വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നാമത്തെ കഷ്ടം—വെട്ടുക്കിളികൾ

ഒന്നാമത്തെ കഷ്ടം—വെട്ടുക്കിളികൾ

അധ്യായം 22

ഒന്നാമത്തെ കഷ്ടം—വെട്ടു​ക്കി​ളി​കൾ

1. ദൂതൻമാർ കാഹളങ്ങൾ മുഴക്കു​മ്പോൾ ആർ ഏറെറ​ടു​ക്കു​ന്നു, അഞ്ചാമത്തെ കാഹളം മുഴക്കൽ എന്തു പ്രഖ്യാ​പി​ക്കു​ന്നു?

 അഞ്ചാമത്തെ ദൂതൻ തന്റെ കാഹളം ഊതു​വാൻ ഒരുങ്ങു​ന്നു. നാലു സ്വർഗീയ കാഹളങ്ങൾ മുഴക്കി കഴിഞ്ഞി​രി​ക്കു​ന്നു, യഹോവ അത്യന്തം നിന്ദ്യ​മാ​യി കരുതുന്ന ക്രൈ​സ്‌ത​വ​ലോ​ക​മാ​കുന്ന ഭൂമി​യു​ടെ മൂന്നി​ലൊ​ന്നി​നെ​തി​രാ​യി നാലു ബാധകൾ തിരി​ച്ചു​വി​ട്ടി​രി​ക്കു​ന്നു. അവളുടെ മാരക​മായ രോഗാ​വസ്ഥ തുറന്നു​കാ​ട്ട​പ്പെ​ട്ടി​രി​ക്കു​ന്നു. ദൂതൻമാർ കാഹളങ്ങൾ മുഴക്കു​മ്പോൾ മാനു​ഷ​ഘോ​ഷകർ ഭൂമി​യിൽ അത്‌ ഏറെറ​ടു​ക്കു​ന്നു. ഇപ്പോൾ അഞ്ചാമത്തെ ദൂതകാ​ഹളം ഒന്നാമത്തെ കഷ്ടം പ്രഖ്യാ​പി​ക്കാൻ പോവു​ക​യാണ്‌, മുമ്പ്‌ പ്രഖ്യാ​പി​ക്ക​പ്പെ​ട്ട​തി​നെ​ക്കാൾ കൂടുതൽ ഭയാനകം തന്നെ. അതു ഭീതി​ജ​ന​ക​മായ ഒരു വെട്ടു​ക്കി​ളി​ബാ​ധ​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. എങ്കിലും ഈ ബാധ കൂടുതൽ മെച്ചമാ​യി ഗ്രഹി​ക്കാൻ നമ്മെ സഹായി​ക്കുന്ന മററു തിരു​വെ​ഴു​ത്തു​കൾ നമുക്ക്‌ ആദ്യം നോക്കാം.

2. യോഹ​ന്നാൻ കാണു​ന്ന​തി​നു സമാന​മായ ഒരു വെട്ടു​ക്കി​ളി​ബാ​ധയെ ഏതു ബൈബിൾപു​സ്‌തകം വർണി​ക്കു​ന്നു, പുരാതന ഇസ്രാ​യേ​ലിൻമേൽ അതിന്റെ ഫലം എന്തായി​രു​ന്നു?

2 പൊ.യു.മു. 9-ാം നൂററാ​ണ്ടിൽ എഴുത​പ്പെട്ട യോ​വേ​ലി​ന്റെ ബൈബിൾ പുസ്‌തകം വെട്ടു​ക്കി​ളി​കൾ ഉൾപ്പെടെ പ്രാണി​ക​ളു​ടെ ഒരു ബാധയെ വർണി​ക്കു​ന്നു, യോഹ​ന്നാൻ കാണു​ന്ന​തി​നു സമാന​മായ ഒന്നുതന്നെ. (യോവേൽ 2:1-11, 25) a അതു വിശ്വാ​സ​ത്യാ​ഗം ഭവിച്ച ഇസ്രാ​യേ​ലി​നു വളരെ അസ്വാ​സ്ഥ്യം സൃഷ്ടി​ക്കു​ന്ന​തി​നാ​യി​രു​ന്നു, എന്നാൽ വ്യക്തി​ക​ളായ യഹൂദൻമാർ അനുത​പിച്ച്‌ യഹോ​വ​യു​ടെ പ്രീതി​യി​ലേക്കു തിരി​യു​ന്ന​തി​ലും കലാശി​ക്കു​മാ​യി​രു​ന്നു. (യോവേൽ 2:6, 12-14) ആ സമയം വരു​മ്പോൾ യഹോവ “സകല ജഡത്തിൻമേ​ലും” തന്റെ ആത്മാവി​നെ പകരു​മാ​യി​രു​ന്നു, അതേസ​മയം “യഹോ​വ​യു​ടെ വലുതും ഭയങ്കര​വു​മായ ദിവസം വരുന്ന​തി​നു” മുമ്പ്‌ ഭീതി​പ്പെ​ടു​ത്തുന്ന അടയാ​ള​ങ്ങ​ളും മുന്നറി​യി​പ്പു നൽകുന്ന സംഭവ​ങ്ങ​ളും ഉണ്ടാകു​മാ​യി​രു​ന്നു.—യോവേൽ 2:11, 28-32.

ഒന്നാം നൂററാ​ണ്ടി​ലെ ഒരു ബാധ

3, 4. (എ) യോവേൽ 2-ാം അധ്യാ​യ​ത്തിന്‌ ഒരു നിവൃ​ത്തി​യു​ണ്ടാ​യത്‌ എപ്പോൾ, എങ്ങനെ? (ബി) പൊ.യു. ഒന്നാം നൂററാ​ണ്ടിൽ ഒരു വെട്ടു​ക്കി​ളി​ബാ​ധ​യു​ണ്ടാ​യത്‌ എങ്ങനെ, ബാധ എത്രകാ​ലം തുടർന്നു?

3 യോവേൽ 2-ാം അധ്യാ​യ​ത്തിന്‌ ഒന്നാം നൂററാ​ണ്ടിൽ ഒരു നിവൃ​ത്തി​യു​ണ്ടാ​യി​രു​ന്നു. പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ ആദ്യ​ക്രി​സ്‌ത്യാ​നി​കളെ അഭി​ഷേകം ചെയ്യു​ക​യും അനേകം ഭാഷക​ളിൽ “ദൈവ​ത്തി​ന്റെ വൻകാ​ര്യ​ങ്ങൾ” സംസാ​രി​ക്കാൻ അവരെ ശക്തരാ​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു പരിശു​ദ്ധാ​ത്മാ​വു പകര​പ്പെ​ട്ട​പ്പോ​ഴാ​യി​രു​ന്നു അതു സംഭവി​ച്ചത്‌. തത്‌ഫ​ല​മാ​യി ഒരു വലിയ ജനക്കൂട്ടം വന്നുകൂ​ടി. അപ്പോ​സ്‌ത​ല​നായ പത്രോസ്‌ യോവേൽ 2:28, 29 ഉദ്ധരി​ക്കു​ക​യും അവർ അതിന്റെ നിവൃത്തി കാണു​ക​യാ​ണെന്ന്‌ വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ വിസ്‌മ​യി​ച്ചു​നിന്ന ആ കാണി​കളെ അഭിസം​ബോ​ധന ചെയ്‌തു. (പ്രവൃ​ത്തി​കൾ 2:1-21) എന്നാൽ ചിലർക്ക്‌ അസ്വസ്ഥ​ത​യു​ണ്ടാ​ക്കി​ക്കൊ​ണ്ടും മററു​ള​ള​വരെ അനുതാ​പ​ത്തി​ലേക്കു നയിച്ചു​കൊ​ണ്ടും അക്കാലത്ത്‌ ഒരു അക്ഷരാർഥ പ്രാണി​ബാ​ധ​യു​ണ്ടാ​യ​താ​യി ഒരു രേഖയു​മില്ല.

4 ആ നാളു​ക​ളിൽ ഒരു ആലങ്കാ​രിക ബാധയു​ണ്ടാ​യോ? ഉവ്വ്‌, തീർച്ച​യാ​യും! അതു പുതു​താ​യി അഭി​ഷേകം പ്രാപിച്ച ക്രിസ്‌ത്യാ​നി​ക​ളു​ടെ തീവ്ര​മായ പ്രസം​ഗ​ത്തി​ന്റെ ഫലമായി സംഭവി​ച്ചു. b അനുത​പി​ക്കാ​നും തന്നിൽനി​ന്നു​ളള അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും യഹോവ ശ്രദ്ധി​ക്കുന്ന ആ യഹൂദൻമാ​രെ അവർ മുഖാ​ന്തരം ക്ഷണിച്ചു. (പ്രവൃ​ത്തി​കൾ 2:38-40; 3:19) പ്രതി​ക​രിച്ച വ്യക്തി​കൾക്ക്‌ ഗണ്യമായ അളവിൽ അവന്റെ പ്രീതി ലഭിച്ചു. എന്നാൽ ക്ഷണം നിരസിച്ച വ്യക്തി​കൾക്ക്‌ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ വിനാശം വിതക്കുന്ന ഒരു വെട്ടു​ക്കി​ളി​സ​മൂ​ഹം പോലെ ആയിത്തീർന്നു. യെരു​ശ​ലേ​മിൽ തുടങ്ങി അവർ യഹൂദ്യ​യി​ലും ശമര്യ​യി​ലും എല്ലാം പരന്നു. പെട്ടെ​ന്നു​തന്നെ അവർ എല്ലായി​ട​ത്തു​മെത്തി, യേശു​വി​ന്റെ പുനരു​ത്ഥാ​നം അത്‌ അർഥമാ​ക്കുന്ന സകലതും സഹിതം പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തി​നാൽ അവിശ്വാ​സി​ക​ളായ യഹൂദൻമാ​രെ ദണ്ഡിപ്പി​ച്ചു​കൊ​ണ്ടു​തന്നെ. (പ്രവൃ​ത്തി​കൾ 1:8; 4:18-20; 5:17-21, 28, 29, 40-42; 17:5, 6; 21:27-30) യെരു​ശ​ലേ​മി​നെ നശിപ്പി​ക്കു​ന്ന​തിന്‌ യഹോവ റോമൻ സൈന്യ​ങ്ങളെ അതി​നെ​തി​രെ കൊണ്ടു​വന്ന പൊ.യു. 70-ൽ യഹോ​വ​യു​ടെ ഭയജന​ക​മായ ദിവസം വരുന്ന​തു​വരെ ആ ബാധ തുടർന്നു. വിശ്വാ​സ​ത്തോ​ടെ യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷിച്ച ക്രിസ്‌ത്യാ​നി​കൾ മാത്രമേ രക്ഷപ്രാ​പി​ച്ചു​ളളൂ.—യോവേൽ 2:32; പ്രവൃ​ത്തി​കൾ 2:20, 21; സദൃശ​വാ​ക്യ​ങ്ങൾ 18:10.

ഇരുപ​താം നൂററാ​ണ്ടി​ലെ ബാധ

5. യോ​വേ​ലി​ന്റെ പ്രവച​ന​ത്തിന്‌ 1919 മുതൽ ഒരു നിവൃ​ത്തി​യു​ണ്ടാ​യ​തെ​ങ്ങനെ?

5 അന്ത്യകാ​ലത്ത്‌ യോ​വേ​ലി​ന്റെ പ്രവച​ന​ത്തിന്‌ ഒരു അന്തിമ നിവൃത്തി ഉണ്ടായി​രി​ക്കു​മെന്നു നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാൻ കഴിയും. ഇത്‌ എത്ര സത്യ​മെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു! യു.എസ്‌.എ.യിലുളള ഒഹാ​യോ​യി​ലെ സീഡാർ പോയിൻറിൽ 1919 സെപ്‌റ​റം​ബർ 1-8 തീയതി​ക​ളിൽ നടന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൺ​വെൻ​ഷ​നിൽ യഹോ​വ​യു​ടെ ആത്മാവി​ന്റെ ശ്രദ്ധേ​യ​മായ ഒരു പകരൽ ഒരു ആഗോള പ്രസം​ഗ​പ്ര​സ്ഥാ​നം സംഘടി​പ്പി​ക്കാൻ തന്റെ ജനത്തെ ഉത്തേജി​പ്പി​ച്ചു. ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ​യി​ട​യിൽ അവർ മാത്രം യേശു സ്വർഗീയ രാജാ​വാ​യി സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു തിരി​ച്ച​റിഞ്ഞ്‌ ആ സുവാർത്ത വിസ്‌തൃ​ത​മാ​യി ഘോഷി​ക്കു​ന്ന​തി​നു സർവ​ശ്ര​മ​വും ചെയ്‌തു. പ്രവച​ന​നി​വൃ​ത്തി​യാ​യി, അവരുടെ തീവ്ര​മായ സാക്ഷീ​ക​രണം വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രൈ​സ്‌ത​വ​ലോ​ക​ത്തിന്‌ ദണ്ഡിപ്പി​ക്കുന്ന ഒരു ബാധയാ​യി​ത്തീർന്നു.—മത്തായി 24:3-8, 14; പ്രവൃ​ത്തി​കൾ 1:8.

6. (എ) അഞ്ചാമത്തെ ദൂതൻ തന്റെ കാഹളം ഊതി​യ​പ്പോൾ യോഹ​ന്നാൻ എന്തു കണ്ടു? (ബി) ഈ “നക്ഷത്രം” ആരെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു, എന്തു​കൊണ്ട്‌?

6 യെരു​ശ​ലേ​മി​ന്റെ നാശത്തിന്‌ ഏതാണ്ട്‌ 26 വർഷത്തി​നു​ശേഷം എഴുത​പ്പെട്ട വെളി​പാ​ടും ആ ബാധയെ വർണി​ക്കു​ന്നു. യോ​വേ​ലി​ന്റെ വർണന​യോട്‌ അത്‌ എന്തു കൂട്ടുന്നു? നമുക്കു രേഖ പരി​ശോ​ധി​ക്കാം, യോഹ​ന്നാൻ റിപ്പോർട്ടു ചെയ്‌ത​പ്ര​കാ​രം: “അഞ്ചാമത്തെ ദൂതൻ ഊതി; അപ്പോൾ ഒരു നക്ഷത്രം ആകാശ​ത്തു​നി​ന്നു ഭൂമി​യിൽ വീണു​കി​ട​ക്കു​ന്നതു ഞാൻ കണ്ടു; അവന്നു അഗാധ​കൂ​പ​ത്തി​ന്റെ താക്കോൽ ലഭിച്ചു.” (വെളി​പ്പാ​ടു 9:1) ഈ “നക്ഷത്രം” വെളി​പ്പാ​ടു 8:10-ൽ വീഴു​ന്ന​താ​യി യോഹ​ന്നാൻ കണ്ടതിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌. “ഒരു നക്ഷത്രം ആകാശ​ത്തു​നി​ന്നു . . . വീണു​കി​ട​ക്കു​ന്നതു” യോഹ​ന്നാൻ കാണുന്നു. അതിന്‌ ഇപ്പോൾ ഈ ഭൂമി​യോ​ടു​ളള ബന്ധത്തിൽ ഒരു നിയമ​ന​വും ഉണ്ട്‌. ഇത്‌ ഒരു ആത്മവ്യ​ക്തി​യാ​ണോ, അതോ ജഡിക​വ്യ​ക്തി​യാ​ണോ? “അഗാധ​കൂ​പ​ത്തി​ന്റെ താക്കോൽ” പിടി​ച്ചി​രി​ക്കുന്ന ഇവൻ സാത്താനെ “അഗാധ​ത്തിൽ” വലി​ച്ചെ​റി​യു​ന്ന​താ​യി പിന്നീടു വർണി​ക്കു​ന്നു. (വെളി​പ്പാ​ടു 20:1-3) അതു​കൊണ്ട്‌ അവൻ ശക്തനായ ഒരു ആത്മവ്യ​ക്തി​യാ​യി​രി​ക്കണം. വെട്ടു​ക്കി​ളി​കൾക്ക്‌ ‘അഗാധ​ദൂ​ത​നായ ഒരു രാജാവു’ണ്ടെന്നു വെളി​പ്പാ​ടു 9:11-ൽ യോഹ​ന്നാൻ നമ്മോടു പറയുന്നു. രണ്ടു വാക്യ​ങ്ങ​ളും ഒരേ വ്യക്തിയെ ആയിരി​ക്കണം പരാമർശി​ക്കു​ന്നത്‌, എന്തെന്നാൽ അഗാധ​ത്തി​ന്റെ താക്കോൽ ഉളള ദൂതൻ യുക്ത്യാ​നു​സൃ​തം അഗാധ​ദൂ​തൻ ആയിരി​ക്കണം. അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ യേശു​ക്രി​സ്‌തു​വാ​കുന്ന ഒരു ദൂതരാ​ജാ​വി​നെ മാത്രമേ അംഗീ​ക​രി​ക്കു​ന്നു​ളളൂ എന്നതു​കൊണ്ട്‌ നക്ഷത്രം പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌ യഹോ​വ​യു​ടെ അഭിഷിക്ത രാജാ​വി​നെ ആയിരി​ക്കണം.—കൊ​ലൊ​സ്സ്യർ 1:13; 1 കൊരി​ന്ത്യർ 15: 25.

7. (എ) “അഗാധ​കൂ​പം” തുറക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? (ബി) ‘അഗാധം’ എന്താണ്‌, കുറച്ചു​കാ​ലം ആര്‌ അവിടെ ചെലവ​ഴി​ച്ചു?

7 വിവരണം തുടരു​ന്നു: “അവൻ അഗാധ​കൂ​പം തുറന്നു; ഉടനെ പെരു​ഞ്ചൂ​ള​യി​ലെ പുക​പോ​ലെ കൂപത്തിൽനി​ന്നു പുക പൊങ്ങി; കൂപത്തി​ന്റെ പുകയാൽ സൂര്യ​നും ആകാശ​വും [വായു, NW] ഇരുണ്ടു​പോ​യി. പുകയിൽനി​ന്നു വെട്ടു​ക്കി​ളി ഭൂമി​യിൽ പുറ​പ്പെട്ടു. അതിന്നു ഭൂമി​യി​ലെ തേളി​ന്നു​ളള ശക്തി ലഭിച്ചു.” (വെളി​പ്പാ​ടു 9:2, 3) തിരു​വെ​ഴു​ത്തു​പ​ര​മാ​യി ‘അഗാധം’ നിഷ്‌ക്രി​യ​ത്വ​ത്തി​ന്റെ, മരണത്തി​ന്റെ​തന്നെ ഒരു സ്ഥലമാണ്‌. (താരത​മ്യം ചെയ്യുക: റോമർ 10:7; വെളി​പ്പാ​ടു 17:8; 20:1, 3.) ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാനം (1918-19) യേശു​വി​ന്റെ സഹോ​ദ​രൻമാ​രു​ടെ ചെറിയ കൂട്ടം ആപേക്ഷിക നിഷ്‌ക്രി​യ​ത്വ​മാ​കുന്ന അത്തരം ഒരു “അഗാധ”ത്തിൽ കുറച്ചു​കാ​ലം ചെലവ​ഴി​ച്ചു. എന്നാൽ അനുതാ​പ​മു​ണ്ടാ​യി​രുന്ന തന്റെ ദാസൻമാ​രു​ടെ​മേൽ 1919-ൽ യഹോവ തന്റെ ആത്മാവി​നെ പകർന്ന​പ്പോൾ തൊട്ടു​മു​മ്പിൽ സ്ഥിതി​ചെ​യ്‌തി​രുന്ന വേലയു​ടെ വെല്ലു​വി​ളി നേരി​ടാൻ അവർ ഇറങ്ങി പുറ​പ്പെട്ടു.

8. വെട്ടു​ക്കി​ളി​ക​ളു​ടെ വിടുതൽ വളരെ “പുക”യോടു​കൂ​ടെ ആയിരു​ന്ന​തെ​ങ്ങനെ?

8 യോഹ​ന്നാൻ കാണു​ന്ന​പ്ര​കാ​രം വെട്ടു​ക്കി​ളി​ക​ളു​ടെ വിടുതൽ വളരെ പുക​യോ​ടു​കൂ​ടെ ആയിരു​ന്നു, “പെരു​ഞ്ചൂ​ള​യി​ലെ പുക​പോ​ലെ.” c അത്‌ 1919-ൽ അങ്ങനെ​യെന്നു തെളിഞ്ഞു. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും പൊതു​വേ ലോക​ത്തി​നും സാഹച​ര്യം ഇരുണ്ടു​പോ​യി​രു​ന്നു. (താരത​മ്യം ചെയ്യുക: യോവേൽ 2:30, 31.) യോഹ​ന്നാൻവർഗ​മാ​കുന്ന ആ വെട്ടു​ക്കി​ളി​ക​ളു​ടെ മോചനം രാജ്യ​വേ​ലയെ നശിപ്പി​ക്കാൻ പദ്ധതി​യി​ടു​ക​യും ഇപ്പോൾ ദൈവ​രാ​ജ്യ​ത്തെ തളളി​ക്ക​ള​യു​ക​യും ചെയ്‌ത​വ​രായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർക്ക്‌ ഒരു തിരി​ച്ച​ടി​യാ​യി​രു​ന്നു. വെട്ടു​ക്കി​ളി​സം​ഘ​ത്തി​നു ദിവ്യാ​ധി​കാ​രം നൽക​പ്പെ​ടു​ക​യും ശക്തമായ ന്യായ​വി​ധി​ദൂ​തു​കൾ ഘോഷി​ക്കു​ന്ന​തിൽ അതു പ്രയോ​ഗി​ച്ചു​തു​ട​ങ്ങു​ക​യും ചെയ്‌ത​പ്പോൾ വിശ്വാ​സ​ത്യാ​ഗം ഭവിച്ച ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലു​ട​നീ​ളം പുകസ​മാ​ന​മായ ഒരു ആവരണം പരക്കാൻ തുടങ്ങി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ‘സൂര്യൻ’—അവളുടെ പ്രകാ​ശ​ന​ത്തി​ന്റെ ഭാവം—ഒരു ഗ്രഹണ​ത്തി​നു വിധേ​യ​മാ​യി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ദൈവം ഈ ലോക​ത്തി​ന്റെ “വായു​വി​ന്റെ ഭരണാ​ധി​കാ​രി” ആണെന്ന്‌ പ്രകട​മാ​ക്ക​പ്പെ​ട്ട​പ്പോൾ ദിവ്യ​ന്യാ​യ​വി​ധി​യു​ടെ പ്രഖ്യാ​പ​ന​ങ്ങൾകൊണ്ട്‌ “വായു” മങ്ങിയ​താ​വു​ക​യും ചെയ്‌തു.—എഫേസ്യർ 2:2, NW; യോഹ​ന്നാൻ 12:31; 1 യോഹ​ന്നാൻ 5:19.

ആ ദണ്ഡിപ്പി​ക്കുന്ന വെട്ടു​ക്കി​ളി​കൾ!

9. വെട്ടു​ക്കി​ളി​കൾക്ക്‌ എന്തു യുദ്ധനിർദേ​ശങ്ങൾ ലഭിച്ചു?

9 ആ വെട്ടു​ക്കി​ളി​കൾക്ക്‌ എന്തു യുദ്ധനിർദേ​ശങ്ങൾ ലഭിച്ചു? യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു: “നെററി​യിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യർക്ക​ല്ലാ​തെ ഭൂമി​യി​ലെ പുല്ലി​ന്നും പച്ചയാ​യ​തൊ​ന്നി​ന്നും യാതൊ​രു വൃക്ഷത്തി​ന്നും കേടു​വ​രു​ത്ത​രു​തു എന്നു അതിന്നു കല്‌പന ഉണ്ടായി. അവരെ കൊല്ലു​വാ​നല്ല, അഞ്ചുമാ​സം ദണ്ഡിപ്പി​പ്പാ​ന​ത്രേ അതിന്നു അധികാ​രം ലഭിച്ചതു; അവരുടെ വേദന, തേൾ മനുഷ്യ​നെ കുത്തു​മ്പോൾ ഉളള വേദന​പോ​ലെ തന്നേ. ആ കാലത്തു മനുഷ്യർ മരണം അന്വേ​ഷി​ക്കും; കാൺക​യി​ല്ല​താ​നും; മരിപ്പാൻ കൊതി​ക്കും; മരണം അവരെ വിട്ടു ഓടി​പ്പോ​കും.”—വെളി​പ്പാ​ടു 9:4-6.

10. (എ) ആർക്കെ​തി​രെ​യാ​ണു ബാധ മുഖ്യ​മാ​യും തിരി​ച്ചു​വി​ടു​ന്നത്‌, അവരു​ടെ​മേൽ എന്തു ഫലത്തോ​ടെ? (ബി) ഏതുതരം ദണ്ഡനം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു? (അടിക്കു​റി​പ്പും കാണുക.)

10 ഈ ബാധ ആദ്യം ജനത്തി​നോ അവരു​ടെ​യി​ട​യി​ലെ പ്രമു​ഖർക്കോ—‘ഭൂമി​യി​ലെ പച്ചപ്പു​ല്ലും വൃക്ഷങ്ങ​ളും’—എതിരാ​യി​ട്ടല്ല തിരി​യു​ന്ന​തെന്നു ഗൗനി​ക്കുക. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 8:7.) വെട്ടു​ക്കി​ളി​കൾ തങ്ങളുടെ നെററി​ക​ളിൽ ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത ആളുകളെ മാത്ര​മാ​ണു ദ്രോ​ഹി​ക്കേ​ണ്ടത്‌, തങ്ങൾ മുദ്ര​യേ​റ​റ​വ​രാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും എന്നാൽ ആ അവകാ​ശ​വാ​ദം തെററാ​ണെന്നു തെളി​യി​ക്കു​ക​യും ചെയ്യുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ ഉളളവ​രെ​ത്തന്നെ. (എഫെസ്യർ 1:13, 14) അങ്ങനെ ഈ ആധുനി​ക​കാല വെട്ടു​ക്കി​ളി​ക​ളു​ടെ ദണ്ഡിപ്പി​ക്കുന്ന മൊഴി​കൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതനേ​താ​ക്കൾക്കെ​തി​രെ ആദ്യം തിരി​ച്ചു​വി​ട​പ്പെട്ടു. തങ്ങളുടെ ആട്ടിൻകൂ​ട്ടത്തെ സ്വർഗ​ത്തി​ലേക്കു നയിക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെ​ടു​ന്നു​വെന്നു മാത്രമല്ല അവർതന്നെ അവിടെ എത്തുക​യു​മില്ല എന്നു പരസ്യ​മാ​യി പ്രസ്‌താ​വി​ച്ചതു കേട്ട​പ്പോൾ ഈ അഹങ്കാ​രി​ക​ളായ മനുഷ്യർ എത്രമാ​ത്രം ദണ്ഡനം അനുഭ​വി​ച്ചി​ട്ടു​ണ്ടാ​കണം! d സത്യത്തിൽ അതു ‘കുരുടൻ കുരു​ടനെ നയിക്കുന്ന’ ഒരു സംഗതി​യാ​യി​ട്ടാ​ണി​രി​ക്കു​ന്നത്‌!—മത്തായി 15:14.

11. (എ) ദൈവ​ത്തി​ന്റെ ശത്രു​ക്കളെ ദണ്ഡിപ്പി​ക്കാൻ വെട്ടു​ക്കി​ളി​കളെ അധികാ​ര​പ്പെ​ടു​ത്തു​ന്നത്‌ എത്ര കാല​ത്തേക്ക്‌, അത്‌ യഥാർഥ​ത്തിൽ ഒരു ചുരു​ങ്ങിയ കാലമ​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌? (ബി) ദണ്ഡനം എത്ര കഠിന​മാണ്‌?

11 ദണ്ഡനം അഞ്ചുമാ​സം നീണ്ടു​നിൽക്കു​ന്നു. അതു താരത​മ്യേന ഒരു ചുരു​ങ്ങിയ കാലമാ​ണോ? ഒരു അക്ഷരീയ വെട്ടു​ക്കി​ളി​യു​ടെ വീക്ഷണ​ത്തിൽ അല്ല. അഞ്ചുമാ​സം ഈ ജീവി​ക​ളിൽ ഒന്നിന്റെ സാധാരണ ആയുസ്സാണ്‌. അതു​കൊണ്ട്‌ ഈ ആധുനിക വെട്ടു​ക്കി​ളി​കൾ ദൈവ​ത്തി​ന്റെ ശത്രു​ക്കളെ വേദനി​പ്പി​ക്കു​ന്നത്‌ അവർ ജീവി​ക്കുന്ന കാല​ത്തോ​ള​മാണ്‌. അതിനു​പു​റമേ, മനുഷ്യർ മരണം അന്വേ​ഷി​ക്ക​ത്ത​ക്ക​വണ്ണം ദണ്ഡനം വളരെ കഠിന​മാണ്‌. വെട്ടു​ക്കി​ളി​കൾ കുത്തി​യ​വ​രാ​രും ആത്മഹത്യ​ചെ​യ്യാൻ ശ്രമി​ച്ച​തി​ന്റെ ഒരു രേഖയും നമുക്കി​ല്ലെ​ന്നു​ള​ളതു സത്യം​തന്നെ. എന്നാൽ ദണ്ഡനത്തി​ന്റെ രൂക്ഷത ചിത്രീ​ക​രി​ക്കാൻ ആ പ്രയോ​ഗം നമ്മെ സഹായി​ക്കു​ന്നു—തേളു​ക​ളു​ടെ കഠിന​മായ ആക്രമണം പോ​ലെ​തന്നെ. അതു ബാബി​ലോ​നി​യൻ ജേതാക്കൾ ചിതറിച്ച അവിശ്വസ്‌ത ഇസ്രാ​യേ​ല്യ​രു​ടെ യാതന യിരെ​മ്യാവ്‌ മുൻകൂ​ട്ടി കണ്ടതു​പോ​ലെ തന്നെയാണ്‌, അവരുടെ കാര്യ​ത്തിൽ മരണം ജീവ​നെ​ക്കാൾ പ്രിയ​ങ്ക​ര​മാ​യി​രു​ന്നു.—യിരെ​മ്യാ​വു 8:3; ഇതുകൂ​ടെ കാണുക: സഭാ​പ്ര​സം​ഗി 4:2, 3.

12. ഒരു ആത്മീയ അർഥത്തിൽ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതനേ​താ​ക്കൻമാ​രെ കൊല്ലു​വാ​നല്ല, മറിച്ച്‌ ദണ്ഡിപ്പി​ക്കാ​നു​ളള അനുമതി വെട്ടു​ക്കി​ളി​കൾക്കു നൽക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

12 ഒരു ആത്മീയ അർഥത്തിൽ, കൊല്ലു​വാ​നല്ല ഇവരെ ദണ്ഡിപ്പി​ക്കാൻ അതിന്‌ അനുമതി നൽകി​യ​തെ​ന്തു​കൊണ്ട്‌? ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഭോഷ്‌കു​ക​ളും പരാജ​യ​ങ്ങ​ളും തുറന്നു​കാ​ട്ടു​ന്ന​തിൽ ഇതൊരു പ്രാഥ​മിക കഷ്ടമാണ്‌, എന്നാൽ കർത്താ​വി​ന്റെ ദിവസം പുരോ​ഗ​മി​ക്കു​മ്പോൾ പിന്നീ​ടു​മാ​ത്രമേ അവളുടെ മൃത്യു​സ​മാന ആത്മീയാ​വസ്ഥ പൂർണ​മാ​യി പ്രസി​ദ്ധ​മാ​ക്ക​പ്പെ​ടു​ക​യു​ളളു. മനുഷ്യ​രിൽ മൂന്നി​ലൊ​ന്നു കൊല്ല​പ്പെ​ടു​ന്നത്‌ ഒരു രണ്ടാം കഷ്ടത്തിന്റെ സമയത്താ​യി​രി​ക്കും.—വെളി​പ്പാ​ടു 1:10; 9:12, 18; 11:14.

യുദ്ധത്തി​നു സജ്ജരാ​ക്ക​പ്പെട്ട വെട്ടു​ക്കി​ളി​കൾ

13. വെട്ടു​ക്കി​ളി​കൾക്ക്‌ എന്ത്‌ ആകൃതി​യാ​ണു​ള​ളത്‌?

13 ആ വെട്ടു​ക്കി​ളി​കൾക്ക്‌ എത്ര ശ്രദ്ധേ​യ​മായ ആകൃതി​യാ​ണു​ള​ളത്‌! യോഹ​ന്നാൻ വർണി​ക്കു​ന്നു: “വെട്ടു​ക്കി​ളി​യു​ടെ രൂപം യുദ്ധത്തി​ന്നു ചമയിച്ച കുതി​രെക്കു സമം; തലയിൽ പൊൻകി​രീ​ടം ഉളളതു​പോ​ലെ​യും മുഖം മാനു​ഷ​മു​ഖം​പോ​ലെ​യും ആയിരു​ന്നു. സ്‌ത്രീ​ക​ളു​ടെ മുടി​പോ​ലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹ​ത്തി​ന്റെ പല്ലു​പോ​ലെ ആയിരു​ന്നു. ഇരുമ്പു​ക​വ​ചം​പോ​ലെ കവചം ഉണ്ടു; ചിറകി​ന്റെ ഒച്ച പടെക്കു ഓടുന്ന അനേകം കുതി​ര​ത്തേ​രു​ക​ളു​ടെ ഒച്ചപോ​ലെ ആയിരു​ന്നു.”—വെളി​പ്പാ​ടു 9:7-9.

14. വെട്ടു​ക്കി​ളി​കളെ സംബന്ധിച്ച യോഹ​ന്നാ​ന്റെ വർണന 1919-ൽ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട ക്രിസ്‌ത്യാ​നി​ക​ളു​ടെ സംഘത്തിന്‌ യോജി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

14 ഇത്‌ 1919-ൽ പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെട്ട ക്രിസ്‌ത്യാ​നി​ക​ളു​ടെ വിശ്വസ്‌ത സംഘത്തെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. കുതി​ര​ക​ളെ​പ്പോ​ലെ അവർ യുദ്ധത്തി​നു തയ്യാറാ​യി​രു​ന്നു, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർണി​ച്ച​പ്ര​കാ​രം സത്യത്തി​നു​വേണ്ടി പോരാ​ടാൻ ഉത്സുകർതന്നെ. (എഫെസ്യർ 6:11-13; 2 കൊരി​ന്ത്യർ 10:4) അവരുടെ തലകളിൽ യോഹ​ന്നാൻ പൊൻകി​രീ​ടങ്ങൾ പോ​ലെ​യു​ള​ളതു കാണുന്നു. അവർ അപ്പോ​ഴും ഭൂമി​യി​ലാ​യി​രി​ക്കെ ഭരിച്ചു​തു​ട​ങ്ങാ​ത്ത​തു​കൊണ്ട്‌ അവർക്ക്‌ യഥാർഥ കിരീ​ടങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ ഉചിത​മ​ല്ലാ​യി​രി​ക്കും. (1 കൊരി​ന്ത്യർ 4:8; വെളി​പ്പാ​ടു 20:4) എന്നാൽ 1919-ൽ അവർക്ക്‌ ഒരു രാജകീയ പ്രകൃതം ഉണ്ടായി​രു​ന്നു. അവർ രാജാ​വി​ന്റെ സഹോ​ദ​രൻമാർ ആയിരു​ന്നു, അവർ അവസാ​ന​ത്തോ​ളം വിശ്വ​സ്‌ത​രാ​യി തുടർന്നാൽ അവരുടെ സ്വർഗീയ കിരീ​ടങ്ങൾ അവർക്കാ​യി കരുതി​യി​രു​ന്നു.—2 തിമൊ​ഥെ​യൊസ്‌ 4:8; 1 പത്രൊസ്‌ 5:4.

15. പിൻവ​രു​ന്നവ എന്തർഥ​മാ​ക്കു​ന്നു, വെട്ടു​ക്കി​ളി​ക​ളു​ടെ (എ) ഇരുമ്പു​ക​വചം? (ബി) മനുഷ്യ​രു​ടേ​തു​പോ​ലു​ളള മുഖം? (സി) സ്‌ത്രീ​യു​ടേ​തു​പോ​ലു​ളള മുടി? (ഡി) സിംഹ​ങ്ങ​ളു​ടേ​തു​പോ​ലു​ളള പല്ലുകൾ? (ഇ) വളരെ ശബ്ദമു​ണ്ടാ​ക്കൽ?

15 ദർശന​ത്തിൽ വെട്ടു​ക്കി​ളി​കൾക്ക്‌ തകർക്കാ​നാ​വാത്ത നീതിയെ പ്രതീ​ക​പ്പെ​ടു​ത്തുന്ന ഇരുമ്പു​ക​വ​ചങ്ങൾ ഉണ്ട്‌. (എഫെസ്യർ 6:14-18) അവയ്‌ക്കു മനുഷ്യ​മു​ഖ​ങ്ങ​ളും ഉണ്ട്‌, ഈ സവി​ശേഷത സ്‌നേ​ഹ​മാ​കുന്ന ഗുണത്തെ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു, മനുഷ്യൻ സ്‌നേഹം തന്നെയായ ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​തു​കൊ​ണ്ടു​തന്നെ. (ഉല്‌പത്തി 1:26; 1 യോഹ​ന്നാൻ 4:16) അവയുടെ മുടി ഒരു സ്‌ത്രീ​യു​ടേ​തു​പോ​ലെ നീണ്ടതാണ്‌, അത്‌ അഗാധ​ദൂ​ത​നായ അവയുടെ രാജാ​വി​നോ​ടു​ളള കീഴ്‌പെ​ട​ലി​നെ നന്നായി ചിത്രീ​ക​രി​ക്കു​ന്നു. അവയുടെ പല്ലുകൾ ഒരു സിംഹ​ത്തി​ന്റെ പല്ലുകൾക്കു സദൃശ​മാണ്‌. ഒരു സിംഹം മാംസം കടിച്ചു​കീ​റാൻ പല്ലുകൾ ഉപയോ​ഗി​ക്കു​ന്നു. യോഹ​ന്നാൻവർഗ​ത്തിന്‌ 1919 മുതൽ വീണ്ടും കട്ടിയായ ആത്മീയാ​ഹാ​രം ഉൾക്കൊ​ള​ളാൻ കഴിഞ്ഞി​രി​ക്കു​ന്നു, വിശേ​ഷി​ച്ചു “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ”മായ യേശു​ക്രി​സ്‌തു​വി​നാൽ ഭരിക്ക​പ്പെ​ടുന്ന ദൈവ​രാ​ജ്യ​ത്തെ സംബന്ധിച്ച സത്യങ്ങൾ തന്നെ. സിംഹം ധീരതയെ പ്രതീ​ക​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​തന്നെ, ആഞ്ഞടി​ക്കുന്ന ദൂതു ദഹിപ്പി​ക്കു​ന്ന​തി​നും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ അത്‌ അവതരി​പ്പി​ക്കു​ന്ന​തി​നും ഗോളം മുഴുവൻ അതു വിതരണം ചെയ്യു​ന്ന​തി​നും വലിയ ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്നു. “പടെക്കു ഓടുന്ന അനേകം കുതി​ര​ത്തേ​രു​ക​ളു​ടെ ഒച്ച”പോലെ ആ ആലങ്കാ​രിക വെട്ടു​ക്കി​ളി​കൾ വളരെ ഒച്ചയു​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക പിൻപ​റ​റി​ക്കൊണ്ട്‌, അവർ നിശബ്ദ​രാ​യി​രി​ക്കാൻ ഉദ്ദേശി​ക്കു​ന്നില്ല.—1 കൊരി​ന്ത്യർ 11:7-15; വെളി​പ്പാ​ടു 5:5.

16. വെട്ടു​ക്കി​ളി​കൾക്കു “തേളി​ന്നു​ള​ള​തു​പോ​ലെ വാലും വിഷമു​ള​ളും” ഉളളതി​ന്റെ പ്രാധാ​ന്യം എന്താണ്‌?

16 ഈ പ്രസം​ഗ​ത്തിൽ, വാമൊ​ഴി​യെ​ക്കാൾ അധികം ഉൾപ്പെ​ടു​ന്നു! “തേളി​ന്നു​ള​ള​തു​പോ​ലെ വാലും വിഷമു​ള​ളും ഉണ്ടു; മനുഷ്യ​രെ അഞ്ചു മാസം ഉപദ്ര​വി​പ്പാൻ അതിന്നു​ളള ശക്തി വാലിൽ ആയിരു​ന്നു.” (വെളി​പ്പാ​ടു 9:10) ഇത്‌ എന്തിനെ അർഥമാ​ക്കാൻ കഴിയും? രാജ്യ​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ—പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ലഘുപ​ത്രി​ക​ക​ളും കാലോ​ചിത ലഘു​ലേ​ഖ​ക​ളും—സമർപ്പി​ച്ച​ശേഷം പോരു​ന്നു. ഇവയിൽ ദൈവ​വ​ച​നത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ളള ആധികാ​രിക പ്രസ്‌താ​വ​നകൾ അടങ്ങുന്നു, ആളുകൾക്ക്‌ അവരുടെ ഭവനങ്ങ​ളിൽവെച്ചു വായി​ക്കു​ന്ന​തി​നു​തന്നെ. യഹോ​വ​യു​ടെ ആസന്നമായ പ്രതി​കാ​ര​ദി​വ​സ​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകു​ന്ന​തു​കൊണ്ട്‌ അവയ്‌ക്കു തേളി​നു​ള​ള​തു​പോ​ലെ വിഷമു​ള​ളുണ്ട്‌. (യെശയ്യാ​വു 61:2) ആത്മീയ വെട്ടു​ക്കി​ളി​ക​ളു​ടെ ഇപ്പോ​ഴു​ളള ഈ തലമുറ അതിന്റെ ആയുസ്സ്‌ ജീവി​ച്ചു​തീ​രു​ന്ന​തി​നു​മുമ്പ്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കുന്ന അതിന്റെ ദൈവ​നി​യ​മിത വേല പൂർത്തി​യാ​കും—മർക്കട​മു​ഷ്ടി​ക്കാ​രായ ദൈവ​ദൂ​ഷ​ക​രെ​യെ​ല്ലാം ദ്രോ​ഹി​ച്ചു​കൊ​ണ്ടു​തന്നെ.

17. (എ) ബൈബിൾ വിദ്യാർഥി​ക​ളു​ടെ 1919-ലെ കൺ​വെൻ​ഷ​നിൽ അവരുടെ സാക്ഷീ​ക​ര​ണ​ത്തി​ന്റെ കുത്ത്‌ രൂക്ഷമാ​ക്കുന്ന എന്തു പ്രഖ്യാ​പി​ക്ക​പ്പെട്ടു? (ബി) വൈദി​കർ എങ്ങനെ ദണ്ഡിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, അവർ എങ്ങനെ പ്രതി​ക​രി​ക്കു​ക​യു​ണ്ടാ​യി?

17 ആ വെട്ടു​ക്കി​ളി​സം​ഘം അവരുടെ 1919-ലെ കൺ​വെൻ​ഷ​നിൽ സുവർണ​യു​ഗം എന്ന പുതിയ മാസി​ക​യെ​ക്കു​റി​ച്ചു പ്രഖ്യാ​പി​ച്ച​പ്പോൾ അത്യധി​കം സന്തോ​ഷി​ച്ചു. അത്‌ അവരുടെ സാക്ഷീ​ക​ര​ണ​ത്തി​ന്റെ കുത്തു രൂക്ഷമാ​ക്കു​ന്ന​തി​നു​ളള ഒരു ദ്വൈ​വാ​രി​ക​യാ​യി​രു​ന്നു. e അതിന്റെ 1920 സെപ്‌റ​റം​ബർ 29-ലെ 27-ാം ലക്കം 1918-19 കാലഘ​ട്ട​ത്തിൽ ഐക്യ​നാ​ടു​ക​ളിൽ ബൈബിൾ വിദ്യാർഥി​കളെ പീഡി​പ്പി​ച്ച​തി​ലെ വൈദി​ക​രു​ടെ കാപട്യം തുറന്നു​കാ​ട്ടി. സുവർണ​യു​ഗം 1920-കളിലും 1930-കളിലും വൈദി​ക​രു​ടെ കുടി​ല​മായ രാഷ്‌ട്രീയ ഉൾപ്പെ​ട​ലി​നെ​യും വിശേ​ഷാൽ ഫാസി​സ്‌ററ്‌-നാസി സ്വേച്ഛാ​ധി​കാ​രി​ക​ളു​മാ​യി കത്തോ​ലി​ക്കാ പുരോ​ഹി​ത​ശ്രേ​ഷ്‌ഠർ നടത്തിയ ഉടമ്പടി​ക​ളെ​യും തുറന്നു​കാ​ട്ടി​ക്കൊണ്ട്‌ കുത്തുന്ന ലേഖന​ങ്ങ​ളി​ലൂ​ടെ​യും കാർട്ടൂ​ണു​ക​ളി​ലൂ​ടെ​യും അവരെ ദണ്ഡിപ്പി​ച്ചു. പ്രതി​ക​ര​ണ​മാ​യി വൈദി​കർ ദൈവ​ജ​ന​ങ്ങൾക്കെ​തി​രെ പൊതു​ജ​ന​ങ്ങ​ളു​ടെ ആക്രമണം സംഘടി​പ്പി​ക്കു​ക​യും ‘നിയമം വഴി ദ്രോഹം ആസൂ​ത്രണം ചെയ്യു’കയും ചെയ്‌തു.—സങ്കീർത്തനം 94:20, കിങ്‌ ജയിംസ്‌ വേർഷൻ.

ലോക​ഭ​ര​ണാ​ധി​കാ​രി​കൾക്കു മുന്നറി​യി​പ്പു നൽകുന്നു

18. വെട്ടു​ക്കി​ളി​കൾ ഏതു ജോലി ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, അഞ്ചാമത്തെ കാഹളം മുഴക്ക​ലി​നോ​ടു​ളള പ്രതി​ക​ര​ണ​ത്തിൽ എന്തു സംഭവി​ച്ചു?

18 ആധുനി​ക​നാ​ളി​ലെ വെട്ടു​ക്കി​ളി​കൾക്ക്‌ ഒരു ജോലി ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. തെററു​കൾ തുറന്നു​കാ​ട്ടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. കാണാ​തെ​പോയ ആടുകളെ കണ്ടെ​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. വെട്ടു​ക്കി​ളി​കൾ ഈ ജോലി​കൾ നിർവ​ഹി​ക്കവേ ലോകം ഇരുന്നു ശ്രദ്ധി​ക്കാൻ നിർബ​ന്ധി​ത​രാ​യി. ദൂതൻമാ​രു​ടെ കാഹളം മുഴക്ക​ലി​നോ​ടു​ളള അനുസ​ര​ണ​ത്തിൽ യോഹ​ന്നാൻവർഗം, യഹോ​വ​യു​ടെ പ്രതി​കൂ​ല​ന്യാ​യ​വി​ധി​കൾ അർഹി​ക്കു​ന്ന​വ​ളെ​ന്ന​നി​ല​യിൽ ക്രൈ​സ്‌ത​വ​ലോ​കത്തെ തുറന്നു​കാ​ട്ടു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു. അഞ്ചാം കാഹള​ത്തോ​ടു​ളള പ്രതി​ക​ര​ണ​മാ​യി ഈ ന്യായ​വി​ധി​ക​ളു​ടെ ഒരു പ്രത്യേ​ക​വശം 1926 മേയ്‌ 25 മുതൽ 31 വരെ ഇംഗ്ലണ്ടി​ലെ ലണ്ടനിൽ നടന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു കൺ​വെൻ​ഷ​നിൽ ഊന്നി​പ്പ​റ​യ​പ്പെട്ടു. ഇതിൽ “ലോക​ഭ​ര​ണാ​ധി​കാ​രി​കൾക്കു​ളള ഒരു സാക്ഷ്യം” എന്ന ഒരു പ്രമേ​യ​വും റോയൽ ആൽബർട്ട്‌ ഹാളിൽ നടത്തപ്പെട്ട “ലോക​ശ​ക്തി​കൾ ഉലയു​ന്ന​തെ​ന്തു​കൊണ്ട്‌—പരിഹാ​രം” എന്ന പരസ്യ​പ്ര​സം​ഗ​വും വിശേ​ഷ​വ​ത്‌ക​രി​ക്ക​പ്പെട്ടു. ഇതു രണ്ടി​ന്റെ​യും മുഴു​വി​വ​ര​വും അടുത്ത ദിവസം ഒരു പ്രമുഖ ലണ്ടൻ ദിനപ്പ​ത്ര​ത്തിൽ അച്ചടി​ച്ചു​വ​രി​ക​യും ചെയ്‌തു. പിന്നീട്‌ വെട്ടു​ക്കി​ളി​സം​ഘം ആ പ്രമേ​യ​ത്തി​ന്റെ 5 കോടി പ്രതികൾ ഒരു ലഘു​ലേ​ഖ​യാ​യി ലോക​വ്യാ​പ​ക​മാ​യി വിതരണം ചെയ്‌തു—വൈദി​കർക്കു വാസ്‌ത​വ​ത്തിൽ ഒരു ദണ്ഡനം തന്നെ! വർഷങ്ങൾക്കു​ശേഷം ഇംഗ്ലണ്ടി​ലെ ആളുകൾ കുത്തുന്ന ആ തുറന്നു​കാ​ട്ട​ലി​നെ​ക്കു​റി​ച്ചു പിന്നെ​യും സംസാ​രി​ച്ചു.

19. പ്രതീ​കാ​ത്മക വെട്ടു​ക്കി​ളി​കൾക്ക്‌ കൂടു​ത​ലായ ഏത്‌ ആക്രമണ ആയുധം ലഭിച്ചു, ലണ്ടൻ മാനി​ഫെ​സ്‌റേ​റാ​യെ സംബന്ധിച്ച്‌ അത്‌ എന്തു പറയേ​ണ്ടി​വന്നു?

19 ഈ കൺ​വെൻ​ഷ​നിൽ പ്രതീ​കാ​ത്മക വെട്ടു​ക്കി​ളി​കൾക്ക്‌ കൂടുതൽ ആക്രമണ ആയുധം ലഭിച്ചു, പ്രത്യേ​കി​ച്ചും ഉദ്ധാരണം (ഇംഗ്ലീഷ്‌) എന്ന ഒരു പുതിയ പുസ്‌തകം. അതിൽ ‘ആൺകുട്ടി’ ഭരണകൂ​ടം, ക്രിസ്‌തു​വി​ന്റെ സ്വർഗീ​യ​രാ​ജ്യം, 1914-ൽ ജനിച്ചി​രി​ക്കു​ന്നു​വെന്നു തെളി​യി​ക്കുന്ന അടയാ​ള​ത്തി​ന്റെ ഒരു തിരു​വെ​ഴു​ത്തു​ചർച്ച അടങ്ങി​യി​രു​ന്നു. (മത്തായി 24:3-14; വെളി​പ്പാ​ടു 12:1-10) അതിനു​ശേഷം 1917-ൽ ലണ്ടനിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തും “ലോക​ത്തി​ലെ ഏററവും വലിയ സുവി​ശേ​ഷകർ” ആയി അറിയ​പ്പെ​ട്ടി​രുന്ന എട്ടു പുരോ​ഹി​തൻമാർ ഒപ്പിട്ടി​രു​ന്ന​തു​മായ മാനി​ഫെ​സ്‌റേറാ അത്‌ ഉദ്ധരിച്ചു. അവർ പ്രമുഖ പ്രൊ​ട്ട​സ്‌റ​റൻറ്‌ വിഭാ​ഗ​ങ്ങളെ—ബാപ്‌റ​റി​സ്‌ററ്‌, കോൺഗ്രി​ഗേ​ഷണൽ, പ്രസ്‌ബി​റേ​റ​റി​യൻ, എപ്പിസ്‌ക്കോ​പ്പേ​ലി​യൻ, മെഥഡി​സ്‌ററ്‌—പ്രതി​നി​ധാ​നം ചെയ്‌തു. “ഇപ്പോ​ഴത്തെ പ്രതി​സന്ധി വിജാ​തീയ കാലങ്ങ​ളു​ടെ അന്ത്യത്തെ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു” എന്നും “കർത്താ​വി​ന്റെ വെളി​പാട്‌ ഏതു നിമി​ഷ​ത്തി​ലും പ്രതീ​ക്ഷി​ക്കാം” എന്നും അതു പ്രഖ്യാ​പി​ച്ചു. അതെ, ആ വൈദി​കർ യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം തിരി​ച്ച​റി​ഞ്ഞി​രു​ന്നു! എന്നാൽ അതു സംബന്ധിച്ച്‌ എന്തെങ്കി​ലും ചെയ്യാൻ അവർ ആഗ്രഹി​ച്ചോ? ഉദ്ധാരണം എന്ന പുസ്‌തകം നമ്മെ അറിയി​ക്കു​ന്നു: “സംഗതി​യു​ടെ ഏററവും ശ്രദ്ധേ​യ​മായ ഭാഗം മാനി​ഫെ​സ്‌റേ​റാ​യിൽ ഒപ്പിട്ട മനുഷ്യർതന്നെ തുടർന്ന്‌ അതിനെ നിഷേ​ധി​ക്കു​ക​യും നാം ഈ ലോക​ത്തി​ന്റെ അന്ത്യത്തി​ലും കർത്താ​വി​ന്റെ രണ്ടാം സാന്നി​ധ്യ​നാ​ളി​ലു​മാ​ണെന്ന്‌ തെളി​യി​ക്കുന്ന തെളി​വി​നെ തളളി​ക്ക​ള​യു​ക​യും ചെയ്യു​ന്നു​വെ​ന്നു​ള​ള​താണ്‌.”

20. (എ) വെട്ടു​ക്കി​ളി​സം​ഘ​ത്തെ​യും അവരുടെ രാജാ​വി​നെ​യും സംബന്ധിച്ച്‌ പുരോ​ഹി​തൻമാർ എന്തു തീരു​മാ​നം ചെയ്‌തു? (ബി) വെട്ടു​ക്കി​ളി​സം​ഘ​ത്തി​ന്റെ തലവൻ ആരാ​ണെ​ന്നാണ്‌ യോഹ​ന്നാൻ പറയു​ന്നത്‌, അവന്റെ പേരെ​ന്താണ്‌?

20 ആഗതമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ദൈവ​രാ​ജ്യ​ത്തെ പ്രഖ്യാ​പി​ക്കു​ന്ന​തി​നു പകരം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ സാത്താന്റെ ലോക​ത്തോ​ടു​കൂ​ടെ നിൽക്കു​ന്ന​തി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. വെട്ടു​ക്കി​ളി​സം​ഘ​ത്തോ​ടും അവരുടെ രാജാ​വി​നോ​ടും ഒരു പങ്കുമു​ണ്ടാ​യി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല, അവനെ​ക്കു​റിച്ച്‌ യോഹ​ന്നാൻ ഇപ്പോൾ പറയുന്നു: “അഗാധ​ദൂ​തൻ അതിന്നു രാജാ​വാ​യി​രു​ന്നു; അവന്നു എബ്രാ​യ​ഭാ​ഷ​യിൽ അബദ്ദോൻ [നാശം എന്നർഥം] എന്നും യവനഭാ​ഷ​യിൽ അപ്പൊ​ല്ലു​വോൻ [വിനാ​ശകൻ എന്നർഥം] എന്നും പേർ.” (വെളി​പ്പാ​ടു 9:11) ‘അഗാധ​ദൂ​ത​നും’ ‘വിനാ​ശ​ക​നും’ എന്നനി​ല​യിൽ യേശു ക്രൈ​സ്‌ത​വ​ലോ​ക​ത്തിൻമേൽ ഒരു ബാധയാ​കുന്ന കഷ്ടം അഴിച്ചു വിട്ടി​രി​ക്കു​ന്നു. എന്നാൽ തുടർന്നു കൂടുതൽ വരാനുണ്ട്‌!

[അടിക്കു​റി​പ്പു​കൾ]

a വെളിപ്പാടു 9:7-9-നോട്‌ (പ്രാണി​കൾ കുതി​ര​ക​ളും ആളുക​ളും പുരു​ഷൻമാ​രും ആയും അവ ഒരു രഥത്തിന്റെ ശബ്ദം ഉണ്ടാക്കു​ന്ന​താ​യും വർണി​ക്കുന്ന) യോവേൽ 2:4, 5, 7 താരത​മ്യം ചെയ്യുക; (പ്രാണി​ബാ​ധ​യു​ടെ വേദനാ​ജ​ന​ക​മായ ഫലം വർണി​ക്കുന്ന) യോവേൽ 2:6, 10, വെളി​പ്പാ​ടു 9:2, 5-നോടും താരത​മ്യം ചെയ്യുക.

b ദ വാച്ച്‌ടവർ 1961 ഡിസംബർ 1-ലെ ലക്കത്തിൽ “വിധി​യു​ടെ താഴ്‌വ​ര​യിൽ ജനതകൾക്കെ​തി​രെ സംഘടി​തർ” എന്ന ലേഖനം കാണുക.

c അഗാധം ഏതോ രൂപത്തി​ലു​ളള തീനരകം ആണെന്ന​പോ​ലെ അഗാധ​ത്തിൽ തീയു​ണ്ടാ​യി​രു​ന്നു​വെന്നു തെളി​യി​ക്കാൻ ഈ തിരു​വെ​ഴുത്ത്‌ ഉപയോ​ഗി​ക്കാൻ കഴിയി​ല്ലെ​ന്നു​ള​ളതു ഗൗനി​ക്കുക. പെരു​ഞ്ചൂ​ള​യി​ലെ പുക“പോലെ” കട്ടിയായ പുക കണ്ടതായി യോഹ​ന്നാൻ പറയുന്നു. (വെളി​പ്പാ​ടു 9:2) അഗാധ​ത്തിൽ യഥാർഥ ജ്വാലകൾ കണ്ടതായി അവൻ പറയു​ന്നില്ല.

d ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം ബസാനി​സൊ എന്ന മൂലത്തിൽനി​ന്നു​വ​രു​ന്നു, ചില​പ്പോൾ അക്ഷരാർഥ ദണ്ഡനത്തിന്‌ അത്‌ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു; എന്നിരു​ന്നാ​ലും മാനസിക പീഡന​ത്തി​നും അത്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, 2 പത്രോസ്‌ 2:8-ൽ [NW] സോ​ദോ​മിൽ കണ്ട തിൻമ നിമിത്തം ലോത്ത്‌ “തന്റെ നീതി​യു​ളള ദേഹിയെ ദണ്ഡിപ്പിച്ച”തായി നാം വായി​ക്കു​ന്നു. വളരെ വ്യത്യ​സ്‌ത​മായ ഒരു കാരണ​ത്തി​നാ​ണെ​ങ്കി​ലും അപ്പോ​സ്‌ത​ലിക യുഗത്തി​ലെ മതനേ​താ​ക്കൾ മാനസിക ദണ്ഡനം അനുഭ​വി​ച്ചു.

e ഇപ്പോൾ അർധമാ​സി​ക​യാ​യി പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ടുന്ന ഈ പത്രിക 1937-ൽ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും പുനർനാ​മ​ക​രണം ചെയ്യ​പ്പെട്ടു.

[അധ്യയന ചോദ്യ​ങ്ങൾ]

[143-ാം പേജിലെ ചിത്രം]

അഞ്ചാം കാഹള​ത്തി​ന്റെ മുഴക്കൽ ആദ്യത്തെ മൂന്നു കഷ്ടങ്ങൾ അവതരി​പ്പി​ക്കു​ന്നു

[144-ാം പേജിലെ ചിത്രം]

നിന്റെ അസ്‌ത്രങ്ങൾ രാജാ​വി​ന്റെ ശത്രു​ക്ക​ളു​ടെ ഹൃദയ​ത്തിൽ മൂർച്ച​കാ​ട്ടു​ന്നു. (സങ്കീർത്തനം 45:5) ഈ വിവര​ണ​ത്തോ​ടെ പ്രത്യ​ക്ഷ​പ്പെട്ട മുകളിൽ കാണുന്ന ഹാസ്യ​ചി​ത്രം “ദൈവ​ത്തി​ന്റെ മുദ്ര​യി​ല്ലാത്ത മനുഷ്യ​രെ” കുത്തി​യ​വ​യാ​യി 1930-കളിൽ പ്രസി​ദ്ധീ​ക​രിച്ച പലതിന്റെ മാതൃ​ക​യാണ്‌

[147-ാം പേജിലെ ചിത്രം]

റോയൽ ആൽബർട്ട്‌ ഹാൾ, ഉദ്ധാരണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രകാ​ശനം ചെയ്‌ത​തും “ലോക​ഭ​ര​ണാ​ധി​കാ​രി​കൾക്കു​ളള ഒരു സാക്ഷ്യം” എന്ന പ്രമേയം അംഗീ​ക​രി​ച്ച​തും ഇവിടെ വെച്ചാ​യി​രു​ന്നു