വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 7

കൃത്യ​ത​യുള്ള വിവരങ്ങൾ ഉപയോ​ഗി​ക്കുക

കൃത്യ​ത​യുള്ള വിവരങ്ങൾ ഉപയോ​ഗി​ക്കുക

ലൂക്കോസ്‌ 1:3

ചുരുക്കം: ആധികാ​രി​ക​മായ വിവരങ്ങൾ നൽകുക. അതു ശരിയായ നിഗമനത്തിലെത്താൻ അവരെ സഹായി​ക്കും.

എങ്ങനെ ചെയ്യാം:

  • ആശ്രയ​യോ​ഗ്യ​മായ ഉറവി​ടങ്ങൾ ഉപയോ​ഗി​ക്കുക. ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി കാര്യങ്ങൾ പറയുക. സാധ്യ​മാ​കു​മ്പോ​ഴൊ​ക്കെ ബൈബി​ളിൽനിന്ന്‌ നേരിട്ട്‌ വായി​ക്കുക. ഒരു ശാസ്‌ത്രീ​യ​വ​സ്‌തു​ത​യോ ഒരു വാർത്ത​യോ ഒരു ജീവി​താ​നു​ഭ​വ​മോ മറ്റ്‌ ഏതെങ്കി​ലും തെളി​വു​ക​ളോ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ അവ വിശ്വ​സി​ക്കാ​വു​ന്ന​വ​യാ​ണെ​ന്നും കാലഹ​ര​ണ​പ്പെ​ട്ട​ത​ല്ലെ​ന്നും ഉറപ്പു​വ​രു​ത്തുക.

  • വിവരങ്ങൾ ശരിയാ​യി ഉപയോ​ഗി​ക്കുക. വാക്യ​ങ്ങൾക്കു ബൈബിൾ കല്‌പി​ക്കാത്ത അർഥം നൽകരുത്‌. അവ വിശദീ​ക​രി​ക്കു​ന്നത്‌, ബൈബി​ളി​ന്റെ ആകമാ​ന​സ​ന്ദേ​ശ​ത്തി​നും “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ”നൽകി​യി​ട്ടുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കും ചേർച്ച​യി​ലു​മാ​യി​രി​ക്കണം. (മത്താ. 24:45) മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ, അത്‌ എഴുതിയ സന്ദർഭ​വും എഴുതി​യ​തി​ന്റെ ഉദ്ദേശ്യ​വും മനസ്സി​ലാ​ക്കി അതിനു ചേർച്ച​യിൽവേണം ഉപയോ​ഗി​ക്കാൻ.

  • നിഗമ​ന​ത്തി​ലെ​ത്താൻ സഹായി​ക്കുക. ഒരു വാക്യം വായി​ക്കു​ക​യോ മറ്റ്‌ ഏതെങ്കി​ലും ഉറവി​ട​ത്തിൽനിന്ന്‌ ഒരു കാര്യം പറയു​ക​യോ ചെയ്‌ത​ശേഷം നയപൂർവം ചില ചോദ്യ​ങ്ങൾ ചോദി​ക്കുക; അല്ലെങ്കിൽ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ ആശയം വിശദീ​ക​രി​ക്കുക. അങ്ങനെ സ്വയം ഒരു നിഗമ​ന​ത്തി​ലെ​ത്താൻ കേൾവി​ക്കാ​രെ സഹായി​ക്കുക.