വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

‘ഞാൻ അങ്ങയുടെ പേര്‌ അറിയിച്ചിരിക്കുന്നു’

“ലോക​ത്തിൽനിന്ന്‌ അങ്ങ്‌ എനിക്കു തന്നിട്ടു​ള്ള​വർക്കു ഞാൻ അങ്ങയുടെ പേര്‌ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. . . . ഞാൻ അങ്ങയുടെ പേര്‌ ഇവരെ അറിയി​ച്ചി​രി​ക്കു​ന്നു, ഇനിയും അറിയി​ക്കും.”​—യോഹ​ന്നാൻ 17:6, 26.

യേശു പറഞ്ഞതി​ന്റെ അർഥം: യേശു ദൈവ​ത്തി​ന്റെ പേര്‌ അറിയി​ച്ചത്‌ ശുശ്രൂ​ഷ​യിൽ ആയിരു​ന്ന​പ്പോൾ അത്‌ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌. യേശു പലപ്പോ​ഴും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ വായി​ച്ചു​കേൾപ്പി​ക്കു​മാ​യി​രു​ന്നു. അപ്പോൾ ആ ഭാഗങ്ങ​ളി​ലുള്ള ദൈവ​ത്തി​ന്റെ സ്വന്തം പേരും യേശു വായി​ച്ചി​ട്ടു​ണ്ടാ​കു​മെന്ന്‌ ഉറപ്പാണ്‌. (ലൂക്കോസ്‌ 4:16-21) “പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ” എന്ന്‌ പ്രാർഥി​ക്കാ​നും യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു.—ലൂക്കോസ്‌ 11:2.

ആദ്യകാലത്തെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു: ദൈവം “തന്റെ പേരി​നാ​യി ഒരു ജനത്തെ” ജനതക​ളിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്ത​തി​നെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യരുശ​ലേ​മിൽ ഉള്ളവ​രോട്‌ പറയു​ക​യു​ണ്ടാ​യി. (പ്രവൃ​ത്തി​കൾ 15:14) അതു​പോ​ലെ, “യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും” എന്ന്‌ അപ്പോ​സ്‌ത​ല​ന്മാ​രും മറ്റുള്ള​വ​രും പ്രസം​ഗി​ച്ചു. (പ്രവൃ​ത്തി​കൾ 2:21; റോമർ 10:13) അവർ ബൈബിൾ ഭാഗങ്ങൾ എഴുതി​യ​പ്പോ​ഴും ദൈവ​ത്തി​ന്റെ പേര്‌ ഉൾപ്പെ​ടു​ത്തി. ഏകദേശം എ.ഡി. 300-ൽ പൂർത്തി​യായ യഹൂദ​നി​യ​മ​ങ്ങ​ളു​ടെ ഒരു ശേഖര​മാണ്‌ ടോ​സെ​ഫ്‌റ്റാ. അതിൽ ശത്രുക്കൾ ക്രിസ്‌തീയ എഴുത്തു​കൾ കത്തിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന ഭാഗത്ത്‌ ഇങ്ങനെ എഴുതി​യി​രി​ക്കു​ന്നു: ‘സുവി​ശേ​ഷ​ക​രു​ടെ​യും മിനി​മു​ക​ളു​ടെ​യും (ജൂത​ക്രി​സ്‌ത്യാ​നി​ക​ളെന്നു കരുത​പ്പെ​ടു​ന്നു) പുസ്‌ത​കങ്ങൾ അവർ തീയിൽനിന്ന്‌ എടുത്തു​മാ​റ്റാ​റില്ല. അവയിൽ ദൈവ​നാ​മം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഭാഗങ്ങൾ ഉൾപ്പെടെ എല്ലാം അവി​ടെ​ക്കി​ടന്ന്‌ എരിഞ്ഞു​തീ​രാൻ വിടുന്നു.’

ആരാണ്‌ ഇന്ന്‌ അനുസ​രി​ക്കു​ന്നത്‌?: ഐക്യ​നാ​ടു​ക​ളി​ലെ ക്രൈ​സ്‌തവ സഭകളു​ടെ ദേശീയ സമിതി അംഗീ​ക​രിച്ച പരിഷ്‌ക​രിച്ച പ്രമാ​ണ​ഭാ​ഷാ​ന്തരം (ഇംഗ്ലീഷ്‌) എന്ന ബൈബി​ളി​ന്റെ ആമുഖ​ത്തിൽ ഇങ്ങനെ പറയുന്നു: “മറ്റു ദൈവങ്ങൾ ഉണ്ടെന്നും അതു​കൊ​ണ്ടു​തന്നെ ഏക​ദൈ​വത്തെ അവരിൽനിന്ന്‌ വേർതി​രിച്ച്‌ കാണി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ണെ​ന്നും തോന്നി​പ്പി​ക്കുന്ന വിധത്തിൽ ദൈവ​ത്തിന്‌ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗി​ക്കുന്ന രീതി ക്രിസ്‌തീയ കാലത്തി​നു മുമ്പു​തന്നെ യഹൂദ മതവ്യ​വ​സ്ഥി​തി ഉപേക്ഷി​ച്ചി​രു​ന്നു. അത്‌ ക്രിസ്‌തീയ സഭയുടെ സാർവ​ത്രിക വിശ്വാ​സ​ത്തോട്‌ ചേർച്ച​യി​ലു​മല്ല.” അതു​കൊണ്ട്‌ ആ ബൈബി​ളിൽ ദൈവ​ത്തി​ന്റെ പേരിനു പകരം “കർത്താവ്‌” എന്ന സ്ഥാന​പ്പേ​രാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ബിഷപ്പു​മാർക്ക്‌ വത്തിക്കാൻ ഈ നിർദേശം നൽകി: “YHWH * എന്ന ചതുര​ക്ഷ​രി​യു​ടെ രൂപത്തിൽവ​രുന്ന ദൈവ​ത്തി​ന്റെ പേര്‌ പാട്ടു​ക​ളി​ലും പ്രാർഥ​ന​ക​ളി​ലും ഉപയോ​ഗി​ക്കാ​നോ ഉച്ചരി​ക്കാ​നോ പാടില്ല.”

ഇന്ന്‌ ആരാണ്‌ ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ക്കു​ക​യും അറിയി​ക്കു​ക​യും ചെയ്യു​ന്നത്‌? കിർഗി​സ്ഥാ​നി​ലുള്ള സെർഗി​യു​ടെ കാര്യ​മെ​ടു​ക്കാം. ഏതാണ്ട്‌ 15 വയസ്സു​ള്ള​പ്പോൾ കണ്ട ഒരു സിനി​മ​യിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ സെർഗി അറിയാൻ ഇടയായി. പിന്നെ 10 വർഷ​ത്തോ​ളം സെർഗി ആ പേര്‌ കേട്ട​തേ​യില്ല. പിന്നീട്‌ സെർഗി ഐക്യ​നാ​ടു​ക​ളി​ലേക്കു താമസം മാറി. അവി​ടെ​വെച്ച്‌ രണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ ചെന്നു. അവർ ബൈബി​ളിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേര്‌ അദ്ദേഹ​ത്തിന്‌ കാണി​ച്ചു​കൊ​ടു​ത്തു. യഹോവ എന്ന പേര്‌ ഉപയോ​ഗി​ക്കുന്ന ഒരു മതവി​ഭാ​ഗം ഉണ്ടെന്ന്‌ അറിഞ്ഞ​പ്പോൾ സെർഗിക്ക്‌ സന്തോഷം അടക്കാ​നാ​യില്ല. ഒരു ഇംഗ്ലീഷ്‌ നിഘണ്ടു (Webster’s Third New International Dictionary) യഹോവ എന്നതിന്‌ കൊടു​ത്തി​രി​ക്കുന്ന നിർവ​ചനം, “യഹോ​വ​യു​ടെ സാക്ഷികൾ അംഗീ​ക​രി​ക്കുന്ന ഒരു പരമോ​ന്നത ദൈവം, അവർ ആരാധി​ക്കുന്ന ഒരേ ഒരു ദൈവം” എന്നാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 മലയാളത്തിൽ ദൈവ​ത്തി​ന്റെ പേര്‌ സാധാ​ര​ണ​യാ​യി “യഹോവ” എന്നാണ്‌ പറയു​ന്നത്‌.