വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുപ്രസിദ്ധ വേശ്യയെ വിധിക്കുന്നു

കുപ്രസിദ്ധ വേശ്യയെ വിധിക്കുന്നു

അധ്യായം 33

കുപ്ര​സിദ്ധ വേശ്യയെ വിധി​ക്കു​ന്നു

ദർശനം 11—വെളി​പ്പാ​ടു 17:1-18

വിഷയം: മഹാബാ​ബി​ലോൻ ഒടുവിൽ തന്റെ നേർക്കു തിരിഞ്ഞു തന്നെ ശൂന്യ​മാ​ക്കുന്ന കടുഞ്ചു​വ​പ്പു​നി​റ​മു​ളള കാട്ടു​മൃ​ഗ​ത്തിൻമേൽ സവാരി​ചെ​യ്യു​ന്നു

നിവൃത്തിയുടെ കാലം: 1919 മുതൽ മഹോ​പ​ദ്രവം വരെ

1. ഏഴു ദൂതൻമാ​രിൽ ഒരുവൻ യോഹ​ന്നാന്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

 യഹോ​വ​യു​ടെ നീതി​പൂർവ​ക​മായ കോപ​ത്തി​ന്റെ ഏഴു കലശങ്ങൾ മുഴു​വ​നാ​യും ഒഴിക്ക​പ്പെ​ടണം! ആറാം ദൂതൻ തന്റെ കലശം പുരാതന ബാബി​ലോ​ന്റെ സ്ഥാനത്ത്‌ ഒഴിച്ച​പ്പോൾ, അത്‌ ഉചിത​മാ​യും അർമ​ഗെ​ദോ​നി​ലെ അന്തിമ​യു​ദ്ധ​ത്തി​ലേക്കു സംഭവങ്ങൾ സത്വരം നീങ്ങു​മ്പോൾ മഹാബാ​ബി​ലോ​നു ബാധ​യേൽപ്പി​ക്കു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തി. (വെളി​പ്പാ​ടു 16:1, 12, 16) യഹോവ തന്റെ നീതി​യു​ളള ന്യായ​വി​ധി​കൾ നടപ്പാ​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടെ​ന്നും എങ്ങനെ​യെ​ന്നും ഇപ്പോൾ വെളി​പ്പെ​ടു​ത്തു​ന്നതു സാധ്യ​ത​യ​നു​സ​രിച്ച്‌ അതേ ദൂതൻത​ന്നെ​യാണ്‌. യോഹ​ന്നാൻ അടുത്ത​താ​യി കേൾക്കു​ക​യും കാണു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളാൽ അവൻ അത്ഭുത​സ്‌ത​ബ്ധ​നാ​കു​ന്നു: “പിന്നെ ഏഴു കലശമു​ളള ഏഴു ദൂതൻമാ​രിൽ ഒരുവൻ വന്നു എന്നോടു സംസാ​രി​ച്ചു: വരിക, ഭൂമി​യി​ലെ രാജാ​ക്കൻമാ​രോ​ടു വേശ്യാ​വൃ​ത്തി​ചെ​യ്‌തു തന്റെ വേശ്യാ​വൃ​ത്തി​യു​ടെ മദ്യത്താൽ ഭൂവാ​സി​കളെ മത്തരാ​ക്കി​യ​വ​ളാ​യി പെരു​വെ​ള​ള​ത്തിൻമീ​തെ ഇരിക്കുന്ന മഹാ​വേ​ശ്യ​യു​ടെ ന്യായ​വി​ധി ഞാൻ കാണി​ച്ചു​ത​രാം എന്നു പറഞ്ഞു.”—വെളി​പ്പാ​ടു 17:1, 2.

2. “മഹാ​വേശ്യ” (എ) പുരാതന റോം അല്ലെന്നു​ള​ള​തിന്‌? (ബി) വൻവ്യാ​പാ​രം അല്ലെന്നു​ള​ള​തിന്‌? (സി) ഒരു മതപ്ര​സ്ഥാ​നം ആണെന്നു​ള​ള​തിന്‌ എന്തു തെളി​വുണ്ട്‌?

2 “മഹാ​വേശ്യ”! അത്ര ഞെട്ടി​ക്കുന്ന ഒരു പേരെ​ന്തു​കൊണ്ട്‌? അവൾ ആരാണ്‌? ചിലർ ഈ പ്രതീ​കാ​ത്മക വേശ്യയെ പുരാതന റോം ആയി തിരി​ച്ച​റി​യി​ച്ചി​ട്ടുണ്ട്‌. എന്നാൽ റോം ഒരു രാഷ്‌ട്രീയ ശക്തിയാ​യി​രു​ന്നു. ഈ വേശ്യ ഭൂമി​യി​ലെ രാജാ​ക്കൻമാ​രു​മാ​യി പരസംഗം ചെയ്യുന്നു, ഇതിൽ സ്‌പഷ്ട​മാ​യും റോമി​ലെ രാജാ​ക്കൻമാ​രും ഉൾപ്പെ​ടു​ന്നു. കൂടാതെ, അവളുടെ നാശത്തി​നു​ശേഷം “ഭൂരാ​ജാ​ക്കൻമാർ” അവളുടെ വേർപാ​ടിൽ വിലപി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ അവൾ ഒരു രാഷ്‌ട്രീ​യ​ശക്തി ആയിരി​ക്കാൻ കഴിയില്ല. (വെളി​പ്പാ​ടു 18:9, 10) അതിനു​പു​റമേ, ലോക​ത്തി​ലെ വ്യാപാ​രി​ക​ളും അവൾ നിമിത്തം വിലപി​ക്കു​ന്ന​തു​കൊണ്ട്‌ അവൾക്ക്‌ വൻവ്യാ​പാ​ര​ത്തെ​യും ചിത്രീ​ക​രി​ക്കാൻ കഴിയില്ല. (വെളി​പ്പാ​ടു 18:15, 16) എന്നിരു​ന്നാ​ലും, ‘അവളുടെ ആത്മവി​ദ്യാ​ന​ട​പ​ടി​യാൽ സകല ജനതക​ളും വഴി​തെ​റ​റി​ക്ക​പ്പെ​ട്ട​താ​യി’ നാം വായി​ക്കു​ന്നു. (വെളി​പാട്‌ 18:23, NW) മഹാ​വേശ്യ ലോക​വ്യാ​പ​ക​മായ ഒരു മതപ്ര​സ്ഥാ​നം ആയിരി​ക്ക​ണ​മെന്ന്‌ ഇതു വ്യക്തമാ​ക്കു​ന്നു.

3. (എ) മഹാ​വേശ്യ റോമൻ കത്തോ​ലി​ക്കാ സഭയേ​ക്കാ​ളോ ക്രൈ​സ്‌ത​വ​ലോ​കം മുഴു​വ​നേ​ക്കാ​ളോ അധിക​മാ​യ​തി​നെ പ്രതീ​ക​പ്പെ​ടു​ത്തേ​ണ്ട​തെ​ന്തു​കൊണ്ട്‌? (ബി) മിക്ക പൗരസ്‌ത്യ​മ​ത​ങ്ങ​ളി​ലും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വിഭാ​ഗ​ങ്ങ​ളി​ലും ഏതു ബാബി​ലോ​ന്യ ഉപദേ​ശങ്ങൾ കണ്ടെത്ത​പ്പെ​ടു​ന്നു? (സി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മിക്ക ഉപദേ​ശ​ങ്ങ​ളു​ടെ​യും ചടങ്ങു​ക​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും ഉത്ഭവം സംബന്ധി​ച്ചു റോമൻ കത്തോ​ലി​ക്കാ കർദി​നാ​ളാ​യി​രുന്ന ജോൺ ഹെൻട്രി ന്യൂമാൻ എന്തു സമ്മതിച്ചു? (അടിക്കു​റി​പ്പു കാണുക.)

3 ഏതു മതപ്ര​സ്ഥാ​നം? ചിലർ ധരിച്ചി​രി​ക്കു​ന്ന​തു​പോ​ലെ അവൾ റോമൻ കത്തോ​ലി​ക്കാ സഭയാ​ണോ? അല്ലെങ്കിൽ അവൾ മുഴു ക്രൈ​സ്‌ത​വ​ലോ​ക​വും ആണോ? അല്ല, അവൾ എല്ലാ ജനതക​ളെ​യും വഴി​തെ​റ​റി​ക്ക​ണ​മെ​ങ്കിൽ അവൾ ഇവയേ​ക്കാ​ളെ​ല്ലാം വിപു​ല​മാ​യി​രി​ക്കണം. അവൾ വാസ്‌ത​വ​ത്തിൽ വ്യാജ​മ​ത​ത്തി​ന്റെ മുഴു ലോക​സാ​മ്രാ​ജ്യ​വും ആണ്‌. പല ബാബി​ലോ​ന്യ ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളും ഭൂമി​യി​ലെ​മ്പാ​ടു​മു​ളള മതങ്ങളിൽ സാധാ​ര​ണ​മാ​ണെ​ന്നു​ള​ള​തിൽ ബാബി​ലോ​ന്യ മർമങ്ങ​ളി​ലെ അവളുടെ ഉത്ഭവം പ്രകട​മാ​കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, മനുഷ്യ​ദേ​ഹി​യു​ടെ സഹജമായ അമർത്ത്യ​ത​യി​ലും ഒരു ദണ്ഡനന​ര​ക​ത്തി​ലും ദൈവ​ങ്ങ​ളു​ടെ ഒരു ത്രിത്വ​ത്തി​ലു​മു​ളള വിശ്വാ​സം മിക്ക പൗരസ്‌ത്യ​മ​ത​ങ്ങ​ളി​ലും ക്രൈ​സ്‌ത​വ​ലോക വിഭാ​ഗ​ങ്ങ​ളി​ലും കണ്ടെത്ത​പ്പെ​ടു​ന്നു. പുരാതന ബാബി​ലോൻ നഗരത്തിൽ 4,000-ത്തിലധി​കം വർഷം മുമ്പു ജൻമ​മെ​ടുത്ത വ്യാജ​മതം ഉചിത​മാ​യി മഹാബാ​ബി​ലോൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ആധുനിക ബീഭത്സ​പ്ര​സ്ഥാ​ന​മാ​യി വികാസം പ്രാപി​ച്ചി​രി​ക്കു​ന്നു. a എങ്കിലും അവൾ “മഹാ​വേശ്യ” എന്ന നിഷിദ്ധ പദത്താൽ വർണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

4. (എ) പുരാതന ഇസ്രാ​യേൽ ഏതു വിധങ്ങ​ളിൽ പരസംഗം ചെയ്‌തു? (ബി) മഹാബാ​ബി​ലോൻ ഏതു മുന്തിയ വിധങ്ങ​ളിൽ പരസംഗം ചെയ്‌തി​രി​ക്കു​ന്നു?

4 ബാബി​ലോൻ (അഥവാ “കുഴപ്പം” എന്നർഥ​മു​ളള ബാബേൽ) നെബു​ഖ​ദ്‌നേ​സ​റി​ന്റെ കാലത്ത്‌ അതിന്റെ പ്രതാ​പ​ത്തി​ന്റെ ഔന്നി​ത്യ​ത്തിൽ എത്തി. അത്‌ ആയിര​ത്തി​ല​ധി​കം ക്ഷേത്ര​ങ്ങ​ളും കുട്ടി​യ​മ്പ​ല​ങ്ങ​ളും ഉളള ഒരു മത-രാഷ്‌ട്രീയ സംസ്ഥാ​ന​മാ​യി​രു​ന്നു. അതിലെ പുരോ​ഹി​തൻമാർ വലിയ അധികാ​രം കയ്യാളി​യി​രു​ന്നു. ബാബി​ലോൻ ഒരു ലോക​ശ​ക്തി​യെന്ന നിലയിൽ സ്ഥിതി​ചെ​യ്യാ​താ​യി​ട്ടു വളരെ​ക്കാ​ല​മാ​യെ​ങ്കി​ലും മതമഹാ​ബാ​ബി​ലോൻ തുടർന്നും സ്ഥിതി​ചെ​യ്യു​ന്നു, പുരാ​ത​ന​മാ​തൃക പിൻപ​ററി അവൾ ഇപ്പോ​ഴും രാഷ്‌ട്രീയ കാര്യാ​ദി​കളെ സ്വാധീ​നി​ക്കാ​നും രൂപ​പ്പെ​ടു​ത്താ​നും ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ മതം രാഷ്‌ട്രീ​യ​ത്തിൽ ഉൾപ്പെ​ടു​ന്ന​തി​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു​വോ? എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ, ഇസ്രാ​യേൽ വ്യാജാ​രാ​ധ​ന​യിൽ ഉൾപ്പെ​ടു​ക​യും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നു​പ​കരം ജനതക​ളു​മാ​യി സഖ്യത്തിൽ ഏർപ്പെ​ടു​ക​യും ചെയ്‌ത​പ്പോൾ അവൾ വേശ്യാ​വൃ​ത്തി ചെയ്യു​ന്ന​താ​യി പറയ​പ്പെട്ടു. (യിരെ​മ്യാ​വു 3:6, 8, 9; യെഹെ​സ്‌കേൽ 16:28-30) മഹാബാ​ബി​ലോ​നും പരസംഗം ചെയ്യുന്നു. പ്രമു​ഖ​മാ​യി, ഭൂമി​യിൽ ഭരിക്കുന്ന രാജാ​ക്കൻമാ​രു​ടെ​മേൽ സ്വാധീ​ന​വും അധികാ​ര​വും നേടി​യെ​ടു​ക്കു​ന്ന​തി​നു​വേണ്ടി അവൾ യുക്ത​മെന്നു കരുതുന്ന എന്തും ചെയ്‌തി​രി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 4:1.

5. (എ) മത​വൈ​ദി​കർ ഏതു പ്രസിദ്ധി ആസ്വദി​ക്കു​ന്നു? (ബി) ലോക പ്രാമു​ഖ്യ​ത​ക്കു​വേ​ണ്ടി​യു​ളള ഒരു അഭിലാ​ഷം യേശു​ക്രി​സ്‌തു​വി​ന്റെ വാക്കു​കൾക്കു നേരെ എതിരാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ഇന്നു മതനേ​താ​ക്കൾ കൂടെ​ക്കൂ​ടെ ഗവൺമെൻറിൽ ഉയർന്ന സ്ഥാനങ്ങൾക്കാ​യി പ്രചാ​രണം നടത്തുന്നു, ചില ദേശങ്ങ​ളിൽ അവർ മന്ത്രി​സ്ഥാ​നങ്ങൾ പോലും വഹിച്ചു​കൊ​ണ്ടു ഭരണത്തിൽ പങ്കാളി​യാ​കു​ന്നു. പ്രസി​ദ്ധ​രായ രണ്ടു പ്രൊ​ട്ട​സ്‌റ​റൻറു വൈദി​കർ 1988-ൽ ഐക്യ​നാ​ടു​ക​ളു​ടെ പ്രസി​ഡൻറു സ്ഥാനത്തി​നാ​യി മത്സരി​ക്കു​ക​യു​ണ്ടാ​യി. മഹാബാ​ബി​ലോ​നി​ലെ നായകൻമാർ ലോക​പ്ര​സി​ദ്ധി ഇഷ്ടപ്പെ​ടു​ന്നു; പ്രമുഖ രാജ്യ​ത​ന്ത്ര​ജ്ഞ​രു​മാ​യി കൂട്ടു​കൂ​ടു​മ്പോ​ഴു​ളള അവരുടെ ചിത്രങ്ങൾ മിക്ക​പ്പോ​ഴും പത്രങ്ങ​ളിൽ കാണുന്നു. ഇതിനു വിരു​ദ്ധ​മാ​യി യേശു രാഷ്‌ട്രീയ ഉൾപ്പെ​ട​ലിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ക​യും തന്റെ ശിഷ്യൻമാ​രെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറയു​ക​യും ചെയ്‌തു: “ഞാൻ ലൗകി​ക​ന​ല്ലാ​ത്ത​തു​പോ​ലെ അവരും ലൗകി​കൻമാ​രല്ല.”—യോഹ​ന്നാൻ 6:15; 17:16; മത്തായി 4:8-10; ഇതുകൂ​ടെ കാണുക: യാക്കോബ്‌ 4:4.

ആധുനിക നാളിലെ ‘വേശ്യാ​വൃ​ത്തി’

6, 7. (എ) ജർമനി​യിൽ ഹിററ്‌ല​റു​ടെ നാസി കക്ഷി അധികാ​ര​ത്തിൽ വന്നതെ​ങ്ങനെ? (ബി) വത്തിക്കാ​നും നാസി ജർമനി​യും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ലോകാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി​യു​ളള തന്റെ മുന്നേ​റ​റ​ത്തിൽ ഹിററ്‌ലറെ സഹായി​ച്ച​തെ​ങ്ങനെ?

6 അവളുടെ രാഷ്‌ട്രീയ ഇടപെടൽ മുഖാ​ന്തരം, മഹാ​വേശ്യ മനുഷ്യ​വർഗ​ത്തിന്‌ അവർണ​നീ​യ​മായ ദുഃഖം വരുത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജർമനി​യിൽ ഹിററ്‌ല​റു​ടെ അധികാ​ര​ത്തി​ലേ​ക്കു​ളള ഉയർച്ച​യു​ടെ പിന്നിലെ വസ്‌തു​തകൾ പരിചി​ന്തി​ക്കുക—ചിലർ ചരിത്ര പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു തുടച്ചു​മാ​റ​റാൻ ആഗ്രഹി​ക്കുന്ന വൃത്തി​കെട്ട വസ്‌തു​ത​ക​ളാ​ണവ. നാസി കക്ഷിക്ക്‌ ജർമൻ പാർല​മെൻറിൽ 1924 മേയിൽ 32 അംഗങ്ങൾ ഉണ്ടായി​രു​ന്നു. ഇവ 1928 മേയ്‌ ആയപ്പോ​ഴേ​ക്കും 12 അംഗങ്ങ​ളാ​യി ചുരുങ്ങി. എന്നിരു​ന്നാ​ലും വലിയ സാമ്പത്തി​ക​മാ​ന്ദ്യം 1930-ൽ ലോകത്തെ ഗ്രസിച്ചു; അതു മുത​ലെ​ടു​ത്തു​കൊണ്ട്‌, 1932 ജൂ​ലൈ​യിൽ നടന്ന ജർമൻ തെര​ഞ്ഞെ​ടു​പ്പിൽ 608 സീററിൽ 230-ഉം നേടി നാസികൾ ശ്രദ്ധേ​യ​മായ ഒരു തിരി​ച്ചു​വ​രവു നടത്തി. ഉടൻതന്നെ, മുൻ ചാൻസ​ല​റും പോപ്പി​ന്റെ പ്രതി​നി​ധി​യു​മായ ഫ്രാൻസ്‌ വോൺ പേപ്പൻ നാസി​ക​ളു​ടെ സഹായ​ത്തി​നെത്തി. ചരി​ത്ര​കാ​രൻമാർ പറയു​ന്ന​പ്ര​കാ​രം വോൺ പേപ്പൻ ഒരു പുതിയ വിശുദ്ധ റോമാ​സാ​മ്രാ​ജ്യം വിഭാവന ചെയ്‌തു. ചാൻസലർ എന്ന നിലയി​ലു​ളള അയാളു​ടെ​തന്നെ ചുരു​ങ്ങിയ പ്രവർത്ത​ന​കാ​ലം ഒരു പരാജ​യ​മാ​യി​രു​ന്നു, അതു​കൊ​ണ്ടു നാസി​ക​ളി​ലൂ​ടെ വീണ്ടും അധികാ​രം പ്രാപി​ക്കാൻ അയാൾ ഇപ്പോൾ പ്രതീ​ക്ഷി​ച്ചു. അയാൾ 1933 ജനുവരി ആയപ്പോ​ഴേ​ക്കും വ്യവസായ പ്രഭു​ക്കൻമാ​രിൽനി​ന്നു ഹിററ്‌ല​റി​നു വേണ്ട പിന്തുണ സമാഹ​രി​ച്ചെ​ടു​ത്തു, 1933 ജനുവരി 30-നു ഹിററ്‌ലർ ജർമനി​യു​ടെ ചാൻസലർ ആയിത്തീ​രു​മെന്നു വളഞ്ഞ വഴിക​ളി​ലൂ​ടെ അയാൾ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്‌തു. അയാൾതന്നെ വൈസ്‌ ചാൻസലർ ആക്കപ്പെ​ടു​ക​യും ജർമനി​യി​ലെ കത്തോ​ലി​ക്കാ വിഭാ​ഗ​ങ്ങ​ളു​ടെ പിന്തുണ നേടാൻ ഹിററ്‌ല​റാൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. അധികാ​രം നേടി രണ്ടു മാസത്തി​നു​ള​ളിൽ ഹിററ്‌ലർ പാർല​മെൻറു പിരി​ച്ചു​വി​ടു​ക​യും ആയിര​ക്ക​ണ​ക്കി​നു പ്രതി​പ​ക്ഷ​നേ​താ​ക്കളെ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ അടയ്‌ക്കു​ക​യും യഹൂദൻമാ​രെ പീഡി​പ്പി​ക്കു​ന്ന​തിന്‌ ഒരു തുറന്ന പ്രചാ​രണം ആരംഭി​ക്കു​ക​യും ചെയ്‌തു.

7 ഉയർന്നു​വ​രുന്ന നാസി ശക്തിയി​ലു​ളള വത്തിക്കാ​ന്റെ താത്‌പ​ര്യം 1933 ജൂലൈ 20-നു കർദി​നാൾ പസേലി (അയാൾ പിന്നീട്‌ പിയൂസ്‌ XII-ാമൻ പാപ്പാ ആയിത്തീർന്നു) വത്തിക്കാ​നും നാസി ജർമനി​യും തമ്മിൽ റോമിൽവെച്ച്‌ ഒരു ഉടമ്പടി ഒപ്പിട്ട​പ്പോൾ പ്രകട​മാ​ക്ക​പ്പെട്ടു. ഹിററ്‌ല​റു​ടെ പ്രതി​നി​ധി​യെന്ന നിലയിൽ വോൺ പേപ്പൻ രേഖയിൽ ഒപ്പു​വെച്ചു, പസേലി അവി​ടെ​വെച്ച്‌ ഗ്രാൻറ്‌ ക്രോസ്‌ ഓഫ്‌ ദി ഓർഡർ ഓഫ്‌ പയസ്‌ എന്ന പാപ്പാ​യു​ടെ ഉന്നത ബഹുമതി വോൺ പേപ്പന്‌ സമ്മാനി​ച്ചു. b സെയ്‌ററൻ ഇൻ റേറാപ്‌ ഹാററ്‌ എന്ന തന്റെ പുസ്‌ത​ക​ത്തിൽ തിബോർ കോവിസ്‌ ഇതേക്കു​റിച്ച്‌ എഴുതു​ന്നു, ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു​കൊണ്ട്‌: “ആ ഉടമ്പടി ഹിററ്‌ല​റിന്‌ ഒരു വൻവി​ജ​യ​മാ​യി​രു​ന്നു. അത്‌ അയാൾക്കു പുറം​ലോ​ക​ത്തു​നി​ന്നു ലഭിച്ച ആദ്യത്തെ ധാർമി​ക​പി​ന്തു​ണ​യാ​യി​രു​ന്നു, ഇതും ഏററവും ഉയർന്ന ഉറവിൽനി​ന്നു​തന്നെ.” ഉടമ്പടി, ജർമനി​യു​ടെ കാത്തലിക്‌ സെൻറർ പാർട്ടി​യിൽനി​ന്നും വത്തിക്കാൻ അതിന്റെ പിന്തുണ പിൻവ​ലി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തു, അങ്ങനെ അതു ഹിററ്‌ല​റു​ടെ ഏകകക്ഷി “സമഗ്ര സംസ്ഥാ​ന​ത്തിന്‌” അനുവാ​ദം നൽകി. c അതിനു​പു​റമേ അതിന്റെ 14-ാം വകുപ്പ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ബിഷപ്പു​മാ​രു​ടെ​യും ആർച്ച്‌ബി​ഷ​പ്പു​മാ​രു​ടെ​യും അങ്ങനെ​യു​ള​ള​വ​രു​ടെ​യും നിയമ​നങ്ങൾ, ഭരണകൂ​ടം നിയമി​ക്കുന്ന ഗവർണർ രാഷ്‌ട്രീയ പരിഗ​ണ​നകൾ സംബന്ധി​ച്ചു യാതൊ​രു സംശയ​വും അവശേ​ഷി​ക്കു​ന്നി​ല്ലെന്നു തിട്ട​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷമേ പുറ​പ്പെ​ടു​വി​ക്കു​ക​യു​ളളൂ.” ലോകാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി​യു​ളള ഹിററ്‌ല​റു​ടെ തളളി​ക്ക​യ​റ​റ​ത്തിൽ 1933-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും (പിയൂസ്‌ XI-ാമൻ പാപ്പാ അത്‌ ഒരു “വിശു​ദ്ധ​വർഷം” ആയി പ്രഖ്യാ​പി​ച്ചു) വത്തിക്കാ​ന്റെ പിന്തുണ ഒരു പ്രമുഖ ഘടകമാ​യി​ത്തീർന്നി​രു​ന്നു.

8, 9. (എ) വത്തിക്കാ​നും കത്തോ​ലി​ക്കാ സഭയും അതിലെ വൈദി​ക​രും നാസി ദുർഭ​ര​ണ​ത്തോ​ടു പ്രതി​ക​രി​ച്ച​തെ​ങ്ങനെ? (ബി) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ തുടക്ക​ത്തിൽ ജർമൻ കത്തോ​ലി​ക്കാ ബിഷപ്പു​മാർ ഏതു പ്രസ്‌താ​വന പുറ​പ്പെ​ടു​വി​ച്ചു? (സി) മത-രാഷ്‌ട്രീയ ബന്ധങ്ങൾ എന്തിൽ കലാശി​ച്ചി​രി​ക്കു​ന്നു?

8 ചുരുക്കം ചില പുരോ​ഹി​തൻമാ​രും കന്യാ​സ്‌ത്രീ​ക​ളും ഹിററ്‌ല​റു​ടെ ക്രൂര​കൃ​ത്യ​ങ്ങളെ എതിർക്കു​ക​യും—അതിനു​വേണ്ടി കഷ്ടം സഹിക്കു​ക​യും—ചെയ്‌തെ​ങ്കി​ലും വത്തിക്കാ​നും കത്തോ​ലി​ക്കാ സഭയും അതിന്റെ വൈദി​ക​സേ​ന​യും ലോക​ക​മ്മ്യൂ​ണി​സ​ത്തി​ന്റെ വ്യാപ​ന​ത്തി​നെ​തി​രെ​യു​ളള ഒരു മതിലാ​യി അവർ കണക്കാ​ക്കിയ നാസി ദുർഭ​ര​ണ​ത്തി​നു സജീവ പിന്തു​ണ​യോ മൗനപി​ന്തു​ണ​യോ നൽകി. വത്തിക്കാ​നിൽ സുഖി​ച്ചി​രു​ന്നു​കൊണ്ട്‌ പിയൂസ്‌ XII-ാമൻ പാപ്പാ യഹൂദൻമാ​രു​ടെ കൂട്ട​ക്കൊ​ല​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​യും മററു​ള​ള​വ​രു​ടെ​യും ക്രൂര​പീ​ഡ​ന​വും വിമർശ​ന​വി​ധേ​യ​മാ​കാ​തെ തുടരു​ന്ന​തിന്‌ അനുവ​ദി​ച്ചു. ജോൺ പോൾ II-ാമൻ പാപ്പ 1987 മേയിൽ ജർമനി സന്ദർശി​ച്ച​പ്പോൾ ആത്മാർഥ​ത​യു​ള​ള​വ​നാ​യി​രുന്ന ഒരു പുരോ​ഹി​തന്റെ നാസി വിരുദ്ധ നിലപാ​ടി​നെ പ്രകീർത്തി​ക്കേ​ണ്ടി​വ​ന്നതു വിരോ​ധാ​ഭാ​സ​മാണ്‌. ഹിററ്‌ല​റു​ടെ ഭീകര​വാ​ഴ്‌ച​ക്കാ​ലത്ത്‌ ആയിര​ക്ക​ണ​ക്കി​നു മററു ജർമൻ പുരോ​ഹി​തൻമാർ എന്താണു ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌? രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പു​റ​പ്പെ​ട്ട​പ്പോൾ 1939 സെപ്‌റ​റം​ബ​റിൽ ജർമൻ കത്തോ​ലി​ക്കാ ബിഷപ്പു​മാർ അയച്ച ഒരു ഇടയ​ലേ​ഖനം ഈ സംഗതി​യിൽ വെളിച്ചം വീശുന്നു. അതിന്റെ ഒരു ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “ഈ നിർണാ​യക നാഴി​ക​യിൽ നാം നമ്മുടെ കത്തോ​ലി​ക്കാ ഭടൻമാ​രെ നായകനെ അനുസ​രി​ച്ചു തങ്ങളുടെ കർത്തവ്യം നിറ​വേ​റ​റാ​നും തങ്ങളുടെ മുഴു​വ്യ​ക്തി​ത്വ​വും ത്യാഗം​ചെ​യ്യാൻ ഒരുക്ക​മു​ള​ള​വ​രാ​യി​രി​ക്കാ​നും പ്രബോ​ധി​പ്പി​ക്കു​ന്നു. ദൈവാ​നു​ഗ്രഹം ഈ യുദ്ധത്തെ ഒരു അനുഗൃ​ഹീ​ത​വി​ജ​യ​ത്തി​ലേക്കു നയിക്കു​ന്ന​തി​നു ശുഷ്‌കാ​ന്തി​യോ​ടെ പ്രാർഥ​ന​ക​ളിൽ പങ്കു​ചേ​രാൻ നാം വിശ്വ​സ്‌ത​രോട്‌ അഭ്യർഥി​ക്കു​ന്നു.”

9 അത്തരം കത്തോ​ലി​ക്കാ നയതന്ത്രം അധികാ​ര​വും ആനുകൂ​ല്യ​വും നേടി​യെ​ടു​ക്കു​ന്ന​തി​നു രാഷ്‌ട്രീയ സംസ്ഥാ​ന​ത്തോ​ടു പ്രേമാ​ഭ്യർഥന നടത്തു​ന്ന​തിൽ കഴിഞ്ഞ 4,000 വർഷക്കാ​ലം മതം ഏർപ്പെ​ട്ടി​രു​ന്ന​തരം വേശ്യാ​വൃ​ത്തി​യെ വിശദ​മാ​ക്കു​ന്നു. അത്തരം മത-രാഷ്‌ട്രീയ ബന്ധങ്ങൾ യുദ്ധ​ത്തെ​യും പീഡന​ങ്ങ​ളെ​യും വ്യാപ​ക​മായ ഒരളവിൽ മനുഷ്യ​ദു​രി​ത​ത്തെ​യും പോറ​റി​വ​ളർത്തി​യി​രി​ക്കു​ന്നു. മഹാ​വേ​ശ്യ​യു​ടെ മേലുളള യഹോ​വ​യു​ടെ ന്യായ​വി​ധി ആസന്നമാ​യി​രി​ക്കു​ന്ന​തിൽ മനുഷ്യ​വർഗ​ത്തിന്‌ എത്ര സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും. അത്‌ ഉടനെ നടപ്പാ​ക്കാൻ ഇടവരട്ടെ!

പെരു​വെ​ള​ള​ത്തിൻമീ​തെ ഇരിക്കു​ന്നു

10. മഹാബാ​ബി​ലോൻ സംരക്ഷ​ണ​ത്തി​നു​വേണ്ടി നോക്കുന്ന ‘പെരു​വെ​ളളം’ എന്താണ്‌, അവർക്ക്‌ എന്തു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു?

10 പുരാതന ബാബി​ലോൻ അനേകം വെളള​ങ്ങ​ളു​ടെ മീതെ ഇരുന്നു—യൂഫ്ര​ട്ടീ​സ്‌ന​ദി​യും നിരവധി കനാലു​ക​ളും​തന്നെ. ഒററ രാത്രി​കൊണ്ട്‌ അവ വററി​ത്തീ​രു​ന്ന​തു​വരെ ഇവ അവൾക്കൊ​രു സംരക്ഷ​ണ​വും അതേസ​മയം ധനം വാരി​ക്കൂ​ട്ടാൻ ഇടയാ​ക്കുന്ന ഒരു വാണിജ്യ ഉറവും ആയിരു​ന്നു. (യിരെ​മ്യാ​വു 50:38; 51:9, 12, 13) മഹാബാ​ബി​ലോ​നും അവളെ സംരക്ഷി​ക്കു​ന്ന​തി​നും ധനിക​യാ​ക്കു​ന്ന​തി​നും “പെരു​വെളള”ത്തിലേക്കു നോക്കു​ന്നു. ഈ പ്രതീ​കാ​ത്മക വെളളം “വംശങ്ങ​ളും പുരു​ഷാ​ര​ങ്ങ​ളും ജാതി​ക​ളും ഭാഷക​ളും” ആണ്‌, അതായത്‌ അവൾ ആരു​ടെ​മേൽ ആധിപ​ത്യം പ്രയോ​ഗി​ക്കു​ക​യും ആരിൽനി​ന്നു ഭൗതി​ക​പി​ന്തുണ ആർജി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു​വോ, ആ ശതകോ​ടി​ക്ക​ണ​ക്കി​നു മനുഷ്യ​രാണ്‌ അവർ. എന്നാൽ ഈ വെളള​വും വററു​ക​യാണ്‌, അഥവാ പിന്തുണ പിൻവ​ലി​ക്കു​ക​യാണ്‌.—വെളി​പ്പാ​ടു 17:15; താരത​മ്യം ചെയ്യുക: സങ്കീർത്തനം 18:4; യെശയ്യാ​വു 8:7.

11. (എ) പുരാതന ബാബി​ലോൻ ‘സർവ്വഭൂ​മി​യെ​യും ലഹരി​പി​ടി​പ്പി​ച്ചത്‌’ എങ്ങനെ? (ബി) മഹാബാ​ബി​ലോൻ ‘സർവ്വഭൂ​മി​യെ​യും ലഹരി​പി​ടി​പ്പി​ച്ചി’രിക്കു​ന്ന​തെ​ങ്ങനെ?

11 അതിനു​പു​റമേ, പുരാതന ബാബി​ലോൻ “യഹോ​വ​യു​ടെ കയ്യിൽ സർവ്വഭൂ​മി​യെ​യും ലഹരി​പി​ടി​പ്പി​ക്കുന്ന പൊൻപാ​ന​പാ​ത്രം” ആയി വർണി​ക്ക​പ്പെട്ടു. (യിരെ​മ്യാ​വു 51:7) പുരാതന ബാബി​ലോൻ അയൽജ​ന​ത​കളെ മത്തരായ മനുഷ്യ​രെ​പ്പോ​ലെ ബലഹീ​ന​രാ​ക്കി​ക്കൊ​ണ്ടു സൈനി​ക​മാ​യി ജയിച്ച​ട​ക്കി​യ​പ്പോൾ യഹോ​വ​യു​ടെ കോപ​ത്തി​ന്റെ പ്രകട​നങ്ങൾ വിഴു​ങ്ങാൻ അവൾ അവരെ നിർബ​ന്ധി​ത​രാ​ക്കി. ആ കാര്യ​ത്തിൽ അവൾ യഹോ​വ​യു​ടെ ആയുധം ആയിരു​ന്നു. മഹാബാ​ബി​ലോ​നും ലോക​സാ​മ്രാ​ജ്യ​മാ​യി​ത്തീ​രുന്ന അളവു​വരെ ജയിച്ച​ടക്കൽ നടത്തി​യി​ട്ടുണ്ട്‌. എന്നാൽ അവൾ തീർച്ച​യാ​യും ദൈവ​ത്തി​ന്റെ ആയുധമല്ല. പിന്നെ​യോ അവൾ ആരോ​ടൊ​ത്തു മതപര​മായ പരസംഗം ചെയ്യു​ന്നു​വോ ആ ‘ഭൂമി​യി​ലെ രാജാ​ക്കൻമാ​രെ’ അവൾ സേവി​ച്ചി​രി​ക്കു​ന്നു. ‘ഭൂവാ​സി​കൾ’ ആയ ജനക്കൂ​ട്ടത്തെ മത്തുപി​ടി​ച്ച​വ​രെ​പ്പോ​ലെ തളർന്ന​വ​രും തങ്ങളുടെ ഭരണാ​ധി​കാ​രി​കൾക്ക്‌ എതിർക്കാ​തെ പാദ​സേ​വ​ചെ​യ്യു​ന്ന​വ​രും ആക്കി നിർത്തു​ന്ന​തിന്‌ അവളുടെ വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളും അടിമ​പ്പെ​ടു​ത്തുന്ന ആചാര​ങ്ങ​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവൾ ഈ രാജാ​ക്കൻമാ​രെ തൃപ്‌തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

12. (എ) ജപ്പാനിൽ മഹാബാ​ബി​ലോ​ന്റെ ഒരു ഘടകം രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ വളരെ രക്തച്ചൊ​രി​ച്ചി​ലിന്‌ ഉത്തരവാ​ദി​യാ​യി​രു​ന്ന​തെ​ങ്ങനെ? (ബി) ജപ്പാനിൽ മഹാബാ​ബി​ലോ​നെ താങ്ങി​നിർത്തി​യി​രുന്ന ‘വെളളം’ പിൻവാ​ങ്ങി​യ​തെ​ങ്ങനെ, എന്തു ഫലത്തോ​ടെ?

12 ഷിന്റോ ജപ്പാൻ ഇതിന്റെ ശ്രദ്ധേ​യ​മായ ഒരു ദൃഷ്ടാന്തം നൽകുന്നു. വേദോ​പ​ദേശം ലഭിച്ച ഒരു ജാപ്പനീസ്‌ പടയാളി തന്റെ ജീവൻ ചക്രവർത്തി​ക്കു​വേണ്ടി—പരമോ​ന്നത ഷിന്റോ ദൈവ​ത്തി​നു​വേണ്ടി—നൽകു​ന്നത്‌ ഏററവും ഉയർന്ന പദവി​യാ​യി കണക്കാക്കി. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ 15,00,000 ജാപ്പനീസ്‌ പടയാ​ളി​കൾ പോരാ​ട്ട​ത്തിൽ മരിച്ചു; കീഴട​ങ്ങു​ന്നത്‌ അപമാ​ന​ക​ര​മാ​ണെന്ന്‌ എല്ലാവ​രും വീക്ഷിച്ചു. എന്നാൽ ജപ്പാന്റെ പരാജ​യ​ത്തി​ന്റെ ഫലമായി ഹിറോ​ഹി​തോ ചക്രവർത്തി ദിവ്യ​ത്വം സംബന്ധിച്ച തന്റെ അവകാ​ശ​വാ​ദം തളളി​പ്പ​റ​യാൻ നിർബ​ന്ധി​ത​നാ​യി. ഇത്‌ മഹാബാ​ബി​ലോ​ന്റെ ഷിന്റോ ഘടകത്തെ പിന്താ​ങ്ങുന്ന ‘വെളള​ങ്ങ​ളു​ടെ’ ശ്രദ്ധേ​യ​മായ ഒരു പിൻമാ​റ​റ​ത്തിൽ കലാശി​ച്ചു—കഷ്ടം, പസഫിക്‌ യുദ്ധഭൂ​മി​യിൽ ബക്കററു​ക​ണ​ക്കി​നു രക്തം ചൊരി​യാൻ ഷിന്റോ​മതം അനുമതി നൽകി​യ​ശേഷം! ഷിന്റോ സ്വാധീ​ന​ത്തി​ന്റെ ഈ ശക്തിക്ഷയം ഇക്കഴിഞ്ഞ വർഷങ്ങ​ളിൽ 1,77,000-ത്തിലധി​കം ജപ്പാൻകാർ പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ സമർപ്പി​ത​രും സ്‌നാ​പ​ന​മേ​റ​റ​വ​രു​മായ ശുശ്രൂ​ഷ​ക​രാ​യി​ത്തീ​രു​ന്ന​തി​നും വഴിതു​റന്നു, അവരിൽ ബഹുഭൂ​രി​പ​ക്ഷ​വും മുമ്പ്‌ ഷിന്റോ​മ​ത​ക്കാ​രും ബുദ്ധമ​ത​ക്കാ​രും ആയിരു​ന്നു.

വേശ്യ ഒരു മൃഗത്തിൻമേൽ സവാരി​ചെ​യ്യു​ന്നു

13. ദൂതൻ ആത്മാവി​ന്റെ ശക്തിയിൽ യോഹ​ന്നാ​നെ മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​കു​മ്പോൾ ഏത്‌ അമ്പരപ്പി​ക്കുന്ന കാഴ്‌ച അവൻ കാണുന്നു?

13 മഹാ​വേ​ശ്യ​യെ​ക്കു​റി​ച്ചും അവളുടെ ഭാഗ​ധേ​യ​ത്തെ​ക്കു​റി​ച്ചും പ്രവചനം കൂടു​ത​ലാ​യി എന്തു വെളി​പ്പെ​ടു​ത്തു​ന്നു? യോഹ​ന്നാൻ ഇപ്പോൾ വിവരി​ക്കു​ന്ന​തു​പോ​ലെ, കൂടു​ത​ലായ ഒരു ഉജ്ജ്വല​രം​ഗം ദൃഷ്ടി​പ​ഥ​ത്തിൽ വരുന്നു: “അവൻ [ദൂതൻ] എന്നെ ആത്മാവിൽ മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​യി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉളളതാ​യി ദൂഷണ​നാ​മങ്ങൾ നിറഞ്ഞു കടുഞ്ചു​വ​പ്പു​ളേ​ളാ​രു മൃഗത്തിൻമേൽ ഒരു സ്‌ത്രീ ഇരിക്കു​ന്നതു ഞാൻ കണ്ടു.”—വെളി​പ്പാ​ടു 17:3.

14. യോഹ​ന്നാ​നെ ഒരു മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​യത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 യോഹ​ന്നാ​നെ ഒരു മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​കു​ന്നത്‌ എന്തിന്‌? പുരാതന ബാബി​ലോ​നെ​തി​രെ നാശത്തി​ന്റെ ഒരു ആദിമ പ്രഖ്യാ​പനം “സമു​ദ്ര​തീ​രത്തെ മരുഭൂ​മി​യെ​ക്കു​റി​ച്ചു​ളള”തായി വർണി​ക്ക​പ്പെട്ടു. (യെശയ്യാ​വു 21:1, 9) അതിന്റെ ജലപ്ര​തി​രോ​ധങ്ങൾ എല്ലാം ഉണ്ടെങ്കി​ലും പുരാതന ബാബി​ലോൻ ഒരു നിർജീവ ശൂന്യ​ശി​ഷ്ട​മാ​യി​ത്തീ​രു​മെന്ന്‌ ഇത്‌ അർഹമായ മുന്നറി​യി​പ്പു​നൽകി. അപ്പോൾ മഹാബാ​ബി​ലോ​ന്റെ ഭാഗ​ധേയം കാണാൻ ദർശന​ത്തിൽ യോഹ​ന്നാ​നെ ഒരു മരുഭൂ​മി​യി​ലേക്കു കൊണ്ടു​പോ​കു​ന്നത്‌ ഉചിത​മാണ്‌. അവളും ശൂന്യ​വും പാഴു​മാ​യി​ത്തീ​രണം. (വെളി​പ്പാ​ടു 18:19, 22, 23) എങ്കിലും യോഹ​ന്നാൻ അവിടെ കാണു​ന്ന​വ​യാൽ അമ്പരന്നു​പോ​കു​ന്നു. മഹാ​വേശ്യ ഒററക്കല്ല! അവൾ ഒരു കൂററൻ കാട്ടു​മൃ​ഗ​ത്തിൻമേൽ ഇരിക്കു​ന്നു!

15. വെളി​പ്പാ​ടു 13:1-ലെ കാട്ടു​മൃ​ഗ​വും വെളി​പ്പാ​ടു 17:3-ലേതും തമ്മിൽ എന്തു വ്യത്യാ​സങ്ങൾ ഉണ്ട്‌?

15 ഈ കാട്ടു​മൃ​ഗ​ത്തിന്‌ ഏഴുത​ല​ക​ളും പത്തു​കൊ​മ്പു​ക​ളും ഉണ്ട്‌. അപ്പോൾ, അത്‌ ഏഴുത​ല​യും പത്തു​കൊ​മ്പും ഉളളതാ​യി യോഹ​ന്നാൻ മുമ്പുകണ്ട അതേ കാട്ടു​മൃ​ഗം തന്നെയാ​ണോ? (വെളി​പ്പാ​ടു 13:1) അല്ല, വ്യത്യാ​സങ്ങൾ ഉണ്ട്‌. ഈ കാട്ടു​മൃ​ഗം കടുഞ്ചു​വപ്പു നിറമാണ്‌, മുൻകാ​ട്ടു​മൃ​ഗ​ത്തെ​പ്പോ​ലെ രാജമു​ടി​കൾ ഉളളതാ​യി പറഞ്ഞി​ട്ടു​മില്ല. ഏഴുത​ല​ക​ളിൽ മാത്രം ദൂഷണ​നാ​മങ്ങൾ ഉണ്ടായി​രി​ക്കു​ന്ന​തി​നു പകരം അത്‌ “ദൂഷണ​നാ​മങ്ങൾ നിറഞ്ഞ”താണ്‌. എന്നുവ​രി​കി​ലും, ഈ പുതിയ കാട്ടു​മൃ​ഗ​വും മുൻമൃ​ഗ​വും തമ്മിൽ ഒരു ബന്ധം ഉണ്ടായി​രി​ക്കണം; അവ തമ്മിലു​ളള സാമ്യങ്ങൾ ആകസ്‌മി​ക​മാ​യി​രി​ക്കാ​ത​വണ്ണം അത്ര മുന്തി​യ​താണ്‌.

16. കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തി​ന്റെ താദാ​ത്മ്യം എന്താണ്‌, അതിന്റെ ഉദ്ദേശ്യം സംബന്ധിച്ച്‌ എന്തു പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

16 അപ്പോൾ, കടുഞ്ചു​വ​പ്പു​ളള ഈ പുതിയ കാട്ടു​മൃ​ഗം എന്താണ്‌? അത്‌ ഒരു കുഞ്ഞാ​ടി​നു​ള​ള​തു​പോ​ലെ രണ്ടു​കൊ​മ്പു​ളള ആംഗ്ലോ-അമേരി​ക്കൻ കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രേര​ണ​യാൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മ​യാ​യി​രി​ക്കണം. പ്രതിമ നിർമി​ക്ക​പ്പെ​ട്ട​ശേഷം രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതി​മക്കു ശ്വാസം നൽകാൻ അനുവ​ദി​ക്ക​പ്പെട്ടു. (വെളി​പ്പാ​ടു 13:14, 15) യോഹ​ന്നാൻ ഇപ്പോൾ ജീവി​ക്കുന്ന, ശ്വസി​ക്കുന്ന പ്രതി​മയെ കാണുന്നു. അത്‌ 1920-ൽ രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം ജീവനി​ലേക്കു വരുത്തിയ സർവരാ​ജ്യ​സ​ഖ്യ​ത്തെ ചിത്രീ​ക​രി​ക്കു​ന്നു. സഖ്യം “സകല മനുഷ്യർക്കും നീതി പ്രദാനം ചെയ്യു​ന്ന​തും യുദ്ധഭീ​ഷണി എന്നേക്കും തുടച്ചു​നീ​ക്കു​ന്ന​തും ആയ ഒരു വേദി​യാ​യി​രി​ക്കും” എന്ന്‌ യു.എസ്‌. പ്രസി​ഡൻറായ വിൽസൺ വിഭാവന ചെയ്‌തി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം ഐക്യ​രാ​ഷ്‌ട്രങ്ങൾ എന്നനി​ല​യിൽ അതു പുനരു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ കരാറ​നു​സ​രി​ച്ചു​ളള അതിന്റെ ഉദ്ദേശ്യം “സാർവ​ദേ​ശീയ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും കാത്തു​സൂ​ക്ഷി​ക്കുക” എന്നതാ​യി​രു​ന്നു.

17. (എ) കടുഞ്ചു​വ​പ്പു​ളള പ്രതീ​കാ​ത്മക കാട്ടു​മൃ​ഗം ദൂഷണ​നാ​മങ്ങൾ നിറഞ്ഞ​താ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ? (ബി) കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തിൻമേൽ സവാരി​ചെ​യ്യു​ന്നത്‌ ആരാണ്‌? (സി) ബാബി​ലോ​ന്യ​മതം തുടക്കം​മു​തൽ സർവരാ​ജ്യ​സ​ഖ്യ​ത്തോ​ടും അതിന്റെ പിൻഗാ​മി​യോ​ടും അതി​നെ​ത്തന്നെ ബന്ധപ്പെ​ടു​ത്തി​യ​തെ​ങ്ങനെ?

17 ഈ പ്രതീ​കാ​ത്മക കാട്ടു​മൃ​ഗം ദൂഷണ​നാ​മങ്ങൾ നിറഞ്ഞ​താ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തി​ലാണ്‌? തന്റെ രാജ്യ​ത്തി​നു​മാ​ത്രം സാക്ഷാ​ത്‌ക​രി​ക്കാൻ കഴിയു​ന്ന​തെന്നു ദൈവം പറയു​ന്നതു നേടി​യെ​ടു​ക്കാ​നാ​യി, ഈ ബഹുരാ​ഷ്‌ട്ര പ്രതി​മയെ ദൈവ​രാ​ജ്യ​ത്തി​ന്റെ പകരക്കാ​ര​നെന്ന നിലയിൽ മനുഷ്യർ പടുത്തു​യർത്തി​യ​തി​നാൽ ആണത്‌. (ദാനീ​യേൽ 2:44; മത്തായി 12:18, 21) എങ്കിലും യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ശ്രദ്ധേ​യ​മാ​യതു മഹാബാ​ബി​ലോൻ കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തിൻമേൽ സവാരി​ചെ​യ്യു​ന്നു എന്നുള​ള​താണ്‌. പ്രവചനം പറയു​ന്ന​തു​പോ​ലെ​തന്നെ, ബാബി​ലോ​ന്യ​മതം, വിശേ​ഷി​ച്ചും ക്രൈ​സ്‌ത​വ​ലോ​കം സർവരാ​ജ്യ​സ​ഖ്യ​ത്തോ​ടും അതിന്റെ പിൻഗാ​മി​യോ​ടും അതി​നെ​ത്തന്നെ ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അങ്ങ്‌ 1918 ഡിസംബർ 18-ൽത്തന്നെ അമേരി​ക്ക​യി​ലെ ക്രിസ്‌തു​സ​ഭ​ക​ളു​ടെ ദേശീയ സമിതി എന്ന്‌ ഇന്നറി​യ​പ്പെ​ടുന്ന സംഘം ഒരു പ്രഖ്യാ​പനം അംഗീ​ക​രി​ച്ചു, അതിന്റെ ഒരു ഭാഗം ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “അത്തരം ഒരു സഖ്യം വെറു​മൊ​രു രാഷ്‌ട്രീയ പദ്ധതിയല്ല; പിന്നെ​യോ അതു ഭൂമി​യി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാഷ്‌ട്രീയ പ്രകടനം ആണ്‌. . . . സഭയ്‌ക്കു സൻമന​സ്സി​ന്റെ ഒരു ആത്മാവ്‌ നൽകാൻ കഴിയും, അതുകൂ​ടാ​തെ ഒരു സർവരാ​ജ്യ​സ​ഖ്യ​ത്തി​നും നിലനിൽക്കാൻ കഴിയു​ക​യില്ല. . . . സർവരാ​ജ്യ​സ​ഖ്യം സുവി​ശേ​ഷ​ത്തിൽ വേരു​റ​ച്ച​താണ്‌. സുവി​ശേ​ഷ​ത്തെ​പ്പോ​ലെ അതിന്റെ ലക്ഷ്യം ‘ഭൂമി​യിൽ സമാധാ​ന​വും മനുഷ്യ​രോ​ടു സൻമന​സ്സും’ ആണ്‌.”

18. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ സർവരാ​ജ്യ​സ​ഖ്യ​ത്തി​നു​ളള തങ്ങളുടെ പിന്തുണ എങ്ങനെ പ്രകട​മാ​ക്കി?

18 “വിൽസന്റെ സർവരാ​ജ്യ​സ​ഖ്യ​ത്തെ സ്വീക​രി​ക്കാൻ പാപ്പാ അഭ്യർഥി​ക്കു​ന്നു” എന്ന തലക്കെട്ട്‌ 1919 ജനുവരി 2-ലെ സാൻ ഫ്രാൻസി​സ്‌കോ ക്രോ​ണി​ക്കി​ളി​ന്റെ മുൻപേ​ജിൽ പ്രത്യ​ക്ഷ​പ്പെട്ടു. പ്രധാന വിഭാ​ഗ​ങ്ങ​ളി​ലെ 14,450 വൈദി​കർ ഒപ്പിട്ട ഒരു നിവേ​ദനം 1919 ഒക്‌ടോ​ബർ 16-ന്‌ യു.എസ്‌. സെനറ​റിൽ അവതരി​പ്പി​ക്ക​പ്പെട്ടു, “രാഷ്‌ട്ര​ങ്ങ​ളു​ടെ സഖ്യത്തി​നാ​യു​ളള ഉടമ്പടി​ക്കു രൂപം കൊടു​ത്തു​കൊ​ണ്ടു പാരീസ്‌ സമാധാന കരാർ സ്ഥിരീ​ക​രി​ക്കു​ന്ന​തിന്‌” ആ സംഘത്തെ പ്രേരി​പ്പി​ച്ചു​കൊ​ണ്ടു​തന്നെ. യു.എസ്‌. സെനററ്‌ കരാർ സ്ഥിരീ​ക​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടെ​ങ്കി​ലും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ സഖ്യത്തി​നു​വേ​ണ്ടി​യു​ളള പ്രചാ​രണം തുടർന്നു​കൊ​ണ്ടി​രു​ന്നു. സഖ്യം ഉദ്‌ഘാ​ടനം ചെയ്യ​പ്പെ​ട്ട​തെ​ങ്ങ​നെ​യാ​യി​രു​ന്നു? നവംബർ 15, 1920 എന്ന തീയതി​വെച്ച്‌ സ്വിറ​റ്‌സർല​ണ്ടിൽനി​ന്നു​ളള ഒരു വാർത്താ​സ​ന്ദേശം ഇപ്രകാ​രം വായി​ക്ക​പ്പെ​ടു​ന്നു: “ജനീവ​യി​ലെ എല്ലാ പളളി​മ​ണി​ക​ളും മുഴക്കി​ക്കൊണ്ട്‌ ഇന്നു രാവിലെ പതി​നൊ​ന്നു മണിക്കു സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ ആദ്യത്തെ സമ്മേള​ന​ത്തി​ന്റെ തുടക്കം പ്രഖ്യാ​പനം ചെയ്യ​പ്പെട്ടു.”

19. കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗം പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ, യോഹ​ന്നാൻവർഗം ഏതു പ്രവർത്ത​ന​ഗതി സ്വീക​രി​ച്ചു?

19 ആഗതമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന മിശി​ഹൈ​ക​രാ​ജ്യ​ത്തെ ആകാം​ക്ഷ​യോ​ടെ സ്വീക​രി​ച്ചി​രുന്ന ഭൂമി​യി​ലെ ഏക കൂട്ടമായ യോഹ​ന്നാൻവർഗം കടുഞ്ചു​വ​പ്പു​ളള കാട്ടു​മൃ​ഗ​ത്തിന്‌ ആദരാ​ജ്ഞലി അർപ്പി​ക്കു​ന്ന​തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തോ​ടു​കൂ​ടെ പങ്കെടു​ത്തു​വോ? അശേഷ​മില്ല! ഞായറാഴ്‌ച, 1919 സെപ്‌റ​റം​ബർ 7-ന്‌ ഒഹാ​യോ​യി​ലെ സീഡാർ പോയിൻറിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ “ക്ലേശമ​നു​ഭ​വി​ക്കുന്ന മനുഷ്യ​വർഗ​ത്തി​നു പ്രത്യാശ” എന്ന പരസ്യ​പ്ര​സം​ഗം വിശേ​ഷ​വ​ത്‌ക​രി​ച്ചു. അടുത്ത ദിവസം, വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ.എഫ്‌. റതർഫോർഡ്‌ ഏതാണ്ട്‌ 7,000 പേരെ അഭിസം​ബോ​ധന ചെയ്‌ത​പ്പോൾ “കർത്താ​വി​ന്റെ അപ്രീതി തീർച്ച​യാ​യും സഖ്യത്തിൻമേൽ വരും എന്ന്‌ ഉറപ്പി​ച്ചു​പ​റഞ്ഞു . . . എന്തു​കൊ​ണ്ടെ​ന്നാൽ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​കൾ എന്ന്‌ അവകാ​ശ​പ്പെ​ടുന്ന കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രു​മായ വൈദി​കർ അവന്റെ പദ്ധതി തളളി​ക്ക​ള​യു​ക​യും സർവരാ​ജ്യ​സ​ഖ്യ​ത്തെ ഭൂമി​യി​ലെ ക്രിസ്‌തു​വി​ന്റെ രാജ്യ​ത്തി​ന്റെ രാഷ്‌ട്രീയ പ്രകടനം എന്നനി​ല​യിൽ വാഴ്‌ത്തി​ക്കൊണ്ട്‌ അതിനെ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു” എന്ന്‌ സാൻഡ​സ്‌കി സ്‌ററാർ ജേർണൽ റിപ്പോർട്ടു​ചെ​യ്‌തു.

20. വൈദി​കർ സർവരാ​ജ്യ​സ​ഖ്യ​ത്തെ “ഭൂമി​യി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ രാഷ്‌ട്രീയ പ്രകടനം” ആയി സ്വാഗതം ചെയ്‌തതു ദൈവ​ദൂ​ഷ​ണ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

20 അത്തരം മനുഷ്യ​നിർമിത സംഘട​നകൾ ഭൂമി​യി​ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭാഗമ​ല്ലെന്നു സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ ദാരു​ണ​മായ പരാജയം വൈദി​കർക്കു മുന്നറി​യി​പ്പു നൽകേ​ണ്ട​താ​യി​രു​ന്നു. അത്തരം ഒരു അവകാ​ശ​വാ​ദം മുഴക്കു​ന്നത്‌ എന്തൊരു ദൈവ​ദൂ​ഷ​ണ​മാണ്‌! അതു സഖ്യത്തി​നു​ണ്ടായ വലിയ തകർച്ച​യിൽ ദൈവം ഒരു കക്ഷിയാ​യി​രു​ന്നു​വെന്നു തോന്നാ​നി​ട​യാ​ക്കു​ന്നു. ദൈവത്തെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, “അവന്റെ പ്രവൃത്തി പൂർണ​മാണ്‌.” യഹോവ ഭൂമി​യിൽ സമാധാ​നം കൈവ​രു​ത്തു​ക​യും സ്വർഗ​ത്തി​ലെ​പ്പോ​ലെ തന്റെ ഇഷ്ടം ഭൂമി​യിൽ നടപ്പാ​ക്കു​ക​യും ചെയ്യു​ന്നതു ക്രിസ്‌തു​വിൻ കീഴി​ലു​ളള തന്റെ സ്വർഗീയ രാജ്യം മുഖാ​ന്ത​ര​മാണ്‌—പലരും നിരീ​ശ്വ​ര​വാ​ദി​ക​ളാ​യി​രി​ക്കുന്ന ബഹളം​വെ​ക്കുന്ന രാജ്യ​ത​ന്ത്ര​ജ്ഞ​രു​ടെ ഒരു കൂട്ടു​കെ​ട്ടി​ലൂ​ടെയല്ല.—ആവർത്ത​ന​പു​സ്‌തകം 32:4, NW; മത്തായി 6:10.

21. മഹാ​വേശ്യ സഖ്യത്തി​ന്റെ പിൻഗാ​മി​യായ ഐക്യ​രാ​ഷ്‌ട്ര​ങ്ങളെ പിന്താ​ങ്ങു​ക​യും ആദരി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

21 സഖ്യത്തി​ന്റെ പിൻഗാ​മി​യായ ഐക്യ​രാ​ഷ്‌ട്ര​ങ്ങളെ സംബന്ധി​ച്ചെന്ത്‌? അതിന്റെ തുടക്കം മുതൽ ഈ സംഘത്തി​നും അതിന്റെ പുറത്തു സവാരി​ക്കാ​രി​യാ​യി മഹാ​വേ​ശ്യ​യു​ണ്ടാ​യി​രു​ന്നു, പ്രത്യ​ക്ഷ​മാ​യി അതി​നോ​ടു സഹകരി​ച്ചു​കൊ​ണ്ടും അതിന്റെ ഭാഗ​ധേ​യ​ത്തി​നു ചുക്കാൻ പിടി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടും അവൾ അതു ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ 20-ാം പിറന്നാ​ളിൽ, 1965 ജൂണിൽ റോമൻ കത്തോ​ലി​ക്കാ സഭയു​ടെ​യും പൗരസ്‌ത്യ ഓർത്ത​ഡോ​ക്‌സ്‌ സഭയു​ടെ​യും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രു​ടെ​യും യഹൂദൻമാ​രു​ടെ​യും ഹിന്ദു​ക്ക​ളു​ടെ​യും ബുദ്ധമ​ത​ക്കാ​രു​ടെ​യും മുസ്ലീ​ങ്ങ​ളു​ടെ​യും പ്രതി​നി​ധി​കൾ—ഭൂമി​യി​ലെ ജനസം​ഖ്യ​യിൽ ഇരുന്നൂ​റു​കോ​ടി​യെ പ്രതി​നി​ധാ​നം ചെയ്യു​ന്നവർ—ഐക്യ​രാ​ഷ്‌ട്ര​ങ്ങൾക്കു​ളള തങ്ങളുടെ പിന്തു​ണ​യും ആദരവും ആഘോ​ഷി​ക്കാൻ സാൻഫ്രാൻസി​സ്‌ക്കോ​യിൽ സമ്മേളി​ച്ചു. പോൾ VI-ാമൻ പാപ്പ 1965 ഒക്‌ടോ​ബ​റിൽ യുഎൻ സന്ദർശി​ച്ച​പ്പോൾ അതിനെ “സാർവ​ദേ​ശീയ സംഘട​ന​ക​ളിൽവെച്ച്‌ ഏററവും മഹത്താ​യത്‌” എന്നു വർണി​ക്കു​ക​യും ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു: “സമാധാ​ന​ത്തി​നും ഐക്യ​ത്തി​നു​മു​ളള അന്തിമ പ്രത്യാ​ശ​യെ​ന്ന​നി​ല​യിൽ ഭൂമി​യി​ലെ ജനങ്ങൾ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളി​ലേക്കു നോക്കു​ന്നു.” മറെറാ​രു സന്ദർശക പോപ്പ്‌, ജോൺ പോൾ II-ാമൻ പാപ്പാ 1979 ഒക്‌ടോ​ബ​റിൽ ഐക്യ​രാ​ഷ്‌ട്ര​ങ്ങളെ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടു പറഞ്ഞു: “സമാധാ​ന​ത്തി​നും നീതി​ക്കു​മു​ളള പരമോ​ന്നത വേദി​യാ​യി ഐക്യ​രാ​ഷ്‌ട്രങ്ങൾ എന്നെന്നും നിലനിൽക്കു​മെന്ന്‌ ഞാൻ ആശിക്കു​ന്നു.” പാപ്പാ തന്റെ പ്രസം​ഗ​ത്തിൽ യേശു​ക്രി​സ്‌തു​വി​നെ​യോ ദൈവ​രാ​ജ്യ​ത്തെ​യോ പരാമർശി​ക്കു​ക​പോ​ലും ചെയ്‌തി​ല്ലെ​ന്നു​ള​ളതു സുപ്ര​ധാ​ന​മാണ്‌. ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു​ചെയ്‌ത പ്രകാരം, 1987 സെപ്‌റ​റം​ബ​റിൽ അയാൾ ഐക്യ​നാ​ടു​കൾ സന്ദർശി​ച്ച​പ്പോൾ “‘പുതിയ ലോക​വ്യാ​പക ഐക്യ​ദാർഢ്യം’ . . . ഉന്നമി​പ്പി​ക്കു​ന്ന​തിൽ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ നിർണാ​യക പങ്കി​നെ​ക്കു​റി​ച്ചു ജോൺ പോൾ ഉടനീളം സംസാ​രി​ച്ചു.”

ഒരു പേര്‌, ഒരു മർമം

22. (എ) സവാരി​ചെ​യ്യാൻ മഹാ​വേശ്യ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ ഏതുതരം മൃഗ​ത്തെ​യാണ്‌? (ബി) മഹാബാ​ബി​ലോ​നാ​കുന്ന പ്രതീ​കാ​ത്മക വേശ്യയെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ?

22 മഹാ​വേശ്യ സവാരി​ചെ​യ്യു​ന്ന​തിന്‌ അപകട​കാ​രി​യായ ഒരു മൃഗ​ത്തെ​യാണ്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ വേഗം​തന്നെ മനസ്സി​ലാ​ക്കാൻ പോക​യാണ്‌. എങ്കിലും, ആദ്യമാ​യി മഹാബാ​ബി​ലോ​നി​ലേ​ക്കു​തന്നെ അവന്റെ ശ്രദ്ധ തിരി​യു​ന്നു. അവൾ ആഡംബ​ര​മാ​യി അണി​ഞ്ഞൊ​രു​ങ്ങി​യി​രു​ന്നു, എങ്കിലും അവൾ എത്ര വെറു​ക്ക​ത്ത​ക്ക​വ​ളാണ്‌! “ആ സ്‌ത്രീ ധൂമ്ര​വർണ്ണ​വും കടുഞ്ചു​വ​പ്പു​നി​റ​വും ഉളള വസ്‌ത്രം ധരിച്ചു പൊന്നും രത്‌ന​വും മുത്തും അണിഞ്ഞ​വ​ളാ​യി തന്റെ വേശ്യാ​വൃ​ത്തി​യു​ടെ മ്ലേച്ഛത​യും അശുദ്ധി​യും നിറഞ്ഞ സ്വർണ്ണ​പാ​ന​പാ​ത്രം കയ്യിൽ പിടി​ച്ചി​രു​ന്നു. മർമ്മം: മഹതി​യാം ബാബി​ലോൻ; വേശ്യ​മാ​രു​ടെ​യും മ്ലേച്ഛത​ക​ളു​ടെ​യും മാതാവു എന്നൊരു പേർ അവളുടെ നെററി​യിൽ എഴുതീ​ട്ടു​ണ്ടു. വിശു​ദ്ധൻമാ​രു​ടെ രക്തവും യേശു​വി​ന്റെ സാക്ഷി​ക​ളു​ടെ രക്തവും കുടിച്ചു സ്‌ത്രീ മത്തയാ​യി​രി​ക്കു​ന്നതു ഞാൻ കണ്ടു.”—വെളി​പ്പാ​ടു 17:4-6എ.

23. മഹാബാ​ബി​ലോ​ന്റെ പൂർണ​പേര്‌ എന്താണ്‌, അതിന്റെ പ്രാധാ​ന്യം എന്താണ്‌?

23 പുരാതന റോമി​ലെ പതിവു​പോ​ലെ ഈ വേശ്യ അവളുടെ നെററി​യി​ലെ പേരി​നാൽ തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നു. d അത്‌ ഒരു ദീർഘ​മായ പേരാണ്‌: “മഹതി​യാം ബാബി​ലോൻ; വേശ്യ​മാ​രു​ടെ​യും മ്ലേച്ഛത​ക​ളു​ടെ​യും മാതാവു.” ആ പേര്‌ ‘ഒരു മർമ്മ’മാണ്‌, ഗുപ്‌ത​മായ അർഥമു​ളള ഒന്നുതന്നെ. എന്നാൽ ദൈവ​ത്തി​ന്റെ തക്കസമ​യത്തു മർമം വിശദീ​ക​രി​ക്ക​പ്പെ​ടാ​നി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, വർണനാ​ത്മ​ക​മായ ഈ പേരിന്റെ പൂർണ പ്രാധാ​ന്യം വിവേ​ചി​ക്കാൻ ഇന്ന്‌ യഹോ​വ​യു​ടെ ദാസൻമാ​രെ അനുവ​ദി​ക്കു​ന്ന​തി​നു ദൂതൻ യോഹ​ന്നാ​നു വേണ്ടത്ര വിവരങ്ങൾ നൽകുന്നു. മഹാബാ​ബി​ലോൻ മുഴു​വ്യാ​ജ​മ​ത​വും ആയിരി​ക്കു​ന്ന​താ​യി നാം തിരി​ച്ച​റി​യു​ന്നു. അവൾ ‘വേശ്യ​മാ​രു​ടെ മാതാവ്‌’ ആണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പല വിഭാ​ഗങ്ങൾ ഉൾപ്പെടെ ലോക​ത്തി​ലെ ഒററ​യൊ​റ​റ​യായ വ്യാജ​മ​ത​ങ്ങ​ളെ​ല്ലാം ആത്മീയ വേശ്യാ​വൃ​ത്തി ചെയ്യു​ന്ന​തിൽ അവളെ അനുക​രി​ച്ചു​കൊണ്ട്‌ അവളുടെ പുത്രി​മാർ പോ​ലെ​യാണ്‌. അവൾ വിഗ്ര​ഹാ​രാ​ധ​ന​യും ആത്മവി​ദ്യ​യും ഭാഗ്യം പറച്ചി​ലും ജ്യോ​തി​ഷ​വും ഹസ്‌ത​രേ​ഖാ​ശാ​സ്‌ത്ര​വും നരബലി​യും ക്ഷേത്ര​വേ​ശ്യാ​വൃ​ത്തി​യും വ്യാജ​ദൈ​വ​ങ്ങ​ളു​ടെ ബഹുമാ​നാർഥ​മു​ളള കുടി​ച്ചു​മ​റി​യ​ലു​ക​ളും മററു വൃത്തി​കെട്ട ആചാര​ങ്ങ​ളും ആകുന്ന അരോചക സന്താനത്തെ ജനിപ്പി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അവൾ “മ്ലേച്ഛത​ക​ളു​ടെ” മാതാ​വും​കൂ​ടെ​യാണ്‌.

24. മഹാബാ​ബി​ലോൻ “ധൂമ്ര​വർണ്ണ​വും കടുഞ്ചു​വപ്പു നിറവും” ഉളള വസ്‌ത്രം ധരിച്ച​വ​ളാ​യും “പൊന്നും രത്‌ന​വും മുത്തും അണിഞ്ഞ”വളായും കാണ​പ്പെ​ടു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

24 മഹാബാ​ബി​ലോൻ രാജകീയ നിറങ്ങ​ളായ “ധൂമ്ര​വർണ്ണ​വും കടുഞ്ചു​വ​പ്പു​നി​റ​വും” ഉളള വസ്‌ത്രം ധരിച്ചി​രി​ക്കു​ന്നു, “പൊന്നും രത്‌ന​വും മുത്തും അണി”ഞ്ഞിരി​ക്കു​ന്നു. എത്ര ഉചിതം! ലോക​ത്തി​ലെ മതങ്ങൾ വാരി​ക്കൂ​ട്ടി​യി​രി​ക്കുന്ന കണക്കി​ല്ലാത്ത സ്വത്തും പണവും അതു​പോ​ലെ​തന്നെ പ്രൗഢി​യേ​റിയ കെട്ടി​ട​ങ്ങ​ളും വിരള​മായ ശിൽപ്പ​വി​ദ്യ​ക​ളും ചായച്ചി​ത്ര​ങ്ങ​ളും അമൂല്യ​മായ രൂപങ്ങ​ളും മററു മതപര​മായ സ്ഥാനചി​ഹ്ന​ങ്ങ​ളും എല്ലാം ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. വത്തിക്കാ​നി​ലാ​ണെ​ങ്കി​ലും ഐക്യ​നാ​ടു​ക​ളിൽ കേന്ദ്രീ​ക​രി​ച്ചി​രി​ക്കുന്ന സുവി​ശേ​ഷ​പ്ര​സ്ഥാ​ന​ത്തി​ന്റെ ടിവി സാമ്രാ​ജ്യ​ത്തി​ലാ​ണെ​ങ്കി​ലും അല്ലെങ്കിൽ പൗരസ്‌ത്യ​ദേ​ശത്തെ വിചി​ത്ര​മായ ക്ഷേത്ര​ങ്ങ​ളി​ലാ​ണെ​ങ്കി​ലും മഹാബാ​ബി​ലോൻ അവിശ്വ​സ​നീ​യ​മാം​വി​ധം ധനം വാരി​ക്കൂ​ട്ടി​യി​രി​ക്കു​ന്നു—ചില​പ്പോൾ നഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

25. (എ) ‘അശുദ്ധി നിറഞ്ഞ സ്വർണ്ണ​പാ​ന​പാ​ത്ര’ത്തിന്റെ ഉളളട​ക്ക​ത്താൽ എന്തു പ്രതീ​ക​വ​ത്‌ക​രി​ക്ക​പ്പെ​ടു​ന്നു? (ബി) പ്രതീ​കാ​ത്മക വേശ്യ മത്തയാ​യി​രി​ക്കു​ന്നത്‌ ഏതർഥ​ത്തിൽ?

25 ഇപ്പോൾ വേശ്യ​യു​ടെ കയ്യിലു​ള​ള​തെ​ന്താ​ണെന്നു നോക്കൂ. അതു കണ്ടപാടേ യോഹ​ന്നാ​നു വീർപ്പു​മു​ട്ടി​യി​രി​ക്കണം—“തന്റെ വേശ്യാ​വൃ​ത്തി​യു​ടെ മ്ലേച്ഛത​യും അശുദ്ധി​യും നിറഞ്ഞ” ഒരു സ്വർണ​പാ​ന​പാ​ത്രം! ഇത്‌ അവൾ സകലജ​ന​ത​ക​ളെ​യും കുടി​പ്പിച്ച “തന്റെ ദുർന്ന​ട​പ്പി​ന്റെ ക്രോ​ധ​മ​ദ്യം” ഉൾക്കൊ​ള​ളുന്ന പാനപാ​ത്രം ആണ്‌. (വെളി​പ്പാ​ടു 14:8; 17:2) അതു പുറമേ ആഢ്യ​മെന്നു തോന്നി​ക്കു​ന്നു, എന്നാൽ അതിന്റെ ഉളളടക്കം മ്ലേച്ഛവും അശുദ്ധ​വും ആണ്‌. (താരത​മ്യം ചെയ്യുക: മത്തായി 23:25, 26.) ജനതകളെ വഴിപി​ഴ​പ്പി​ക്കാ​നും തന്റെ സ്വാധീ​ന​ത്തിൽ അവരെ കൊണ്ടു​വ​രാ​നും മഹാ​വേശ്യ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എല്ലാ മ്ലേച്ഛ ആചാര​ങ്ങ​ളും നുണക​ളും അതിൽ അടങ്ങുന്നു. അതിലും അരോ​ച​ക​മാ​യി, വേശ്യ​തന്നെ ദൈവ​ദാ​സൻമാ​രു​ടെ രക്തം കുടിച്ചു മത്തയാ​യി​രി​ക്കു​ന്ന​താ​യി യോഹ​ന്നാൻ കാണുന്നു! വാസ്‌ത​വ​ത്തിൽ, “പ്രവാ​ച​കൻമാ​രു​ടെ​യും വിശു​ദ്ധൻമാ​രു​ടെ​യും ഭൂമി​യിൽവെച്ചു കൊന്നു​കളഞ്ഞ എല്ലാവ​രു​ടെ​യും രക്തം അവളിൽ അല്ലോ കണ്ടതു” എന്നു നാം പിന്നീടു വായി​ക്കു​ന്നു. (വെളി​പ്പാ​ടു 18:24) എന്തൊരു ഭാരിച്ച രക്തക്കു​ററം!

26. മഹാബാ​ബി​ലോ​ന്റെ ഭാഗത്തെ രക്തക്കു​റ​റ​ത്തിന്‌ എന്തു തെളി​വുണ്ട്‌?

26 കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ വ്യാജ​മ​ത​ത്തി​ന്റെ ലോക​സാ​മ്രാ​ജ്യം രക്തസാ​ഗ​ര​ങ്ങൾതന്നെ ഒഴുക്കു​ക​യു​ണ്ടാ​യി. ഉദാഹ​ര​ണ​ത്തിന്‌, മധ്യകാ​ല​ഘ​ട്ട​ത്തിൽ ജപ്പാനിൽ ക്യോ​ട്ടോ​യി​ലെ ക്ഷേത്രങ്ങൾ കോട്ട​ക​ളാ​യി മാററു​ക​യും സന്ന്യാസി-യോദ്ധാ​ക്കൾ “ബുദ്ധന്റെ വിശു​ദ്ധ​നാ​മം” വിളി​ച്ച​പേ​ക്ഷി​ച്ചു​കൊ​ണ്ടു തെരു​വു​ക​ളിൽ രക്തപ്പുഴ ഒഴുകു​ന്ന​തു​വരെ പരസ്‌പരം പോരാ​ടു​ക​യും ചെയ്‌തു. ഈ 20-ാം നൂററാ​ണ്ടിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ വൈദി​കർ തങ്ങളുടെ യഥാക്രമ രാജ്യ​ത്തി​ന്റെ സൈന്യ​ങ്ങ​ളോ​ടു​കൂ​ടെ മാർച്ചു ചെയ്യു​ക​യും ചുരു​ങ്ങി​യതു പത്തു​കോ​ടി ജീവ​നെ​ങ്കി​ലും നഷ്ടപ്പെ​ടു​ത്തി​ക്കൊണ്ട്‌ അന്യോ​ന്യം കൊ​ന്നൊ​ടു​ക്കു​ക​യു​മു​ണ്ടാ​യി. മുൻ യു.എസ്‌. പ്രസി​ഡൻറായ നിക്‌സൻ 1987 ഒക്‌ടോ​ബ​റിൽ ഇപ്രകാ​രം പറഞ്ഞു: “20-ാം നൂററാണ്ട്‌ ചരി​ത്ര​ത്തിൽ ഏററവും അധികം രക്തപങ്കി​ല​മാ​യി​രു​ന്നി​ട്ടുണ്ട്‌. ഈ നൂററാണ്ട്‌ ആരംഭി​ക്കു​ന്ന​തി​നു മുമ്പു നടത്തപ്പെട്ട എല്ലാ യുദ്ധങ്ങ​ളി​ലും​കൂ​ടെ കൊല്ല​പ്പെ​ട്ട​തി​നെ​ക്കാൾ കൂടുതൽ ആളുകൾ ഈ നൂററാ​ണ്ടി​ലെ യുദ്ധങ്ങ​ളിൽ കൊല്ല​പ്പെ​ട്ടി​രി​ക്കു​ന്നു.” ഇതി​ലെ​ല്ലാ​മു​ളള അവരുടെ പങ്കുനി​മി​ത്തം ലോക​ത്തി​ലെ മതങ്ങൾ ദൈവ​ത്താൽ പ്രതി​കൂ​ല​മാ​യി ന്യായം​വി​ധി​ക്ക​പ്പെ​ടു​ന്നു; ‘കുററ​മി​ല്ലാത്ത രക്തം ചൊരി​യുന്ന കൈ’ യഹോവ വെറു​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 6:16, 17) മുമ്പ്‌ യോഹ​ന്നാൻ യാഗപീ​ഠ​ത്തിൽനിന്ന്‌ ഒരു നിലവി​ളി കേട്ടു: “വിശു​ദ്ധ​നും സത്യവാ​നും ആയ നാഥാ, ഭൂമി​യിൽ വസിക്കു​ന്ന​വ​രോ​ടു ഞങ്ങളുടെ രക്തത്തെ​ക്കു​റി​ച്ചു നീ എത്ര​ത്തോ​ളം ന്യായ​വി​ധി​യും പ്രതി​കാ​ര​വും നടത്താ​തെ​യി​രി​ക്കും”? (വെളി​പ്പാ​ടു 6:10) ആ ചോദ്യ​ത്തിന്‌ ഉത്തരം നൽകാ​നു​ളള സമയമാ​കു​മ്പോൾ വേശ്യ​മാ​രു​ടെ​യും ഭൂമി​യി​ലെ മ്ലേച്ഛത​ക​ളു​ടെ​യും മാതാ​വായ മഹാബാ​ബി​ലോ​നാ​യി​രി​ക്കും ഏററവു​മ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.

[അടിക്കു​റി​പ്പു​കൾ]

a വിശ്വാസത്യാഗിയായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പല ഉപദേ​ശ​ങ്ങ​ളു​ടെ​യും ചടങ്ങു​ക​ളു​ടെ​യും ആചാര​ങ്ങ​ളു​ടെ​യും ക്രിസ്‌തേതര ഉത്ഭവം സൂചി​പ്പി​ച്ചു​കൊണ്ട്‌ 19-ാം നൂററാ​ണ്ടി​ലെ റോമൻ കത്തോ​ലി​ക്കാ കർദി​നാ​ളാ​യി​രുന്ന ജോൺ ഹെൻട്രി ന്യൂമാൻ ക്രിസ്‌തീയ ഉപദേ​ശ​ത്തി​ന്റെ വികാസം സംബന്ധിച്ച ഉപന്യാ​സ​ത്തിൽ (ഇംഗ്ലീഷ്‌) ഇപ്രകാ​രം എഴുതി: “ആലയങ്ങ​ളു​ടെ ഉപയോ​ഗം, ഇവ പ്രത്യേക വിശു​ദ്ധൻമാർക്കു സമർപ്പി​ക്കു​ന്നത്‌, പ്രത്യേക സന്ദർഭ​ങ്ങ​ളിൽ വൃക്ഷ​ക്കൊ​മ്പു​കൾകൊണ്ട്‌ അലങ്കരി​ക്കു​ന്നത്‌; ധൂപം, വിളക്കു​കൾ, മെഴു​കു​തി​രി​കൾ; രോഗ​ത്തിൽനി​ന്നു മുക്തി​നേ​ടു​മ്പോൾ നിവേ​ദ്യം അർപ്പി​ക്കു​ന്നത്‌; വിശു​ദ്ധ​ജലം; ധർമശാ​ലകൾ; പുണ്യ​ദി​ന​ങ്ങ​ളും കാലങ്ങ​ളും, പഞ്ചാം​ഗ​ങ്ങ​ളു​ടെ ഉപയോ​ഗം, പ്രദക്ഷി​ണങ്ങൾ, കൃഷി വെഞ്ചരി​ക്കൽ; വൈദി​ക​വ​സ്‌ത്രങ്ങൾ, ശിരോ​മു​ണ്ഡനം, വിവാ​ഹ​മോ​തി​രം, കിഴ​ക്കോ​ട്ടു​തി​രി​യൽ, പിൽക്കാ​ലത്തു പ്രതി​മകൾ, ഒരുപക്ഷേ പളളി​ജപം, കിറി എലിസൻ [“കർത്താവേ, കൃപയു​ണ്ടാ​ക​ണമേ” എന്ന ഗീതം], ഇവയെ​ല്ലാം പുറജാ​തി ഉത്ഭവമു​ള​ള​തും സഭയി​ലേക്കു സ്വീക​രി​ച്ച​തി​നാൽ വിശു​ദ്ധീ​ക​രി​ച്ചെ​ടു​ത്ത​തും ആണ്‌.”

അത്തരം വിഗ്ര​ഹാ​രാ​ധ​നയെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു പകരം ‘സർവശ​ക്ത​നായ യഹോവ’ ക്രിസ്‌ത്യാ​നി​കളെ ഇപ്രകാ​രം പ്രബോ​ധി​പ്പി​ക്കു​ന്നു: “അവരുടെ നടുവിൽനി​ന്നു പുറ​പ്പെട്ടു വേർപെ​ട്ടി​രി​പ്പിൻ, . . . അശുദ്ധ​മാ​യതു ഒന്നും തൊട​രു​തു.”—2 കൊരി​ന്ത്യർ 6:14-18.

b വോൺ പേപ്പൻ, “ഹിററ്‌ലർ അധികാ​ര​ത്തിൽ വന്നതിനു ജർമനി​യിൽ മറേറതു വ്യക്തി​യെ​ക്കാ​ളും കൂടുതൽ ഉത്തരവാ​ദി” ആയിരു​ന്നു​വെന്ന്‌ നാസി ഭരണത്തി​ന്റെ ഉദയവും അസ്‌ത​മ​യ​വും (ഇംഗ്ലീഷ്‌) എന്ന തന്റെ ചരിത്ര പുസ്‌ത​ക​ത്തിൽ വില്ല്യം എൽ. ഷിറർ പ്രസ്‌താ​വി​ക്കു​ന്നു. മുൻ ജർമൻ ചാൻസ​ല​റാ​യി​രുന്ന വോൺ ഷ്‌ളേ​യ്‌സർ 1933 ജനുവ​രി​യിൽ വോൺ പേപ്പ​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞി​രു​ന്നു: “അയാൾ ഈസ്‌ക്ക​ര്യോ​ത്താ യൂദായെ ഒരു പുണ്യ​വാ​ള​നാ​യി കണക്കാ​ക്കാ​വു​ന്ന​തരം വിശ്വാ​സ​വ​ഞ്ച​ക​നാ​ണെന്നു തെളിഞ്ഞു.”

c ദേഹികളുടെ നൻമക്ക്‌ ആവശ്യ​മാ​യി​വ​രു​ന്ന​പക്ഷം താൻ പിശാ​ചി​നോ​ടു പോലും കൂടി​യാ​ലോ​ചന നടത്തു​മെന്നു മോൺട്ര​ഗോൺ കോ​ളെ​ജി​നെ അഭിസം​ബോ​ധന ചെയ്യു​ക​യിൽ 1929 മേയ്‌ 14-ന്‌ പിയൂസ്‌ XI-ാമൻ പാപ്പാ പറഞ്ഞു.

d അലഞ്ഞുനടക്കുന്ന ഒരു പുരോ​ഹി​ത​യോ​ടു​ളള റോമൻ എഴുത്തു​കാ​ര​നായ സെനീ​ക്ക​യു​ടെ വാക്കുകൾ താരത​മ്യം ചെയ്യുക (സ്വെററ്‌ ഉദ്ധരിച്ച പ്രകാരം): “പെണ്ണേ, നീ കുപ്ര​സിദ്ധ ഭവനത്തിൽ നിന്നു . . . നിന്റെ പേരു നിന്റെ നെററി​യിൽ തൂങ്ങി​ക്കി​ട​ന്നി​രു​ന്നു; നീ നിന്റെ അപമാ​ന​ത്തിന്‌ പണം കൈപ്പ​ററി.”—കോൺട്രോവ്‌. i, 2.

[അധ്യയന ചോദ്യ​ങ്ങൾ]

[237-ാം പേജിലെ ചതുരം]

ചർച്ചിൽ ‘വേശ്യാ​വൃ​ത്തി’ തുറന്നു​കാ​ട്ടു​ന്നു

വിൻസ്‌ററൻ ചർച്ചിൽ ദ ഗാതറിങ്‌ സ്‌റേ​റാം എന്ന തന്റെ പുസ്‌ത​ക​ത്തിൽ (1948), “ഓസ്‌ട്രി​യൻ രാഷ്‌ട്രീ​യ​ത്തി​ലെ പ്രധാ​നി​കളെ വശത്താ​ക്കു​ന്ന​തിന്‌ അല്ലെങ്കിൽ തുരങ്കം വെക്കു​ന്ന​തിന്‌” ഹിററ്‌ലർ ഫ്രാൻസ്‌ വോൺ പേപ്പനെ വിയന്ന​യി​ലെ ജർമൻ മന്ത്രി​യാ​യി നിയമി​ച്ചു​വെന്നു റിപ്പോർട്ടു ചെയ്യുന്നു. വോൺ പേപ്പ​നെ​ക്കു​റി​ച്ചു വിയന്ന​യി​ലെ യു.എസ്‌. മന്ത്രി ഇപ്രകാ​രം പറയു​ന്ന​താ​യി ചർച്ചിൽ ഉദ്ധരി​ക്കു​ന്നു: “ഒരു നല്ല കത്തോ​ലി​ക്കൻ എന്നനി​ല​യി​ലു​ളള തന്റെ പ്രശസ്‌തി കർദി​നാൾ ഇനിറ​റ്‌സ​റി​നെ​പ്പോ​ലു​ളള ഓസ്‌ട്രി​യ​ക്കാ​രു​ടെ സ്വാധീ​നം സമ്പാദി​ക്കാൻ ഉപയോ​ഗി​ക്കു​ന്ന​തി​നു താൻ ഉദ്ദേശി​ക്കു​ന്നു​വെന്ന്‌ . . . ഏററവും ധീരത​യോ​ടെ​യും അത്യന്തം വക്രഭാ​വ​ത്തോ​ടെ​യും . . . പേപ്പൻ എന്നോടു പറഞ്ഞു തുടങ്ങി.”

ഓസ്‌ട്രിയ കീഴട​ങ്ങു​ക​യും ഹിററ്‌ല​റു​ടെ ഭീകര സൈന്യം വിയന്ന​യിൽ കാലു​കു​ത്തു​ക​യും ചെയ്‌ത​ശേഷം ഹിററ്‌ല​റു​ടെ ജൻമദിന ബഹുമാ​നാർഥം എല്ലാ ഓസ്‌ട്രി​യൻ പളളി​ക​ളി​ലും സ്വസ്‌തി​കാ പതാക പാറി​ക്കു​ന്ന​തി​നും പളളി​മ​ണി​കൾ മുഴക്കു​ന്ന​തി​നും അയാൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​നും കത്തോ​ലി​ക്കാ കർദി​നാ​ളായ ഇനിറ​റ്‌സർ കൽപ്പന നൽകി.

[238-ാം പേജിലെ ചതുരം]

ജർമനിക്കുവേണ്ടി ‘യുദ്ധ​പ്രാർഥന’ ഈ തലക്കെ​ട്ടിൽ, പിൻവ​രുന്ന ലേഖനം ദ ന്യൂ​യോർക്ക്‌ ടൈം​സി​ന്റെ 1941 ഡിസംബർ 7 ലക്കത്തിന്റെ ആദ്യ പതിപ്പിൽ പ്രത്യ​ക്ഷ​പ്പെട്ടു: “ഫുൽഡ​യി​ലെ കത്തോ​ലി​ക്കാ ബിഷപ്പു​മാർ അനു​ഗ്ര​ഹ​വും വിജയ​വും അഭ്യർഥി​ക്കു​ന്നു . . . ഫുൽഡ​യിൽ കൂടിവന്ന ജർമൻ കത്തോ​ലി​ക്കാ ബിഷപ്പു​മാ​രു​ടെ സമ്മേളനം എല്ലാ ദിവ്യ ബലിക​ളു​ടെ​യും ആരംഭ​ത്തി​ലും അവസാ​ന​ത്തി​ലും വായി​ക്കേണ്ട ഒരു പ്രത്യേക ‘യുദ്ധ​പ്രാർഥന’ നടപ്പിൽ വരുത്താൻ ശുപാർശ ചെയ്‌തി​രി​ക്കു​ന്നു. ജർമൻ ആയുധ​ങ്ങളെ വിജയം​കൊണ്ട്‌ അനുഗൃ​ഹീ​ത​മാ​ക്കാ​നും എല്ലാ ഭടൻമാ​രു​ടെ​യും ആയുസ്സി​നും ആരോ​ഗ്യ​ത്തി​നും സംരക്ഷണം നൽകാ​നും പ്രാർഥന ദിവ്യ​ക​ടാ​ക്ഷ​ത്തി​നാ​യി സവിനയം യാചി​ക്കു​ന്നു. മാസത്തിൽ ഒരിക്ക​ലെ​ങ്കി​ലും ഒരു പ്രത്യേക ഞായറാ​ഴ്‌ച​യി​ലെ പ്രസം​ഗ​ത്തിൽ ‘കരയി​ലും കടലി​ലും വായു​വി​ലു​മു​ളള’ ജർമൻ ഭടൻമാ​രെ സ്‌മരി​ക്കാൻ ബിഷപ്പു​മാർ കൂടു​ത​ലാ​യി കത്തോ​ലി​ക്കാ വൈദി​കരെ ഉദ്‌ബോ​ധി​പ്പി​ച്ചു.” ആ ലേഖനം പത്രത്തി​ന്റെ പിന്നീ​ടു​ളള പതിപ്പു​ക​ളിൽനി​ന്നു പിൻവ​ലി​ച്ചു. ഡിസംബർ 7, 1941, നാസി ജർമനി​യു​ടെ സഖ്യരാ​ജ്യ​മായ ജപ്പാൻ പേൾ ഹാർബ​റി​ലെ യു.എസ്‌. കപ്പൽപ്പ​ടയെ ആക്രമിച്ച ദിവസ​മാ​യി​രു​ന്നു.

[244-ാം പേജിലെ ചതുരം]

“ദൂഷണ​നാ​മങ്ങൾ”

രണ്ടു​കൊ​മ്പു​ളള കാട്ടു​മൃ​ഗം ഒന്നാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം സർവരാ​ജ്യ​സ​ഖ്യ​ത്തെ ശുപാർശ ചെയ്‌ത​പ്പോൾ അതിന്റെ പല മതകാ​മു​കി​മാ​രും ഈ നീക്കത്തി​നു മതപര​മായ അംഗീ​കാ​രം നൽകാൻ ഉടൻ ശ്രമിച്ചു. തത്‌ഫ​ല​മാ​യി പുതിയ സമാധാന സംഘടന “ദൂഷണ​നാ​മങ്ങൾ നിറഞ്ഞ”തായി​ത്തീർന്നു.

“ക്രിസ്‌ത്യാ​നി​ത്വ​ത്തിന്‌ [സർവരാ​ജ്യ]സഖ്യത്തി​ന്റെ പിമ്പിൽ സൻമനസ്സ്‌, വീര്യം പകരാൻ കഴിയും, അതു​കൊണ്ട്‌ ഉടമ്പടി​യെ ഒരു കടലാ​സു​ക​ഷ​ണ​ത്തിൽനി​ന്നും ദൈവ​രാ​ജ്യ​ത്തി​ന്റെ ഒരു ഉപകര​ണ​മാ​യി മാററാ​നും കഴിയും.”—ദ ക്രിസ്‌ത്യൻ സെഞ്ചുറി, യു.എസ്‌.എ., ജൂൺ 19, 1919, പേജ്‌ 15.

“സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ ആശയഗതി സൻമന​സ്സു​ളള ഒരു ലോക​ക്രമം എന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ ആശയഗ​തി​യു​ടെ സാർവ​ദേ​ശീയ ബന്ധങ്ങളി​ലേ​ക്കു​ളള വിപു​ലീ​ക​ര​ണ​മാണ്‌. . . . ‘അങ്ങയുടെ രാജ്യം വരേണമേ’ എന്നു പറയു​മ്പോൾ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും പ്രാർഥി​ക്കു​ന്നത്‌ അതിനു​വേ​ണ്ടി​യാണ്‌.”—ദ ക്രിസ്‌ത്യൻ സെഞ്ചുറി, യു.എസ്‌.എ., സെപ്‌റ​റം​ബർ 25, 1919, പേജ്‌ 7.

“സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ സിമൻറ്‌ ക്രിസ്‌തു​വി​ന്റെ രക്തമാണ്‌.”—യു.എസ്‌.എ.യിലെ പ്രൊ​ട്ട​സ്‌റ​റൻറു ശുശ്രൂ​ഷ​ക​നായ ഡോ. ഫ്രാങ്ക്‌ ക്രേയ്‌ൻ.

“ജനതക​ളു​ടെ കാര്യാ​ദി​ക​ളിൽ പ്രാ​യോ​ഗി​ക​മാ​യി പങ്കെടു​ക്കാൻ യേശു​ക്രി​സ്‌തു​വി​ന്റെ ആത്മാവു വിശാ​ല​മായ പ്രവർത്ത​ന​രം​ഗം കണ്ടെത്തി​യേ​ക്കാ​വുന്ന ഇപ്പോൾ ലഭ്യമായ ഏക രാഷ്‌ട്രീയ ഉപകരണം എന്നനി​ല​യിൽ [കോൺഗ്രി​ഗേ​ഷനൽ സഭകളു​ടെ ദേശീയ] സമിതി [സർവരാ​ജ്യ​സഖ്യ] ഉടമ്പടി​യെ പിന്താ​ങ്ങു​ന്നു.”—ദ കോൺഗ്രി​ഗേ​ഷ​ന​ലി​സ്‌ററ്‌ ആൻഡ്‌ അഡ്‌വാൻസ്‌, യു.എസ്‌.എ., നവംബർ 6, 1919, പേജ്‌ 642.

“കൂടി​യാ​ലോ​ച​നാ​യോ​ഗം [സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ] ആദർശങ്ങൾ പിതാ​വായ ദൈവ​ത്തി​ന്റെ​യും ദൈവ​ത്തി​ന്റെ ഭൗമി​ക​മ​ക്ക​ളു​ടെ​യും ആശയഗ​തി​യാൽ പ്രകട​മാ​ക്ക​പ്പെ​ട്ട​തെന്ന നിലയിൽ ഉയർത്തി​പ്പി​ടി​ക്കാ​നും ഉന്നമി​പ്പി​ക്കാ​നും എല്ലാ മെഥഡി​സ്‌റ​റു​കാ​രോ​ടും ആവശ്യ​പ്പെ​ടു​ന്നു.”—ദ വെസ്‌ലി​യൻ മെഥഡി​സ്‌ററ്‌ ചർച്ച്‌, ബ്രിട്ടൻ.

“ഈ ഉടമ്പടി​യു​ടെ അഭിലാ​ഷ​ങ്ങ​ളും സാധ്യ​ത​ക​ളും പ്രമേ​യ​ങ്ങ​ളും പരിഗ​ണി​ക്കു​മ്പോൾ അതിൽ യേശു​ക്രി​സ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങ​ളു​ടെ കാതൽ ഉൾക്കൊ​ള​ളു​ന്ന​താ​യി നാം കാണുന്നു: ദൈവ​രാ​ജ്യ​വും അവന്റെ നീതി​യും തന്നെ . . . അത്‌ അതി​നെ​ക്കാൾ ഒട്ടും കുറഞ്ഞതല്ല.”—ജനീവ​യിൽ 1922 ഡിസംബർ 3-ന്‌ സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ സമ്മേളനം ഉദ്‌ഘാ​ടനം ചെയ്‌തു​കൊ​ണ്ടു കാൻറർബറി ആർച്ച്‌ ബിഷപ്പ്‌ നടത്തിയ പ്രസംഗം.

“സർവരാ​ജ്യ​സ​ഖ്യ​ത്തിന്‌ ഈ രാജ്യത്ത്‌ ഉപകാ​രി​യായ ഏതു മിഷനറി സംഘത്തി​നു​മു​ളള അതേ വിശുദ്ധ അവകാ​ശ​മുണ്ട്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവൾ ഇപ്പോൾ ജനതക​ളു​ടെ​യി​ട​യിൽ സമാധാ​ന​പ്ര​ഭു​വെന്ന നിലയി​ലു​ളള ക്രിസ്‌തു​വി​ന്റെ ഭരണത്തി​ന്റെ ഏററവും ഫലകര​മായ ഉപകര​ണ​മാണ്‌.”—ഡോ. ഗാർവി, ബ്രിട്ട​നി​ലെ കോൺഗ്രി​ഗേ​ഷ​ന​ലി​സ്‌ററ്‌ ശുശ്രൂ​ഷകൻ.

[236-ാം പേജിലെ ഭൂപടം]

(ചിത്ര​ത്തിന്‌ പുസ്‌തകം കാണുക)

ലോകമെമ്പാടും വിശ്വ​സി​ക്ക​പ്പെ​ടുന്ന വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ ഉത്ഭവം ബാബി​ലോ​നി​ലാണ്‌

ബാബിലോൻ

ത്രിത്വങ്ങൾ അഥവാ ദൈവ​ങ്ങ​ളു​ടെ ത്രയങ്ങൾ

മനുഷ്യദേഹി മരണത്തെ അതിജീ​വി​ക്കു​ന്നു

ആത്മവിദ്യ—“മരിച്ചവ”രോടു സംസാ​രി​ക്കൽ

ആരാധനയിൽ പ്രതി​മ​ക​ളു​ടെ ഉപയോ​ഗം

ഭൂതങ്ങളെ പ്രസാ​ദി​പ്പി​ക്കാൻ മന്ത്രോ​ച്ചാ​ര​ണം

ശക്തരായ പുരോ​ഹി​ത​വർഗ​ത്താ​ലു​ളള ഭരണം

[239-ാം പേജിലെ ചിത്രങ്ങൾ]

പുരാതന ബാബി​ലോൻ പെരു​വെ​ള​ള​ത്തിൻമീ​തെ ഇരുന്നു

ഇന്നു മഹാ​വേ​ശ്യ​യും “പെരു​വെ​ള​ള​ത്തിൻമീ​തെ” ഇരിക്കു​ന്നു

[241-ാം പേജിലെ ചിത്രങ്ങൾ]

അപകടകാരിയായ ഒരു കാട്ടു​മൃ​ഗ​ത്തിൻമേൽ ഇരിക്കുന്ന മഹാബാ​ബി​ലോൻ

[242-ാം പേജിലെ ചിത്രങ്ങൾ]

മതവേശ്യ ഭൂമി​യി​ലെ രാജാ​ക്കൻമാ​രു​മാ​യി പരസംഗം ചെയ്‌തി​രി​ക്കു​ന്നു

[245-ാം പേജിലെ ചിത്രങ്ങൾ]

സ്‌ത്രീ ‘വിശു​ദ്ധൻമാ​രു​ടെ രക്തം കുടിച്ചു മത്തു’പിടി​ച്ചി​രു​ന്നു