വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 12

സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും

സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും

1 തെസ്സ​ലോ​നി​ക്യർ 2:7, 8

ചുരുക്കം: കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ശരിക്കും ചിന്തയുണ്ട്‌ എന്ന്‌ അവർക്കു ബോധ്യംവരുന്ന രീതി​യിൽ ആത്മാർഥ​ത​യോ​ടെ സംസാ​രി​ക്കുക.

എങ്ങനെ ചെയ്യാം:

  • കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങളു​ടെ കേൾവി​ക്കാർ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. അവരുടെ മാനസി​കാ​വസ്ഥ ഭാവന​യിൽ കാണുക.

  • വാക്കുകൾ വളരെ ശ്രദ്ധിച്ച്‌ തിര​ഞ്ഞെ​ടു​ക്കുക. കേൾവി​ക്കാർക്ക്‌ എങ്ങനെ ഊർജ​വും ഉന്മേഷ​വും പകരാം, അവരെ എങ്ങനെ ആശ്വസി​പ്പി​ക്കാം എന്നൊക്കെ ചിന്തി​ക്കുക. അവരെ അസ്വസ്ഥ​രാ​ക്കുന്ന പദപ്ര​യോ​ഗങ്ങൾ ഒഴിവാ​ക്കുക. മറ്റു വിശ്വാ​സങ്ങൾ വെച്ചു​പു​ലർത്തു​ന്ന​വ​രെ​ക്കു​റി​ച്ചോ അവർ ആത്മാർഥ​മാ​യി വിശ്വ​സി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ മോശ​മാ​യി ഒന്നും പറയരുത്‌.

  • കേൾവി​ക്കാ​രിൽ താത്‌പ​ര്യ​മു​ണ്ടെന്നു കാണി​ക്കുക. മൃദു​വായ ശബ്ദത്തിൽ സംസാ​രി​ക്കു​ന്ന​തും ഉചിത​മായ ആംഗ്യങ്ങൾ കാണി​ക്കു​ന്ന​തും, കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ നിങ്ങൾക്കു ശരിക്കും ചിന്തയു​ണ്ടെന്നു തെളി​യി​ക്കും. മുഖഭാ​വ​ത്തി​ലൂ​ടെ​യും നിങ്ങൾക്ക്‌ അതു കാണി​ക്കാ​നാ​കും. ഒരു പുഞ്ചി​രി​യോ​ടെ സംസാ​രി​ക്കുക.