വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 1

നല്ല മുഖവുര

നല്ല മുഖവുര

പ്രവൃത്തികൾ 17:22

ചുരുക്കം: മുഖവുര കേട്ടാൽ ആളുകൾക്കു താത്‌പ​ര്യം തോന്നണം, നിങ്ങൾ പറയാൻ ഉദ്ദേശി​ക്കുന്ന വിഷയം വ്യക്തമാ​കണം, നിങ്ങൾ പറയു​ന്നതു ശ്രദ്ധി​ക്കേ​ണ്ട​തി​ന്റെ കാരണം മനസ്സി​ലാ​കണം.

എങ്ങനെ ചെയ്യാം:

  • താത്‌പ​ര്യം ഉണർത്തുക. കേൾവി​ക്കാർക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന ഒരു ചോദ്യ​മോ ജീവി​താ​നു​ഭ​വ​മോ വാർത്ത​യോ കണ്ടെത്തുക. അല്ലെങ്കിൽ അവർക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന മറ്റ്‌ എന്തെങ്കി​ലും പറയുക.

  • വിഷയം വ്യക്തമാ​ക്കുക. നിങ്ങൾ പറയാൻപോ​കു​ന്നത്‌ എന്തി​നെ​ക്കു​റി​ച്ചാ​ണെ​ന്നും എന്തിനാണ്‌ ആ വിഷയം പറയു​ന്ന​തെ​ന്നും മുഖവു​ര​യിൽനിന്ന്‌ കേൾവി​ക്കാർക്കു വ്യക്തമാ​കണം.

  • വിഷയ​ത്തി​ന്റെ പ്രാധാ​ന്യം കാണി​ച്ചു​കൊ​ടു​ക്കുക. കേൾവി​ക്കാ​രു​ടെ സാഹച​ര്യ​ങ്ങ​ളും ആവശ്യ​ങ്ങ​ളും മനസ്സി​ലാ​ക്കി​വേണം മുഖവുര അവതരി​പ്പി​ക്കാൻ. ഈ വിഷയം സ്വന്തം ജീവി​ത​ത്തിൽ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്ന്‌ അവർക്കു മനസ്സി​ലാ​കണം.