വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 17

എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ

എളുപ്പം മനസ്സി​ലാ​കുന്ന വിധത്തിൽ

1 കൊരി​ന്ത്യർ 14:9

ചുരുക്കം: നിങ്ങൾ പറയുന്ന കാര്യ​ത്തി​ന്റെ അർഥം മനസ്സിലാക്കാൻ ആളുകളെ സഹായി​ക്കുക.

എങ്ങനെ ചെയ്യാം:

  • വിവരങ്ങൾ നന്നായി പഠിക്കുക. വിഷയം നന്നായി പഠിച്ചാൽ നിങ്ങൾക്ക്‌ അതു സ്വന്തം വാക്കു​ക​ളിൽ, വ്യക്തമാ​യി പറയാ​നാ​കും.

  • ചെറി​യ​ചെ​റിയ വാചക​ങ്ങ​ളും ലളിത​മായ പദപ്ര​യോ​ഗ​ങ്ങ​ളും ഉപയോ​ഗി​ക്കുക. നീണ്ട വാചകങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തിൽ കുഴപ്പ​മി​ല്ലെ​ങ്കി​ലും പ്രധാന പോയി​ന്റു​കൾ അവതരി​പ്പി​ക്കാൻ ഹ്രസ്വ​മായ പദപ്ര​യോ​ഗ​ങ്ങ​ളും വാചക​ങ്ങ​ളും ആണ്‌ നല്ലത്‌.

  • പരിചി​ത​മ​ല്ലാത്ത പദങ്ങൾ വിശദീ​ക​രി​ക്കുക. കേൾവി​ക്കാർക്കു പരിചി​ത​മ​ല്ലാത്ത പദപ്ര​യോ​ഗങ്ങൾ കഴിവ​തും ഒഴിവാ​ക്കുക. ഇനി അഥവാ ആളുകൾക്കു പരിചി​ത​മ​ല്ലാത്ത ഒരു പദത്തെ​ക്കു​റി​ച്ചോ ബൈബിൾക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചോ പുരാ​ത​ന​കാ​ലത്തെ ഒരു അളവ്‌, ആചാരം എന്നിവ​യെ​ക്കു​റി​ച്ചോ പറയേ​ണ്ടി​വ​ന്നാൽ അതി​നെ​ക്കു​റിച്ച്‌ അൽപ്പം വിശദീ​ക​രി​ക്കുക.