പാഠം 15
ബോധ്യത്തോടെ സംസാരിക്കുക
1 തെസ്സലോനിക്യർ 1:5
ചുരുക്കം: നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും വളരെ പ്രധാനപ്പെട്ടതാണെന്നും നിങ്ങൾക്കു നല്ല ബോധ്യമുണ്ടെന്നു കേൾവിക്കാർക്കു മനസ്സിലാകണം.
എങ്ങനെ ചെയ്യാം:
-
നന്നായി തയ്യാറാകുക. മുഖ്യാശയങ്ങൾ ഏതെല്ലാമാണെന്നും ബൈബിൾ അവയെ ശരിവെക്കുന്നത് എങ്ങനെയെന്നും മനസ്സിലാകുന്നതുവരെ പഠിക്കുക. നിങ്ങൾ അവതരിപ്പിക്കാൻപോകുന്ന വിവരങ്ങളിലെ മുഖ്യാശയങ്ങൾ ലളിതമായ ഏതാനും വാക്കുകളിൽ പറഞ്ഞുനോക്കുക. ആ വിവരങ്ങൾ നിങ്ങളുടെ കേൾവിക്കാരെ എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കുക. പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുക.
-
ബോധ്യം തെളിയിക്കുന്ന വാക്കുകൾ ഉപയോഗിക്കുക. അച്ചടിച്ചുവന്ന വിവരങ്ങൾ അതേപടി ആവർത്തിക്കുന്നതിനു പകരം സ്വന്തം വാക്കുകളിൽ സംസാരിക്കുക. പറയുന്ന വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നു തെളിയിക്കുന്ന രീതിയിൽ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ.
-
ആത്മാർഥതയോടെ സംസാരിക്കുക. സംസാരിക്കുമ്പോൾ വേണ്ടത്ര ശബ്ദമുണ്ടായിരിക്കണം. ആളുകളുടെ കണ്ണിൽ നോക്കി സംസാരിക്കുക. എന്നാൽ അവർക്ക് അസ്വസ്ഥത തോന്നുന്ന രീതിയിൽ നോക്കരുത്.