വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ലോക​ത്തി​ന്റെ ഭാഗമല്ല’

‘ലോക​ത്തി​ന്റെ ഭാഗമല്ല’

‘ലോക​ത്തി​ന്റെ ഭാഗമല്ല’

‘അവർ ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​കൊണ്ട്‌ ലോകം അവരെ വെറു​ക്കു​ന്നു.’​—യോഹ​ന്നാൻ 17:14.

യേശു പറഞ്ഞതി​ന്റെ അർഥം: യേശു ലോക​ത്തി​ന്റെ ഭാഗമാ​കാ​തെ നിന്നു. അതു​കൊ​ണ്ടു​തന്നെ അക്കാലത്തെ രാഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ യേശു ഉൾപ്പെ​ട്ടില്ല, സമൂഹ​ത്തിൽ നടന്ന പ്രക്ഷോ​ഭ​ങ്ങ​ളി​ലൊ​ന്നും പങ്കെടു​ത്തു​മില്ല. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ രാജ്യം ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ എന്നെ ജൂതന്മാ​രു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ക്കാ​തി​രി​ക്കാൻ എന്റെ സേവകർ പോരാ​ടി​യേനേ. എന്നാൽ എന്റെ രാജ്യം ഈ ലോക​ത്തു​നി​ന്നു​ള്ളതല്ല.” (യോഹ​ന്നാൻ 18:36) ദൈവ​വ​ചനം കുറ്റം​വി​ധി​ക്കുന്ന തരത്തി​ലുള്ള മനോ​ഭാ​വ​ങ്ങ​ളും സംസാ​ര​രീ​തി​യും പെരു​മാ​റ്റ​വും ഒഴിവാ​ക്കേ​ണ്ട​താ​ണെ​ന്നും യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു.—മത്തായി 20:25-27.

ആദ്യകാലത്തെ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ച്ചു: ആദ്യകാ​ലത്തെ ക്രിസ്‌ത്യാ​നി​കൾ “[യുദ്ധത്തിൽ] പങ്കെടു​ക്കാൻ വിസമ്മ​തി​ച്ചു. നിന്ദയോ തടവോ മരണമോ ഒന്നും അവർക്ക്‌ പ്രശ്‌ന​മ​ല്ലാ​യി​രു​ന്നു” എന്ന്‌ എഴുത്തു​കാ​ര​നായ ജോനഥൻ ഡൈമൺഡ്‌ എഴുതി. അവർ ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്‌തില്ല. നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ എന്തും സഹിക്കാൻ അവർ തയ്യാറാ​യി​രു​ന്നു. ധാർമി​ക​മൂ​ല്യ​ങ്ങൾ പാലി​ക്കുന്ന കാര്യ​ത്തി​ലും അവർ മറ്റെല്ലാ​വ​രി​ലും​നിന്ന്‌ വ്യത്യ​സ്‌ത​രാ​യി​രു​ന്നു. “അധഃപ​തി​ച്ച​തും കുത്തഴി​ഞ്ഞ​തും ആയ ജീവി​ത​രീ​തി​യിൽ നിങ്ങൾ ഇപ്പോൾ അവരോ​ടൊ​പ്പം ചേരാ​ത്ത​തിൽ ജനതക​ളിൽപ്പെ​ട്ടവർ അതിശ​യി​ക്കു​ക​യും നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യുന്നു” എന്ന്‌ അന്നത്തെ ക്രിസ്‌ത്യാ​നി​ക​ളോട്‌ പത്രോസ്‌ പറഞ്ഞു. (1 പത്രോസ്‌ 4:4) ക്രിസ്‌ത്യാ​നി​ക​ളു​ടെ “ദൈവ​ഭ​ക്തി​യും മാന്യ​ത​യും സുഖ​ലോ​ലു​പ​ത​യിൽ ആണ്ടിരുന്ന പുറജാ​തി​ക​ളു​ടെ ഉറക്കം കെടുത്തി” എന്ന്‌ ചരി​ത്ര​കാ​ര​നായ വിൽ ഡ്യൂറന്റ്‌ എഴുതി.

ആരാണ്‌ ഇന്ന്‌ അനുസ​രി​ക്കു​ന്നത്‌?: ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പുതിയ കത്തോ​ലി​ക്കാ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “മനസ്സാ​ക്ഷി​പ​ര​മായ കാരണം പറഞ്ഞ്‌ വിട്ടു​നിൽക്കു​ന്നത്‌ ധാർമി​ക​മൂ​ല്യ​ങ്ങൾക്ക്‌ നിരക്കു​ന്നതല്ല. അതിനെ ന്യായീ​ക​രി​ക്കാ​നാ​കില്ല.” എന്നാൽ ഒരു മനുഷ്യാ​വ​കാശ സംഘട​ന​യു​ടെ റിപ്പോർട്ടി​നെ​ക്കു​റിച്ച്‌ ഒരു മാസിക (Reformierte Presse) പറഞ്ഞത്‌ ശ്രദ്ധേ​യ​മാണ്‌. അതനു​സ​രിച്ച്‌ 1994-ൽ റുവാ​ണ്ട​യിൽ നടന്ന വംശീയ കൂട്ട​ക്കൊ​ല​യിൽ “യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു പങ്കുമി​ല്ലാ​യി​രു​ന്നു.” എന്നാൽ മറ്റെല്ലാ ക്രിസ്‌തീ​യ​സ​ഭ​കൾക്കും അതിൽ പങ്കുണ്ടാ​യി​രു​ന്നു.

നാസി കൂട്ട​ക്കൊ​ല​യെ​ക്കു​റിച്ച്‌ ഒരു ഹൈസ്‌കൂൾ അധ്യാ​പകൻ പറഞ്ഞതു നോക്കാം. “നാസി​ക​ളു​ടെ നുണ​പ്ര​ചാ​ര​ണ​ങ്ങൾക്കും അവർ പിന്നീട്‌ ചെയ്‌തു​കൂ​ട്ടിയ കൊടും​ക്രൂ​ര​ത​കൾക്കും കൂട്ടക്കു​രു​തി​കൾക്കും നേരെ സാധാരണ ജനങ്ങൾ ആരും, അവരുടെ ഒരു സംഘട​ന​യും ശബ്ദമു​യർത്തി​യില്ല” എന്ന്‌ അദ്ദേഹം വിഷമ​ത്തോ​ടെ പറഞ്ഞു. എന്നാൽ ഐക്യ​നാ​ടു​ക​ളി​ലുള്ള പ്രസി​ദ്ധ​മായ ഒരു മ്യൂസി​യ​ത്തിൽനിന്ന്‌ നാസി കൂട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചുള്ള കൂടു​ത​ലായ വിവരങ്ങൾ അറിഞ്ഞ​പ്പോൾ അദ്ദേഹ​ത്തിന്‌ തന്റെ അഭി​പ്രാ​യം മാറ്റേ​ണ്ടി​വന്നു. കാരണം എന്തൊക്കെ ഉപദ്ര​വങ്ങൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടും യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ വിശ്വാ​സ​ങ്ങ​ളിൽനിന്ന്‌ അണുവിട വ്യതി​ച​ലി​ച്ചി​ല്ലെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി.

ഇനി, ധാർമി​ക​മൂ​ല്യ​ങ്ങൾ പാലി​ക്കുന്ന കാര്യ​മോ? “വിവാഹം കഴിക്കാ​തെ ഒന്നിച്ച്‌ താമസി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ഉള്ള സഭയുടെ ഉപദേ​ശ​ങ്ങ​ളോട്‌ കത്തോ​ലി​ക്ക​രായ മിക്ക ചെറു​പ്പ​ക്കാ​രും ഇന്ന്‌ യോജി​ക്കു​ന്നില്ല” എന്ന്‌ ഒരു കത്തോ​ലി​ക്കാ മാസിക (U.S. Catholic) പറയുന്നു. ഒരു പുരോ​ഹി​തൻ ഇങ്ങനെ പറഞ്ഞതാ​യി അതേ മാസിക റിപ്പോർട്ടു ചെയ്‌തു: “കുറെ നാൾ ഒരുമിച്ച്‌ താമസി​ച്ചി​ട്ടാണ്‌ മിക്കവ​രും വിവാഹം കഴിക്കാൻ വരുന്നത്‌. എനിക്കു തോന്നു​ന്നത്‌, 50 ശതമാ​ന​ത്തി​ല​ധി​കം പേരും അങ്ങനെ​യാ​ണെ​ന്നാണ്‌.” എന്നാൽ “സ്വകാ​ര്യ​ജീ​വി​ത​ത്തിൽ ഉയർന്ന ധാർമി​ക​മൂ​ല്യ​ങ്ങൾ പാലി​ക്ക​ണ​മെന്ന്‌ നിർബ​ന്ധ​മു​ള്ള​വ​രാണ്‌” യഹോ​വ​യു​ടെ സാക്ഷികൾ എന്ന്‌ പുതിയ ബ്രിട്ടാ​നിക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു.