വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 10

ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക

ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക

സുഭാഷിതങ്ങൾ 8:4, 7

ചുരുക്കം: ശബ്ദം കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തും സ്ഥായി​യി​ലും (pitch) സംസാ​ര​ത്തി​ന്റെ വേഗത്തി​ലും വ്യത്യാ​സം വരുത്തു​ന്ന​തും ആളുകളുടെ വികാരങ്ങളെ തൊട്ടു​ണർത്തും, ആശയങ്ങൾക്കു വ്യക്തത പകരും.

എങ്ങനെ ചെയ്യാം:

  • ശബ്ദം കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യുക. പ്രധാ​ന​പ്പെട്ട ആശയങ്ങൾ എടുത്തു​കാ​ണി​ക്കു​ന്ന​തി​നോ കേൾവി​ക്കാ​രെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കു​ന്ന​തി​നോ ശബ്ദം കൂട്ടി സംസാ​രി​ക്കുക. ന്യായ​വി​ധി​സ​ന്ദേ​ശങ്ങൾ അടങ്ങിയ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ വായി​ക്കു​മ്പോ​ഴും അങ്ങനെ​തന്നെ ചെയ്യുക. ആകാംക്ഷ ജനിപ്പി​ക്കു​ന്ന​തി​നും പേടി​യോ ഉത്‌ക​ണ്‌ഠ​യോ തോന്നി​പ്പി​ക്കു​ന്ന​തി​നും ശബ്ദം താഴ്‌ത്തി സംസാ​രി​ക്കുക.

  • സ്ഥായി​യിൽ വ്യത്യാ​സം വരുത്തുക. ഉത്സാഹം പ്രകടി​പ്പി​ക്കാ​നോ വലുപ്പ​മോ ദൂരമോ സൂചി​പ്പി​ക്കാ​നോ ഉയർന്ന സ്ഥായി​യിൽ (ശബ്ദത്തിന്റെ ആവൃത്തി കൂട്ടി) സംസാ​രി​ക്കുക. സങ്കടമോ ഉത്‌ക​ണ്‌ഠ​യോ കാണി​ക്കാൻ താഴ്‌ന്ന സ്ഥായി​യിൽ സംസാ​രി​ക്കാം.

  • സംസാ​ര​ത്തി​ന്റെ വേഗത്തിൽ വ്യത്യാ​സം വരുത്തുക. ആവേശം നിറഞ്ഞ കാര്യങ്ങൾ പറയു​മ്പോൾ സംസാ​ര​ത്തി​ന്റെ വേഗം കൂട്ടുക. പ്രധാ​ന​പ്പെട്ട ആശയങ്ങൾ പറയു​മ്പോൾ മെല്ലെ, നിറു​ത്തി​നി​റു​ത്തി സംസാ​രി​ക്കുക.