വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 68

ദൈവ​പു​ത്രൻ​—‘ലോക​ത്തി​ന്റെ വെളിച്ചം’

ദൈവ​പു​ത്രൻ​—‘ലോക​ത്തി​ന്റെ വെളിച്ചം’

യോഹ​ന്നാൻ 8:12-36

  • പുത്രൻ ആരാ​ണെന്ന്‌ യേശു വിശദീ​ക​രി​ക്കു​ന്നു

  • ജൂതന്മാർ അടിമ​ക​ളാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

കൂടാ​രോ​ത്സ​വ​ത്തി​ന്റെ അവസാ​ന​ദി​വ​സ​മാണ്‌ ഇത്‌, അതായത്‌ ഏഴാം ദിവസം. യേശു ദേവാ​ല​യ​ത്തി​ലെ “ഖജനാ​വിൽ”വെച്ച്‌ പഠിപ്പി​ക്കു​ക​യാണ്‌. (യോഹ​ന്നാൻ 8:20; ലൂക്കോസ്‌ 21:1) സാധ്യ​ത​യ​നു​സ​രിച്ച്‌ സ്‌ത്രീ​ക​ളു​ടെ മുറ്റത്താണ്‌ ഇത്‌. അവി​ടെ​യാണ്‌ ആളുകൾ സംഭാ​വ​ന​യു​മാ​യി വരുന്നത്‌.

ഉത്സവദി​വ​സ​ങ്ങ​ളിൽ രാത്രി ആലയത്തി​ന്റെ ഈ ഭാഗം വിളക്കു​ക​ളു​ടെ ശോഭ​യിൽ തിളങ്ങി​നിൽക്കും. നാലു കൂറ്റൻ തണ്ടുവി​ള​ക്കുണ്ട്‌ ഇവിടെ. ഓരോ വിളക്കി​ന്റെ​യും​കൂ​ടെ വലിയ പാത്ര​ത്തിൽ നിറയെ എണ്ണയും വെച്ചി​ട്ടുണ്ട്‌. ചുറ്റു​വട്ടം മുഴുവൻ പ്രകാ​ശി​പ്പി​ക്കാൻമാ​ത്രം അത്ര വെളി​ച്ച​മുണ്ട്‌ അവയ്‌ക്ക്‌. അങ്ങ്‌ ദൂരെ​വരെ അതിന്റെ വെളിച്ചം എത്തുന്നു. യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ കേൾക്കു​മ്പോൾ ഇതായി​രി​ക്കാം ആളുക​ളു​ടെ മനസ്സി​ലേക്കു വരുന്നത്‌: “ഞാൻ ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌. എന്നെ അനുഗ​മി​ക്കു​ന്നവൻ ഒരിക്ക​ലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും.”​—യോഹ​ന്നാൻ 8:12.

യേശു പറയു​ന്ന​തി​നെ എതിർത്തു​കൊണ്ട്‌ പരീശ​ന്മാർ പറയുന്നു: “നീതന്നെ നിന്നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” അപ്പോൾ യേശു പറയുന്നു: “ഞാൻതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞാ​ലും എന്റെ സാക്ഷ്യം സത്യമാണ്‌. കാരണം ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകു​ന്നെ​ന്നും എനിക്ക്‌ അറിയാം. എന്നാൽ ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകു​ന്നെ​ന്നും നിങ്ങൾക്ക്‌ അറിയില്ല.” എന്നിട്ട്‌ യേശു ഇങ്ങനെ​യും പറയുന്നു: “‘രണ്ടു പേർ സാക്ഷ്യ​പ്പെ​ടു​ത്തി​യാൽ ഒരു കാര്യം സത്യമാണ്‌ ’ എന്നു നിങ്ങളു​ടെ നിയമ​ത്തിൽത്തന്നെ എഴുതി​യി​ട്ടു​ണ്ട​ല്ലോ. എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്ന ഒരാൾ ഞാൻത​ന്നെ​യാണ്‌. എന്നെ അയച്ച പിതാ​വും എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.”​—യോഹ​ന്നാൻ 8:13-18.

യേശു​വി​ന്റെ ന്യായ​വാ​ദം അവർ അംഗീ​ക​രി​ക്കു​ന്നില്ല. “അതിനു നിങ്ങളു​ടെ പിതാവ്‌ എവിടെ” എന്ന്‌ അവർ ചോദി​ക്കു​ന്നു. യേശു അതിനു തക്ക മറുപടി കൊടു​ക്കു​ന്നു: “നിങ്ങൾക്ക്‌ എന്നെയോ എന്റെ പിതാ​വി​നെ​യോ അറിയില്ല. എന്നെ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾ എന്റെ പിതാ​വി​നെ​യും അറിയു​മാ​യി​രു​ന്നു.” (യോഹ​ന്നാൻ 8:19) പരീശ​ന്മാർക്കു യേശു​വി​നെ അറസ്റ്റു ചെയ്യണ​മെന്ന്‌ ആഗ്രഹ​മു​ണ്ടെ​ങ്കി​ലും ആരും അതിനു ധൈര്യ​പ്പെ​ടു​ന്നില്ല.

മുമ്പ്‌ പറഞ്ഞ കാര്യം യേശു വീണ്ടും പറയുന്നു: “ഞാൻ പോകു​ന്നു. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എങ്കിലും നിങ്ങളു​ടെ പാപത്തിൽ നിങ്ങൾ മരിക്കും. ഞാൻ പോകു​ന്നി​ട​ത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.” യേശു പറയു​ന്നത്‌ എന്തി​നെ​ക്കു​റി​ച്ചാ​ണെന്ന്‌ ജൂതന്മാർക്കു മനസ്സി​ലാ​കു​ന്നേ ഇല്ല. അതു​കൊണ്ട്‌ അവർ തമ്മിൽത്ത​മ്മിൽ ചോദി​ക്കു​ന്നു: “‘ഞാൻ പോകു​ന്നി​ട​ത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇയാൾ പറയു​ന്നത്‌ എന്താണ്‌? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകു​ക​യാ​ണോ?” യേശു പറയു​ന്നത്‌ അവർക്കു പിടി​കി​ട്ടു​ന്നില്ല. കാരണം യേശു എവി​ടെ​നിന്ന്‌ വന്നതാ​ണെന്ന്‌ അവർക്ക്‌ അറിയില്ല. യേശു വിശദീ​ക​രി​ക്കു​ന്നു: “നിങ്ങൾ താഴെ​നി​ന്നു​ള്ളവർ. ഞാനോ ഉയരങ്ങ​ളിൽനി​ന്നു​ള്ളവൻ. നിങ്ങൾ ഈ ലോക​ത്തു​നി​ന്നു​ള്ളവർ. ഞാനോ ഈ ലോക​ത്തു​നി​ന്നു​ള്ള​വനല്ല.”​—യോഹ​ന്നാൻ 8:21-23.

മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ താൻ സ്വർഗ​ത്തി​ലാ​യി​രു​ന്നെ​ന്നും വാഗ്‌ദാ​നം ചെയ്‌തി​രുന്ന മിശിഹ അഥവാ ക്രിസ്‌തു താനാ​ണെ​ന്നും ആണ്‌ യേശു സൂചി​പ്പി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ ഈ മതനേ​താ​ക്ക​ന്മാർ മിശി​ഹയെ പ്രതീ​ക്ഷി​ച്ചി​രി​ക്കേ​ണ്ട​താണ്‌. പക്ഷേ പുച്ഛ​ത്തോ​ടെ അവർ ചോദി​ക്കു​ന്നു: “നീ ആരാണ്‌?”​—യോഹ​ന്നാൻ 8:25.

അവർ തന്നെ സ്വീക​രി​ക്കാ​തെ എതിർക്കു​ന്ന​തു​കൊണ്ട്‌ യേശു പറയുന്നു: “ഞാൻ ഇനി എന്തിനു നിങ്ങ​ളോ​ടു സംസാ​രി​ക്കണം?” എങ്കിലും യേശു പിതാ​വി​ലേക്കു ശ്രദ്ധ ക്ഷണിച്ചു​കൊണ്ട്‌ ജൂതന്മാർ പുത്രനെ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടെന്നു വിശദീ​ക​രി​ക്കു​ന്നു: “എന്നെ അയച്ച വ്യക്തി​യിൽനിന്ന്‌ കേട്ടതാ​ണു ഞാൻ ലോക​ത്തോ​ടു പറയു​ന്നത്‌. ആ വ്യക്തി സത്യവാ​നാണ്‌.”​—യോഹ​ന്നാൻ 8:25, 26.

പിതാ​വി​നെ​ക്കു​റിച്ച്‌ തനിക്കുള്ള ബോധ്യ​വും വിശ്വാ​സ​വും വ്യക്തമാ​ക്കി​ക്കൊണ്ട്‌ യേശു പറയുന്നു: “നിങ്ങൾ മനുഷ്യ​പു​ത്രനെ സ്‌തം​ഭ​ത്തി​ലേ​റ്റി​ക്ക​ഴി​യു​മ്പോൾ, വരാനി​രു​ന്നവൻ ഞാൻത​ന്നെ​യാ​ണെ​ന്നും ഞാൻ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാതെ പിതാവ്‌ എന്നെ പഠിപ്പി​ച്ച​തു​പോ​ലെ​യാണ്‌ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്ന​തെ​ന്നും തിരി​ച്ച​റി​യും. എന്നെ അയച്ച വ്യക്തി എന്റെകൂ​ടെ​യുണ്ട്‌. ഞാൻ എപ്പോ​ഴും ആ വ്യക്തിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യു​ന്ന​തു​കൊണ്ട്‌ അദ്ദേഹം എന്നെ ഒരിക്ക​ലും തനിച്ചാ​ക്കി പോയി​ട്ടില്ല.” പക്ഷേ ജൂതന്മാർക്കു പൊതു​വേ ഈ ബോധ്യ​മില്ല.​—യോഹ​ന്നാൻ 8:28, 29.

എന്നാൽ ചില ജൂതന്മാർ യേശു​വിൽ വിശ്വാ​സ​മർപ്പി​ക്കു​ന്നുണ്ട്‌. അങ്ങനെ​യു​ള്ള​വ​രോ​ടു യേശു പറയുന്നു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.”​—യോഹ​ന്നാൻ 8:31, 32.

സ്വത​ന്ത്ര​രാ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞതു ചിലർക്കു വിചി​ത്ര​മാ​യി തോന്നു​ന്നു. അവർ പറയുന്നു: “ഞങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌. ഞങ്ങൾ ഒരിക്ക​ലും ആരു​ടെ​യും അടിമ​ക​ളാ​യി​രു​ന്നി​ട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വത​ന്ത്ര​രാ​കും’ എന്നു താങ്കൾ പറയു​ന്നത്‌ എന്താണ്‌?” ചില​പ്പോ​ഴെ​ങ്കി​ലും അവർ മറ്റു ദേശക്കാ​രു​ടെ ആധിപ​ത്യ​ത്തിൻകീ​ഴിൽ ആയിരു​ന്നെന്നു ജൂതന്മാർക്ക്‌ അറിയാം. എന്നിട്ടും അടിമകൾ എന്നു വിളി​ച്ചു​കേൾക്കാൻ അവർക്ക്‌ ഇഷ്ടമല്ല. എന്നാൽ അവർ ഇപ്പോ​ഴും അടിമ​ക​ളാ​ണെന്നു യേശു വ്യക്തമാ​ക്കു​ന്നു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പാപം ചെയ്യുന്ന ഏതൊ​രാ​ളും പാപത്തിന്‌ അടിമ​യാണ്‌.”​—യോഹ​ന്നാൻ 8:33, 34.

പാപത്തിന്‌ അടിമ​ക​ളാ​ണെന്നു സമ്മതി​ക്കാ​ത്തതു ജൂതന്മാ​രെ കുഴപ്പ​ത്തി​ലാ​ക്കു​ന്നു. “അടിമ എല്ലാക്കാ​ല​ത്തും യജമാ​നന്റെ വീട്ടിൽ താമസി​ക്കു​ന്നില്ല,” യേശു വിശദീ​ക​രി​ക്കു​ന്നു. “എന്നാൽ പുത്രൻ എല്ലാക്കാ​ല​ത്തും വീട്ടി​ലു​ണ്ടാ​കും.” (യോഹ​ന്നാൻ 8:35) ഒരു അടിമയ്‌ക്ക്‌ പിതൃ​സ്വ​ത്തിൽ ഒരു അവകാ​ശ​വു​മില്ല. മാത്രമല്ല ഏതു സമയത്തും ഇയാളെ പറഞ്ഞു​വി​ടാം. എന്നാൽ ആ വീട്ടിൽ ജനിച്ച മകനോ അല്ലെങ്കിൽ എടുത്തു​വ​ളർത്തിയ മകനോ മാത്രമേ “എല്ലാക്കാ​ല​ത്തും,” അതായത്‌ ജീവി​ച്ചി​രി​ക്കുന്ന കാല​മെ​ല്ലാം, അവിടെ കാണു​മാ​യി​രു​ന്നു​ള്ളൂ.

പുത്ര​നെ​ക്കു​റി​ച്ചുള്ള സത്യമാ​ണു മരണത്തി​ലേക്കു നയിക്കുന്ന പാപത്തിൽനിന്ന്‌ ആളുകളെ എന്നെ​ന്നേ​ക്കു​മാ​യി മോചി​പ്പി​ക്കുന്ന സത്യം. “പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും” എന്നു യേശു പറയുന്നു.​—യോഹ​ന്നാൻ 8:36.