വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രസാദകാലം’

‘പ്രസാദകാലം’

അധ്യായം പത്ത്‌

‘പ്രസാ​ദ​കാ​ലം’

യെശയ്യാവു 49:1-26

1, 2. (എ) എന്ത്‌ അനു​ഗ്ര​ഹ​മാണ്‌ യെശയ്യാവ്‌ ആസ്വദി​ച്ചത്‌? (ബി) യെശയ്യാ​വു 49-ാം അധ്യാ​യ​ത്തി​ന്റെ ആദ്യ പകുതി​യി​ലെ പ്രാവ​ച​നിക വചനങ്ങ​ളിൽ ആരെല്ലാം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

 വിശ്വ​സ്‌ത​രായ സകലരും ദൈവ​ത്തി​ന്റെ അംഗീ​കാ​ര​വും സംരക്ഷ​ണ​വും ദീർഘ​കാ​ലം ആസ്വദി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, യഹോവ എല്ലാ മനുഷ്യർക്കും അവ നൽകു​ന്നില്ല. അനുപ​മ​മായ അത്തരം അനു​ഗ്ര​ഹ​ത്തി​നാ​യി ഒരു വ്യക്തി യോഗ്യത നേടേ​ണ്ട​തുണ്ട്‌. അവ്വണ്ണം യോഗ്യത നേടിയ ഒരാളാ​യി​രു​ന്നു യെശയ്യാവ്‌. അവൻ ദൈവ​പ്രീ​തി ആസ്വദി​ക്കു​ക​യും യഹോ​വ​യു​ടെ ഹിതം മറ്റുള്ള​വരെ അറിയി​ക്കാ​നുള്ള ഒരു ഉപകര​ണ​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അതിനുള്ള ഒരു ഉദാഹ​രണം യെശയ്യാ പ്രവചനം 49-ാം അധ്യാ​യ​ത്തി​ന്റെ ആദ്യ പകുതി​യിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

2 ഈ വാക്കുകൾ പ്രാവ​ച​നി​ക​മാ​യി അബ്രാ​ഹാ​മി​ന്റെ സന്തതിയെ ഉദ്ദേശി​ച്ചു​ള്ള​വ​യാണ്‌. പ്രാഥ​മിക നിവൃ​ത്തി​യിൽ ആ സന്തതി അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​ക​ളായ ഇസ്രാ​യേൽ ജനതയാണ്‌. എന്നാൽ, അവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പല പദപ്ര​യോ​ഗ​ങ്ങ​ളും വ്യക്തമാ​യും ദീർഘ​കാ​ല​മാ​യി ആളുകൾ പ്രതീ​ക്ഷി​ച്ചി​രുന്ന അബ്രാ​ഹാ​മി​ന്റെ സന്തതിക്ക്‌, വാഗ്‌ദത്ത മിശി​ഹാ​യ്‌ക്ക്‌ ബാധക​മാണ്‌. ആ നിശ്വസ്‌ത വചനങ്ങൾ അബ്രാ​ഹാ​മി​ന്റെ ആത്മീയ സന്തതി​യു​ടെ​യും “ദൈവ​ത്തി​ന്റെ യിസ്രാ​യേലി”ന്റെയും ഭാഗമാ​യി​ത്തീർന്ന, മിശി​ഹാ​യു​ടെ ആത്മീയ സഹോ​ദ​ര​ങ്ങൾക്കും ബാധക​മാണ്‌. (ഗലാത്യർ 3:7, 16, 29; 6:16) വിശേ​ഷി​ച്ചും, യെശയ്യാ പ്രവച​ന​ത്തി​ന്റെ ഈ ഭാഗം യഹോ​വ​യും അവന്റെ പ്രിയ പുത്ര​നായ യേശു​ക്രി​സ്‌തു​വും തമ്മിലുള്ള പ്രത്യേക ബന്ധത്തെ വർണി​ക്കു​ന്നു.—യെശയ്യാ​വു 49:26.

യഹോ​വ​യാൽ നിയമി​ത​നും സംരക്ഷി​ത​നും

3, 4. (എ) മിശി​ഹാ​യ്‌ക്ക്‌ എന്തു പിന്തു​ണ​യുണ്ട്‌? (ബി) ആരോ​ടാ​ണു മിശിഹാ സംസാ​രി​ക്കു​ന്നത്‌?

3 മിശിഹാ ദൈവ​പ്ര​സാ​ദം അഥവാ ദൈവാം​ഗീ​കാ​രം ആസ്വദി​ക്കു​ന്നു. തന്റെ ദൗത്യം നിർവ​ഹി​ക്കാ​നുള്ള അധികാ​ര​വും അവകാ​ശ​വും ദൈവം അവനു നൽകുന്നു. തന്മൂലം, ഭാവി മിശിഹാ ഇങ്ങനെ പറയു​ന്നത്‌ തികച്ചും ഉചിത​മാണ്‌: “ദ്വീപു​കളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധി​പ്പിൻ; യഹോവ എന്നെ ഗർഭം​മു​തൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്ക​യിൽ തന്നേ എന്റെ പേർ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.”—യെശയ്യാ​വു 49:1.

4 “ദൂരത്തുള്ള” ആളുക​ളോ​ടാണ്‌ ഇവിടെ മിശിഹാ സംസാ​രി​ക്കു​ന്നത്‌. മിശി​ഹാ​യെ കുറിച്ചു പ്രത്യാശ നൽകി​യി​രി​ക്കു​ന്നത്‌ യഹൂദർക്ക്‌ ആണെങ്കി​ലും അവന്റെ ശുശ്രൂഷ സകല ജനതക​ളു​ടെ​യും അനു​ഗ്ര​ഹ​ത്തിൽ കലാശി​ക്കും. (മത്തായി 25:31-33) യഹോ​വ​യു​മാ​യി ഉടമ്പടി​യിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ലും “ദ്വീപുക”ളും “വംശങ്ങ”ളും ഇസ്രാ​യേ​ലി​ന്റെ മിശി​ഹാ​യ്‌ക്കു ചെവി​കൊ​ടു​ക്കണം. കാരണം, മുഴു മനുഷ്യ​വർഗ​ത്തി​നും രക്ഷ പ്രദാനം ചെയ്യാ​നാണ്‌ ദൈവം അവനെ അയച്ചി​രി​ക്കു​ന്നത്‌.

5. ഒരു മനുഷ്യ​നാ​യി പിറക്കു​ന്ന​തി​നു മുമ്പു​തന്നെ മിശി​ഹാ​യ്‌ക്കു പേരി​ട​പ്പെ​ടു​ന്നത്‌ എങ്ങനെ?

5 മനുഷ്യനായി പിറക്കു​ന്ന​തി​നു മുമ്പു​തന്നെ മിശി​ഹാ​യ്‌ക്കു യഹോവ പേരി​ടു​മെന്നു പ്രവചനം പറയുന്നു. (മത്തായി 1:21; ലൂക്കൊസ്‌ 1:31) ജനിക്കു​ന്ന​തിന്‌ ദീർഘ​നാൾ മുമ്പേ യേശു​വിന്‌ “അത്ഭുത​മ​ന്ത്രി, വീരനാം ദൈവം, നിത്യ​പി​താ​വു, സമാധാ​ന​പ്രഭു” എന്ന്‌ പേരു നൽക​പ്പെ​ടു​ക​യു​ണ്ടാ​യി. (യെശയ്യാ​വു 9:6) യെശയ്യാ​വി​ന്റെ പുത്ര​നായ ‘ഇമ്മാനൂ​വേലി’ന്റെ പേരും മിശി​ഹാ​യു​ടെ പ്രാവ​ച​നിക പേരാ​യി​ത്തീ​രു​ന്നു. (യെശയ്യാ​വു 7:14; മത്തായി 1:21-23) മിശിഹാ അറിയ​പ്പെ​ടാ​നി​രി​ക്കുന്ന യേശു എന്ന പേരും ജനനത്തി​നു മുമ്പ്‌ മുൻകൂ​ട്ടി പറയ​പ്പെ​ട്ട​താണ്‌. (ലൂക്കൊസ്‌ 1:30, 31) “യഹോവ രക്ഷയാ​കു​ന്നു” എന്ന്‌ അർഥമുള്ള എബ്രായ പദത്തിൽ നിന്നാണ്‌ ആ പേരു വന്നിരി​ക്കു​ന്നത്‌. യേശു സ്വയം നിയമി​ത​നായ ക്രിസ്‌തു​വല്ല എന്നതു വ്യക്തം.

6. ഏതു വിധത്തിൽ മിശി​ഹാ​യു​ടെ വായിൽനി​ന്നു മൂർച്ച​യുള്ള വാൾ പുറ​പ്പെ​ടു​ന്നു, അവൻ ഒളിപ്പി​ക്ക​പ്പെ​ടു​ക​യും മറയ്‌ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?

6 മിശിഹായുടെ പ്രാവ​ച​നിക വചനങ്ങൾ തുടരു​ന്നു: “അവൻ എന്റെ വായെ മൂർച്ച​യുള്ള വാൾപോ​ലെ​യാ​ക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പി​ച്ചു; അവൻ എന്നെ മിനു​ക്കിയ അമ്പാക്കി തന്റെ പൂണി​യിൽ മറെച്ചു​വെച്ചു.” (യെശയ്യാ​വു 49:2) പൊ.യു. 29-ൽ യഹോ​വ​യു​ടെ മിശിഹാ ഭൗമിക ശുശ്രൂഷ തുടങ്ങാൻ സമയമാ​യ​പ്പോൾ യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും മൂർച്ച​വ​രു​ത്തി മിനു​ക്കിയ ആയുധം പോ​ലെ​യു​ള്ള​താ​ണെന്ന്‌—കേൾവി​ക്കാ​രു​ടെ ഹൃദയത്തെ സ്‌പർശി​ക്കാൻ പോന്ന​വ​യാ​ണെന്ന്‌—തെളിഞ്ഞു. (ലൂക്കൊസ്‌ 4:31, 32) അവന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും യഹോ​വ​യു​ടെ വലിയ ശത്രു​വായ സാത്താ​ന്റെ​യും അവന്റെ പിണി​യാ​ളു​ക​ളു​ടെ​യും ക്രോ​ധത്തെ ഇളക്കി​വി​ട്ടു. യേശു​വി​ന്റെ ജനനം മുതൽ സാത്താൻ അവന്റെ ജീവൻ കവർന്നെ​ടു​ക്കാൻ ശ്രമി​ക്കു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ പൂണി​യിൽ മറെച്ചു​വെച്ച അമ്പു പോ​ലെ​യാ​യി​രു​ന്നു അവൻ. a അവനു തന്റെ പിതാ​വി​ന്റെ സംരക്ഷ​ണ​ത്തിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ കഴിയു​മാ​യി​രു​ന്നു. (സങ്കീർത്തനം 91:1; ലൂക്കൊസ്‌ 1:35) നിയമിത സമയത്ത്‌ യേശു തന്റെ ജീവൻ മനുഷ്യ​വർഗ​ത്തി​നാ​യി നൽകി. എന്നാൽ, വ്യത്യ​സ്‌ത​മായ അർഥത്തിൽ ആയുധ​മേ​ന്തിയ, അതായത്‌ വായിൽനി​ന്നു മൂർച്ച​യേ​റിയ വായ്‌ത്തല പുറ​പ്പെ​ടുന്ന ശക്തനായ സ്വർഗീയ പോരാ​ളി​യെന്ന നിലയിൽ അവൻ പുറ​പ്പെ​ടുന്ന സമയം വന്നെത്തും. ഇത്തവണ മൂർച്ച​യുള്ള വാൾ യഹോ​വ​യു​ടെ ശത്രു​ക്കൾക്കെ​തി​രെ ന്യായ​വി​ധി നടത്താ​നുള്ള യേശു​വി​ന്റെ അധികാ​രത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു.—വെളി​പ്പാ​ടു 1:16.

ദൈവ​ദാ​സ​ന്മാ​രു​ടെ സേവനം വ്യർഥമല്ല

7. യെശയ്യാ​വു 49:3-ലെ വാക്കുകൾ ബാധക​മാ​കു​ന്നത്‌ ആർക്ക്‌, എന്തു​കൊണ്ട്‌?

7 അടുത്തതായി യഹോവ ഈ പ്രാവ​ച​നിക വചനങ്ങൾ അരുളി​ച്ചെ​യ്യു​ന്നു: “യിസ്രാ​യേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീ​ക​രി​ക്ക​പ്പെ​ടും.” (യെശയ്യാ​വു 49:3) ഇസ്രാ​യേൽ ജനതയെ യഹോവ തന്റെ ദാസൻ എന്ന്‌ പരാമർശി​ക്കു​ന്നു. (യെശയ്യാ​വു 41:8) എന്നുവ​രി​കി​ലും, യേശു​ക്രി​സ്‌തു​വാ​ണു ദൈവ​ത്തി​ന്റെ പ്രമുഖ ദാസൻ. (പ്രവൃ​ത്തി​കൾ 3:13) യേശു​വി​നെ​ക്കാൾ മെച്ചമാ​യി യഹോ​വ​യു​ടെ ‘മഹത്വം’ പ്രതി​ഫ​ലി​പ്പി​ക്കാൻ ദൈവ​ത്തി​ന്റെ മറ്റൊരു സൃഷ്ടി​ക്കും സാധി​ക്കു​ക​യില്ല. തന്മൂലം, ഈ വാക്കുകൾ അക്ഷരാർഥ​ത്തിൽ ഇസ്രാ​യേ​ലി​നോ​ടാ​ണു പറയു​ന്ന​തെ​ങ്കി​ലും അത്‌ യേശു​വി​നാണ്‌ യഥാർഥ​ത്തിൽ ബാധക​മാ​കു​ന്നത്‌.—യോഹ​ന്നാൻ 14:9; കൊ​ലൊ​സ്സ്യർ 1:15.

8. മിശി​ഹാ​യു​ടെ സ്വന്തം ജനം അവനോ​ടു പ്രതി​ക​രി​ച്ചത്‌ എങ്ങനെ, തന്റെ വിജയം അളക്കാൻ മിശിഹാ ആരി​ലേക്കു നോക്കു​ന്നു?

8 സ്വന്തം ജനത്തിൽ ഭൂരി​ഭാ​ഗ​വും യേശു​വി​നെ നിന്ദി​ക്കു​ക​യും തിരസ്‌ക​രി​ക്കു​ക​യും ചെയ്‌തു​വെ​ന്നതു ശരിയല്ലേ? അതേ. മൊത്ത​ത്തിൽ ഇസ്രാ​യേൽ ജനത യേശു​വി​നെ തിരസ്‌ക​രി​ക്കു​ക​യാ​ണു ചെയ്‌തത്‌. (യോഹ​ന്നാൻ 1:11) ഭൂമി​യിൽ ആയിരു​ന്ന​പ്പോൾ യേശു ചെയ്‌ത കാര്യ​ങ്ങ​ളെ​യെ​ല്ലാം ഒട്ടും മൂല്യ​മി​ല്ലാത്ത, വെറും നിസ്സാ​ര​മായ കാര്യ​ങ്ങ​ളാ​യാണ്‌ സമകാ​ലി​കർ കണ്ടത്‌. പ്രത്യ​ക്ഷ​ത്തിൽ പരാജ​യ​മാ​യി തോന്നിച്ച ആ ശുശ്രൂ​ഷയെ കുറി​ച്ചാണ്‌ മിശിഹാ അടുത്ത​താ​യി പറയു​ന്നത്‌. “ഞാനോ; ഞാൻ വെറുതെ അദ്ധ്വാ​നി​ച്ചു; എന്റെ ശക്തിയെ വ്യർത്ഥ​മാ​യും നിഷ്‌ഫ​ല​മാ​യും ചെലവ​ഴി​ച്ചി​രി​ക്കു​ന്നു.” (യെശയ്യാ​വു 49:4എ) നിരു​ത്സാ​ഹി​തൻ ആയതു​കൊ​ണ്ടല്ല മിശിഹാ ഈ പ്രസ്‌താ​വ​നകൾ നടത്തി​യത്‌. അടുത്ത​താ​യി അവൻ പറയു​ന്നതു കേൾക്കുക: “എന്റെ ന്യായം യഹോ​വ​യു​ടെ പക്കലും എന്റെ പ്രതി​ഫലം എന്റെ ദൈവ​ത്തി​ന്റെ പക്കലും ഇരിക്കു​ന്നു.” (യെശയ്യാ​വു 49:4ബി) മിശി​ഹാ​യു​ടെ വിജയം അളക്കേ​ണ്ടത്‌ മനുഷ്യ​രല്ല മറിച്ച്‌, ദൈവ​മാണ്‌.

9, 10. (എ) യഹോ​വ​യിൽ നിന്ന്‌ മിശി​ഹാ​യ്‌ക്കു ലഭിക്കുന്ന നിയമനം എന്താണ്‌, അത്‌ എന്തു ഫലം കൈവ​രു​ത്തു​ന്നു? (ബി) മിശി​ഹാ​യു​ടെ അനുഭ​വങ്ങൾ ക്രിസ്‌ത്യാ​നി​കൾക്കു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?

9 ദൈവത്തിന്റെ അംഗീ​കാ​ര​ത്തിൽ അഥവാ പ്രസാ​ദ​ത്തി​ലാണ്‌ യേശു മുഖ്യ​മാ​യും തത്‌പ​ര​നാ​യി​രി​ക്കു​ന്നത്‌. പ്രവച​ന​ത്തിൽ മിശിഹാ പറയുന്നു: “ഇപ്പോ​ഴോ, യാക്കോ​ബി​നെ തന്റെ അടുക്കൽ തിരി​ച്ചു​വ​രു​ത്തു​വാ​നും യിസ്രാ​യേ​ലി​നെ തനിക്കു​വേണ്ടി ശേഖരി​പ്പാ​നും എന്നെ ഗർഭത്തിൽ തന്റെ ദാസനാ​യി നിർമ്മി​ച്ചി​ട്ടുള്ള യഹോവ അരുളി​ച്ചെ​യ്യു​ന്നു—ഞാൻ യഹോ​വെക്കു മാന്യ​നും എന്റെ ദൈവം എന്റെ ബലവും ആകുന്നു.” (യെശയ്യാ​വു 49:5) ഇസ്രാ​യേൽ പുത്ര​ന്മാ​രു​ടെ ഹൃദയം വീണ്ടും തങ്ങളുടെ സ്വർഗീയ പിതാ​വി​ലേക്കു തിരി​ക്കാ​നാ​ണു മിശിഹാ വന്നത്‌. വളരെ കുറച്ചു പേരാണ്‌ അതി​നോ​ടു പ്രതി​ക​രി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, അവന്‌ യഥാർഥ​ത്തിൽ പ്രതി​ഫലം കൊടു​ക്കു​ന്നത്‌ യഹോ​വ​യാം ദൈവ​മാണ്‌. മാനു​ഷിക പ്രമാ​ണ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യല്ല മറിച്ച്‌, യഹോ​വ​യു​ടെ പ്രമാ​ണങ്ങൾ അനുസ​രി​ച്ചാണ്‌ അവന്റെ വിജയം അളക്ക​പ്പെ​ടു​ന്നത്‌.

10 തങ്ങൾ അധ്വാ​നി​ക്കു​ന്നതു വൃഥാ​വാ​ണെന്ന്‌ ഇന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്കു ചില​പ്പോ​ഴൊ​ക്കെ തോന്നി​യേ​ക്കാം. ചിലയി​ട​ങ്ങ​ളിൽ ശുശ്രൂ​ഷ​യിൽ ചെലവ​ഴി​ക്കുന്ന സമയ​ത്തോ​ടും ശ്രമ​ത്തോ​ടും ഉള്ള താരത​മ്യ​ത്തിൽ ഫലം തീരെ കുറവാ​ണെന്നു കാണ​പ്പെ​ട്ടേ​ക്കാം. എങ്കിലും, യേശു​വി​ന്റെ മാതൃ​ക​യിൽനി​ന്നു പ്രോ​ത്സാ​ഹനം നേടുന്ന അവർ സഹിച്ചു​നിൽക്കു​ന്നു. പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ പിൻവ​രുന്ന വാക്കു​ക​ളും അവർക്കു ബലമേ​കു​ന്നു: “ആകയാൽ എന്റെ പ്രിയ സഹോ​ദ​ര​ന്മാ​രേ, നിങ്ങൾ ഉറപ്പു​ള​ള​വ​രും കുലു​ങ്ങാ​ത്ത​വ​രും നിങ്ങളു​ടെ പ്രയത്‌നം കർത്താ​വിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞി​രി​ക്ക​യാൽ കർത്താ​വി​ന്റെ വേലയിൽ എപ്പോ​ഴും വർദ്ധി​ച്ചു​വ​രു​ന്ന​വ​രും ആകുവിൻ.”—1 കൊരി​ന്ത്യർ 15:58.

‘ജാതി​കൾക്കു പ്രകാശം’

11, 12. മിശിഹാ ‘ജാതി​കൾക്കു പ്രകാ​ശ​മാ​യി’രിക്കു​ന്നത്‌ എങ്ങനെ?

11 ദൈവദാസൻ ആയിരി​ക്കു​ന്നത്‌ ‘നിസ്സാര കാര്യമല്ല’ [പി.ഒ.സി. ബൈ.] എന്ന്‌ ഓർമി​പ്പി​ച്ചു​കൊണ്ട്‌ യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ യഹോവ മിശി​ഹാ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. “യാക്കോ​ബി​ന്റെ ഗോ​ത്ര​ങ്ങളെ എഴു​ന്നേ​ല്‌പി​ക്കേ​ണ്ട​തി​ന്നും യിസ്രാ​യേ​ലിൽ സൂക്ഷി​ക്ക​പ്പെ​ട്ട​വരെ തിരി​ച്ചു​വ​രു​ത്തേ​ണ്ട​തി​ന്നും” യേശു പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. യഹോവ കൂടു​ത​ലാ​യി വിശദീ​ക​രി​ക്കു​ന്നു: “എന്റെ രക്ഷ ഭൂമി​യു​ടെ അററ​ത്തോ​ളം എത്തേണ്ട​തി​ന്നു ഞാൻ നിന്നെ ജാതി​കൾക്കു പ്രകാ​ശ​മാ​ക്കി വെച്ചു​മി​രി​ക്കു​ന്നു.” (യെശയ്യാ​വു 49:6) തന്റെ ഭൗമിക ശുശ്രൂഷ ഇസ്രാ​യേ​ലിൽ മാത്രം ഒതുങ്ങി​നിൽക്കെ, “ഭൂമി​യു​ടെ അറ്റത്തോ​ളം” ഉള്ളവർക്ക്‌ യേശു പ്രകാശം ചൊരി​യു​ന്നത്‌ എങ്ങനെ​യാണ്‌?

12 യേശു ഭൗമി​ക​രം​ഗം വിട്ട​തോ​ടെ ‘ജാതി​കൾക്കുള്ള’ ദൈവ​ത്തി​ന്റെ ‘പ്രകാശം’ അണഞ്ഞു​പോ​യില്ല എന്നു ബൈബിൾ വൃത്താന്തം വെളി​പ്പെ​ടു​ത്തു​ന്നു. യേശു മരിച്ച്‌ ഏകദേശം 15 വർഷം കഴിഞ്ഞ്‌, മിഷന​റി​മാ​രായ പൗലൊ​സും ബർന്നബാ​സും യെശയ്യാ​വു 49:6-ലെ പ്രവചനം ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌, അവന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാർക്ക്‌, അതു ബാധക​മാ​ക്കു​ക​യു​ണ്ടാ​യി. അവർ ഇങ്ങനെ വിശദീ​ക​രി​ച്ചു: ‘“നീ ഭൂമി​യു​ടെ അററ​ത്തോ​ള​വും രക്ഷ ആകേണ്ട​തി​ന്നു ഞാൻ നിന്നെ ജാതി​ക​ളു​ടെ വെളി​ച്ച​മാ​ക്കി വെച്ചി​രി​ക്കു​ന്നു” എന്നു കർത്താവു ഞങ്ങളോ​ടു കല്‌പി​ച്ചി​ട്ടു​ണ്ടു.’ (പ്രവൃ​ത്തി​കൾ 13:47) രക്ഷയുടെ സുവാർത്ത യഹൂദ​രോ​ടു മാത്രമല്ല മറിച്ച്‌, ‘ആകാശ​ത്തിൻകീ​ഴെ സകലസൃ​ഷ്ടി​ക​ളു​ടെ​യും ഇടയി​ലും’ ഘോഷി​ക്ക​പ്പെ​ടു​ന്നത്‌ പൗലൊസ്‌ കാണു​ക​യു​ണ്ടാ​യി. (കൊ​ലൊ​സ്സ്യർ 1:6, 23) ക്രിസ്‌തു​വി​ന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രിൽ ശേഷി​ച്ചവർ ഇന്ന്‌ ആ വേലയിൽ തുടരു​ന്നു. ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന “മഹാപു​രു​ഷാര”ത്തിന്റെ പിന്തു​ണ​യോ​ടെ അവർ ലോക​മെ​മ്പാ​ടും 230-ലധികം ദേശങ്ങ​ളിൽ ‘ജാതി​കൾക്കു പ്രകാ​ശ​മാ​യി’ സേവി​ക്കു​ന്നു.—വെളി​പ്പാ​ടു 7:9.

13, 14. (എ) മിശി​ഹാ​യു​ടെ​യും അവന്റെ അനുഗാ​മി​ക​ളു​ടെ​യും പ്രസം​ഗ​വേ​ല​യ്‌ക്ക്‌ എന്തു പ്രതി​ക​രണം ലഭിച്ചി​രി​ക്കു​ന്നു? (ബി) സാഹച​ര്യ​ങ്ങൾക്ക്‌ എന്തു മാറ്റം ഉണ്ടായി?

13 തന്റെ ദാസനായ മിശി​ഹാ​യ്‌ക്കും മിശി​ഹാ​യു​ടെ അഭിഷിക്ത സഹോ​ദ​ര​ന്മാർക്കും അവരോ​ടൊ​പ്പം സുവാർത്താ പ്രസം​ഗ​വേ​ല​യിൽ തുടരുന്ന മഹാപു​രു​ഷാ​ര​ത്തി​നും ബലമേ​കു​ന്നത്‌ യഹോ​വ​യാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. യേശു​വി​നെ പോലെ അവന്റെ ശിഷ്യ​ന്മാ​രും നിന്ദയും വിരോ​ധ​വും സഹിച്ചി​രി​ക്കു​ന്നു. (യോഹ​ന്നാൻ 15:20) എങ്കിലും, തന്റെ വിശ്വസ്‌ത ദാസന്മാ​രെ രക്ഷിക്കാ​നും അവർക്കു പ്രതി​ഫലം നൽകാ​നു​മാ​യി തക്കസമ​യത്ത്‌ യഹോവ സ്ഥിതി​ഗ​തി​കൾക്കു മാറ്റം വരുത്തും. “സർവ്വനി​ന്ദി​ത​നും” “ജാതിക്കു വെറു​പ്പു​ള്ള​വ​നും” ആയ മിശി​ഹാ​യെ കുറിച്ച്‌ യഹോവ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “വിശ്വ​സ്‌ത​നായ യഹോ​വ​നി​മി​ത്ത​വും നിന്നെ തിര​ഞ്ഞെ​ടുത്ത യിസ്രാ​യേ​ലിൻ പരിശു​ദ്ധൻനി​മി​ത്ത​വും രാജാ​ക്ക​ന്മാർ കണ്ടു എഴു​ന്നേ​ല്‌ക്ക​യും പ്രഭു​ക്ക​ന്മാർകണ്ടു നമസ്‌ക​രി​ക്ക​യും ചെയ്യും.”—യെശയ്യാ​വു 49:7.

14 പിന്നീട്‌, സ്ഥിതി​ഗ​തി​ക​ളിൽ ഉണ്ടായ മുൻകൂ​ട്ടി പറയപ്പെട്ട ഈ മാറ്റത്തെ കുറിച്ച്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി. യേശു ദണ്ഡനസ്‌തം​ഭ​ത്തിൽ നിന്ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ദൈവം അവനെ ഉയിർപ്പി​ച്ച​താ​യി അവൻ വിവരി​ച്ചു. ‘യേശു​വി​ന്റെ നാമത്തി​ങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങേ​ണ്ട​തിന്‌’ യഹോവ തന്റെ ദാസനായ അവനെ “ഏറ്റവും ഉയർത്തി സകലനാ​മ​ത്തി​ന്നും മേലായ നാമം നല്‌കി.” (ഫിലി​പ്പി​യർ 2:8-11) പീഡി​പ്പി​ക്ക​പ്പെ​ടു​മെന്ന്‌ ക്രിസ്‌തു​വി​ന്റെ വിശ്വസ്‌ത അനുഗാ​മി​കൾക്കും മുന്നറി​യി​പ്പു ലഭിച്ചി​ട്ടുണ്ട്‌. എന്നാൽ മിശി​ഹാ​യെ പോലെ അവർക്കും ദൈവാം​ഗീ​കാ​രം സംബന്ധിച്ച ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു.—മത്തായി 5:10-12; 24:9-13; മർക്കൊസ്‌ 10:29, 30.

“സുപ്ര​സാ​ദ​കാ​ലം”

15. യെശയ്യാ പ്രവച​ന​ത്തിൽ ഏതു പ്രത്യേക “കാല”ത്തെ കുറി​ച്ചാ​ണു പരാമർശി​ച്ചി​രി​ക്കു​ന്നത്‌, അത്‌ എന്ത്‌ അർഥമാ​ക്കു​ന്നു?

15 വളരെ പ്രാധാ​ന്യ​മുള്ള ഒരു പ്രസ്‌താ​വ​ന​യോ​ടെ യെശയ്യാ​വി​ന്റെ പ്രവചനം തുടരു​ന്നു. യഹോവ മിശി​ഹാ​യോട്‌ ഇങ്ങനെ അരുളി​ച്ചെ​യ്യു​ന്നു: “‘പ്രസാ​ദ​കാ​ലത്ത്‌ ഞാൻ നിനക്ക്‌ ഉത്തരമ​രു​ളി, രക്ഷാദി​ന​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു; . . . ഞാൻ നിന്നെ നിലനിർത്തു​ക​യും ജനത്തിന്‌ ഒരു ഉടമ്പടി​യാ​യി നിന്നെ നല്‌ക​യും ചെയ്‌തു.” (യെശയ്യാ​വു 49:8എ, സി, ഓശാന ബൈ.) സമാന​മായ ഒരു പ്രവചനം സങ്കീർത്തനം 69:13-18-ലും [പി.ഒ.സി. ബൈ.] കാണാ​നാ​കും. അവിടെ സങ്കീർത്ത​ന​ക്കാ​രൻ “ഉചിത​മെന്നു തോന്നു​മ്പോൾ” എന്ന പ്രയോ​ഗം ഉപയോ​ഗി​ച്ചു​കൊണ്ട്‌ “പ്രസാ​ദ​കാല”ത്തെ പരാമർശി​ക്കു​ന്നു. ഒരു പ്രത്യേക വിധത്തിൽ, അതും സുനി​ശ്ചി​ത​മായ ഒരു താത്‌കാ​ലിക കാലഘ​ട്ട​ത്തിൽ മാത്രമേ, യഹോ​വ​യു​ടെ പ്രസാ​ദ​വും സംരക്ഷ​ണ​വും ലഭ്യമാ​കൂ എന്ന്‌ ഈ പ്രയോ​ഗങ്ങൾ വ്യക്തമാ​ക്കു​ന്നു.

16. പുരാതന ഇസ്രാ​യേ​ല്യ​രോ​ടുള്ള ബന്ധത്തിൽ യഹോ​വ​യു​ടെ പ്രസാ​ദ​കാ​ലം എന്തായി​രു​ന്നു?

16 ആ പ്രസാ​ദ​കാ​ലം എപ്പോ​ഴാ​യി​രു​ന്നു? തുടക്ക​ത്തിൽ ആ വാക്കുകൾ പുനഃ​സ്ഥാ​പന പ്രവച​ന​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. യഹൂദർ പ്രവാ​സ​ത്തിൽ നിന്നു മടങ്ങി​വ​രു​ന്ന​തി​നെ കുറിച്ച്‌ അതു മുൻകൂ​ട്ടി പറഞ്ഞു. “ദേശം പുനഃ​സ്ഥാ​പി​ക്കാ​നും ശൂന്യ​മാ​യി കിടക്കുന്ന അവകാ​ശങ്ങൾ” കൈവ​ശ​മാ​ക്കാ​നും സാധി​ച്ച​പ്പോൾ ഇസ്രാ​യേൽ ജനതയ്‌ക്ക്‌ ഒരു പ്രസാ​ദ​കാ​ലം അനുഭ​വി​ക്കാൻ കഴിഞ്ഞു. (യെശയ്യാ​വു 49:8ബി, ഓശാന ബൈ.) അവർ മേലാൽ ബാബി​ലോ​ണിൽ ‘തടവു​കാർ’ ആയിരു​ന്നില്ല. സ്വദേ​ശ​ത്തേ​ക്കുള്ള യാത്ര​യിൽ അവർക്ക്‌ “വിശക്ക​യോ ദാഹി​ക്ക​യോ ഇല്ല. ഉഷ്‌ണ​ക്കാ​റ്റും വെയി​ലും അവരെ പീഡി​പ്പി​ക്ക​യില്ല” എന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. ചിതറി​ക്ക​പ്പെട്ട ഇസ്രാ​യേ​ല്യർ “വിദൂ​ര​ത്തിൽനി​ന്നു . . . വടക്കു നിന്ന്‌, പടിഞ്ഞാ​റു നിന്ന്‌” തങ്ങളുടെ സ്വദേ​ശത്തു കൂട്ടമാ​യി മടങ്ങി​യെത്തി. (യെശയ്യാ​വു 49:9-12, ഓശാന ബൈ.) ഈ വലിയ നിവൃ​ത്തി​ക്കു പുറമേ, ഈ പ്രവചനം വിപു​ല​മായ മറ്റു രീതി​ക​ളിൽ ബാധക​മാ​കു​ന്നു​വെന്ന്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നു.

17, 18. ഒന്നാം നൂറ്റാ​ണ്ടിൽ എന്തു പ്രസാ​ദ​കാ​ല​മാണ്‌ യഹോവ ഉൾപ്പെ​ടു​ത്തി​യത്‌?

17 ഒന്നാമതായി, യേശു​വി​ന്റെ ജനനത്തിൽ ദൂതന്മാർ സമാധാ​ന​ത്തെ​യും ദൈവ​പ്ര​സാ​ദ​ത്തെ​യും അഥവാ മനുഷ്യ​രോ​ടുള്ള അവന്റെ പ്രീതി​യെ​യും കുറിച്ചു ഘോഷി​ച്ചു. (ലൂക്കൊസ്‌ 2:13, 14) ഈ പ്രസാദം മുഴു മനുഷ്യ​വർഗ​ത്തി​നു​മല്ല, മറിച്ച്‌ യേശു​വിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വർക്കു മാത്ര​മു​ള്ള​താ​യി​രു​ന്നു. പിന്നീട്‌, യേശു പരസ്യ​മാ​യി യെശയ്യാ​വു 61:1, 2-ലെ പ്രവചനം വായിച്ച്‌ ‘യഹോ​വ​യു​ടെ പ്രസാ​ദ​വർഷം’ ഘോഷി​ക്കു​ന്നവൻ എന്നനി​ല​യിൽ അതു തനിക്കു​തന്നെ ബാധക​മാ​ക്കി. (ലൂക്കൊസ്‌ 4:17-21) ജഡിക മനുഷ്യ​നാ​യി ജീവിച്ച നാളു​ക​ളിൽ യേശു​വിന്‌ യഹോ​വ​യു​ടെ പ്രത്യേക സംരക്ഷണം ലഭിച്ച​താ​യി പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞു. (എബ്രായർ 5:7-9) അതു​കൊണ്ട്‌, ഒരു മനുഷ്യ​നാ​യി ജീവിച്ച കാലത്ത്‌ യേശു​വി​നു ലഭിച്ച ദൈവാം​ഗീ​കാ​ര​ത്തെ​യാണ്‌ ഈ പ്രസാ​ദ​കാ​ലം അർഥമാ​ക്കു​ന്നത്‌.

18 എന്നിരുന്നാലും, ഈ പ്രവചനം മറ്റൊരു വിധത്തി​ലും ബാധക​മാ​ക്കാ​വു​ന്ന​താണ്‌. പ്രസാ​ദ​കാ​ലത്തെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ വാക്കുകൾ ഉദ്ധരി​ച്ച​ശേഷം പൗലൊസ്‌ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.” (2 കൊരി​ന്ത്യർ 6:2) യേശു മരിച്ച്‌ 22 വർഷത്തി​നു ശേഷമാണ്‌ പൗലൊസ്‌ ആ വാക്കുകൾ എഴുതി​യത്‌. തെളി​വ​നു​സ​രിച്ച്‌, പൊ.യു. 33-ൽ ക്രിസ്‌തീയ സഭ പിറന്ന​തോ​ടെ ക്രിസ്‌തു​വി​ന്റെ അഭിഷിക്ത അനുഗാ​മി​ക​ളെ​യും ഉൾപ്പെ​ടു​ത്താൻ തക്കവണ്ണം യഹോവ തന്റെ പ്രസാ​ദ​കാ​ലം നീട്ടി.

19. യഹോ​വ​യു​ടെ പ്രസാ​ദ​കാ​ല​ത്തിൽനിന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​നാ​കും?

19 ദൈവത്തിന്റെ സ്വർഗീയ രാജ്യ​ത്തിൽ പങ്കാളി​ക​ളാ​യി അഭി​ഷേകം ചെയ്യ​പ്പെ​ടാത്ത യേശു​വി​ന്റെ ഇന്നത്തെ ശിഷ്യ​ന്മാ​രെ കുറി​ച്ചെന്ത്‌? ഭൗമിക പ്രത്യാ​ശ​യു​ള്ള​വർക്ക്‌ ഈ പ്രസാ​ദ​കാ​ല​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ കഴിയു​മോ? കഴിയും. “മഹോ​പ​ദ്രവ”ത്തെ അതിജീ​വിച്ച്‌ പറുദീ​സാ ഭൂമി​യിൽ ജീവിതം ആസ്വദി​ക്കാൻ പോകുന്ന മഹാപു​രു​ഷാ​ര​ത്തിന്‌ യഹോവ പ്രസാ​ദ​കാ​ലം നീട്ടി​ക്കൊ​ടു​ക്കു​ന്ന​താ​യി ബൈബിൾ പുസ്‌ത​ക​മായ വെളി​പ്പാ​ടു വ്യക്തമാ​ക്കു​ന്നു. (വെളി​പ്പാ​ടു 7:13-17, NW) തന്മൂലം, അപൂർണ മനുഷ്യ​രിൽ യഹോവ പ്രസാ​ദി​ക്കുന്ന പരിമി​ത​മായ ഈ കാലഘ​ട്ട​ത്തിൽനിന്ന്‌ എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും പ്രയോ​ജനം നേടാ​വു​ന്ന​താണ്‌.

20. ദൈവ​ത്തി​ന്റെ അനർഹ കൃപ ലഭിച്ചതു വ്യർഥ​മാ​യി​ത്തീ​രു​ന്നി​ല്ലെന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു വിധത്തിൽ ഉറപ്പു​വ​രു​ത്താ​നാ​കും?

20 യഹോവയുടെ പ്രസാ​ദ​കാ​ലത്തെ കുറിച്ചു പറയു​ന്ന​തി​നു തൊട്ടു​മുമ്പ്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ ഒരു മുന്നറി​യി​പ്പു നൽകി. “നിങ്ങൾക്കു ദൈവ​ത്തി​ന്റെ കൃപ ലഭിച്ചതു വ്യർത്ഥ​മാ​യി​ത്തീ​ര​രു​തു” എന്ന്‌ അവൻ ക്രിസ്‌ത്യാ​നി​ക​ളോട്‌ പറഞ്ഞു. (2 കൊരി​ന്ത്യർ 6:1) തന്നിമി​ത്തം, ദൈവത്തെ സന്തോ​ഷി​പ്പി​ക്കാ​നും അവന്റെ ഹിതം ചെയ്യാ​നും ക്രിസ്‌ത്യാ​നി​കൾ എല്ലാ അവസര​വും തക്കത്തിൽ വിനി​യോ​ഗി​ക്കു​ന്നു. (എഫെസ്യർ 5:15, 16) അവർ പൗലൊ​സി​ന്റെ പിൻവ​രുന്ന അനുശാ​സനം പിൻപ​റ്റു​ന്നത്‌ ഉചിത​മാ​യി​രി​ക്കും: ‘സഹോ​ദ​ര​ന്മാ​രേ, ജീവനുള്ള ദൈവത്തെ ത്യജി​ച്ചു​ക​ള​യാ​തി​രി​ക്കേ​ണ്ട​തി​ന്നു അവിശ്വാ​സ​മുള്ള ദുഷ്ടഹൃ​ദയം നിങ്ങളിൽ ആർക്കും ഉണ്ടാകാ​തി​രി​പ്പാൻ നോക്കു​വിൻ. നിങ്ങൾ ആരും പാപത്തി​ന്റെ ചതിയാൽ കഠിന​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു “ഇന്നു” എന്നു പറയു​ന്നേ​ട​ത്തോ​ളം നാൾതോ​റും അന്യോ​ന്യം പ്രബോ​ധി​പ്പി​ച്ചു​കൊൾവിൻ.’—എബ്രായർ 3:12, 13.

21. യെശയ്യാ​വു 49-ാം അധ്യാ​യ​ത്തി​ന്റെ ആദ്യ പകുതി​യിൽ സന്തോ​ഷ​ഭ​രി​ത​മായ എന്തു പ്രസ്‌താ​വന കാണാം?

21 യഹോവയും മിശി​ഹാ​യും തമ്മിലുള്ള പ്രാവ​ച​നിക സംഭാ​ഷണം അവസാ​നി​ക്കവേ, യെശയ്യാവ്‌ സന്തോ​ഷ​ഭ​രി​ത​മായ ഈ പ്രസ്‌താ​വന നടത്തുന്നു: “ഭൂമിയേ, ആനന്ദിക്ക; പർവ്വത​ങ്ങളേ, പൊട്ടി ആർക്കു​വിൻ; യഹോവ തന്റെ ജനത്തെ ആശ്വസി​പ്പി​ക്കു​ന്നു; തന്റെ അരിഷ്ട​ന്മാ​രോ​ടു കരുണ കാണി​ക്കു​ന്നു.” (യെശയ്യാ​വു 49:13) പുരാതന കാലത്തെ ഇസ്രാ​യേ​ല്യർക്കും യഹോ​വ​യു​ടെ വലിയ ദാസനായ യേശു​ക്രി​സ്‌തു​വി​നും അതു​പോ​ലെ​തന്നെ ഇന്ന്‌ യഹോ​വ​യു​ടെ അഭിഷിക്ത ദാസന്മാർക്കും വേറെ ആടുക​ളിൽ പെട്ട അവരുടെ സഹകാ​രി​കൾക്കും ആശ്വാസം നൽകുന്ന എത്ര മനോ​ഹ​ര​മായ വാക്കു​ക​ളാണ്‌ അവ!

യഹോവ തന്റെ ജനത്തെ മറക്കു​ന്നി​ല്ല

22. തന്റെ ജനത്തെ ഒരിക്ക​ലും മറക്കു​ക​യി​ല്ലെന്ന്‌ യഹോവ ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

22 യെശയ്യാവ്‌ യഹോ​വ​യു​ടെ അരുള​പ്പാ​ടു​കൾ തുടർന്ന്‌ അറിയി​ക്കു​ന്നു. പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന ഇസ്രാ​യേ​ല്യർ ക്ഷീണി​ത​രാ​യി പ്രത്യാശ കൈ​വെ​ടി​യു​മെന്ന്‌ അവൻ മുൻകൂ​ട്ടി പറയുന്നു. യെശയ്യാ​വു പറയു​ന്നതു ശ്രദ്ധിക്കൂ: “സീയോ​നോ: യഹോവ എന്നെ ഉപേക്ഷി​ച്ചു, കർത്താവു എന്നെ മറന്നു​ക​ളഞ്ഞു എന്നു പറയുന്നു.” (യെശയ്യാ​വു 49:14) അതു വാസ്‌ത​വ​മാ​ണോ? യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കു​ക​യും മറന്നു​ക​ള​യു​ക​യും ചെയ്‌തോ? യഹോ​വ​യു​ടെ വക്താവാ​യി പ്രവർത്തി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌ ഇങ്ങനെ തുടരു​ന്നു: “ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ മറക്കു​മോ? താൻ പ്രസവിച്ച മകനോ​ടു കരുണ, തോന്നാ​തി​രി​ക്കു​മോ? അവർ മറന്നു​ക​ള​ഞ്ഞാ​ലും ഞാൻ നിന്നെ മറക്കയില്ല.” (യെശയ്യാ​വു 49:15) യഹോ​വ​യിൽ നിന്നുള്ള എത്ര സ്‌നേ​ഹ​നിർഭ​ര​മായ പ്രതി​ക​രണം! ഒരു അമ്മയ്‌ക്കു തന്റെ കുഞ്ഞി​നോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കാൾ വലുതാണ്‌ ദൈവ​ത്തി​നു തന്റെ ജനത്തോ​ടുള്ള സ്‌നേഹം. അവൻ തന്റെ വിശ്വസ്‌ത ജനത്തെ കുറിച്ചു നിരന്തരം ചിന്തി​ക്കു​ന്നു. തന്റെ കൈക​ളിൽ എഴുതി​യി​രി​ക്കു​ന്നു എന്നവണ്ണം അവൻ അവരുടെ പേരുകൾ ഓർമി​ക്കു​ന്നു: “ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചി​രി​ക്കു​ന്നു; നിന്റെ മതിലു​കൾ എല്ലായ്‌പോ​ഴും എന്റെ മുമ്പിൽ ഇരിക്കു​ന്നു.”—യെശയ്യാ​വു 49:16.

23. യഹോവ തങ്ങളെ മറക്കു​ക​യി​ല്ലെന്ന്‌ ഉറച്ചു വിശ്വ​സി​ക്കാൻ പൗലൊസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എങ്ങനെ?

23 ഗലാത്യർക്കുള്ള തന്റെ ലേഖന​ത്തിൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ ക്രിസ്‌ത്യാ​നി​കളെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “നന്മ ചെയ്‌ക​യിൽ നാം മടുത്തു​പോ​ക​രു​തു; തളർന്നു​പോ​കാ​ഞ്ഞാൽ തക്കസമ​യത്തു നാം കൊയ്യും.” (ഗലാത്യർ 6:9) എബ്രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവൻ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഈ വാക്കുകൾ എഴുതി: “ദൈവം നിങ്ങളു​ടെ പ്രവൃ​ത്തി​യും വിശു​ദ്ധ​ന്മാ​രെ ശുശ്രൂ​ഷി​ച്ച​തി​നാ​ലും ശുശ്രൂ​ഷി​ക്കു​ന്ന​തി​നാ​ലും തന്റെ നാമ​ത്തോ​ടു കാണിച്ച സ്‌നേ​ഹ​വും മറന്നു​ക​ള​വാൻ തക്കവണ്ണം അനീതി​യു​ള്ള​വനല്ല.” (എബ്രായർ 6:10) യഹോവ തന്റെ ജനത്തെ മറന്നു​ക​ള​ഞ്ഞെന്നു നാം ഒരിക്ക​ലും വിചാ​രി​ക്ക​രുത്‌. പുരാതന സീയോ​നെ പോലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആനന്ദി​ക്കാ​നും ക്ഷമാപൂർവം യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കാ​നും നല്ല കാരണ​മുണ്ട്‌. തന്റെ ഉടമ്പടി നിബന്ധ​ന​ക​ളും വാഗ്‌ദാ​ന​ങ്ങ​ളും അവൻ മുറുകെ പിടി​ക്കു​ന്നു.

24. സീയോൻ പുനഃ​സ്ഥാ​പി​ത​മാ​കു​ന്നത്‌ ഏതു വിധത്തിൽ, അവൾ ഏതു ചോദ്യ​ങ്ങൾ ഉന്നയി​ക്കും?

24 യെശയ്യാവ്‌ മുഖാ​ന്തരം യഹോവ കൂടു​ത​ലായ ആശ്വാസ വചനങ്ങൾ നൽകുന്നു: [സീയോ​നെ] നശിപ്പി​ക്കു​ന്നവർ,’ അത്‌ ബാബി​ലോ​ണി​യർ ആയിരു​ന്നാ​ലും വിശ്വാ​സ​ത്യാ​ഗി​ക​ളായ യഹൂദ​രാ​യി​രു​ന്നാ​ലും ശരി, മേലാൽ ഒരു ഭീഷണി ആയിരി​ക്കു​ന്നില്ല. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുന്ന സീയോ​ന്റെ “മക്കൾ,” പ്രവാ​സ​ത്തി​ലായ യഹൂദർ, “ബദ്ധപ്പെട്ടു വരുന്നു.” അവർ ‘കൂട്ട​പ്പെ​ടും.’ യെരൂ​ശ​ലേ​മി​ലേക്കു തിരക്കി​ട്ടു മടങ്ങി​യെ​ത്തുന്ന യഹൂദർ തങ്ങളുടെ തലസ്ഥാന നഗരിക്ക്‌ ഒരു അലങ്കാ​ര​മാ​യി​രി​ക്കും. “ആഭരണം” അണിഞ്ഞ ‘ഒരു മണവാ​ട്ടി​യെ’ പോലെ യെരൂ​ശ​ലേം വിഭൂ​ഷി​ത​യാ​യി​രി​ക്കും. (യെശയ്യാ​വു 49:17, 18) ‘ശൂന്യ​മാ​ക്ക​പ്പെട്ട’ സീയോ​ന്റെ പ്രദേ​ശ​ങ്ങ​ളിൽ പൊടു​ന്നനെ നിരവധി നിവാ​സി​കൾ വന്നെത്തു​ന്ന​തി​ന്റെ ഫലമായി അവിടെ പാർപ്പാൻ സ്ഥലം പോരാ​തെ​വ​രു​ന്നു. (യെശയ്യാ​വു 49:19, 20 വായി​ക്കുക.) ഈ മക്കളെ​ല്ലാം എവി​ടെ​നിന്ന്‌ എത്തി​യെന്ന്‌ അവൾ ചിന്തി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല: “അപ്പോൾ നീ നിന്റെ ഹൃദയ​ത്തിൽ: ഞാൻ പുത്ര​ഹീ​ന​യും വന്ധ്യയും പ്രവാ​സി​നി​യും അലഞ്ഞു നടക്കു​ന്ന​വ​ളും ആയിരി​ക്കേ ആർ ഇവരെ പ്രസവി​ച്ചു വളർത്തി​ത്ത​ന്നി​രി​ക്കു​ന്നു? ഞാൻ ഏകാകി​യാ​യി​രു​ന്നു​വ​ല്ലോ; ഇവർ എവിടെ ആയിരു​ന്നു എന്നു പറയും.” (യെശയ്യാ​വു 49:21) മച്ചിയാ​യി​രുന്ന സീയോ​നെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര സന്തോ​ഷ​ക​ര​മായ ഒരു അനുഭവം!

25. ആധുനിക നാളു​ക​ളിൽ ആത്മീയ ഇസ്രാ​യേൽ എന്ത്‌ പുനഃ​സ്ഥാ​പ​ന​മാണ്‌ അനുഭ​വി​ച്ചത്‌?

25 ഈ വാക്കു​കൾക്ക്‌ ഒരു ആധുനിക നിവൃ​ത്തി​യുണ്ട്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ദുഷ്‌കര നാളു​ക​ളിൽ ആത്മീയ ഇസ്രാ​യേ​ല്യർ ശൂന്യ​മാ​ക്ക​ലി​ന്റെ​യും അടിമ​ത്ത​ത്തി​ന്റെ​യും ഒരു കാലഘ​ട്ട​ത്തി​ലൂ​ടെ കടന്നു​പോ​യി. എന്നാൽ പുനഃ​സ്ഥാ​പി​ക്ക​പ്പെട്ട അവർ ആത്മീയ പറുദീ​സ​യിൽ ആയിത്തീർന്നു. (യെശയ്യാ​വു 35:1-10) ഒരിക്കൽ ശൂന്യ​മാ​ക്ക​പ്പെ​ട്ട​താ​യി യെശയ്യാ​വു വർണിച്ച നഗരം പോലെ യഹോ​വ​യു​ടെ സജീവ സാക്ഷി​ക​ളു​ടെ വർധന​യിൽ ഇസ്രാ​യേ​ലും ആനന്ദഭ​രി​ത​യാ​യി.

“വംശങ്ങൾക്കു കൊടി”

26. വിമോ​ചി​ത​രായ ജനത്തിന്‌ യഹോവ എന്തു മാർഗ​നിർദേശം നൽകുന്നു?

26 പ്രാവചനികമായ ഒരു വിധത്തിൽ, തന്റെ ജനം ബാബി​ലോ​ണിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടുന്ന സമയ​ത്തേക്ക്‌ യഹോവ യെശയ്യാ​വി​നെ കൊണ്ടു​പോ​കു​ന്നു. അവർക്കു ദിവ്യ മാർഗ​നിർദേശം ലഭിക്കു​മോ? യഹോവ ഉത്തരം നൽകുന്നു: “ഞാൻ ജാതി​കൾക്കു എന്റെ കൈ ഉയർത്തു​ക​യും വംശങ്ങൾക്കു എന്റെ കൊടി കാണി​ക്ക​യും ചെയ്യും; അവർ നിന്റെ പുത്ര​ന്മാ​രെ തങ്ങളുടെ മാർവ്വിൽ അണെച്ചും പുത്രി​മാ​രെ തോളിൽ എടുത്തും​കൊ​ണ്ടു വരും.” (യെശയ്യാ​വു 49:22) ആദിമ നിവൃ​ത്തി​യിൽ, ഭരണ കേന്ദ്ര​വും യഹോ​വ​യു​ടെ ആലയം സ്ഥിതി ചെയ്‌തി​രു​ന്നി​ട​വു​മായ യെരൂ​ശ​ലേം യഹോ​വ​യു​ടെ “കൊടി” ആയിത്തീർന്നു. ‘രാജാ​ക്ക​ന്മാ​രും’ ‘രാജ്ഞി​ക​ളും’ പോലെ ജനതക​ളി​ലെ പ്രമു​ഖ​രും ശക്തരും ആയവർ പോലും മടക്കയാ​ത്ര​യ്‌ക്ക്‌ ഇസ്രാ​യേ​ല്യ​രെ സഹായി​ക്കു​ന്നു. (യെശയ്യാ​വു 49:23എ) പാർസി രാജാ​വായ കോ​രെ​ശും അർത്ഥഹ്‌ശ​ഷ്ടാവ്‌ ലോം​ഗി​മാ​ന​സും അവരുടെ കുടും​ബ​വും സഹായം നൽകി​യ​വ​രിൽപ്പെ​ടു​ന്നു. (എസ്രാ 5:13; 7:11-26) എന്നാൽ, യെശയ്യാ​വി​ന്റെ വാക്കു​കൾക്കു കൂടു​ത​ലായ നിവൃ​ത്തി​യുണ്ട്‌.

27. (എ) വലിയ നിവൃ​ത്തി​യിൽ ആളുകൾ ഏതു “കൊടി”യിലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും? (ബി) സകല ജനതക​ളും മിശി​ഹാ​യു​ടെ ഭരണത്തി​നു കീഴ്‌പെ​ടാൻ നിർബ​ന്ധി​ത​രാ​കു​ന്ന​തി​ന്റെ ഫലമെ​ന്താ​യി​രി​ക്കും?

27 യെശയ്യാവു 11:10 “വംശങ്ങൾക്കു കൊടി​യാ​യി” നിൽക്കു​ന്ന​വനെ കുറിച്ചു പറയുന്നു. പൗലൊസ്‌ അപ്പൊ​സ്‌തലൻ അത്‌ ക്രിസ്‌തു​യേ​ശു​വി​നു ബാധക​മാ​ക്കു​ക​യു​ണ്ടാ​യി. (റോമർ 15:8-12) തന്മൂലം, വലിയ നിവൃ​ത്തി​യിൽ യേശു​വും അവന്റെ ആത്മാഭി​ഷിക്ത സഹഭര​ണാ​ധി​പ​ന്മാ​രും യഹോ​വ​യു​ടെ “കൊടി”യാണ്‌, അതി​ലേക്ക്‌ ആളുകൾ ആകർഷി​ക്ക​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 14:1) തക്കസമ​യത്ത്‌ ഭൂമി​യി​ലെ സകല ജനതക​ളും—ഇന്നത്തെ ഭരണവർഗങ്ങൾ പോലും—മിശി​ഹാ​യു​ടെ ഭരണത്തി​നു കീഴ്‌പെ​ടേ​ണ്ടി​വ​രും. (സങ്കീർത്തനം 2:10, 11; ദാനീ​യേൽ 2:44) ഫലമോ? യഹോവ പറയുന്നു: “ഞാൻ യഹോവ എന്നും എനിക്കാ​യി കാത്തി​രി​ക്കു​ന്നവർ ലജ്ജിച്ചു​പോ​ക​യില്ല എന്നും നീ അറിയും.”യെശയ്യാ​വു 49:23ബി.

“രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തി​രി​ക്കു​ന്നു”

28. (എ) എന്തു വാക്കു​ക​ളോ​ടെ​യാണ്‌ തന്റെ ജനം വിടു​വി​ക്ക​പ്പെ​ടു​മെന്ന്‌ യഹോവ വീണ്ടും അവർക്ക്‌ ഉറപ്പേ​കു​ന്നത്‌? (ബി) തന്റെ ജനത്തോട്‌ യഹോ​വ​യ്‌ക്ക്‌ ഇപ്പോ​ഴും എന്തു പ്രതി​ബ​ദ്ധ​ത​യുണ്ട്‌?

28 ബാബിലോണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കുന്ന ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘ഇസ്രാ​യേ​ല്യർ വാസ്‌ത​വ​മാ​യും വിടു​വി​ക്ക​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടോ?’ പിൻവ​രു​ന്ന​പ്ര​കാ​രം ചോദി​ച്ചു​കൊണ്ട്‌ യഹോവ ആ ചോദ്യം കണക്കി​ലെ​ടു​ക്കു​ന്നു: “ബലവാ​നോ​ടു അവന്റെ കവർച്ച എടുത്തു​ക​ള​യാ​മോ? അല്ല, നിഷ്‌ക​ണ്ട​കന്റെ ബദ്ധന്മാരെ വിടു​വി​ക്കാ​മോ?” (യെശയ്യാ​വു 49:24) ഉവ്വ്‌ എന്നാണ്‌ ഉത്തരം. യഹോവ അവർക്ക്‌ ഈ ഉറപ്പേ​കു​ന്നു: “ബലവാ​നോ​ടു ബദ്ധന്മാരെ എടുത്തു​ക​ള​യാം; നിഷ്‌ക​ണ്ട​കന്റെ കവർച്ച​യെ​യും വിടു​വി​ക്കാം.” (യെശയ്യാ​വു 49:25എ) എത്ര ആശ്വാ​സ​ദാ​യ​ക​മായ ഉറപ്പ്‌! കൂടാതെ, ജനത്തോ​ടുള്ള യഹോ​വ​യു​ടെ പ്രസാദം അവരെ സംരക്ഷി​ക്കാ​നുള്ള അവന്റെ പ്രതി​ബ​ദ്ധ​ത​യിൽ വ്യക്തമാണ്‌. യഹോവ വ്യക്തമാ​യി ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: “നിന്നോ​ടു പോരാ​ടു​ന്ന​വ​നോ​ടു ഞാൻ പോരാ​ടു​ക​യും നിന്റെ മക്കളെ രക്ഷിക്ക​യും ചെയ്യും.” (യെശയ്യാ​വു 49:25ബി) ആ പ്രതി​ബ​ദ്ധ​ത​യ്‌ക്കു മാറ്റമില്ല. സെഖര്യാ​വു 2:8-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം യഹോവ തന്റെ ജനത്തോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങളെ തൊടു​ന്നവൻ എന്റെ കണ്മണിയെ തൊടു​ന്നു.’ അതേ, ഭൂമി​യി​ലു​ട​നീ​ള​മുള്ള ആളുകൾക്ക്‌ ആത്മീയ സീയോ​നി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടാൻ അവസര​മുള്ള ഒരു പ്രസാ​ദ​കാ​ലം നാം ഇപ്പോൾ ആസ്വദി​ക്കു​ക​യാണ്‌. എന്നാൽ, ആ പ്രസാ​ദ​കാ​ല​ത്തിന്‌ ഒരവസാ​ന​മു​ണ്ടാ​കും.

29. യഹോ​വയെ അനുസ​രി​ക്കാൻ പരാജ​യ​പ്പെ​ടു​ന്ന​വ​രു​ടെ ഭാവി എന്തായി​രി​ക്കും?

29 യഹോവയെ അനുസ​രി​ക്കാൻ മനഃപൂർവം വിസമ്മ​തി​ക്കു​ക​യും അവന്റെ ആരാധ​കരെ പീഡി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും? യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “നിന്നെ ഞെരു​ക്കു​ന്ന​വരെ ഞാൻ അവരുടെ സ്വന്തമാം​സം തീററും; വീഞ്ഞു​പോ​ലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടി​ക്കും.” (യെശയ്യാ​വു 49:26എ) എത്ര ശോച​നീ​യ​മായ അവസ്ഥ! മർക്കട​മു​ഷ്ടി​ക്കാ​രായ അത്തരം വിരോ​ധി​കൾ അധിക​കാ​ലം നിലനിൽക്കില്ല. അവർ നശിപ്പി​ക്ക​പ്പെ​ടും. അങ്ങനെ തന്റെ ജനത്തെ രക്ഷിക്കു​ക​യും അവരുടെ ശത്രു​ക്കളെ നശിപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യഹോവ രക്ഷകനാ​യി കാണ​പ്പെ​ടും. “യഹോ​വ​യായ ഞാൻ നിന്റെ രക്ഷിതാ​വും യാക്കോ​ബി​ന്റെ വീരൻ നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ആകുന്നു എന്നു സകലജ​ഡ​വും അറിയും.”—യെശയ്യാ​വു 49:26ബി.

30. തന്റെ ജനത്തി​നാ​യി യഹോവ എന്ത്‌ രക്ഷാ​പ്ര​വൃ​ത്തി​കൾ ചെയ്‌തി​രി​ക്കു​ന്നു, ഭാവി​യിൽ അവൻ എന്തു ചെയ്യും?

30 ബാബിലോണിയൻ അടിമ​ത്ത​ത്തിൽനി​ന്നു തന്റെ ജനത്തെ വിടു​വി​ക്കാൻ യഹോവ കോ​രെ​ശി​നെ ഉപയോ​ഗി​ച്ച​പ്പോൾ ആ വാക്കു​ക​ളു​ടെ ആദ്യ നിവൃ​ത്തി​യു​ണ്ടാ​യി. അതു​പോ​ലെ​തന്നെ, 1919-ൽ യഹോവ തന്റെ ജനത്തെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു മോചി​പ്പി​ക്കാൻ സിംഹാ​സനസ്ഥ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ ഉപയോ​ഗി​ച്ച​പ്പോൾ ആ വാക്കു​കൾക്കു നിവൃ​ത്തി​യു​ണ്ടാ​യി. തന്മൂലം, യഹോ​വ​യെ​യും യേശു​വി​നെ​യും രക്ഷകന്മാ​രാ​യി ബൈബിൾ വിശേ​ഷി​പ്പി​ക്കു​ന്നു. (തീത്തൊസ്‌ 2:11-13; 3:4-6) യഹോ​വ​യാ​ണു നമ്മുടെ രക്ഷകൻ, മിശി​ഹാ​യായ യേശു അവന്റെ പ്രമുഖ “നായക”നാണ്‌. (പ്രവൃ​ത്തി​കൾ 5:31, ഓശാന ബൈ.) വാസ്‌ത​വ​മാ​യും, യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മുള്ള ദൈവ​ത്തി​ന്റെ രക്ഷാ പ്രവൃ​ത്തി​കൾ അത്ഭുത​ക​ര​മാണ്‌. സുവാർത്ത മുഖാ​ന്തരം യഹോവ, വ്യാജ​മ​ത​ത്തിന്‌ അടിമ​ക​ളായ പരമാർഥ ഹൃദയരെ വിടു​വി​ക്കു​ന്നു. മറുവി​ല​യാ​ഗ​ത്തി​ലൂ​ടെ അവൻ അവരെ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു വിമോ​ചി​പ്പി​ക്കു​ന്നു. 1919-ൽ അവൻ യേശു​വി​ന്റെ സഹോ​ദ​ര​ന്മാ​രെ ആത്മീയ അടിമ​ത്ത​ത്തിൽനി​ന്നു മോചി​പ്പി​ച്ചു. ആസന്നമായ അർമ​ഗെ​ദോൻ യുദ്ധത്തിൽ പാപി​ക​ളു​ടെ​മേൽ വരാൻ പോകുന്ന നാശത്തിൽനിന്ന്‌ വിശ്വ​സ്‌ത​രായ ഒരു മഹാപു​രു​ഷാ​രത്തെ അവൻ വിടു​വി​ക്കും.

31. ദൈവ​പ്ര​സാ​ദം ലഭിക്കു​ന്നവർ എന്ന നിലയിൽ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ പ്രതി​ക​രി​ക്കണം?

31 ആ സ്ഥിതിക്ക്‌, ദൈവ​പ്ര​സാ​ദം ലഭിക്കു​ന്നവർ ആയിരി​ക്കുക എന്നത്‌ എന്തൊരു പദവി​യാണ്‌! ഈ പ്രസാ​ദ​കാ​ലം നമു​ക്കെ​ല്ലാം ബുദ്ധി​പൂർവം വിനി​യോ​ഗി​ക്കാം. റോമർക്കുള്ള പൗലൊസ്‌ അപ്പൊ​സ്‌ത​ലന്റെ പിൻവ​രുന്ന വാക്കുകൾ പിൻപ​റ്റി​ക്കൊണ്ട്‌ നമ്മുടെ കാലത്തി​ന്റെ അടിയ​ന്തി​ര​ത​യ്‌ക്കു ചേർച്ച​യിൽ നമുക്കു പ്രവർത്തി​ക്കാം: “ഇതു ചെയ്യേ​ണ്ടതു ഉറക്കത്തിൽനി​ന്നു ഉണരു​വാൻ നാഴിക വന്നിരി​ക്കു​ന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറിക​യാൽ തന്നേ; നാം വിശ്വ​സിച്ച സമയ​ത്തെ​ക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തി​രി​ക്കു​ന്നു. രാത്രി കഴിവാ​റാ​യി പകൽ അടുത്തി​രി​ക്കു​ന്നു; അതു​കൊ​ണ്ടു നാം ഇരുട്ടി​ന്റെ പ്രവൃ​ത്തി​കളെ വെച്ചു​ക​ളഞ്ഞു വെളി​ച്ച​ത്തി​ന്റെ ആയുധ​വർഗ്ഗം ധരിച്ചു​കൊൾക. പകൽസ​മ​യത്തു എന്നപോ​ലെ നാം മര്യാ​ദ​യാ​യി നടക്ക; വെറി​ക്കൂ​ത്തു​ക​ളി​ലും. മദ്യപാ​ന​ങ്ങ​ളി​ലു​മല്ല, ശയന​മോ​ഹ​ങ്ങ​ളി​ലും ദുഷ്‌കാ​മ​ങ്ങ​ളി​ലു​മല്ല, പിണക്ക​ത്തി​ലും അസൂയ​യി​ലു​മല്ല. കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ത്തന്നേ ധരിച്ചു​കൊൾവിൻ. മോഹങ്ങൾ ജനിക്കു​മാ​റു ജഡത്തി​ന്നാ​യി ചിന്തി​ക്ക​രു​തു.”—റോമർ 13:11-14.

32. ദൈവ​ജ​ന​ത്തിന്‌ എന്ത്‌ ഉറപ്പ്‌ ലഭിച്ചി​രി​ക്കു​ന്നു?

32 തന്റെ ബുദ്ധി​യു​പ​ദേശം പിൻപ​റ്റു​ന്ന​വ​രോട്‌ യഹോവ തുടർന്നും പ്രീതി കാണി​ക്കും. സുവാർത്ത പ്രസംഗം നിർവ​ഹി​ക്കാൻ ആവശ്യ​മായ ബലവും പ്രാപ്‌തി​യും അവൻ അവർക്കു പ്രദാനം ചെയ്യും. (2 കൊരി​ന്ത്യർ 4:7) യഹോവ തന്റെ ദാസന്മാ​രെ, അവരുടെ നായക​നായ യേശു​വി​നെ ഉപയോ​ഗി​ക്കു​ന്നതു പോ​ലെ​തന്നെ ഉപയോ​ഗി​ക്കും. അങ്ങനെ, സുവാർത്താ സന്ദേശം​കൊണ്ട്‌ സൗമ്യ​രു​ടെ ഹൃദയത്തെ സ്‌പർശി​ക്കേ​ണ്ട​തിന്‌ അവൻ അവരുടെ വായെ “മൂർച്ച​യുള്ള വാൾപോ​ലെ”യാക്കും. (മത്തായി 28:19, 20) അവൻ തന്റെ ജനത്തെ “തന്റെ കയ്യുടെ നിഴലിൽ” സംരക്ഷി​ക്കും. ‘മിനു​ക്കിയ അമ്പു’ പോലെ അവൻ അവരെ “തന്റെ പൂണി​യിൽ” മറച്ചു​വെ​ക്കും. യഹോവ തന്റെ ജനത്തെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല!—സങ്കീർത്തനം 94:14; യെശയ്യാ​വു 49:2, 15.

[അടിക്കു​റിപ്പ്‌]

a “ദൈവ​പു​ത്ര​നും തന്റെ തല തകർക്കു​ന്നവൻ എന്നു മുൻകൂ​ട്ടി പറയ​പ്പെ​ട്ടി​രു​ന്ന​വ​നും ആയ യേശു​വി​നെ നശിപ്പി​ക്കാൻ സാത്താൻ തന്നാലാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. (ഉല്‌പ 3:15) യേശു​വി​നെ ഗർഭം ധരിക്കു​മെന്നു മറിയയെ അറിയി​ച്ചു​കൊണ്ട്‌ ഗബ്രീ​യേൽ ദൂതൻ അവളോട്‌ ഇങ്ങനെ പറഞ്ഞു: ‘പരിശു​ദ്ധാ​ത്മാ​വു നിന്റെ​മേൽ വരും; അത്യു​ന്ന​തന്റെ ശക്തി നിന്റെ​മേൽ നിഴലി​ടും; ആകയാൽ ഉത്ഭവി​ക്കുന്ന വിശു​ദ്ധ​പ്രജ ദൈവ​പു​ത്രൻ എന്നു വിളി​ക്ക​പ്പെ​ടും.’ (ലൂക്കൊ 1:35) യഹോവ തന്റെ പുത്രനെ കാത്തു​പ​രി​പാ​ലി​ച്ചു. ശിശു ആയിരു​ന്ന​പ്പോൾ യേശു​വി​നെ നശിപ്പി​ക്കാ​നുള്ള സാത്താന്റെ ശ്രമങ്ങൾ പരാജ​യ​പ്പെട്ടു.”—വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച തിരു​വെ​ഴു​ത്തു​ക​ളിൽ നിന്നുള്ള ഉൾക്കാഴ്‌ച, വാല്യം 2 (ഇംഗ്ലീഷ്‌), പേജ്‌ 868.

[അധ്യയന ചോദ്യ​ങ്ങൾ]

[139-ാം പേജിലെ ചിത്രം]

യഹോവയുടെ പൂണി​യി​ലെ ‘മിനു​ക്കിയ അമ്പ്‌’ പോ​ലെ​യാണ്‌ മിശിഹാ

[141-ാം പേജിലെ ചിത്രം]

മിശിഹാ “ജാതി​കൾക്കു പ്രകാശ”മായി​രി​ക്കു​ന്നു

[147-ാം പേജിലെ ചിത്രം]

ഒരു അമ്മയ്‌ക്കു കുഞ്ഞി​നോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കാൾ വലുതാണ്‌ ദൈവ​ത്തി​നു തന്റെ ജനത്തോ​ടുള്ള സ്‌നേഹം