വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ ആദ്യസ്‌നേഹം പുനർജ്വലിപ്പിക്കുക!

ആ ആദ്യസ്‌നേഹം പുനർജ്വലിപ്പിക്കുക!

അധ്യായം 7

ആ ആദ്യസ്‌നേഹം പുനർജ്വ​ലി​പ്പി​ക്കുക!

എഫേസോസ്‌

1. യേശു​വി​ന്റെ ഒന്നാമത്തെ സന്ദേശം ഏതു സഭയ്‌ക്കാണ്‌, മേൽവി​ചാ​ര​കൻമാ​രെ അവൻ എന്ത്‌ ഓർമി​പ്പി​ക്കു​ന്നു?

 യേശു​വി​ന്റെ ഒന്നാമത്തെ സന്ദേശം പത്‌മോസ്‌ ദ്വീപി​നു സമീപം ഏഷ്യാ​മൈ​ന​റിൽ അക്കാലത്തു തഴച്ചു​വ​ളർന്നി​രുന്ന ഒരു തീരദേശ നഗരമായ എഫേ​സോ​സി​ലെ സഭയ്‌ക്കാണ്‌. അവൻ യോഹ​ന്നാ​നോ​ടു കല്‌പി​ക്കു​ന്നു: “എഫെ​സൊ​സി​ലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടി​ച്ചും​കൊ​ണ്ടു ഏഴു പൊൻനി​ല​വി​ള​ക്കു​ക​ളു​ടെ നടുവിൽ നടക്കു​ന്നവൻ അരുളി​ച്ചെ​യ്യു​ന്നതു.” (വെളി​പ്പാ​ടു 2:1) മററ്‌ ആറു സന്ദേശ​ങ്ങ​ളി​ലെ​പ്പോ​ലെ യേശു ഇവിടെ തന്റെ ആധികാ​രിക സ്ഥാനത്തെ കുറി​ക്കുന്ന ഒരു സവി​ശേ​ഷ​ത​യി​ലേക്കു ശ്രദ്ധ ആകർഷി​ക്കു​ന്നു. സകല മൂപ്പൻമാ​രും തന്റെ സംരക്ഷ​ണാ​ത്മക മേൽനോ​ട്ട​ത്തി​ലാ​ണെ​ന്നും താൻ സകല സഭക​ളെ​യും പരി​ശോ​ധി​ക്കു​ന്നു​വെ​ന്നും എഫേ​സോ​സി​ലു​ളള മേൽവി​ചാ​ര​കൻമാ​രെ അവൻ ഓർമി​പ്പി​ക്കു​ന്നു. മൂപ്പൻമാ​രു​ടെ​മേൽ ദൃഷ്ടി​വെ​ച്ചു​കൊ​ണ്ടും സഭയോ​ടു സഹവസി​ക്കുന്ന എല്ലാവ​രെ​യും ദയാപൂർവം മേയി​ച്ചു​കൊ​ണ്ടും നമ്മുടെ 20-ാം നൂററാ​ണ്ടു​വരെ ഈ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ശിരസ്ഥാ​നം പ്രയോ​ഗി​ക്കു​ന്ന​തിൽ അവൻ തുടർന്നി​രി​ക്കു​ന്നു. വെളിച്ചം കൂടുതൽ ശോഭ​യോ​ടെ പ്രകാ​ശി​ക്കു​ന്ന​തിന്‌ അവൻ സഭാ​ക്ര​മീ​ക​ര​ണങ്ങൾ സമയാ​സ​മ​യ​ങ്ങ​ളിൽ പരിഷ്‌ക​രി​ക്കു​ന്നു. അതെ, ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തിൻമേൽ യേശു​വാണ്‌ മുഖ്യ ഇടയൻ.—മത്തായി 11:28-30; 1 പത്രൊസ്‌ 5:2-4.

2. (എ) എഫേസ്യ​സ​ഭയെ ഏതു നല്ലകാ​ര്യ​ങ്ങൾക്ക്‌ യേശു അഭിന​ന്ദി​ച്ചു? (ബി) എഫേസ്യ​മൂ​പ്പൻമാർ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ഏതു ബുദ്ധ്യു​പ​ദേശം പ്രത്യ​ക്ഷ​ത്തിൽ അനുസ​രി​ച്ചി​രു​ന്നു?

2 യേശു തന്റെ ഏഴു സന്ദേശ​ങ്ങ​ളിൽ രണ്ടെണ്ണ​മൊ​ഴി​കെ ബാക്കി എല്ലാം അഭിന​ന്ദ​ന​ത്തി​ന്റെ ഊഷ്‌മള വാക്കു​ക​ളോ​ടെ ആരംഭി​ച്ചു​കൊണ്ട്‌ ഒരു മാതൃക വെക്കുന്നു. എഫേസ്യർക്കു​വേണ്ടി യേശു​വിന്‌ ഈ സന്ദേശ​മുണ്ട്‌: “ഞാൻ നിന്റെ പ്രവൃ​ത്തി​യും പ്രയത്‌ന​വും സഹിഷ്‌ണു​ത​യും കൊള​ള​രു​താ​ത്ത​വരെ നിനക്കു സഹിച്ചു​കൂ​ടാ​ത്ത​തും അപ്പൊ​സ്‌ത​ലൻമാ​ര​ല്ലാ​തി​രി​ക്കെ തങ്ങൾ അപ്പൊ​സ്‌ത​ലൻമാർ എന്നു പറയു​ന്ന​വരെ നീ പരീക്ഷി​ച്ചു കളളൻമാർ എന്നു കണ്ടതും, നിനക്കു സഹിഷ്‌ണു​ത​യു​ള​ള​തും എന്റെ നാമം​നി​മി​ത്തം നീ സഹിച്ച​തും തളർന്നു​പോ​കാ​ഞ്ഞ​തും ഞാൻ അറിയു​ന്നു.” (വെളി​പ്പാ​ടു 2:2, 3) ആട്ടിൻകൂ​ട്ട​ത്തി​നു ശല്യം​ചെ​യ്യുന്ന വിശ്വാ​സ​ത്യാ​ഗി​ക​ളായ “കൊടിയ ചെന്നായ്‌ക്ക”ളെക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർഷങ്ങൾക്കു മുൻപ്‌ എഫേ​സോ​സി​ലെ മൂപ്പൻമാർക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. തന്റെതന്നെ അക്ഷീണ ദൃഷ്ടാന്തം പിൻപ​റ​റി​ക്കൊണ്ട്‌ “ഉണർന്നി​രി”ക്കാനും അവൻ ആ മൂപ്പൻമാ​രോ​ടു പറഞ്ഞി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:29, 31) യേശു ഇപ്പോൾ അവരുടെ പ്രയത്‌ന​ത്തി​നും സഹിഷ്‌ണു​ത​ക്കും അവർ തളർന്നു​പോ​കാ​ത്ത​തി​നും അവരെ അഭിന​ന്ദി​ക്കു​ന്ന​തു​കൊണ്ട്‌ അവർ ആ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കി​യി​ട്ടു​ണ്ടാ​കണം.

3. (എ) “കളളയ​പ്പൊ​സ്‌ത​ലൻമാർ” നമ്മുടെ നാളു​ക​ളി​ലെ വിശ്വ​സ്‌തരെ വഞ്ചിക്കാൻ ശ്രമി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) വിശ്വാ​സ​ത്യാ​ഗി​കളെ സംബന്ധിച്ച്‌ പത്രോസ്‌ എന്തു മുന്നറി​യി​പ്പു നൽകി?

3 കർത്താ​വി​ന്റെ ദിവസ​ത്തി​ലും “ശിഷ്യൻമാ​രെ തങ്ങളുടെ പിന്നാലെ വലിച്ചു​ക​ള​വാ​നാ​യി വിപരീ​തോ​പ​ദേശം പ്രസ്‌താ​വി​ക്കുന്ന” “കളളയ​പ്പൊ​സ്‌ത​ലൻമാർ” പ്രത്യ​ക്ഷ​പ്പെ​ട്ടി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 11:13; പ്രവൃ​ത്തി​കൾ 20:30; വെളി​പ്പാ​ടു 1:10) അവർ പരസ്‌പ​ര​വി​രു​ദ്ധ​മായ എല്ലാ വിഭാ​ഗീയ മതങ്ങളി​ലും നൻമ കാണു​ക​യും ദൈവ​ത്തി​നൊ​രു സ്ഥാപന​മി​ല്ലെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും യേശു 1914-ൽ രാജ്യാ​ധി​കാ​രം സ്വീക​രി​ച്ചു​വെ​ന്ന​തി​നെ നിഷേ​ധി​ക്കു​ക​യും ചെയ്യുന്നു. അവർ 2 പത്രൊസ്‌ 3:3, 4-ലെ പ്രവചനം നിവർത്തി​ക്കു​ന്നു: ‘അവന്റെ പ്രത്യ​ക്ഷ​ത​യു​ടെ വാഗ്‌ദത്തം എവിടെ? പിതാ​ക്കൻമാർ നിദ്ര​കൊ​ണ്ട​ശേഷം സകലവും സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ ഇരുന്ന​തു​പോ​ലെ തന്നേ ഇരിക്കു​ന്നു എന്നു പറഞ്ഞു സ്വന്ത​മോ​ഹ​ങ്ങളെ അനുസ​രി​ച്ചു നടക്കുന്ന പരിഹാ​സി​കൾ പരിഹാ​സ​ത്തോ​ടെ അന്ത്യകാ​ലത്തു വരും.’

4. (എ) പരിഹാ​സി​ക​ളു​ടെ അഹങ്കാ​ര​വും മത്സരവും എങ്ങനെ പ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു? (ബി) നുണയൻമാ​രായ എതിരാ​ളി​കൾക്കെ​തി​രെ എന്തു നടപടി സ്വീക​രി​ച്ചു​കൊണ്ട്‌ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾ തങ്ങൾ എഫേസ്യ​രെ​പ്പോ​ലെ​യാ​കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു?

4 ഈ പരിഹാ​സി​കൾ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ പരസ്യ​പ്ര​ഖ്യാ​പനം നടത്തു​ക​യെന്ന ആശയം സംബന്ധി​ച്ചു മത്സരി​ക്കു​ന്നു. (റോമർ 10:10) അവർ തങ്ങളുടെ മുൻ സഹകാ​രി​ക​ളെ​ക്കു​റി​ച്ചു വ്യാജ​മായ റിപ്പോർട്ടു​കൾ പ്രചരി​പ്പി​ക്കു​ന്ന​തി​നു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​ക​രു​ടെ പിൻബ​ല​വും വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളു​ടെ​യും ടിവി നിലയ​ങ്ങ​ളു​ടെ​യും സഹായ​വും നേടി​യി​രി​ക്കു​ന്നു. ഈ വഞ്ചകരു​ടെ സംസാ​ര​വും നടത്തയും ശരിയ​ല്ലെന്നു വിശ്വ​സ്‌ത​രാ​യവർ താമസം​വി​നാ മനസ്സി​ലാ​ക്കു​ന്നു. എഫേസ്യ​രെ​പ്പോ​ലെ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ ‘കൊള​ള​രു​താ​ത്ത​വരെ സഹിച്ചു​കൂ​ടാത്ത’തിനാൽ അവർ അവരെ തങ്ങളുടെ സഭകളിൽനി​ന്നു പുറത്താ​ക്കു​ന്നു. a

5. (എ) എഫേസ്യർക്ക്‌ എന്തു ബലഹീ​ന​ത​യു​ണ്ടെന്ന്‌ യേശു പറഞ്ഞു? (ബി) എഫേസ്യർ ഏതു വാക്കുകൾ ഓർമി​ക്കേ​ണ്ടി​യി​രു​ന്നു?

5 എന്നിരു​ന്നാ​ലും ഇപ്പോൾ യേശു ഏഴു സഭകളിൽ അഞ്ചെണ്ണ​ത്തോ​ടു ചെയ്യു​ന്ന​തു​പോ​ലെ, ഒരു ഗുരു​ത​ര​മായ പ്രശ്‌നം വേർതി​രി​ച്ചു കാണി​ക്കു​ന്നു. അവൻ എഫേസ്യ​രോ​ടി​ങ്ങനെ പറയുന്നു: “എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടു​ക​ളഞ്ഞു എന്നു ഒരു കുററം നിന്നെ​ക്കു​റി​ച്ചു പറവാ​നു​ണ്ടു.” (വെളി​പ്പാ​ടു 2:4) ഇക്കാര്യ​ത്തിൽ അവർ പരാജ​യ​പ്പെ​ടാൻ പാടി​ല്ലാ​യി​രു​ന്നു, എന്തെന്നാൽ ദൈവം “നമ്മെ സ്‌നേ​ഹിച്ച മഹാ സ്‌നേഹ”ത്തെ പരാമർശി​ച്ചു​കൊണ്ട്‌ പൗലോസ്‌ 35 വർഷം മുൻപ്‌ അവർക്കെ​ഴു​തി​യി​രു​ന്നു. കൂടാതെ അദ്ദേഹം അവരെ ഇങ്ങനെ പ്രബോ​ധി​പ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു: “പ്രിയ മക്കൾ എന്നപോ​ലെ ദൈവത്തെ അനുക​രി​പ്പിൻ. ക്രിസ്‌തു​വും നിങ്ങളെ സ്‌നേ​ഹി​ച്ചു . . . അർപ്പി​ച്ച​തു​പോ​ലെ സ്‌നേ​ഹ​ത്തിൽ നടപ്പിൻ.” (എഫെസ്യർ 2:4; 5:1, 2) കൂടു​ത​ലാ​യി യേശു​വി​ന്റെ ഈ വാക്കുകൾ അവരുടെ ഹൃദയ​ങ്ങ​ളിൽ മായാതെ പതിഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​രി​ക്കണം: “നമ്മുടെ ദൈവ​മായ കർത്താവു ഏകകർത്താ​വു. നിന്റെ ദൈവ​മായ കർത്താ​വി​നെ [യഹോവയെ, NW] നീ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണാ​ത്മാ​വോ​ടും പൂർണ്ണ​മ​ന​സ്സോ​ടും പൂർണ്ണ​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം.” (മർക്കൊസ്‌ 12:29-31) എഫേസ്യർക്ക്‌ ആ ആദ്യസ്‌നേഹം നഷ്ടപ്പെ​ട്ടി​രു​ന്നു.

6. (എ) സഭയിൽ നാം പഴമക്കാ​രോ പുതു​താ​യി സഹവസി​ക്കു​ന്ന​വ​രോ ആരായി​രു​ന്നാ​ലും ഏത്‌ അപകട​ത്തി​നും പ്രവണ​ത​കൾക്കും എതിരെ നാം സൂക്ഷി​ക്കണം? (ബി) ദൈവ​ത്തോ​ടു​ളള നമ്മുടെ സ്‌നേഹം നമ്മെ എന്തു ചെയ്യാൻ പ്രേരി​പ്പി​ക്കണം?

6 സഭയിൽ നാം പഴമക്കാ​രോ പുതു​താ​യി സഹവസി​ക്കു​ന്ന​വ​രോ ആരായി​രു​ന്നാ​ലും യഹോ​വ​യോ​ടു​ളള നമ്മുടെ ആദ്യസ്‌നേഹം നഷ്ടപ്പെ​ടു​ന്ന​തി​നെ​തി​രെ നാം ജാഗ്രത പുലർത്തണം. ഈ നഷ്ടം എങ്ങനെ സംഭവി​ക്കാ​നി​ട​യുണ്ട്‌? ലൗകിക ജോലി​യോ​ടു​ളള നമ്മുടെ മമതയോ, വളരെ​യ​ധി​കം പണമു​ണ്ടാ​ക്കാ​നു​ളള ആഗ്രഹ​മോ, ഉല്ലാസാ​നു​ധാ​വ​ന​മോ നമ്മുടെ ജീവി​ത​ത്തിൽ വലിയ​കാ​ര്യ​മാ​യി​ത്തീ​രാൻ നാം അനുവ​ദി​ച്ചേ​ക്കാം. അങ്ങനെ നാം ആത്മീയ മനസ്ഥി​തി​ക്കാ​രാ​കു​ന്ന​തി​നു പകരം ജഡിക മനസ്ഥി​തി​ക്കാ​രാ​യി​ത്തീ​രാൻ ഇടയുണ്ട്‌. (റോമർ 8:5-8; 1 തിമൊ​ഥെ​യൊസ്‌ 4:8; 6:9, 10) അത്തരത്തി​ലു​ളള ഏതു പ്രവണ​ത​ക​ളെ​യും തിരു​ത്താ​നും ‘നമുക്കു​വേണ്ടി സ്വർഗ്ഗ​ത്തിൽ നിക്ഷേപം സ്വരൂപി’ക്കുന്നതി​നു ‘ഒന്നാമതു ദൈവ​ത്തി​ന്റെ രാജ്യ​വും അവന്റെ നീതി​യും അന്വേ​ഷി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാ’നും യഹോ​വ​യോ​ടു​ളള നമ്മുടെ സ്‌നേഹം നമ്മെ പ്രേരി​പ്പി​ക്കണം.—മത്തായി 6:19-21, 31-33.

7. (എ) യഹോ​വ​ക്കു​ളള നമ്മുടെ സേവനം എന്തിനാൽ പ്രേരി​ത​മാ​യി​രി​ക്കണം? (ബി) സ്‌നേ​ഹത്തെ സംബന്ധിച്ച്‌ യോഹ​ന്നാൻ എന്തു പറഞ്ഞു?

7 യഹോ​വ​ക്കു​ളള നമ്മുടെ സേവനം എപ്പോ​ഴും അവനോ​ടു​ളള അഗാധ​സ്ഥി​ത​മായ സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി​രി​ക്കട്ടെ. യഹോ​വ​യും ക്രിസ്‌തു​വും നമുക്കു​വേണ്ടി ചെയ്‌ത എല്ലാകാ​ര്യ​ങ്ങ​ളോ​ടും നമുക്കു തീക്ഷ്‌ണ​മായ വിലമ​തി​പ്പു​ള​ള​വ​രാ​യി​രി​ക്കാം. പിന്നീട്‌ യോഹ​ന്നാൻതന്നെ എഴുതി​യ​പ്ര​കാ​രം: “നാം ദൈവത്തെ സ്‌നേ​ഹി​ച്ചതല്ല, അവൻ നമ്മെ സ്‌നേ​ഹി​ച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായ​ശ്ചി​ത്തം ആകുവാൻ അയച്ചതു​തന്നേ സാക്ഷാൽ സ്‌നേഹം ആകുന്നു.” യോഹ​ന്നാൻ നമ്മോടു തുടർന്നു പറയുന്നു: “ദൈവം സ്‌നേഹം തന്നേ; സ്‌നേ​ഹ​ത്തിൽ വസിക്കു​ന്നവൻ ദൈവ​ത്തിൽ വസിക്കു​ന്നു; ദൈവം അവനി​ലും വസിക്കു​ന്നു.” യഹോ​വ​യോ​ടും കർത്താ​വായ യേശു​ക്രി​സ്‌തു​വി​നോ​ടും ദൈവ​ത്തി​ന്റെ ജീവനു​ളള വചന​ത്തോ​ടു​മു​ളള നമ്മുടെ സ്‌നേഹം മങ്ങി​പ്പോ​കാൻ നാം ഒരിക്ക​ലും അനുവ​ദി​ക്കാ​തി​രി​ക്കട്ടെ! ഈ സ്‌നേഹം നമുക്കു തീക്ഷ്‌ണ​മായ ദൈവ​സേ​വ​ന​ത്താൽ മാത്രമല്ല, ‘ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവർ സഹോ​ദ​ര​നെ​യും സ്‌നേ​ഹി​ക്കേണം എന്ന്‌ അവങ്കൽനി​ന്നു ലഭിച്ചി​രി​ക്കുന്ന കല്‌പന’ അനുസ​രി​ക്കു​ന്ന​തി​നാ​ലും പ്രകട​മാ​ക്കാൻ കഴിയും.—1 യോഹ​ന്നാൻ 4:10, 16, 20ബി; എബ്രായർ 4:12; കൂടാതെ ഇവയും കാണുക: 1 പത്രൊസ്‌ 4:8; കൊ​ലൊ​സ്സ്യർ 3:10-14; എഫെസ്യർ 4:15.

“ആദ്യത്തെ പ്രവൃത്തി ചെയ്‌ക”

8. എഫേസ്യർ എങ്ങനെ പ്രവർത്തി​ക്ക​ണ​മെന്ന്‌ യേശു പറഞ്ഞു?

8 നഷ്ടപ്പെ​ടു​വാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ, ആ എഫേസ്യർ ഒരിക്കൽ തങ്ങൾക്കു​ണ്ടാ​യി​രുന്ന സ്‌നേ​ഹത്തെ പുനർജ്വ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌. യേശു അവരോ​ടു പറയുന്നു: “നീ ഏതിൽനി​ന്നു വീണി​രി​ക്കു​ന്നു എന്നു ഓർത്തു മാനസാ​ന്ത​ര​പ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്‌ക; അല്ലാഞ്ഞാൽ ഞാൻ വരിക​യും നീ മാനസാ​ന്ത​ര​പ്പെ​ടാ​ഞ്ഞാൽ നിന്റെ നിലവി​ളക്കു അതിന്റെ നിലയിൽനി​ന്നു നീക്കു​ക​യും ചെയ്യും.” (വെളി​പ്പാ​ടു 2:5) എഫേ​സോസ്‌ സഭയിലെ ക്രിസ്‌ത്യാ​നി​കൾ ആ വാക്കുകൾ എങ്ങനെ സ്വീക​രി​ച്ചു? നമുക്ക​റി​യില്ല. അവർ അനുത​പി​ച്ചു​വെ​ന്നും യഹോ​വ​യോ​ടു​ളള അവരുടെ സ്‌നേ​ഹത്തെ വീണ്ടും ഉണർത്തു​ന്ന​തിൽ വിജയി​ച്ചു​വെ​ന്നും നാം പ്രതീ​ക്ഷി​ക്കു​ന്നു. അവർ അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ അവരുടെ വിളക്കു കെടു​ത്തി​ക്ക​ള​യു​ക​യും നിലവി​ളക്കു നീക്കം​ചെ​യ്യു​ക​യും ചെയ്‌തി​രി​ക്കും. സത്യം പ്രകാ​ശി​പ്പി​ക്കു​ന്ന​തി​നു​ളള അവരുടെ പദവി അവർക്കു നഷ്ടപ്പെ​ട്ടി​രി​ക്കും.

9. (എ) എഫേസ്യർക്കു​വേണ്ടി യേശു​വിന്‌ എന്തു പ്രോ​ത്സാ​ഹ​ജ​ന​ക​മായ വചനമു​ണ്ടാ​യി​രു​ന്നു? (ബി) യോഹ​ന്നാ​ന്റെ നാളി​നു​ശേ​ഷ​മു​ളള സഭകൾ എഫേസ്യർക്കു​ളള യേശു​വി​ന്റെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ട​തെ​ങ്ങനെ?

9 എന്നിരു​ന്നാ​ലും എഫേസ്യർക്കു​വേണ്ടി യേശു​വിന്‌ ഈ പ്രോ​ത്സാ​ഹ​ജ​ന​ക​മായ വചനമു​ണ്ടാ​യി​രു​ന്നു: “എങ്കിലും നിക്കൊ​ലാ​വ്യ​രു​ടെ നടപ്പു നീ പകെക്കു​ന്നു എന്നൊരു നൻമ നിനക്കു​ണ്ടു. അതു ഞാനും പകെക്കു​ന്നു.” (വെളി​പ്പാ​ടു 2:6, 7എ) കുറഞ്ഞ​പക്ഷം അവർ വിഭാ​ഗീ​യ​തയെ വെറുത്തു, കർത്താ​വായ യേശു​ക്രി​സ്‌തു അതിനെ വെറു​ക്കു​ന്ന​തു​പോ​ലെ​തന്നെ. എന്നിരു​ന്നാ​ലും, വർഷങ്ങൾ കടന്നു​പോ​യ​പ്പോൾ യേശു​വി​ന്റെ ആ വാക്കുകൾ അനുസ​രി​ക്കു​ന്ന​തിൽ പല സഭകളും പരാജ​യ​പ്പെട്ടു. യഹോ​വ​യോ​ടും സത്യ​ത്തോ​ടും അന്യോ​ന്യ​വു​മു​ളള സ്‌നേ​ഹ​ത്തി​ന്റെ അഭാവം അവർ ആത്മീയ അന്ധകാ​ര​ത്തി​ലേക്കു വഴുതി​വീ​ഴു​ന്ന​തിൽ കലാശി​ച്ചു. വഴക്കടി​ക്കുന്ന അനേകം വിഭാ​ഗ​ങ്ങ​ളാ​യി അവർ ശിഥി​ല​മാ​യി. യഹോ​വയെ സ്‌നേ​ഹി​ക്കാഞ്ഞ “ക്രിസ്‌തീയ” പകർപ്പെ​ഴു​ത്തു​കാർ ബൈബി​ളി​ന്റെ ഗ്രീക്ക്‌ കയ്യെഴു​ത്തു പ്രതി​ക​ളിൽനി​ന്നു ദൈവ​ത്തി​ന്റെ നാമം​തന്നെ നീക്കി​ക്ക​ളഞ്ഞു. ബാബി​ലോ​ന്യ​രു​ടെ​യും ഗ്രീക്കു​കാ​രു​ടെ​യും ഉപദേ​ശ​ങ്ങ​ളായ അഗ്നിന​രകം, ശുദ്ധീ​ക​ര​ണ​സ്ഥലം, ത്രിത്വം എന്നിവ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ പേരിൽ പഠിപ്പി​ക്കു​ന്ന​തി​നും സ്‌നേ​ഹ​ത്തി​ന്റെ അഭാവം ഇടം നൽകി. ദൈവ​ത്തോ​ടും സത്യ​ത്തോ​ടും സ്‌നേഹം ഇല്ലാഞ്ഞ​തി​നാൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വ​രിൽ അനേക​രും ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്താ​പ്ര​സം​ഗം നിർത്തി. ഇവിടെ, ഭൂമി​യിൽ സ്വന്തമായ ഒരു രാജ്യം ഉണ്ടാക്കിയ സ്വാർഥ​രായ വൈദി​ക​വർഗം അവരെ അധീന​പ്പെ​ടു​ത്തി.—താരത​മ്യം ചെയ്യുക: 1 കൊരി​ന്ത്യർ 4:8.

10. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതപര​മായ അവസ്ഥ 1918-ൽ എന്തായി​രു​ന്നു?

10 ദൈവ​ഭ​വ​ന​ത്തിൽ 1918-ൽ ന്യായ​വി​ധി ആരംഭി​ച്ച​പ്പോൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വിഭാ​ഗീ​യ​വൈ​ദി​കർ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു പരസ്യ​മായ പിന്തുണ നൽകു​ക​യാ​യി​രു​ന്നു, ഇരുപ​ക്ഷ​ത്തു​മു​ളള കത്തോ​ലി​ക്ക​രെ​യും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രെ​യും പരസ്‌പരം കൊ​ന്നൊ​ടു​ക്കു​ന്ന​തി​നു പ്രേരി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ. (1 പത്രൊസ്‌ 4:17) നിക്കൊ​ലാ​വോ​സി​ന്റെ വിഭാഗം ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നെ വെറുത്ത എഫേസ്യ​സ​ഭ​യെ​പ്പോ​ലെ ആയിരി​ക്കു​ന്ന​തി​നു​പ​കരം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങൾ വളരെ​ക്കാ​ല​മാ​യി പരസ്‌പ​ര​വി​രു​ദ്ധ​വും ദൈവ​വി​രു​ദ്ധ​വു​മായ ഉപദേ​ശ​ങ്ങ​ളാൽ കുഴഞ്ഞ​വ​രാ​യി​രു​ന്നു. തന്റെ ശിഷ്യൻമാർ ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​രു​തെന്ന്‌ യേശു പറഞ്ഞി​ട്ടും അവരുടെ വൈദി​കർ അതി​നോ​ടു ചേർന്നി​രു​ന്നു. (യോഹ​ന്നാൻ 15:17-19) ബൈബി​ളി​ന്റെ പ്രതി​പാ​ദ്യ​വി​ഷ​യ​മായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അജ്ഞരായ അവരുടെ സഭകൾ തിരു​വെ​ഴു​ത്തു സത്യം പ്രകാ​ശി​പ്പി​ക്കുന്ന നിലവി​ള​ക്കു​ക​ളോ, അതിലെ അംഗങ്ങൾ യഹോ​വ​യു​ടെ ആത്മീയാ​ല​യ​ത്തി​ന്റെ ഭാഗമോ ആയിരു​ന്നില്ല. അവരുടെ നായക​രായ പുരു​ഷൻമാർ (സ്‌ത്രീ​ക​ളും) നക്ഷത്ര​ങ്ങ​ളാ​യി​രു​ന്നില്ല, മറിച്ച്‌ അവർ “അധർമ്മ​മൂർത്തി”യുടെ അംഗങ്ങ​ളാ​ണെന്നു വെളി​പ്പെ​ടു​ത്ത​പ്പെട്ടു.—2 തെസ്സ​ലൊ​നീ​ക്യർ 2:3; മലാഖി 3:1-3.

11. (എ) എഫേസ്യർക്കു​ളള യേശു​വി​ന്റെ വാക്കുകൾ 1918-ൽ ലോക​രം​ഗ​ത്തു​ണ്ടാ​യി​രുന്ന ഏതു ക്രിസ്‌തീ​യ​സ​മൂ​ഹം പ്രാ​യോ​ഗി​ക​മാ​ക്കി? (ബി) യോഹ​ന്നാൻവർഗം 1919 മുതൽ എന്തു ചെയ്‌തു?

11 എന്നിരു​ന്നാ​ലും യോഹ​ന്നാൻവർഗം ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ പ്രക്ഷു​ബ്ധ​മായ ദിനങ്ങ​ളിൽനിന്ന്‌ യഹോ​വ​യോ​ടും സത്യ​ത്തോ​ടു​മു​ളള സ്‌നേ​ഹ​ത്തോ​ടെ പുറത്തു​വന്നു, ജ്വലി​ക്കുന്ന തീക്ഷ്‌ണ​ത​യോ​ടെ അവനെ സേവി​ക്കാൻ അത്‌ അവരെ പ്രചോ​ദി​പ്പി​ച്ചു. വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ഒന്നാമത്തെ പ്രസി​ഡൻറാ​യി​രുന്ന ചാൾസ്‌ ററി. റസ്സൽ 1916-ൽ മരണമ​ട​ഞ്ഞ​തി​നെ​ത്തു​ടർന്ന്‌ അദ്ദേഹത്തെ ഫലത്തിൽ വിഗ്ര​ഹ​മാ​ക്കു​ന്ന​തി​ലൂ​ടെ വിഭാ​ഗീ​യത ആനയി​ക്കാൻ ശ്രമി​ച്ച​വരെ അവർ ചെറു​ത്തു​നി​ന്നു. പീഡന​ങ്ങ​ളാ​ലും വിപത്തു​ക​ളാ​ലും ശിക്ഷണം ലഭിച്ച്‌, ഈ ക്രിസ്‌തീയ സമൂഹം അവരുടെ യജമാ​ന​നിൽനി​ന്നു “നല്ലത്‌” എന്ന വിധി​യും അവന്റെ സന്തോ​ഷ​ത്തിൽ പ്രവേ​ശി​ക്കു​ന്ന​തി​നു​ളള ഒരു ക്ഷണവും വ്യക്തമാ​യി സ്വീക​രി​ച്ചു. (മത്തായി 25:21, 23, NW) അവർ ലോക സംഭവ​ങ്ങ​ളു​ടെ ഗതിയി​ലും തങ്ങളുടെ സ്വന്തം അനുഭ​വ​ങ്ങ​ളി​ലും രാജ്യാ​ധി​കാ​ര​ത്തിൽ ഉളള യേശു​വി​ന്റെ അദൃശ്യ സാന്നി​ധ്യ​ത്തെ കുറി​ക്കു​ന്ന​തിന്‌ അവൻ നൽകിയ അടയാ​ള​ത്തി​ന്റെ നിവൃത്തി തിരി​ച്ച​റി​ഞ്ഞു. അവർ 1919 മുതൽ “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകല ജാതി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും” എന്ന യേശു​വി​ന്റെ മഹത്തായ പ്രവച​ന​ത്തി​ന്റെ കൂടു​ത​ലായ നിവൃ​ത്തി​യിൽ പങ്കുപ​റ​റു​ന്ന​തി​നു മുന്നോ​ട്ടു കുതിച്ചു. (മത്തായി 6:9, 10; 24:3-14) യഹോ​വ​യോ​ടു​ളള അവരുടെ സ്‌നേഹം ഏതെങ്കി​ലും വിധത്തിൽ കുറഞ്ഞു​പോ​യി​രു​ന്നു​വെ​ങ്കിൽ അത്‌ ആ സമയം മുതൽ ആളിക്ക​ത്താൻ ഇടയാക്കി.

12. (എ) ഏതു വിളി 1922-ലെ ഒരു ചരി​ത്ര​പ്ര​ധാന കൺ​വെൻ​ഷ​നിൽ മുഴങ്ങി? (ബി) സത്യ​ക്രി​സ്‌ത്യാ​നി​കൾ 1931-ൽ ഏതു നാമം സ്വീക​രി​ച്ചു, അവർ എന്തി​നെ​ക്കു​റിച്ച്‌ അനുത​പി​ച്ചു?

12 ഈ ക്രിസ്‌ത്യാ​നി​ക​ളിൽ 18,000 പേർ പങ്കെടുത്ത യു.എസ്‌.എ.യിലുളള ഒഹാ​യോ​യി​ലെ സീഡാർ പോയിൻറിൽ 1922 സെപ്‌റ​റം​ബർ 5-13 വരെ നടന്ന ചരി​ത്ര​പ്ര​ധാ​ന​മായ ഒരു കൺ​വെൻ​ഷ​നിൽ ഈ വിളി മുഴങ്ങി: “അത്യുന്നത ദൈവ​ത്തി​ന്റെ പുത്രൻമാ​രാ​യു​ളേ​ളാ​രേ, തിരിച്ച്‌ വയലി​ലേക്ക്‌! . . . യഹോവ ദൈവ​മാ​കു​ന്നു​വെ​ന്നും യേശു​ക്രി​സ്‌തു രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും ആകുന്നു​വെ​ന്നും ലോകം അറിയണം. . . . അതു​കൊ​ണ്ടു രാജാ​വി​നെ​യും അവന്റെ രാജ്യ​ത്തെ​യും പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക.” യഹോ​വ​യു​ടെ അമൂല്യ​നാ​മം കൂടുതൽ ഉന്നതമാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. യു.എസ്‌.എ.യിലുളള ഒഹാ​യോ​യി​ലെ കൊളം​ബസ്‌ കൺ​വെൻ​ഷ​നിൽ 1931-ൽ സമ്മേളിച്ച ഈ ക്രിസ്‌ത്യാ​നി​കൾ യെശയ്യാ​പ്ര​വ​ച​ന​ത്തിൽ ദൈവം സൂചി​പ്പി​ച്ചി​രുന്ന യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമം സ്വീക​രി​ക്കു​ന്ന​തി​ലും വഹിക്കു​ന്ന​തി​ലും സന്തോ​ഷി​ച്ചു. (യെശയ്യാ​വു 43:10, 12) സ്ഥാപന​ത്തി​ന്റെ മുഖ്യ മാസി​ക​യു​ടെ നാമം 1939 മാർച്ച്‌ 1-ലെ അതിന്റെ ലക്കത്തോ​ടെ വീക്ഷാ​ഗോ​പു​രം യഹോ​വ​യു​ടെ രാജ്യത്തെ പ്രസി​ദ്ധ​മാ​ക്കു​ന്നു എന്നായി മാററ​പ്പെട്ടു, അങ്ങനെ നമ്മുടെ സ്രഷ്ടാ​വി​നും അവന്റെ രാജകീയ ഗവൺമെൻറി​നും പ്രഥമ ബഹുമതി നൽകി​ക്കൊ​ണ്ടു​തന്നെ. യഹോ​വ​യോ​ടു​ളള പുതു​ക്കിയ സ്‌നേ​ഹ​ത്തോ​ടെ യഹോ​വ​യു​ടെ സാക്ഷികൾ അവന്റെ പ്രശസ്‌ത​മായ നാമ​ത്തെ​യും രാജ്യ​ത്തെ​യും ബഹുമാ​നി​ക്കു​ന്ന​തി​ലും മഹത്ത്വീ​ക​രി​ക്കു​ന്ന​തി​ലും സംഭവി​ച്ചു​പോയ ഏതു മുൻകാല പരാജ​യ​വും സംബന്ധിച്ച്‌ അനുത​പി​ച്ചി​രി​ക്കു​ന്നു.—സങ്കീർത്തനം 106:6, 47, 48.

“ജയിക്കു​ന്ന​വന്നു”

13. (എ) എഫേസ്യർ ‘ജയിച്ചി​രു​ന്നെ​ങ്കിൽ’ എന്തനു​ഗ്രഹം അവർക്കു ലഭിക്കാ​നി​രു​ന്നു? (ബി) എഫേസ്യ​ക്രി​സ്‌ത്യാ​നി​കൾ എങ്ങനെ ‘ജയിക്കു’മായി​രു​ന്നു?

13 ഒടുവിൽ, തന്റെ മററു സന്ദേശ​ങ്ങ​ളി​ലും യേശു ചെയ്യു​ന്ന​തു​പോ​ലെ​തന്നെ, വിശ്വ​സ്‌ത​ത​യ്‌ക്കു​ളള പ്രതി​ഫ​ലങ്ങൾ യേശു​വി​ലൂ​ടെ ദൈവ​ത്തി​ന്റെ ആത്മാവ്‌ അറിയി​ക്കു​ന്ന​തി​ലേക്ക്‌ അവൻ ശ്രദ്ധ ക്ഷണിക്കു​ന്നു. എഫേസ്യ​രോട്‌ അവൻ പറയുന്നു: “ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു ചെവി​യു​ള​ളവൻ കേൾക്കട്ടെ. ജയിക്കു​ന്ന​വന്നു ഞാൻ ദൈവ​ത്തി​ന്റെ പരദീ​സ​യിൽ ഉളള ജീവവൃ​ക്ഷ​ത്തി​ന്റെ ഫലം തിൻമാൻ കൊടു​ക്കും.” (വെളി​പ്പാ​ടു 2:7) ശ്രദ്ധി​ക്കുന്ന കാതുകൾ ഉളളവർ ആ മർമ​പ്ര​ധാ​ന​സ​ന്ദേശം ചെവി​ക്കൊ​ള​ളാൻ ആകാം​ക്ഷ​യു​ള​ളവർ ആയിരി​ക്കും, അത്‌ യേശു​വിൽനി​ന്നല്ല വരുന്നത്‌, പിന്നെ​യോ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യിൽനിന്ന്‌ അവന്റെ പരിശു​ദ്ധാ​ത്മാവ്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തി മുഖാ​ന്തരം വരുന്നു​വെന്ന്‌ അറിഞ്ഞു​കൊ​ണ്ടു​തന്നെ. അവർ എങ്ങനെ ‘ജയിക്കു’മായി​രു​ന്നു? മരണ​ത്തോ​ളം നിർമലത പാലി​ച്ച​വ​നും “ധൈര്യ​പ്പെ​ടു​വിൻ; ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു” എന്നു പറയാൻ കഴിഞ്ഞ​വ​നും ആയ യേശു​വി​ന്റെ കാലടി​കളെ അടുത്തു പിൻപ​റ​റു​ന്ന​തി​നാൽ തന്നെ.—യോഹ​ന്നാൻ 8:28; 16:33; ഇതുകൂ​ടെ കാണുക: 1 യോഹ​ന്നാൻ 5:4.

14. യേശു പറഞ്ഞ “ദൈവ​ത്തി​ന്റെ പരദീസ” എന്തിനെ പരാമർശി​ച്ചി​രി​ക്കണം?

14 ഭൗമിക പറുദീ​സ​യിൽ ജീവി​ക്കാ​നു​ളള പ്രതീക്ഷ അവർക്കി​ല്ലാ​ത്ത​തി​നാൽ എഫേസ്യ​രെ​പ്പോ​ലെ​യു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ “ദൈവ​ത്തി​ന്റെ പരദീ​സ​യിൽ ഉളള ജീവവൃക്ഷ”ത്തിൽനി​ന്നു ഭക്ഷിക്കു​ക​യെന്ന പ്രതി​ഫലം കൊടു​ക്കു​ന്ന​തെ​ങ്ങനെ? എഫേ​സോസ്‌ സഭയിൽ ഉളളവർ ഉൾപ്പെടെ 1,44,000 അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആത്മീയ​പു​ത്രൻമാർ എന്നനി​ല​യിൽ സ്വർഗീയ സീയോൻ പർവത​ത്തിൽനി​ന്നു കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നാ​യി മനുഷ്യ​വർഗ​ത്തിൽനി​ന്നും വിലയ്‌ക്കു വാങ്ങ​പ്പെ​ട്ടവർ ആയതി​നാൽ ഇതു ഭൂമി​യിൽ പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടുന്ന പറുദീസ ആയിരി​ക്കാൻ കഴിയു​ക​യില്ല. (എഫെസ്യർ 1:5-12; വെളി​പ്പാ​ടു 14:1, 4) ആയതി​നാൽ, ഇവി​ടെ​യു​ളള പരാമർശം ഈ വിജയി​കൾ അവകാ​ശ​മാ​ക്കുന്ന ഉദ്യാ​ന​തു​ല്യ​മായ സ്വർഗീ​യ​മ​ണ്ഡലം ആയിരി​ക്കണം. അവിടെ, “ദൈവ​ത്തി​ന്റെ പരദീ​സ​യിൽ,” അതെ, യഹോ​വ​യു​ടെ സന്നിധി​യിൽത്തന്നെ, അമർത്ത്യത നൽക​പ്പെ​ട്ടി​രി​ക്കുന്ന ഈ വിജയി​കൾ ജീവവൃ​ക്ഷ​ത്തിൽനി​ന്നു ഭക്ഷിക്കു​ന്ന​താ​യി ഇവിടെ പ്രതീ​ക​വൽക്ക​രി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം നിത്യ​മാ​യി ജീവി​ക്കു​ന്ന​തിൽ തുടരും.

15. വിജയം വരിക്കാ​നു​ളള യേശു​വി​ന്റെ പ്രോ​ത്സാ​ഹനം മഹാപു​രു​ഷാ​ര​ത്തിന്‌ ഇന്ന്‌ അത്യധി​കം താത്‌പ​ര്യ​മു​ള​ള​താ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

15 അപ്പോൾ 1,44,000 അഭിഷി​ക്ത​രു​ടെ വിശ്വസ്‌ത ഭൗമിക പിന്തു​ണ​ക്കാ​രെ സംബന്ധി​ച്ചെന്ത്‌? ഈ കൂട്ടു​സാ​ക്ഷി​ക​ളു​ടെ ഒരു മഹാപു​രു​ഷാ​ര​വും വിജയം​വ​രി​ക്കു​ന്നു. എന്നാൽ അവരുടെ പ്രത്യാശ ഒരു ഭൗമി​ക​പ​റു​ദീ​സ​യി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നാണ്‌, അവിടെ അവർ ഒരു “ജീവജ​ല​നദി”യിൽനി​ന്നു കുടി​ക്കും, ആ നദിയു​ടെ തീരത്ത്‌ നട്ടിരി​ക്കുന്ന “വൃക്ഷത്തി​ന്റെ ഇല”കളിൽനി​ന്നു രോഗ​ശാ​ന്തി നേടു​ക​യും ചെയ്യും. (വെളിപ്പാടു 7:4, 9, 17; 22:1, 2) നിങ്ങൾ ഈ കൂട്ടത്തിൽ പെട്ട ഒരാളാ​ണെ​ങ്കിൽ, നിങ്ങളും യഹോ​വ​യോ​ടു​ളള ഊഷ്‌മ​ള​മായ സ്‌നേഹം പ്രകട​മാ​ക്കു​ക​യും വിശ്വാ​സ​ത്തി​ന്റെ പോരാ​ട്ട​ത്തിൽ വിജയി​ക്കു​ക​യും ചെയ്യട്ടെ. അങ്ങനെ നിങ്ങൾക്കു പറുദീ​സാ​ഭൂ​മി​യി​ലെ നിത്യ​ജീ​വന്റെ സന്തോഷം പ്രാപി​ക്കാ​വു​ന്ന​താണ്‌.—താരത​മ്യം ചെയ്യുക: 1 യോഹ​ന്നാൻ 2:13, 14.

[അടിക്കു​റി​പ്പു​കൾ]

a കളളയപ്പോസ്‌തലൻമാർ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തു​സം​ബ​ന്ധിച്ച ചരിത്ര വിശദാം​ശ​ങ്ങൾക്ക്‌ ഈ പുസ്‌ത​ക​ത്തി​ന്റെ പ്രസാ​ധ​ക​രിൽനി​ന്നും ലഭിക്കുന്ന “തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന ന്യായ​വാ​ദം ചെയ്യൽ” എന്ന കൈപ്പു​സ്‌ത​ക​ത്തി​ന്റെ 37-44 പേജുകൾ കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[36-ാം പേജിലെ ചതുരം]

യഹോവക്കും അവന്റെ പുത്ര​നും സ്‌നേ​ഹ​സ്‌തു​തി

യഹോ​വ​യു​ടെ ജനം 1905-ൽ ഉണ്ടാക്കിയ പാട്ടു​പു​സ്‌ത​ക​ത്തിൽ യഹോ​വ​യാം ദൈവത്തെ സ്‌തു​തി​ച്ചു​കൊ​ണ്ടു​ളള പാട്ടു​ക​ളു​ടെ ഏതാണ്ട്‌ ഇരട്ടി​യോ​ളം യേശു​വി​നെ സ്‌തു​തി​ക്കുന്ന പാട്ടു​ക​ളാ​യി​രു​ന്നു. അവരുടെ 1928-ലെ പാട്ടു​പു​സ്‌ത​ക​ത്തിൽ യേശു​വി​നെ സ്‌തു​തി​ക്കുന്ന പാട്ടു​ക​ളു​ടെ എണ്ണം യഹോ​വയെ സ്‌തു​തി​ക്കു​ന്ന​വ​യോട്‌ ഏതാണ്ടു സമമാ​യി​രു​ന്നു. എന്നാൽ 1984-ലെ ഏററവും പുതിയ പാട്ടു​പു​സ്‌ത​ക​ത്തിൽ യേശു​വി​നെ ആദരി​ക്കുന്ന പാട്ടു​ക​ളു​ടെ നാലി​രട്ടി യഹോ​വയെ ബഹുമാ​നി​ക്കു​ന്ന​വ​യാണ്‌. ഇത്‌ യേശു​വി​ന്റെ തന്നെ വാക്കു​ക​ളോ​ടു​ളള യോജി​പ്പി​ലാണ്‌: “പിതാവു എന്നെക്കാൾ വലിയ​വ​ന​ല്ലോ.” (യോഹ​ന്നാൻ 14:28) യഹോ​വ​യോ​ടു​ളള സ്‌നേഹം സർവ​പ്ര​ധാ​ന​മാ​യി​രി​ക്കണം, അതോ​ടൊ​പ്പം യേശു​വി​നോട്‌ അഗാധ സ്‌നേ​ഹ​വും അവന്റെ വില​യേ​റിയ യാഗ​ത്തോ​ടും ദൈവ​ത്തി​ന്റെ മഹാപു​രോ​ഹി​ത​നും രാജാ​വും എന്നനി​ല​യി​ലു​ളള അവന്റെ സ്ഥാന​ത്തോ​ടും വിലമ​തി​പ്പും ഉണ്ടായി​രി​ക്കണം.

[34-ാം പേജിലെ ചാർട്ട്‌]

യേശുവിന്റെ ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ മാതൃക

(വെളി​പാ​ടി​ലെ അധ്യാ​യ​ങ്ങ​ളും വാക്യ​ങ്ങ​ളും പരാമർശി​ക്കു​ന്നു)

സന്ദേശം അയച്ച സഭ ബുദ്ധ്യു​പ​ദേശം നൽകാ​നു​ളള അധികാ​രം ആമുഖ അഭിന​ന്ദനം പ്രശ്‌നം വ്യക്തമാ​യി തിരി​ച്ച​റി​യി​ച്ചു തിരുത്തൽ കൂടാതെ⁄അല്ലെങ്കിൽ പ്രോ​ത്സാ​ഹനം തത്‌ഫലമായ അനു​ഗ്ര​ഹ​ങ്ങൾ

എഫേസോസ്‌ 2:1 2:2, 3 2:4 2:5, 6 2:7

സ്‌മിർണ 2:8 2:9— 2:10 2:11

പെർഗമോസ്‌ 2:12 2:13 2:14, 15 2:16 2:17

തുയഥൈര 2:18 2:19 2:20, 21 2:24, 25 2:26-28

സർദിസ്‌ 3:1— 3:1, 2 3:3, 4 3:5

ഫിലദെൽഫിയ 3:7 3:8— 3:8-11 3:12

ലവോദിക്യ 3:14— 3:15-17 3:18-20 3:21