വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 33

യശയ്യയു​ടെ പ്രവചനം നിറ​വേ​റു​ന്നു

യശയ്യയു​ടെ പ്രവചനം നിറ​വേ​റു​ന്നു

മത്തായി 12:15-21; മർക്കോസ്‌ 3:7-12

  • ജനക്കൂട്ടം യേശു​വി​നെ ഞെരു​ക്കു​ന്നു

  • യശയ്യയു​ടെ പ്രവചനം യേശു​വിൽ നിറ​വേ​റു​ന്നു

പരീശ​ന്മാ​രും ഹെരോ​ദി​ന്റെ അനുയാ​യി​ക​ളും യേശു​വി​നെ കൊല്ലാൻ പദ്ധതി​യി​ടു​ന്നു. ഇത്‌ അറിഞ്ഞ്‌ യേശു​വും ശിഷ്യ​ന്മാ​രും ഗലീല​ക്ക​ട​ലിന്‌ അടു​ത്തേക്കു പോകു​ന്നു. സോർ, സീദോൻ എന്നീ തീരദേശ നഗരങ്ങൾ, യോർദാൻ നദിയു​ടെ കിഴക്കു​വശം, യരുശ​ലേം, തെക്കേ അറ്റത്തുള്ള ഇദുമയ, ഗലീല എന്നിവി​ട​ങ്ങ​ളിൽനി​ന്നെ​ല്ലാം വലിയ ജനക്കൂട്ടം യേശു​വി​നെ കാണാൻ വരുന്നു. പലരെ​യും യേശു സുഖ​പ്പെ​ടു​ത്തു​ന്നുണ്ട്‌. അതു​കൊണ്ട്‌ ഗുരു​ത​ര​മായ രോഗ​ങ്ങ​ളു​ള്ളവർ യേശു​വി​ന്റെ അടുത്ത്‌ എത്താൻ തിക്കി​ത്തി​ര​ക്കു​ക​യാണ്‌. യേശു തങ്ങളെ തൊടാൻ കാത്തു​നിൽക്കാ​തെ എങ്ങനെ​യെ​ങ്കി​ലും യേശു​വി​നെ ഒന്നു തൊടാ​നുള്ള ശ്രമത്തി​ലാണ്‌ അവർ.​—മർക്കോസ്‌ 3:9, 10.

ജനക്കൂട്ടം വളരെ വലുതാണ്‌. അതു​കൊണ്ട്‌ ഒരു ചെറിയ വള്ളം സംഘടി​പ്പി​ക്കാൻ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു. അങ്ങനെ അവരുടെ തള്ളു​കൊ​ള്ളാ​തെ യേശു​വി​നു കരയിൽനിന്ന്‌ അൽപ്പം അകലെ​യാ​യി​രി​ക്കാ​മ​ല്ലോ. മാത്രമല്ല, വള്ളത്തിൽ ഇരുന്നു​കൊണ്ട്‌ ആളുകളെ പഠിപ്പി​ക്കാ​നും കൂടുതൽ ആളുകളെ സഹായി​ക്കാ​നാ​യി മറ്റൊരു തീര​ത്തേക്കു പോകാ​നും സാധി​ക്കും.

യേശു​വി​ന്റെ പ്രവർത്തനം “യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു” നിറ​വേ​റ്റു​ന്ന​താ​യി ശിഷ്യ​നായ മത്തായി ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. (മത്തായി 12:17) ഏതു പ്രവച​ന​മാ​ണു യേശു ഇവിടെ നിറ​വേ​റ്റു​ന്നത്‌?

“ഇതാ, ഞാൻ തിര​ഞ്ഞെ​ടുത്ത എന്റെ ദാസൻ. ഞാൻ പ്രസാ​ദി​ച്ചി​രി​ക്കുന്ന എന്റെ പ്രിയ​പ്പെ​ട്ടവൻ! അവന്റെ മേൽ ഞാൻ എന്റെ ആത്മാവി​നെ പകരും. നീതി എന്താ​ണെന്ന്‌ അവൻ ജനതകളെ അറിയി​ക്കും. അവൻ തർക്കി​ക്കില്ല, കൊട്ടി​ഘോ​ഷി​ക്കില്ല, ആരും തെരു​വിൽ അവന്റെ സ്വരം കേൾക്കു​ക​യു​മില്ല. നീതി നടപ്പാ​ക്കു​ന്ന​തിൽ വിജയി​ക്കു​ന്ന​തു​വരെ ചതഞ്ഞ ഈറ്റ അവൻ ഒടിച്ചു​ക​ള​യില്ല, പുകയുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യു​മില്ല. ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”​—മത്തായി 12:18-21; യശയ്യ 42:1-4.

ദൈവം പ്രസാ​ദി​ച്ചി​രി​ക്കുന്ന ആ പ്രിയ​പ്പെട്ട ദാസൻ വാസ്‌ത​വ​ത്തിൽ യേശു​വാണ്‌. യഥാർഥ നീതി എന്താ​ണെന്നു യേശു വ്യക്തമാ​ക്കു​ന്നു. വ്യാജ​മ​ത​പാ​ര​മ്പ​ര്യ​ങ്ങൾ ആ നീതിയെ മൂടി​ക്ക​ള​ഞ്ഞി​രി​ക്കു​ക​യാണ്‌. പരീശ​ന്മാർ ദൈവ​നി​യമം അന്യാ​യ​മാ​യി തങ്ങൾക്ക്‌ ഇഷ്ടമുള്ള രീതി​യിൽ ബാധക​മാ​ക്കു​ന്നു. അതു​കൊണ്ട്‌ ശബത്തു​ദി​വസം ഒരു രോഗി​യെ സഹായി​ക്കാൻപോ​ലും അവർ തയ്യാറാ​കില്ല. ദൈവ​ത്തി​ന്റെ നീതി എന്താ​ണെന്നു കാണി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടും ദൈവാ​ത്മാവ്‌ തന്റെ മേൽ ഉണ്ടെന്നു തെളി​യി​ച്ചു​കൊ​ണ്ടും യേശു അന്യാ​യ​മായ പാരമ്പ​ര്യ​ങ്ങ​ളു​ടെ ഭാരം പേറു​ന്ന​വർക്ക്‌ ആശ്വാസം പകരുന്നു. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ മതനേ​താ​ക്ക​ന്മാർ യേശു​വി​നെ കൊല്ലാൻ നോക്കു​ന്നു. എത്ര ശോച​നീ​യം!

“അവൻ തർക്കി​ക്കില്ല, കൊട്ടി​ഘോ​ഷി​ക്കില്ല, ആരും തെരു​വിൽ അവന്റെ സ്വരം കേൾക്കു​ക​യു​മില്ല” എന്നു പറഞ്ഞി​രി​ക്കു​ന്ന​തി​ന്റെ അർഥം എന്താണ്‌? ആളുകളെ സുഖ​പ്പെ​ടു​ത്തു​മ്പോൾ അവരോ ഭൂതങ്ങ​ളോ “തന്നെക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്താൻ” യേശു സമ്മതി​ക്കു​ന്നില്ല. (മർക്കോസ്‌ 3:12) തെരു​വു​ക​ളിൽ കൊട്ടി​ഘോ​ഷി​ച്ചും കേട്ട പാതി കേൾക്കാത്ത പാതി പറഞ്ഞ്‌ പരത്തുന്ന കഥകളി​ലൂ​ടെ​യും ആളുകൾ തന്നെക്കു​റിച്ച്‌ അറിയാൻ യേശു ആഗ്രഹി​ക്കു​ന്നില്ല.

ആലങ്കാ​രി​കാർഥ​ത്തിൽ, വളഞ്ഞു പോയ​തോ വെട്ടി​യി​ട്ട​തോ ആയ ചതഞ്ഞ ഈറ്റ​പോ​ലു​ള്ള​വ​രു​ടെ അടു​ത്തേക്ക്‌ യേശു ആശ്വാ​സ​ത്തി​ന്റെ സന്ദേശം എത്തിക്കു​ക​യും ചെയ്യുന്നു. അവർ പുകയുന്ന തിരി​പോ​ലെ​യാണ്‌. അവരുടെ ജീവന്റെ അവസാ​നത്തെ തുടി​പ്പും അണയാൻ പോകു​ക​യാണ്‌. ചതഞ്ഞ ഈറ്റ യേശു ഒടിച്ചു​ക​ള​യു​ക​യോ പുകഞ്ഞ്‌ മങ്ങിക്ക​ത്തുന്ന തിരി കെടു​ത്തി​ക്ക​ള​യു​ക​യോ ഇല്ല. പകരം, സ്‌നേ​ഹ​ത്തോ​ടെ​യും ആർദ്ര​ത​യോ​ടെ​യും യേശു സൗമ്യ​രാ​യ​വരെ അതിവി​ദഗ്‌ധ​മാ​യി ഉയർത്തി​ക്കൊ​ണ്ടു​വ​രു​ന്നു. ശരിക്കും യേശു​വാണ്‌ എല്ലാ ജനതക​ളു​ടെ​യും പ്രതീക്ഷ!