പാഠം 4
തിരുവെഴുത്തുകൾ പരിചയപ്പെടുത്തേണ്ട വിധം
മത്തായി 22:41-45
ചുരുക്കം: ഒരു തിരുവെഴുത്തു വായിക്കുന്നതിനു മുമ്പ് കേൾവിക്കാരുടെ മനസ്സിനെ ഒരുക്കുക.
എങ്ങനെ ചെയ്യാം:
-
നിങ്ങൾ ആ തിരുവെഴുത്തു വായിക്കുന്നത് എന്തിനാണെന്നു ചിന്തിക്കുക. ഏത് ആശയം പഠിപ്പിക്കാനാണോ നിങ്ങൾ ആ വാക്യം ഉപയോഗിക്കുന്നത്, അതിലേക്കു ശ്രദ്ധ വരുന്ന രീതിയിലായിരിക്കണം ആ വാക്യം പരിചയപ്പെടുത്തുന്നത്.
-
ബൈബിളിനെ ദൈവവചനമായി പരിചയപ്പെടുത്തുക. ദൈവവിശ്വാസികളായ ആളുകളോടു സംസാരിക്കുമ്പോൾ ബൈബിളിനെ ദൈവത്തിന്റെ വചനമായി പരിചയപ്പെടുത്തുന്നെങ്കിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾക്കു കൂടുതൽ ആധികാരികത ലഭിക്കും. ദൈവത്തിന്റെ ചിന്തകളാണു നിങ്ങൾ പഠിപ്പിക്കുന്നതെന്ന് അവർക്കു മനസ്സിലാകും.
-
തിരുവെഴുത്തിൽ താത്പര്യം ഉണർത്തുക. ആദ്യംതന്നെ, ആ തിരുവെഴുത്തിൽനിന്ന് ഉത്തരം കിട്ടുന്ന ഒരു ചോദ്യം ചോദിക്കുക; അല്ലെങ്കിൽ ആ തിരുവെഴുത്തിൽ പരിഹാരമുള്ള ഒരു പ്രശ്നത്തെക്കുറിച്ചോ ആ തിരുവെഴുത്തുവിവരണത്തിൽനിന്ന് മനസ്സിലാക്കാനാകുന്ന ഒരു തത്ത്വത്തെക്കുറിച്ചോ പറയുക.