വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത പ്രസംഗിക്കപ്പെടും’

‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത പ്രസംഗിക്കപ്പെടും’

‘ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത പ്രസംഗിക്കപ്പെടും’

“ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും. അപ്പോൾ അവസാനം വരും.”​—മത്തായി 24:14.

യേശു പറഞ്ഞതി​ന്റെ അർഥം: യേശു “ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ . . . നഗരം​തോ​റും ഗ്രാമം​തോ​റും സഞ്ചരിച്ചു” എന്ന്‌ സുവി​ശേഷം എഴുതിയ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി. (ലൂക്കോസ്‌ 8:1) ഇനി, യേശു​തന്നെ ഇങ്ങനെ പറഞ്ഞു: “എനിക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തുണ്ട്‌. അതിനു​വേ​ണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌.” (ലൂക്കോസ്‌ 4:43) നഗരം​തോ​റും ഗ്രാമം​തോ​റും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ അയയ്‌ക്കു​ക​യും ചെയ്‌തു. പിന്നീട്‌ യേശു അവരോട്‌ ഇങ്ങനെ​യും പറഞ്ഞു: “നിങ്ങൾ . . . ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.”—പ്രവൃ​ത്തി​കൾ 1:8; ലൂക്കോസ്‌ 10:1.

ആദ്യകാലത്തെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു: യേശു​വി​ന്റെ ശിഷ്യ​ന്മാർ ഒട്ടും സമയം പാഴാ​ക്കാ​തെ യേശു പറഞ്ഞതു​പോ​ലെ ചെയ്‌തു. “അവർ ദിവസ​വും ദേവാ​ല​യ​ത്തി​ലും വീടു​തോ​റും ക്രിസ്‌തു​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത നിറു​ത്താ​തെ പഠിപ്പി​ക്കു​ക​യും അറിയി​ക്കു​ക​യും ചെയ്‌തു.” (പ്രവൃ​ത്തി​കൾ 5:42) ക്രിസ്‌തീ​യ​സ​ഭ​യി​ലെ ഏതെങ്കി​ലും പ്രത്യേ​ക​പ​ദ​വി​യുള്ള കുറച്ചു​പേർ മാത്രമല്ല പ്രസം​ഗ​പ്ര​വർത്തനം ചെയ്‌തി​രു​ന്നത്‌. “മനുഷ്യ​രിൽ ഏറ്റവും അജ്ഞരും നികൃ​ഷ്ട​രും ആയിരുന്ന കമ്പിളി​നെ​യ്‌ത്തു​കാർ, ചെരു​പ്പു​കു​ത്തി​കൾ, തോൽക്കൊ​ല്ല​ന്മാർ എന്നിവർ തീക്ഷ്‌ണ സുവി​ശേ​ഷ​പ്ര​സം​ഗകർ ആയിരു​ന്നു എന്ന്‌ ക്രിസ്‌ത്യാ​നി​കളെ വിമർശിച്ച്‌ ആദ്യമാ​യി പുസ്‌തകം എഴുതിയ സെൽസെസ്‌ പരിഹ​സി​ച്ചു പറഞ്ഞു” എന്ന്‌ നിയാൻഡർ എന്ന ചരി​ത്ര​കാ​രൻ എഴുതി. സഭയുടെ ആദ്യ നൂറ്റാ​ണ്ടു​ക​ളി​ലെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന തന്റെ പുസ്‌ത​ക​ത്തിൽ ഷാൺ ബെർനാ​ഡി ഇങ്ങനെ എഴുതി: “[ക്രിസ്‌ത്യാ​നി​കൾ] എല്ലായി​ട​ത്തും​പോ​യി സകല​രോ​ടും സംസാ​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. പെരു​വ​ഴി​ക​ളി​ലും നഗരങ്ങ​ളി​ലും പൊതു​ച​ത്വ​ര​ങ്ങ​ളി​ലും വീടു​ക​ളി​ലും. സ്വാഗതം ചെയ്യ​പ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും. . . . അവർ ഭൂമി​യു​ടെ അറ്റങ്ങ​ളോ​ളം പോക​ണ​മാ​യി​രു​ന്നു.”

ആരാണ്‌ ഇന്ന്‌ അനുസ​രി​ക്കു​ന്നത്‌?: ആംഗ്ലിക്കൻ സഭയിലെ ഒരു പുരോ​ഹി​ത​നായ ഡേവിഡ്‌ വാട്‌സൺ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “സുവി​ശേഷം പ്രസം​ഗി​ക്കു​ന്ന​തി​നും പഠിപ്പി​ക്കു​ന്ന​തി​നും സഭ വേണ്ടത്ര ഗൗരവം കൊടു​ക്കാ​ത്ത​താണ്‌ ഇക്കാലത്ത്‌ ആളുക​ളു​ടെ ആത്മീയത പൊതു​വെ കുറഞ്ഞു​വ​രു​ന്ന​തി​ന്റെ ഒരു കാരണം.” ഒരു എഴുത്തു​കാ​ര​നായ ഹോസെ ലൂയിസ്‌ പെരെസ്‌ ഗ്വാഡ​ലൂപ്‌ തന്റെ പുസ്‌ത​ക​ത്തിൽ (Why Are the Catholics Leaving?) ഇവാഞ്ച​ലി​ക്കൽ സഭയു​ടെ​യും അഡ്വന്റിസ്റ്റ്‌ സഭയു​ടെ​യും അതു​പോ​ലുള്ള മറ്റു സഭകളു​ടെ​യും പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ എഴുതി. അദ്ദേഹം പറഞ്ഞു: “അവർ വീടു​തോ​റും പോകു​ന്നില്ല.” എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം എഴുതി: “അവർ വീടു​തോ​റും പോകു​ന്ന​വ​രാണ്‌. ക്രമമാ​യി, ചിട്ട​യോ​ടെ അവർ അതു ചെയ്യുന്നു.”

സുപ്രീംകോടതി വിധികൾ വിശക​ലനം ചെയ്യുന്ന ഒരു റിപ്പോർട്ടിൽ (Cato Supreme Court Review, 2001-2002) ജോനഥൻ ടെർലി ശ്രദ്ധേ​യ​മായ ഒരു വസ്‌തുത എടുത്തു​പ​റഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ എന്നു കേൾക്കു​മ്പോൾത്തന്നെ മിക്കവ​രു​ടെ​യും മനസ്സിൽ വരുന്നത്‌, നമുക്ക്‌ നേരമി​ല്ലാത്ത നേരത്ത്‌ സുവി​ശേഷം പ്രസം​ഗി​ച്ചു​കൊണ്ട്‌ നമ്മുടെ വീട്ടിൽ വരുന്ന​വ​രെ​യാണ്‌. വെറുതെ വിശ്വാ​സം പ്രചരി​പ്പി​ക്കുക എന്ന ലക്ഷ്യത്തി​ലല്ല യഹോ​വ​യു​ടെ സാക്ഷികൾ വീടു​തോ​റും പോകു​ന്നത്‌. അങ്ങനെ ചെയ്യു​ന്നത്‌ അവരുടെ ഒരു വിശ്വാ​സ​പ്ര​മാ​ണം തന്നെയാണ്‌.”

[ചതുരം]

സത്യക്രിസ്‌ത്യാനികൾ ആരാ​ണെന്ന്‌ മനസ്സി​ലാ​യോ?

ഈ ലേഖന​പ​ര​മ്പ​ര​യിൽ ചർച്ച ചെയ്‌ത തിരു​വെ​ഴു​ത്തു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഇന്ന്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ ആരാ​ണെ​ന്നാണ്‌ നിങ്ങൾക്കു മനസ്സി​ലാ​യത്‌? ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ആയിര​ക്ക​ണ​ക്കിന്‌ മതവി​ഭാ​ഗങ്ങൾ ഉണ്ടെങ്കി​ലും യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞത്‌ ഇതാണ്‌: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക.” (മത്തായി 7:21) പിതാ​വി​ന്റെ ഇഷ്ടം ചെയ്യുന്ന ആ സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യു​ക​യും അവരോ​ടൊ​പ്പം ആയിരി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ ദൈവ​രാ​ജ്യ​ത്തിൽ എന്നെന്നും അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​കും. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും ദൈവ​രാ​ജ്യ​ത്തിൽ കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും കൂടുതൽ അറിയാൻ ഈ മാസിക നിങ്ങൾക്ക്‌ പരിച​യ​പ്പെ​ടു​ത്തിയ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ ചോദി​ച്ചാൽ മതി.—ലൂക്കോസ്‌ 4:43.