വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 14

മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കുക

മുഖ്യാ​ശ​യങ്ങൾ എടുത്തു​കാ​ണി​ക്കുക

എബ്രായർ 8:1

ചുരുക്കം: പ്രസം​ഗ​ത്തി​ലെ ആശയങ്ങ​ളു​ടെ പരസ്‌പ​ര​ബന്ധം മനസ്സി​ലാ​ക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക. ഓരോ മുഖ്യാ​ശ​യ​വും, പ്രസം​ഗ​ത്തി​ന്റെ ലക്ഷ്യവു​മാ​യും അതിന്റെ കേന്ദ്ര​വി​ഷ​യ​വു​മാ​യും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു വ്യക്തമാക്കുക.

എങ്ങനെ ചെയ്യാം:

  • ഒരു ലക്ഷ്യമു​ണ്ടാ​യി​രി​ക്കുക. നിങ്ങളു​ടെ പ്രസം​ഗ​ത്തി​ന്റെ ലക്ഷ്യം എന്താ​ണെന്ന്‌ ചിന്തി​ച്ചിട്ട്‌ അതിന​നു​സ​രിച്ച്‌ അതു തയ്യാറാ​കുക. ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ ലക്ഷ്യം വിവരങ്ങൾ പറഞ്ഞു​കൊ​ടു​ക്കു​ക​യാ​ണോ, കേൾവി​ക്കാ​രെ ഒരു കാര്യം ബോധ്യ​പ്പെ​ടു​ത്തു​ക​യാ​ണോ, അതോ അവരെ പ്രവർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കു​ക​യാ​ണോ? ഓരോ മുഖ്യാ​ശ​യ​വും വിശദീ​ക​രി​ക്കു​മ്പോൾ ഈ ലക്ഷ്യം സാധി​ക്കു​ന്നെന്ന്‌ ഉറപ്പു​വ​രു​ത്തുക.

  • പ്രസം​ഗ​ത്തി​ന്റെ വിഷയ​ത്തിന്‌ ഊന്നൽ നൽകുക. ചർച്ചയി​ലു​ട​നീ​ളം, വിഷയ​ത്തി​ലെ മുഖ്യ​പ​ദ​ങ്ങ​ളോ അതേ അർഥം​വ​രുന്ന മറ്റു പദങ്ങളോ ഉപയോ​ഗി​ച്ചാൽ വിഷയം കേൾവി​ക്കാ​രു​ടെ മനസ്സിൽ തങ്ങിനിൽക്കും.

  • മുഖ്യാ​ശ​യങ്ങൾ വ്യക്തമാ​യും ലളിത​മാ​യും അവതരി​പ്പി​ക്കുക. വിഷയ​വു​മാ​യി നേരിട്ട്‌ ബന്ധമുള്ള, അനുവ​ദി​ച്ചി​രി​ക്കുന്ന സമയം​കൊണ്ട്‌ നന്നായി പഠിപ്പി​ക്കാൻ കഴിയുന്ന അത്രയും മുഖ്യാ​ശ​യ​ങ്ങളേ തിര​ഞ്ഞെ​ടു​ക്കാ​വൂ. മുഖ്യാ​ശ​യ​ങ്ങ​ളു​ടെ എണ്ണം കുറയ്‌ക്കുക, അവ ഓരോ​ന്നും വ്യക്തമാ​യി പറയുക, ഒന്നിൽനിന്ന്‌ അടുത്ത​തി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ ഒന്നു നിറു​ത്തുക, മുഖ്യാ​ശ​യങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാ​ക്കുക.