പാഠം 11
ഉത്സാഹം
റോമർ 12:11
ചുരുക്കം: ഉത്സാഹത്തോടെ സംസാരിക്കുന്നതു കേൾവിക്കാരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും.
എങ്ങനെ ചെയ്യാം:
-
വിവരങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കണം. അവതരണം നടത്താനായി തയ്യാറാകുമ്പോൾ, നിങ്ങൾ പറയാൻപോകുന്ന വിവരങ്ങൾ എത്ര പ്രധാനമാണെന്നു ചിന്തിക്കുക. കാര്യങ്ങൾ നന്നായി പഠിക്കുന്നെങ്കിൽ നിങ്ങൾക്ക് ഉള്ളിന്റെ ഉള്ളിൽനിന്ന് സംസാരിക്കാനാകും.
-
നിങ്ങളുടെ കേൾവിക്കാരെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ കേൾവിക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നു ചിന്തിക്കുക. അവർക്ക് അക്കാര്യങ്ങളോടുള്ള വിലമതിപ്പു കൂട്ടുന്ന രീതിയിൽ അത് എങ്ങനെ അവതരിപ്പിക്കാമെന്നു നോക്കുക.
-
ചുറുചുറുക്കോടെ കാര്യങ്ങൾ അവതരിപ്പിക്കുക. തണുപ്പൻ മട്ടിൽ സംസാരിക്കാതെ ഉത്സാഹത്തോടെ കാര്യങ്ങൾ പറയുക. സ്വാഭാവികമായ ആംഗ്യങ്ങളിലൂടെയും ആത്മാർഥമായ മുഖഭാവങ്ങളിലൂടെയും നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക.