വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രക്തം—ജീവന്‌ അനിവാര്യം

രക്തം—ജീവന്‌ അനിവാര്യം

രക്തം—ജീവന്‌ അനിവാ​ര്യം

രക്തത്തിനു നിങ്ങളു​ടെ ജീവൻ രക്ഷിക്കാൻ കഴിയു​ന്നത്‌ എങ്ങനെ? ഈ ചോദ്യം നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം താത്‌പ​ര്യ​ജ​ന​ക​മാ​ണെ​ന്ന​തിൽ സംശയ​മില്ല. കാരണം, രക്തം നിങ്ങളു​ടെ ജീവനു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അതു നിങ്ങളു​ടെ ശരീര​ത്തി​ലൂ​ടെ പ്രാണ​വാ​യു വഹിച്ചു​കൊ​ണ്ടു​പോ​കു​ന്നു, കാർബൺ ഡൈ ഓക്‌​സൈഡ്‌ നീക്കം​ചെ​യ്യു​ന്നു, താപവ്യ​തി​യാ​ന​ങ്ങ​ളോ​ടു പൊരു​ത്ത​പ്പെ​ടാ​നും രോഗ​ങ്ങളെ ചെറു​ത്തു​നിൽക്കാ​നും നിങ്ങളെ സഹായി​ക്കു​ന്നു.

1628-ൽ വില്യം ഹാർവി രക്തപര്യ​യ​ന​വ്യൂ​ഹ​ത്തി​ന്റെ രൂപരേഖ തയ്യാറാ​ക്കു​ന്ന​തി​നു ദീർഘ​നാൾ മുമ്പു​തന്നെ രക്തത്തിനു ജീവനു​മാ​യുള്ള ബന്ധം സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ചില പ്രമുഖ മതങ്ങളു​ടെ അടിസ്ഥാന ധർമസം​ഹിത ജീവ​നെ​യും രക്തത്തെ​യും സംബന്ധിച്ച തന്റെ വീക്ഷണം വ്യക്തമാ​ക്കി​യി​ട്ടുള്ള ഒരു ജീവദാ​താ​വി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്നു. ഒരു യഹൂദ-ക്രിസ്‌തീയ നിയമജ്ഞൻ അവനെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു: ‘[അവൻ] എല്ലാവർക്കും ജീവനും ശ്വാസ​വും സകലവും കൊടു​ക്കു​ന്നവൻ ആകുന്നു. അവനി​ല​ല്ലോ നാം ജീവി​ക്ക​യും ചരിക്ക​യും ഇരിക്ക​യും ചെയ്യു​ന്നത്‌.’ a

അത്തര​മൊ​രു ജീവദാ​താ​വിൽ വിശ്വ​സി​ക്കുന്ന ആളുകൾക്ക്‌ അവന്റെ മാർഗ​നിർദേ​ശങ്ങൾ നമ്മുടെ നിലനിൽക്കുന്ന നന്മയ്‌ക്കു​വേ​ണ്ടി​യാ​ണെന്ന ബോധ്യ​മുണ്ട്‌. ‘ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്ക​യും നീ പോ​കേ​ണ്ടുന്ന വഴിയിൽ നിന്നെ നടത്തു​ക​യും ചെയ്യു​ന്നവൻ’ എന്ന്‌ ഒരു എബ്രായ പ്രവാ​ചകൻ അവനെ വിശേ​ഷി​പ്പി​ച്ചു.

യെശയ്യാ​വു 48:17-ലെ ആ ഉറപ്പ്‌, നമു​ക്കെ​ല്ലാം പ്രയോ​ജനം ചെയ്യാൻ കഴിയുന്ന സദാചാ​ര​മൂ​ല്യ​ങ്ങൾ നിമിത്തം ആദരി​ക്ക​പ്പെ​ടുന്ന ഒരു പുസ്‌ത​ക​ത്തി​ന്റെ—ബൈബി​ളി​ന്റെ—ഭാഗമാണ്‌. മനുഷ്യർ രക്തം ഉപയോ​ഗി​ക്കു​ന്നതു സംബന്ധിച്ച്‌ അത്‌ എന്തു പറയുന്നു? രക്തത്തിനു ജീവൻ രക്ഷിക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്ന്‌ അതു കാണി​ച്ചു​ത​രു​ന്നു​ണ്ടോ? രക്തം സങ്കീർണ​മായ ഒരു ജൈവ​ദ്രാ​വകം മാത്ര​മ​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. അതിൽ രക്തത്തെ​ക്കു​റിച്ച്‌ 400-ലധികം പരാമർശ​ങ്ങ​ളുണ്ട്‌, അവയിൽ ചിലത്‌ ജീവൻ രക്ഷിക്കു​ന്നതു സംബന്ധി​ച്ചു​ള്ള​വ​യാണ്‌.

ആദ്യ പരാമർശ​ങ്ങ​ളി​ലൊ​ന്നിൽ സ്രഷ്ടാ​വി​ന്റെ ഈ പ്രഖ്യാ​പനം നാം കാണുന്നു: “ഭൂചര​ജ​ന്തു​ക്ക​ളൊ​ക്കെ​യും നിങ്ങൾക്കു ആഹാരം ആയിരി​ക്കട്ടെ; . . . പ്രാണ​നാ​യി​രി​ക്കുന്ന രക്തത്തോ​ടു​കൂ​ടെ മാത്രം നിങ്ങൾ മാംസം തിന്നരുത്‌.” അവൻ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “നിങ്ങളു​ടെ പ്രാണ​നാ​യി​രി​ക്കുന്ന നിങ്ങളു​ടെ രക്തത്തിന്നു ഞാൻ പകരം ചോദി​ക്കും.” തുടർന്ന്‌ അവൻ കൊല​പാ​ത​കത്തെ കുറ്റം​വി​ധി​ച്ചു. (ഉല്‌പത്തി 9:3-6) യഹൂദ​രും മുസ്ലീ​ങ്ങ​ളും ക്രിസ്‌ത്യാ​നി​ക​ളും വളരെ​യ​ധി​കം ആദരി​ക്കുന്ന, മനുഷ്യ​വർഗ​ത്തി​ന്റെ ഒരു പൊതു​പൂർവി​ക​നായ നോഹ​യോ​ടാണ്‌ ദൈവം അപ്രകാ​രം അരുളി​ച്ചെ​യ്‌തത്‌. അങ്ങനെ, സ്രഷ്ടാ​വി​ന്റെ ദൃഷ്ടി​യിൽ രക്തം ജീവനെ പ്രതി​നി​ധാ​നം ചെയ്യു​ന്നു​വെന്നു മുഴു മനുഷ്യ​വർഗ​ത്തി​നും അറിയി​പ്പു നൽക​പ്പെട്ടു. കേവലം ആഹാര​സം​ബ​ന്ധ​മായ ഒരു നിബന്ധന ആയിരു​ന്നില്ല അത്‌. വ്യക്തമാ​യും അതിൽ ഒരു ധാർമിക തത്ത്വം ഉൾപ്പെ​ട്ടി​രു​ന്നു. മനുഷ്യ​ര​ക്ത​ത്തി​നു വളരെ​യ​ധി​കം പ്രാധാ​ന്യ​മുണ്ട്‌, അതു ദുരു​പ​യോ​ഗം ചെയ്‌തു​കൂ​ടാ. സ്രഷ്ടാവ്‌ പിന്നീടു നൽകിയ വിശദാം​ശ​ങ്ങ​ളിൽനിന്ന്‌, ജീവര​ക്ത​വു​മാ​യി അവൻ ബന്ധപ്പെ​ടു​ത്തി​യി​രി​ക്കുന്ന ധാർമി​ക​വി​ഷ​യങ്ങൾ നമുക്ക്‌ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാം.

പുരാതന ഇസ്രാ​യേ​ല്യർക്കു ന്യായ​പ്ര​മാ​ണം നൽകി​യ​പ്പോൾ അവൻ വീണ്ടും രക്തത്തെ​ക്കു​റി​ച്ചു പരാമർശി​ച്ചു. ആ നിയമ​സം​ഹി​ത​യിൽ തെളി​ഞ്ഞു​കാ​ണുന്ന ജ്ഞാന​ത്തെ​യും സദാചാ​ര​നി​ഷ്‌ഠ​യെ​യും അനേകർ ആദരി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രക്തം സംബന്ധിച്ച അതിലെ ഗൗരവ​ത​ര​മായ നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​വു​ന്നവർ വളരെ ചുരു​ക്ക​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ന്യായ​പ്ര​മാ​ണ​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “യിസ്രാ​യേൽഗൃ​ഹ​ത്തി​ലോ നിങ്ങളു​ടെ ഇടയിൽ പാർക്കുന്ന പരദേ​ശി​ക​ളി​ലോ ആരെങ്കി​ലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ച​വന്റെ നേരെ ഞാൻ ദൃഷ്ടി​വെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയിൽനി​ന്നു ഛേദി​ച്ചു​ക​ള​യും. മാംസ​ത്തി​ന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കു​ന്നത്‌.” (ലേവ്യ​പു​സ്‌തകം 17:10, 11) തുടർന്ന്‌, ഒരു വേട്ടക്കാ​രൻ ഒരു മൃഗ​ത്തെ​യോ പക്ഷി​യെ​യോ വേട്ടയാ​ടി പിടി​ച്ചാൽ എന്താണു ചെയ്യേ​ണ്ടി​യി​രു​ന്ന​തെന്ന്‌ ദൈവം വിശദീ​ക​രി​ച്ചു: “അവൻ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം. . . . യാതൊ​രു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്ക​രു​തു. . . . സകലജ​ഡ​ത്തി​ന്റെ​യും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കു​ന്ന​വ​നെ​യെ​ല്ലാം ഛേദി​ച്ചു​ക​ള​യേണം.”—ലേവ്യ​പു​സ്‌തകം 17:13, 14.

യഹൂദ നിയമ​സം​ഹിത നല്ല ആരോ​ഗ്യം നിലനി​റു​ത്താൻ സഹായി​ച്ചെന്ന്‌ ഇന്നു ശാസ്‌ത്ര​ജ്ഞർക്ക​റി​യാം. ഉദാഹ​ര​ണ​ത്തിന്‌, വിസർജ്യം പാളയ​ത്തി​നു വെളി​യിൽ കുഴി​ച്ചു​മൂ​ട​ണ​മെ​ന്നും രോഗ​ത്തിന്‌ ഇടയാ​ക്കാൻ സാധ്യ​ത​യുള്ള മാംസം ആളുകൾ ഭക്ഷിക്ക​രു​തെ​ന്നും അത്‌ അനുശാ​സി​ച്ചു. (ലേവ്യ​പു​സ്‌തകം 11:4-8, 13; 17:15; ആവർത്ത​ന​പു​സ്‌തകം 23:12, 13) രക്തത്തെ സംബന്ധിച്ച നിയമ​ത്തിന്‌ ആരോ​ഗ്യ​പ​ര​മായ ചില വശങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അതി​നെ​ക്കാൾ വളരെ​യ​ധി​കം കാര്യങ്ങൾ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. രക്തത്തിന്‌ ഒരു പ്രതീ​കാ​ത്മക അർഥമു​ണ്ടാ​യി​രു​ന്നു. സ്രഷ്ടാവ്‌ നൽകിയ ജീവനെ അതു പ്രതി​നി​ധാ​നം ചെയ്‌തു. രക്തത്തിനു പ്രത്യേക പ്രാധാ​ന്യം കൽപ്പി​ക്കു​ക​വഴി, തങ്ങൾ ജീവനു​വേണ്ടി അവനെ ആശ്രയി​ക്കു​ന്ന​താ​യി ജനം പ്രകട​മാ​ക്കി. അതേ, അവർ രക്തം ഭക്ഷിക്ക​രു​താ​ഞ്ഞ​തി​ന്റെ മുഖ്യ​കാ​രണം അത്‌ അനാ​രോ​ഗ്യ​ക​ര​മാണ്‌ എന്നതാ​യി​രു​ന്നില്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ അതിനു പ്രത്യേക അർത്ഥമുണ്ട്‌ എന്നതാ​യി​രു​ന്നു.

ജീവൻ നിലനി​റു​ത്താ​നാ​യി രക്തം ഭക്ഷിക്കു​ന്ന​തി​നെ​തി​രെ​യുള്ള സ്രഷ്ടാ​വി​ന്റെ വിലക്ക്‌ ന്യായ​പ്ര​മാ​ണം ആവർത്തി​ച്ചു പ്രഖ്യാ​പി​ച്ചു. “രക്തം . . . നീ തിന്നാതെ [അത്‌] വെള്ളം​പോ​ലെ നിലത്തു ഒഴിച്ചു​ക​ള​യേണം. യഹോ​വെക്കു ഹിതമാ​യു​ള്ളതു ചെയ്‌തി​ട്ടു നിനക്കും മക്കൾക്കും നന്നായി​രി​ക്കേ​ണ്ട​തി​ന്നു നീ അതിനെ തിന്നരുത്‌.”—ആവർത്ത​ന​പു​സ്‌തകം 12:23-25; 15:23; ലേവ്യ​പു​സ്‌തകം 7:26, 27; യെഹെ​സ്‌കേൽ 33:25. b

ഇന്നു ചിലർ ന്യായ​വാ​ദം ചെയ്യു​ന്ന​തിൽനി​ന്നു വിപരീ​ത​മാ​യി, ഒരു അടിയ​ന്തിര സാഹച​ര്യം സംജാ​ത​മാ​യെന്ന കാരണ​ത്താൽ രക്തം സംബന്ധിച്ച ദൈവ​നി​യമം അവഗണി​ക്കാ​വു​ന്ന​ത​ല്ലാ​യി​രു​ന്നു. യുദ്ധത്തി​നി​ട​യി​ലെ ഒരു പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ ചില ഇസ്രാ​യേല്യ പടയാ​ളി​കൾ മൃഗങ്ങളെ കൊന്ന്‌ “രക്തത്തോ​ടു​കൂ​ടെ തിന്നു.” അത്‌ ഒരു അടിയ​ന്തിര സാഹച​ര്യം ആയിരു​ന്നെന്നു കരുതി രക്തം ഭക്ഷിച്ച്‌ തങ്ങളുടെ ജീവൻ നിലനി​റു​ത്താൻ അവർക്ക്‌ അനുവാ​ദം ഉണ്ടായി​രു​ന്നോ? ഒരിക്ക​ലു​മി​ല്ലാ​യി​രു​ന്നു. അവർ ചെയ്‌തതു ഗുരു​ത​ര​മായ തെറ്റാ​യി​രു​ന്നെന്ന്‌ അവരുടെ സൈന്യാ​ധി​പൻ ചൂണ്ടി​ക്കാ​ട്ടി. (1 ശമൂവേൽ 14:31-35) അതു​കൊണ്ട്‌ ജീവൻ വില​പ്പെ​ട്ട​താ​ണെ​ങ്കി​ലും ഒരു അടിയ​ന്തിര ഘട്ടത്തിൽ തന്റെ നിലവാ​രങ്ങൾ അവഗണി​ച്ചു​ക​ള​യാ​മെന്ന്‌ നമ്മുടെ ജീവദാ​താവ്‌ ഒരിക്ക​ലും പറഞ്ഞില്ല.

രക്തവും സത്യ​ക്രി​സ്‌ത്യാ​നി​ക​ളും

രക്തം ഉപയോ​ഗിച്ച്‌ മനുഷ്യ​ജീ​വൻ രക്ഷിക്കു​ന്നതു സംബന്ധിച്ച്‌ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ നിലപാട്‌ എന്താണ്‌?

തികഞ്ഞ ധാർമി​ക​നിഷ്‌ഠ പാലിച്ച, നിർമ​ല​നായ ഒരു മനുഷ്യ​നാ​യി​രു​ന്നു യേശു; അതു​കൊ​ണ്ടാണ്‌ അവൻ ഇത്രയ​ധി​കം ആദരി​ക്ക​പ്പെ​ടു​ന്നത്‌. രക്തം സ്വീക​രി​ക്കു​ന്നതു തെറ്റാ​ണെന്നു സ്രഷ്ടാവ്‌ പറഞ്ഞെ​ന്നും ആ നിയമം അനുസ​രി​ക്കേ​ണ്ട​താ​ണെ​ന്നും അവന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ രക്തം സംബന്ധിച്ച നിയമം, അതു ലംഘി​ക്കാ​നുള്ള സമ്മർദ​ത്തിൻകീ​ഴിൽപ്പോ​ലും യേശു ഉയർത്തി​പ്പി​ടി​ക്കു​മാ​യി​രു​ന്നെന്നു വിശ്വ​സി​ക്കാൻ നല്ല കാരണ​മുണ്ട്‌. യേശു “പാപം ചെയ്‌തി​ട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായി​രു​ന്നില്ല.” (1 പത്രൊസ്‌ 2:22) ജീവ​നോ​ടും രക്തത്തോ​ടും ആദരവു കാണി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള എല്ലാ കാര്യ​ങ്ങ​ളി​ലും അവൻ തന്റെ അനുയാ​യി​കൾക്ക്‌ ഒരു മാതൃ​ക​വെച്ചു. (നിങ്ങളു​ടെ ജീവനെ ബാധി​ക്കുന്ന മർമ​പ്ര​ധാ​ന​മായ ഈ സംഗതി​യിൽ യേശു​വി​ന്റെ സ്വന്തം രക്തം എങ്ങനെ​യാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു നാം പിന്നീടു പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.)

യേശു മരിച്ചു വർഷങ്ങൾക്കു​ശേഷം എന്തു സംഭവി​ച്ചെന്നു ശ്രദ്ധി​ക്കുക. ഇസ്രാ​യേ​ല്യർക്കു നൽകപ്പെട്ട എല്ലാ നിയമ​ങ്ങ​ളും ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന ഒരാൾ അനുസ​രി​ക്കേ​ണ്ട​തു​ണ്ടോ​യെന്ന ഒരു ചോദ്യം പൊന്തി​വന്നു. അപ്പൊ​സ്‌ത​ല​ന്മാർ ഉൾപ്പെട്ട ക്രിസ്‌തീയ ഭരണസം​ഘ​ത്തി​ന്റെ ഒരു സമിതി​യിൽ ഈ വിഷയം ചർച്ച​ചെ​യ്യ​പ്പെട്ടു. ആ യോഗ​ത്തിൽ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നാ​യി​രുന്ന യാക്കോബ്‌, രക്തം സംബന്ധി​ച്ചു നോഹ​യോ​ടും ഇസ്രാ​യേൽജ​ന​ത​യോ​ടും പ്രസ്‌താ​വി​ക്ക​പ്പെട്ട കൽപ്പനകൾ ഉൾക്കൊ​ള്ളുന്ന തിരു​വെ​ഴു​ത്തു​കൾ പരാമർശി​ച്ചു. ക്രിസ്‌ത്യാ​നി​കൾ അവ പിൻപ​റ്റേ​ണ്ട​തു​ണ്ടാ​യി​രു​ന്നോ?—പ്രവൃ​ത്തി​കൾ 15:1-21.

ആ സമിതി അതിന്റെ തീരു​മാ​നം എല്ലാ സഭക​ളെ​യും എഴുതി​യ​റി​യി​ച്ചു: ക്രിസ്‌ത്യാ​നി​കൾ മോ​ശൈക ന്യായ​പ്ര​മാ​ണം അഥവാ മോ​ശെക്കു നൽകപ്പെട്ട നിയമ​സം​ഹിത പിൻപ​റ്റേ​ണ്ട​തില്ല, എന്നാൽ അവർ ‘വിഗ്ര​ഹാർപ്പി​തം, രക്തം, ശ്വാസം​മു​ട്ടി​ച്ച​ത്തതു [രക്തം വാർന്നു​പോ​യി​ട്ടി​ല്ലാത്ത മാംസം], പരസംഗം എന്നിവ വർജ്ജി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌.’ (പ്രവൃ​ത്തി​കൾ 15:22-29) അപ്പൊ​സ്‌ത​ല​ന്മാർ കേവലം ഒരു മതാനു​ഷ്‌ഠാ​ന​മോ ഭക്ഷണം സംബന്ധിച്ച നിബന്ധ​ന​യോ അവതരി​പ്പി​ക്കു​ക​യാ​യി​രു​ന്നില്ല. ആ തീർപ്പിൽ അടിസ്ഥാന ധാർമി​ക​പ്ര​മാ​ണങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു. ആദിമ ക്രിസ്‌ത്യാ​നി​കൾ അവ അനുസ​രി​ക്കു​ക​യും ചെയ്‌തു. ഏതാണ്ട്‌ ഒരു ദശകത്തി​നു​ശേഷം അവർ, തങ്ങൾ അപ്പോ​ഴും ‘വിഗ്ര​ഹാർപ്പി​ത​ത്തിൽനി​ന്നും രക്തത്തിൽനി​ന്നും പരസം​ഗ​ത്തിൽനി​ന്നും ഒഴിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌’ എന്ന്‌ അംഗീ​ക​രി​ച്ചു.—പ്രവൃ​ത്തി​കൾ 21:25.

ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ പള്ളിയിൽ പോകു​ന്നു​ണ്ടെന്നു നിങ്ങൾക്ക​റി​യാം. വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​തും കടുത്ത അധാർമിക പ്രവൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്ന​തും ക്രിസ്‌തീയ സദാചാ​ര​ത്തി​നു വിരു​ദ്ധ​മാ​ണെന്ന്‌ അവരിൽ മിക്കവ​രും സമ്മതി​ച്ചേ​ക്കാം. എന്നാൽ രക്തം വർജി​ക്കു​ന്ന​തി​നെ​യും മേൽപ്പ​റ​ഞ്ഞ​തരം തെറ്റുകൾ ഒഴിവാ​ക്കു​ന്ന​തി​നെ​യും അപ്പൊ​സ്‌ത​ല​ന്മാർ ഒരേ ഉയർന്ന ധാർമിക തലത്തിൽത്ത​ന്നെ​യാ​ണു പ്രതി​ഷ്‌ഠി​ച്ചത്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. ഇങ്ങനെ പറഞ്ഞു​കൊ​ണ്ടാണ്‌ അവർ തങ്ങളുടെ തീർപ്പ്‌ ഉപസം​ഹ​രി​ച്ചത്‌: “ഇവ വർജ്ജിച്ചു സൂക്ഷി​ച്ചു​കൊ​ണ്ടാൽ നന്നു; ശുഭമാ​യി​രി​പ്പിൻ.”—പ്രവൃ​ത്തി​കൾ 15:29.

അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഈ കൽപ്പന തങ്ങൾ അനുസ​രി​ക്കേ​ണ്ട​താ​ണെന്ന്‌ അതു പുറ​പ്പെ​ടു​വി​ച്ചു നാളു​കൾക്കു ശേഷവും ക്രിസ്‌ത്യാ​നി​കൾ മനസ്സി​ലാ​ക്കി​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾക്ക്‌ “ബുദ്ധി​ശ​ക്തി​യി​ല്ലാത്ത ജന്തുക്ക​ളു​ടെ​പോ​ലും രക്തം ഭക്ഷിക്കാൻ അനുവാ​ദ​മില്ല” എന്ന്‌ രണ്ടാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌, പീഡന​മേറ്റു മരിക്കു​ന്ന​തി​നു മുമ്പായി ഒരു യുവതി പറഞ്ഞതി​നെ​ക്കു​റിച്ച്‌ യൂസി​ബി​യസ്‌ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അവൾ മരിക്കാ​നുള്ള അവകാശം ഉപയോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നില്ല. ജീവി​ച്ചി​രി​ക്കാൻത​ന്നെ​യാ​യി​രു​ന്നു അവളുടെ ആഗ്രഹം, എന്നാൽ തന്റെ തത്ത്വങ്ങ​ളിൽ അവൾ വിട്ടു​വീഴ്‌ച ചെയ്യു​മാ​യി​രു​ന്നില്ല. വ്യക്തി​പ​ര​മായ നേട്ടങ്ങൾക്കു മേലായി തത്ത്വങ്ങളെ പ്രതി​ഷ്‌ഠി​ക്കു​ന്ന​വരെ നിങ്ങൾ ആദരി​ക്കു​ന്നി​ല്ലേ?

ശാസ്‌ത്ര​ജ്ഞ​നാ​യ ജോസഫ്‌ പ്രിസ്റ്റ്‌ലി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “രക്തം ഭക്ഷിക്കു​ന്ന​തി​നെ​തി​രെ നോഹ​യ്‌ക്കു നൽകപ്പെട്ട നിയമം അവന്റെ പിൻത​ല​മു​റ​ക്കാർ എല്ലാവ​രും പിൻപ​റ്റാൻ ബാധ്യ​സ്ഥ​രാ​യി​രി​ക്കു​ന്ന​താ​യി കാണുന്നു. . . . അപ്പൊ​സ്‌ത​ല​ന്മാർ ഏർപ്പെ​ടു​ത്തിയ വിലക്കി​നെ, അതിന്റെ പ്രകൃ​ത​വും വ്യാപ്‌തി​യും തെറ്റായി മനസ്സി​ലാ​ക്കി​യി​രി​ക്കാൻ ഇടയി​ല്ലാത്ത ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ പ്രവർത്ത​ന​രീ​തി​യു​ടെ അടിസ്ഥാ​ന​ത്തിൽ വ്യാഖ്യാ​നി​ക്കു​ക​യാ​ണെ​ങ്കിൽ നാം എത്തി​ച്ചേ​രു​ന്നത്‌ ഈ നിഗമ​ന​ത്തി​ലാ​യി​രി​ക്കും: ആ വിലക്ക്‌ എക്കാല​ത്തും അക്ഷരം​പ്രതി അനുസ​രി​ക്കാൻ ഉദ്ദേശി​ക്ക​പ്പെട്ട ഒന്നായി​രു​ന്നു. കാരണം നൂറ്റാ​ണ്ടു​ക​ളോ​ളം ക്രിസ്‌ത്യാ​നി​ക​ളി​ലാ​രും രക്തം ഭക്ഷിച്ചി​രു​ന്നില്ല.”

രക്തം മരുന്നെന്ന നിലയിൽ ഉപയോ​ഗി​ക്കാ​മോ?

രക്തം സംബന്ധിച്ച ബൈബി​ളി​ലെ വിലക്കിൽ, നോഹ​യു​ടെ​യോ മോ​ശെ​യു​ടെ​യോ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ​യോ നാളു​ക​ളിൽ അറിയ​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രുന്ന രക്തപ്പകർച്ച​പോ​ലുള്ള അതിന്റെ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഉപയോ​ഗങ്ങൾ ഉൾപ്പെ​ടു​മോ?

രക്തം ഉപയോ​ഗി​ച്ചുള്ള ആധുനിക ചികി​ത്സാ​രീ​തി അന്ന്‌ ഉണ്ടായി​രു​ന്നി​ല്ലെ​ങ്കി​ലും ചികി​ത്സാ​സം​ബ​ന്ധ​മായ ആവശ്യ​ങ്ങൾക്കു രക്തം ഉപയോ​ഗി​ക്കു​ന്നത്‌ ഒരു പുതിയ സംഗതി​യല്ല. 2000-ത്തോളം വർഷക്കാ​ലം ഈജി​പ്‌റ്റി​ലും മറ്റു സ്ഥലങ്ങളി​ലും മനുഷ്യ “രക്തം കുഷ്‌ഠ​രോ​ഗ​ത്തി​നുള്ള അത്യുത്തമ പ്രതി​വി​ധി​യാ​യി കരുതി​പ്പോ​ന്നി​രു​ന്നു.” അസീറിയ അന്നത്തെ സാങ്കേ​തിക വിദ്യ​യു​ടെ മുൻപ​ന്തി​യിൽ നിന്നി​രുന്ന കാലത്ത്‌ ഏസെർ-ഹദ്ദോൻ രാജാ​വി​ന്റെ പുത്രനു നൽകപ്പെട്ട ചികിത്സ ഒരു ഭിഷഗ്വ​രൻ വെളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. “[രാജകു​മാ​രന്‌] ഇപ്പോൾ വളരെ സുഖമുണ്ട്‌; തിരു​മ​നസ്സ്‌ സന്തോ​ഷി​ച്ചാ​ലും. ഇരുപ​ത്തി​ര​ണ്ടാം ദിവസം​മു​തൽ ഞാൻ [അവന്‌] രക്തം കുടി​ക്കാൻ കൊടു​ത്തു​തു​ട​ങ്ങി​യി​രി​ക്കു​ന്നു, 3 ദിവസം അവൻ [അത്‌] കുടി​ക്കണം. അതുക​ഴിഞ്ഞ്‌ 3 ദിവസ​ത്തേ​ക്കു​കൂ​ടെ ഞാൻ [അവനു രക്തം] ഉള്ളിൽ കൊടു​ക്കും.” ഏസെർ-ഹദ്ദോന്‌ ഇസ്രാ​യേ​ല്യ​രു​മാ​യി ഇടപാ​ടു​കൾ ഉണ്ടായി​രു​ന്നു. എന്നാൽ അവർക്ക്‌ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം ഉണ്ടായി​രു​ന്ന​തി​നാൽ ഒരു ഔഷധ​മെന്ന നിലയിൽ അവർ ഒരിക്ക​ലും രക്തം കുടി​ക്കു​മാ​യി​രു​ന്നില്ല.

റോമാ​ക്കാ​രു​ടെ കാലത്ത്‌ രക്തം ഒരു ഔഷധ​മാ​യി ഉപയോ​ഗി​ച്ചി​രു​ന്നോ? പ്രകൃ​തി​ശാ​സ്‌ത്ര​ജ്ഞ​നാ​യി​രുന്ന പ്ലിനി​യും (അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ ഒരു സമകാ​ലി​കൻ) രണ്ടാം നൂറ്റാ​ണ്ടി​ലെ ഒരു ഭിഷഗ്വ​ര​നാ​യി​രുന്ന അറെ​ത്തേ​യൂ​സും മനുഷ്യ​രക്തം അപസ്‌മാ​ര​ത്തി​നുള്ള ഒരു ഔഷധം ആയിരു​ന്നെന്നു റിപ്പോർട്ടു ചെയ്യുന്നു. തെർത്തു​ല്യൻ പിൽക്കാ​ലത്ത്‌ ഇപ്രകാ​രം എഴുതി: “ദ്വന്ദ്വ​യു​ദ്ധ​ത്തി​നി​ട​യിൽ ഗോദ​യിൽനി​ന്നു ദുഷ്ട കുറ്റവാ​ളി​ക​ളു​ടെ ചുടു​ചോര ദാഹാർത്തി​യോ​ടെ കോരി​യെ​ടു​ക്കു​ക​യും . . . തങ്ങളുടെ അപസ്‌മാ​രം ഭേദമാ​ക്കാൻ അതു കൊണ്ടു​പോ​കു​ക​യും ചെയ്യു​ന്ന​വ​രെ​ക്കു​റി​ച്ചു ചിന്തി​ക്കുക.” എന്നാൽ ഇവരിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​രാ​യി​രു​ന്നു ക്രിസ്‌ത്യാ​നി​ക​ളെ​ന്നും തെർത്തു​ല്യൻ ചൂണ്ടി​ക്കാ​ട്ടി. അവരെ​ക്കു​റിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ജന്തുക്ക​ളു​ടെ രക്തം​പോ​ലും [അവർ] ഭക്ഷിക്കു​ക​യില്ല . . . ക്രിസ്‌ത്യാ​നി​ക​ളു​ടെ വിചാ​ര​ണ​ക​ളിൽ നിങ്ങൾ അവർക്കു ഭക്ഷിക്കാൻ രക്തം നിറഞ്ഞ സോസി​ജു​കൾ കൊടു​ക്കു​ന്നു. അത്‌ അവർക്കു നിഷി​ദ്ധ​മാ​ണെന്നു തീർച്ച​യാ​യും നിങ്ങൾക്ക​റി​യാം.” അതേ, ആദിമ ക്രിസ്‌ത്യാ​നി​കൾ രക്തം സ്വീക​രി​ക്കു​ന്ന​തി​നു പകരം മരിക്കാൻ തയ്യാറാ​യി​രു​ന്നു.

“രക്തം അതിന്റെ കൂടുതൽ സാധാ​ര​ണ​മായ രൂപത്തിൽ, ചികി​ത്സ​യു​ടെ​യും മന്ത്രവാ​ദ​ത്തി​ന്റെ​യും ഭാഗമാ​യി ഉപയോ​ഗി​ക്കുന്ന രീതി . . . പ്രചാ​ര​ത്തിൽനി​ന്നു പോയില്ല” എന്ന്‌ മാംസ​വും രക്തവും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം റിപ്പോർട്ടു​ചെ​യ്യു​ന്നു. “ഉദാഹ​ര​ണ​ത്തിന്‌ 1483-ൽ ഫ്രാൻസി​ലെ ലൂയി പതി​നൊ​ന്നാ​മൻ മരണാ​സ​ന്ന​നാ​യി കിടക്കു​ക​യാ​യി​രു​ന്നു. ‘ഓരോ ദിവസ​വും അദ്ദേഹ​ത്തി​ന്റെ ആരോ​ഗ്യ​നില കൂടുതൽ വഷളാ​യി​ക്കൊ​ണ്ടി​രു​ന്നു. അദ്ദേഹ​ത്തി​നു നൽകപ്പെട്ട വിചി​ത്ര​മായ ഔഷധ​ങ്ങ​ളൊ​ന്നും ഫലിക്കു​ക​യു​ണ്ടാ​യില്ല. മനുഷ്യ​രക്തം തന്നെ രോഗ​വി​മു​ക്ത​നാ​ക്കു​മെന്ന്‌ അദ്ദേഹം ശക്തമായി വിശ്വ​സി​ച്ചു. ചില കുട്ടി​ക​ളു​ടെ ശരീര​ത്തിൽനി​ന്നെ​ടുത്ത്‌ അദ്ദേഹം അതു പാനം​ചെ​യ്യു​ക​യും ചെയ്‌തു.’”

രക്തപ്പകർച്ച​യെ​ക്കു​റിച്ച്‌ എന്തു പറയാൻ കഴിയും? ഇതുമാ​യി ബന്ധപ്പെട്ട പരീക്ഷ​ണങ്ങൾ ഏകദേശം 16-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തി​ലാണ്‌ ആരംഭി​ച്ചത്‌. കോ​പ്പെൻഹേഗൻ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ അനാട്ടമി പ്രൊ​ഫ​സ​റാ​യി​രുന്ന തോമസ്‌ ബർത്തോ​ലിൻ (1616-80) അതിനെ എതിർത്തു: ‘രോഗ​ശ​മ​ന​ത്തിന്‌ ഉള്ളിൽകൊ​ടു​ക്കാ​നുള്ള ഒരു ഔഷധ​മാ​യി മനുഷ്യ​രക്തം ഉപയോ​ഗി​ക്കു​ന്നവർ അതിനെ ദുരു​പ​യോ​ഗം ചെയ്യു​ന്ന​താ​യും ഗുരു​ത​ര​മായ പാപം പ്രവർത്തി​ക്കു​ന്ന​താ​യും കാണ​പ്പെ​ടു​ന്നു. നരഭോ​ജി​കളെ നാം കുറ്റം​വി​ധി​ക്കു​ന്നു. മനുഷ്യ​ര​ക്തം​കൊ​ണ്ടു തങ്ങളുടെ അന്നനാളം മലിന​മാ​ക്കു​ന്ന​വരെ നാം വെറു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌? മുറിച്ച ഒരു രക്തക്കു​ഴ​ലിൽനി​ന്നു വായി​ലൂ​ടെ​യോ അല്ലെങ്കിൽ രക്തപ്പകർച്ച​യ്‌ക്കുള്ള ഉപകര​ണങ്ങൾ മുഖേ​ന​യോ അന്യരക്തം സ്വീക​രി​ക്കു​ന്നത്‌ അതു​പോ​ലെ​ത​ന്നെ​യാണ്‌. ഈ നടപടിക്ക്‌ ഉത്തരവാ​ദി​ക​ളാ​യവർ രക്തം ഭക്ഷിക്കു​ന്ന​തി​നെ വിലക്കുന്ന ദിവ്യ​നി​യ​മ​ത്താൽ സംഭീ​ത​രാ​ക്ക​പ്പെ​ടേ​ണ്ട​താണ്‌.’

അതു​കൊണ്ട്‌, രക്തം വായി​ലൂ​ടെ സ്വീക​രി​ക്കു​ന്ന​തി​നെ​തി​രെ​യുള്ള ബൈബിൾ നിയമം, അതു രക്തക്കു​ഴ​ലു​ക​ളി​ലൂ​ടെ സ്വീക​രി​ക്കുന്ന കാര്യ​ത്തി​ലും ബാധക​മാ​ണെന്ന്‌ കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളി​ലെ ചിന്താ​ശ​ക്തി​യുള്ള ആളുകൾ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. ബർത്തോ​ലിൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “[രക്തം] ഉള്ളി​ലേ​ക്കെ​ടു​ക്കാ​നുള്ള ഈ രണ്ടു മാർഗ​വും ഒരേ ഉദ്ദേശ്യ​ത്തി​ലു​ള്ള​വ​യാണ്‌, അതായത്‌ ആ രക്തത്തി​ലൂ​ടെ രോഗ​ബാ​ധി​ത​മായ ഒരു ശരീരം പോഷി​പ്പി​ക്ക​പ്പെ​ടണം അല്ലെങ്കിൽ സൗഖ്യ​മാ​ക്ക​പ്പെ​ടണം എന്നതു​തന്നെ.”

ഇപ്പോൾ പരിചി​ന്തിച്ച ഈ സംഗതി​കൾ മതപര​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ സ്വീക​രി​ച്ചി​രി​ക്കുന്ന വിട്ടു​വീ​ഴ്‌ച​യി​ല്ലാത്ത നിലപാട്‌ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കാം. അവർ ജീവന്‌ ഉയർന്ന മൂല്യം കൽപ്പി​ക്കു​ക​യും നല്ല വൈദ്യ​ശു​ശ്രൂഷ തേടു​ക​യും ചെയ്യുന്നു. എന്നാൽ ദൈവ​ത്തി​ന്റെ മാറ്റമി​ല്ലാത്ത വ്യവസ്ഥ ലംഘി​ക്കാ​തി​രി​ക്കാൻ അവർ ദൃഢചി​ത്ത​രാണ്‌: ജീവനെ സ്രഷ്ടാ​വിൽനി​ന്നുള്ള ഒരു ദാനമാ​യി വീക്ഷിച്ച്‌ ആദരി​ക്കു​ന്നവർ രക്തം സ്വീക​രി​ച്ചു​കൊണ്ട്‌ അതു നിലനി​റു​ത്താൻ ശ്രമി​ക്കു​ന്നില്ല.

എന്നിരു​ന്നാ​ലും രക്തം ജീവൻ രക്ഷിക്കു​ന്നു എന്ന അവകാ​ശ​വാ​ദം വർഷങ്ങ​ളാ​യി ഉന്നയി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഗുരു​ത​ര​മാ​യി രക്തവാർച്ച ഉണ്ടാകു​ക​യും എന്നാൽ രക്തപ്പകർച്ച നടത്തി​യ​തി​ന്റെ ഫലമായി വളരെ​വേഗം അവസ്ഥ മെച്ച​പ്പെ​ടു​ക​യും ചെയ്‌ത അനുഭ​വങ്ങൾ ഡോക്ടർമാർക്കു പറയാ​നു​ണ്ടാ​കും. അതു​കൊണ്ട്‌ ‘വൈദ്യ​ശാ​സ്‌ത്ര​പ​ര​മാ​യി അത്‌ എത്ര​ത്തോ​ളം ബുദ്ധി​പൂർവ​ക​മാണ്‌ അല്ലെങ്കിൽ ബുദ്ധി​ശൂ​ന്യ​മാണ്‌’ എന്നു നിങ്ങൾ അറിയാൻ ആഗ്രഹി​ച്ചേ​ക്കാം. രക്തം ഉപയോ​ഗി​ച്ചുള്ള ചികി​ത്സയെ പിന്താ​ങ്ങാൻ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ തെളി​വു​കൾ ഹാജരാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അതു​കൊണ്ട്‌ രക്തത്തിന്റെ ഉപയോ​ഗം സംബന്ധി​ച്ചു കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള ഒരു തിര​ഞ്ഞെ​ടു​പ്പു നടത്തു​ന്ന​തിന്‌ വസ്‌തു​തകൾ മനസ്സി​ലാ​ക്കാൻ നിങ്ങൾ നിങ്ങ​ളോ​ടു​തന്നെ കടപ്പെ​ട്ടി​രി​ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a പ്രവൃത്തികൾ 17:25, 28-ൽ കാണുന്ന പൗലൊ​സി​ന്റെ പ്രസ്‌താ​വന.

b സമാനമായ വിലക്കു​കൾ പിന്നീടു ഖുറാ​നിൽ എഴുത​പ്പെട്ടു.

[4-ാം പേജിലെ ചതുരം]

“ഇവിടെ [പ്രവൃ​ത്തി​കൾ 15-ാം അധ്യാ​യ​ത്തിൽ] കൃത്യ​ത​യോ​ടെ, ക്രമീ​കൃ​ത​മായ രീതി​യിൽ രേഖ​പ്പെ​ടു​ത്തി​യി​രി ക്കുന്ന ചട്ടങ്ങളെ അവശ്യ​മാ​യവ അഥവാ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്തവ എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. ഇത്‌, അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ മനസ്സു​ക​ളിൽ ഈ ക്രമീ​ക​രണം താത്‌കാ​ലി​ക​മായ ഒന്നായി​രു​ന്നില്ല എന്നതിന്റെ ഏറ്റവും ശക്തമായ തെളിവു നൽകുന്നു.”—പ്രൊ​ഫസർ എഡ്വേർഡ്‌ റൂസ്‌, യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ സ്‌റ്റ്രാ​സ്‌ബർഗ്‌.

[5-ാം പേജിലെ ചതുരം/ചിത്രം]

അപ്പൊസ്‌തലിക തീർപ്പി​ന്റെ അർഥവ്യാ​പ്‌തി മാർട്ടിൻ ലൂഥർ ചൂണ്ടി​ക്കാ​ട്ടി: “ഈ [അപ്പൊ​സ്‌ത​ലിക] സമിതി​യോ​ടു യോജി​പ്പി ലുള്ള ഒരു സഭ ഉണ്ടായി​രി​ക്കാൻ നാം ആഗ്രഹി​ക്കു​ന്നെ​ങ്കിൽ . . . മേലാൽ രാജകു​മാ​ര​നാ​കട്ടെ പ്രഭു വാകട്ടെ പട്ടണവാ​സി​യാ​കട്ടെ കർഷക​നാ​കട്ടെ, വാത്തയു​ടെ​യോ പേടമാ​നി​ന്റെ​യോ ആൺമാ​നി​ന്റെ​യോ പന്നിയു​ടെ​യോ മാംസം രക്തത്തോ​ടു​കൂ​ടെ പാകം​ചെ​യ്‌തു ഭക്ഷിക്ക​രു​തെന്നു നാം പഠിപ്പി​ക്കു​ക​യും നിഷ്‌കർഷി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു. . . . പട്ടണവാ​സി​യും കർഷക​നും പ്രത്യേ​കിച്ച്‌ ചുവന്ന സോസി​ജും രക്തസോ​സി​ജും വർജി​ക്കണം.”

[കടപ്പാട]

Woodcut by Lucas Cranach

[6-ാം പേജിലെ ചതുരം]

“ദൈവ​ത്തി​നും മനുഷ്യർക്കും കാര്യങ്ങൾ സംബന്ധി​ച്ചു വളരെ വ്യത്യ​സ്‌ത​മായ വീക്ഷണ​ങ്ങ​ളാ​ണു ള്ളത്‌. നമ്മുടെ കാഴ്‌ച​പ്പാ​ടിൽ പ്രധാ നമായി തോന്നു​ന്നത്‌ അനന്തജ്ഞാ നത്തിന്‌ ഉടമയായ ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ മിക്ക​പ്പോ​ഴും ഒട്ടും പ്രസ ക്തമായി​രി​ക്കില്ല; നമുക്കു നിസ്സാ രമായി തോന്നു​ന്നത്‌ പലപ്പോ​ഴും ദൈവ​ത്തിന്‌ അത്യന്തം പ്രാധാ​ന്യ മുള്ളതാ​യി​രി​ക്കു​ക​യും ചെയ്യും. ആരംഭം​മു​തൽ അത്‌ അങ്ങനെയാ യിരുന്നു.”—“രക്തം ഭക്ഷിക്കു​ന്ന​തി​ന്റെ നിയമ​സാ​ധു​ത​യെ​പ്പ​റ്റി​യുള്ള ഒരു അന്വേ​ഷണം,” (ഇംഗ്ലീഷ്‌) അലക്‌സാ​ണ്ടർ പൈറി, 1787.

[3-ാം പേജിലെ ചിത്രം]

Medicine and the Artist by Carl Zigrosser/Dover Publications

[4-ാം പേജിലെ ചിത്രം]

ചരിത്രപ്രധാനമായ ഒരു സമിതി​യിൽ ക്രിസ്‌തീയ ഭരണ സംഘം രക്തം സംബന്ധിച്ച ദൈവ​ത്തി​ന്റെ നിയമം തുടർന്നും ബാധക​മാ​ണെന്നു സ്ഥിരീ​ക​രി​ച്ചു

[7-ാം പേജിലെ ചിത്രം]

അനന്തരഫലങ്ങൾ എന്തുതന്നെ ആയിരു​ന്നാ​ലും രക്തം സംബന്ധിച്ച ദൈവ​നി​യമം ലംഘി​ക്കാൻ ആദിമ ക്രിസ്‌ത്യാ​നി​കൾ വിസമ്മ​തി​ച്ചു

[കടപ്പാട]

Painting by Gérôme, 1883, courtesy of Walters Art Gallery, Baltimore