വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 31

ശബത്തിൽ കതിർ പറിക്കു​ന്നു

ശബത്തിൽ കതിർ പറിക്കു​ന്നു

മത്തായി 12:1-8; മർക്കോസ്‌ 2:23-28; ലൂക്കോസ്‌ 6:1-5

  • ശബത്തിൽ ശിഷ്യ​ന്മാർ കതിർ പറിക്കു​ന്നു

  • യേശു “ശബത്തി​നും കർത്താ​വാണ്‌ ”

യേശു​വും ശിഷ്യ​ന്മാ​രും ഇപ്പോൾ വടക്ക്‌ ഗലീല​യി​ലേക്കു പോകു​ക​യാണ്‌. വസന്തകാ​ല​മാണ്‌ ഇത്‌. വയലിലെ ചെടി​ക​ളിൽ കതിരി​ട്ടി​രി​ക്കു​ന്നു. വിശന്ന​പ്പോൾ ശിഷ്യ​ന്മാർ കുറച്ച്‌ ധാന്യ​ക്ക​തിർ പറിച്ച്‌ തിന്നുന്നു. പക്ഷേ അതൊരു ശബത്തു​ദി​വ​സ​മാണ്‌. അവർ ഈ ചെയ്യു​ന്നത്‌ പരീശ​ന്മാർ നിരീ​ക്ഷി​ക്കു​ന്നുണ്ട്‌.

ഓർക്കു​ന്നി​ല്ലേ, ശബത്ത്‌ ലംഘി​ച്ചെന്ന്‌ ആരോ​പിച്ച്‌ യരുശ​ലേ​മി​ലെ ചില ജൂതന്മാർ യേശു​വി​നെ കൊല്ലാൻ ആലോ​ചി​ച്ചത്‌ ഈയി​ടെ​യാണ്‌. ഇപ്പോൾ ശിഷ്യ​ന്മാർ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ആരോ​പ​ണ​വു​മാ​യി പരീശ​ന്മാർ രംഗ​ത്തെ​ത്തു​ന്നു. “കണ്ടോ! നിന്റെ ശിഷ്യ​ന്മാർ ശബത്തിൽ ചെയ്യാൻ പാടി​ല്ലാത്ത കാര്യം ചെയ്യുന്നു.”​—മത്തായി 12:2.

കതിർ പറിച്ച്‌ കൈയി​ലിട്ട്‌ തിരു​മ്മു​ന്നതു കൊയ്യു​ക​യും മെതി​ക്കു​ക​യും ചെയ്യു​ന്ന​തി​നു തുല്യ​മാ​ണെ​ന്നാണ്‌ പരീശ​ന്മാ​രു​ടെ വാദം. (പുറപ്പാട്‌ 34:21) എന്താണ്‌ ജോലി എന്നതി​നെ​ക്കു​റി​ച്ചുള്ള അവരുടെ ഈ അതിരു​കടന്ന വ്യാഖ്യാ​നം ശബത്താ​ച​രണം ഒരു ഭാരമാ​ക്കു​ന്നു. ശരിക്കും ശബത്ത്‌ സന്തോ​ഷി​ക്കാ​നും ആത്മീയ​ശക്തി നേടാ​നും ഉള്ള ഒരു ദിവസ​മാ​യി​രി​ക്കാ​നാണ്‌ ആദ്യം ഉദ്ദേശി​ച്ചി​രു​ന്നത്‌. തന്റെ ശബത്തു​നി​യമം ഇത്തരത്തിൽ വളച്ചൊ​ടി​ക്കാൻ യഹോവ ഒരിക്ക​ലും ആഗ്രഹി​ച്ചി​രു​ന്നില്ല. അതു​കൊണ്ട്‌ അവരുടെ ചിന്ത എത്ര തെറ്റാ​ണെന്നു യേശു ഉദാഹ​ര​ണ​സ​ഹി​തം വ്യക്തമാ​ക്കു​ന്നു.

ദാവീ​ദി​ന്റെ​യും കൂട്ടരു​ടെ​യും ദൃഷ്ടാ​ന്ത​മാ​ണു യേശു പറയുന്ന ഒരു തെളിവ്‌. അവർക്കു വിശന്ന​പ്പോൾ അവർ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ചെന്ന്‌ കാഴ്‌ച​യപ്പം വാങ്ങി കഴിച്ചു. യഹോ​വ​യു​ടെ സന്നിധി​യിൽ പുതിയ അപ്പം വെച്ച​പ്പോൾ മാറ്റിയ അപ്പമാ​യി​രു​ന്നു അവ. സാധാ​ര​ണ​ഗ​തി​യിൽ അതു പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌. എന്നിട്ടും ആ സാഹച​ര്യ​ത്തിൽ ദാവീ​ദും കൂടെ​യു​ള്ള​വ​രും അതു കഴിച്ച​തിന്‌ ആരും അവരെ കുറ്റ​പ്പെ​ടു​ത്തി​യില്ല.​—ലേവ്യ 24:5-9; 1 ശമുവേൽ 21:1-6.

മറ്റൊരു ഉദാഹ​ര​ണ​വും യേശു പറയുന്നു: “പുരോ​ഹി​ത​ന്മാർ ദേവാ​ല​യ​ത്തിൽ ശബത്തു​ദി​വസം ജോലി ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും അവർ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​മെന്നു നിയമ​ത്തിൽ നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?” ശബത്തു​ദി​വ​സം​പോ​ലും പുരോ​ഹി​ത​ന്മാർ ബലി അർപ്പി​ക്കാൻവേണ്ടി മൃഗങ്ങളെ കൊല്ലു​ന്നു, ആലയത്തിൽ മറ്റു ജോലി​ക​ളും ചെയ്യുന്നു; അതാണ്‌ യേശു ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌. എന്നിട്ട്‌ യേശു പറയുന്നു: “എന്നാൽ ഞാൻ നിങ്ങ​ളോ​ടു പറയുന്നു: ദേവാ​ല​യ​ത്തെ​ക്കാൾ ശ്രേഷ്‌ഠ​ത​യു​ള്ള​വ​നാണ്‌ ഇവി​ടെ​യു​ള്ളത്‌.”​—മത്തായി 12:5, 6; സംഖ്യ 28:9.

താൻ പറയുന്ന ആശയം തെളി​യി​ക്കാൻ വീണ്ടും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു പറയുന്നു: “‘ബലിയല്ല, കരുണ​യാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌ ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സി​ലാ​ക്കി​യി​രു​ന്നെ​ങ്കിൽ കുറ്റമി​ല്ലാ​ത്ത​വരെ നിങ്ങൾ കുറ്റം വിധി​ക്കി​ല്ലാ​യി​രു​ന്നു.” എന്നിട്ട്‌ അവസാ​ന​മാ​യി ഇങ്ങനെ​യും പറയുന്നു: “മനുഷ്യ​പു​ത്രൻ ശബത്തിനു കർത്താ​വാണ്‌.” യേശു​വി​ന്റെ വരാനി​രി​ക്കുന്ന സമാധാ​ന​പൂർണ​മായ ആയിരം​വർഷ​ഭ​ര​ണ​ത്തെ​യാണ്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌.​—മത്തായി 12:7, 8; ഹോശേയ 6:6.

മനുഷ്യർ കാലങ്ങ​ളാ​യി സാത്താന്റെ കീഴിൽ ദുഷ്‌ക​ര​മായ അടിമത്തം സഹിക്കു​ക​യാണ്‌. അക്രമ​വും യുദ്ധവും വർധി​ച്ചു​വ​രു​ന്നു. പക്ഷേ, ക്രിസ്‌തു​വി​ന്റെ വലിയ ശബത്തു​ഭ​ര​ണ​ത്തിൻകീ​ഴിൽ കാര്യങ്ങൾ എത്ര വ്യത്യസ്‌ത​മാ​യി​രി​ക്കും! നമ്മൾ ഏറെ ആഗ്രഹി​ക്കുന്ന, നമുക്ക്‌ ഏറെ ആവശ്യ​മുള്ള വിശ്രമം അന്നു കിട്ടും!