വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 16

പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക

പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക

ഇയ്യോബ്‌ 16:5

ചുരുക്കം: പ്രശ്‌ന​ങ്ങ​ളി​ലേക്കല്ല, അവയുടെ പരിഹാ​ര​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കുക. കേൾവി​ക്കാർക്ക്‌ ആത്മ​ധൈ​ര്യം പകരുന്നതിലായിരിക്കണം നമ്മുടെ മുഖ്യ​ശ്രദ്ധ.

എങ്ങനെ ചെയ്യാം:

  • കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ നല്ലൊരു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രി​ക്കുക. നിങ്ങ​ളെ​പ്പോ​ലെ​തന്നെ സഹവി​ശ്വാ​സി​ക​ളും യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​ണെന്ന ചിന്ത​യോ​ടെ അവരോ​ടു സംസാ​രി​ക്കുക. തിരുത്തൽ കൊടു​ക്കേ​ണ്ട​പ്പോൾപ്പോ​ലും, സാധി​ക്കു​മ്പോ​ഴെ​ല്ലാം അവരെ ആത്മാർഥ​മാ​യി അഭിന​ന്ദി​ച്ചിട്ട്‌ വേണം അങ്ങനെ ചെയ്യാൻ.

  • പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ അധികം പറയാ​തി​രി​ക്കുക. സന്തോ​ഷ​ക​ര​മ​ല്ലാത്ത ചില വിശദാം​ശങ്ങൾ ഉൾപ്പെ​ടു​ത്തു​ന്നെ​ങ്കിൽത്തന്നെ അത്‌ ഏതെങ്കി​ലും പ്രത്യേ​ക​ല​ക്ഷ്യം സാധി​ക്കാൻവേണ്ടി മാത്ര​മാ​യി​രി​ക്കണം. മൊത്ത​ത്തിൽ നിങ്ങളു​ടെ അവതരണം പ്രോ​ത്സാ​ഹനം പകരു​ന്ന​താ​യി​രി​ക്കണം.

  • ദൈവ​വ​ചനം നന്നായി ഉപയോ​ഗി​ക്കുക. മനുഷ്യ​കു​ല​ത്തി​നു​വേണ്ടി യഹോവ ഇതുവരെ ചെയ്‌തി​രി​ക്കു​ന്ന​തും ഇപ്പോൾ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഇനി ചെയ്യാൻപോ​കു​ന്ന​തും ആയ കാര്യ​ങ്ങ​ളി​ലേക്കു കേൾവി​ക്കാ​രു​ടെ ശ്രദ്ധ ക്ഷണിക്കുക. അങ്ങനെ അവർക്കു പ്രത്യാ​ശ​യും ധൈര്യ​വും പകരുക.