വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തനിക്കായി മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കുന്നു

യഹോവ തനിക്കായി മഹത്ത്വമുള്ള ഒരു നാമം ഉണ്ടാക്കുന്നു

അധ്യായം ഇരുപ​ത്തി​നാല്‌

യഹോവ തനിക്കാ​യി മഹത്ത്വ​മുള്ള ഒരു നാമം ഉണ്ടാക്കു​ന്നു

യെശയ്യാവു 63:1-14

1, 2. (എ) “യഹോ​വ​യു​ടെ ദിവസ”ത്തിന്റെ വരവിൽ ക്രിസ്‌ത്യാ​നി​കൾ വ്യക്തി​പ​ര​മായ എന്തു താത്‌പ​ര്യം പ്രകട​മാ​ക്കു​ന്നു? (ബി) യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവിൽ മഹത്തായ എന്ത്‌ ഉദ്ദേശ്യം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു?

 കഴിഞ്ഞ രണ്ടായി​ര​ത്തോ​ളം വർഷമാ​യി ക്രിസ്‌ത്യാ​നി​കൾ “യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി കാത്തി​രു​ന്നും അതിനെ മനസ്സിൽ അടുപ്പി​ച്ചു നിറു​ത്തി​യു”മാണ്‌ കഴിഞ്ഞി​ട്ടു​ള്ളത്‌. (2 പത്രൊസ്‌ 3:11, NW; തീത്തൊസ്‌ 2:12) ആ ദിവസ​ത്തി​നാ​യി അവർ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. അതു തീർച്ച​യാ​യും അവർക്ക്‌ അപൂർണ​ത​യു​ടെ തിക്തഫ​ല​ങ്ങ​ളിൽ നിന്നുള്ള വിമോ​ച​ന​ത്തി​നു തുടക്കം കുറി​ക്കും. (റോമർ 8:22) ഈ ‘അന്ത്യകാ​ലത്തെ ദുർഘ​ട​സ​മ​യ​ങ്ങ​ളിൽ’ അവർ അനുഭ​വി​ക്കുന്ന സമ്മർദ​ങ്ങ​ളിൽനിന്ന്‌ അത്‌ വിടുതൽ നൽകും.—2 തിമൊ​ഥെ​യൊസ്‌ 3:1.

2 യഹോവയുടെ ദിവസം നീതി​മാ​ന്മാർക്ക്‌ ആശ്വാസം കൈവ​രു​ത്തു​മ്പോൾ “ദൈവത്തെ അറിയാ​ത്ത​വർക്കും നമ്മുടെ കർത്താ​വായ യേശു​വി​ന്റെ സുവി​ശേഷം അനുസ​രി​ക്കാ​ത്ത​വർക്കും” അതു നാശത്തെ അർഥമാ​ക്കും. (2 തെസ്സ​ലൊ​നീ​ക്യർ 1:7, 8) ഇതു ഗൗരവ​മായ ഒന്നാണ്‌. അരിഷ്ട​ത​യിൽനി​ന്നു തന്റെ ജനത്തെ വിടു​വി​ക്കു​ന്ന​തി​നു മാത്ര​മാ​ണോ ദൈവം യഥാർഥ​ത്തിൽ ദുഷ്ടരെ നശിപ്പി​ക്കു​ന്നത്‌? അതി​നെ​ക്കാൾ മഹത്തായ ഒരു ഉദ്ദേശ്യം, ദൈവ​നാ​മ​ത്തി​ന്റെ വിശു​ദ്ധീ​ക​രണം, ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി യെശയ്യാ​വു 63-ാം അധ്യായം പ്രകട​മാ​ക്കു​ന്നു.

ജയശാ​ലി​യായ യോദ്ധാ​വി​ന്റെ വരവ്‌

3, 4. (എ) യെശയ്യാ​വു 63-ാം അധ്യാ​യ​ത്തി​ലെ പ്രവച​ന​ത്തി​ന്റെ പശ്ചാത്തലം എന്ത്‌? (ബി) യെരൂ​ശ​ലേ​മി​നു നേരെ ആർ വരുന്ന​താ​യി യെശയ്യാവ്‌ കാണുന്നു, അത്‌ ആരാ​ണെ​ന്നാണ്‌ ചില പണ്ഡിതർ പറയു​ന്നത്‌?

3 യെശയ്യാവു 62-ാം അധ്യാ​യ​ത്തിൽ ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽ നിന്നുള്ള യഹൂദ​ന്മാ​രു​ടെ വിടു​ത​ലി​നെ കുറി​ച്ചും സ്വദേ​ശ​ത്തേ​ക്കുള്ള അവരുടെ പുനഃ​സ്ഥി​തീ​ക​ര​ണത്തെ കുറി​ച്ചും നാം വായി​ക്കു​ന്നു. സ്വാഭാ​വി​ക​മാ​യും ഇങ്ങനെ​യൊ​രു ചോദ്യം ഉയർന്നു​വ​രു​ന്നു: യഹൂദ​ന്മാ​രു​ടെ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ശേഷി​പ്പി​നു മറ്റു ശത്രു​രാ​ഷ്‌ട്ര​ങ്ങ​ളിൽ നിന്നുള്ള കൂടു​ത​ലായ ആക്രമ​ണത്തെ ഭയപ്പെ​ടേണ്ടി വരുമോ? അവരുടെ ഭയത്തെ ദൂരീ​ക​രി​ക്കാൻ യെശയ്യാ​വി​ന്റെ ദർശനം വളരെ സഹായി​ക്കു​ന്നു. പ്രവചനം ഇങ്ങനെ തുടങ്ങു​ന്നു: “എദോ​മിൽനി​ന്നു, രക്താം​ബരം ധരിച്ചു​കൊ​ണ്ടു ബൊ​സ്ര​യിൽനി​ന്നു വരു​ന്നോ​രി​വൻ ആർ? വസ്‌ത്രാ​ലം​കൃ​ത​നാ​യി തന്റെ ശക്തിയു​ടെ മാഹാ​ത്മ്യ​ത്തിൽ നടകൊ​ള്ളു​ന്നോ​രി​വൻ ആർ?”—യെശയ്യാ​വു 63:1എ.

4 ഊർജസ്വലനും ജയശാ​ലി​യു​മായ ഒരു യോദ്ധാവ്‌ യെരൂ​ശ​ലേ​മി​നു നേരെ വരുന്ന​താ​യി യെശയ്യാവ്‌ കാണുന്നു. അവൻ വളരെ ഉയർന്ന പദവി​യി​ലു​ള്ള​വ​നാണ്‌ എന്ന്‌ അവന്റെ ഗംഭീ​ര​മായ വസ്‌ത്രങ്ങൾ സൂചി​പ്പി​ക്കു​ന്നു. ഏദോ​മി​ലെ ഏറ്റവും പ്രമുഖ നഗരമായ ബൊ​സ്ര​യിൽ നിന്നാണ്‌ അവൻ വരുന്നത്‌. അതു സൂചി​പ്പി​ക്കു​ന്നത്‌ അവൻ ശത്രു​ദേ​ശ​ത്തി​ന്മേൽ വലിയ വിജയം നേടി​യി​രി​ക്കു​ന്നു എന്നാണ്‌. ഈ യോദ്ധാവ്‌ ആരായി​രി​ക്കും? ചില പണ്ഡിത​ന്മാർ അവൻ യേശു​ക്രി​സ്‌തു ആണെന്നു പറയുന്നു. എന്നാൽ മറ്റു ചിലർ, അവൻ യഹൂദ സൈനിക നേതാ​വായ ജൂഡസ്‌ മക്കബീസ്‌ ആണെന്നു വിശ്വ​സി​ക്കു​ന്നു. എന്നാൽ, മേൽപ്പറഞ്ഞ ചോദ്യ​ത്തിന്‌ പിൻവ​രുന്ന പ്രകാരം ഉത്തരം നൽകു​മ്പോൾ താൻ ആരാ​ണെന്നു യോദ്ധാ​വു​തന്നെ വെളി​പ്പെ​ടു​ത്തു​ന്നു: “നീതിയെ അരുളി​ച്ചെ​യ്യു​ന്ന​വ​നും രക്ഷിപ്പാൻ വല്ലഭനു​മായ [“ശക്തിയിൽ ആധിക്യം ഉള്ളവൻ,” NW] ഞാൻ തന്നേ.”—യെശയ്യാ​വു 63:1ബി.

5. യെശയ്യാവ്‌ കാണുന്ന യോദ്ധാവ്‌ ആർ, നിങ്ങൾ അങ്ങനെ ഉത്തരം പറയു​ന്നത്‌ എന്തു​കൊണ്ട്‌?

5 ഈ യോദ്ധാവ്‌ യഹോവ തന്നെ ആണെന്ന​തി​നു സംശയ​മില്ല. മറ്റ്‌ ഇടങ്ങളിൽ അവന്‌ “ചലനാത്മക ഊർജ​ത്തി​ന്റെ ആധിക്യം” ഉള്ളതാ​യും അവൻ “നീതി സംസാ​രി​ക്കുന്ന”തായും പറഞ്ഞി​രി​ക്കു​ന്നു. (യെശയ്യാ​വു 40:26, NW; 45:19, 23) ആ യോദ്ധാ​വി​ന്റെ ഗംഭീര വസ്‌ത്രങ്ങൾ സങ്കീർത്ത​ന​ക്കാ​രന്റെ വാക്കു​കളെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: “എന്റെ ദൈവ​മായ യഹോവേ, നീ ഏററവും വലിയവൻ; മഹത്വ​വും തേജസ്സും നീ ധരിച്ചി​രി​ക്കു​ന്നു.” (സങ്കീർത്തനം 104:1) യഹോവ സ്‌നേ​ഹ​ത്തി​ന്റെ ദൈവ​മാ​ണെ​ങ്കി​ലും, ആവശ്യ​മാ​യി വരു​മ്പോൾ അവൻ ഒരു യോദ്ധാ​വി​ന്റെ വസ്‌ത്രം ധരിക്കു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു.—യെശയ്യാ​വു 34:2; 1 യോഹ​ന്നാൻ 4:16.

6. യഹോവ ഏദോ​മി​ലെ ഒരു യുദ്ധം കഴിഞ്ഞു മടങ്ങു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോവ ഏദോ​മി​ലെ ഒരു യുദ്ധം കഴിഞ്ഞു മടങ്ങു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഏദോ​മ്യർ അനേക വർഷങ്ങ​ളാ​യി ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയു​ടെ ശത്രു​ക്ക​ളാണ്‌, അവരുടെ പൂർവ​പി​താ​വായ ഏശാവി​ന്റെ കാലത്തു തുടങ്ങി​യ​താണ്‌ ആ ശത്രുത. (ഉല്‌പത്തി 25:24-34; സംഖ്യാ​പു​സ്‌തകം 20:14-21) ഏദോ​മിന്‌ യഹൂദ​യോ​ടുള്ള വിദ്വേ​ഷ​ത്തി​ന്റെ ആഴം യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ട്ട​പ്പോൾ പ്രത്യേ​കി​ച്ചും വ്യക്തമാ​യി, ആ സമയത്ത്‌ ബാബി​ലോ​ണി​യൻ സൈനി​കരെ അവർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി. (സങ്കീർത്തനം 137:7, 8) വ്യക്തി​പ​ര​മാ​യി തനി​ക്കെ​തി​രെ​യുള്ള ഒരു അപരാ​ധ​മാ​യി യഹോവ അത്തരം ശത്രു​തയെ കണക്കാ​ക്കു​ന്നു. തന്റെ പ്രതി​കാ​ര​ത്തി​ന്റെ വാൾ ഏദോ​മി​നെ​തി​രെ വീശാൻ അവൻ നിശ്ചയി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല!—യെശയ്യാ​വു 34:5-15; യിരെ​മ്യാ​വു 49:7-22.

7. (എ) ഏദോ​മിന്‌ എതി​രെ​യുള്ള പ്രവചനം ആദ്യം നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ? (ബി) ഏദോം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

7 അതുകൊണ്ട്‌ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങുന്ന യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം യെശയ്യാ​വി​ന്റെ ദർശനം വളരെ പ്രോ​ത്സാ​ഹനം നൽകുന്ന ഒന്നാണ്‌. പുതിയ ഭവനത്തിൽ സുരക്ഷി​ത​മാ​യി വസിക്കു​ന്ന​തി​നെ കുറിച്ച്‌ അത്‌ അവർക്ക്‌ ഉറപ്പേ​കു​ന്നു. തീർച്ച​യാ​യും, മലാഖി പ്രവാ​ച​കന്റെ നാളുകൾ ആയപ്പോ​ഴേ​ക്കും ദൈവം ഏദോ​മി​ലെ ‘പർവ്വത​ങ്ങളെ ശൂന്യ​മാ​ക്കി അവന്റെ അവകാ​ശത്തെ മരുഭൂ​മി​യി​ലെ കുറു​ന​രി​കൾക്കു കൊടു​ത്തു.’ (മലാഖി 1:3) യെശയ്യാ​വി​ന്റെ പ്രവചനം മലാഖി​യു​ടെ കാലം ആയപ്പോ​ഴേ​ക്കും പൂർണ​മാ​യി നിവൃ​ത്തി​യേറി എന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഇല്ല. കാരണം ശൂന്യ​മായ അവസ്ഥയിൽ ആയിരു​ന്നി​ട്ടും അതിന്റെ ശൂന്യ​സ്ഥ​ല​ങ്ങളെ പുനർനിർമി​ക്കാൻ ഏദോം ദൃഢചി​ത്തത കാട്ടി. മലാഖി തുടർന്ന്‌ ഏദോ​മി​നെ “ദുഷ്ട​പ്ര​ദേശം” എന്നും “യഹോവ സദാകാ​ലം ക്രുദ്ധി​ക്കുന്ന ജാതി” എന്നും വിളിച്ചു. a (മലാഖി 1:4, 5) എന്നാൽ പ്രാവ​ച​നിക അർഥത്തിൽ, ഏദോം എന്നു പറഞ്ഞി​രി​ക്കു​ന്ന​തിൽ ഏശാവി​ന്റെ പിൻഗാ​മി​കൾ മാത്രമല്ല ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ ആരാധ​ക​രു​ടെ ശത്രു​ക്ക​ളായ സകല രാഷ്‌ട്ര​ങ്ങ​ളു​ടെ​യും പ്രതീ​ക​മാണ്‌ അത്‌. ഇതിൽ ക്രൈ​സ്‌ത​വ​ലോക രാഷ്‌ട്രങ്ങൾ വിശേ​ഷാൽ പ്രമു​ഖ​മാണ്‌. ഈ ആധുനിക ഏദോ​മിന്‌ എന്തു സംഭവി​ക്കും?

മുന്തി​രി​ച്ചക്ക്‌

8, 9. (എ) യോദ്ധാവ്‌ ഏതു പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി യെശയ്യാവ്‌ കാണുന്നു? (ബി) പ്രതീ​കാ​ത്മക മുന്തി​രി​ച്ചക്ക്‌ മെതി​ക്ക​പ്പെ​ടു​ന്നത്‌ എപ്പോൾ?

8 മടങ്ങിവരുന്ന യോദ്ധാ​വി​നോട്‌ യെശയ്യാവ്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “നിന്റെ ഉടുപ്പു ചുവന്നി​രി​ക്കു​ന്ന​തെന്തു? നിന്റെ വസ്‌ത്രം മുന്തി​രി​ച്ചക്കു ചവിട്ടു​ന്ന​വ​ന്റേ​തു​പോ​ലെ ഇരിക്കു​ന്ന​തെന്തു?” യഹോവ അതിനു മറുപടി നൽകുന്നു: “ഞാൻ ഏകനായി മുന്തി​രി​ച്ചക്കു ചവിട്ടി; ജാതി​ക​ളിൽ ആരും എന്നോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നില്ല; എന്റെ കോപ​ത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോ​ധ​ത്തിൽ അവരെ മെതി​ച്ചു​ക​ളഞ്ഞു; അവരുടെ രക്തം എന്റെ വസ്‌ത്ര​ത്തിൽ തെറിച്ചു; എന്റെ ഉടു​പ്പൊ​ക്കെ​യും മലിന​മാ​യി​രി​ക്കു​ന്നു.”—യെശയ്യാ​വു 63:2, 3.

9 ഈ വാക്കുകൾ രക്തച്ചൊ​രി​ച്ചി​ലി​നെ കുറി​ക്കു​ന്നു. എന്തിന്‌, മുന്തി​രി​ച്ചക്കു മെതി​ക്കു​ന്ന​വന്റെ വസ്‌ത്രങ്ങൾ പോലെ ദൈവ​ത്തി​ന്റെ ഗംഭീര വസ്‌ത്ര​ങ്ങ​ളിൽ പോലും കറ പുരണ്ടി​രി​ക്കു​ന്നു! യഹോ​വ​യാം ദൈവം തന്റെ ശത്രു​ക്കളെ നശിപ്പി​ക്കാൻ നീങ്ങു​മ്പോൾ അവർ കുടു​ങ്ങി​പ്പോ​യി​രി​ക്കുന്ന അവസ്ഥയെ ഉചിത​മാ​യി ചിത്രീ​ക​രി​ക്കു​ന്ന​താണ്‌ മുന്തി​രി​ച്ചക്ക്‌. ഈ പ്രതീ​കാ​ത്മക മുന്തി​രി​ച്ചക്ക്‌ എപ്പോ​ഴാണ്‌ മെതി​ക്ക​പ്പെ​ടു​ന്നത്‌? യോ​വേ​ലി​ന്റെ​യും യോഹ​ന്നാൻ അപ്പൊ​സ്‌ത​ല​ന്റെ​യും പ്രവച​ന​ങ്ങ​ളും പ്രതീ​കാ​ത്മക മുന്തി​രി​ച്ച​ക്കി​നെ കുറിച്ചു പറയു​ന്നുണ്ട്‌. യഹോവ അർമ​ഗെ​ദോ​നിൽ തന്റെ ശത്രു​ക്കളെ നശിപ്പി​ക്കു​മ്പോൾ ആ പ്രവച​ന​ങ്ങ​ളി​ലെ മുന്തി​രി​ച്ചക്ക്‌ മെതി​ക്ക​പ്പെ​ടും. (യോവേൽ 3:13; വെളി​പ്പാ​ടു 14:18-20; 16:16) യെശയ്യാ​വി​ലെ പ്രാവ​ച​നിക മുന്തി​രി​ച്ച​ക്കും ആ സംഭവ​ത്തി​ലേക്കു വിരൽ ചൂണ്ടുന്നു.

10. താൻ ഏകനായി മുന്തി​രി​ച്ചക്ക്‌ മെതി​ച്ചെന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

10 ജനങ്ങളിൽനിന്ന്‌ ആരും കൂടെ​യി​ല്ലാ​തെ, താൻ ഏകനായി മുന്തി​രി​ച്ചക്ക്‌ മെതി​ച്ചെന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊണ്ട്‌? ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യായ യേശു​ക്രി​സ്‌തു മുന്തി​രി​ച്ചക്ക്‌ ചവിട്ടു​ന്ന​തിൽ നേതൃ​ത്വം എടുക്കി​ല്ലേ? (വെളി​പ്പാ​ടു 19:11-16) ഉവ്വ്‌. എന്നാൽ യഹോവ ഇവിടെ പരാമർശി​ക്കു​ന്നത്‌ ആത്മജീ​വി​കളെ അല്ല, മറിച്ച്‌ മനുഷ്യ​രെ​യാണ്‌. ഭൂമി​യിൽനി​ന്നു സാത്താന്റെ അനുഗാ​മി​കളെ ഇല്ലാതാ​ക്കാൻ യാതൊ​രു മനുഷ്യ​നും കഴിയില്ല എന്നാണ്‌ അവൻ ഇവിടെ പറയു​ന്നത്‌. (യെശയ്യാ​വു 59:15, 16) അവർ പരിപൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടു​ന്ന​തു​വരെ തന്റെ കോപ​ത്തിൽ സർവശ​ക്ത​നായ ദൈവം അവരെ ചവിട്ടി​മെ​തി​ക്കും.

11. (എ) യഹോവ “പ്രതി​കാ​ര​ദി​വസം” വരുത്തു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) പുരാതന കാലങ്ങ​ളിൽ ‘വിമു​ക്ത​ന്മാർ’ ആരായി​രു​ന്നു, ഇന്ന്‌ അവർ ആരാണ്‌?

11 പിൻവരുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ താൻതന്നെ ഈ വേല ഏറ്റെടു​ത്തി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ എന്ന്‌ യഹോവ കൂടു​ത​ലാ​യി വിശദീ​ക​രി​ക്കു​ന്നു: “ഞാൻ ഒരു പ്രതി​കാ​ര​ദി​വസം കരുതി​യി​രു​ന്നു; എന്റെ വിമു​ക്ത​ന്മാ​രു​ടെ സംവത്സരം വന്നിരു​ന്നു.” (യെശയ്യാ​വു 63:4) b തന്റെ ജനത്തെ ദ്രോ​ഹി​ക്കു​ന്ന​വ​രു​ടെ​മേൽ പ്രതി​കാ​രം നടത്താ​നുള്ള അവകാശം യഹോ​വ​യ്‌ക്കു മാത്രമേ ഉള്ളൂ. (ആവർത്ത​ന​പു​സ്‌തകം 32:35) പുരാതന കാലങ്ങ​ളിൽ ബാബി​ലോ​ണി​യ​രു​ടെ കൈക​ളിൽ കഷ്ടമനു​ഭ​വിച്ച യഹൂദ​ന്മാർ ആയിരു​ന്നു ആ ‘വിമു​ക്ത​ന്മാർ.’ (യെശയ്യാ​വു 35:10; 43:1; 48:20) ആധുനിക കാലത്ത്‌ അവർ അഭിഷിക്ത ശേഷി​പ്പാണ്‌. (വെളി​പ്പാ​ടു 12:17) പുരാതന കാലത്തെ യഹൂദ​ന്മാ​രെ പോലെ, അവർ മതപര​മായ പ്രവാ​സ​ത്തിൽനി​ന്നു വിമു​ക്ത​രാ​യി​രി​ക്കു​ന്നു. അവരെ പോലെ അഭിഷി​ക്ത​രും അവരുടെ കൂടെ​യുള്ള “വേറെ ആടുകൾ” ആകുന്ന സഹകാ​രി​ക​ളും പീഡന​ത്തി​ന്റെ​യും എതിർപ്പി​ന്റെ​യും ഇരകൾ ആയിരി​ക്കു​ന്നു. (യോഹ​ന്നാൻ 10:16) ദൈവ​ത്തി​ന്റെ നിയമിത സമയത്ത്‌ അവൻ ഇടപെ​ടു​മെന്ന്‌ യെശയ്യാ​വി​ന്റെ പ്രവചനം ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉറപ്പു നൽകുന്നു.

12, 13. (എ) യഹോ​വ​യ്‌ക്കു സഹായി​യാ​യി ആരുമി​ല്ലാ​ത്തത്‌ ഏതു വിധത്തിൽ? (ബി) യഹോ​വ​യു​ടെ ഭുജം രക്ഷ കൈവ​രു​ത്തു​ന്നത്‌ എങ്ങനെ, അവന്റെ ക്രോധം അവനെ തുണയ്‌ക്കു​ന്നത്‌ എങ്ങനെ?

12 യഹോവ തുടർന്നു പറയുന്നു: “ഞാൻ നോക്കി എങ്കിലും സഹായി​പ്പാൻ ആരുമി​ല്ലാ​യി​രു​ന്നു; ഞാൻ വിസ്‌മ​യി​ച്ചു നോക്കി എങ്കിലും തുണെ​പ്പാൻ ആരെയും കണ്ടില്ല; അതു​കൊ​ണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനി​ന്നു. ഞാൻ എന്റെ കോപ​ത്തിൽ ജാതി​കളെ ചവിട്ടി, എന്റെ ക്രോ​ധ​ത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്‌ത്തി​ക്ക​ളഞ്ഞു.”—യെശയ്യാ​വു 63:5, 6.

13 യാതൊരു മനുഷ്യ സഹായി​ക്കും യഹോ​വ​യു​ടെ വലിയ പ്രതി​കാര ദിവസ​ത്തി​ന്റെ ബഹുമതി എടുക്കാ​നാ​വില്ല. തന്റെ ഹിതം നിറ​വേ​റ്റാൻ യഹോ​വ​യ്‌ക്ക്‌ ആരു​ടെ​യും സഹായം ആവശ്യ​വു​മില്ല. c അളക്കാ​നാ​വാ​ത്ത​വി​ധം അത്യന്തം ശക്തിയുള്ള അവന്റെ ഭുജം ആ വേലയ്‌ക്കു പര്യാ​പ്‌ത​മാണ്‌. (സങ്കീർത്തനം 44:3; 98:1; യിരെ​മ്യാ​വു 27:5) മാത്രമല്ല, അവന്റെ ക്രോധം അവനെ തുണയ്‌ക്കു​ന്നു. എങ്ങനെ? ദൈവ​ത്തി​ന്റെ ക്രോധം അനിയ​ന്ത്രി​ത​മായ വികാ​രമല്ല, മറിച്ച്‌ നീതി​നി​ഷ്‌ഠ​മായ അമർഷ​മാണ്‌ എന്ന അർഥത്തിൽ. യഹോവ എല്ലായ്‌പോ​ഴും നീതി​നി​ഷ്‌ഠ​മായ തത്ത്വങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ പ്രവർത്തി​ക്കു​ന്ന​തി​നാൽ, അവന്റെ ശത്രു​ക്ക​ളു​ടെ ‘രക്തത്തെ നിലത്തു വീഴ്‌ത്തി​ക്ക​ളയു’ന്ന കാര്യ​ത്തിൽ അവന്റെ ക്രോധം അവനെ തുണയ്‌ക്കു​ക​യും പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു.—സങ്കീർത്തനം 75:8; യെശയ്യാ​വു 25:10; 26:5.

ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ദയ

14. യെശയ്യാവ്‌ ഇപ്പോൾ ഉചിത​മായ എന്ത്‌ ഓർമി​പ്പി​ക്ക​ലു​കൾ നൽകുന്നു?

14 കഴിഞ്ഞകാലത്ത്‌, യഹോവ തങ്ങൾക്കാ​യി ചെയ്‌ത കാര്യ​ങ്ങ​ളോ​ടു യഹൂദ​ന്മാർക്ക്‌ വളരെ വേഗം വിലമ​തിപ്പ്‌ ഇല്ലാതാ​യി. അപ്പോൾ ഉചിത​മാ​യും, യഹോവ എന്തു​കൊ​ണ്ടാണ്‌ അത്തരം കാര്യങ്ങൾ ചെയ്‌ത​തെന്ന്‌ യെശയ്യാവ്‌ അവരെ ഓർമി​പ്പി​ക്കു​ന്നു. യെശയ്യാവ്‌ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “യഹോവ നമുക്കു നല്‌കി​യ​തു​പോ​ലെ ഒക്കെയും ഞാൻ യഹോ​വ​യു​ടെ പ്രീതി​വാ​ത്സ​ല്യ​ത്തെ​യും യഹോ​വ​യു​ടെ സ്‌തു​തി​യെ​യും അവന്റെ കരുണ​ക്കും മഹാദ​യെ​ക്കും ഒത്തവണ്ണം അവൻ യിസ്രാ​യേൽഗൃ​ഹ​ത്തി​ന്നു കാണിച്ച വലിയ നന്മയെ​യും കീർത്തി​ക്കും. അവർ [തീർച്ച​യാ​യും] എന്റെ ജനം, കപടം കാണി​ക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാ​വാ​യി​ത്തീർന്നു. അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖ​ദൂ​തൻ അവരെ രക്ഷിച്ചു; തന്റെ സ്‌നേ​ഹ​ത്തി​ലും കനിവി​ലും അവൻ അവരെ വീണ്ടെ​ടു​ത്തു; പുരാ​ത​ന​കാ​ല​ത്തൊ​ക്കെ​യും അവൻ അവരെ ചുമന്നു​കൊ​ണ്ടു നടന്നു.”—യെശയ്യാ​വു 63:7-9.

15. ഈജി​പ്‌തി​ലെ അബ്രാ​ഹാ​മി​ന്റെ സന്തതി​യോട്‌ യഹോവ സ്‌നേ​ഹദയ കാട്ടി​യത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

15 സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തിൽ യഹോവ എത്ര മുന്തിയ ദൃഷ്ടാ​ന്ത​മാ​ണു വെക്കു​ന്നത്‌! (സങ്കീർത്തനം 36:7; 62:12; NW) യഹോവ അബ്രാ​ഹാ​മു​മാ​യി ഒരു സ്‌നേ​ഹ​ബന്ധം സ്ഥാപിച്ചു. (മീഖാ 7:20, NW) അവന്റെ സന്തതി മുഖാ​ന്തരം ഭൂമി​യി​ലെ സകല ജാതി​ക​ളും തങ്ങളെ​ത്തന്നെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ യഹോവ ആ ഗോ​ത്ര​പി​താ​വി​നോ​ടു വാഗ്‌ദാ​നം ചെയ്‌തു. (ഉല്‌പത്തി 22:17, 18) ഇസ്രാ​യേൽ ഗൃഹ​ത്തോ​ടു സമൃദ്ധ​മായ നന്മ കാട്ടി​ക്കൊണ്ട്‌ യഹോവ ആ വാഗ്‌ദാ​ന​ത്തോ​ടു പറ്റിനി​ന്നു. അവന്റെ വിശ്വ​സ്‌ത​മായ പ്രവൃ​ത്തി​ക​ളിൽ മുഖ്യ​മാ​യി​രു​ന്നു അബ്രാ​ഹാ​മി​ന്റെ സന്തതിയെ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ അവൻ വിടു​വി​ച്ചത്‌.—പുറപ്പാ​ടു 14:30.

16. (എ) ഇസ്രാ​യേ​ലു​മാ​യി ഉടമ്പടി​യിൽ ഏർപ്പെ​ട്ട​പ്പോൾ യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യുള്ള ഒരു വീക്ഷണ​മാണ്‌ ഉണ്ടായി​രു​ന്നത്‌? (ബി) യഹോവ തന്റെ ജനത്തോട്‌ എങ്ങനെ ഇടപെ​ടു​ന്നു?

16 ഈജിപ്‌തിൽ നിന്ന്‌ ഇസ്രാ​യേ​ലി​നെ വിടു​വി​ച്ച​ശേഷം യഹോവ അവരെ സീനായ്‌ പർവത​ത്തി​ങ്ക​ലേക്കു കൊണ്ടു​വ​ന്നിട്ട്‌ പിൻവ​രുന്ന വാഗ്‌ദാ​നം നൽകി: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസ​രി​ക്ക​യും എന്റെ നിയമം പ്രമാ​ണി​ക്ക​യും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാ​തി​ക​ളി​ലും​വെച്ചു പ്രത്യേക സമ്പത്താ​യി​രി​ക്കും; . . . നിങ്ങൾ എനിക്കു ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും ആകും.” (പുറപ്പാ​ടു 19:5, 6) അത്തര​മൊ​രു വാഗ്‌ദാ​നം നൽകി യഹോവ അവരെ വഞ്ചിക്കു​ക​യാ​യി​രു​ന്നോ? അല്ല. കാരണം, “അവർ [തീർച്ച​യാ​യും] എന്റെ ജനം, കപടം കാണി​ക്കാത്ത മക്കൾ” എന്ന്‌ യഹോവ തന്നോട്‌ പറഞ്ഞതാ​യി യെശയ്യാവ്‌ വെളി​പ്പെ​ടു​ത്തു​ന്നു. ഒരു പണ്ഡിതൻ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഇവിടത്തെ ‘തീർച്ച​യാ​യും’ എന്ന പ്രയോ​ഗം പരമാ​ധി​കാ​ര​ത്തെ​യോ മുന്നറി​വി​നെ​യോ സൂചി​പ്പി​ക്കുന്ന ഒന്നല്ല: അതു സ്‌നേഹം നിമിത്തം തന്റെ ജനത്തിൽ അവനു പ്രത്യാ​ശ​യും വിശ്വാ​സ​വും ഉണ്ട്‌ എന്നതിന്റെ സൂചന​യാണ്‌.” അതേ, തന്റെ ജനം വിജയി​ക്കാ​നുള്ള ആത്മാർഥ​മായ ആഗ്രഹ​ത്തോ​ടെ, നല്ല വിശ്വാ​സ​ത്തോ​ടെ യഹോവ നടത്തിയ ഒരു ഉടമ്പടി​യാണ്‌ അത്‌. അവരിൽ കുറവു​കൾ പ്രകട​മാ​യി​രു​ന്നെ​ങ്കി​ലും യഹോവ അവരിൽ ഉത്തമ വിശ്വാ​സം പ്രകട​മാ​ക്കി. തന്റെ ആരാധ​കരെ ഇത്രയ​ധി​കം വിശ്വ​സി​ക്കുന്ന ഒരു ദൈവത്തെ ആരാധി​ക്കു​ന്നത്‌ എത്ര വലിയ പദവി​യാണ്‌! യഹോ​വ​യു​ടെ ജനത്തിന്റെ അടിസ്ഥാന നന്മയിൽ മൂപ്പന്മാർ സമാന​മായ വിശ്വാ​സം പ്രകട​മാ​ക്കു​മ്പോൾ അവർ തങ്ങളുടെ മേൽനോ​ട്ട​ത്തിൻ കീഴി​ലു​ള്ള​വരെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തിൽ നല്ലൊരു പങ്കു വഹിക്കു​ന്നു​വെന്നു പറയാൻ കഴിയും.—2 തെസ്സ​ലൊ​നീ​ക്യർ 3:4; എബ്രായർ 6:9, 10.

17. (എ) ഇസ്രാ​യേ​ല്യ​രോ​ടുള്ള തന്റെ സ്‌നേ​ഹ​ത്തി​നു യഹോവ എന്തു തെളിവു നൽകി? (ബി) നമുക്ക്‌ ഇന്ന്‌ എന്ത്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും?

17 എന്നാൽ “തങ്ങളുടെ രക്ഷിതാ​വായ ദൈവത്തെ അവർ മറന്നു​ക​ളഞ്ഞു” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ ഇസ്രാ​യേ​ല്യ​രെ കുറിച്ച്‌ പറയുന്നു. (സങ്കീർത്തനം 106:22) അവരുടെ അനുസ​ര​ണ​ക്കേ​ടി​ന്റെ​യും ദുശ്ശാ​ഠ്യ​ത്തി​ന്റെ​യും ആ മനോ​ഭാ​വം ദാരുണ ഫലങ്ങളി​ലേക്ക്‌ അവരെ നയിച്ചു. (ആവർത്ത​ന​പു​സ്‌തകം 9:6) യഹോവ അവരോ​ടു സ്‌നേ​ഹദയ കാണി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞോ? ഇല്ല, മറിച്ച്‌ “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്ന്‌ യെശയ്യാവ്‌ പറയുന്നു. എത്രയ​ധി​കം സമാനു​ഭാ​വ​മാണ്‌ യഹോവ പ്രകട​മാ​ക്കു​ന്നത്‌! തന്റെ മക്കൾ കഷ്ടം അനുഭ​വി​ക്കു​ന്നതു കണ്ടപ്പോൾ സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നെ പോലെ അവനു വേദന തോന്നി, അവർ കഷ്ടമനു​ഭ​വി​ച്ചത്‌ അവരുടെ ഭോഷത്തം നിമിത്തം ആയിരു​ന്നി​ട്ടു പോലും. മുൻകൂ​ട്ടി പറഞ്ഞി​രു​ന്നതു പോലെ, തന്റെ സ്‌നേ​ഹ​ത്തി​ന്റെ തെളിവ്‌ എന്ന നിലയിൽ അവരെ വാഗ്‌ദത്ത ദേശ​ത്തേക്കു നയിക്കു​ന്ന​തിന്‌ അവൻ തന്റെ ‘സമ്മുഖ​ദൂ​തനെ,’ സാധ്യ​ത​യ​നു​സ​രിച്ച്‌ മനുഷ്യ​പൂർവ അസ്‌തി​ത്വ​ത്തിൽ ആയിരുന്ന യേശു​വി​നെ, അയച്ചു. (പുറപ്പാ​ടു 23:20) അങ്ങനെ “ഒരു മനുഷ്യൻ തന്റെ മകനെ വഹിക്കു​ന്ന​തു​പോ​ലെ” യഹോവ തന്റെ ജനതയെ വഹിച്ചു. (ആവർത്ത​ന​പു​സ്‌തകം 1:31; സങ്കീർത്തനം 106:10) അതു​പോ​ലെ ഇന്ന്‌ യഹോവ നമ്മുടെ കഷ്ടങ്ങൾ സംബന്ധിച്ച്‌ ബോധ​വാ​നാ​ണെ​ന്നും നമ്മുടെ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ അവൻ നമ്മോടു സഹതപി​ക്കു​ന്നു എന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ഉറച്ച ബോധ്യ​ത്തോ​ടെ നമുക്ക്‌ ‘സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇടാൻ’ കഴിയും.—1 പത്രൊസ്‌ 5:7.

ദൈവം ഒരു ശത്രു ആയിത്തീ​രു​ന്നു

18. യഹോവ തന്റെ ജനത്തിന്റെ ഒരു ശത്രു ആയിത്തീർന്നത്‌ എങ്ങനെ?

18 എന്നാൽ യഹോ​വ​യു​ടെ സ്‌നേ​ഹ​ദ​യയെ നാം ഒരിക്ക​ലും മുത​ലെ​ടു​ക്കാൻ ശ്രമി​ക്ക​രുത്‌. യെശയ്യാവ്‌ തുടരു​ന്നു: “അവർ മത്സരിച്ചു അവന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ദുഃഖി​പ്പി​ച്ചു; അതു​കൊ​ണ്ടു അവൻ അവർക്കു ശത്രു​വാ​യ്‌തീർന്നു താൻ തന്നേ അവരോ​ടു യുദ്ധം ചെയ്‌തു.” (യെശയ്യാ​വു 63:10) താൻ കരുണ​യു​ള്ള​വ​നും ദയാലു​വു​മായ ഒരു ദൈവ​മാ​ണെ​ങ്കി​ലും, ‘കുററ​മു​ള്ള​വനെ വെറുതെ വിടു​ക​യില്ല’ എന്ന്‌ യഹോവ മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. (പുറപ്പാ​ടു 34:6, 7) മത്സരഗതി സ്വീക​രി​ച്ചു​കൊണ്ട്‌ തങ്ങൾ ശിക്ഷയ്‌ക്ക്‌ അർഹരാ​ണെന്ന്‌ ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കി. “നീ മരുഭൂ​മി​യിൽവെച്ചു നിന്റെ ദൈവ​മായ യഹോ​വയെ കോപി​പ്പി​ച്ചു എന്നു . . . മറന്നു​ക​ള​യ​രു​തു” എന്ന്‌ മോശെ ഓർമി​പ്പി​ച്ചു. “മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു പുറപ്പെട്ട നാൾമു​തൽ ഈ സ്ഥലത്തു വന്നതു​വ​രെ​യും നിങ്ങൾ യഹോ​വ​യോ​ടു മത്സരി​ക്കു​ന്ന​വ​രാ​യി​രു​ന്നു.” (ആവർത്ത​ന​പു​സ്‌തകം 9:7) ദൈവാ​ത്മാ​വി​ന്റെ ആരോ​ഗ്യാ​വ​ഹ​മായ ഫലങ്ങളെ ചെറു​ത്തു​നിൽക്കു​ക​വഴി അവർ അതിനെ വേദനി​പ്പി​ച്ചു, അഥവാ ദുഃഖി​പ്പി​ച്ചു. (എഫെസ്യർ 4:30) തങ്ങളുടെ ഒരു ശത്രു ആയിത്തീ​രാൻ അവർ യഹോ​വയെ നിർബ​ന്ധി​ച്ചു.—ലേവ്യ​പു​സ്‌തകം 26:17; ആവർത്ത​ന​പു​സ്‌തകം 28:63.

19, 20. യഹൂദ​ന്മാർ ഏതു കാര്യങ്ങൾ ഓർക്കു​ന്നു, എന്തു​കൊണ്ട്‌?

19 അവരുടെ കഷ്ടപ്പാ​ടി​നി​ട​യിൽ, കഴിഞ്ഞ കാലത്തെ കുറിച്ചു ധ്യാനി​ക്കാൻ ചില യഹൂദർ പ്രേരി​തർ ആയിത്തീർന്നി​രി​ക്കു​ന്നു. യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “അപ്പോൾ അവന്റെ ജനം മോ​ശെ​യു​ടെ കാലമായ പുരാ​ത​ന​കാ​ലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുക​ളു​ടെ ഇടയ​നോ​ടു​കൂ​ടെ സമു​ദ്ര​ത്തിൽ നിന്നു കരേറു​മാ​റാ​ക്കി​യവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തവൻ എവിടെ? തന്റെ മഹത്വ​മുള്ള ഭുജം മോ​ശെ​യു​ടെ വല​ങ്കൈക്കൽ ചെല്ലു​മാ​റാ​ക്കി തനിക്കു ഒരു ശാശ്വ​ത​നാ​മം ഉണ്ടാ​ക്കേ​ണ്ട​തി​ന്നു അവരുടെ മുമ്പിൽ വെള്ളം വിഭാ​ഗി​ക്ക​യും അവർ ഇടറാ​ത​വണ്ണം മരുഭൂ​മി​യിൽ ഒരു കുതി​ര​യെ​പ്പോ​ലെ അവരെ ആഴങ്ങളിൽകൂ​ടി നടത്തു​ക​യും ചെയ്‌തവൻ എവിടെ? താഴ്‌വ​ര​യി​ലേക്കു ഇറങ്ങി​ച്ചെ​ല്ലുന്ന കന്നുകാ​ലി​ക​ളെ​പ്പോ​ലെ യഹോ​വ​യു​ടെ ആത്മാവു അവരെ തഞ്ചുമാ​റാ​ക്കി.”—യെശയ്യാ​വു 63:11-14എ.

20 അതേ, അനുസ​ര​ണ​ക്കേ​ടി​ന്റെ ഫലങ്ങൾ അനുഭ​വി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ, യഹൂദ​ന്മാർ യഹോവ തങ്ങളുടെ ശത്രു ആയിരി​ക്കു​ന്ന​തി​നു പകരം തങ്ങളുടെ വിമോ​ചകൻ ആയിരുന്ന നാളു​കൾക്കാ​യി വാഞ്‌ഛി​ക്കു​ന്നു. തങ്ങളുടെ ‘ഇടയന്മാ’രായ മോ​ശെ​യും അഹരോ​നും തങ്ങളെ ചെങ്കട​ലി​ലൂ​ടെ സുരക്ഷി​ത​മാ​യി നടത്തി​യത്‌ അവർ ഓർക്കു​ന്നു. (സങ്കീർത്തനം 77:20; യെശയ്യാ​വു 51:10) ദൈവാ​ത്മാ​വി​നെ വേദനി​പ്പി​ക്കു​ന്ന​തി​നു പകരം മോ​ശെ​യും പ്രായ​മേ​റിയ ആത്മനി​യുക്ത പുരു​ഷ​ന്മാ​രും നൽകിയ മാർഗ​നിർദേ​ശ​ത്തി​ലൂ​ടെ തങ്ങൾ വഴിന​ട​ത്ത​പ്പെട്ട കാലത്തെ കുറിച്ച്‌ അവർ ഓർക്കു​ന്നു. (സംഖ്യാ​പു​സ്‌തകം 11:16, 17) മോശെ മുഖാ​ന്തരം തങ്ങൾക്കാ​യി പ്രവർത്തിച്ച യഹോ​വ​യു​ടെ ശക്തിയു​ടെ “മഹത്വ​മുള്ള ഭുജം” കണ്ടതാ​യും അവർ ഓർക്കു​ന്നു! തക്കസമ​യത്ത്‌, ദൈവം അവരെ ഭയങ്കര​മായ മഹാമ​രു​ഭൂ​മി​യിൽനിന്ന്‌ പാലും തേനും ഒഴുകുന്ന സ്വസ്ഥത​യു​ടെ ഒരു ദേശ​ത്തേക്ക്‌ നയിച്ചു. (ആവർത്ത​ന​പു​സ്‌തകം 1:19; യോശുവ 5:6; 22:4) എന്നാൽ ഇപ്പോൾ യഹോ​വ​യു​മാ​യുള്ള നല്ല ബന്ധം നഷ്ടപ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ അവർ കഷ്‌ടം അനുഭ​വി​ക്കു​ന്നു!

‘തനിക്കാ​യി മഹത്വ​മുള്ള ഒരു നാമം’

21. (എ) ദൈവ​ത്തി​ന്റെ നാമ​ത്തോ​ടുള്ള ബന്ധത്തിൽ ഇസ്രാ​യേ​ലിന്‌ മഹത്തായ എന്തു പദവി ഉണ്ടായി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു? (ബി) ദൈവം അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​കളെ ഈജി​പ്‌തിൽനി​ന്നു വിടു​വി​ച്ച​തി​ന്റെ മുഖ്യ ഉദ്ദേശ്യം എന്തായി​രു​ന്നു?

21 ദൈവത്തിന്റെ നാമം മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തിൽ ഒരു പങ്ക്‌ ഉണ്ടായി​രി​ക്കു​ക​യെന്ന, ഇസ്രാ​യേ​ല്യർ തള്ളിക്കളഞ്ഞ പദവി​യോ​ടുള്ള താരത​മ്യ​ത്തിൽ അവർക്കു​ണ്ടായ ഭൗതിക നഷ്ടം ഒന്നുമല്ല. മോശെ യഹൂദ​ന്മാർക്ക്‌ ഇങ്ങനെ​യൊ​രു വാഗ്‌ദാ​നം നൽകി: “നിന്റെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ പ്രമാ​ണി​ച്ചു അവന്റെ വഴിക​ളിൽ നടന്നാൽ യഹോവ നിന്നോ​ടു സത്യം​ചെ​യ്‌ത​തു​പോ​ലെ നിന്നെ തനിക്കു വിശു​ദ്ധ​ജ​ന​മാ​ക്കും. യഹോ​വ​യു​ടെ നാമം നിന്റെ​മേൽ വിളി​ച്ചി​രി​ക്കു​ന്നു എന്നു ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും കണ്ടു നിന്നെ ഭയപ്പെ​ടും.” (ആവർത്ത​ന​പു​സ്‌തകം 28:9, 10) അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​കളെ ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ച്ചു​കൊണ്ട്‌ തന്റെ ജനത്തി​നാ​യി യഹോവ പ്രവർത്തി​ച്ച​പ്പോൾ അവർക്കു കേവലം ജീവിതം അനായാ​സ​ക​ര​മോ സുഖ​പ്ര​ദ​മോ ആക്കിത്തീർക്കുക എന്നത്‌ ആയിരു​ന്നില്ല അവന്റെ ഉദ്ദേശ്യം. അതി​നെ​ക്കാൾ വളരെ പ്രധാ​ന​പ്പെട്ട ഒന്നിനാ​യി, അവന്റെ നാമത്തി​നാ​യി, അവൻ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അതേ, തന്റെ നാമം ‘സർവ്വഭൂ​മി​യി​ലും പ്രസ്‌താ​വി​ക്ക​പ്പെ​ടു​ന്നു’ എന്ന്‌ അവൻ ഉറപ്പു വരുത്തു​ക​യാ​യി​രു​ന്നു. (പുറപ്പാ​ടു 9:15, 16) മരുഭൂ​മി​യിൽവെച്ച്‌ ഇസ്രാ​യേൽ മത്സരമ​നോ​ഭാ​വം പ്രകട​മാ​ക്കി​യ​ശേഷം ദൈവം കരുണ കാണി​ച്ചത്‌ കേവലം വികാ​ര​ത്തി​ന്റെ പേരിൽ ആയിരു​ന്നില്ല. യഹോ​വ​തന്നെ ഇപ്രകാ​രം പറഞ്ഞു: “ജാതി​ക​ളു​ടെ മുമ്പാകെ എന്റെ നാമം അശുദ്ധ​മാ​കാ​തെ ഇരി​ക്കേ​ണ്ട​തി​ന്നു ഞാൻ എന്റെ നാമം​നി​മി​ത്തം പ്രവർത്തി​ച്ചു.”—യെഹെ​സ്‌കേൽ 20:8-10.

22. (എ) ഭാവി​യിൽ ദൈവം വീണ്ടും തന്റെ ജനത്തി​നാ​യി പോരാ​ടു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ദൈവ​നാ​മ​ത്തോ​ടുള്ള നമ്മുടെ സ്‌നേഹം ഏതു വിധങ്ങ​ളിൽ നമ്മുടെ പ്രവൃ​ത്തി​കളെ ബാധി​ക്കണം?

22 എത്ര ശക്തമായ വിധത്തി​ലാണ്‌ യെശയ്യാവ്‌ ഈ പ്രവചനം അവസാ​നി​പ്പി​ക്കു​ന്നത്‌! അവൻ പറയുന്നു: “നീ നിനക്കു മഹത്വ​മു​ള്ളോ​രു നാമം ഉണ്ടാ​ക്കേ​ണ്ട​തി​ന്നു നിന്റെ ജനത്തെ നടത്തി.” (യെശയ്യാ​വു 63:14ബി) തന്റെ ജനത്തിന്റെ താത്‌പ​ര്യ​ങ്ങൾക്കാ​യി അവൻ ശക്തമായി പോരാ​ടു​ന്ന​തി​ന്റെ കാരണം ഇതിൽനിന്ന്‌ വ്യക്തമാ​യി മനസ്സി​ലാ​ക്കാം. തനിക്കാ​യി മഹത്ത്വ​മുള്ള ഒരു നാമം ഉണ്ടാക്കാ​നാണ്‌ അവൻ അങ്ങനെ ചെയ്യു​ന്നത്‌. യഹോ​വ​യു​ടെ നാമം വഹിക്കു​ന്നത്‌ അതിമ​ഹ​ത്തായ ഒരു പദവി​യും വലിയ ഉത്തരവാ​ദി​ത്വ​വും ആണെന്ന​തി​ന്റെ ശക്തമായ ഒരു ഓർമി​പ്പി​ക്ക​ലാണ്‌ യെശയ്യാ​വി​ന്റെ പ്രവചനം. സത്യ​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ നാമത്തെ തങ്ങളുടെ ജീവ​നെ​ക്കാ​ള​ധി​കം സ്‌നേ​ഹി​ക്കു​ന്നു. (യെശയ്യാ​വു 56:6; എബ്രായർ 6:10) ആ വിശുദ്ധ നാമത്തി​നു നിന്ദ വരുത്തി​യേ​ക്കാ​വുന്ന എന്തെങ്കി​ലും ചെയ്യാൻ അവർ അറയ്‌ക്കു​ന്നു. ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി നിന്നു​കൊണ്ട്‌ അവന്റെ വിശ്വസ്‌ത സ്‌നേ​ഹ​ത്തോ​ടു പ്രതി​ക​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​ടെ മഹത്ത്വ​മാർന്ന നാമത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നാൽ ശത്രു​ക്കളെ അവൻ തന്റെ ക്രോ​ധ​ത്തി​ന്റെ മുന്തി​രി​ച്ച​ക്കിൽ ചവിട്ടി​മെ​തി​ക്കുന്ന ആ ദിവസ​ത്തി​നാ​യി അവർ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു. അത്‌ തങ്ങൾക്കു പ്രയോ​ജനം കൈവ​രു​ത്തും എന്നതു​കൊണ്ട്‌ മാത്രമല്ല, പിന്നെ​യോ തങ്ങൾ സ്‌നേ​ഹി​ക്കുന്ന ദൈവ​ത്തി​ന്റെ നാമ മഹത്ത്വീ​ക​ര​ണ​ത്തി​ലേക്ക്‌ അതു നയിക്കും എന്നതു​കൊണ്ട്‌ കൂടി​യാണ്‌ ആ ദിവസ​ത്തി​നാ​യി അവർ വാഞ്‌ഛി​ക്കു​ന്നത്‌.—മത്തായി 6:9.

[അടിക്കു​റി​പ്പു​കൾ]

a പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലെ ഹെരോ​ദാ​വു​മാർ ഏദോ​മ്യർ ആയിരു​ന്നു.

b “വിമു​ക്ത​ന്മാ​രു​ടെ സംവത്സരം” എന്ന പ്രയോ​ഗം “പ്രതി​കാ​ര​ദി​വസം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കുന്ന അതേ കാലഘ​ട്ടത്തെ ആകാം പരാമർശി​ക്കു​ന്നത്‌. ഇതി​നോ​ടു സമാന​മായ പ്രയോ​ഗങ്ങൾ യെശയ്യാ​വു 34:8-ൽ സമാന്ത​ര​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു കാണാം.

c ആരും തുണയ്‌ക്കാൻ ഇല്ലാത്ത​തിൽ യഹോവ വിസ്‌മയം പ്രകടി​പ്പി​ക്കു​ന്നു. യേശു മരിച്ചിട്ട്‌ ഏകദേശം 2,000 വർഷം കഴിഞ്ഞി​ട്ടും മനുഷ്യ​വർഗ​ത്തി​ലെ പ്രബലർ ദൈവ​ഹി​തത്തെ എതിർക്കു​ന്നത്‌ തീർച്ച​യാ​യും വിസ്‌മ​യ​ക​ര​മാ​യി കരുതാ​വു​ന്ന​താണ്‌.—സങ്കീർത്തനം 2:2-12; യെശയ്യാ​വു 59:16.

[അധ്യയന ചോദ്യ​ങ്ങൾ]

[359-ാം പേജിലെ ചിത്രം]

യഹോവയ്‌ക്ക്‌ തന്റെ ജനത്തെ കുറിച്ച്‌ ഉയർന്ന പ്രതീ​ക്ഷകൾ ഉണ്ടായി​രു​ന്നു