വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 2

സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ

സാധാരണ സംസാ​രി​ക്കു​ന്ന​തു​പോ​ലെ

2 കൊരി​ന്ത്യർ 2:17

ചുരുക്കം: സ്വാഭാ​വി​ക​ശൈ​ലി​യിൽ, ആത്മാർഥ​ത​യോ​ടെ സംസാ​രി​ക്കുക. പറയുന്ന വിഷയ​ത്തി​ലും കേൾവി​ക്കാ​രി​ലും നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടെന്ന്‌ അതു തെളി​യി​ക്കും.

എങ്ങനെ ചെയ്യാം:

  • പ്രാർഥ​ന​യോ​ടെ നന്നായി തയ്യാറാ​കുക. തയ്യാറാ​കു​മ്പോൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കുക. പേടി തോന്നി​യാൽപ്പോ​ലും അതിൽ ശ്രദ്ധി​ക്കാ​തെ സന്ദേശ​ത്തിൽ ശ്രദ്ധി​ച്ചു​കൊണ്ട്‌ സംസാ​രി​ക്കാൻ സഹായി​ക്ക​ണ​മെന്ന്‌ അപേക്ഷി​ക്കുക. പറയാൻപോ​കുന്ന പ്രധാന പോയി​ന്റു​ക​ളെ​ക്കു​റിച്ച്‌ നിങ്ങളു​ടെ മനസ്സിൽ വ്യക്തമായ ധാരണ​യു​ണ്ടാ​യി​രി​ക്കണം. മനസ്സി​ലുള്ള വിവരങ്ങൾ സ്വന്തം വാക്കു​ക​ളിൽ പറയുക; അച്ചടിച്ച വിവരങ്ങൾ കാണാ​പ്പാ​ഠം പഠിച്ച്‌ അതേപടി പറയരുത്‌.

  • ഹൃദയ​ത്തിൽനിന്ന്‌ സംസാ​രി​ക്കുക. നിങ്ങൾക്കു പറയാ​നുള്ള കാര്യങ്ങൾ ആളുകൾ കേൾക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിലാ​യി​രി​ക്കണം നിങ്ങളു​ടെ മുഖ്യ​ശ്രദ്ധ. അപ്പോൾ, നിങ്ങളു​ടെ ശരീര​നി​ല​യി​ലും ആംഗ്യ​ങ്ങ​ളി​ലും മുഖഭാ​വ​ങ്ങ​ളി​ലും, ആത്മാർഥ​ത​യും സൗഹൃ​ദ​ഭാ​വ​വും തെളി​ഞ്ഞു​നിൽക്കും.

  • കേൾവി​ക്കാ​രെ നോക്കി സംസാ​രി​ക്കുക. ആളുക​ളു​ടെ കണ്ണിൽ നോക്കി സംസാ​രി​ക്കുക. എന്നാൽ അവർക്ക്‌ അസ്വസ്ഥത തോന്നുന്ന രീതി​യിൽ നോക്ക​രുത്‌. ഒരു പ്രസംഗം നടത്തു​മ്പോൾ സദസ്സിന്റെ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ വെറുതേ കണ്ണോ​ടി​ക്കു​ന്ന​തി​നു പകരം വ്യക്തി​ക​ളു​ടെ മുഖത്ത്‌ നോക്കി സംസാ​രി​ക്കുക.