വിവരങ്ങള്‍ കാണിക്കുക

മദ്യത്തെ അതിന്റെ സ്ഥാനത്ത്‌ നിറു​ത്തു​ക

മദ്യത്തെ അതിന്റെ സ്ഥാനത്ത്‌ നിറു​ത്തു​ക

മദ്യത്തെ അതിന്റെ സ്ഥാനത്ത്‌ നിറു​ത്തു​ക

കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ ഒരു വാഹനാ​പ​ക​ട​ത്തി​ലാ​ണു ടോണി മരിച്ചത്‌. അമിത​മ​ദ്യ​പാ​നം ആയിരു​ന്നു അപകട​കാ​രണം. തനിക്ക്‌ ഇങ്ങനെ​യൊ​രു ശീലം ഉണ്ടെന്ന്‌ അദ്ദേഹം സമ്മതി​ച്ചി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ ടോണി ഇന്നും ജീവ​നോ​ടെ കാണു​മാ​യി​രു​ന്നു. താൻ എത്ര കഴിച്ചാ​ലും ആരും അറിയി​ല്ലെ​ന്നും തനി​ക്കൊ​രു കുഴപ്പ​വു​മി​ല്ലെ​ന്നും ആണ്‌ അദ്ദേഹം കരുതി​യത്‌. അതു​കൊ​ണ്ടു​തന്നെ മദ്യപി​ച്ചാൽ തനിക്ക്‌ പൂർണ​നി​യ​ന്ത്രണം ഉണ്ടെന്നു ടോണി ചിന്തിച്ചു. അദ്ദേഹ​ത്തി​ന്റെ ആ വിലയി​രു​ത്തൽ തെറ്റാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

അമിത​മാ​യ മദ്യപാ​ന​മാ​യി​രു​ന്നു ഇങ്ങനെ തലതി​രിഞ്ഞ രീതി​യിൽ അദ്ദേഹം ചിന്തി​ക്കാ​നു​ണ്ടായ കാരണം. ടോണി തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും മനസ്സി​നെ​യും ശരീര​ത്തെ​യും ചിന്തക​ളെ​യും നിയ​ന്ത്രി​ക്കുന്ന അവയവം, അദ്ദേഹ​ത്തി​ന്റെ തലച്ചോറ്‌, മദ്യത്തി​ന്റെ അമിത​മായ ഉപയോ​ഗം കാരണം ശരിയാ​യി പ്രവർത്തി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. കൂടുതൽ മദ്യപി​ക്കു​ന്തോ​റും തന്റെ അവസ്ഥ മനസ്സി​ലാ​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ തലച്ചോ​റി​ന്റെ കഴിവ്‌ കുറഞ്ഞു​കു​റഞ്ഞ്‌ വരുക​യാ​യി​രു​ന്നു.

ടോണി​യു​ടെ വിലയി​രു​ത്തൽ തെറ്റാ​നുള്ള രണ്ടാമത്തെ കാരണം, തന്റെ മദ്യപാ​നം നിറു​ത്താൻ അദ്ദേഹ​ത്തിന്‌ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹ​മി​ല്ലാ​യി​രു​ന്നു എന്നതാണ്‌. അലൻ എന്ന വ്യക്തി​യും മദ്യപി​ക്കുന്ന ശീലമു​ണ്ടെന്ന്‌ ആദ്യം നിഷേ​ധി​ച്ച​യാ​ളാണ്‌. അദ്ദേഹം പറയുന്നു: “കുടി​ക്കുന്ന കാര്യം ആദ്യ​മൊ​ക്കെ ഞാൻ മറച്ചു​വെച്ചു. പിന്നെ​പ്പി​ന്നെ കുടി​ക്കു​ന്ന​തിന്‌ ഓരോ​രോ ന്യായങ്ങൾ കണ്ടെത്തി. മൂക്കറ്റം കുടി​ച്ചാ​ലും അധിക​മൊ​ന്നും കുടി​ച്ചി​ട്ടില്ല എന്നു പറഞ്ഞ്‌ രക്ഷപ്പെ​ടാ​നും നോക്കും. എന്തായാ​ലും കുടി​ക്കണം എന്ന ഒരൊറ്റ ചിന്തയാ​യി​രു​ന്നു എനിക്ക്‌ എപ്പോ​ഴും.” മദ്യം അലനെ​യും ടോണി​യെ​യും നിയ​ന്ത്രി​ക്കു​ന്ന​താ​യി മറ്റുള്ള​വർക്കു മനസ്സി​ലാ​യെ​ങ്കി​ലും തങ്ങൾക്ക്‌ ഒരു കുഴപ്പ​വു​മില്ല എന്ന ചിന്തയാ​യി​രു​ന്നു അവർക്കു രണ്ടു പേർക്കും. മദ്യപാ​നം നിയ​ന്ത്രി​ക്കാൻ രണ്ടു പേരും നടപടി എടുക്ക​ണ​മാ​യി​രു​ന്നു. എന്തു നടപടി?

നടപടി എടുക്കുക

മദ്യത്തി​ന്റെ ദുരു​പ​യോ​ഗം നിറു​ത്തിയ പല ആളുക​ളും യേശു​വി​ന്റെ ഈ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ച​വ​രാണ്‌: “അതു​കൊണ്ട്‌ നീ ഇടറി​വീ​ഴാൻ നിന്റെ വലതു​കണ്ണ്‌ ഇടയാ​ക്കു​ന്നെ​ങ്കിൽ അതു ചൂഴ്‌ന്നെ​ടുത്ത്‌ എറിഞ്ഞു​ക​ള​യുക; മുഴു​ശ​രീ​ര​വും ഗീഹെ​ന്ന​യി​ലേക്ക്‌ എറിയ​പ്പെ​ടു​ന്ന​തി​നെ​ക്കാൾ അവയവ​ങ്ങ​ളിൽ ഒന്നു നഷ്ടമാ​കു​ന്ന​താ​ണു നിനക്കു നല്ലത്‌.”—മത്തായി 5:29.

സ്വയം പരി​ക്കേൽപ്പി​ക്കാ​നോ അവയവങ്ങൾ ഏതെങ്കി​ലും മുറി​ച്ചു​മാ​റ്റാ​നോ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നില്ല യേശു ഇവിടെ. പകരം ഒരു ആലങ്കാ​രിക അർഥത്തി​ലാണ്‌ യേശു സംസാ​രി​ച്ചത്‌. നമുക്ക്‌ ആത്മീയ​ഹാ​നി വരുത്തുന്ന എന്തും നമ്മുടെ ജീവി​ത​ത്തിൽനിന്ന്‌ ഒഴിവാ​ക്കണം എന്നാണ്‌ യേശു ഉദ്ദേശി​ച്ചത്‌. അതു ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും വളരെ വേദന​യു​ണ്ടാ​ക്കി​യേ​ക്കാം എന്നതു ശരിയാണ്‌. എന്നാൽ അങ്ങനെ ചെയ്യു​ന്നതു മദ്യത്തി​ന്റെ ദുരു​പ​യോ​ഗ​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ചിന്തക​ളിൽനി​ന്നും സാഹച​ര്യ​ങ്ങ​ളിൽനി​ന്നും നമ്മളെ സംരക്ഷി​ക്കും. അതു​കൊണ്ട്‌ നിങ്ങളു​ടെ കുടി അമിത​മാ​കു​ന്നു​ണ്ടെന്നു മറ്റുള്ളവർ പറഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ അതു നിയ​ന്ത്രി​ക്കാൻ വേണ്ട നടപടി എടുക്കുക. * ഇനി, മദ്യപാ​നം നിയ​ന്ത്രി​ക്കാൻ നിങ്ങൾക്കു പറ്റുന്നി​ല്ലെന്നു ബോധ്യ​മാ​യാൽ അതു പൂർണ​മാ​യും ഒഴിവാ​ക്കാൻ തീരു​മാ​നി​ക്കു​ന്ന​താ​ണു നല്ലത്‌. വേദന​യു​ണ്ടാ​ക്കുന്ന കാര്യ​മാണ്‌ അതെങ്കി​ലും ജീവിതം നശിക്കു​ന്ന​തി​നെ​ക്കാൾ നല്ലത്‌ അതല്ലേ?

നിങ്ങൾ മദ്യത്തിന്‌ അടിമ​യ​ല്ലെ​ങ്കി​ലും കുടി​ക്കുന്ന അവസര​ങ്ങ​ളിൽ അമിത​മാ​യി കുടി​ക്കാ​റു​ണ്ടോ? അങ്ങനെ​യാ​ണെ​ങ്കിൽ മദ്യത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങൾക്കു പ്രാ​യോ​ഗി​ക​മാ​യി എന്തെല്ലാം ചെയ്യാൻ കഴിയും?

സഹായം എവി​ടെ​നിന്ന്‌

1. കൂടെ​ക്കൂ​ടെ ആത്മാർഥ​മാ​യി പ്രാർഥി​ക്കുക. ആ പ്രാർഥ​ന​യു​ടെ ശക്തിയിൽ വിശ്വ​സി​ക്കുക. ദൈവ​മായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രോ​ടും ബൈബിൾ ഇങ്ങനെ പറയുന്നു: “കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.” (ഫിലി​പ്പി​യർ 4:6, 7) ഈ മനസ്സമാ​ധാ​നം കിട്ടാൻ നിങ്ങൾക്ക്‌ എങ്ങനെ പ്രാർഥി​ക്കാം?

നിങ്ങൾക്കു മദ്യപി​ക്കുന്ന ഒരു ശീലമു​ണ്ടെന്നു തുറന്നു​സ​മ്മ​തി​ക്കുക. അതു പരിഹ​രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും ദൈവ​ത്തോ​ടു പറയുക. ഈ ദുശ്ശീലം മറിക​ട​ക്കാൻ നിങ്ങൾ എന്തു ചെയ്യാ​നാണ്‌ ആഗ്രഹി​ക്കു​ന്ന​തെന്നു ദൈവ​ത്തോ​ടു പറയു​മ്പോൾ ആശ്വാസം കണ്ടെത്താ​നും കൂടുതൽ ഗുരു​ത​ര​മായ പ്രശ്‌നങ്ങൾ ഒഴിവാ​ക്കാ​നും ഉള്ള നിങ്ങളു​ടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും. “സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല; അവ ഏറ്റുപ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വനു കരുണ ലഭിക്കും.” (സുഭാ​ഷി​തങ്ങൾ 28:13) നമുക്ക്‌ ഇങ്ങനെ പ്രാർഥി​ക്കാ​മെ​ന്നും യേശു പറഞ്ഞു: “പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്താ​തെ ദുഷ്ടനിൽനിന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ.” (മത്തായി 6:13, അടിക്കു​റിപ്പ്‌) അങ്ങനെ​യാ​ണെ​ങ്കിൽ, നിങ്ങളു​ടെ പ്രാർഥ​ന​കൾക്ക​നു​സ​രിച്ച്‌ എങ്ങനെ പ്രവർത്തി​ക്കാം? നിങ്ങളു​ടെ അപേക്ഷ​കൾക്കുള്ള ഉത്തരം എവി​ടെ​നിന്ന്‌ കിട്ടും?

2. ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ശക്തി നേടുക. “ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ള​തും ശക്തി ചെലു​ത്തു​ന്ന​തും . . . ആണ്‌. . . . അതിനു ഹൃദയ​ത്തി​ലെ ചിന്തക​ളെ​യും ഉദ്ദേശ്യ​ങ്ങ​ളെ​യും തിരി​ച്ച​റി​യാ​നുള്ള കഴിവു​മുണ്ട്‌.” (എബ്രായർ 4:12) ദിവസ​വും ബൈബിൾ വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്‌തത്‌ മദ്യപാ​ന​ത്തിൽനിന്ന്‌ കരകയ​റാൻ പലരെ​യും സഹായി​ച്ചി​ട്ടുണ്ട്‌. ദൈവ​ഭ​ക്ത​നായ ഒരു സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “ദുഷ്ടന്മാ​രു​ടെ ഉപദേ​ശ​മ​നു​സ​രിച്ച്‌ നടക്കു​ക​യോ പാപി​ക​ളു​ടെ വഴിയിൽ നിൽക്കു​ക​യോ . . . ചെയ്യാത്ത മനുഷ്യൻ സന്തുഷ്ടൻ. യഹോ​വ​യു​ടെ നിയമ​മാണ്‌ അവന്‌ ആനന്ദം പകരു​ന്നത്‌. അവൻ അതു രാവും പകലും മന്ദസ്വ​ര​ത്തിൽ വായി​ക്കു​ന്നു. . . . അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും.”—സങ്കീർത്തനം 1:1-3.

യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ച​പ്പോൾ അലന്‌ മദ്യപാ​നത്തെ കീഴട​ക്കാ​നാ​യി. അലൻ പറയുന്നു: “ഒരു കാര്യം എനിക്ക്‌ ഉറപ്പാണ്‌, മദ്യപാ​നം നിറു​ത്താൻ ബൈബി​ളും ബൈബിൾത​ത്ത്വ​ങ്ങ​ളും എന്നെ സഹായി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഇപ്പോൾ ജീവ​നോ​ടെ കാണി​ല്ലാ​യി​രു​ന്നു.”

3. ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കുക. ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യിൽ ഉണ്ടായി​രുന്ന ചിലർ മുമ്പ്‌ കുടി​യ​ന്മാ​രാ​യി​രു​ന്നു. എന്നാൽ അവരെ ‘ദൈവ​ത്തി​ന്റെ ആത്മാവി​നാൽ’ കഴുകി വെടി​പ്പാ​ക്കി എന്നു പറഞ്ഞി​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 6:9-11) എങ്ങനെ? ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ ആത്മനി​യ​ന്ത്രണം എന്ന ഗുണം വളർത്തി​യെ​ടു​ത്ത​താ​ണു മുഴു​ക്കു​ടി​യും വന്യമായ ആഘോ​ഷ​ങ്ങ​ളും ഒക്കെ ഉപേക്ഷി​ക്കാൻ അവരെ സഹായി​ച്ചത്‌. “വീഞ്ഞു കുടിച്ച്‌ മത്തരാ​ക​രുത്‌. അതു താന്തോ​ന്നി​ത്ത​ത്തി​ലേക്കു നയിക്കും. പകരം, നിങ്ങളിൽ നിറ​യേ​ണ്ടതു ദൈവാ​ത്മാ​വാണ്‌.” (എഫെസ്യർ 5:18; ഗലാത്യർ 5:21-23) യേശു ഈ ഉറപ്പു​ത​രു​ന്നു: ‘സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും.’ അതു​കൊണ്ട്‌ “ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും.”—ലൂക്കോസ്‌ 11:9, 13.

ദൈവം അംഗീ​ക​രി​ക്കുന്ന വിധത്തിൽ ദൈവത്തെ ആരാധി​ക്കു​ന്ന​തിന്‌ ആത്മനി​യ​ന്ത്രണം എന്ന ഗുണം ആവശ്യ​മാണ്‌. ബൈബി​ളി​ന്റെ വായന​യി​ലൂ​ടെ​യും പഠനത്തി​ലൂ​ടെ​യും കൂടെ​ക്കൂ​ടെ​യുള്ള ആത്മാർഥ​മായ പ്രാർഥ​ന​യി​ലൂ​ടെ​യും ആ ഗുണം വളർത്തി​യെ​ടു​ക്കാൻ കഴിയും. ബൈബിൾ ഈ ഉറപ്പു​ത​രു​ന്നു: “ആത്മാവി​നു​വേണ്ടി വിതയ്‌ക്കു​ന്നവൻ ആത്മാവിൽനിന്ന്‌ നിത്യ​ജീ​വൻ കൊയ്യും. അതു​കൊണ്ട്‌ നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.” (ഗലാത്യർ 6:8, 9) ഇതെക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നിരാ​ശ​യിൽ മുങ്ങി​പ്പോ​കാ​തി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും.

4. നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുക. “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” (സുഭാ​ഷി​തങ്ങൾ 13:20) മദ്യത്തി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കാൻ തീരു​മാ​നി​ച്ചു എന്ന കാര്യം നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളോ​ടു പറയുക. എന്നാൽ നിങ്ങൾ ‘അമിത​മായ മദ്യപാ​ന​വും വന്യമായ ആഘോ​ഷ​ങ്ങ​ളും മത്സരി​ച്ചുള്ള കുടി​യും’ നിറു​ത്തു​മ്പോൾ നിങ്ങളു​ടെ പഴയ സുഹൃ​ത്തു​ക്കൾ ‘അതിശ​യി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തേ​ക്കാ​മെന്ന്‌’ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (1 പത്രോസ്‌ 4:3, 4) മദ്യത്തി​ന്റെ ഉപയോ​ഗം നിയ​ന്ത്രി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​ന​ത്തിന്‌ ഒരു വിലയും കൽപ്പി​ക്കാ​ത്ത​വ​രു​മാ​യുള്ള കൂട്ടു​കെട്ട്‌ ഒഴിവാ​ക്കുക.

5. കൃത്യ​മായ പരിധി വെക്കുക. “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌. പകരം, മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.” (റോമർ 12:2) നിങ്ങളു​ടെ കാര്യ​ത്തിൽ ഒരു പരിധി നിശ്ചയി​ക്കാൻ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളെ​യോ ‘ഈ വ്യവസ്ഥി​തി​യെ​യോ’ അനുവ​ദി​ക്കു​ന്ന​തി​നു പകരം ദൈവ​വ​ച​ന​ത്തി​ലെ തത്ത്വങ്ങളെ അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ ദൈവ​ത്തിന്‌ ഇഷ്ടപ്പെ​ടുന്ന രീതി​യിൽ ജീവി​ക്കാൻ നിങ്ങൾക്കു കഴിയും. പക്ഷേ നിങ്ങൾക്ക്‌ സുരക്ഷി​ത​മായ ഒരു പരിധി എത്രയാ​ണെന്ന്‌ എങ്ങനെ അറിയാ​നാ​കും?

കാര്യ​ങ്ങ​ളെ ശരിയാ​യി വിലയി​രു​ത്താ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി​യെ മന്ദീഭ​വി​പ്പി​ക്കുന്ന ഏതൊരു അളവും നിങ്ങൾക്ക്‌ അധിക​മാണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ പരിധി എത്രയാ​ണെന്നു തീരു​മാ​നി​ക്കു​മ്പോൾ ഒരു കാര്യം ഓർക്കണം, നിങ്ങൾ വെക്കു​ന്നത്‌ ഒരു അവ്യക്ത​മായ പരിധി ആയിരി​ക്ക​രുത്‌. ബോധം നഷ്ടമാ​കു​ന്ന​തി​നു മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും നിറു​ത്തി​യാൽ മതി എന്നു ചിന്തി​ക്ക​രുത്‌. നിങ്ങളു​ടെ പരിധി​യു​ടെ കാര്യ​ത്തിൽ സത്യസ​ന്ധ​മായ വിലയി​രു​ത്തൽ നടത്തി​യിട്ട്‌ യാഥാർഥ്യം അംഗീ​ക​രി​ക്കു​ന്ന​തിൽ മടികാ​ണി​ക്ക​രുത്‌. മിതത്വ​ത്തി​ന്റെ അതിരു​കൾ ലംഘി​ക്കാത്ത കൃത്യ​മായ പരിധി വെക്കുക. അത്‌ അപകട​സാ​ധ്യത കുറയ്‌ക്കും, മദ്യാ​സ​ക്തി​യി​ലേക്കു വീണു​പോ​കാ​തി​രി​ക്കാൻ സഹായി​ക്കും.

6. വേണ്ടാ എന്നു പറയാൻ പഠിക്കുക. “നിങ്ങൾ ‘ഉവ്വ്‌’ എന്നു പറഞ്ഞാൽ ഉവ്വ്‌ എന്നും, ‘ഇല്ല’ എന്നു പറഞ്ഞാൽ ഇല്ല എന്നും ആയിരി​ക്കണം.” (മത്തായി 5:37) ആതി​ഥേയൻ എത്രവട്ടം നിർബ​ന്ധി​ച്ചാ​ലും നയപൂർവം “വേണ്ടാ” എന്നു പറയാൻ പഠിക്കുക. “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ. അങ്ങനെ​യാ​കു​മ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.”—കൊ​ലോ​സ്യർ 4:6.

7. ആരു​ടെ​യെ​ങ്കി​ലും സഹായം തേടുക. മദ്യപാ​നം നിയ​ന്ത്രി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ ശക്തി​പ്പെ​ടു​ത്തു​ക​യും ആത്മീയ​മാ​യി നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുന്ന സുഹൃ​ത്തു​ക്ക​ളു​ടെ സഹായം സ്വീക​രി​ക്കുക. “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌. കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്തി​നു നല്ല പ്രതി​ഫ​ല​മുണ്ട്‌. ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ.” (സഭാ​പ്ര​സം​ഗകൻ 4:9, 10; യാക്കോബ്‌ 5:14, 16) മദ്യാ​സ​ക്തി​യെ​ക്കു​റിച്ച്‌ പഠനം നടത്തുന്ന ഐക്യ​നാ​ടു​ക​ളി​ലെ ദ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ ആൽക്ക​ഹോൾ അബ്യൂസ്‌ ആൻഡ്‌ ആൽക്ക​ഹോ​ളി​സം എന്ന സ്ഥാപന​ത്തി​നും ഇതേ അഭി​പ്രാ​യ​മാണ്‌ ഉള്ളത്‌. അവർ ഇങ്ങനെ പറയുന്നു: “മദ്യത്തി​ന്റെ അളവ്‌ കുറച്ചു​കൊ​ണ്ടു​വ​രാൻ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. എങ്കിലും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായം ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ ആ ലക്ഷ്യത്തി​ലെ​ത്താൻ സാധി​ക്കും.”

8. നിങ്ങളു​ടെ തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കുക. “ദൈവ​വ​ചനം കേൾക്കുക മാത്രം ചെയ്‌തു​കൊണ്ട്‌ തെറ്റായ വാദങ്ങ​ളാൽ നിങ്ങ​ളെ​ത്തന്നെ വഞ്ചിക്ക​രുത്‌; പകരം വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കണം. സ്വാത​ന്ത്ര്യം നൽകുന്ന തികവുറ്റ നിയമ​ത്തിൽ സൂക്ഷി​ച്ചു​നോ​ക്കി അതിൽ തുടരു​ന്ന​യാൾ, കേട്ട്‌ മറക്കു​ന്ന​യാ​ളല്ല, അത്‌ അനുസ​രി​ക്കു​ന്ന​യാ​ളാണ്‌. താൻ ചെയ്യുന്ന കാര്യ​ത്തിൽ അയാൾ സന്തോ​ഷി​ക്കും.”—യാക്കോബ്‌ 1:22, 25.

മദ്യാ​സ​ക്തി​യു​ടെ പിടി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ

പരിധി​വിട്ട്‌ കുടി​ക്കുന്ന എല്ലാവ​രും മദ്യത്തിന്‌ അടിമ​യാ​കാ​റില്ല എന്നതു ശരിയാണ്‌. എന്നാൽ അമിത​മാ​യോ പതിവാ​യോ കുടി​ക്കുന്ന ചില​രെ​ങ്കി​ലും അതിന്‌ അടിമ​യാ​യി പോകാ​റു​മുണ്ട്‌. അങ്ങനെ​യു​ള്ള​വ​രു​ടെ മനസ്സിനെ മാത്രമല്ല ശരീര​ത്തെ​പ്പോ​ലും കീഴട​ക്കാ​നുള്ള ശക്തി അതിന്‌ ഉള്ളതു​കൊണ്ട്‌ വെറും മനഃശ​ക്തി​കൊ​ണ്ടോ ആത്മീയ​സ​ഹാ​യം​കൊ​ണ്ടോ മാത്രം അതിന്റെ പിടി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ കഴിയ​ണ​മെ​ന്നില്ല. അലൻ ഓർക്കു​ന്നു: “ഞാൻ കുടി നിറു​ത്താൻ നോക്കിയ സമയത്ത്‌ ശാരീ​രി​ക​മായ വേദന​ക​ളും അസ്വസ്ഥ​ത​ക​ളും ഒക്കെ ഭയങ്കര​മാ​യി​രു​ന്നു. എനിക്കു കിട്ടി​ക്കൊ​ണ്ടി​രുന്ന ആത്മീയ​സ​ഹാ​യ​ത്തി​നു പുറമേ ഡോക്ടർമാ​രു​ടെ സഹായ​വും ആവശ്യ​മാ​ണെന്ന്‌ എനിക്ക്‌ അപ്പോൾ മനസ്സി​ലാ​യി.”

ചിലർക്കു മദ്യാ​സ​ക്തി​യിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നും അതി​ലേക്കു വീണ്ടും വീണു​പോ​കാ​തി​രി​ക്കാ​നും ആത്മീയ​സ​ഹാ​യം മാത്രം പോരാ. * വൈദ്യ​സ​ഹാ​യ​വും കൂടി വേണ്ടി​വ​ന്നേ​ക്കും. ചിലരെ ആശുപ​ത്രി​യിൽ കിടത്തി ചികി​ത്സി​ക്കേണ്ടി വന്നേക്കാം. മദ്യപാ​നം നിറു​ത്തു​മ്പോ​ഴു​ണ്ടാ​കുന്ന കടുത്ത അസ്വസ്ഥ​ത​കളെ മറിക​ട​ക്കാൻ അവർ സഹായി​ക്കും. മദ്യ​ത്തോ​ടുള്ള ആസക്തി കുറയ്‌ക്കാ​നും വീണ്ടും അതി​ലേക്കു വീണു​പോ​കാ​തി​രി​ക്കാ​നും സഹായി​ക്കുന്ന മരുന്നു​ക​ളും അവർ കൊടു​ത്തേ​ക്കാം. ധാരാളം അത്ഭുതങ്ങൾ ചെയ്‌തി​ട്ടുള്ള ദൈവ​പു​ത്രൻ ഇങ്ങനെ പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—മർക്കോസ്‌ 2:17.

ദൈവ​ത്തി​ന്റെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

മദ്യ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളി​ലുള്ള നല്ലനല്ല നിർദേ​ശങ്ങൾ സത്യ​ദൈ​വ​ത്തിൽനി​ന്നു​ള്ള​താണ്‌. നമുക്ക്‌ ഏറ്റവും നല്ലതു വന്നുകാ​ണാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്നത്‌. നമ്മൾ ഇന്നു മാത്രമല്ല എന്നും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്ക​ണ​മെ​ന്നും ദൈവം ആഗ്രഹി​ക്കു​ന്നു. 24 വർഷം മുമ്പ്‌ കുടി നിറു​ത്തിയ അലൻ ഓർക്കു​ന്നു: “എനിക്കു മാറാൻ പറ്റു​മെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ വളരെ സന്തോഷം തോന്നി, മാറ്റം വരുത്താൻ എന്നെ സഹായി​ക്കാൻ ദൈവ​ത്തിന്‌ ആഗ്രഹ​മു​ണ്ടെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​യ​പ്പോൾ . . . ” ഇത്രയും പറഞ്ഞ​പ്പോ​ഴേ​ക്കും പലപല ഓർമകൾ മനസ്സി​ലേക്കു വന്നിട്ട്‌ കണ്ണീര​ട​ക്കാൻ പാടു​പെട്ട അലൻ തുടർന്നു: “യഹോ​വ​യ്‌ക്ക്‌ എന്നെ നന്നായി അറിയാ​മെ​ന്നും എന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടെ​ന്നും എന്തു സഹായം വേണ​മെ​ങ്കി​ലും ചെയ്യു​മെ​ന്നും മനസ്സി​ലാ​യ​പ്പോൾ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നി.”

അതു​കൊണ്ട്‌ നിങ്ങൾ അമിത​മാ​യി മദ്യപി​ക്കു​ന്ന​യാ​ളോ മദ്യത്തിന്‌ അടിമ​യായ വ്യക്തി​യോ ആണെങ്കിൽ നിരാ​ശ​പ്പെ​ട​രുത്‌. പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. നിങ്ങളു​ടെ അതേ അവസ്ഥയി​ലൂ​ടെ കടന്നു​പോയ അലനും മറ്റ്‌ അനേകം പേരും മദ്യപാ​നം കുറയ്‌ക്കു​ക​യോ അതു പൂർണ​മാ​യും നിറു​ത്തു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. അവർക്ക്‌ ആർക്കും അതിൽ ഒരു വിഷമ​വു​മില്ല. നിങ്ങൾക്കും അങ്ങനെ​തന്നെ തോന്നും.

അതു​കൊണ്ട്‌ നിങ്ങളു​ടെ തീരു​മാ​നം മദ്യം മിതമാ​യി മാത്രം കഴിക്കാ​നോ അല്ലെങ്കിൽ ഒട്ടും​തന്നെ കഴിക്കാ​തി​രി​ക്കാ​നോ ആണെങ്കി​ലും ദൈവം സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന ഈ ഉപദേശം ഓർക്കണം: “നീ എന്റെ കല്‌പ​നകൾ അനുസ​രി​ച്ചാൽ എത്ര നന്നായി​രി​ക്കും! അപ്പോൾ നിന്റെ സമാധാ​നം നദി​പോ​ലെ​യും നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ​യും ആയിത്തീ​രും.”—യശയ്യ 48:18.

[അടിക്കു​റി​പ്പു​കൾ]

^ ഖ. 24 സഹായം നൽകുന്ന നിരവധി ചികി​ത്സാ​കേ​ന്ദ്ര​ങ്ങ​ളും ആശുപ​ത്രി​ക​ളും ലഹരി​മോ​ച​ന​കേ​ന്ദ്ര​ങ്ങ​ളും ഉണ്ട്‌. ഈ മാസിക ഏതെങ്കി​ലും ഒരു ചികി​ത്സാ​രീ​തി പ്രത്യേ​ക​മാ​യി നിർദേ​ശി​ക്കു​ന്നില്ല. ഓരോ വ്യക്തി​യും തന്റെ മുമ്പി​ലുള്ള ചികി​ത്സാ​രീ​തി​ക​ളെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കി​യിട്ട്‌ ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ വിരു​ദ്ധ​മ​ല്ലാത്ത ഒന്ന്‌ സ്വന്തമാ​യി തിര​ഞ്ഞെ​ടു​ക്കണം.

[ചതുരം]

 മദ്യം പിടി​മു​റു​ക്കു​ക​യാ​ണോ?

സ്വയം ചോദി​ക്കുക:

• ഞാൻ കുടി​ക്കു​ന്ന​തി​ന്റെ അളവ്‌ ഇയ്യി​ടെ​യാ​യി കൂടി​യി​ട്ടു​ണ്ടോ?

• ഞാൻ ഇപ്പോൾ മുമ്പ​ത്തെ​ക്കാൾ കൂടുതൽ പ്രാവ​ശ്യം കുടി​ക്കു​ന്നു​ണ്ടോ?

• ഞാൻ മുമ്പ​ത്തെ​ക്കാൾ വീര്യം കൂടിയവ കഴിക്കാൻ തുടങ്ങി​യി​ട്ടു​ണ്ടോ?

• ടെൻഷ​നോ പ്രശ്‌ന​ങ്ങ​ളോ ഒക്കെ മറിക​ട​ക്കാൻ ഞാൻ മദ്യം ഉപയോ​ഗി​ക്കാ​റു​ണ്ടോ?

• ഞാൻ കുടി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ എന്നെ ആശങ്ക അറിയി​ച്ചി​ട്ടു​ണ്ടോ?

• ഞാൻ മദ്യപി​ച്ച​തു​കൊണ്ട്‌ വീട്ടി​ലോ ജോലി​സ്ഥ​ല​ത്തോ ഉല്ലാസ​യാ​ത്ര​കൾക്കി​ട​യി​ലോ പ്രശ്‌ന​മു​ണ്ടാ​യി​ട്ടു​ണ്ടോ?

• മദ്യപി​ക്കാ​തെ ഒരാഴ്‌ച കഴിഞ്ഞു​കൂ​ടു​ന്നതു ബുദ്ധി​മു​ട്ടാ​യി എനിക്കു തോന്നാ​റു​ണ്ടോ?

• മറ്റുള്ളവർ മദ്യം നിരസി​ക്കു​ന്നതു കാണു​മ്പോൾ ഞാൻ അസ്വസ്ഥ​നാ​കാ​റു​ണ്ടോ?

• ഞാൻ എത്ര കുടി​ക്കാ​റു​ണ്ടെന്ന കാര്യം മറ്റുള്ള​വ​രിൽനിന്ന്‌ മറച്ചു​പി​ടി​ക്കാ​റു​ണ്ടോ?

ഇതിൽ ഒന്നോ അതില​ധി​ക​മോ ചോദ്യ​ങ്ങൾക്ക്‌ ‘ഉണ്ട്‌’ എന്നാണ്‌ നിങ്ങളു​ടെ ഉത്തര​മെ​ങ്കിൽ മദ്യപാ​നം നിയ​ന്ത്രി​ക്കേണ്ട സമയമാ​യി എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌.

[ചതുരം]

മദ്യപിക്കുന്നതിനെക്കുറിച്ച്‌ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ

മദ്യം കഴിക്കു​ന്ന​തി​നു മുമ്പ്‌ ഇതു ചിന്തി​ക്കുക:

ഞാൻ മദ്യം കഴിക്ക​ണോ, അതോ ഒഴിവാ​ക്ക​ണോ?

ചെയ്യാവുന്നത്‌: മദ്യപാ​ന​ത്തി​നു പരിധി​വെ​ക്കാൻ കഴിയാ​ത്തവർ അത്‌ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലത്‌.

എനിക്ക്‌ എത്ര​ത്തോ​ളം കുടി​ക്കാം?

ചെയ്യാവുന്നത്‌: മദ്യം നിങ്ങളു​ടെ തീരു​മാ​ന​ശേ​ഷി​യെ ബാധി​ച്ചേ​ക്കാ​വു​ന്ന​തു​കൊണ്ട്‌ കുടി​ച്ചു​തു​ട​ങ്ങു​ന്ന​തി​നു മുമ്പേ ഒരു പരിധി നിശ്ചയി​ക്കാം.

എനിക്ക്‌ എപ്പോൾ കുടി​ക്കാം?

ചെയ്യാവുന്നത്‌: ചില സാഹച​ര്യ​ങ്ങ​ളിൽ മദ്യപാ​നം ഒഴിവാ​ക്കു​ന്നതു നന്നായി​രി​ക്കും. ഡ്രൈ​വി​ങ്ങോ വളരെ ശ്രദ്ധ ആവശ്യ​മായ, അതു​പോ​ലുള്ള മറ്റു കാര്യ​ങ്ങ​ളോ ചെയ്യു​ന്ന​തി​നു മുമ്പ്‌ കുടി​ക്കാ​തി​രി​ക്കാം. ആരാധ​നാ​പ​ര​മായ കാര്യ​ങ്ങൾക്കു മുമ്പും അത്‌ ഒഴിവാ​ക്കാം. ഗർഭകാ​ലത്ത്‌ മദ്യം വർജി​ക്കു​ന്ന​താ​ണു നല്ലത്‌. ചില പ്രത്യേ​ക​മ​രു​ന്നു​കൾ കഴിക്കു​മ്പോ​ഴും മദ്യം ഒഴിവാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം.

എനിക്ക്‌ എവി​ടെ​വെച്ച്‌ കുടി​ക്കാം?

ചെയ്യാവുന്നത്‌: മാന്യ​ത​യോ​ടെ നടത്ത​പ്പെ​ടുന്ന പരിപാ​ടി​ക​ളിൽ ആകാം. മറ്റുള്ളവർ അറിയാ​തെ രഹസ്യ​മാ​യി കുടി​ക്കു​ന്നത്‌ ഒഴിവാ​ക്കാം. മദ്യപി​ക്കു​ന്നതു കണ്ടാൽ ബുദ്ധി​മു​ട്ടു​ണ്ടാ​കു​ന്ന​വ​രു​ടെ മുന്നിൽവെ​ച്ചും കുടി​ക്കാ​തി​രി​ക്കാം.

എനിക്ക്‌ ആരു​ടെ​കൂ​ടെ കുടി​ക്കാം?

ചെയ്യാവുന്നത്‌: മാന്യ​രായ കൂട്ടു​കാ​രോ​ടൊ​പ്പ​വും കുടും​ബാ​ഗ​ങ്ങ​ളോ​ടൊ​പ്പ​വും. എന്നാൽ അമിത​മാ​യി മദ്യപി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ കുടി​ക്കാ​തി​രി​ക്കാം.

[ചതുരം]

മദ്യപാനിയായിരുന്ന ഒരാളെ ദൈവ​വ​ചനം സഹായി​ക്കു​ന്നു

തായ്‌ലൻഡിലെ സൂപ്പോട്ട്‌ അമിത​മാ​യി മദ്യപി​ക്കുന്ന ഒരാളാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ വൈകു​ന്നേ​ര​ങ്ങ​ളിൽ മാത്രമേ അദ്ദേഹം കുടി​ക്കു​മാ​യി​രു​ന്നു​ള്ളൂ. പിന്നെ​പ്പി​ന്നെ രാവി​ലെ​യും ഉച്ചയ്‌ക്കും ഒക്കെ കുടി​ക്കുന്ന ശീലം തുടങ്ങി. എപ്പോ​ഴും മദ്യല​ഹ​രി​യിൽ ആയിരി​ക്കാ​നാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌ ഇഷ്ടം. അങ്ങനെ​യി​രി​ക്കെ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. അമിത​മായ കുടി യഹോ​വ​യ്‌ക്ക്‌ ഇഷ്ടമ​ല്ലെന്ന്‌ മനസ്സി​ലാ​ക്കിയ സൂപ്പോട്ട്‌ മദ്യപാ​നം ഉപേക്ഷി​ച്ചു. എന്നാൽ കുറച്ചു​കാ​ല​ത്തി​നു​ശേഷം അദ്ദേഹം തന്റെ പഴയ ശീലത്തി​ലേക്കു തിരി​ച്ചു​പോ​യി. അത്‌ അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളെ​യെ​ല്ലാം വല്ലാതെ ബാധിച്ചു. അവർ ആകെ തകർന്നു​പോ​യി.

എങ്കിലും അപ്പോ​ഴും സൂപ്പോട്ട്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശരിയായ വിധത്തിൽ യഹോ​വയെ ആരാധി​ക്കാ​നും അദ്ദേഹം ആഗ്രഹി​ച്ചു. സൂപ്പോ​ട്ടി​ന്റെ സുഹൃ​ത്തു​ക്കൾ തുടർന്നും അദ്ദേഹത്തെ സഹായി​ച്ചു​കൊ​ണ്ടി​രു​ന്നു. ഇനി, കുടും​ബാം​ഗ​ങ്ങ​ളോട്‌ അദ്ദേഹത്തെ ഒരിക്ക​ലും എഴുതി​ത്ത​ള്ള​രു​തെ​ന്നും അദ്ദേഹ​ത്തി​ന്റെ കൂടെ കൂടുതൽ സമയം ചെലവ​ഴി​ക്ക​ണ​മെ​ന്നും അവർ പറഞ്ഞു. ആ സമയത്തു​ത​ന്നെ​യാണ്‌ 1 കൊരി​ന്ത്യർ 6:10-ലെ വാക്കുകൾ അദ്ദേഹം കാണു​ന്നത്‌. “കുടി​യ​ന്മാർ . . . ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല” എന്ന്‌ അവിടെ വ്യക്തമാ​യി പറഞ്ഞി​രി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ഹൃദയത്തെ സ്‌പർശി​ച്ചു. സാഹച​ര്യ​ത്തി​ന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ അത്‌ അദ്ദേഹത്തെ സഹായി​ച്ചു. കുടി നിറു​ത്താൻ താൻ ഇനി കാര്യ​മാ​യി എന്തെങ്കി​ലും ചെയ്‌തേ തീരൂ എന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി.

ഇപ്രാവശ്യം എന്തായാ​ലും കുടി നിറു​ത്ത​ണ​മെന്ന്‌ സൂപ്പോട്ട്‌ മനസ്സിൽ ഉറപ്പി​ച്ചി​രു​ന്നു. അങ്ങനെ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാ​ലും ദൈവ​വ​ച​ന​ത്തി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും സഭയു​ടെ​യും സഹായ​ത്താ​ലും ആത്മീയ​ശക്തി വീണ്ടെ​ടുത്ത സൂപ്പോട്ട്‌ മദ്യപി​ക്കാ​നുള്ള തന്റെ ആഗ്രഹത്തെ മറിക​ടന്നു. ദൈവ​ത്തിന്‌ തന്നെത്തന്നെ സമർപ്പി​ച്ച​തി​ന്റെ പ്രതീ​ക​മാ​യി അദ്ദേഹം സ്‌നാ​ന​മേ​റ്റ​പ്പോൾ കുടും​ബാം​ഗ​ങ്ങൾക്കെ​ല്ലാം വലിയ സന്തോ​ഷ​മാ​യി. സൂപ്പോ​ട്ടി​ന്റെ ആഗ്രഹം​പോ​ലെ​തന്നെ ഇപ്പോൾ അദ്ദേഹ​ത്തിന്‌ ദൈവ​വു​മാ​യി ഒരു അടുത്ത ബന്ധമുണ്ട്‌. ദൈവ​വു​മാ​യി അങ്ങനെ​യൊ​രു ബന്ധത്തി​ലേക്കു വരാൻ അദ്ദേഹം മറ്റുള്ള​വരെ സഹായി​ക്കു​ക​യും ചെയ്യുന്നു.