വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 126

പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

മത്തായി 26:69-75; മർക്കോസ്‌ 14:66-72; ലൂക്കോസ്‌ 22:54-62; യോഹ​ന്നാൻ 18:15-18, 25-27

  • പത്രോസ്‌ യേശു​വി​നെ തള്ളിപ്പ​റ​യു​ന്നു

ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യേശു അറസ്റ്റി​ലാ​യ​പ്പോൾ അപ്പോ​സ്‌ത​ല​ന്മാർ യേശു​വി​നെ ഉപേക്ഷിച്ച്‌ ഓടി​പ്പോ​യി. അവർ വല്ലാതെ ഭയന്നാണ്‌ അവിടം വിട്ട്‌ പോകു​ന്നത്‌. എന്നാൽ അവരിൽ രണ്ടു പേർ വീണ്ടും യേശു​വി​ന്റെ പിന്നാലെ ചെല്ലുന്നു. അത്‌ പത്രോ​സും സാധ്യ​ത​യ​നു​സ​രിച്ച്‌ ‘മറ്റൊരു ശിഷ്യ​നായ’ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നും ആണ്‌. (യോഹ​ന്നാൻ 18:15; 19:35; 21:24) അന്നാസി​ന്റെ വീട്ടി​ലേക്ക്‌ യേശു​വി​നെ കൊണ്ടു​വ​ന്ന​പ്പോ​ഴേ​ക്കും അവരും അവിടെ എത്തിക്കാ​ണും. അന്നാസ്‌ യേശു​വി​നെ മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​മ്പോൾ പത്രോ​സും യോഹ​ന്നാ​നും കുറച്ച്‌ അകലം പാലിച്ച്‌ യേശു​വി​ന്റെ പിന്നാലെ പോകു​ന്നു. കാരണം തങ്ങളുടെ ജീവൻ അപകട​ത്തി​ലാ​കു​മെന്ന്‌ അവർ ഭയപ്പെ​ടു​ന്നു. എന്നാൽ യേശു​വിന്‌ എന്തു സംഭവി​ക്കു​മെന്ന്‌ അറിയ​ണ​മെ​ന്നും അവർക്കുണ്ട്‌.

മഹാപു​രോ​ഹി​തന്‌ അറിയാ​വുന്ന ആളായി​രു​ന്നു യോഹ​ന്നാൻ. അതു​കൊണ്ട്‌ യോഹ​ന്നാന്‌ കയ്യഫയു​ടെ വീടിന്റെ നടുമു​റ്റത്ത്‌ പ്രവേ​ശി​ക്കാൻ കഴിഞ്ഞു. പക്ഷേ പത്രോ​സിന്‌ അകത്തേക്കു കടക്കാൻ കഴിഞ്ഞില്ല. യോഹ​ന്നാൻ മടങ്ങി​വന്ന്‌ വാതിൽക്കാ​വൽക്കാ​രി​യാ​യി നിൽക്കുന്ന ദാസി​പ്പെൺകു​ട്ടി​യോട്‌ സംസാ​രിച്ച്‌ പത്രോ​സി​നെ​യും അകത്തു കയറ്റുന്നു.

രാത്രി നല്ല തണുപ്പാ​യി​രു​ന്ന​തു​കൊണ്ട്‌ നടുമു​റ്റത്ത്‌ ആളുകൾ തീ കായു​ന്നു​ണ്ടാ​യി​രു​ന്നു. യേശു​വി​ന്റെ വിചാ​ര​ണ​യിൽ “എന്തു സംഭവി​ക്കു​മെന്ന്‌ അറിയാൻ” പത്രോ​സും അവി​ടെ​യി​രു​ന്നു. (മത്തായി 26:58) അകത്തേക്കു പ്രവേ​ശി​ക്കാൻ പത്രോ​സി​നെ അനുവ​ദിച്ച വാതിൽക്കാ​വൽക്കാ​രി ഇപ്പോ​ഴാണ്‌ തീയുടെ വെളി​ച്ച​ത്തിൽ പത്രോ​സി​നെ ശരിക്കും കാണു​ന്നത്‌. “താങ്കളും ഈ മനുഷ്യ​ന്റെ ഒരു ശിഷ്യ​നല്ലേ” എന്ന്‌ അവൾ ചോദി​ക്കു​ന്നു. (യോഹ​ന്നാൻ 18:17) അവൾ മാത്രമല്ല മറ്റുള്ള​വ​രും പത്രോ​സി​നെ തിരി​ച്ച​റി​യു​ന്നു. യേശു​വി​നോ​ടൊ​പ്പം പത്രോ​സും ഉണ്ടായി​രു​ന്നെന്ന്‌ പറഞ്ഞ്‌ അവരും പത്രോ​സി​നെ കുറ്റ​പ്പെ​ടു​ത്തു​ന്നു.​—മത്തായി 26:69, 71-73; മർക്കോസ്‌ 14:70.

ഇത്‌ പത്രോ​സി​നെ വല്ലാതെ അസ്വസ്ഥ​നാ​ക്കി. അതു​കൊണ്ട്‌ താൻ യേശു​വി​നോ​ടൊ​പ്പം ആയിരു​ന്നെന്ന കാര്യം പത്രോസ്‌ നിഷേ​ധി​ക്കു​ന്നു. ഒരു അവസര​ത്തിൽ “എനിക്ക്‌ അയാളെ അറിയില്ല. നീ പറയു​ന്നത്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല” എന്നുവരെ പത്രോസ്‌ ആണയിട്ട്‌ പറഞ്ഞു. (മർക്കോസ്‌ 14:67, 68) താൻ പറഞ്ഞ കാര്യം സത്യമ​ല്ലെ​ങ്കിൽ അതിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കാൻ തയ്യാറാ​ണെന്ന്‌ സൂചി​പ്പി​ച്ചു​കൊണ്ട്‌ പത്രോസ്‌ ‘സ്വയം പ്രാകു​ക​യും’ ചെയ്‌തു.​—മത്തായി 26:74.

ഇതിനി​ട​യിൽ യേശു​വി​ന്റെ വിചാരണ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ കയ്യഫയു​ടെ വീടിന്റെ മുകളി​ലത്തെ നിലയി​ലെ ഒരു മുറി​യിൽവെ​ച്ചാണ്‌ വിചാരണ നടക്കു​ന്നത്‌. സാക്ഷി പറയാ​നാ​യി വന്നു​പോ​കു​ന്ന​വരെ നടുമു​റ്റ​ത്തുള്ള പത്രോ​സും കൂടെ​യു​ള്ള​വ​രും കാണു​ന്നു​ണ്ടാ​യി​രി​ക്കാം.

പത്രോസ്‌ ഗലീല​ക്കാ​ര​നാ​ണെന്നു സംസാ​ര​രീ​തി​യിൽനിന്ന്‌ അവർക്ക്‌ വ്യക്തമാ​യി​രു​ന്നു. കൂടാതെ അവിടെ കൂടി​യി​രു​ന്ന​വ​രിൽ ഒരാൾ പത്രോസ്‌ ചെവി മുറിച്ച മൽക്കൊ​സി​ന്റെ ബന്ധുവാ​യി​രു​ന്നു. അയാളും പത്രോ​സിന്‌ എതിരെ തിരി​യു​ന്നു. അയാൾ പറയുന്നു: “ഞാൻ നിന്നെ അയാളു​ടെ​കൂ​ടെ തോട്ട​ത്തിൽവെച്ച്‌ കണ്ടല്ലോ.” എന്നാൽ പത്രോസ്‌ അത്‌ നിഷേ​ധി​ക്കു​ന്നു, ഇത്‌ മൂന്നാം പ്രാവ​ശ്യ​മാണ്‌. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ മൂന്നാം പ്രാവ​ശ്യം പത്രോസ്‌ ഇക്കാര്യം നിഷേ​ധി​ക്കു​മ്പോൾ, കോഴി കൂകുന്നു.​—യോഹ​ന്നാൻ 13:38; 18:26, 27.

ആ സമയത്ത്‌ യേശു, നടുമു​റ്റം കാണാൻ കഴിയുന്ന ഒരു ഭാഗത്താ​യി​രി​ക്കാം നിന്നി​രു​ന്നത്‌. കർത്താവ്‌ ഇപ്പോൾ പത്രോ​സി​നെ നോക്കു​ന്നു. ആ നോട്ടം പത്രോ​സി​ന്റെ ഹൃദയം തകർത്തി​ട്ടു​ണ്ടാ​കും. ഏതാനും മണിക്കൂ​റു​കൾക്കു മുമ്പ്‌ യേശു പറഞ്ഞ കാര്യം ഇപ്പോൾ പത്രോസ്‌ ഓർക്കു​ന്നു. താൻ ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ പത്രോസ്‌ ആകെ തകർന്നു​പോ​യി! പത്രോസ്‌ പുറത്തു​പോ​യി പൊട്ടി​ക്ക​ര​യു​ന്നു.​—ലൂക്കോസ്‌ 22:61, 62.

അങ്ങനെ സംഭവി​ക്കാൻ എന്തായി​രി​ക്കും കാരണം? തന്റെ ആത്മീയ​ബ​ല​ത്തെ​യും വിശ്വ​സ്‌ത​ത​യെ​യും കുറിച്ച്‌ നല്ല ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രുന്ന പത്രോ​സിന്‌ എങ്ങനെ തന്റെ യജമാ​നനെ തള്ളിപ്പ​റ​യാൻ കഴിഞ്ഞു? നിഷ്‌ക​ള​ങ്ക​നായ യേശു​വി​നോ​ടൊ​പ്പം പത്രോ​സിന്‌ നിൽക്കാ​മാ​യി​രു​ന്നു. എന്നാൽ പത്രോസ്‌ “നിത്യ​ജീ​വന്റെ വചനങ്ങൾ” ഉള്ള യേശു​വിന്‌ പുറം​തി​രി​ഞ്ഞു. കാരണം യേശു ഇപ്പോൾ ഒരു നിന്ദ്യ​നായ കുറ്റവാ​ളി​യാണ്‌. സത്യം വളച്ചൊ​ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​—യോഹ​ന്നാൻ 6:68.

അപ്രതീ​ക്ഷി​ത​മാ​യി വരുന്ന പരി​ശോ​ധ​ന​ക​ളും പ്രലോ​ഭ​ന​ങ്ങ​ളും നേരി​ടാൻ വേണ്ടവി​ധ​ത്തിൽ ഒരു വ്യക്തി തയ്യാറാ​യി​രി​ക്കണം. ഇല്ലെങ്കിൽ എത്ര നല്ല വിശ്വാ​സ​വും ഭക്തിയും ഉണ്ടെങ്കി​ലും അയാളു​ടെ സമനില തെറ്റി​പ്പോ​യേ​ക്കാം എന്നാണു പത്രോ​സി​ന്റെ അനുഭവം കാണി​ക്കു​ന്നത്‌. പത്രോ​സി​ന്റെ ഈ അനുഭവം എല്ലാ ദൈവ​ദാ​സ​ന്മാർക്കും ഒരു മുന്നറി​യി​പ്പാണ്‌.