വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 19

ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക

ഹൃദയ​ത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക

സുഭാഷിതങ്ങൾ 3:1

ചുരുക്കം: പഠിക്കുന്ന കാര്യ​ങ്ങ​ളു​ടെ മൂല്യം തിരി​ച്ച​റിഞ്ഞ്‌ അതനുസരിച്ച്‌ പ്രവർത്തിക്കാൻ കേൾവി​ക്കാ​രെ സഹായി​ക്കുക.

എങ്ങനെ ചെയ്യാം:

  • സ്വയം വിലയി​രു​ത്താൻ കേൾവി​ക്കാ​രെ സഹായി​ക്കുക. സ്വന്തം ചിന്തകൾ വിലയി​രു​ത്താൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌, ഉത്തരം പ്രതീ​ക്ഷി​ക്കാത്ത ചില ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സംസാ​രി​ക്കുക. തങ്ങൾ ദൈവത്തെ അനുസ​രി​ക്കു​ന്ന​തി​ന്റെ കാരണം എന്താ​ണെന്നു ചിന്തി​ക്കാൻ കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കുക. യഹോ​വ​യോ​ടും മറ്റു മനുഷ്യ​രോ​ടും ബൈബി​ളു​പ​ദേ​ശ​ങ്ങ​ളോ​ടും ഉള്ള സ്‌നേ​ഹ​മാ​യി​രി​ക്കണം അതിന്‌ അവരെ പ്രേരി​പ്പി​ക്കേ​ണ്ടത്‌. ആ സ്‌നേഹം ഉള്ളിൽ വളരാൻ അവരെ സഹായി​ക്കുക. വഴക്കു പറയുന്ന രീതി​യിൽ സംസാ​രി​ക്കാ​തെ കാര്യ​കാ​ര​ണ​സ​ഹി​തം വിഷയം ബോധ്യ​പ്പെ​ടു​ത്തുക. നിങ്ങൾ സംസാ​രി​ച്ചു​ക​ഴി​യു​മ്പോൾ അവർക്കു പ്രചോ​ദ​ന​മാ​ണു തോ​ന്നേ​ണ്ടത്‌, കുറ്റ​ബോ​ധ​മോ നാണ​ക്കേ​ടോ അല്ല. അപ്പോൾ അവർ കഴിവി​ന്റെ പരമാ​വധി ചെയ്യും.

  • യഹോ​വ​യി​ലേക്കു ശ്രദ്ധ തിരി​ക്കുക. ബൈബി​ളി​ലെ ഉപദേ​ശ​ങ്ങ​ളി​ലും തത്ത്വങ്ങ​ളി​ലും കല്‌പ​ന​ക​ളി​ലും, ദൈവ​ത്തി​ന്റെ ഗുണങ്ങ​ളും ദൈവ​ത്തി​നു നമ്മളോ​ടുള്ള സ്‌നേ​ഹ​വും തെളി​ഞ്ഞു​നിൽക്കു​ന്നതു കാണി​ച്ചു​കൊ​ടു​ക്കുക. നമ്മൾ ഓരോ കാര്യം ചെയ്യു​മ്പോ​ഴും യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്ന​തെന്നു ചിന്തി​ക്കാൻ സഹായി​ക്കുക; യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹം അവരിൽ വളർത്തുക.