വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 49

ഗലീല​യിൽ പ്രസം​ഗി​ക്കു​ന്നു, അപ്പോസ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു

ഗലീല​യിൽ പ്രസം​ഗി​ക്കു​ന്നു, അപ്പോസ്‌ത​ല​ന്മാ​രെ പരിശീ​ലി​പ്പി​ക്കു​ന്നു

മത്തായി 9:35–10:15; മർക്കോസ്‌ 6:6-11; ലൂക്കോസ്‌ 9:1-5

  • യേശു വീണ്ടും ഗലീല​യി​ലൂ​ടെ സഞ്ചരി​ക്കു​ന്നു

  • യേശു അപ്പോസ്‌ത​ല​ന്മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയയ്‌ക്കു​ന്നു

ഏതാണ്ടു രണ്ടു വർഷമാ​യി യേശു തീവ്ര​മാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ക​യാണ്‌. ഇനി ഇപ്പോൾ പ്രവർത്ത​ന​ത്തി​ന്റെ തീവ്ര​ത​യൊ​ക്കെ അൽപ്പം കുറച്ച്‌, വിശ്ര​മി​ക്കാ​നുള്ള സമയമാ​ണോ? അല്ല. പകരം യേശു ഗലീല​യി​ലെ “എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രിച്ച്‌ അവരുടെ സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു”കൊണ്ട്‌ പ്രസം​ഗ​പ്ര​വർത്തനം വിപു​ല​പ്പെ​ടു​ത്തു​ന്നു. (മത്തായി 9:35) താൻ കാണുന്ന കാര്യങ്ങൾ പ്രസം​ഗ​പ്ര​വർത്തനം വിപു​ല​പ്പെ​ടു​ത്തേ​ണ്ട​താ​ണെന്ന്‌ യേശു​വി​നെ ബോധ്യ​പ്പെ​ടു​ത്തു​ന്നു. പക്ഷേ, ഇത്‌ എങ്ങനെ സാധി​ക്കും?

ആത്മീയ​സൗ​ഖ്യ​വും ആശ്വാ​സ​വും ആവശ്യ​മുള്ള ആളുകളെ യാത്രയ്‌ക്കി​ട​യിൽ യേശു കാണുന്നു. ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ അവഗണി​ക്ക​പ്പെ​ട്ട​വ​രും മുറി​വേ​റ്റ​വ​രും ആണ്‌ അവർ. അവരെ കണ്ട്‌ അലിവ്‌ തോന്നി​യിട്ട്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു: “വിളവ്‌ ധാരാ​ള​മുണ്ട്‌; പക്ഷേ പണിക്കാർ കുറവാണ്‌. അതു​കൊണ്ട്‌ വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്റെ അധികാ​രി​യോ​ടു യാചി​ക്കുക.”​—മത്തായി 9:37, 38.

അവരെ എങ്ങനെ സഹായി​ക്കാ​മെന്നു യേശു​വിന്‌ അറിയാം. യേശു 12 അപ്പോസ്‌ത​ല​ന്മാ​രെ വിളിച്ച്‌ ഈരണ്ടാ​യി തിരിച്ച്‌ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അയയ്‌ക്കു​ന്നു. അവർക്കു വ്യക്തമായ നിർദേ​ശ​ങ്ങ​ളും കൊടു​ക്കു​ന്നു: “ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​ടെ പ്രദേ​ശ​ത്തേക്കു പോകു​ക​യോ ശമര്യ​യി​ലെ ഏതെങ്കി​ലും നഗരത്തിൽ കടക്കു​ക​യോ അരുത്‌; പകരം ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുത്ത്‌ മാത്രം പോകുക. നിങ്ങൾ പോകു​മ്പോൾ, ‘സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു’ എന്നു പ്രസം​ഗി​ക്കണം.”​—മത്തായി 10:5-7.

മാതൃ​കാ​പ്രാർഥ​ന​യിൽ യേശു പറഞ്ഞ രാജ്യ​ത്തെ​ക്കു​റി​ച്ചാണ്‌ അവർ പ്രസം​ഗി​ക്കേ​ണ്ടത്‌. ‘രാജ്യം അടുത്തി​രി​ക്കു​ന്നു’ എന്ന്‌ അവർ പ്രസം​ഗി​ക്കു​ന്നു. കാരണം ദൈവം രാജാ​വാ​യി നിശ്ചയി​ച്ചി​ട്ടുള്ള യേശു ഇപ്പോൾ അവരുടെ കൂടെ​യുണ്ട്‌. എന്നാൽ യേശു​വി​ന്റെ ശിഷ്യ​ന്മാർ ഈ രാജ്യ​ത്തി​ന്റെ പ്രതി​നി​ധി​ക​ളാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കും? രോഗി​കളെ സുഖ​പ്പെ​ടു​ത്താ​നും മരിച്ച​വരെ ഉയിർപ്പി​ക്കാൻപോ​ലും ഉള്ള ശക്തി യേശു അവർക്കു കൊടു​ക്കു​ന്നു. പണം വാങ്ങാ​തെ​യാണ്‌ അവർ ഇതു ചെയ്യു​ന്നത്‌. പക്ഷേ, ഓരോ ദിവസ​ത്തെ​യും ആഹാരം​പോ​ലെ അവരുടെ സ്വന്തം ആവശ്യങ്ങൾ അവർ എങ്ങനെ നടത്തു​മാ​യി​രു​ന്നു?

ഈ പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നു പോകു​മ്പോൾ വസ്‌തു​വ​ക​ക​ളൊ​ന്നും കൂടെ കൊണ്ടു​പോ​കേണ്ടാ എന്ന്‌ യേശു ശിഷ്യ​ന്മാ​രോ​ടു പറയുന്നു. അവർ പണസ്സഞ്ചി​യിൽ സ്വർണ​മോ വെള്ളി​യോ ചെമ്പോ എടുക്ക​രു​താ​യി​രു​ന്നു. ഭക്ഷണസ​ഞ്ചി​യോ വേറെ വസ്‌ത്ര​ങ്ങ​ളോ ചെരി​പ്പു​ക​ളോ പോലും എടു​ക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. കാരണം യേശു അവർക്ക്‌ ഇങ്ങനെ ഉറപ്പു​കൊ​ടു​ക്കു​ന്നു: “വേലക്കാ​രൻ ആഹാര​ത്തിന്‌ അർഹനാ​ണ​ല്ലോ.” (മത്തായി 10:10) അവരുടെ സന്ദേശം വിലമ​തി​ക്കുന്ന ആളുകൾ അവരുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ നടത്തി​ക്കൊ​ടു​ക്കും. യേശു പറയുന്നു: “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട്‌ പോകു​ന്ന​തു​വരെ ആ വീട്ടിൽ താമസി​ക്കുക.”​—മർക്കോസ്‌ 6:10.

രാജ്യ​സ​ന്ദേ​ശ​വു​മാ​യി എങ്ങനെ വീട്ടു​കാ​രനെ സമീപി​ക്കണം എന്നതി​നെ​ക്കു​റി​ച്ചും യേശു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു. യേശു പറയുന്നു: “നിങ്ങൾ ഒരു വീട്ടിൽ ചെല്ലു​മ്പോൾ, വീട്ടു​കാ​രെ അഭിവാ​ദനം ചെയ്യണം. ആ വീടിന്‌ അർഹത​യു​ണ്ടെ​ങ്കിൽ നിങ്ങൾ ആശംസി​ക്കുന്ന സമാധാ​നം അതിന്മേൽ വരട്ടെ. അതിന്‌ അർഹത​യി​ല്ലെ​ങ്കി​ലോ, ആ സമാധാ​നം നിങ്ങളി​ലേക്കു മടങ്ങി​പ്പോ​രട്ടെ. ആരെങ്കി​ലും നിങ്ങളെ സ്വീക​രി​ക്കാ​തെ​യോ നിങ്ങളു​ടെ വാക്കു കേൾക്കാ​തെ​യോ വന്നാൽ ആ വീടോ നഗരമോ വിട്ട്‌ പോകു​മ്പോൾ നിങ്ങളു​ടെ കാലിലെ പൊടി കുടഞ്ഞു​ക​ള​യുക.”​—മത്തായി 10:12-14.

ഒരു നഗരത്തി​ലോ ഗ്രാമ​ത്തി​ലോ ഉള്ള ആരും അവരുടെ സന്ദേശം സ്വീക​രി​ക്കാ​തി​രു​ന്നേ​ക്കാം. അവരുടെ കാര്യ​ത്തിൽ എന്തായി​രി​ക്കും സംഭവി​ക്കു​ന്നത്‌? കഠിന​മായ ന്യായ​വി​ധി അവരുടെ മേൽ വരു​മെന്ന്‌ വ്യക്തമാ​ക്കി​ക്കൊണ്ട്‌ യേശു പറയുന്നു: “ന്യായ​വി​ധി​ദി​വസം സൊ​ദോ​മി​നും ഗൊ​മോ​റയ്‌ക്കും ലഭിക്കുന്ന വിധി​യെ​ക്കാൾ കടുത്ത​താ​യി​രി​ക്കും അവരു​ടേത്‌ എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”​—മത്തായി 10:15.