വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ വചനത്തിൽ നിലനിൽക്കുക’

‘എന്റെ വചനത്തിൽ നിലനിൽക്കുക’

‘എന്റെ വചനത്തിൽ നിലനിൽക്കുക’

“നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.”​—യോഹ​ന്നാൻ 8:31, 32.

യേശു പറഞ്ഞതി​ന്റെ അർഥം: യേശു​വി​ന്റെ “വചനം” എന്നു പറയു​ന്നത്‌ യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളാണ്‌. ആ ഉപദേ​ശ​ങ്ങ​ളു​ടെ ഉറവിടം ദൈവ​മാ​യി​രു​ന്നു. “എന്തു പറയണം, എന്തു സംസാ​രി​ക്കണം എന്ന്‌ എന്നെ അയച്ച പിതാ​വു​തന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌” എന്ന്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 12:49) തന്റെ സ്വർഗീ​യ​പി​താ​വായ യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വചനം സത്യമാണ്‌.” ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള വാക്യങ്ങൾ എടുത്തു​പ​റ​ഞ്ഞാണ്‌ യേശു പലപ്പോ​ഴും പഠിപ്പി​ച്ചത്‌. (യോഹ​ന്നാൻ 17:17; മത്തായി 4:4, 7, 10) അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ യേശു​വി​ന്റെ ‘വചനത്തിൽ നിലനിൽക്കും,’ അതായത്‌ അവർ ദൈവ​വ​ച​ന​മായ ബൈബിൾ “സത്യമാണ്‌” എന്ന്‌ അംഗീ​ക​രി​ക്കും. അവരുടെ വിശ്വാ​സങ്ങൾ ബൈബി​ളി​നെ മാത്രം അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാ​യി​രി​ക്കും. ബൈബിൾ പറയു​ന്നത്‌ അനുസ​രി​ച്ചാ​യി​രി​ക്കും അവർ എല്ലാം ചെയ്യു​ന്നത്‌.

ആദ്യകാലത്തെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു: ഒരു ക്രിസ്‌ത്യാ​നി​യും ബൈബിൾ എഴുത്തു​കാ​ര​നും ആയിരുന്ന പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കാം. യേശു​വി​നെ​പ്പോ​ലെ അദ്ദേഹ​ത്തി​നും ദൈവ​വ​ച​ന​ത്തോട്‌ ആദരവു​ണ്ടാ​യി​രു​ന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ​ത്താൽ നൽക​പ്പെ​ട്ട​താണ്‌. . . . ഉപയോ​ഗ​പ്ര​ദ​മാണ്‌.” (2 തിമൊ​ഥെ​യൊസ്‌ 3:16, ഈസി-റ്റു-റീഡ്‌ വേർഷൻ) സഭയിൽ പഠിപ്പി​ക്കാൻ ഉത്തരവാ​ദി​ത്വ​മുള്ള പുരു​ഷ​ന്മാർ “വിശ്വ​സ്‌ത​വ​ച​നത്തെ മുറുകെ പിടിച്ചു”കൊണ്ടു​വേ​ണ​മാ​യി​രു​ന്നു പഠിപ്പി​ക്കാൻ. (തീത്തോസ്‌ 1:7, 9) “തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളാ​ലും” വഴി​തെ​റ്റി​പ്പോ​ക​രു​തെന്ന്‌ ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്ക്‌ മുന്നറി​യി​പ്പു ലഭിച്ചി​രു​ന്നു. കാരണം ‘അവയ്‌ക്ക്‌ ആധാര​മാ​യി​രു​ന്നത്‌ മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളും ലോക​ത്തി​ന്റെ ചിന്താ​ഗ​തി​ക​ളും ആണ്‌, ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങളല്ല.’—കൊ​ലോ​സ്യർ 2:8.

ആരാണ്‌ ഇന്ന്‌ അനുസ​രി​ക്കു​ന്നത്‌?: 1965-ൽ വത്തിക്കാൻ പുറത്തി​റ​ക്കിയ ദിവ്യ​വെ​ളി​പാ​ടി​നെ​ക്കു​റി​ച്ചുള്ള ഉപദേ​ശ​സം​ഹിത (ഇംഗ്ലീഷ്‌) എന്താണ്‌ പറയു​ന്ന​തെന്ന്‌ നോക്കാം. അതിൽ ഇങ്ങനെ​യാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌: “വെളി​പ്പെ​ടു​ത്ത​പ്പെട്ട എല്ലാ കാര്യ​ങ്ങ​ളി​ലും [കത്തോ​ലി​ക്കാ] സഭ തീർപ്പു​ക​ല്‌പി​ക്കു​ന്നത്‌ വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​കളെ മാത്രം ആധാര​മാ​ക്കി​യല്ല. അതു​കൊണ്ട്‌ വിശു​ദ്ധ​പാ​ര​മ്പ​ര്യ​ങ്ങ​ളോ​ടും വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളോ​ടും ഒരേ​പോ​ലെ വിശ്വ​സ്‌ത​ത​യും ഭക്ത്യാ​ദ​ര​വും കാണി​ക്കണം. അവയെ ഒരേ​പോ​ലെ അംഗീ​ക​രി​ക്കു​ക​യും പവി​ത്ര​മാ​യി കരുതു​ക​യും വേണം.” ഇതേ കാര്യം കത്തോ​ലി​ക്കാ സഭയുടെ മതബോ​ധ​ന​ഗ്ര​ന്ഥ​ത്തി​ലും കാണാം. കാനഡ​യി​ലെ ടൊറ​ന്റോ​യി​ലുള്ള ഒരു ശുശ്രൂ​ഷക ഇങ്ങനെ പറഞ്ഞതാ​യി ഒരു മാസിക റിപ്പോർട്ടു ചെയ്‌തു: “2,000 വർഷങ്ങൾക്കു​മുമ്പ്‌ ‘വിപ്ലവം’ സൃഷ്ടിച്ചു എന്നു​വെച്ച്‌ ആ ആശയങ്ങ​ളാ​ണോ ഇന്ന്‌ നമ്മളെ വഴികാ​ട്ടേ​ണ്ടത്‌? എത്ര നല്ല ആശയങ്ങൾ നമുക്കു​ത​ന്നെ​യുണ്ട്‌. എപ്പോ​ഴും അവയെ യേശു പറഞ്ഞ കാര്യ​ങ്ങ​ളു​മാ​യും തിരു​വെ​ഴു​ത്തു​ക​ളു​മാ​യും കൂട്ടി​ക്കെ​ട്ടാൻ ശ്രമി​ക്കു​മ്പോ​ഴാണ്‌ അവയുടെ ശക്തി ചോർന്നു​പോ​കു​ന്നത്‌.”

പുതിയ കത്തോ​ലി​ക്കാ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ​യാണ്‌ പറയു​ന്നത്‌: “അവർ ബൈബി​ളി​നെ കണക്കാ​ക്കു​ന്നത്‌, തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ​യും പെരു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ​യും ഏക ഉറവി​ട​മെന്ന നിലയി​ലാണ്‌.” കാനഡ​യി​ലുള്ള ഒരു സ്‌ത്രീ താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്നു പറഞ്ഞ്‌ പരിച​യ​പ്പെ​ടു​ത്തി​യ​പ്പോൾ അവരുടെ കൈയി​ലി​രി​ക്കുന്ന ബൈബിൾ ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ ഒരാൾ ഇങ്ങനെ പറഞ്ഞു: “അതു പിന്നെ പ്രത്യേ​കം പറയേ​ണ്ട​ല്ലോ, നിങ്ങളു​ടെ മുഖമു​ദ്ര​യാ​ണ​ല്ലോ ഇത്‌.”