വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 22

നാലു ശിഷ്യ​ന്മാർ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കും

നാലു ശിഷ്യ​ന്മാർ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കും

മത്തായി 4:13-22; മർക്കോസ്‌ 1:16-20; ലൂക്കോസ്‌ 5:1-11

  • മുഴുവൻ സമയവും തന്റെകൂ​ടെ ആയിരി​ക്കാൻ യേശു ശിഷ്യ​ന്മാ​രെ വിളി​ക്കു​ന്നു

  • മീൻപി​ടു​ത്ത​ക്കാർ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​കു​ന്നു

നസറെ​ത്തു​കാർ യേശു​വി​നെ കൊല്ലാൻ നോക്കി​യ​തി​നെ തുടർന്ന്‌ യേശു കഫർന്ന​ഹൂം നഗരത്തി​ലേക്കു പോകു​ന്നു. ‘ഗന്നേസ​രെത്ത്‌ തടാകം’ എന്നും അറിയ​പ്പെ​ടുന്ന ഗലീല​ക്ക​ട​ലിന്‌ അടുത്താണ്‌ ആ നഗരം. (ലൂക്കോസ്‌ 5:1) കടലിന്‌ അടുത്ത്‌ താമസി​ക്കുന്ന ഗലീല​ക്കാർ വലി​യൊ​രു വെളിച്ചം കാണു​മെന്ന്‌ യശയ്യയു​ടെ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രവചനം അങ്ങനെ നിറ​വേ​റു​ന്നു.​—യശയ്യ 9:1, 2.

‘സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു’ എന്നു യേശു ഇവിടെ ഗലീല​യിൽ തുടർന്നും പ്രസം​ഗി​ക്കു​ന്നു. (മത്തായി 4:17) തന്റെ നാലു ശിഷ്യ​ന്മാ​രെ യേശു കണ്ടെത്തു​ന്നു. അവർ യേശു​വി​നോ​ടൊ​പ്പം മുമ്പ്‌ പോയി​രു​ന്ന​താണ്‌. പക്ഷേ യേശു​വി​ന്റെ​കൂ​ടെ യഹൂദ്യ​യിൽനിന്ന്‌ മടങ്ങി വന്നപ്പോൾ വീണ്ടും മീൻപി​ടു​ത്തം തുടങ്ങി. (യോഹ​ന്നാൻ 1:35-42) ഇനിയുള്ള സമയം അവർ യേശു​വി​ന്റെ​കൂ​ടെ​ത്തന്നെ ആയിരി​ക്കണം. യേശു പോയ​തി​നു ശേഷം ശുശ്രൂഷ തുടരാൻ വേണ്ട പരിശീ​ലനം നേടു​ന്ന​തിന്‌ അത്‌ ആവശ്യ​മാണ്‌.

യേശു കടൽത്തീ​ര​ത്തു​കൂ​ടി നടക്കു​മ്പോൾ ശിമോൻ പത്രോ​സി​നെ​യും സഹോ​ദരൻ അന്ത്ര​യോ​സി​നെ​യും അവരു​ടെ​കൂ​ടെ ജോലി ചെയ്യുന്ന മറ്റു ചില​രെ​യും കാണുന്നു. അവർ വല കഴുകു​ക​യാണ്‌. യേശു അങ്ങോട്ടു ചെന്ന്‌ പത്രോ​സി​ന്റെ വള്ളത്തിൽ കയറി, അതു കരയിൽനിന്ന്‌ അൽപ്പം നീക്കാൻ ആവശ്യ​പ്പെ​ടു​ന്നു. എന്നിട്ട്‌ അതിലി​രുന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ അവിടെ കൂടിയ ജനക്കൂ​ട്ടത്തെ പഠിപ്പി​ക്കാൻതു​ടങ്ങി.

അതിനു ശേഷം യേശു പത്രോ​സി​നോട്‌ “ആഴമു​ള്ളി​ട​ത്തേക്കു നീക്കി വല ഇറക്കുക” എന്നു പറയുന്നു. അപ്പോൾ പത്രോസ്‌ പറയുന്നു: “ഗുരുവേ, ഞങ്ങൾ രാത്രി മുഴുവൻ അധ്വാ​നി​ച്ചി​ട്ടും ഒന്നും കിട്ടി​യില്ല. എങ്കിലും അങ്ങ്‌ പറഞ്ഞതു​കൊണ്ട്‌ ഞാൻ വല ഇറക്കാം.”​—ലൂക്കോസ്‌ 5:4, 5.

അവർ വലയി​റ​ക്കു​മ്പോൾ വലി​യൊ​രു മീൻകൂ​ട്ടം വലയിൽപ്പെ​ടു​ന്നു. അതിന്റെ ഭാരം കാരണം വല കീറാൻതു​ട​ങ്ങു​ന്നു! പെട്ടെന്ന്‌ അവർ അടുത്ത വള്ളത്തി​ലു​ള്ള​വ​രോ​ടു വന്ന്‌ സഹായി​ക്കാൻ ആംഗ്യം കാണി​ക്കു​ന്നു. രണ്ടു വള്ളങ്ങളും മുങ്ങാ​റാ​കു​ന്ന​തു​വരെ അവർ മീൻ നിറയ്‌ക്കു​ന്നു. ഇതു കണ്ട്‌ പത്രോസ്‌ യേശു​വി​നു മുമ്പാകെ വീണ്‌ ഇങ്ങനെ പറയുന്നു: “കർത്താവേ, ഞാനൊ​രു പാപി​യാണ്‌. എന്നെ വിട്ട്‌ പോയാ​ലും.” അപ്പോൾ യേശു പറയുന്നു: “പേടി​ക്കാ​തി​രി​ക്കൂ! നീ ഇനിമു​തൽ മനുഷ്യ​രെ ജീവ​നോ​ടെ പിടി​ക്കും.”​—ലൂക്കോസ്‌ 5:8, 10.

യേശു പത്രോ​സി​നോ​ടും അന്ത്ര​യോ​സി​നോ​ടും പറയുന്നു: “എന്റെകൂ​ടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യ​രെ പിടി​ക്കു​ന്ന​വ​രാ​ക്കാം.” (മത്തായി 4:19) വേറെ രണ്ടു മീൻപി​ടു​ത്ത​ക്കാ​രെ​ക്കൂ​ടി യേശു വിളി​ക്കു​ന്നു. സെബെ​ദി​യു​ടെ പുത്ര​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും ആണ്‌ അത്‌. ഒരു മടിയും​കൂ​ടാ​തെ അവരും യേശു​വി​നെ അനുഗ​മി​ക്കു​ന്നു. അങ്ങനെ നാലു പേരും തങ്ങളുടെ മീൻപി​ടു​ത്തം ഉപേക്ഷിച്ച്‌ യേശു​വി​ന്റെ ആദ്യത്തെ മുഴു​സ​മ​യ​ശി​ഷ്യ​ന്മാ​രാ​കു​ന്നു.