വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 18

പുതു​താ​യി എന്തെങ്കി​ലും പഠിപ്പി​ക്കുക

പുതു​താ​യി എന്തെങ്കി​ലും പഠിപ്പി​ക്കുക

1 കൊരി​ന്ത്യർ 9:19-23

ചുരുക്കം: കേൾവി​ക്കാ​രു​ടെ ചിന്തയെ ഉണർത്തുക. പ്രയോ​ജ​ന​മുള്ള എന്തോ പഠിച്ച​താ​യി അവർക്കു തോന്നണം.

എങ്ങനെ ചെയ്യാം:

  • കേൾവി​ക്കാർക്ക്‌ ഇപ്പോൾത്തന്നെ എന്തെല്ലാം അറിയാ​മെന്നു ചിന്തി​ക്കുക. അവർ മുമ്പ്‌ കേട്ടി​ട്ടുള്ള കാര്യങ്ങൾ വെറുതേ ആവർത്തി​ക്കു​ന്ന​തി​നു പകരം ആ വിഷയത്തെ പുതി​യൊ​രു കണ്ണിലൂ​ടെ കാണാൻ അവരെ സഹായി​ക്കുക.

  • കൂടു​ത​ലാ​യി പഠിക്കുക, ധ്യാനി​ക്കുക. പ്രധാ​ന​പ്പെട്ട ആശയങ്ങൾ പഠിപ്പി​ക്കു​മ്പോൾ, കേൾവി​ക്കാർ കേട്ടു​പ​ഴ​കി​യ​ത​ല്ലാത്ത വസ്‌തു​ത​ക​ളോ ആനുകാ​ലി​ക​സം​ഭ​വ​ങ്ങ​ളോ ഉപയോ​ഗി​ക്കാൻ ശ്രമി​ക്കുക. എന്നാൽ നിങ്ങൾ അവതരി​പ്പി​ക്കുന്ന വിഷയ​വു​മാ​യി അത്തരം വിവരങ്ങൾ ചേരു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക.

  • അവതരി​പ്പി​ക്കുന്ന വിവര​ങ്ങ​ളു​ടെ പ്രയോ​ജനം കാണി​ച്ചു​കൊ​ടു​ക്കുക. അനുദി​ന​ജീ​വി​ത​ത്തിൽ തിരു​വെ​ഴു​ത്തു​കൾ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്നു കേൾവി​ക്കാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. അവരുടെ നിത്യ​ജീ​വി​ത​വു​മാ​യി ബന്ധമുള്ള കാര്യങ്ങൾ ഉദാഹ​ര​ണ​ങ്ങ​ളാ​യി പറയുക. അവരുടെ ചില സാഹച​ര്യ​ങ്ങ​ളോ പെരു​മാ​റ്റ​രീ​തി​ക​ളോ ഒക്കെ അത്തരത്തിൽ ഉദാഹ​ര​ണ​ങ്ങ​ളാ​യി ഉൾപ്പെ​ടു​ത്താം.