വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 37

യേശു ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ക്കു​ന്നു

യേശു ഒരു വിധവ​യു​ടെ മകനെ ഉയിർപ്പി​ക്കു​ന്നു

ലൂക്കോസ്‌ 7:11-17

  • നയിനിൽവെച്ച്‌ ഒരു പുനരു​ത്ഥാ​നം

സൈനി​കോ​ദ്യോ​ഗ​സ്ഥന്റെ അടിമയെ സുഖ​പ്പെ​ടു​ത്തി​യ​ശേഷം യേശു കഫർന്ന​ഹൂ​മിൽനിന്ന്‌ നയിനി​ലേക്കു പോകു​ന്നു. 32-ലധികം കിലോ​മീ​റ്റർ അകലെ തെക്കു​പ​ടി​ഞ്ഞാ​റാ​യി കിടക്കുന്ന ഒരു നഗരമാ​ണിത്‌. യേശു ഒറ്റയ്‌ക്കല്ല, ശിഷ്യ​ന്മാ​രും ഒരു വലിയ ജനക്കൂ​ട്ട​വും യേശു​വി​ന്റെ​കൂ​ടെ​യുണ്ട്‌. അവർ നയിന്‌ അടുത്ത്‌ എത്തു​മ്പോൾ ഏതാണ്ട്‌ വൈകു​ന്നേ​ര​മാ​യി. മരിച്ച ഒരു ചെറു​പ്പ​ക്കാ​രനെ അടക്കാൻപോ​കുന്ന ഒരു കൂട്ടം ജൂതന്മാ​രെ അവർ അവി​ടെ​വെച്ച്‌ കാണുന്നു. അവർ നഗരത്തി​നു വെളി​യി​ലേക്കു പോകു​ക​യാണ്‌.

അക്കൂട്ട​ത്തിൽ ഏറ്റവും സങ്കടം ആ ചെറു​പ്പ​ക്കാ​രന്റെ അമ്മയ്‌ക്കാണ്‌. അവർ ഒരു വിധവ​യാണ്‌. ഈ പയ്യനാ​ണെ​ങ്കിൽ അവരുടെ ഒരേ ഒരു മകനും. ഭർത്താവ്‌ മരിച്ച​പ്പോൾ പ്രിയ​പ്പെട്ട മകനെ​ങ്കി​ലും ഉണ്ടല്ലോ എന്ന ആശ്വാ​സ​മാ​യി​രു​ന്നു ആ അമ്മയ്‌ക്ക്‌. അതു​കൊ​ണ്ടു​തന്നെ ഈ മകനെ അമ്മയ്‌ക്ക്‌ എത്ര കാര്യ​മാ​യി​രു​ന്നി​രി​ക്കണം! അവരുടെ എല്ലാ പ്രതീ​ക്ഷ​യും അവനി​ലാ​യി​രു​ന്നു. അവന്റെ കൈയിൽ തന്റെ ഭാവി സുരക്ഷി​ത​മാ​ണെന്ന്‌ ആ അമ്മ കരുതി​യി​രി​ക്കണം. പക്ഷേ, ഇപ്പോൾ അവനും മരിച്ചു. ഇനി കൂട്ടി​നും സഹായ​ത്തി​നും ഈ അമ്മയ്‌ക്ക്‌ ആരുണ്ട്‌?

ആ അമ്മയുടെ വലിയ സങ്കടവും പരിതാ​പ​ക​ര​മായ അവസ്ഥയും കണ്ട്‌ യേശു​വി​ന്റെ മനസ്സ്‌ അലിയു​ന്നു. ആർദ്ര​ത​യോ​ടെ​യും അതേസ​മയം ധൈര്യം പകരുന്ന വിധത്തി​ലും യേശു അവരോ​ടു പറയുന്നു: “കരയേണ്ടാ.” യേശു അങ്ങനെ പറയുക മാത്രമല്ല, അടുത്ത്‌ ചെന്ന്‌ ശവമഞ്ച​ത്തിൽ തൊടു​ക​യും ചെയ്യുന്നു. (ലൂക്കോസ്‌ 7:13, 14) യേശു അതു ചെയ്‌ത രീതി​യും യേശു​വി​ന്റെ പ്രവർത്ത​ന​വും കണ്ടപ്പോൾ, കരഞ്ഞു​കൊണ്ട്‌ പോകു​ക​യാ​യി​രുന്ന ആ ആളുകൾ പെട്ടെന്നു നിൽക്കു​ന്നു. ‘ഇദ്ദേഹം എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌? എന്താണു ചെയ്യാൻപോ​കു​ന്നത്‌?’ അവർക്ക്‌ ഒന്നും പിടി​കി​ട്ടു​ന്നില്ല.

യേശു​വി​ന്റെ​കൂ​ടെ യാത്ര ചെയ്യു​ന്ന​വ​രു​ടെ കാര്യ​മോ? യേശു പല അത്ഭുത​ങ്ങ​ളും ചെയ്യു​ന്നത്‌, പലരു​ടെ​യും രോഗം ഭേദമാ​ക്കു​ന്നത്‌ ഒക്കെ അവർ കണ്ടിട്ടുണ്ട്‌. പക്ഷേ, സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഇതുവരെ ആരെയും ഉയിർപ്പി​ക്കു​ന്നത്‌ അവർ കണ്ടിട്ടില്ല. പണ്ട്‌ അങ്ങനെ​യുള്ള പുനരു​ത്ഥാ​നങ്ങൾ നടന്നി​ട്ടു​ണ്ടെ​ങ്കി​ലും യേശു​വിന്‌ അങ്ങനെ ചെയ്യാൻ കഴിയു​മോ? (1 രാജാ​ക്ക​ന്മാർ 17:17-23; 2 രാജാ​ക്ക​ന്മാർ 4:32-37) യേശു ഇങ്ങനെ കല്‌പി​ക്കു​ന്നു: “ചെറു​പ്പ​ക്കാ​രാ, എഴു​ന്നേൽക്കുക എന്നു ഞാൻ നിന്നോ​ടു പറയുന്നു.” (ലൂക്കോസ്‌ 7:14) അതുതന്നെ സംഭവി​ക്കു​ന്നു. ആ ചെറു​പ്പ​ക്കാ​രൻ എഴു​ന്നേറ്റ്‌ ഇരുന്ന്‌ സംസാ​രി​ക്കാൻതു​ട​ങ്ങു​ന്നു! യേശു അവനെ അമ്മയ്‌ക്കു കൊടു​ക്കു​ന്നു. അമ്മയ്‌ക്ക്‌ അത്ഭുത​വും സന്തോ​ഷ​വും അടക്കാ​നാ​കു​ന്നില്ല! ഇനി ആ അമ്മ ഒറ്റയ്‌ക്കല്ല.

ഈ ചെറു​പ്പ​ക്കാ​രനെ ജീവ​നോ​ടെ കാണു​മ്പോൾ “മഹാനായ ഒരു പ്രവാ​ചകൻ നമുക്കി​ട​യിൽ വന്നിരി​ക്കു​ന്നു” എന്നു പറഞ്ഞ്‌ ആളുകൾ ജീവദാ​താ​വായ യഹോ​വയെ സ്‌തു​തി​ക്കു​ന്നു. മറ്റുള്ളവർ യേശു ചെയ്‌ത അത്ഭുത​ത്തി​ന്റെ പ്രാധാ​ന്യം തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ പറയുന്നു: “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു.” (ലൂക്കോസ്‌ 7:16) അതിശയകരമായ ഈ കാര്യ​ത്തെ​ക്കു​റി​ച്ചുള്ള വാർത്ത പെട്ടെ​ന്നു​തന്നെ സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ ജന്മനാ​ടായ നസറെ​ത്തി​ലേ​ക്കും പരക്കുന്നു. ഇവി​ടെ​നിന്ന്‌ ഏതാണ്ട്‌ പത്തു കിലോ​മീ​റ്റർ അകലെ​യാ​ണു നസറെത്ത്‌. അങ്ങ്‌ തെക്കുള്ള യഹൂദ്യ​യിൽപ്പോ​ലും വാർത്ത എത്തുന്നു.

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ഇപ്പോ​ഴും ജയിലി​ലാണ്‌. യേശു ചെയ്യുന്ന അത്ഭുത​ങ്ങ​ളിൽ യോഹ​ന്നാ​നു വലിയ താത്‌പ​ര്യ​മുണ്ട്‌. ഈ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ അദ്ദേഹ​ത്തോ​ടു പറയുന്നു. യോഹ​ന്നാൻ അപ്പോൾ എന്തു ചെയ്യുന്നു?