വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 9

ദൃശ്യ​സ​ഹാ​യി​ക​ളു​ടെ ഉപയോ​ഗം

ദൃശ്യ​സ​ഹാ​യി​ക​ളു​ടെ ഉപയോ​ഗം

ഉൽപത്തി 15:5

ചുരുക്കം: പഠിപ്പി​ക്കുന്ന പ്രധാ​ന​പ്പെട്ട ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാകാൻ ചിത്ര​ങ്ങ​ളും മറ്റും ഉപയോ​ഗി​ക്കുക.

എങ്ങനെ ചെയ്യാം:

  • നന്നായി പഠിപ്പി​ക്കാൻ ഉപകരി​ക്കുന്ന ദൃശ്യ​സ​ഹാ​യി​കൾ ഉപയോ​ഗി​ക്കുക. ചെറി​യ​ചെ​റിയ വിശദാം​ശങ്ങൾ പഠിപ്പി​ക്കാ​നല്ല മുഖ്യ ആശയങ്ങൾ പഠിപ്പി​ക്കാ​നാ​ണു ദൃശ്യ​സ​ഹാ​യി​കൾ ഉപയോ​ഗി​ക്കേ​ണ്ടത്‌. ചിത്ര​ങ്ങ​ളും ഭൂപട​ങ്ങ​ളും രേഖാ​ചി​ത്ര​ങ്ങ​ളും സമയ​രേ​ഖ​ക​ളും പോലു​ള്ളവ അതിനാ​യി ഉപയോ​ഗി​ക്കാം. ദൃശ്യ​സ​ഹാ​യി​യെ​ക്കാൾ അതിലൂ​ടെ പഠിപ്പി​ക്കുന്ന ആശയം ഓർത്തി​രി​ക്കാ​നാ​ണു കേൾവി​ക്കാ​രെ സഹായി​ക്കേ​ണ്ടത്‌.

  • നിങ്ങൾ ഉപയോ​ഗി​ക്കുന്ന ദൃശ്യ​സ​ഹാ​യി ആളുകൾക്കു കാണാൻ കഴിയണം.