വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 13

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കുക

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കുക

സുഭാഷിതങ്ങൾ 3:21, അടിക്കുറിപ്പ്‌

ചുരുക്കം: നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾവി​ക്കാ​രു​ടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നെ​ന്നും അത്‌ അവർക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നും കാണി​ച്ചു​കൊ​ടു​ക്കുക.

എങ്ങനെ ചെയ്യാം:

  • നിങ്ങളു​ടെ കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങൾ പറയുന്ന കാര്യങ്ങൾ അവർ കേൾക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതിൽ അവർക്ക്‌ ഏറെ ഉപകാ​ര​പ്പെ​ടുന്ന വിവരങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നും ചിന്തി​ക്കുക.

  • എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അവതര​ണ​ത്തി​ലു​ട​നീ​ളം കേൾവി​ക്കാർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കുക. തുടക്കം​മു​തൽതന്നെ, ഇതു തനിക്കു​വേ​ണ്ടി​യു​ള്ള​താ​ണെന്ന്‌ ഓരോ​രു​ത്തർക്കും തോന്നണം. ഓരോ പ്രധാ​ന​പ്പെട്ട ആശയവും വിശദീ​ക​രി​ക്കു​മ്പോൾ അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. എങ്ങു​മെ​ങ്ങും തൊടാത്ത രീതി​യിൽ ആശയങ്ങൾ അവതരി​പ്പി​ക്ക​രുത്‌.