വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അറുക്കപ്പെട്ട ദേഹികൾക്ക്‌’ പ്രതിഫലം നൽകുന്നു

‘അറുക്കപ്പെട്ട ദേഹികൾക്ക്‌’ പ്രതിഫലം നൽകുന്നു

അധ്യായം 17

അറുക്ക​പ്പെട്ട ദേഹി​കൾക്ക്‌’ പ്രതി​ഫലം നൽകുന്നു

1. നാം ഏതു കാലഘ​ട്ട​ത്തി​ലാ​ണു ജീവി​ക്കു​ന്നത്‌, ഇതിന്‌ എന്തു തെളി​വുണ്ട്‌?

 ദൈവ​രാ​ജ്യം ഭരിക്കു​ന്നു! വെളള​ക്കു​തി​ര​യു​ടെ സവാരി​ക്കാ​രൻ തന്റെ ജയിച്ച​ടക്കൽ പൂർത്തീ​ക​രി​ക്കാൻ പോക​യാണ്‌! ചുവന്ന കുതി​ര​യും കറുത്ത കുതി​ര​യും മഞ്ഞക്കു​തി​ര​യും ഭൂമി​യി​ലൂ​ടെ കുതി​ച്ചോ​ടു​ക​യാണ്‌! തന്റെ രാജകീയ സാന്നി​ധ്യം സംബന്ധിച്ച യേശു​വി​ന്റെ സ്വന്തം പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്നതിനു തർക്കമില്ല. (മത്തായി 24, 25 അധ്യാ​യങ്ങൾ; മർക്കൊസ്‌ അധ്യായം 13; ലൂക്കൊസ്‌ അധ്യായം 21) അതെ, നാം ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളി​ലാ​ണു ജീവി​ക്കു​ന്നത്‌. അങ്ങനെ​യാ​യി​രി​ക്കെ, കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു ആ ചുരു​ളി​ന്റെ അഞ്ചാം മുദ്ര തുറക്കു​മ്പോൾ നമുക്കു സൂക്ഷ്‌മ​ശ്രദ്ധ നൽകാം. കൂടു​ത​ലായ ഏതു വെളി​പാ​ടി​ലാ​ണു നാം പങ്കുപ​റ​റാൻ പോകു​ന്നത്‌?

2. (എ) അഞ്ചാം മുദ്ര തുറന്ന​പ്പോൾ യോഹ​ന്നാൻ എന്തു കണ്ടു? (ബി) സ്വർഗ​ത്തിൽ ഒരു ആലങ്കാ​രിക യാഗപീ​ഠ​ത്തെ​ക്കു​റി​ച്ചു വായി​ക്കു​ന്നതു നമ്മെ അതിശ​യി​പ്പി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

2 യോഹ​ന്നാൻ പുളക​പ്ര​ദ​മായ ഒരു രംഗം വർണി​ക്കു​ന്നു: “അവൻ അഞ്ചാം മുദ്ര പൊട്ടി​ച്ച​പ്പോൾ: ദൈവ​വ​ചനം നിമി​ത്ത​വും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതു​വാ​യും അറുക്ക​പ്പെ​ട്ട​വ​രു​ടെ ആത്മാക്കളെ [ദേഹികളെ, NW] ഞാൻ യാഗപീ​ഠ​ത്തി​ങ്കൽ കണ്ടു”. (വെളി​പ്പാ​ടു 6:9) അത്‌ എന്താണ്‌? സ്വർഗ​ത്തിൽ ഒരു യാഗപീ​ഠ​മോ? അതെ! യോഹ​ന്നാൻ ഇത്‌ ആദ്യമാ​യാണ്‌ ഒരു യാഗപീ​ഠ​ത്തെ​ക്കു​റി​ച്ചു പറയു​ന്നത്‌. എങ്കിലും ഇതിനകം അവൻ സിംഹാ​സ​ന​ത്തി​ലി​രി​ക്കുന്ന യഹോ​വ​യെ​യും ചുററും നിൽക്കുന്ന കെരൂ​ബു​ക​ളെ​യും കണ്ണാടി​ക്ക​ട​ലി​നെ​യും വിളക്കു​ക​ളെ​യും ധൂപം കയ്യി​ലേ​ന്തിയ 24 മൂപ്പൻമാ​രെ​യും വർണി​ച്ചി​ട്ടുണ്ട്‌—ഇവയെ​ല്ലാം ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​മായ ഭൗമിക സമാഗമന കൂടാ​ര​ത്തി​ന്റെ വിശേ​ഷ​ത​കൾക്കു സദൃശ​മാ​യി​രു​ന്നു. (പുറപ്പാ​ടു 25:17, 18; 40:24-27, 30-32; 1 ദിനവൃ​ത്താ​ന്തം 24:4) അപ്പോൾ സ്വർഗ​ത്തി​ലും ഒരു പ്രതീ​കാ​ത്മക യാഗപീ​ഠം കാണു​ന്നതു നമ്മെ അതിശ​യി​പ്പി​ക്ക​ണ​മോ?—പുറപ്പാ​ടു 40:29.

3. (എ) പുരാതന യഹൂദ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ “യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ” ദേഹികൾ ഒഴിക്ക​പ്പെ​ട്ടത്‌ എങ്ങനെ? (ബി) അറുക്ക​പ്പെട്ട സാക്ഷി​ക​ളു​ടെ ദേഹികൾ സ്വർഗ​ത്തി​ലെ പ്രതീ​കാ​ത്മക യാഗപീ​ഠ​ത്തിൻ കീഴിൽ യോഹ​ന്നാൻ കണ്ടതെ​ന്തു​കൊണ്ട്‌?

3 ഈ യാഗപീ​ഠ​ത്തിൻ കീഴിൽ “ദൈവ​വ​ചനം നിമി​ത്ത​വും തങ്ങൾ പറഞ്ഞ സാക്ഷ്യം ഹേതു​വാ​യും അറുക്ക​പ്പെ​ട്ട​വ​രു​ടെ” ‘ദേഹികൾ’ ആണ്‌. ഇത്‌ എന്തർഥ​മാ​ക്കു​ന്നു? ഇവർ, പുറജാ​തി ഗ്രീക്കു​കാർ വിശ്വ​സി​ച്ചി​രു​ന്ന​തു​പോ​ലു​ളള, ദേഹമു​ക്ത​രായ ദേഹികൾ ആയിരി​ക്കാൻ കഴിയില്ല. (ഉല്‌പത്തി 2:7; യെഹെ​സ്‌കേൽ 18:4) പിന്നെ​യോ, ദേഹി അഥവാ ജീവൻ രക്തത്താൽ പ്രതീ​ക​പ്പെ​ടു​ത്ത​പ്പെ​ടു​ന്നു​വെ​ന്നും പുരാതന യഹൂദ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലെ പുരോ​ഹി​തൻമാർ ഒരു യാഗമൃ​ഗത്തെ അറുക്കു​മ്പോൾ അവർ അതിന്റെ രക്തം “യാഗപീ​ഠ​ത്തിൻമേൽ ചുററും” തളിക്കു​ക​യോ “ഹോമ​യാ​ഗ​പീ​ഠ​ത്തി​ന്റെ ചുവട്ടിൽ” ഒഴിക്കു​ക​യോ ചെയ്‌തി​രു​ന്നു​വെ​ന്നും യോഹ​ന്നാന്‌ അറിയാം. (ലേവ്യ​പു​സ്‌തകം 3:2, 8, 13; 4:7; 17:6, 11, 12) അതു​കൊ​ണ്ടു മൃഗത്തി​ന്റെ ദേഹി യാഗപീ​ഠ​ത്തോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രു​ന്നു. എന്നാൽ ഈ പ്രത്യേക ദൈവ​ദാ​സൻമാ​രു​ടെ ദേഹികൾ, അഥവാ രക്തം, സ്വർഗ​ത്തിൽ ഒരു പ്രതീ​കാ​ത്മക യാഗപീ​ഠ​ത്തിൻ കീഴിൽ കണ്ടെത്ത​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ അവരുടെ മരണങ്ങൾ ബലിമ​ര​ണ​ങ്ങ​ളാ​യി വീക്ഷി​ക്ക​പ്പെ​ടു​ന്നു.

4. ആത്മജനനം പ്രാപിച്ച ക്രിസ്‌ത്യാ​നി​ക​ളു​ടെ മരണം ബലിമ​രണം ആയിരി​ക്കു​ന്നത്‌ ഏതു വിധത്തിൽ?

4 വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ ആത്മപു​ത്രൻമാ​രാ​യി ജനിപ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ​ല്ലാം ഒരു ബലിമ​രണം വരിക്കു​ന്നു. യഹോ​വ​യു​ടെ സ്വർഗീയ രാജ്യ​ത്തിൽ അവർ വഹിക്കേണ്ട ധർമം നിമിത്തം അവർ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ ഏതു പ്രതീ​ക്ഷ​യും ത്യജി​ക്കു​ക​യും നിഷേ​ധി​ക്കു​ക​യും ചെയ്യു​ക​യെ​ന്നതു ദൈ​വേ​ഷ്ട​മാണ്‌. ഈ ബന്ധത്തിൽ അവർ യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നു​വേണ്ടി ഒരു യാഗമ​ര​ണ​ത്തി​നു വിധേ​യ​രാ​കു​ന്നു. (ഫിലി​പ്പി​യർ 3:8-11; താരത​മ്യം ചെയ്യുക: 2:17.) യോഹ​ന്നാൻ യാഗപീ​ഠ​ത്തിൻ കീഴിൽ കണ്ടവരു​ടെ കാര്യ​ത്തിൽ ഇത്‌ ഒരു യഥാർഥ അർഥത്തിൽ സത്യമാണ്‌. അവർ യഹോ​വ​യു​ടെ വചനവും പരമാ​ധി​കാ​ര​വും ഉയർത്തി​പ്പി​ടി​ച്ചു​കൊ​ണ്ടു​ളള തങ്ങളുടെ തീക്ഷ്‌ണ​മായ ശുശ്രൂഷ നിമിത്തം തങ്ങളുടെ കാലത്തു രക്തസാ​ക്ഷി​ക​ളായ അഭിഷി​ക്ത​രാണ്‌. അവരുടെ ‘ദേഹികൾ ദൈവ​വ​ചനം നിമി​ത്ത​വും തങ്ങൾ പറഞ്ഞ സാക്ഷ്യം [മാർട്ടീ​റി​യൻ] ഹേതു​വാ​യും അറുക്ക​പ്പെട്ടു.’

5. മരിച്ച​വ​രെ​ങ്കി​ലും വിശ്വ​സ്‌ത​രു​ടെ ദേഹികൾ പ്രതി​കാ​ര​ത്തി​നു വേണ്ടി നിലവി​ളി​ക്കു​ന്ന​തെ​ങ്ങനെ?

5 രംഗം വീണ്ടും ചുരു​ള​ഴി​യു​ന്നു: “വിശു​ദ്ധ​നും സത്യവാ​നും ആയ നാഥാ, ഭൂമി​യിൽ വസിക്കു​ന്ന​വ​രോ​ടു ഞങ്ങളുടെ രക്തത്തെ​ക്കു​റി​ച്ചു നീ എത്ര​ത്തോ​ളം ന്യായ​വി​ധി​യും പ്രതി​കാ​ര​വും നടത്താ​തെ​യി​രി​ക്കും എന്നു അവർ ഉറക്കെ നിലവി​ളി​ച്ചു.” (വെളി​പ്പാ​ടു 6:10) മരിച്ചവർ നിർബോ​ധ​വാൻമാ​രാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്ന​തു​കൊണ്ട്‌ അവരുടെ ദേഹി​കൾക്ക്‌ അഥവാ രക്തത്തിന്‌ പ്രതി​കാ​ര​ത്തി​നാ​യി എങ്ങനെ നിലവി​ളി​ക്കാൻ കഴിയും? (സഭാ​പ്ര​സം​ഗി 9:5) കൊള​ളാം, കയീൻ ഹാബേ​ലി​നെ കൊന്ന​തി​നു​ശേഷം നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തം നിലവി​ളി​ച്ചി​ല്ലേ? യഹോവ അപ്പോൾ കയീ​നോ​ടു പറഞ്ഞു: “നീ എന്തു​ചെ​യ്‌തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമി​യിൽനി​ന്നു എന്നോടു നിലവി​ളി​ക്കു​ന്നു.” (ഉല്‌പത്തി 4:10, 11; എബ്രായർ 12:24) ഹാബേ​ലി​ന്റെ രക്തം അക്ഷരാർഥ​ത്തിൽ വാക്കുകൾ ഉച്ചരി​ക്കു​ക​യാ​യി​രു​ന്നു എന്നല്ല. പിന്നെ​യോ, ഹാബേൽ നിർദോ​ഷി​യായ ഒരു ഇരയായി മരിച്ചി​രു​ന്നു, അവന്റെ കൊല​പാ​തകൻ ശിക്ഷി​ക്ക​പ്പെ​ട​ണ​മെന്നു നീതി ആവശ്യ​പ്പെട്ടു. അതു​പോ​ലെ​തന്നെ, ആ ക്രിസ്‌തീയ രക്തസാ​ക്ഷി​കൾ നിർദോ​ഷി​കൾ ആണ്‌, നീതി​പ്ര​കാ​രം അവർക്കു​വേണ്ടി പ്രതി​കാ​രം ചെയ്യണം. (ലൂക്കൊസ്‌ 18:7, 8) പ്രതി​കാ​ര​ത്തി​നാ​യു​ളള നിലവി​ളി ഉച്ചത്തി​ലാണ്‌, കാരണം അനേകാ​യി​രങ്ങൾ അങ്ങനെ മരിച്ചി​ട്ടുണ്ട്‌.—താരത​മ്യം ചെയ്യുക: യിരെ​മ്യാ​വു 15:15, 16.

6. ഏതു നിർദോഷ രക്തച്ചൊ​രി​ച്ചി​ലി​നു പൊ.യു.മു. 607-ൽ പ്രതി​കാ​രം ചെയ്യ​പ്പെട്ടു?

6 വിശ്വാ​സ​ത്യാ​ഗം ഭവിച്ച യഹൂദ​യിൽ മനശ്ശെ രാജാവ്‌ പൊ.യു.മു. 716-ൽ സിംഹാ​സ​ന​സ്ഥ​നാ​യ​പ്പോ​ഴത്തെ അവസ്ഥ​യോ​ടും ഇതിനെ സാമ്യ​പ്പെ​ടു​ത്താൻ കഴിയും. അവൻ വളരെ നിർദോ​ഷ​രക്തം ചൊരി​ഞ്ഞു, സാധ്യ​ത​യ​നു​സ​രിച്ച്‌ യെശയ്യാ പ്രവാ​ച​കനെ ‘ഈർച്ച​വാ​ളാൽ അറുത്തു’കൊണ്ടു​പോ​ലും. (എബ്രായർ 11:37; 2 രാജാ​ക്കൻമാർ 21:16) പിൽക്കാ​ലത്തു മനശ്ശെ അനുത​പി​ക്കു​ക​യും മാററം വരുത്തു​ക​യും ചെയ്‌തെ​ങ്കി​ലും ആ രക്തപാ​തകം നിലനി​ന്നു. ബാബി​ലോ​ന്യർ പൊ.യു.മു. 607-ൽ യഹൂദ​രാ​ജ്യ​ത്തെ നശിപ്പി​ച്ച​പ്പോൾ, “മനശ്ശെ ചെയ്‌ത സകലപാ​പ​ങ്ങ​ളും നിമിത്തം യെഹൂ​ദയെ തന്റെ സന്നിധി​യിൽനി​ന്നു നീക്കി​ക്ക​ള​വാൻ ഇതു യഹോ​വ​യു​ടെ കല്‌പ​ന​പ്ര​കാ​രം തന്നേ അവർക്കു ഭവിച്ചു. അവൻ കുററ​മി​ല്ലാത്ത രക്തം ചൊരി​യി​ച്ചു യെരൂ​ശ​ലേ​മി​നെ കുററ​മി​ല്ലാത്ത രക്തം​കൊ​ണ്ടു നിറെ​ച്ച​തും ക്ഷമിപ്പാൻ യഹോ​വക്കു മനസ്സാ​യില്ല.”—2 രാജാ​ക്കൻമാർ 24:3, 4.

7. ‘വിശു​ദ്ധൻമാ​രു​ടെ രക്തം’ ചൊരി​ഞ്ഞ​തി​നു മുഖ്യ​മാ​യി ആരാണു കുററം വഹിക്കു​ന്നത്‌?

7 ബൈബിൾക്കാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ ഇന്നും ദൈവ​ത്തി​ന്റെ സാക്ഷി​കളെ കൊന്ന​വ​രിൽ പലരും ദീർഘ​കാ​ലം​മു​മ്പു മരിച്ചി​രി​ക്കാം. എങ്കിലും അവരുടെ രക്തസാ​ക്ഷി​ത്വ​ത്തിന്‌ ഇടയാ​ക്കിയ സംഘടന ഇപ്പോ​ഴും വളരെ​യ​ധി​കം സജീവ​മാണ്‌, രക്തപാ​ത​ക​മു​ള​ള​തു​മാണ്‌. അതു സാത്താന്റെ ഭൗമിക സ്ഥാപന​മാണ്‌, അവന്റെ ഭൗമിക സന്തതി​തന്നെ. അതിൽ മുഖ്യം വ്യാജ​മ​ത​ങ്ങ​ളു​ടെ ലോക​സാ​മ്രാ​ജ്യ​മായ മഹാബാ​ബി​ലോൻ ആണ്‌. a അവൾ “വിശു​ദ്ധൻമാ​രു​ടെ രക്തവും യേശു​വി​ന്റെ സാക്ഷി​ക​ളു​ടെ രക്തവും” കുടി​ച്ചി​രി​ക്കു​ന്ന​താ​യി വർണി​ക്ക​പ്പെ​ടു​ന്നു. അതെ “പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും രക്തം അവളിൽ അല്ലോ കണ്ടതു.” (വെളി​പ്പാ​ടു 17:5, 6; 18:24; എഫെസ്യർ 4:11; 1 കൊരി​ന്ത്യർ 12:28) രക്തപാ​ത​ക​ത്തി​ന്റെ എന്തൊരു ഭാരം! മഹാബാ​ബി​ലോൻ സ്ഥിതി​ചെ​യ്യു​ന്നി​ട​ത്തോ​ളം കാലം അവളുടെ ഇരകളു​ടെ രക്തം നീതി​ക്കാ​യി നിലവി​ളി​ക്കും.—വെളി​പ്പാ​ടു 19:1, 2.

8. (എ) യോഹ​ന്നാ​ന്റെ ആയുഷ്‌കാ​ലത്ത്‌ ഏതു രക്തസാ​ക്ഷി​മ​ര​ണങ്ങൾ ഉണ്ടായി? (ബി) റോമൻ ചക്രവർത്തി​മാർ ഏതു പീഡനങ്ങൾ ഇളക്കി​വി​ട്ടു?

8 ക്രൂര​നായ സർപ്പവും അവന്റെ ഭൗമിക സന്തതി​യും വർധി​ച്ചു​കൊ​ണ്ടി​രുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയ്‌ക്കെ​തി​രെ യുദ്ധം നടത്തി​യ​പ്പോൾ യോഹ​ന്നാൻതന്നെ ഒന്നാം നൂററാ​ണ്ടിൽ രക്തസാ​ക്ഷി​മ​രണം കണ്ടിട്ടുണ്ട്‌. നമ്മുടെ കർത്താവ്‌ സ്‌തം​ഭ​ത്തിൽ തറക്ക​പ്പെ​ട്ടത്‌ യോഹ​ന്നാൻ കണ്ടിരു​ന്നു, സ്‌തേ​ഫാ​നോ​സും തന്റെ സ്വന്തം സഹോ​ദ​ര​നായ യാക്കോ​ബും പത്രോ​സും പൗലോ​സും മററ്‌ അടുത്ത സഹകാ​രി​ക​ളും കൊല്ല​പ്പെ​ട്ട​പ്പോൾ അവൻ അതിജീ​വി​ക്കു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 19:26, 27; 21:15, 18, 19; പ്രവൃ​ത്തി​കൾ 7:59, 60; 8:2; 12:2; 2 തിമൊ​ഥെ​യൊസ്‌ 1:1; 4:6, 7) പൊ.യു. 64-ൽ റോമൻ ചക്രവർത്തി​യായ നീറോ ക്രിസ്‌ത്യാ​നി​കളെ ബലിയാ​ടാ​ക്കി, നഗരത്തി​നു തീവെ​ച്ച​തി​നു താനാണു കുററ​ക്കാ​ര​നെ​ന്നു​ളള ശ്രുതി​യെ നേരി​ടാൻ തീവെ​ച്ചത്‌ അവരാ​ണെന്ന്‌ ആരോ​പി​ച്ചു​കൊ​ണ്ടു​തന്നെ. ചരി​ത്ര​കാ​ര​നായ ററാസീ​റ​റസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “അവർ [ക്രിസ്‌ത്യാ​നി​കൾ] പരിഹാ​സ്യ​മായ രീതി​ക​ളാൽ മരിച്ചു; ചിലരെ കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ തോൽ ധരിപ്പി​ച്ചു, അനന്തരം നായ്‌ക്ക​ളാൽ പിച്ചി​ചീ​ന്ത​പ്പെ​ടു​ക​യും ചെയ്‌തു, ചിലർ [സ്‌തം​ഭ​ത്തിൽ തറക്ക​പ്പെട്ടു], b ചിലർ രാത്രി​യിൽ വെളി​ച്ച​ത്തി​നു​വേണ്ടി പന്തങ്ങളാ​യി എരിക്ക​പ്പെട്ടു.” ഡൊമീ​ഷ്യൻ ചക്രവർത്തി​യു​ടെ കീഴിൽ പീഡന​ത്തി​ന്റെ മറെറാ​രു തിരത്ത​ളളൽ (പൊ.യു. 81-96) യോഹ​ന്നാ​നെ പത്‌മോസ്‌ ദ്വീപി​ലേക്കു നാടു​ക​ട​ത്തു​ന്ന​തിൽ കലാശി​ക്കു​ക​യു​ണ്ടാ​യി. യേശു പറഞ്ഞതു​പോ​ലെ: “അവർ എന്നെ ഉപദ്ര​വി​ച്ചു എങ്കിൽ നിങ്ങ​ളെ​യും ഉപദ്ര​വി​ക്കും.”—യോഹ​ന്നാൻ 15:20; മത്തായി 10:22.

9. (എ) പൊ.യു. നാലാം നൂററാ​ണ്ടാ​യ​പ്പോ​ഴേ​ക്കും സാത്താൻ വഞ്ചനയു​ടെ ഏതു വിദഗ്‌ധോ​പ​ക​രണം ആനയിച്ചു, അത്‌ എന്തിന്റെ മുഖ്യ​ഭാ​ഗ​മാണ്‌? (ബി) ഒന്നും രണ്ടും ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചില ഭരണാ​ധി​കാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ എങ്ങനെ പെരു​മാ​റി?

9 പൊ.യു. നാലാം നൂററാ​ണ്ടാ​യ​പ്പോ​ഴേ​ക്കും പിശാ​ചായ സാത്താൻ ആകുന്ന ആ പഴയ സർപ്പം തന്റെ വഞ്ചനയു​ടെ വിദഗ്‌ധോ​പ​ക​ര​ണ​മായ ക്രൈ​സ്‌ത​വ​ലോ​ക​മാ​കുന്ന കപടമ​തത്തെ ആനയി​ച്ചി​രു​ന്നു—“ക്രിസ്‌തീയ” നാട്യ​മു​ളള ഒരു ബാബി​ലോ​ന്യ വ്യവസ്ഥി​തി തന്നെ. അതു സർപ്പത്തി​ന്റെ സന്തതി​യു​ടെ മുഖ്യ ഭാഗമാണ്‌, പരസ്‌പ​ര​വി​രു​ദ്ധ​മായ ഒട്ടനവധി വിഭാ​ഗ​ങ്ങ​ളാ​യി വികാ​സം​പ്രാ​പി​ച്ചു​മി​രി​ക്കു​ന്നു. പഴയകാ​ലത്തെ അവിശ്വസ്‌ത യഹൂദ​യെ​പ്പോ​ലെ ക്രൈ​സ്‌ത​വ​ലോ​കം ഭാരിച്ച രക്തക്കു​ററം വഹിക്കു​ന്നു, ഒന്നും രണ്ടും ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളിൽ രണ്ടുഭാ​ഗ​ത്തും ആഴമായി ഉൾപ്പെ​ട്ടി​രു​ന്ന​തി​നാൽത്തന്നെ. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചില രാഷ്‌ട്രീയ ഭരണാ​ധി​കാ​രി​കൾ ദൈവ​ത്തി​ന്റെ അഭിഷിക്ത ദാസൻമാ​രെ കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു​ളള ഒരു ഒഴിക​ഴി​വാ​യി​പോ​ലും ഈ യുദ്ധങ്ങളെ ഉപയോ​ഗി​ച്ചു. ഹിററ്‌ലർ യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ച്ചതു സംബന്ധി​ച്ചു റിപ്പോർട്ടു ചെയ്‌തു​കൊ​ണ്ടു ജർമനി​യിൽ സഭകളു​ടെ പോരാ​ട്ടം എന്ന ഫ്രിഡ്‌റിച്ച്‌ സിഫലി​ന്റെ (ജർമൻ) പുസ്‌ത​ക​ത്തി​ന്റെ ഒരു പുനര​വ​ലോ​കനം ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “അവരിൽ [സാക്ഷികൾ] മൂന്നി​ലൊ​രു ഭാഗം വധശി​ക്ഷ​യാ​ലോ മററ്‌ ഭീകര കൃത്യ​ങ്ങ​ളാ​ലോ പട്ടിണി​യാ​ലോ രോഗ​ത്താ​ലോ അടിമ​വേ​ല​യാ​ലോ കൊല്ല​പ്പെട്ടു. ഈ അടിച്ച​മർത്ത​ലി​ന്റെ കാഠി​ന്യ​ത്തി​നു മുൻകാല മാതൃ​ക​യി​ല്ലാ​യി​രു​ന്നു, അതു ദേശീയ സോഷ്യ​ലി​സ്‌റ​റിക്‌ ആദർശ​വാ​ദ​ത്തോ​ടു യോജി​ക്കാൻ കഴിയാത്ത അനുര​ഞ്‌ജ​ന​മി​ല്ലാത്ത വിശ്വാ​സ​ത്തി​ന്റെ ഫലമാ​യി​രു​ന്നു.” സത്യമാ​യും ക്രൈ​സ്‌ത​വ​ലോ​ക​ത്തെ​യും അതിന്റെ പുരോ​ഹി​ത​വർഗ​ത്തെ​യും സംബന്ധിച്ച്‌ ഇപ്രകാ​രം പറയാൻ കഴിയും: “നിന്റെ ഉടുപ്പി​ന്റെ വിളു​മ്പി​ലും കുററ​മി​ല്ലാത്ത സാധു​ക്ക​ളു​ടെ രക്തം കാണുന്നു”.—യിരെ​മ്യാ​വു 2:34. c

10. പല രാജ്യ​ങ്ങ​ളി​ലും മഹാപു​രു​ഷാ​ര​ത്തി​ലെ ചെറു​പ്പ​ക്കാർ ഏതു പീഡനം അനുഭ​വി​ക്കു​ക​യു​ണ്ടാ​യി?

10 മഹാപു​രു​ഷാ​ര​ത്തി​ലെ വിശ്വ​സ്‌ത​രായ ചെറു​പ്പ​ക്കാർ 1935-നു ശേഷം പല രാജ്യ​ങ്ങ​ളി​ലും പീഡന​ത്തി​ന്റെ സിംഹ​ഭാ​ഗ​വും അനുഭ​വി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9) യൂറോ​പ്പിൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​പ്പോൾ ഒരു പട്ടണത്തിൽ മാത്രം യഹോ​വ​യു​ടെ 14 യുവസാ​ക്ഷി​കൾ തൂക്കി​ക്കൊ​ല്ല​പ്പെട്ടു. അവരുടെ കുററ​മോ? “യുദ്ധം അഭ്യസി”ക്കാനുളള വിസമ്മതം. (യെശയ്യാ​വു 2:4) കുറേ​ക്കൂ​ടെ അടുത്ത കാലത്തു പൗരസ്‌ത്യ​ദേ​ശ​ത്തും ആഫ്രി​ക്ക​യി​ലും ഇതേ പ്രശ്‌ന​ത്തി​നു ചെറു​പ്പ​ക്കാർ അടിച്ചു​കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്നു അല്ലെങ്കിൽ വെടി​വെ​ച്ചു​കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ യുവര​ക്ത​സാ​ക്ഷി​കൾക്ക്‌, യേശു​ക്രി​സ്‌തു​വി​ന്റെ അഭിഷിക്ത അനുഗാ​മി​ക​ളു​ടെ യോഗ്യ​രായ തുണയാ​ളി​കൾക്കു വാഗ്‌ദത്തം ചെയ്യപ്പെട്ട പുതിയ ഭൂമി​യി​ലേക്കു തീർച്ച​യാ​യും ഒരു പുനരു​ത്ഥാ​നം ലഭിക്കും.—2 പത്രൊസ്‌ 3:13; താരത​മ്യം ചെയ്യുക: സങ്കീർത്തനം 110:3; മത്തായി 25:34-40; ലൂക്കൊസ്‌ 20:37, 38.

ഒരു വെളള​നി​ല​യ​ങ്കി

11. രക്തസാ​ക്ഷി​ക​ളായ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഒരു “വെളള​നി​ല​യങ്കി” സ്വീക​രി​ക്കു​ന്നത്‌ ഏതർഥ​ത്തിൽ?

11 പുരാതന കാലത്തെ നിർമ​ല​താ​പാ​ല​ക​രു​ടെ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു ക്രോ​ഡീ​ക​രി​ച്ചെ​ഴു​തി​യ​ശേഷം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞു: “അവർ എല്ലാവ​രും വിശ്വാ​സ​ത്താൽ സാക്ഷ്യം ലഭിച്ചി​ട്ടും വാഗ്‌ദ​ത്ത​നി​വൃ​ത്തി പ്രാപി​ച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപി​ക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു ദൈവം നമുക്കു വേണ്ടി ഏററവും [ഏറെ, NW] നല്ലതൊ​ന്നു മുൻക​രു​തി​യി​രു​ന്നു.” (എബ്രായർ 11:39, 40) പൗലോ​സും മററ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും പ്രതീ​ക്ഷി​ക്കുന്ന ‘ഏറെ നല്ലത്‌’ എന്താണ്‌? യോഹ​ന്നാൻ അത്‌ ഇവിടെ ദർശന​ത്തിൽ കാണുന്നു; “അപ്പോൾ അവരിൽ ഓരോ​രു​ത്ത​ന്നും വെളള​നി​ല​യങ്കി കൊടു​ത്തു; അവരെ​പ്പോ​ലെ കൊല്ല​പ്പെ​ടു​വാ​നി​രി​ക്കുന്ന സഹഭൃ​ത്യൻമാ​രും സഹോ​ദ​രൻമാ​രും വന്നുതി​ക​യു​വോ​ളം അല്‌പ​കാ​ലം കൂടെ സ്വസ്ഥമാ​യി പാർക്കേണം എന്നു അവർക്കു അരുള​പ്പാ​ടു​ണ്ടാ​യി.” (വെളി​പ്പാ​ടു 6:11) അവർക്ക്‌ ഒരു “വെളള​നി​ല​യങ്കി” ലഭിക്കു​ന്നത്‌ അമർത്ത്യ ആത്മജീ​വി​ക​ളെന്ന നിലയി​ലു​ളള അവരുടെ പുനരു​ത്ഥാ​ന​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. മേലാൽ അവർ യാഗപീ​ഠ​ത്തിൻകീ​ഴിൽ അറുക്ക​പ്പെട്ട ദേഹി​ക​ളാ​യി കിടക്കു​ന്നില്ല, പിന്നെ​യോ, അവർ ദൈവ​ത്തി​ന്റെ സ്വർഗീയ സിംഹാ​സ​ന​ത്തിൻ മുമ്പാകെ ആരാധി​ക്കുന്ന 24 മൂപ്പൻമാ​രു​ടെ സംഘത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു. അവർ രാജകീയ പദവി​ക​ളി​ലേക്കു പ്രവേ​ശി​ച്ചി​രി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവിടെ അവർക്കു​തന്നെ സിംഹാ​സ​നങ്ങൾ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ “വെളള​യു​ടു​പ്പു ധരിച്ച”വരാണ്‌, അവർ യഹോ​വ​യു​ടെ മുമ്പാകെ ആ സ്വർഗീയ സദസ്സിൽ ഒരു മാന്യ​മായ സ്ഥാനത്തിന്‌ അർഹരും നീതി​മാൻമാ​രു​മാ​യി വിധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അർഥമാ​ക്കു​ന്ന​തു​തന്നെ. ഇതു സർദിസ്‌ സഭയിലെ ക്രിസ്‌ത്യാ​നി​ക​ളോ​ടു​ളള യേശു​വി​ന്റെ വാഗ്‌ദ​ത്ത​ത്തി​ന്റെ നിവൃ​ത്തി​യാ​യി​ട്ടു​കൂ​ടെ​യാണ്‌: “ജയിക്കു​ന്നവൻ വെളള​യു​ടു​പ്പു ധരിക്കും.”—വെളി​പ്പാ​ടു 3:5; 4:4; 1 പത്രൊസ്‌ 1:4.

12. പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷി​ക്തർ ‘അല്‌പ​കാ​ലം കൂടെ സ്വസ്ഥമാ​യി പാർക്കു’ന്നത്‌ ഏതു വിധത്തിൽ, എപ്പോൾ വരെ?

12 ഈ സ്വർഗീയ പുനരു​ത്ഥാ​നം 1918-ൽ തുടങ്ങി​യെന്നു സകല​തെ​ളി​വും സൂചി​പ്പി​ക്കു​ന്നു, 1914-ലെ യേശു​വി​ന്റെ സിംഹാ​സ​നാ​രോ​ഹ​ണ​ത്തി​നും പിശാ​ചിൽനി​ന്നും ഭൂതങ്ങ​ളിൽനി​ന്നും സ്വർഗത്തെ ശുദ്ധീ​ക​രിച്ച്‌ തന്റെ രാജകീയ ജയിച്ച​ടക്കൽ തുടങ്ങാ​നു​ളള അവന്റെ യാത്രാ​പു​റ​പ്പാ​ടി​നും ശേഷം​തന്നെ. എങ്കിലും, പുനരു​ത്ഥാ​നം പ്രാപിച്ച ആ അഭിഷി​ക്ത​രോ​ടു “സഹഭൃ​ത്യൻമാ​രും . . . വന്നുതി​ക​യു​വോ​ളം അല്‌പ​കാ​ലം കൂടെ സ്വസ്ഥമാ​യി പാർക്കേണം” എന്നു പറയ​പ്പെട്ടു. ഭൂമി​യിൽ ശേഷി​ച്ചി​രി​ക്കുന്ന യോഹ​ന്നാൻവർഗം പീഡന​ത്തി​ന്റെ​യും പരി​ശോ​ധ​ന​യു​ടെ​യും കീഴിൽ തങ്ങളുടെ നിർമലത തെളി​യി​ക്കേ​ണ്ട​തുണ്ട്‌, ഇവരിൽ ചിലർ ഇനിയും കൊല്ല​പ്പെ​ട്ടേ​ക്കാം. എങ്കിലും, ഒടുവിൽ മഹാബാ​ബി​ലോ​നും അവളുടെ രാഷ്‌ട്രീയ ജാരൻമാ​രും ചൊരിഞ്ഞ നീതി​യു​ളള സകലര​ക്ത​ത്തി​നും വേണ്ടി പ്രതി​കാ​രം ചെയ്യ​പ്പെ​ടും. അതുവ​രെ​യു​ളള സമയത്ത്‌, പുനരു​ത്ഥാ​നം പ്രാപി​ച്ചവർ നിസ്സം​ശ​യ​മാ​യും തങ്ങളുടെ സ്വർഗീയ ചുമത​ല​ക​ളിൽ തിരക്കു​ള​ള​വ​രാണ്‌. അവർ വിശ്ര​മി​ക്കു​ന്നതു പരമാ​ന​ന്ദ​ത്തോ​ടെ നിഷ്‌ക്രി​യ​ത്വ​ത്തി​ലേക്കു പിൻമാ​റി​ക്കൊ​ണ്ടല്ല, പിന്നെ​യോ യഹോ​വ​യു​ടെ പ്രതി​കാര ദിവസ​ത്തി​നാ​യി ക്ഷമാപൂർവം കാത്തി​രി​ക്കു​ന്ന​തി​ലാണ്‌. (യെശയ്യാ​വു 34:8; റോമർ 12:19) അവർ വ്യാജ​മ​ത​ത്തി​ന്റെ നാശം കാണു​ക​യും “വിളി​ക്ക​പ്പെ​ട്ട​വ​രും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും വിശ്വ​സ്‌തരു”മെന്ന നിലയിൽ സാത്താന്റെ ദുഷ്ട സന്തതി​യു​ടെ മറെറല്ലാ ഭാഗങ്ങ​ളിൻമേ​ലും ന്യായ​വി​ധി നടപ്പാ​ക്കു​ന്ന​തിൽ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ അനുഗ​മി​ക്കു​ക​യും ചെയ്യു​മ്പോൾ അവരുടെ വിശ്രമം അവസാ​നി​ക്കും.—വെളി​പ്പാ​ടു 2:26, 27; 17:14; റോമർ 16:20.

‘മരിച്ചവർ ആദ്യം ഉയിർത്തെ​ഴു​ന്നേൽക്കും’

13, 14. (എ) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറയു​ന്ന​ത​നു​സ​രി​ച്ചു സ്വർഗീയ പുനരു​ത്ഥാ​നം തുടങ്ങു​ന്ന​തെ​പ്പോൾ, പുനരു​ത്ഥാ​ന​പ്പെ​ടു​ന്നത്‌ ആർ? (ബി) കർത്താ​വി​ന്റെ ദിവസ​ത്തി​ലേക്ക്‌ അതിജീ​വി​ക്കുന്ന അഭിഷി​ക്തരെ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ന്നത്‌ എപ്പോൾ?

13 അഞ്ചാം മുദ്ര തുറന്ന​തി​ലൂ​ടെ നൽകപ്പെട്ട ഉൾക്കാഴ്‌ച സ്വർഗീയ പുനരു​ത്ഥാ​ന​ത്തോ​ടു ബന്ധപ്പെട്ട മററു തിരു​വെ​ഴു​ത്തു​ക​ളോ​ടു പൂർണ​മാ​യി യോജി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം എഴുതി: “കർത്താ​വി​ന്റെ പ്രത്യ​ക്ഷ​ത​വരെ ജീവ​നോ​ടെ ശേഷി​ക്കു​ന്ന​വ​രായ നാം നിദ്ര കൊണ്ട​വർക്കു മുമ്പാ​ക​യില്ല എന്നു ഞങ്ങൾ കർത്താ​വി​ന്റെ വചനത്താൽ നിങ്ങ​ളോ​ടു പറയുന്നു. കർത്താവു താൻ ഗംഭീ​ര​നാ​ദ​ത്തോ​ടും പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​ത്തോ​ടും​കൂ​ടെ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രി​ക​യും ക്രിസ്‌തു​വിൽ മരിച്ചവർ മുമ്പെ ഉയിർത്തെ​ഴു​ന്നേ​ല്‌ക്ക​യും ചെയ്യും. പിന്നെ ജീവ​നോ​ടെ ശേഷി​ക്കുന്ന നാം അവരോ​ടു ഒരുമി​ച്ചു ആകാശ​ത്തിൽ കർത്താ​വി​നെ എതി​രേ​ല്‌പാൻ മേഘങ്ങ​ളിൽ എടുക്ക​പ്പെ​ടും; ഇങ്ങനെ നാം എപ്പോ​ഴും കർത്താ​വി​നോ​ടു​കൂ​ടെ ഇരിക്കും.”—1 തെസ്സ​ലൊ​നീ​ക്യർ 4:15-17.

14 എന്തോരു ഉത്തേജ​ക​മായ കഥയാണ്‌ ഈ വാക്യങ്ങൾ പറയു​ന്നത്‌! യേശു​വി​ന്റെ സാന്നി​ധ്യം വരെ അതിജീ​വി​ക്കുന്ന യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രിൽപെ​ട്ട​വർക്ക്‌, അതായത്‌ അവന്റെ സാന്നി​ധ്യ​കാ​ലത്ത്‌ ഇപ്പോൾ ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു മുമ്പായി അതിനകം മരിച്ചു​പോ​യവർ സ്വർഗ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു. ക്രിസ്‌തു​വി​നോ​ടു​ളള ഐക്യ​ത്തിൽ മരിച്ച അത്തരക്കാർ ആദ്യം ഉയിർത്തെ​ഴു​ന്നേൽക്കു​ന്നു. യേശു ഇറങ്ങി​വ​രി​ക​യും, അതായത്‌ അവരി​ലേക്കു തന്റെ ശ്രദ്ധ തിരി​ക്കു​ക​യും അവർക്ക്‌ “വെളള​നി​ല​യങ്കി” നൽകി​ക്കൊണ്ട്‌ ആത്മജീ​വ​നി​ലേക്ക്‌ അവരെ ഉയിർപ്പി​ക്കു​ക​യും ചെയ്യുന്നു. അനന്തരം, പിന്നെ​യും മനുഷ്യ​രാ​യി ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ന്നവർ അവരുടെ ഭൗമി​ക​ഗതി പൂർത്തി​യാ​ക്കു​ന്നു, അവരിൽ പലരും എതിരാ​ളി​ക​ളു​ടെ കരങ്ങളാൽ ക്രൂര​മാ​യി മരിച്ചു​കൊ​ണ്ടു​തന്നെ. എന്നിരു​ന്നാ​ലും, അവർ തങ്ങളുടെ മുൻഗാ​മി​ക​ളെ​പ്പോ​ലെ മരണത്തിൽ ഉറങ്ങി കിടക്കു​ന്നില്ല. പിന്നെ​യോ അവർ മരിക്കു​മ്പോൾ പെട്ടെന്നു മാററ​പ്പെ​ടു​ന്നു—“കണ്ണി​മെ​ക്കു​ന്നി​ട​യിൽ”—യേശു​വി​നോ​ടും ക്രിസ്‌തു​വി​ന്റെ സഹ ശരീരാം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം ആയിരി​ക്കാൻ സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നു. (1 കൊരി​ന്ത്യർ 15:50-52; താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 14:13.) അതു​കൊണ്ട്‌, അപ്പോ​ക്ക​ലി​പ്‌സി​ലെ നാലു കുതി​ര​ക്കാർ അവരുടെ സവാരി തുടങ്ങി​യ​ശേഷം ഉടനെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ പുനരു​ത്ഥാ​നം തുടങ്ങു​ന്നു.

15. (എ) അഞ്ചാം മുദ്ര​യു​ടെ തുറക്കൽ എന്തു സുവാർത്ത പ്രദാനം ചെയ്‌തി​രി​ക്കു​ന്നു? (ബി) വെളള​ക്കു​തി​ര​പ്പു​റ​ത്തി​രി​ക്കുന്ന ജേതാ​വി​ന്റെ സവാരി ഉച്ചാവ​സ്ഥ​യിൽ എത്തുന്ന​തെ​ങ്ങനെ?

15 ചുരു​ളി​ലെ ഈ അഞ്ചാം മുദ്ര​യു​ടെ തുറക്കൽ മരണ​ത്തോ​ളം വിശ്വ​സ്‌ത​രാ​യി​രു​ന്നു വിജയം​വ​രിച്ച നിർമ​ല​താ​പാ​ല​കരെ സംബന്ധി​ച്ചു സുവാർത്ത പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ അതു സാത്താ​നും അവന്റെ സന്തതി​ക്കും യാതൊ​രു സുവാർത്ത​യും നൽകു​ന്നില്ല. വെളള​ക്കു​തി​ര​പ്പു​റ​ത്തി​രി​ക്കുന്ന ജേതാ​വി​ന്റെ സവാരി അപ്രതി​രോ​ധ്യ​മാ​യി തുടരു​ന്നു, “ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു”ന്ന ലോക​ത്തോ​ടു​ളള ഒരു കണക്കു​തീർപ്പി​ന്റെ ഘട്ടത്തിൽ ഉച്ചാവ​സ്ഥ​യിൽ എത്തുക​യും ചെയ്യുന്നു. (1 യോഹ​ന്നാൻ 5:19) കുഞ്ഞാട്‌ ആറാം മുദ്ര തുറക്കു​മ്പോൾ ഇതു വ്യക്തമാ​ക്ക​പ്പെ​ടു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a മഹാബാബിലോന്റെ താദാ​ത്മ്യം വിശദ​മാ​യി 33-ാം അധ്യാ​യ​ത്തിൽ ചർച്ച​ചെ​യ്‌തി​രി​ക്കു​ന്നു.

b ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ 1577-ാം പേജിലെ അനുബന്ധം 5C, “ദണ്ഡന സ്‌തംഭം” എന്നതു താരത​മ്യം ചെയ്യുക.

c മതത്തിന്റെ രക്തപാ​ത​ക​ത്തി​ന്റെ തെളിവ്‌ 36-ാം അധ്യാ​യ​ത്തിൽ കൂടുതൽ വിശദ​മാ​യി നൽകി​യി​ട്ടുണ്ട്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[102-ാം പേജിലെ ചതുരം]

‘അറുക്ക​പ്പെട്ട ദേഹികൾ’

ഫ്രഞ്ച്‌ പ്രൊ​ട്ട​സ്‌റ​റൻറ്‌ മാതാ​പി​താ​ക്കൾക്കു ജനിച്ച 18-ാം നൂററാ​ണ്ടി​ലെ ഒരു ഇംഗ്ലീഷ്‌ പ്രൊ​ട്ട​സ്‌റ​റൻറു​കാ​ര​നായ ജോൺ ജോർട്ടിൻ ഇപ്രകാ​രം പറയു​ന്ന​താ​യി മക്ലി​ന്റോ​ക്കി​ന്റെ​യും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പീ​ഡിയ ഉദ്ധരി​ക്കു​ന്നു: “പീഡനം തുടങ്ങു​ന്നി​ടത്തു ക്രിസ്‌ത്യാ​നി​ത്വം അസ്‌ത​മി​ക്കു​ന്നു . . . ക്രിസ്‌ത്യാ​നി​ത്വം [റോമാ] സാമ്രാ​ജ്യ​ത്തി​ന്റെ മതമായി സ്ഥാപി​ക്ക​പ്പെ​ട്ട​ശേ​ഷ​വും അതിലെ ശുശ്രൂ​ഷ​കർക്ക്‌ ധനവും മാഹാ​ത്മ്യ​വും ലഭിച്ച​ശേ​ഷ​വു​മാ​യി​രു​ന്നു പീഡന​മാ​കുന്ന പൈശാ​ചിക തിൻമ ഭയങ്കര​ശക്തി പ്രാപി​ച്ച​തും സുവി​ശേ​ഷ​മ​ത​ത്തിൻമേൽ അതിന്റെ നാശക​ര​മായ സ്വാധീ​നം പ്രയോ​ഗി​ച്ച​തും.”

[ചിത്രങ്ങൾ]

“അവരിൽ ഓരോ​രു​ത്ത​ന്നും വെളള​നി​ല​യങ്കി കൊടു​ത്തു”