വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കൈ കുറുകിയിട്ടില്ല

യഹോവയുടെ കൈ കുറുകിയിട്ടില്ല

അധ്യായം ഇരുപത്‌

യഹോ​വ​യു​ടെ കൈ കുറു​കി​യി​ട്ടി​ല്ല

യെശയ്യാവു 59:1-21

1. യഹൂദ​യി​ലെ സ്ഥിതി​വി​ശേഷം എന്ത്‌, പലരും എന്തു ചിന്തി​ക്കു​ന്നു?

 യഹൂദ​യി​ലെ ജനങ്ങൾ യഹോ​വ​യു​മാ​യുള്ള ഒരു ഉടമ്പടി ബന്ധത്തി​ലാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. എന്നാൽ, ദേശത്ത്‌ സർവത്ര കുഴപ്പ​ങ്ങ​ളാണ്‌. നീതി നടക്കു​ന്നില്ല, കുറ്റകൃ​ത്യ​വും അക്രമ​വും നടമാ​ടു​ന്നു. സ്ഥിതി​ഗ​തി​കൾ മെച്ച​പ്പെ​ടു​മെന്ന യാതൊ​രു പ്രത്യാ​ശ​യു​മില്ല. എവി​ടെ​യോ ഗുരു​ത​ര​മായ കുഴപ്പ​മുണ്ട്‌. യഹോവ കാര്യങ്ങൾ നേരെ​യാ​ക്കു​മോ എന്ന്‌ പലരും ചിന്തി​ക്കു​ന്നു. യെശയ്യാ​വി​ന്റെ നാളു​ക​ളി​ലെ അവസ്ഥ ഇതാണ്‌. എന്നാൽ അതേക്കു​റി​ച്ചുള്ള യെശയ്യാ​വി​ന്റെ വിവരണം വെറു​മൊ​രു ചരി​ത്രമല്ല. ദൈവത്തെ ആരാധി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും അതേസ​മയം അവന്റെ നിയമങ്ങൾ അവഗണി​ക്കു​ക​യും ചെയ്യു​ന്ന​വർക്കുള്ള പ്രാവ​ച​നിക മുന്നറി​യി​പ്പു​കൾ അവന്റെ വാക്കു​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നു. ദുർഘ​ട​വും ആപത്‌ക​ര​വു​മായ ഈ നാളു​ക​ളിൽ പോലും യഹോ​വയെ സേവി​ക്കാൻ കഠിന​ശ്രമം ചെയ്യുന്ന സകലർക്കു​മുള്ള ഊഷ്‌മ​ള​മായ പ്രോ​ത്സാ​ഹ​ന​വും യെശയ്യാ​വു 59-ാം അധ്യാ​യ​ത്തിൽ കാണാം.

സത്യ​ദൈ​വ​ത്തിൽനിന്ന്‌ ഒറ്റപ്പെ​ട്ട​വർ

2, 3. യഹോവ എന്തു​കൊ​ണ്ടാണ്‌ യഹൂദയെ രക്ഷിക്കാ​ത്തത്‌?

2 ഇതൊന്നു ചിന്തി​ക്കുക—യഹോ​വ​യു​ടെ ഉടമ്പടി ജനത വിശ്വാ​സ​ത്യാ​ഗി​കൾ ആയിത്തീർന്നി​രി​ക്കു​ന്നു! അവർ തങ്ങളുടെ സ്രഷ്ടാ​വി​നെ​തി​രെ പുറം​തി​രി​ഞ്ഞി​രി​ക്കു​ന്നു. അങ്ങനെ, സംരക്ഷണം നൽകുന്ന അവന്റെ കൈക്കീ​ഴിൽനിന്ന്‌ അവർ വഴുതി മാറി​യി​രി​ക്കു​ന്നു. തന്മൂലം, അവർ ഇപ്പോൾ കടുത്ത അരിഷ്ട​ത​യി​ലാണ്‌. തങ്ങളുടെ കഷ്ടങ്ങൾക്ക്‌ അവർ ഒരുപക്ഷേ ദൈവ​ത്തെ​യാ​ണോ കുറ്റ​പ്പെ​ടു​ത്തു​ന്നത്‌? യെശയ്യാവ്‌ അവരോ​ടു പറയുന്നു: “രക്ഷിപ്പാൻ കഴിയാ​ത​വണ്ണം യഹോ​വ​യു​ടെ കൈ കുറു​കീ​ട്ടില്ല; കേൾപ്പാൻ കഴിയാ​ത​വണ്ണം അവന്റെ ചെവി മന്ദമാ​യി​ട്ടു​മില്ല. നിങ്ങളു​ടെ അകൃത്യ​ങ്ങൾ അത്രേ നിങ്ങ​ളെ​യും നിങ്ങളു​ടെ ദൈവ​ത്തെ​യും തമ്മിൽ ഭിന്നി​പ്പി​ച്ചി​രി​ക്കു​ന്നതു; നിങ്ങളു​ടെ പാപങ്ങൾ അത്രേ അവൻ കേൾക്കാ​ത​വണ്ണം അവന്റെ മുഖത്തെ നിങ്ങൾക്കു മറെക്കു​മാ​റാ​ക്കി​യതു.”—യെശയ്യാ​വു 59:1, 2.

3 ആ വാക്കുകൾ വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തും സത്യവു​മാണ്‌. യഹോവ ഇപ്പോ​ഴും രക്ഷയുടെ ദൈവ​മാണ്‌. ‘പ്രാർത്ഥന കേൾക്കു​ന്നവൻ’ എന്ന നിലയിൽ അവൻ തന്റെ വിശ്വസ്‌ത ദാസന്മാ​രു​ടെ പ്രാർഥ​ന​കൾക്കു ചെവി ചായ്‌ക്കു​ന്നു. (സങ്കീർത്തനം 65:2) എന്നാൽ അവൻ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ അനു​ഗ്ര​ഹി​ക്കു​ന്നില്ല. യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​യ​തി​ന്റെ കാരണ​ക്കാർ ജനങ്ങൾ തന്നെയാണ്‌. അവരുടെ ദുഷ്ടത നിമി​ത്ത​മാണ്‌ അവൻ അവരിൽനി​ന്നു തന്റെ മുഖം മറച്ചി​രി​ക്കു​ന്നത്‌.

4. യഹൂദ​യ്‌ക്ക്‌ എതി​രെ​യുള്ള ആരോ​പ​ണങ്ങൾ എന്തെല്ലാം?

4 യഹൂദ അങ്ങേയറ്റം വഴിപി​ഴച്ച രീതി​യിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു എന്നതാണു സത്യം. യെശയ്യാ​വി​ന്റെ പ്രവചനം അവർക്കെ​തി​രെ​യുള്ള ചില ആരോ​പ​ണങ്ങൾ പട്ടിക​പ്പെ​ടു​ത്തു​ന്നു: “നിങ്ങളു​ടെ കൈകൾ രക്തം​കൊ​ണ്ടും നിങ്ങളു​ടെ വിരലു​കൾ അകൃത്യം​കൊ​ണ്ടും മലിന​മാ​യി​രി​ക്കു​ന്നു; നിങ്ങളു​ടെ അധരങ്ങൾ ഭോഷ്‌കു സംസാ​രി​ക്കു​ന്നു; നിങ്ങളു​ടെ നാവു നീതി​കേടു ജപിക്കു​ന്നു.” (യെശയ്യാ​വു 59:3) ജനങ്ങൾ ഭോഷ്‌കു പറയുന്നു, നീതി​കെട്ട കാര്യങ്ങൾ സംസാ​രി​ക്കു​ന്നു. ‘കൈകൾ രക്തം​കൊണ്ട്‌ മലിന​മാ​യി​രി​ക്കു​ന്നു’ എന്ന പരാമർശം ചിലർ കൊല​പാ​തകം പോലും ചെയ്‌തി​രി​ക്കു​ന്ന​താ​യി സൂചി​പ്പി​ക്കു​ന്നു. കൊല​പാ​ത​കത്തെ മാത്രമല്ല, ‘സഹോ​ദ​രനെ ഹൃദയ​ത്തിൽ ദ്വേഷി​ക്കു​ന്ന​തി​നെ’ പോലും വിലക്കുന്ന ന്യായ​പ്ര​മാ​ണം നൽകിയ ദൈവ​ത്തിന്‌ എത്ര വലിയ അപമാനം! (ലേവ്യ​പു​സ്‌തകം 19:17) യഹൂദാ നിവാ​സി​ക​ളു​ടെ പാപങ്ങ​ളും അതിന്റെ ഒഴിവാ​ക്കാ​നാ​വാത്ത അനന്തര​ഫ​ല​ങ്ങ​ളും ഇന്നു ജീവി​ച്ചി​രി​ക്കുന്ന നാം ഓരോ​രു​ത്ത​രും പാപപൂർണ​മായ ചിന്തക​ളും വികാ​ര​ങ്ങ​ളും നിയ​ന്ത്രി​ക്കേ​ണ്ട​തുണ്ട്‌ എന്നു പഠിപ്പി​ക്കു​ന്നു. അങ്ങനെ ചെയ്യാ​ത്ത​പക്ഷം, നമ്മെ ദൈവ​ത്തിൽനിന്ന്‌ അകറ്റി​യേ​ക്കാ​വുന്ന ദുഷ്‌പ്ര​വൃ​ത്തി​കൾ നാം ചെയ്യാൻ ഇടവ​ന്നേ​ക്കാം.—റോമർ 12:9; ഗലാത്യർ 5:15; യാക്കോബ്‌ 1:14, 15.

5. യഹൂദ​യു​ടെ ദുഷിപ്പ്‌ എത്ര​ത്തോ​ളം ആയിരി​ക്കു​ന്നു?

5 പാപം ഒരു രോഗം പോലെ മുഴു ജനത​യെ​യും ബാധി​ച്ചി​രി​ക്കു​ന്നു. പ്രവചനം ഇങ്ങനെ പറയുന്നു: “ഒരുത്ത​നും നീതി​യോ​ടെ വ്യവഹ​രി​ക്കു​ന്നില്ല; ഒരുത്ത​നും സത്യ​ത്തോ​ടെ പ്രതി​വാ​ദി​ക്കു​ന്നില്ല; അവർ വ്യാജ​ത്തിൽ [“പൊള്ള​വാ​ദ​ങ്ങളെ,” “പി.ഒ.സി. ബൈ.”] ആശ്രയി​ച്ചു ഭോഷ്‌കു സംസാ​രി​ക്കു​ന്നു; അവർ കഷ്ടത്തെ ഗർഭം​ധ​രി​ച്ചു നീതി​കേ​ടി​നെ പ്രസവി​ക്കു​ന്നു.” (യെശയ്യാ​വു 59:4) ആരും നീതി​യായ കാര്യങ്ങൾ സംസാ​രി​ക്കു​ന്നില്ല. കോടതി വ്യവഹാ​ര​ങ്ങ​ളിൽ പോലും ആശ്രയ​യോ​ഗ്യ​നോ വിശ്വ​സ്‌ത​നോ ആയ ഒരാളെ കണ്ടെത്തുക ദുഷ്‌ക​ര​മാണ്‌. യഹൂദ യഹോ​വ​യ്‌ക്കു നേരെ പുറം​തി​രി​ഞ്ഞു കളഞ്ഞി​രി​ക്കു​ന്നു. അവൾ ജാതി​ക​ളു​മാ​യുള്ള സഖ്യങ്ങ​ളിൽ, ജീവനി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളിൽ പോലും, ആശ്രയി​ച്ചി​രി​ക്കു​ന്നു. ഇതെല്ലാം ‘ശൂന്യ​മാണ്‌,’ യാതൊ​രു വിലയും ഇല്ലാത്ത​താണ്‌. (യെശയ്യാ​വു 40:17, 23; 41:29) ആളുകൾ ഇതേക്കു​റി​ച്ചെ​ല്ലാം ധാരാളം സംസാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അതെല്ലാം വ്യർഥ​മാണ്‌. പല ആശയങ്ങ​ളും നിർദേ​ശി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും, അവ കഷ്ടത്തി​ലും നീതി​കേ​ടി​ലും കലാശി​ക്കു​ന്നു.

6. ക്രൈ​സ്‌ത​വ​ലോ​കം യഹൂദയെ പോലെ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

6 യഹൂദയിലെ അനീതി​ക്കും അക്രമ​ത്തി​നും ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ഒരു സമാനത കാണാം. (294-ാം പേജിലെ “വിശ്വാ​സ​ത്യാ​ഗി​നി​യായ യെരൂ​ശ​ലേം—ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രതി​മാ​തൃക” എന്ന ഭാഗം കാണുക.) ക്രൈ​സ്‌തവ രാഷ്‌ട്രങ്ങൾ ഉൾപ്പെ​ടുന്ന രണ്ട്‌ നിഷ്‌ഠു​ര​മായ ലോക​യു​ദ്ധങ്ങൾ നടന്നി​രി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതവി​ഭാ​ഗ​ങ്ങൾക്ക്‌ അതിലെ അംഗങ്ങൾക്കി​ട​യി​ലെ വർഗീയ വെടി​പ്പാ​ക്ക​ലും ഗോ​ത്രാ​ന്തര കൂട്ട​ക്കൊ​ല​യും അവസാ​നി​പ്പി​ക്കാൻ ഇന്നുവരെ കഴിഞ്ഞി​ട്ടില്ല. (2 തിമൊ​ഥെ​യൊസ്‌ 3:5) ദൈവ​രാ​ജ്യ​ത്തിൽ ആശ്രയി​ക്കാൻ യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ചെ​ങ്കി​ലും, ക്രൈ​സ്‌ത​വ​ലോക രാഷ്‌ട്രങ്ങൾ സുരക്ഷി​ത​ത്വ​ത്തി​നാ​യി സൈനിക ആയുധ​ങ്ങ​ളി​ലും രാഷ്‌ട്രീയ സഖ്യങ്ങ​ളി​ലും ആശ്രയി​ക്കു​ന്ന​തിൽ തുടരു​ന്നു. (മത്തായി 6:10) ലോക​ത്തി​ലെ ആയുധ നിർമാ​താ​ക്ക​ളിൽ അധിക​വും ക്രൈ​സ്‌ത​വ​ലോക രാഷ്‌ട്ര​ങ്ങ​ളി​ലാണ്‌ ഉള്ളത്‌! അതേ, സുരക്ഷിത ഭാവി​ക്കാ​യി മനുഷ്യ ശ്രമങ്ങ​ളി​ലും സംഘട​ന​ക​ളി​ലും ആശ്രയി​ക്കുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ആശ്രയ​വും ‘ശൂന്യ​മാണ്‌.’

തിക്തമായ അനന്തര​ഫ​ലം

7. യഹൂദ​യു​ടെ പദ്ധതികൾ ഹാനി വരുത്തി​വെ​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 വിഗ്രഹാരാധനയും വഞ്ചനയും ഒരു നല്ല സമൂഹത്തെ വാർത്തെ​ടു​ക്കു​ക​യില്ല. അത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നതു നിമിത്തം അവിശ്വസ്‌ത യഹൂദർ തങ്ങൾ വിതച്ച​തി​ന്റെ തിക്തഫലം കൊയ്യു​ക​യാണ്‌. നാം ഇങ്ങനെ വായി​ക്കു​ന്നു: “അവർ അണലി​മുട്ട പൊരു​ന്നു​ക​യും ചിലന്തി​വല നെയ്യു​ക​യും ചെയ്യുന്നു; ആ മുട്ട തിന്നു​ന്നവൻ മരിക്കും; പൊട്ടി​ച്ചാൽ അണലി പുറത്തു​വ​രു​ന്നു.” (യെശയ്യാ​വു 59:5) തുടക്കം മുതൽ ഒടുക്കം വരെ യഹൂദ​യു​ടെ ആസൂ​ത്ര​ണങ്ങൾ യാതൊ​രു നല്ല ഫലവും കൈവ​രു​ത്തു​ന്നില്ല. അവരുടെ തെറ്റായ ചിന്താ​ഗ​തി​യു​ടെ ഫലം ഹാനി​ക​ര​മാണ്‌. വിഷമുള്ള ഒരു പാമ്പിന്റെ മുട്ട വിരിഞ്ഞ്‌ വിഷമുള്ള പാമ്പിൻകു​ഞ്ഞു​ങ്ങൾ ഉണ്ടാകു​ന്നതു പോ​ലെ​യാണ്‌ അത്‌. അതിന്റെ ദോഷ​ഫലം ആ ജനതതന്നെ അനുഭ​വി​ക്കു​ന്നു.

8. യഹൂദ​യു​ടേത്‌ തെറ്റായ ചിന്താ​ഗതി ആണെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

8 ആത്മസംരക്ഷണാർഥം ചില യഹൂദാ നിവാ​സി​കൾ അക്രമ​പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ട്ടേ​ക്കാം, എന്നാൽ അത്‌ അവർക്കു ഗുണക​ര​മാ​കില്ല. മാറാ​ലകൾ കഠിന കാലാ​വ​സ്ഥ​യിൽനി​ന്നു സംരക്ഷണം നൽകുന്ന യഥാർഥ വസ്‌ത്ര​ത്തി​നു പകരമാ​കാ​ത്തതു പോലെ, ശാരീ​രിക ബലം ഒരു സംരക്ഷ​ണ​മെന്ന നിലയിൽ യഹോ​വ​യി​ലുള്ള ആശ്രയ​ത്തി​നും നീതി​പ്ര​വൃ​ത്തി​കൾക്കും പകരമാ​കു​ന്നില്ല. യെശയ്യാവ്‌ പ്രഖ്യാ​പി​ക്കു​ന്നു: “അവർ നെയ്‌തതു [“ആ മാറാ​ലകൾ,” “ഓശാന ബൈ.”] വസ്‌ത്ര​ത്തി​ന്നു കൊള്ളു​ക​യില്ല; അവരുടെ പണി അവർക്കു പുതപ്പാ​ക​യും ഇല്ല; അവരുടെ പ്രവൃ​ത്തി​കൾ നീതി​കെട്ട പ്രവൃ​ത്തി​കൾ; സാഹസ​കർമ്മങ്ങൾ [‘അക്രമ​പ്ര​വൃ​ത്തി​കൾ,’ “ഓശാന ബൈ.”] അവരുടെ കൈക്കൽ ഉണ്ടു. അവരുടെ കാൽ ദോഷ​ത്തി​ന്നാ​യി ഓടുന്നു; കുററ​മി​ല്ലാത്ത രക്തം ചിന്നു​വാൻ അവർ ബദ്ധപ്പെ​ടു​ന്നു; അവരുടെ നിരൂ​പ​ണങ്ങൾ അന്യാ​യ​നി​രൂ​പ​ണങ്ങൾ ആകുന്നു; ശൂന്യ​വും നാശവും അവരുടെ പാതക​ളിൽ ഉണ്ടു.” (യെശയ്യാ​വു 59:6, 7) യഹൂദ​യു​ടെ ചിന്താ​ഗതി തെറ്റാണ്‌. പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ അക്രമ മാർഗങ്ങൾ അവലം​ബി​ക്കു​ന്ന​തി​ലൂ​ടെ, ഭക്തികെട്ട ഒരു മനോ​ഭാ​വ​മാണ്‌ അവൾ പ്രകട​മാ​ക്കു​ന്നത്‌. ഈ അക്രമ​ത്തി​ന്റെ ഇരകൾ നിർദോ​ഷി​കൾ, ചിലർ ദൈവ​ത്തി​ന്റെ യഥാർഥ ദാസന്മാർ, ആണെന്ന​തിൽ അവൾക്ക്‌ യാതൊ​രു കൂസലു​മില്ല.

9. യഥാർഥ സമാധാ​നം കൈവ​രി​ക്കാൻ ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാർക്കു കഴിയാ​ത്തത്‌ എന്തു​കൊണ്ട്‌?

9 ഈ നിശ്വസ്‌ത മൊഴി​കൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ രക്തപങ്കി​ല​മായ ചരി​ത്രത്തെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു. ക്രിസ്‌ത്യാ​നി​ത്വ​ത്തെ ഇത്ര നീചമാ​യി വരച്ചു​കാ​ട്ടി​യ​തിന്‌ യഹോവ അവളോ​ടു തീർച്ച​യാ​യും കണക്കു ചോദി​ക്കും! യെശയ്യാ​വി​ന്റെ നാളിലെ യഹൂദ​ന്മാ​രെ പോലെ, ക്രൈ​സ്‌ത​വ​ലോ​കം ധാർമി​ക​മാ​യി വികല​മായ ഒരു ഗതിയാണ്‌ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌. കാരണം, പ്രാ​യോ​ഗി​ക​മായ ഏക മാർഗം അതാ​ണെന്ന്‌ അവളുടെ നേതാ​ക്ക​ന്മാർ വിശ്വ​സി​ക്കു​ന്നു. അവർ സമാധാ​നത്തെ കുറിച്ചു പ്രസം​ഗി​ക്കു​ന്നെ​ങ്കി​ലും, അനീതി​പ​ര​മാ​യാണ്‌ പ്രവർത്തി​ക്കു​ന്നത്‌. എത്ര വലിയ ഇരട്ടത്താ​പ്പു​നയം! ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാർ ഈ തന്ത്രം ഉപയോ​ഗി​ക്കു​ന്ന​തി​നാൽ, യഥാർഥ സമാധാ​നം കൈവ​രി​ക്കാൻ അവർക്ക്‌ ഒരിക്ക​ലും കഴിയു​ക​യില്ല. അതു പ്രവചനം പറയു​ന്നതു പോ​ലെ​യാണ്‌: “സമാധാ​ന​ത്തി​ന്റെ വഴി അവർ അറിയു​ന്നില്ല; അവരുടെ നടപ്പിൽ ന്യായ​വും ഇല്ല; അവർ തങ്ങൾക്കാ​യി വളഞ്ഞ പാതകളെ ഉണ്ടാക്കി​യി​രി​ക്കു​ന്നു; അവയിൽ നടക്കു​ന്ന​വ​നൊ​രു​ത്ത​നും സമാധാ​നം അറിക​യില്ല.”—യെശയ്യാ​വു 59:8.

ആത്മീയ അന്ധകാ​ര​ത്തിൽ തപ്പിത്ത​ട​യു​ന്നു

10. യഹൂദ​യെ​പ്രതി യെശയ്യാവ്‌ എന്ത്‌ ഏറ്റുപ​റ​യു​ന്നു?

10 യഹൂദയുടെ ദുഷ്ടവും നാശക​ര​വു​മായ വഴികളെ യഹോ​വ​യ്‌ക്ക്‌ അനു​ഗ്ര​ഹി​ക്കാ​നാ​വില്ല. (സങ്കീർത്തനം 11:5) അതിനാൽ മുഴു ജനത​യെ​യും പ്രതി​നി​ധീ​ക​രിച്ച്‌ സംസാ​രി​ക്കവേ, യെശയ്യാവ്‌ യഹൂദ​യു​ടെ പാപം ഏറ്റുപ​റ​യു​ന്നു: “ന്യായം ഞങ്ങളോ​ടു അകന്നു ദൂരമാ​യി​രി​ക്കു​ന്നു; നീതി ഞങ്ങളോ​ടു എത്തി​ക്കൊ​ള്ളു​ന്ന​തു​മില്ല; ഞങ്ങൾ പ്രകാ​ശ​ത്തി​ന്നാ​യി​ട്ടു കാത്തി​രു​ന്നു; എന്നാൽ ഇതാ, ഇരുട്ടു; വെളി​ച്ച​ത്തി​ന്നാ​യി​ട്ടു കാത്തി​രു​ന്നു; എന്നാൽ ഇതാ അന്ധകാ​ര​ത്തിൽ ഞങ്ങൾ നടക്കുന്നു. ഞങ്ങൾ കുരു​ട​ന്മാ​രെ​പ്പോ​ലെ ചുവർ തപ്പിന​ട​ക്കു​ന്നു; കണ്ണില്ലാ​ത്ത​വ​രെ​പ്പോ​ലെ തപ്പിത്ത​ടഞ്ഞു നടക്കുന്നു; സന്ധ്യാ​സ​മ​യത്തു എന്നപോ​ലെ ഞങ്ങൾ മദ്ധ്യാ​ഹ്ന​ത്തിൽ ഇടറുന്നു; ആരോ​ഗ്യ​മു​ള്ള​വ​രു​ടെ മദ്ധ്യേ ഞങ്ങൾ മരിച്ച​വ​രെ​പ്പോ​ലെ ആകുന്നു. ഞങ്ങൾ എല്ലാവ​രും കരടി​ക​ളെ​പ്പോ​ലെ അലറുന്നു; പ്രാവു​ക​ളെ​പ്പോ​ലെ ഏററവും കുറു​കു​ന്നു.” (യെശയ്യാ​വു 59:9-11എ) ദൈവ​ത്തി​ന്റെ വചനം തങ്ങളുടെ കാലു​കൾക്ക്‌ ഒരു ദീപവും പാതയ്‌ക്ക്‌ ഒരു പ്രകാ​ശ​വും ആയിരി​ക്കാൻ യഹൂദ​ന്മാർ അനുവ​ദി​ച്ചി​ട്ടില്ല. (സങ്കീർത്തനം 119:105) അതിന്റെ ഫലമായി, എങ്ങും അന്ധകാരം വ്യാപി​ച്ചി​രി​ക്കു​ക​യാണ്‌. നട്ടുച്ച​യ്‌ക്കു പോലും അവർ രാത്രി​യിൽ എന്നപോ​ലെ തപ്പിന​ട​ക്കു​ന്നു. അവർ മരിച്ച​വരെ പോ​ലെ​യാണ്‌. ആശ്വാ​സ​ത്തി​നാ​യി കാംക്ഷി​ക്കവേ അവർ വിശന്നു​വ​ല​ഞ്ഞ​തോ മുറി​വേ​റ്റ​തോ ആയ കരടി​കളെ പോലെ അലറുന്നു. ചിലർ ഒറ്റപ്പെ​ട്ടു​പോയ പ്രാവു​കളെ പോലെ ദയനീ​യ​മാ​യി കുറു​കു​ന്നു.

11. നീതി​ക്കും രക്ഷയ്‌ക്കും വേണ്ടി​യുള്ള യഹൂദ​യു​ടെ പ്രത്യാശ അസ്ഥാന​ത്താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 യഹൂദയുടെ ദുരവ​സ്ഥ​യ്‌ക്കു കാരണം ദൈവ​ത്തി​നെ​തി​രെ​യുള്ള മത്സരമാ​ണെന്ന്‌ യെശയ്യാ​വിന്‌ നന്നായി അറിയാം. അവൻ പറയുന്നു: “ഞങ്ങൾ ന്യായ​ത്തി​ന്നാ​യി കാത്തി​രി​ക്കു​ന്നു എങ്കിലും ഒട്ടുമില്ല; രക്ഷെക്കാ​യി കാത്തി​രി​ക്കു​ന്നു; എന്നാൽ അതു ഞങ്ങളോ​ടു അകന്നി​രി​ക്കു​ന്നു. ഞങ്ങളുടെ അതി​ക്ര​മങ്ങൾ നിന്റെ മുമ്പാകെ പെരു​കി​യി​രി​ക്കു​ന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോ​ധ​മാ​യി സാക്ഷീ​ക​രി​ക്കു​ന്നു; ഞങ്ങളുടെ അതി​ക്ര​മങ്ങൾ ഞങ്ങൾക്കു ബോദ്ധ്യ​മാ​യി​രി​ക്കു​ന്നു: ഞങ്ങളുടെ അകൃത്യ​ങ്ങളെ ഞങ്ങൾ അറിയു​ന്നു. അതി​ക്രമം ചെയ്‌തു യഹോ​വയെ നിഷേ​ധി​ക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടു​മാ​റുക, പീഡന​വും മത്സരവും സംസാ​രി​ക്കുക, വ്യാജ​വാ​ക്കു​കളെ ഗർഭം​ധ​രി​ച്ചു ഹൃദയ​ത്തിൽനി​ന്നു ഉച്ചരി​ക്കുക എന്നിവ തന്നേ.” (യെശയ്യാ​വു 59:11ബി-13) യഹൂദാ നിവാ​സി​കൾ അനുത​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാൽ, അവരുടെ പാപങ്ങൾ ഇതുവ​രെ​യും ക്ഷമിച്ചു​കി​ട്ടി​യി​ട്ടില്ല. ജനങ്ങൾ യഹോ​വയെ ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാൽ, നീതി ദേശത്തെ വിട്ടി​രി​ക്കു​ന്നു. അവർ എല്ലാ വിധത്തി​ലും തെറ്റു​കാർ എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. അവർ തങ്ങളുടെ സഹോ​ദ​ര​ങ്ങളെ അടിച്ച​മർത്തുക പോലും ചെയ്‌തി​രി​ക്കു​ന്നു. ഇന്നു ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ഉള്ളവരു​മാ​യി എത്ര സാമ്യം! അനേക​രും നീതിയെ അവഗണി​ക്കുക മാത്രമല്ല, ദൈവ​ഹി​തം ചെയ്യാൻ ശ്രമി​ക്കുന്ന യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​കളെ കഠിന​മാ​യി പീഡി​പ്പി​ക്കു​ക​യും ചെയ്യുന്നു.

യഹോവ ന്യായ​വി​ധി നടത്തുന്നു

12. യഹൂദ​യിൽ നീതി നടത്താൻ ചുമത​ല​യു​ള്ള​വ​രു​ടെ മനോ​ഭാ​വം എന്ത്‌?

12 യഹൂദയിൽ ന്യായ​വും നീതി​യും സത്യവും ഇല്ലാത്ത​താ​യി തോന്നു​ന്നു. “അങ്ങനെ ന്യായം പിന്മാറി നീതി അകന്നു​നി​ല്‌ക്കു​ന്നു; സത്യം വീഥി​യിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയു​ന്ന​തു​മില്ല.” (യെശയ്യാ​വു 59:14) യഹൂദ​യി​ലെ പട്ടണവാ​തി​ലു​കൾക്കു പിന്നി​ലാ​യി, നിയമ​പ​ര​മായ കേസുകൾ നടത്താൻ പ്രായ​മേ​റിയ പുരു​ഷ​ന്മാർ കൂടി​വ​രുന്ന പൊതു​വീ​ഥി​കൾ ഉണ്ട്‌. (രൂത്ത്‌ 4:1, 2, 11) അത്തരം പുരു​ഷ​ന്മാർ നീതി​യിൽ ന്യായ​വി​ധി നടത്തു​ക​യും ന്യായം പിന്തു​ട​രു​ക​യും വേണം, അവർ കൈക്കൂ​ലി വാങ്ങരുത്‌. (ആവർത്ത​ന​പു​സ്‌തകം 16:18-20, NW) എന്നാൽ തങ്ങളുടെ സ്വാർഥ​പ​ര​മായ ആശയങ്ങൾക്കു ചേർച്ച​യിൽ അവർ ന്യായം വിധി​ക്കു​ന്നു. അതിലും മോശം, ആത്മാർഥ​മാ​യി നന്മ ചെയ്യാൻ ശ്രമി​ക്കു​ന്ന​വരെ അവർ തങ്ങളുടെ ഇരകളാ​യി വീക്ഷി​ക്കു​ന്നു എന്നതാണ്‌. നാം വായി​ക്കു​ന്നു: “സത്യം കാണാ​തെ​യാ​യി; ദോഷം വിട്ടക​ലു​ന്നവൻ കവർച്ച​യാ​യി ഭവിക്കു​ന്നു.”—യെശയ്യാ​വു 59:15എ.

13. യഹൂദ​യി​ലെ ന്യായാ​ധി​പ​ന്മാർ തങ്ങളുടെ കടമ നിർവ​ഹി​ക്കു​ന്ന​തിൽ അനാസ്ഥ കാണി​ക്കു​ന്ന​തി​നാൽ യഹോവ എന്തു ചെയ്യും?

13 ധാർമിക വൈക​ല്യ​ത്തി​നെ​തി​രെ സംസാ​രി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നവർ, ദൈവം അന്ധനോ അജ്ഞനോ അശക്തനോ അല്ല എന്ന കാര്യം വിസ്‌മ​രി​ക്കു​ന്നു. യെശയ്യാവ്‌ എഴുതു​ന്നു: “യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്‌ക​നി​മി​ത്തം അവന്നു അനിഷ്ടം തോന്നു​ന്നു. ആരും ഇല്ലെന്നു അവൻ കണ്ടു പക്ഷവാദം ചെയ്‌വാൻ ആരും ഇല്ലായ്‌ക​യാൽ ആശ്ചര്യ​പ്പെട്ടു; അതു​കൊ​ണ്ടു അവന്റെ ഭുജം തന്നേ അവന്നു രക്ഷ വരുത്തി, അവന്റെ നീതി അവനെ താങ്ങി.” (യെശയ്യാ​വു 59:15ബി, 16) നിയമിത ന്യായാ​ധി​പ​ന്മാർ തങ്ങളുടെ കടമ നിർവ​ഹി​ക്കു​ന്ന​തിൽ അനാസ്ഥ കാണി​ക്കു​ന്ന​തി​നാൽ, യഹോവ കാര്യ​ങ്ങ​ളിൽ ഇടപെ​ടും. അപ്പോൾ അവൻ നീതി​യോ​ടെ​യും അധികാ​ര​ത്തോ​ടെ​യും പ്രവർത്തി​ക്കും.

14. (എ) ഇന്നത്തെ പലർക്കും എങ്ങനെ​യുള്ള മനോ​ഭാ​വ​മാണ്‌ ഉള്ളത്‌? (ബി) പ്രവർത്ത​ന​ത്തി​നാ​യി യഹോവ എങ്ങനെ ഒരുങ്ങു​ന്നു?

14 സമാനമായ സാഹച​ര്യ​മാണ്‌ ഇന്നു നിലവി​ലു​ള്ളത്‌. അനേകർക്കും “സകല ധാർമിക ബോധ​വും നഷ്ടപ്പെ​ട്ടി​രി​ക്കുന്ന” ഒരു ലോക​ത്തി​ലാ​ണു നാം ജീവി​ക്കു​ന്നത്‌. (എഫെസ്യർ 4:19, NW) ഭൂമി​യിൽനി​ന്നു തിന്മ നീക്കം ചെയ്യാൻ ദൈവം ഇടപെ​ടു​മെന്ന്‌ അധിക​മാ​രും കരുതു​ന്നില്ല. എന്നാൽ മനുഷ്യ കാര്യാ​ദി​കളെ യഹോവ സുസൂ​ക്ഷ്‌മം വീക്ഷി​ക്കു​ന്നു എന്ന്‌ യെശയ്യാ പ്രവചനം പ്രകട​മാ​ക്കു​ന്നു. അവൻ ന്യായ​ത്തീർപ്പു​കൾ അറിയി​ക്കു​ന്നു. തന്റെ സമയത്ത്‌ അവയനു​സ​രിച്ച്‌ അവൻ പ്രവർത്തി​ക്കു​ന്നു. അവന്റെ ന്യായ​വി​ധി​കൾ നിഷ്‌പ​ക്ഷ​മാ​ണോ? അതേ എന്ന്‌ യെശയ്യാവ്‌ പ്രകട​മാ​ക്കു​ന്നു. യഹൂദ ജനതയു​ടെ കാര്യ​ത്തിൽ അവൻ എഴുതു​ന്നു: “അവൻ [യഹോവ] നീതി ഒരു കവചം​പോ​ലെ ധരിച്ചു രക്ഷ എന്ന തലക്കോ​രിക തലയിൽ ഇട്ടു; അവൻ പ്രതി​കാ​ര​വ​സ്‌ത്ര​ങ്ങളെ ഉടുത്തു, തീക്ഷ്‌ണത ഒരു മേലങ്കി​പോ​ലെ പുതെച്ചു.” (യെശയ്യാ​വു 59:17) ഈ പ്രാവ​ച​നിക വാക്കുകൾ, യുദ്ധത്തി​നു തയ്യാ​റെ​ടു​ക്കുന്ന ഒരു യോദ്ധാവ്‌ ആയി യഹോ​വയെ ചിത്രീ​ക​രി​ക്കു​ന്നു. തന്റെ പക്ഷത്തെ വിജയി​പ്പി​ക്കാൻ അവൻ ദൃഢചി​ത്ത​നാണ്‌. തന്റെ സമ്പൂർണ​വും അവിതർക്കി​ത​വു​മായ നീതി സംബന്ധിച്ച്‌ അവൻ ഉറപ്പു​ള്ള​വ​നാണ്‌. തന്റെ ന്യായ​വി​ധി നിർവ​ഹ​ണ​ത്തിൽ അവൻ യാതൊ​രു ഭയവു​മി​ല്ലാ​തെ തീക്ഷ്‌ണത കാണി​ക്കും. നീതി വിജയി​ക്കു​മെന്ന കാര്യ​ത്തിൽ യാതൊ​രു സംശയ​വു​മില്ല.

15. (എ) യഹോവ തന്റെ ന്യായ​വി​ധി നടത്തു​മ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ നടത്ത എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കും? (ബി) യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ സംബന്ധിച്ച്‌ എന്തു പറയാ​നാ​കും?

15 ഇന്നു ചില ദേശങ്ങ​ളിൽ, സത്യത്തെ എതിർക്കു​ന്നവർ വ്യാജ​വും അപകീർത്തി​ക​ര​വു​മായ വിവരങ്ങൾ പ്രചരി​പ്പി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ദാസന്മാ​രു​ടെ വേലയ്‌ക്കു തടയി​ടാൻ ശ്രമി​ക്കു​ന്നു. സത്യ​ക്രി​സ്‌ത്യാ​നി​കൾ സത്യത്തി​നാ​യി നില​കൊ​ള്ളാൻ മടിക്കു​ന്നില്ല. എന്നാൽ അവർ ഒരിക്ക​ലും വ്യക്തി​പ​ര​മാ​യി പ്രതി​കാ​രം ചെയ്യു​ന്നില്ല. (റോമർ 12:19) വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രൈ​സ്‌ത​വ​ലോ​ക​ത്തോ​ടു യഹോവ കണക്കു തീർക്കു​മ്പോൾ പോലും, ഭൂമി​യി​ലെ അവന്റെ ദാസന്മാർക്ക്‌ അവളെ നശിപ്പി​ക്കു​ന്ന​തിൽ യാതൊ​രു പങ്കും ഉണ്ടായി​രി​ക്കില്ല. പ്രതി​കാ​രം യഹോ​വ​യ്‌ക്ക്‌ ഉള്ളതാ​ണെ​ന്നും അതിന്റെ സമയം വരു​മ്പോൾ അവൻ ഉചിത​മായ നടപടി എടുക്കു​മെ​ന്നും അവർക്ക​റി​യാം. പ്രവചനം നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “അവരുടെ ക്രിയ​കൾക്കു തക്കവണ്ണം അവൻ പകരം ചെയ്യും; തന്റെ വൈരി​കൾക്കു ക്രോ​ധ​വും തന്റെ ശത്രു​ക്കൾക്കു പ്രതി​കാ​ര​വും തന്നേ; ദ്വീപു​വാ​സി​ക​ളോ​ടു അവൻ പ്രതി​ക്രിയ ചെയ്യും.” (യെശയ്യാ​വു 59:18) യെശയ്യാ​വി​ന്റെ നാളി​ലേതു പോലെ, ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ നിഷ്‌പ​ക്ഷ​വും സമഗ്ര​വും ആയിരി​ക്കും. വിദൂര ‘ദ്വീപു​വാ​സിക’ളുടെ അടുക്കൽ പോലും അവന്റെ ന്യായ​വി​ധി​കൾ എത്തും. ഒരുവന്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​യിൽനിന്ന്‌ രക്ഷപ്പെട്ട്‌ മറഞ്ഞി​രി​ക്കാൻ പറ്റിയ ഒരു സ്ഥലവും ഉണ്ടായി​രി​ക്കു​ക​യില്ല.

16. യഹോ​വ​യു​ടെ ന്യായ​വി​ധി​യെ ആർ അതിജീ​വി​ക്കും, തങ്ങളുടെ അതിജീ​വ​ന​ത്തിൽനിന്ന്‌ അവർ എന്തു പഠിക്കും?

16 ശരിയായതു ചെയ്യാൻ കഠിന​ശ്രമം ചെയ്യു​ന്ന​വരെ യഹോവ നീതി​യോ​ടെ ന്യായം വിധി​ക്കു​ന്നു. ഭൂമി​യു​ടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ—മുഴു​ഭൂ​മി​യി​ലും—അങ്ങനെ​യു​ള്ളവർ അതിജീ​വി​ക്കു​മെന്ന്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു. യഹോ​വ​യു​ടെ സംരക്ഷണം ലഭിക്കു​മ്പോൾ അവർക്ക്‌ അവനോ​ടുള്ള ഭക്തിയും ആദരവും വർധി​ക്കും. (മലാഖി 1:11) നാം ഇപ്രകാ​രം വായി​ക്കു​ന്നു: “അങ്ങനെ അവർ പടിഞ്ഞാ​റു യഹോ​വ​യു​ടെ നാമ​ത്തെ​യും കിഴക്കു അവന്റെ മഹത്വ​ത്തെ​യും ഭയപ്പെ​ടും; കെട്ടി​നി​ന്ന​തും യഹോ​വ​യു​ടെ ശ്വാസം തള്ളിപ്പാ​യി​ക്കു​ന്ന​തു​മായ ഒരു നദി​പോ​ലെ അവൻ വരും.” (യെശയ്യാ​വു 59:19) മാർഗ​മ​ധ്യേ​യുള്ള സകലതി​നെ​യും തുടച്ചു​മാ​റ്റി​ക്കൊണ്ട്‌ ഒരു ജലമതിൽ തള്ളി​ക്കൊ​ണ്ടു​പോ​കുന്ന ശക്തി​യേ​റിയ ഒരു കൊടു​ങ്കാ​റ്റു പോലെ, യഹോ​വ​യു​ടെ ആത്മാവ്‌ അവന്റെ ഹിതം നിവർത്തി​ക്കു​ന്ന​തി​നു വിഘാ​ത​മാ​യി നിൽക്കുന്ന എല്ലാ പ്രതി​ബ​ന്ധ​ങ്ങ​ളെ​യും ഇല്ലാതാ​ക്കും. മനുഷ്യ​ന്റെ കൈവ​ശ​മുള്ള എന്തി​നെ​ക്കാ​ളും ശക്തി​യേ​റി​യ​താണ്‌ അവന്റെ ആത്മാവ്‌. മനുഷ്യ​രു​ടെ​യും രാഷ്‌ട്ര​ങ്ങ​ളു​ടെ​യും മേൽ തന്റെ ന്യായ​വി​ധി നടത്താൻ അവൻ അത്‌ ഉപയോ​ഗി​ക്കു​മ്പോൾ, അവന്‌ തീർച്ച​യാ​യും സമഗ്ര വിജയം കൈവ​രും.

അനുതാ​പ​മു​ള്ള​വർക്ക്‌ പ്രത്യാ​ശ​യും അനു​ഗ്ര​ഹ​വും

17. ആരാണ്‌ സീയോ​ന്റെ വീണ്ടെ​ടു​പ്പു​കാ​രൻ, സീയോ​നെ അവൻ വീണ്ടെ​ടു​ക്കു​ന്നത്‌ എപ്പോൾ?

17 മോശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ, അടിമ​ത്ത​ത്തി​ലേക്കു വിൽക്ക​പ്പെട്ട ഒരു ഇസ്രാ​യേ​ല്യ​നെ ഒരു വീണ്ടെ​ടു​പ്പു​കാ​രന്‌ അടിമ​ത്ത​ത്തിൽനി​ന്നു തിരികെ വാങ്ങാൻ കഴിയു​മാ​യി​രു​ന്നു. മുമ്പ്‌ യെശയ്യാ​വി​ന്റെ പ്രാവ​ച​നിക പുസ്‌ത​ക​ത്തിൽ, അനുതാ​പ​മു​ള്ള​വ​രു​ടെ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി യഹോ​വയെ ചിത്രീ​ക​രി​ച്ചി​രു​ന്നു. (യെശയ്യാ​വു 48:17) ഇപ്പോൾ വീണ്ടും അവനെ അനുതാ​പ​മു​ള്ള​വ​രു​ടെ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി വർണി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യു​ടെ വാഗ്‌ദാ​നം യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു: “സീയോ​ന്നും യാക്കോ​ബിൽ അതി​ക്രമം വിട്ടു​തി​രി​യു​ന്ന​വർക്കും അവൻ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി വരും എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.” (യെശയ്യാ​വു 59:20) ആശ്വാ​സ​ക​ര​മായ ആ വാഗ്‌ദാ​നം പൊ.യു.മു. 537-ൽ നിവൃ​ത്തി​യേറി. എന്നാൽ അതിനു കൂടു​ത​ലായ ഒരു നിവൃ​ത്തി​യുണ്ട്‌. പൗലൊസ്‌ അപ്പൊ​സ്‌തലൻ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ ആ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ അവ ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മാ​ക്കി. അവൻ എഴുതി: ‘ഇങ്ങനെ യിസ്രാ​യേൽ മുഴു​വ​നും രക്ഷിക്ക​പ്പെ​ടും. “വിടു​വി​ക്കു​ന്നവൻ സീയോ​നിൽനി​ന്നു വരും; അവൻ യാക്കോ​ബിൽനി​ന്നു അഭക്തിയെ മാററും. ഞാൻ അവരുടെ പാപങ്ങളെ നീക്കു​മ്പോൾ ഇതു ഞാൻ അവരോ​ടു ചെയ്യുന്ന നിയമം.”’ (റോമർ 11:26, 27) തീർച്ച​യാ​യും, യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​നു വലിയ ഒരു നിവൃത്തി ഉണ്ട്‌, നമ്മുടെ കാലത്തും അതിനു​ശേ​ഷ​വും. എങ്ങനെ?

18. യഹോവ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേലി’നെ അസ്‌തി​ത്വ​ത്തിൽ കൊണ്ടു​വ​ന്നത്‌ എപ്പോൾ, എങ്ങനെ?

18 ഒന്നാം നൂറ്റാ​ണ്ടിൽ, ഇസ്രാ​യേൽ ജനതയി​ലെ ഒരു ചെറിയ ശേഷിപ്പ്‌ യേശു​വി​നെ മിശി​ഹാ​യാ​യി സ്വീക​രി​ച്ചു. (റോമർ 9:27; 11:5) പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു നാളിൽ ആ വിശ്വാ​സി​ക​ളിൽ 120 പേരുടെ മേൽ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ പകരു​ക​യും യേശു​ക്രി​സ്‌തു​വി​ന്റെ മധ്യസ്ഥ​ത​യിൽ അവരെ തന്റെ പുതിയ നിയമ​ത്തി​ലേക്ക്‌ അഥവാ ഉടമ്പടി​യി​ലേക്കു കൊണ്ടു​വ​രി​ക​യും ചെയ്‌തു. (യിരെ​മ്യാ​വു 31:31-33; എബ്രായർ 9:15) അന്ന്‌ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ അസ്‌തി​ത്വ​ത്തിൽ വന്നു. അവർ അബ്രാ​ഹാ​മി​ന്റെ ജഡിക സന്തതികൾ അല്ല, മറിച്ച്‌ ദൈവാ​ത്മാ​വി​നാൽ ജനിച്ച​വ​രാണ്‌ എന്നതാണ്‌ അവരുടെ പ്രത്യേ​കത. (ഗലാത്യർ 6:16) ആ പുതിയ ജനതയിൽ കൊർന്നേ​ല്യൊസ്‌ മുതലുള്ള പരി​ച്ഛേദന ഏൽക്കാത്ത വിജാ​തീ​യ​രും ഉൾപ്പെട്ടു. (പ്രവൃ​ത്തി​കൾ 10:24-48; വെളി​പ്പാ​ടു 5:9, 10) അങ്ങനെ, യഹോ​വ​യാം ദൈവം ദത്തെടുത്ത അവർ അവന്റെ ആത്മീയ പുത്ര​ന്മാർ, യേശു​വി​ന്റെ സഹഭര​ണാ​ധി​കാ​രി​കൾ ആയിത്തീർന്നു.—റോമർ 8:16, 17.

19. ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലു​മാ​യി യഹോവ എന്ത്‌ ഉടമ്പടി ഉണ്ടാക്കു​ന്നു?

19 തുടർന്ന്‌ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലു​മാ​യി യഹോവ ഒരു ഉടമ്പടി ഉണ്ടാക്കു​ന്നു. അതേക്കു​റിച്ച്‌ നാം ഇപ്രകാ​രം വായി​ക്കു​ന്നു: “ഞാൻ അവരോ​ടു ചെയ്‌തി​രി​ക്കുന്ന നിയമ​മോ [“ഉടമ്പടി,” “ഓശാന ബൈ.”] ഇതാകു​ന്നു എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു: നിന്റെ​മേ​ലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്ന എന്റെ വചനങ്ങ​ളും നിന്റെ വായിൽനി​ന്നും നിന്റെ സന്തതി​യു​ടെ വായിൽനി​ന്നും നിന്റെ സന്തതി​യു​ടെ സന്തതി​യു​ടെ വായിൽനി​ന്നും ഇന്നുമു​തൽ ഒരുനാ​ളും വിട്ടു​പോ​ക​യില്ല എന്നു യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 59:21) ഈ വാക്കു​കൾക്ക്‌ യെശയ്യാ​വിൽ നിവൃ​ത്തി​യു​ണ്ടാ​യി​രു​ന്നോ എന്ന്‌ ഉറപ്പി​ല്ലെ​ങ്കി​ലും, അവയ്‌ക്കു തീർച്ച​യാ​യും യേശു​വിൽ നിവൃ​ത്തി​യു​ണ്ടാ​യി​രു​ന്നു. ‘അവൻ സന്തതിയെ കാണും’ എന്ന്‌ ഉറപ്പു നൽക​പ്പെ​ട്ടി​രു​ന്നു. (യെശയ്യാ​വു 53:10) യഹോ​വ​യിൽനി​ന്നു പഠിച്ച വാക്കു​ക​ളാണ്‌ യേശു സംസാ​രി​ച്ചത്‌, യഹോ​വ​യു​ടെ ആത്മാവ്‌ അവന്റെ​മേൽ ഉണ്ടായി​രു​ന്നു​താ​നും. (യോഹ​ന്നാൻ 1:18; 7:16) ഉചിത​മാ​യും, അവന്റെ സഹോ​ദ​ര​ന്മാ​രും സഹഭര​ണാ​ധി​കാ​രി​ക​ളു​മായ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ലെ അംഗങ്ങൾക്കും യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കു​ക​യും അവർ തങ്ങളുടെ സ്വർഗീയ പിതാ​വിൽനി​ന്നു പഠിച്ച സന്ദേശം ഘോഷി​ക്കു​ക​യും ചെയ്യുന്നു. അവർ എല്ലാവ​രും “യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെട്ട” അഥവാ പഠിപ്പി​ക്ക​പ്പെട്ട വ്യക്തി​ക​ളാണ്‌. (യെശയ്യാ​വു 54:13; ലൂക്കൊസ്‌ 12:12; പ്രവൃ​ത്തി​കൾ 2:38) യെശയ്യാവ്‌ മുഖാ​ന്തരം, അഥവാ യെശയ്യാവ്‌ പ്രാവ​ച​നി​ക​മാ​യി ചിത്രീ​ക​രി​ക്കുന്ന യേശു മുഖാ​ന്തരം, അവരെ തന്റെ സാക്ഷികൾ എന്ന നിലയി​ലുള്ള സ്ഥാനത്തു​നിന്ന്‌ ഒരിക്ക​ലും മാറ്റാതെ ശാശ്വ​ത​മാ​യി ഉപയോ​ഗി​ക്കു​മെന്ന്‌ യഹോവ ഉടമ്പടി ചെയ്യുന്നു. (യെശയ്യാ​വു 43:10) എന്നാൽ, ഈ ഉടമ്പടി​യിൽനി​ന്നു പ്രയോ​ജനം നേടുന്ന അവരുടെ “സന്തതി” ആരാണ്‌?

20. അബ്രാ​ഹാ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം ഒന്നാം നൂറ്റാ​ണ്ടിൽ നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ?

20 “നിന്റെ സന്തതി മുഖാ​ന്തരം ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും” എന്നു പുരാതന കാലത്ത്‌ യഹോവ അബ്രാ​ഹാ​മി​നോട്‌ വാഗ്‌ദാ​നം ചെയ്‌തു. (ഉല്‌പത്തി 22:18) ഇതിനു ചേർച്ച​യിൽ, സ്വാഭാ​വിക ഇസ്രാ​യേ​ല്യ​രിൽ നിന്നുള്ള, മിശി​ഹാ​യെ സ്വീക​രിച്ച ഒരു ചെറിയ കൂട്ടം ആളുകൾ അനേകം ജനതക​ളു​ടെ അടുക്കൽ ചെന്ന്‌ ക്രിസ്‌തു​വി​നെ കുറി​ച്ചുള്ള സുവാർത്ത ഘോഷി​ച്ചു. അങ്ങനെ കൊർന്നേ​ല്യൊസ്‌ മുതലുള്ള പരി​ച്ഛേ​ദ​ന​യേൽക്കാത്ത നിരവധി വിജാ​തീ​യർ അബ്രാ​ഹാ​മി​ന്റെ സന്തതി​യായ യേശു മുഖാ​ന്തരം ‘അനു​ഗ്ര​ഹി​ക്ക​പ്പെട്ടു.’ അവർ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​ന്റെ ഭാഗവും അബ്രാ​ഹാ​മി​ന്റെ സന്തതി​യു​ടെ ഉപഭാ​ഗ​വും ആയിത്തീർന്നു. അവർ “അന്ധകാ​ര​ത്തിൽനി​ന്നു തന്റെ അത്ഭുത പ്രകാ​ശ​ത്തി​ലേക്കു [തങ്ങളെ] വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​പ്പാ​ന്ത​ക്ക​വണ്ണം” നിയമനം ലഭിച്ച യഹോ​വ​യു​ടെ “വിശു​ദ്ധ​വംശ”ത്തിന്റെ ഭാഗമാണ്‌.—1 പത്രൊസ്‌ 2:9; ഗലാത്യർ 3:7-9, 14, 26-29.

21. (എ) ആധുനിക കാലങ്ങ​ളിൽ ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ ഏത്‌ ‘സന്തതിക’ൾക്കു ജന്മം നൽകി​യി​രി​ക്കു​ന്നു? (ബി) യഹോവ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലു​മാ​യി നടത്തി​യി​രി​ക്കുന്ന ഉടമ്പടി അഥവാ കരാർ ഈ ‘സന്തതി’ക്ക്‌ ആശ്വാസം പകരു​ന്നത്‌ എങ്ങനെ?

21 ഇന്ന്‌ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽ പെട്ട അംഗങ്ങ​ളെ​ല്ലാം കൂട്ടി​ച്ചേർക്ക​പ്പെ​ട്ട​താ​യി കാണ​പ്പെ​ടു​ന്നു. ഇപ്പോ​ഴും ജനതകൾ ഒരു മഹത്തായ അളവിൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ന്നുണ്ട്‌. എങ്ങനെ? ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിന്‌ ‘സന്തതികൾ,’ ഭൗമിക പറുദീ​സ​യിൽ നിത്യ​മാ​യി ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള യേശു​വി​ന്റെ ശിഷ്യ​ന്മാർ ജനിച്ചി​രി​ക്കു​ന്നു എന്ന അർഥത്തിൽ. (സങ്കീർത്തനം 37:11, 29) ഈ ‘സന്തതി​ക​ളെ​യും’ യഹോവ അഭ്യസി​പ്പി​ക്കു​ന്നു, അവരും അവന്റെ വഴികൾ പഠിക്കു​ന്നു. (യെശയ്യാ​വു 2:2-4) പരിശു​ദ്ധാ​ത്മാ​വി​നാൽ സ്‌നാ​പ​ന​മേ​റ്റ​വ​രോ പുതിയ ഉടമ്പടി​യി​ലെ അംഗങ്ങ​ളോ അല്ലെങ്കി​ലും, തങ്ങളുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ സാത്താൻ സൃഷ്ടി​ക്കുന്ന സകല പ്രതി​ബ​ന്ധ​ങ്ങ​ളെ​യും തരണം ചെയ്യാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​നാൽ അവർ ശക്തീക​രി​ക്ക​പ്പെ​ടു​ന്നു. (യെശയ്യാ​വു 40:28-31) ഇപ്പോൾ ദശലക്ഷങ്ങൾ വരുന്ന അവർ തങ്ങളുടെ സന്തതി​കളെ ഉളവാ​ക്കു​ന്ന​തിൽ തുടരവേ, എണ്ണത്തിൽ വർധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അഭിഷി​ക്ത​രു​മാ​യുള്ള യഹോ​വ​യു​ടെ ഉടമ്പടി അഥവാ കരാർ, അവൻ തന്റെ വക്താക്ക​ളാ​യി ഈ ‘സന്തതി’യെ എക്കാല​വും ഉപയോ​ഗി​ക്കു​മെന്ന വിശ്വാ​സം അവർക്കു നൽകുന്നു.—വെളി​പ്പാ​ടു 21:3-5, 7.

22. നമുക്ക്‌ യഹോ​വ​യിൽ എന്ത്‌ ഉറപ്പ്‌ ഉണ്ടായി​രി​ക്കാൻ കഴിയും, ഇതു നമ്മെ എങ്ങനെ ബാധി​ക്കേ​ണ്ട​താണ്‌?

22 അതിനാൽ നമു​ക്കെ​ല്ലാം യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം നിലനി​റു​ത്താം. അവൻ രക്ഷിക്കാൻ മനസ്സൊ​രു​ക്ക​വും കഴിവും ഉള്ളവനാണ്‌! അവന്റെ കൈ കുറു​കി​പ്പോ​യി​ട്ടില്ല; അവൻ തന്റെ വിശ്വസ്‌ത ജനത്തെ എപ്പോ​ഴും വിടു​വി​ക്കും. അവനിൽ ആശ്രയി​ക്കുന്ന സകലരു​ടെ​യും വായിൽനിന്ന്‌ അവന്റെ വചനങ്ങൾ “ഇന്നുമു​തൽ ഒരുനാ​ളും വിട്ടു​പോ​ക​യില്ല.”

[അധ്യയന ചോദ്യ​ങ്ങൾ]

[294-ാം പേജിലെ ചതുരം]

വിശ്വാസത്യാഗിനിയായ യെരൂ​ശ​ലേം—ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രതി​മാ​തൃ​ക

ദൈവം തിര​ഞ്ഞെ​ടുത്ത ജനതയു​ടെ തലസ്ഥാന നഗരി​യായ യെരൂ​ശ​ലേം, ആത്മജീ​വി​ക​ളും ക്രിസ്‌തു​വി​ന്റെ മണവാട്ടി എന്നനി​ല​യിൽ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂട്ടവും അടങ്ങിയ ദൈവ​ത്തി​ന്റെ സ്വർഗീയ സംഘട​നയെ ചിത്രീ​ക​രി​ക്കു​ന്നു. (ഗലാത്യർ 4:25, 26; വെളി​പ്പാ​ടു 21:2) എന്നാൽ, യെരൂ​ശ​ലേം നിവാ​സി​കൾ പലപ്പോ​ഴും യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാട്ടി​യി​ട്ടുണ്ട്‌. അതിനാൽ ആ നഗരത്തെ ഒരു വേശ്യ​യും വ്യഭി​ചാ​രി​ണി​യും എന്നു തിരു​വെ​ഴു​ത്തു​കൾ വിളി​ക്കു​ന്നു. (യെഹെ​സ്‌കേൽ 16:3, 15, 30-42) ആ അവസ്ഥയിൽ യെരൂ​ശ​ലേം വിശ്വാ​സ​ത്യാ​ഗി​നി​യായ ക്രൈ​സ്‌ത​വ​ലോ​കത്തെ ഉചിത​മാ​യി ചിത്രീ​ക​രി​ക്കു​ന്നു.

“പ്രവാ​ച​ക​ന്മാ​രെ കൊല്ലു​ക​യും നിന്റെ അടുക്കൽ അയച്ചി​രി​ക്കു​ന്ന​വരെ കല്ലെറി​ക​യും ചെയ്യു​ന്ന​വളേ” എന്ന്‌ യേശു യെരൂ​ശ​ലേ​മി​നെ വിളിച്ചു. (ലൂക്കൊസ്‌ 13:34; മത്തായി 16:21) ക്രൈ​സ്‌ത​വ​ലോ​കം സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും, അത്‌ അവിശ്വസ്‌ത യെരൂ​ശ​ലേ​മി​നെ പോലെ അവന്റെ നീതി​നി​ഷ്‌ഠ​മായ വഴിക​ളിൽനിന്ന്‌ അങ്ങേയറ്റം വ്യതി​ച​ലി​ച്ചി​രി​ക്കു​ന്നു. നീതി​നി​ഷ്‌ഠ​മായ ഏതു നിലവാ​ര​ങ്ങ​ളാ​ലാ​ണോ യഹോവ വിശ്വാ​സ​ത്യാ​ഗി​നി​യായ യെരൂ​ശ​ലേ​മി​നെ ന്യായം​വി​ധി​ച്ചത്‌, അതേ നിലവാ​ര​ങ്ങ​ളാൽ അവൻ ക്രൈ​സ്‌ത​വ​ലോ​ക​ത്തെ​യും ന്യായം വിധി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.

[296-ാം പേജിലെ ചിത്രം]

ഒരു ന്യായാ​ധി​പൻ നീതി​പൂർവം വിധി​ക്കു​ക​യും ന്യായം അന്വേ​ഷി​ക്കു​ക​യും കൈക്കൂ​ലി വാങ്ങാ​തി​രി​ക്കു​ക​യും വേണം

[298-ാം പേജിലെ ചിത്രം]

കര കവി​ഞ്ഞൊ​ഴു​കുന്ന ഒരു നദി​പോ​ലെ, തന്റെ ഹിതത്തിന്‌ എതിരായ സകല പ്രതി​ബ​ന്ധ​ങ്ങ​ളെ​യും യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ തുടച്ചു​നീ​ക്കും

[302-ാം പേജിലെ ചിത്രം]

തന്റെ സാക്ഷികൾ ആയിരി​ക്കു​ക​യെന്ന പദവി തന്റെ ജനത്തിന്‌ നഷ്ടമാ​കു​ക​യി​ല്ലെന്ന ഒരു ഉടമ്പടി യഹോവ ഉണ്ടാക്കി​യി​രി​ക്കു​ന്നു