വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം”

“നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം”

“നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം”

“നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം എന്ന ഒരു പുതിയ കല്‌പന ഞാൻ നിങ്ങൾക്കു തരുക​യാണ്‌. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം. നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”​—യോഹ​ന്നാൻ 13:34, 35.

യേശു പറഞ്ഞതി​ന്റെ അർഥം: താൻ അനുഗാ​മി​കളെ എങ്ങനെ സ്‌നേ​ഹി​ച്ചോ അതു​പോ​ലെ​തന്നെ അവരും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ ക്രിസ്‌തു പറഞ്ഞു. യേശു എങ്ങനെ​യാണ്‌ അവരെ സ്‌നേ​ഹി​ച്ചത്‌? അന്നത്തെ ആളുക​ളെ​പ്പോ​ലെ ആയിരു​ന്നില്ല യേശു. യേശു എല്ലാവ​രെ​യും ഒരു​പോ​ലെ സ്‌നേ​ഹി​ച്ചു. നാട്‌ ഏതാ​ണെ​ന്നോ സ്‌ത്രീ​യാ​ണോ പുരു​ഷ​നാ​ണോ എന്നോ ഒന്നും യേശു നോക്കി​യില്ല. (യോഹ​ന്നാൻ 4:7-10) യേശു മറ്റുള്ള​വരെ സഹായി​ക്കാൻ സമയം മാറ്റി​വെച്ചു, അധ്വാ​നി​ച്ചു, പിന്നെ പലതും വേണ്ടെ​ന്നു​വെച്ചു. സ്‌നേ​ഹ​മാണ്‌ ഇതെല്ലാം ചെയ്യാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചത്‌. (മർക്കോസ്‌ 6:30-34) അവസാനം ഏറ്റവും വലിയ സ്‌നേ​ഹ​വും കാണിച്ചു. ക്രിസ്‌തു പറഞ്ഞു: “ഞാനാണു നല്ല ഇടയൻ. നല്ല ഇടയൻ ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്നു.”—യോഹ​ന്നാൻ 10:11.

ആദ്യകാലത്തെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു: ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വിളി​ച്ചി​രു​ന്നത്‌ ‘സഹോ​ദരൻ,’ ‘സഹോ​ദരി’ എന്നാണ്‌. (ഫിലേ​മോൻ 1, 2) എല്ലാ ദേശങ്ങ​ളിൽനി​ന്നു​മുള്ള ആളുകൾ ക്രിസ്‌തീ​യ​സ​ഭ​യിൽ ഉണ്ടായി​രു​ന്നു. പക്ഷേ ആരും ആരെയും മാറ്റി​നി​റു​ത്തി​യില്ല. കാരണം “ജൂതനും ഗ്രീക്കു​കാ​ര​നും തമ്മിൽ ഒരു വ്യത്യാ​സ​വു​മില്ല. എല്ലാവ​രു​ടെ​യും കർത്താവ്‌ ഒരാൾത​ന്നെ​യാണ്‌” എന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു. (റോമർ 10:11, 12) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​നു ശേഷം യരുശ​ലേ​മി​ലെ ശിഷ്യ​ന്മാർ ‘അവരുടെ സ്വത്തു​ക്ക​ളും വസ്‌തു​വ​ക​ക​ളും വിറ്റ്‌ ആ തുക ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ വീതി​ച്ചു​കൊ​ടു​ത്തു.’ എന്തിനാ​യി​രു​ന്നെ​ന്നോ? പുതു​താ​യി സ്‌നാ​ന​മേറ്റ ശിഷ്യ​ന്മാർക്ക്‌ യരുശ​ലേ​മിൽത്തന്നെ താമസിച്ച്‌ ‘ഉത്സാഹ​ത്തോ​ടെ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ പഠിക്കാൻ’ കഴിയണം, അതിനു​വേണ്ടി. (പ്രവൃ​ത്തി​കൾ 2:41-45) ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മരണ​ശേഷം 200 വർഷം ആകുന്ന​തി​നു മുമ്പ്‌ തെർത്തു​ല്യൻ എന്ന ചരി​ത്ര​കാ​രൻ എഴുതിയ ചില കാര്യ​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ ഇതിന്റെ ഉത്തരം മനസ്സി​ലാ​ക്കാം. ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ മറ്റുള്ളവർ ഇങ്ങനെ പറഞ്ഞതാ​യി അദ്ദേഹം എഴുതി: “അവർ പരസ്‌പരം എത്ര സ്‌നേ​ഹ​മു​ള്ള​വ​രാണ്‌! . . . ഓരോ​രു​ത്ത​രും മറ്റുള്ള​വർക്കു​വേണ്ടി മരിക്കാൻപോ​ലും സന്നദ്ധരാണ്‌.”

ആരാണ്‌ ഇന്ന്‌ അനുസ​രി​ക്കു​ന്നത്‌?: 1837-ൽ പ്രസി​ദ്ധീ​ക​രിച്ച റോമൻ സാമ്രാ​ജ്യ​ത്തി​ന്റെ പതന​ത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രു​ടെ പെരു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു. നൂറ്റാ​ണ്ടു​കൾക്കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ “പരസ്‌പരം ചെയ്‌തു​കൂ​ട്ടി​യി​രി​ക്കുന്ന ക്രൂര​തകൾ അവിശ്വാ​സി​കൾ അവരോ​ടു ചെയ്‌ത​തി​നെ​ക്കാൾ എത്രയോ വലുതാണ്‌” എന്ന്‌ ആ പുസ്‌തകം ചൂണ്ടി​ക്കാ​ട്ടി. മതഭക്ത​രായ ആളുകൾക്ക്‌, പ്രത്യേ​കി​ച്ചും ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വർക്ക്‌, വംശത്തി​ന്റെ പേരിൽ ആളുകളെ വേർതി​രി​വോ​ടെ കാണാ​നുള്ള പ്രവണത കൂടു​ത​ലാ​ണെന്ന്‌ അടുത്തി​ടെ ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഒരേ ക്രൈ​സ്‌ത​വ​വി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വർതന്നെ രണ്ടു രാജ്യ​ങ്ങ​ളി​ലു​ള്ള​വ​രാ​ണെ​ങ്കിൽ അവർ തമ്മിൽ യാതൊ​രു ബന്ധവു​മി​ല്ലാത്ത അവസ്ഥയാണ്‌ പലപ്പോ​ഴും. അതു​കൊ​ണ്ടു​തന്നെ ഒരു ആവശ്യം വന്നാൽ അവർ പരസ്‌പരം സഹായി​ക്കാൻ എത്താറില്ല. അവർക്ക്‌ അതി​നൊട്ട്‌ തോന്നാ​റു​മില്ല.

2004-ൽ ഫ്‌ളോ​റി​ഡ​യിൽ രണ്ടു മാസത്തി​നി​ടെ നാല്‌ ചുഴലി​ക്കാ​റ്റു​കൾ തുടർച്ച​യാ​യി വിനാശം വിതച്ചു. അവിടത്തെ ഒരു ദുരന്ത​നി​വാ​രണ സമിതി​യു​ടെ ചെയർമാൻ ഒരു കാര്യം ശ്രദ്ധിച്ചു. ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ സംഘടി​ത​മാ​യി പ്രവർത്തി​ക്കുന്ന മറ്റൊരു വിഭാ​ഗ​വു​മി​ല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സാക്ഷി​കൾക്ക്‌ ഇനിയും എത്ര വേണ​മെ​ങ്കി​ലും സാധനങ്ങൾ എത്തിച്ചു​കൊ​ടു​ക്കാ​മെ​ന്നും അദ്ദേഹം വാക്കു​കൊ​ടു​ത്തു. അതു​പോ​ലെ, 1997-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ദുരി​താ​ശ്വാ​സ സംഘം കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലുള്ള സഹോ​ദ​ര​ങ്ങൾക്കും മറ്റുള്ള​വർക്കും വേണ്ടി മരുന്നും ഭക്ഷണസാ​ധ​ന​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളും ഒക്കെ എത്തിച്ചു​കൊ​ടു​ത്തു. യൂറോ​പ്പി​ലുള്ള സാക്ഷികൾ 3.5 കോടി രൂപ വിലവ​രുന്ന സാധന​ങ്ങ​ളാണ്‌ അവർക്ക്‌ കൊടു​ത്തു​വി​ട്ടത്‌.