വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 20

കാനാ​യി​ലെ രണ്ടാമത്തെ അത്ഭുതം

കാനാ​യി​ലെ രണ്ടാമത്തെ അത്ഭുതം

മർക്കോസ്‌ 1:14, 15; ലൂക്കോസ്‌ 4:14, 15; യോഹ​ന്നാൻ 4:43-54

  • “ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു” എന്നു യേശു പ്രസം​ഗി​ക്കു​ന്നു

  • അകലെ​യി​രു​ന്നു​കൊണ്ട്‌ യേശു ഒരു ആൺകു​ട്ടി​യെ സുഖ​പ്പെ​ടു​ത്തു​ന്നു

രണ്ടു ദിവസ​ത്തോ​ളം ശമര്യ​യിൽ താമസി​ച്ചിട്ട്‌ യേശു സ്വന്തം നാട്ടി​ലേക്കു പോകു​ന്നു. യഹൂദ്യ​യി​ലെ വിപു​ല​മായ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു ശേഷം യേശു ഇപ്പോൾ ഗലീല​യി​ലേക്കു പോകു​ന്നത്‌ വിശ്ര​മി​ക്കാ​നല്ല. പകരം താൻ ജനിച്ചു​വ​ളർന്ന സ്ഥലത്ത്‌ അതിലും വലിയ ശുശ്രൂഷ ആരംഭി​ക്കാ​നാണ്‌. അവിടെ ആളുകൾ തന്നെ സ്വീക​രി​ക്കു​മെ​ന്നൊ​ന്നും യേശു പ്രതീ​ക്ഷി​ക്കു​ന്നില്ല. കാരണം “ഒരു പ്രവാ​ച​ക​നും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല” എന്ന്‌ യേശു​തന്നെ പറഞ്ഞി​രു​ന്നു. (യോഹ​ന്നാൻ 4:44) യേശു​വി​ന്റെ​കൂ​ടെ നിൽക്കു​ന്ന​തി​നു പകരം ശിഷ്യ​ന്മാർ സ്വന്തം വീടു​ക​ളി​ലേക്കു പോകു​ന്നു. എന്നിട്ട്‌ അവരുടെ പഴയ ജോലി വീണ്ടും ആരംഭി​ക്കു​ന്നു.

എന്തു സന്ദേശ​മാ​ണു യേശു പ്രസം​ഗി​ച്ചു​തു​ട​ങ്ങു​ന്നത്‌? “ദൈവ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു. മാനസാ​ന്ത​ര​പ്പെടൂ! ഈ സന്തോ​ഷ​വാർത്ത​യിൽ വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കൂ” എന്നതാണ്‌ ആ സന്ദേശം. (മർക്കോസ്‌ 1:15) ഇതു കേൾക്കു​മ്പോൾ ആളുകൾ എന്തു ചെയ്യുന്നു? പല ഗലീല​ക്കാ​രും യേശുവിനെ സന്തോഷത്തോടെ സ്വീക​രി​ക്കു​ന്നു, ആദരി​ക്കു​ന്നു. ഇത്‌ യേശു​വി​ന്റെ സന്ദേശം കേട്ടതു​കൊണ്ട്‌ മാത്രമല്ല. മാസങ്ങൾക്കു മുമ്പ്‌ പെസഹ​യു​ടെ സമയത്ത്‌ യരുശ​ലേ​മി​ലു​ണ്ടാ​യി​രുന്ന ചില ഗലീല​ക്കാർ യേശു ചെയ്‌ത അത്ഭുതങ്ങൾ കണ്ടിരു​ന്നു.​—യോഹ​ന്നാൻ 2:23.

യേശു ഗലീല​യി​ലെ വലിയ ശുശ്രൂഷ ആരംഭി​ക്കു​ന്നത്‌ എവി​ടെ​യാണ്‌? സാധ്യ​ത​യ​നു​സ​രിച്ച്‌ കാനാ​യിൽ. അവി​ടെ​വെ​ച്ചാ​ണ​ല്ലോ ഒരു കല്യാ​ണ​സ​ദ്യ​യു​ടെ സമയത്ത്‌ യേശു വെള്ളം വീഞ്ഞാ​ക്കി​യത്‌. രണ്ടാം പ്രാവ​ശ്യം അവിടെ എത്തു​മ്പോൾ ഒരു കുട്ടി രോഗം​പി​ടി​പെട്ട്‌ മരിക്കാ​റാ​യി​രി​ക്കു​ന്ന​താ​യി യേശു അറിയു​ന്നു. ഹെരോദ്‌ അന്തിപ്പാ​സി​ന്റെ കൊട്ടാ​ര​ത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോ​ഗ​സ്ഥന്റെ മകനാണ്‌ ഈ കുട്ടി. ഈ ഹെരോ​ദാണ്‌ പിന്നീട്‌ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല വെട്ടാൻ ഉത്തരവി​ടു​ന്നത്‌. യേശു യഹൂദ്യ​യിൽനിന്ന്‌ കാനാ​യിൽ എത്തിയി​രി​ക്കു​ന്ന​താ​യി ഈ ഉദ്യോ​ഗസ്ഥൻ കേൾക്കു​ന്നു. അതു​കൊണ്ട്‌ അദ്ദേഹം യേശു​വി​നെ കാണാൻ കഫർന്ന​ഹൂ​മി​ലെ വീട്ടിൽനിന്ന്‌ കാനാ​യി​ലേക്കു പോകു​ന്നു. വലിയ സങ്കട​ത്തോ​ടെ ആ ഉദ്യോ​ഗസ്ഥൻ യേശു​വി​നോട്‌, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചു​പോ​കു​ന്ന​തി​നു മുമ്പേ വരേണമേ” എന്നു പറയുന്നു.​—യോഹ​ന്നാൻ 4:49.

ഇദ്ദേഹത്തെ ആശ്ചര്യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു പറയുന്നു: “പൊയ്‌ക്കൊ​ള്ളൂ. മകന്റെ രോഗം ഭേദമാ​യി.” (യോഹ​ന്നാൻ 4:50) ആ ഉദ്യോ​ഗസ്ഥൻ യേശു​വി​ന്റെ വാക്കുകൾ വിശ്വ​സിച്ച്‌ വീട്ടി​ലേക്കു മടങ്ങുന്നു. തന്നെ കാണാൻ തിരക്കിട്ട്‌ വരുന്ന അടിമ​കളെ അദ്ദേഹം വഴിയിൽവെച്ച്‌ കാണുന്നു. ഒരു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാണ്‌ അവർ വരുന്നത്‌. അതെ, അദ്ദേഹ​ത്തി​ന്റെ മകൻ സുഖമാ​യി ജീവ​നോ​ടെ​യി​രി​ക്കു​ന്നു! ‘എപ്പോ​ഴാണ്‌ അവന്റെ രോഗം മാറി​യത്‌’ എന്ന്‌ അയാൾ തിരക്കു​ന്നു. കാര്യ​ങ്ങ​ളൊ​ക്കെ ഒന്നു കൂട്ടി​വാ​യി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌ അദ്ദേഹം.

“ഇന്നലെ ഏഴാം മണി നേരത്ത്‌ അവന്റെ പനി വിട്ടു” എന്ന്‌ അവർ പറഞ്ഞു.​—യോഹ​ന്നാൻ 4:52.

“മകന്റെ രോഗം ഭേദമാ​യി” എന്നു യേശു പറഞ്ഞ അതേ സമയത്താണ്‌ ഇതു നടന്ന​തെന്ന്‌ ഉദ്യോ​ഗ​സ്ഥനു മനസ്സി​ലാ​കു​ന്നു. അതിനു ശേഷം ഈ വ്യക്തി​യും വീട്ടി​ലുള്ള എല്ലാവ​രും യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു. ധാരാളം അടിമ​ക​ളുള്ള ഒരു പണക്കാ​ര​നാണ്‌ അദ്ദേഹം.

അങ്ങനെ യേശു കാനാ​യിൽവെച്ച്‌ രണ്ട്‌ അത്ഭുതങ്ങൾ ചെയ്യുന്നു: വെള്ളം വീഞ്ഞാ​ക്കു​ന്നു, പിന്നീട്‌ ഏതാണ്ട്‌ 26 കിലോ​മീ​റ്റർ അകലെ​യുള്ള ഒരു ആൺകു​ട്ടി​യെ സുഖ​പ്പെ​ടു​ത്തു​ന്നു. യേശു വേറെ​യും അത്ഭുതങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. പക്ഷേ ഈ രണ്ടാമത്തെ അത്ഭുത​ത്തിന്‌ ഒരു പ്രാധാ​ന്യ​മുണ്ട്‌. കാരണം യേശു ഗലീല​യിൽ തിരി​ച്ചെത്തി എന്നതിന്റെ സൂചന​യാണ്‌ ഇത്‌. ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മുള്ള ഒരു പ്രവാ​ച​ക​നാണ്‌ യേശു എന്നതു ശരിയാണ്‌. പക്ഷേ ‘സ്വന്തം നാട്ടിൽ ഈ പ്രവാ​ച​കന്‌ എത്ര​ത്തോ​ളം ബഹുമതി’ കിട്ടും?

യേശു സ്വന്തം നാടായ നസറെ​ത്തിൽ മടങ്ങി​യെ​ത്തു​മ്പോൾ അതു വ്യക്തമാ​കും. അവിടെ യേശു​വി​നെ കാത്തി​രി​ക്കു​ന്നത്‌ എന്താണ്‌?