നേ. ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനി​ന്നു വിടു​വി​ക്കു​ന്നവൻ ആരുമില്ല; ഞാൻ പ്രവർത്തി​ക്കും; ആർ [എന്റെ കൈ] തടുക്കും?”—യെശയ്യാ​വു 43:10-13.

12, 13. (എ) യഹോ​വ​യു​ടെ ജനത്തിനു സമൃദ്ധ​മായ എന്തു തെളി​വു​കൾ സമർപ്പി​ക്കാ​നുണ്ട്‌? (ബി) ആധുനിക നാളിൽ യഹോ​വ​യു​ടെ നാമം പ്രാമു​ഖ്യത നേടി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

12 യഹോവയുടെ വാക്കു​കൾക്കുള്ള ഉത്തരമാ​യി സന്തുഷ്ട​രായ സാക്ഷി​ക​ളെ​ക്കൊണ്ട്‌ സാക്ഷി​വി​സ്‌താ​ര​ക്കൂട്‌ പെട്ടെ​ന്നു​തന്നെ നിറഞ്ഞു​ക​വി​യു​ന്നു. അവരുടെ സാക്ഷ്യം സുവ്യ​ക്ത​വും അവിതർക്കി​ത​വു​മാണ്‌. ‘യഹോവ അരുളി​ച്ചെ​യ്‌തി​ട്ടുള്ള സകലവും സംഭവി​ച്ചു ഒന്നിന്നും വീഴ്‌ച​വ​ന്നി​ട്ടില്ല’ എന്ന്‌ യോശു​വയെ പോലെ അവരും സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. (യോശുവ 23:14) ഇസ്രാ​യേ​ല്യർ പ്രവാ​സ​ത്തി​ലേക്കു പോകു​ന്ന​തി​നെ​യും പ്രവാ​സ​ത്തിൽനിന്ന്‌ അത്ഭുത​ക​ര​മാ​യി മോചി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ​യും കുറിച്ച്‌ ഏക ശബ്ദത്തി​ലെ​ന്ന​വണ്ണം മുൻകൂ​ട്ടി പറഞ്ഞ യെശയ്യാവ്‌, യിരെ​മ്യാവ്‌, യെഹെ​സ്‌കേൽ തുടങ്ങിയ പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ ഇപ്പോ​ഴും യഹോ​വ​യു​ടെ ജനത്തിന്റെ കാതു​ക​ളിൽ മുഴങ്ങു​ന്നുണ്ട്‌. (യിരെ​മ്യാ​വു 25:11, 12) ഇസ്രാ​യേ​ല്യ​രു​ടെ വിമോ​ച​ക​നായ കോ​രെശ്‌ ജനിക്കു​ന്ന​തി​നു വളരെ​ക്കാ​ലം മുമ്പു​തന്നെ അവന്റെ പേര്‌ പരാമർശി​ച്ചി​രു​ന്നു!—യെശയ്യാ​വു 44:26–45:1.

13 ഇത്രയധികം തെളി​വു​ക​ളു​ടെ ഒരു വൻ കൂമ്പാരം ഉള്ളപ്പോൾ, യഹോവ ഏക സത്യ​ദൈവം ആണ്‌ എന്നതിനെ ആർക്കു നിഷേ​ധി​ക്കാൻ കഴിയും? പുറജാ​തി ദൈവ​ങ്ങ​ളിൽനി​ന്നു ഭിന്നമാ​യി, യഹോവ മാത്രമേ സൃഷ്ടി​ക്ക​പ്പെ​ടാ​ത്ത​താ​യി ഉള്ളൂ; അവൻ മാത്ര​മാണ്‌ ഏക സത്യ​ദൈവം. a തന്നിമി​ത്തം, യഹോ​വ​യു​ടെ നാമം വഹിക്കുന്ന ജനത്തിന്‌, ഭാവി തലമു​റ​ക​ളോ​ടും അവനെ കുറിച്ച്‌ ആരായുന്ന മറ്റുള്ള​വ​രോ​ടും അവന്റെ അത്ഭുത പ്രവൃ​ത്തി​കളെ കുറിച്ചു വിവരി​ക്കു​ക​യെന്ന പുളക​പ്ര​ദ​മായ പദവി​യുണ്ട്‌. (സങ്കീർത്തനം 78:5-7) സമാന​മാ​യി, യഹോ​വ​യു​ടെ ആധുനി​ക​കാല സാക്ഷി​കൾക്ക്‌ അവന്റെ നാമം സർവ ഭൂമി​യി​ലും ഘോഷി​ക്കു​ക​യെന്ന പദവി​യുണ്ട്‌. 1920-കളിൽ ബൈബിൾ വിദ്യാർഥി​കൾ യഹോവ എന്ന ദൈവ​നാ​മ​ത്തി​ന്റെ ആഴമായ പ്രാധാ​ന്യ​ത്തെ കുറിച്ച്‌ കൂടുതൽ ബോധ​വാ​ന്മാ​രാ​യി​ത്തീർന്നു. തുടർന്ന്‌, 1931 ജൂലൈ 26-ന്‌ ഒഹാ​യോ​വി​ലെ കൊളം​ബ​സിൽ നടന്ന കൺ​വെൻ​ഷ​നിൽ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റാ​യി​രുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ “ഒരു പുതിയ പേര്‌” എന്ന ശീർഷ​ക​ത്തി​ലുള്ള ഒരു പ്രമേയം അവതരി​പ്പി​ച്ചു. “യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേരിൽ അറിയ​പ്പെ​ടാ​നും വിളി​ക്ക​പ്പെ​ടാ​നും നാം ആഗ്രഹി​ക്കു​ന്നു” എന്ന വാചകം അദ്ദേഹം ആ പ്രമേ​യ​ത്തിൽനി​ന്നു വായി​ച്ച​പ്പോൾ ആവേശ​ഭ​രി​ത​രായ സദസ്യർ അതിനെ പിന്താ​ങ്ങി​ക്കൊണ്ട്‌ “ഉവ്വ്‌” എന്ന്‌ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു! അന്നു മുതൽ, യഹോ​വ​യു​ടെ നാമം ലോക​വ്യാ​പ​ക​മാ​യി പ്രാമു​ഖ്യത നേടാൻ തുടങ്ങി.—സങ്കീർത്തനം 83:18.

14. എന്തിനെ കുറിച്ച്‌ യഹോവ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ക്കു​ന്നു, അത്‌ കാലോ​ചി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 ആദരവോടെ തന്റെ നാമം വഹിക്കു​ന്ന​വരെ യഹോവ “കണ്മണി​പോ​ലെ” കാത്തു​പ​രി​പാ​ലി​ക്കു​ന്നു. അതേക്കു​റിച്ച്‌ ഇസ്രാ​യേ​ല്യ​രെ ഓർമി​പ്പി​ക്കാ​നാ​യി, ഈജി​പ്‌തിൽനിന്ന്‌ അവരെ വിടു​വി​ക്കു​ക​യും മരുഭൂ​മി​യിൽ അവരെ സുരക്ഷി​ത​മാ​യി വഴിന​ട​ത്തു​ക​യും ചെയ്‌ത​തി​നെ കുറിച്ച്‌ അവൻ പറയുന്നു. (ആവർത്ത​ന​പു​സ്‌തകം 32:10, 12) ആ സമയത്ത്‌ അവർക്കി​ട​യിൽ അന്യ​ദൈ​വങ്ങൾ ഉണ്ടായി​രു​ന്നില്ല. ഈജി​പ്‌തി​ലെ സകല ദൈവ​ങ്ങ​ളും പാടേ അപമാ​നി​ത​രാ​കു​ന്നത്‌ അവർ സ്വന്ത കണ്ണാലേ കണ്ടതാണ്‌. അതേ, ഈജി​പ്‌തി​ലെ ദൈവ​ങ്ങൾക്കൊ​ന്നും ഈജി​പ്‌തി​നെ രക്ഷിക്കാ​നോ ഇസ്രാ​യേ​ല്യ​രു​ടെ യാത്രയെ തടയാ​നോ കഴിഞ്ഞില്ല. (പുറപ്പാ​ടു 12:12) സമാന​മാ​യി, വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ആരാധ​ന​യ്‌ക്കാ​യി 50 ക്ഷേത്ര​ങ്ങ​ളെ​ങ്കി​ലും ഉണ്ടായി​രുന്ന ശക്തയായ ബാബി​ലോ​ണി​യൻ നഗരവും സർവശക്തൻ തന്റെ ജനത്തെ വിടു​വി​ക്കുന്ന സമയത്ത്‌ അവന്റെ കൈകളെ തടയാൻ അപ്രാ​പ്‌ത​യാ​യി​രി​ക്കും. യഹോ​വ​യ​ല്ലാ​തെ “ഒരു രക്ഷിതാ​വു​മില്ല” എന്നതു വ്യക്തം.

പടക്കു​തി​രകൾ വീഴുന്നു, ഇരുമ്പ​ഴി​കൾ തകരുന്നു

15. ബാബി​ലോ​ണി​നെ കുറിച്ച്‌ യഹോവ എന്തു പ്രവചി​ക്കു​ന്നു?

15 “നിങ്ങളു​ടെ വീണ്ടെ​ടു​പ്പു​കാ​ര​നും യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നു​മായ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: നിങ്ങളു​ടെ നിമിത്തം ഞാൻ ബാബേ​ലി​ലേക്കു ആളയച്ചു, അവരെ​യൊ​ക്കെ​യും, കല്‌ദ​യരെ തന്നേ, ഓടി​പ്പോ​കു​ന്ന​വ​രാ​യി അവർ ഘോഷി​ച്ചു​ല്ല​സി​ച്ചി​രുന്ന കപ്പലു​ക​ളിൽ താഴോ​ട്ടു ഓടു​മാ​റാ​ക്കും. [“ഇരുമ്പ​ഴി​ക​ളെ​ല്ലാം തകർക്കും; കൽദേ​യ​രു​ടെ ആർപ്പു​വി​ളി​കൾ വിലാ​പ​ങ്ങ​ളാ​ക്കി മാറ്റും,” “ഓശാന ബൈ.”] ഞാൻ നിങ്ങളു​ടെ പരിശു​ദ്ധ​നായ യഹോ​വ​യും യിസ്രാ​യേ​ലി​ന്റെ സ്രഷ്ടാ​വും നിങ്ങളു​ടെ രാജാ​വും ആകുന്നു. സമു​ദ്ര​ത്തിൽ വഴിയും പെരു​വെ​ള്ള​ത്തിൽ പാതയും ഉണ്ടാക്കു​ക​യും രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറ​പ്പെ​ടു​വി​ക്ക​യും ചെയ്യുന്ന യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: അവർ ഒരു​പോ​ലെ കിടക്കു​ന്നു, എഴു​ന്നേ​ല്‌ക്ക​യില്ല; അവർ കെട്ടു​പോ​കു​ന്നു; [മങ്ങിയ] വിളക്കു​തി​രി​പോ​ലെ കെട്ടു​പോ​കു​ന്നു.”—യെശയ്യാ​വു 43:14-17.

16. ബാബി​ലോ​ണി​നും കൽദയ വ്യാപാ​രി​കൾക്കും എതിർക്കുന്ന ഏതൊ​രാൾക്കും എന്തു സംഭവി​ക്കും?

16 പ്രവാസികളെ സംബന്ധി​ച്ചി​ട​ത്തോ​ളം ബാബി​ലോൺ ഒരു തടങ്കലി​നു സമാന​മാണ്‌. കാരണം, അത്‌ അവരെ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​കാ​തെ തടയുന്നു. എന്നാൽ, മുമ്പ്‌ “സമു​ദ്ര​ത്തിൽ [ചെങ്കട​ലിൽ] വഴിയും പെരു​വെ​ള്ള​ത്തിൽ [യോർദാ​നി​ലെ വെള്ളമാ​ണെന്നു തോന്നു​ന്നു] പാതയും” ഉണ്ടാക്കിയ സർവശ​ക്തന്‌ ബാബി​ലോ​ണി​ന്റെ പ്രതി​രോ​ധ​ങ്ങ​ളൊ​ന്നും ഒരു തടസ്സമാ​യി​രി​ക്കു​ന്നില്ല. (പുറപ്പാ​ടു 14:16; യോശുവ 3:13) സമാന​മാ​യി, യഹോവ ഉപയോ​ഗി​ക്കുന്ന കോ​രെശ്‌ ആഴമേ​റിയ യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം തിരി​ച്ചു​വി​ട്ടു​കൊണ്ട്‌ തന്റെ യോദ്ധാ​ക്കൾക്ക്‌ ആ നഗരത്തി​ലേക്കു പ്രവേ​ശി​ക്കാൻ വഴി​യൊ​രു​ക്കും. ബാബി​ലോ​ണി​ന്റെ കനാലു​ക​ളി​ലൂ​ടെ പതിവാ​യി സഞ്ചരി​ച്ചു​കൊ​ണ്ടി​രുന്ന കൽദയ വ്യാപാ​രി​കൾ തങ്ങളുടെ ശക്തയായ തലസ്ഥാന നഗരി​യു​ടെ വീഴ്‌ച​യിൽ വിലപി​ക്കും. ആ കനാലു​കൾ, തണ്ടുവ​ലി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു കപ്പലു​ക​ളു​ടെ​യും ബാബി​ലോ​ണി​യൻ ദൈവ​ങ്ങളെ വഹിച്ചു​കൊ​ണ്ടു പോകുന്ന ജലവാ​ഹ​ന​ങ്ങ​ളു​ടെ​യും പാതയാ​യി​രു​ന്നു. ചെങ്കട​ലിൽ അകപ്പെ​ട്ടു​പോയ ഫറവോ​ന്റെ രഥങ്ങൾ പോലെ, ബാബി​ലോ​ണി​ന്റെ വേഗമാർന്ന രഥങ്ങൾകൊണ്ട്‌ യാതൊ​രു പ്രയോ​ജ​ന​വും ഉണ്ടാവില്ല. അവയ്‌ക്ക്‌ അവളെ രക്ഷിക്കാ​നാ​വില്ല. ഒരു എണ്ണവി​ള​ക്കി​ന്റെ മങ്ങിയ തിരി കെടു​ത്തി​ക്ക​ള​യുന്ന ലാഘവ​ത്തോ​ടെ ആക്രമ​ണ​കാ​രി, എതിർക്കുന്ന ഏതൊ​രാ​ളു​ടെ​യും ജീവ​നൊ​ടു​ക്കും.

യഹോവ തന്റെ ജനത്തെ സുരക്ഷി​ത​മാ​യി ഭവനത്തി​ലേക്കു നയിക്കു​ന്നു

17, 18. (എ) എന്തു “പുതിയ” കാര്യ​മാണ്‌ യഹോവ പ്രവചി​ക്കു​ന്നത്‌? (ബി) മുമ്പു നടന്ന കാര്യങ്ങൾ ജനം ഓർക്കേ​ണ്ടാ​ത്തത്‌ ഏത്‌ അർഥത്തി​ലാണ്‌, എന്തു​കൊണ്ട്‌?

17 ചെയ്യാൻ പോകുന്ന കാര്യത്തെ താൻ മുമ്പു ചെയ്‌തി​ട്ടുള്ള രക്ഷാ പ്രവൃ​ത്തി​ക​ളു​മാ​യി തുലനം ചെയ്‌തു​കൊണ്ട്‌ യഹോവ പറയുന്നു: “മുമ്പു​ള്ള​വയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ള​വയെ നിരൂ​പി​ക്ക​യും വേണ്ടാ. ഇതാ, ഞാൻ പുതി​യ​തൊ​ന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവി​ക്കും; നിങ്ങൾ അതു അറിയു​ന്നി​ല്ല​യോ? അതേ, ഞാൻ മരുഭൂ​മി​യിൽ ഒരു വഴിയും നിർജ്ജ​ന​പ്ര​ദേ​ശത്തു നദിക​ളും ഉണ്ടാക്കും. ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന എന്റെ ജനത്തിന്നു കുടി​പ്പാൻ കൊടു​ക്കേ​ണ്ട​തി​ന്നു ഞാൻ മരുഭൂ​മി​യിൽ വെള്ളവും നിർജ്ജ​ന​പ്ര​ദേ​ശത്തു നദിക​ളും നല്‌കി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടു കാട്ടു​മൃ​ഗ​ങ്ങ​ളും കുറു​ക്ക​ന്മാ​രും ഒട്ടകപ്പ​ക്ഷി​ക​ളും എന്നെ ബഹുമാ​നി​ക്കും. ഞാൻ എനിക്കു വേണ്ടി നിർമ്മി​ച്ചി​രി​ക്കുന്ന ജനം എന്റെ സ്‌തു​തി​യെ വിവരി​ക്കും.”—യെശയ്യാ​വു 43:18-21.

18 ‘മുമ്പു​ള്ള​വയെ ഓർക്കേണ്ടാ’ എന്നു പറയു​ന്ന​തി​നാൽ, താൻ മുൻകാ​ല​ങ്ങ​ളിൽ ചെയ്‌ത രക്ഷാ പ്രവൃ​ത്തി​കളെ മനസ്സിൽനി​ന്നു മായിച്ചു കളയാൻ യഹോവ തന്റെ ജനത്തോട്‌ ആവശ്യ​പ്പെ​ടു​കയല്ല. വാസ്‌ത​വ​ത്തിൽ, അത്തരം പ്രവൃ​ത്തി​ക​ളിൽ പലതും ഇസ്രാ​യേ​ലി​ന്റെ ദിവ്യ നിശ്വസ്‌ത ചരി​ത്ര​ത്തി​ന്റെ ഭാഗമാണ്‌. മാത്രമല്ല, ഈജി​പ്‌തിൽനി​ന്നുള്ള വിടുതൽ വർഷം​തോ​റും പെസഹാ ആഘോ​ഷ​ത്തി​ലൂ​ടെ അനുസ്‌മ​രി​ക്കാൻ യഹോവ അവരോ​ടു കൽപ്പി​ച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 23:5; ആവർത്ത​ന​പു​സ്‌തകം 16:1-4) എന്നിരു​ന്നാ​ലും, ഇപ്പോൾ തന്റെ ജനം “പുതിയ” ഒരു കാര്യ​ത്തെ​പ്രതി—അവർ നേരിട്ട്‌ അനുഭ​വി​ക്കാ​നി​രി​ക്കുന്ന ഒരു കാര്യ​ത്തെ​പ്രതി—തന്നെ സ്‌തു​തി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. ബാബി​ലോ​ണിൽ നിന്നുള്ള അവരുടെ വിമോ​ചനം മാത്രമല്ല, സ്വദേ​ശ​ത്തേ​ക്കുള്ള അത്ഭുത​ക​ര​മായ യാത്ര​യും—ഒരുപക്ഷേ കൊടും മരുഭൂ​മി​യി​ലൂ​ടെ​യുള്ള യാത്ര—അതിൽ ഉൾപ്പെ​ടു​ന്നു. വിജന​മായ ആ ദേശത്ത്‌ യഹോവ അവർക്കാ​യി ഒരു “വഴി” ഉണ്ടാക്കു​ക​യും അത്ഭുത കാര്യങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്യും. ആ പ്രവൃ​ത്തി​കൾ, മോ​ശെ​യു​ടെ നാളിൽ അവൻ ഇസ്രാ​യേ​ല്യർക്കാ​യി ചെയ്‌ത കാര്യ​ങ്ങളെ അനുസ്‌മ​രി​പ്പി​ക്കു​ന്നവ ആയിരി​ക്കും. അതേ, സ്വദേ​ശ​ത്തേക്കു മടങ്ങു​ന്ന​വരെ അവൻ മരുഭൂ​മി​യിൽ പോറ്റു​ക​യും അക്ഷരീയ നദികൾ ഒഴുക്കി​ക്കൊണ്ട്‌ അവരുടെ ദാഹം ശമിപ്പി​ക്കു​ക​യും ചെയ്യും. യഹോ​വ​യാം ദൈവ​ത്തി​ന്റെ കരുത​ലു​കൾ വളരെ സമൃദ്ധ​മാ​യി​രി​ക്കു​മെ​ന്ന​തി​നാൽ വന്യമൃ​ഗങ്ങൾ പോലും അവനെ മഹത്ത്വ​പ്പെ​ടു​ത്തും. മാത്രമല്ല, അവ ദൈവ​ജ​നത്തെ ആക്രമി​ക്കാൻ മുതി​രു​ക​യു​മില്ല.

19. ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പും അവരുടെ സഹകാ​രി​ക​ളും “വിശു​ദ്ധ​വഴി”യിൽ നടക്കു​ന്നത്‌ എങ്ങനെ?

19 സമാനമായി, 1919-ൽ ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷി​പ്പി​നെ ദൈവം ബാബി​ലോ​ണി​ലെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ചു. തങ്ങൾക്കാ​യി യഹോവ ഒരുക്കിയ വഴിയി​ലൂ​ടെ, “വിശു​ദ്ധ​വഴി”യിലൂടെ അവർ യാത്ര​യാ​യി. (യെശയ്യാ​വു 35:8) ഇസ്രാ​യേ​ല്യ​രെ പോലെ, ചുട്ടു​പൊ​ള്ളുന്ന മരുഭൂ​മി​യി​ലൂ​ടെ ഒരു സ്ഥാനത്തു​നിന്ന്‌ മറ്റൊരു സ്ഥാന​ത്തേക്ക്‌ അവർക്കു പോകേണ്ട ആവശ്യ​മി​ല്ലാ​യി​രു​ന്നു. കൂടാതെ, ഏതാനും മാസങ്ങൾക്കകം യെരൂ​ശ​ലേ​മിൽ എത്തിയ ആ ഇസ്രാ​യേ​ല്യ​രു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവരുടെ യാത്ര അവസാ​നി​ച്ച​തു​മില്ല. എന്നുവ​രി​കി​ലും, ആ “വിശു​ദ്ധ​വഴി” അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ശേഷി​പ്പി​നെ ഒരു ആത്മീയ പറുദീ​സ​യി​ലേക്കു നയിക്കു​ക​തന്നെ ചെയ്‌തു. ഈ വ്യവസ്ഥി​തി​യിൽ ഇനിയും യാത്ര ചെയ്യേ​ണ്ട​തു​ള്ള​തി​നാൽ അവർ “വിശു​ദ്ധ​വഴി”യിൽ തുടരു​ന്നു. ആ വഴിയിൽ ആയിരി​ക്കു​ന്നി​ട​ത്തോ​ളം—ശുചി​ത്വ​വും വിശു​ദ്ധി​യും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​രങ്ങൾ പിൻപ​റ്റു​ന്നി​ട​ത്തോ​ളം—കാലം അവർ ആത്മീയ പറുദീ​സ​യി​ലാണ്‌. സഹകാ​രി​ക​ളാ​യി “ഇസ്രാ​യേ​ല്യേ​തര”രുടെ ഒരു മഹാപു​രു​ഷാ​രം തങ്ങളോ​ടു ചേരു​ന്നത്‌ അവരെ എത്ര സന്തോ​ഷി​പ്പി​ക്കു​ന്നു! സാത്താന്റെ വ്യവസ്ഥി​തി​യെ ആശ്രയി​ക്കു​ന്ന​വ​രിൽ നിന്നു നേർ വിപരീ​ത​മാ​യി, ശേഷി​പ്പും അവരുടെ സഹകാ​രി​ക​ളും യഹോവ ഒരുക്കുന്ന സമൃദ്ധ​മായ ആത്മീയ വിരുന്ന്‌ ആസ്വദി​ക്കു​ന്ന​തിൽ തുടരു​ന്നു. (യെശയ്യാ​വു 25:6; 65:13, 14) യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്ന​താ​യി തിരി​ച്ച​റി​ഞ്ഞി​രി​ക്കുന്ന മൃഗതു​ല്യ​രായ അനേകർ തങ്ങളുടെ ജീവി​ത​രീ​തി​യിൽ മാറ്റങ്ങൾ വരുത്തു​ക​യും സത്യ​ദൈ​വത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—യെശയ്യാ​വു 11:6-9.

യഹോവ തന്റെ മനോ​വ്യഥ വെളി​പ്പെ​ടു​ത്തു​ന്നു

20. യെശയ്യാ​വി​ന്റെ കാലത്തെ ഇസ്രാ​യേ​ല്യർ യഹോ​വയെ ദുഃഖി​പ്പി​ച്ചത്‌ എങ്ങനെ?

20 യെശയ്യാവിന്റെ നാളിലെ ദുഷ്ട തലമു​റ​യു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ പുരാതന കാലത്തെ പുനഃ​സ്ഥാ​പിത ശേഷിപ്പ്‌ മാറ്റം വന്ന ഒരു ജനതയാണ്‌. ആ ദുഷ്ട തലമു​റയെ കുറിച്ച്‌ യഹോവ ഇങ്ങനെ പറയുന്നു: “യാക്കോ​ബേ, നീ എന്നെ വിളി​ച്ച​പേ​ക്ഷി​ച്ചി​ട്ടില്ല; യിസ്രാ​യേലേ, നീ എന്റെ നിമിത്തം അദ്ധ്വാ​നി​ച്ചി​ട്ടു​മില്ല. [“നീ എന്റെ നേരേ മടുപ്പു കാണിച്ചു,” “പി.ഒ.സി. ബൈ.”] നിന്റെ ഹോമ​യാ​ഗ​ങ്ങ​ളു​ടെ കുഞ്ഞാ​ടു​കളെ നീ എനിക്കു കൊണ്ടു​വ​ന്നി​ട്ടില്ല; നിന്റെ ഹനനയാ​ഗ​ങ്ങ​ളാൽ നീ എന്നെ ബഹുമാ​നി​ച്ചി​ട്ടില്ല; ഭോജ​ന​യാ​ഗ​ങ്ങ​ളാൽ ഞാൻ നിന്നെ ഭാര​പ്പെ​ടു​ത്തീ​ട്ടില്ല; ധൂപനം​കൊ​ണ്ടു ഞാൻ നിന്നെ അദ്ധ്വാ​നി​പ്പി​ച്ചി​ട്ടു​മില്ല. നീ എനിക്കാ​യി വയമ്പു വാങ്ങീ​ട്ടില്ല; നിന്റെ ഹനനയാ​ഗ​ങ്ങ​ളു​ടെ മേദസ്സു​കൊ​ണ്ടു എനിക്കു തൃപ്‌തി​വ​രു​ത്തീ​ട്ടു​മില്ല; നിന്റെ പാപങ്ങൾകൊ​ണ്ടു നീ എന്നെ അദ്ധ്വാ​നി​പ്പി​ക്ക​യും നിന്റെ അകൃത്യ​ങ്ങൾകൊ​ണ്ടു എന്നെ കഷ്ടപ്പെ​ടു​ത്തു​ക​യും ചെയ്‌തു.”—യെശയ്യാ​വു 43:22-24.

21, 22. (എ) യഹോ​വ​യു​ടെ നിബന്ധ​നകൾ ഭാരമു​ള്ള​വയല്ല എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇസ്രാ​യേ​ല്യർ ഫലത്തിൽ, തങ്ങളെ സേവി​ക്കാൻ യഹോ​വയെ നിർബ​ന്ധി​ക്കു​ന്നത്‌ എങ്ങനെ?

21 “ഭോജ​ന​യാ​ഗ​ങ്ങ​ളാൽ ഞാൻ നിന്നെ ഭാര​പ്പെ​ടു​ത്തീ​ട്ടില്ല; ധൂപനം​കൊ​ണ്ടു ഞാൻ നിന്നെ അദ്ധ്വാ​നി​പ്പി​ച്ചി​ട്ടു​മില്ല” എന്നു പറയു​മ്പോൾ യാഗവും ധൂപന​വും (വിശുദ്ധ സുഗന്ധ​വർഗ​ത്തി​ലെ ഒരു ഘടകം) ആവശ്യ​മി​ല്ലെന്ന്‌ അവൻ പറയു​കയല്ല. വാസ്‌ത​വ​ത്തിൽ, ന്യായ​പ്ര​മാണ ഉടമ്പടി​യിൻ കീഴി​ലുള്ള സത്യാ​രാ​ധ​ന​യു​ടെ ഒരു മുഖ്യ ഭാഗമാണ്‌ അവ. വിശുദ്ധ അഭി​ഷേ​ക​തൈ​ല​ത്തി​ലെ സൗരഭ്യം പരത്തുന്ന ഒരു ഘടകമായ ‘വയമ്പി’ന്റെ അതായത്‌ സുഗന്ധ​വർഗ​ത്തി​ന്റെ കാര്യ​ത്തി​ലും അതു സത്യമാണ്‌. ആലയ സേവന​ത്തിൽ ഇവ ഉപയോ​ഗി​ക്കാൻ ഇസ്രാ​യേ​ല്യർ കൂട്ടാ​ക്കു​ന്നില്ല. അത്തരം നിബന്ധ​നകൾ ഭാരമു​ള്ള​വ​യാ​ണോ? ഒരിക്ക​ലു​മല്ല! വ്യാജ​ദൈ​വ​ങ്ങ​ളു​ടെ വ്യവസ്ഥ​ക​ളു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ യഹോ​വ​യു​ടെ നിബന്ധ​നകൾ വളരെ ലളിത​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, വ്യാജ​ദൈ​വ​മായ മോ​ലേക്ക്‌ ശിശു​ബലി നിഷ്‌കർഷി​ച്ചി​രു​ന്നു. എന്നാൽ, ഒരിക്കൽപ്പോ​ലും യഹോവ അത്തര​മൊ​രു കാര്യം ആവശ്യ​പ്പെ​ട്ടി​ട്ടില്ല.—ആവർത്ത​ന​പു​സ്‌തകം 30:11; മീഖാ 6:3, 4, 8.

22 ആത്മീയ അവബോ​ധം ഉണ്ടായി​രു​ന്നെ​ങ്കിൽ ഇസ്രാ​യേ​ല്യർ ഒരിക്ക​ലും യഹോ​വ​യു​ടെ ‘നേരേ മടുപ്പു കാണിക്കു’മായി​രു​ന്നില്ല. അവർ അവന്റെ ന്യായ​പ്ര​മാ​ണം പരി​ശോ​ധി​ക്കു​ന്ന​പക്ഷം അവനു തങ്ങളോ​ടുള്ള ആഴമായ സ്‌നേഹം കണ്ടറി​യു​ക​യും അങ്ങനെ ‘മേദസ്സ്‌’ അതായത്‌ തങ്ങളുടെ യാഗത്തി​ലെ ഏറ്റവും നല്ല ഭാഗം, സസന്തോ​ഷം അവന്‌ അർപ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. എന്നാൽ, നേരെ മറിച്ചാ​ണു സംഭവി​ക്കു​ന്നത്‌, അവർ മേദസ്സ്‌ തങ്ങൾക്കാ​യി നീക്കി​വെ​ക്കു​ന്നു. (ലേവ്യ​പു​സ്‌തകം 3:9-11, 16) ഈ ദുഷ്ട ജനത തങ്ങളുടെ പാപങ്ങ​ളു​ടെ ഭാരം​കൊണ്ട്‌ യഹോ​വയെ എത്ര വലയ്‌ക്കു​ന്നു! ഫലത്തിൽ അവർ, തങ്ങളെ സേവി​ക്കാൻ യഹോ​വയെ നിർബ​ന്ധി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌!—നെഹെ​മ്യാ​വു 9:28-30.

ശിക്ഷണം ഫലം ചെയ്യുന്നു

23. (എ) ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ ശിക്ഷണ​ത്തിന്‌ അർഹരാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇസ്രാ​യേ​ല്യർക്ക്‌ ദൈവം നൽകുന്ന ശിക്ഷണ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

23 ഇസ്രായേല്യർക്ക്‌ യഹോവ നൽകുന്ന ശിക്ഷണം കർശന​മെ​ങ്കി​ലും—അവർ അതിന്‌ അർഹരാണ്‌—ഉദ്ദിഷ്ട ഫലങ്ങൾ കൈവ​രു​ത്തു​ന്നു. അങ്ങനെ, കരുണ സാധ്യ​മാ​ക്കു​ന്നു. “എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതി​ക്ര​മ​ങ്ങളെ മായി​ച്ചു​ക​ള​യു​ന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്ക​യു​മില്ല. എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹ​രിക്ക; നീ നീതീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു വാദി​ച്ചു​കൊൾക. നിന്റെ ആദ്യപി​താ​വു പാപം ചെയ്‌തു; നിന്റെ മദ്ധ്യസ്ഥ​ന്മാർ [“വ്യാഖ്യാ​താ​ക്കൾ,” NW, അടിക്കു​റിപ്പ്‌] എന്നോടു ദ്രോഹം ചെയ്‌തു. അതു​കൊ​ണ്ടു ഞാൻ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ പ്രഭു​ക്ക​ന്മാ​രെ മലിന​മാ​ക്കി, യാക്കോ​ബി​നെ ഉന്മൂല​നാ​ശ​ത്തി​ന്നും, യിസ്രാ​യേ​ലി​നെ നിന്ദെ​ക്കും ഏല്‌പി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 43:25-28) ലോക​ത്തി​ലെ സകല ജനതക​ളെ​യും പോലെ ഇസ്രാ​യേ​ല്യ​രും ആദാമി​ന്റെ, ‘ആദ്യപി​താ​വി’ന്റെ സന്തതി​ക​ളാണ്‌. തന്മൂലം, ഇസ്രാ​യേ​ല്യ​രിൽ ആർക്കും സ്വയം ‘നീതീ​ക​രി​ക്ക​പ്പെ​ടാൻ’ കഴിയു​ക​യില്ല. എന്തിന്‌, ഇസ്രാ​യേ​ല്യ​രു​ടെ “മധ്യസ്ഥ​ന്മാർ”—അതായത്‌ ന്യായ​പ്ര​മാ​ണ​ത്തി​ന്റെ ഉപദേ​ശകർ അഥവാ വ്യാഖ്യാ​താ​ക്കൾ—പോലും യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്യു​ക​യും വ്യാജം പഠിപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. തന്മൂലം, യഹോവ ആ മുഴു​ജ​ന​ത​യെ​യും “ഉന്മൂല​നാ​ശ​ത്തി​ന്നും” “നിന്ദെ​ക്കും” ഏൽപ്പി​ക്കും. മാത്രമല്ല, തന്റെ “വിശു​ദ്ധ​മ​ന്ദി​രത്തി”ൽ അഥവാ പരിശുദ്ധ സ്ഥലത്ത്‌ സേവി​ക്കുന്ന സകല​രെ​യും അവൻ മലിന​മാ​ക്കു​ക​യും ചെയ്യും.

24. പുരാതന നാളി​ലെ​യും ആധുനിക നാളി​ലെ​യും തന്റെ ജനത്തോട്‌ യഹോവ ക്ഷമിക്കു​ന്നത്‌ ഏതു പ്രധാന കാരണ​ത്താ​ലാണ്‌, അവരോ​ടുള്ള അവന്റെ വികാ​ര​മെന്ത്‌?

24 ഇസ്രായേല്യർ അനുത​പി​ക്കു​ന്ന​തു​കൊ​ണ്ടല്ല ദൈവം കരുണ കാണി​ക്കു​ന്നത്‌ എന്ന കാര്യം ശ്രദ്ധി​ക്കുക; തനിക്കു​വേ​ണ്ടി​യാണ്‌ യഹോവ അപ്രകാ​രം ചെയ്യു​ന്നത്‌. അതേ, അവന്റെ നാമം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അവൻ ഇസ്രാ​യേ​ല്യ​രെ എക്കാല​വും പ്രവാ​സ​ത്തിൽ തുടരാൻ അനുവ​ദി​ച്ചാൽ കാഴ്‌ച​ക്കാർ അവന്റെ നാമത്തെ നിന്ദി​ക്കും. (സങ്കീർത്തനം 79:9; യെഹെ​സ്‌കേൽ 20:8-10) സമാന​മാ​യി ഇന്ന്‌, മനുഷ്യ​വർഗ​ത്തി​ന്റെ രക്ഷയ്‌ക്കു രണ്ടാം സ്ഥാന​മേ​യു​ള്ളൂ. യഹോ​വ​യു​ടെ നാമത്തി​ന്റെ വിശു​ദ്ധീ​ക​ര​ണ​ത്തി​നും അവന്റെ പരമാ​ധി​കാ​ര​ത്തി​ന്റെ ഔചിത്യ സംസ്ഥാ​പ​ന​ത്തി​നു​മാണ്‌ പ്രഥമ സ്ഥാനം. എന്നുവ​രി​കി​ലും, പൂർണ​മ​ന​സ്സാ​ലെ യഹോ​വ​യു​ടെ ശിക്ഷണം സ്വീക​രി​ക്കു​ക​യും ആത്മാവി​ലും സത്യത്തി​ലും അവനെ ആരാധി​ക്കു​ക​യും ചെയ്യു​ന്ന​വരെ അവൻ സ്‌നേ​ഹി​ക്കു​ന്നു. യേശു​ക്രി​സ്‌തു​വി​ന്റെ ബലിയു​ടെ അടിസ്ഥാ​ന​ത്തിൽ അവൻ അത്തരക്കാ​രു​ടെ—അഭിഷി​ക്ത​രാ​യി​രു​ന്നാ​ലും വേറെ ആടുക​ളാ​യി​രു​ന്നാ​ലും ശരി—പാപങ്ങൾ തുടച്ചു​നീ​ക്കി​ക്കൊണ്ട്‌ അവരോ​ടുള്ള തന്റെ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നു.—യോഹ​ന്നാൻ 3:16; 4:23, 24.

25. സമീപ ഭാവി​യിൽ യഹോവ വിസ്‌മ​യ​ക​ര​മായ എന്താണു ചെയ്യാ​നി​രി​ക്കു​ന്നത്‌, അതി​നോ​ടുള്ള വിലമ​തിപ്പ്‌ നമുക്ക്‌ ഇപ്പോൾ എങ്ങനെ പ്രകട​മാ​ക്കാ​നാ​കും?

25 കൂടാതെ, യഹോവ ഉടൻതന്നെ തന്റെ വിശ്വസ്‌ത ആരാധ​ക​രായ മഹാപു​രു​ഷാ​ര​ത്തോ​ടും തനിക്കുള്ള സ്‌നേഹം പ്രകട​മാ​ക്കും. “മഹോ​പ​ദ്രവ”ത്തെ അതിജീ​വിച്ച്‌, ശുദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു “പുതിയ ഭൂമി”യിലേക്കു പ്രവേ​ശി​ക്കാൻ അവരെ സഹായി​ച്ചു​കൊണ്ട്‌ അവർക്കാ​യി പുതിയ ഒരു കാര്യം ചെയ്യു​ന്ന​തി​ലൂ​ടെ ആയിരി​ക്കും അവൻ ആ സ്‌നേഹം പ്രദർശി​പ്പി​ക്കുക. (വെളി​പ്പാ​ടു 7:14; 2 പത്രൊസ്‌ 3:13) മനുഷ്യ​വർഗം ഇന്നോളം കണ്ടിട്ടി​ല്ലാത്ത, യഹോ​വ​യു​ടെ അതിവി​സ്‌മ​യ​ക​ര​മായ ശക്തി​പ്ര​ക​ട​ന​ത്തിന്‌ അവർ സാക്ഷ്യം വഹിക്കും. ആ സംഭവത്തെ കുറി​ച്ചുള്ള പ്രതീക്ഷ, അഭിഷിക്ത ശേഷി​പ്പി​നും മഹാപു​രു​ഷാ​ര​ത്തി​നും ആനന്ദി​ക്കു​ന്ന​തി​നും ‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു’ എന്ന ഉത്‌കൃഷ്ട നിയമ​ന​ത്തി​നു ചേർച്ച​യിൽ ഓരോ ദിവസ​വും ജീവി​ക്കു​ന്ന​തി​നും പ്രചോ​ദ​ന​മേ​കു​ന്നു.—യെശയ്യാ​വു 43:10.

[അടിക്കു​റിപ്പ്‌]

a ജനതകളുടെ ഐതി​ഹ്യ​ങ്ങ​ളിൽ, മിക്ക ദൈവ​ങ്ങ​ളും “ജനിച്ച”വരും “മക്കൾ” ഉള്ളവരു​മാണ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[48, 49 പേജു​ക​ളി​ലെ ചിത്രം]

യെരൂശലേമിലേക്കു മടങ്ങുന്ന യഹൂദരെ യഹോവ പിന്തു​ണ​യ്‌ക്കും

[52-ാം പേജിലെ ചിത്രങ്ങൾ]

തങ്ങളുടെ ദൈവ​ങ്ങൾക്കാ​യി സാക്ഷി​കളെ ഹാജരാ​ക്കാൻ യഹോവ ജനതകളെ വെല്ലു​വി​ളി​ക്കു​ന്നു

1. ബാലിന്റെ ഒരു പിച്ചള പ്രതിമ 2. അസ്‌തോ​രെ​ത്തി​ന്റെ കളിമൺ രൂപങ്ങൾ 3. ഹോറസ്‌, ഓസി​റിസ്‌, ഐസിസ്‌ എന്നിവ​ര​ട​ങ്ങിയ ഈജി​പ്‌ഷ്യൻ ത്രയം 4. ഗ്രീക്കു​കാ​രു​ടെ അഥേനാ (ഇടത്ത്‌), അഫ്രോ​ഡൈറ്റ്‌ എന്നീ ദൈവങ്ങൾ

[58-ാം പേജിലെ ചിത്രങ്ങൾ]

‘നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു.’—യെശയ്യാ​വു 43:10