വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ചുരുൾ തുറക്കാൻ യോഗ്യൻ ആർ?’

‘ചുരുൾ തുറക്കാൻ യോഗ്യൻ ആർ?’

അധ്യായം 15

‘ചുരുൾ തുറക്കാൻ യോഗ്യൻ ആർ?’

1. യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ഇപ്പോൾ എന്തു സംഭവി​ക്കു​ന്നു?

 അതിഗം​ഭീ​രം! ഭയങ്കരം! ദീപങ്ങൾക്കും കെരൂ​ബു​കൾക്കും 24 മൂപ്പൻമാർക്കും കണ്ണാടി​ക്ക​ട​ലി​നും മധ്യേ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ന്റെ ഉത്തേജ​ക​മായ ദർശനം അപ്രകാ​ര​മാണ്‌. എന്നാൽ യോഹ​ന്നാൻ, താങ്കൾ അടുത്ത​താ​യി എന്തു കാണുന്നു? യോഹ​ന്നാൻ ഈ സ്വർഗീയ രംഗത്തി​ന്റെ കേന്ദ്ര സ്ഥാനത്തു ശ്രദ്ധ പതിപ്പി​ക്കു​ന്നു, നമ്മോട്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ഞാൻ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ വലങ്കയ്യിൽ അകത്തും പുറത്തും എഴുത്തു​ള​ള​താ​യി ഏഴു മുദ്ര​യാൽ മുദ്ര​യി​ട്ടൊ​രു പുസ്‌തകം [ചുരുൾ, NW] കണ്ടു. ആ പുസ്‌തകം തുറപ്പാ​നും അതിന്റെ മുദ്ര പൊട്ടി​പ്പാ​നും യോഗ്യൻ ആരുളളു എന്നു അത്യു​ച്ച​ത്തിൽ ഘോഷി​ക്കുന്ന ശക്തനാ​യോ​രു ദൂത​നെ​യും കണ്ടു. പുസ്‌തകം തുറപ്പാ​നോ നോക്കു​വാ​നോ സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും ഭൂമിക്കു കീഴി​ലും ആർക്കും കഴിഞ്ഞില്ല. പുസ്‌തകം തുറന്നു വായി​പ്പാ​നെ​ങ്കി​ലും അതു നോക്കു​വാ​നെ​ങ്കി​ലും യോഗ്യ​നാ​യി ആരെയും കാണാ​യ്‌ക​കൊ​ണ്ടു ഞാൻ ഏററവും കരഞ്ഞു.”—വെളി​പ്പാ​ടു 5:1-4.

2, 3. (എ) ചുരുൾ തുറക്കാൻ ആരെ​യെ​ങ്കി​ലും കണ്ടെത്തു​ന്ന​തിന്‌ യോഹ​ന്നാന്‌ ആകാം​ക്ഷ​യു​ള​ളത്‌ എന്തു​കൊണ്ട്‌, എന്നാൽ അതിനു​ളള സാധ്യത എങ്ങനെ ആയിരി​ക്കു​ന്ന​താ​യി തോന്നു​ന്നു? (ബി) നമ്മുടെ കാലത്ത്‌ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ജനം എന്തിനു​വേണ്ടി ആകാം​ക്ഷാ​പൂർവം കാത്തി​രു​ന്നി​ട്ടുണ്ട്‌?

2 സകല സൃഷ്ടി​യു​ടെ​യും പരമാ​ധി​കാര കർത്താ​വായ യഹോ​വ​ത​ന്നെ​യാണ്‌ ചുരുൾ നീട്ടി​പ്പി​ടി​ച്ചി​രി​ക്കു​ന്നത്‌. അതിന്റെ അകത്തും പുറത്തും എഴുത്തു​ള​ള​തു​കൊണ്ട്‌ അതിൽ ജീവൽപ്ര​ധാന വിവരങ്ങൾ നിറഞ്ഞി​രി​ക്കണം. നമ്മുടെ ജിജ്ഞാസ ഉണർത്ത​പ്പെ​ടു​ന്നു. ചുരു​ളിൽ എന്തടങ്ങി​യി​രി​ക്കു​ന്നു? നാം യോഹ​ന്നാ​നു​ളള യഹോ​വ​യു​ടെ ക്ഷണം ഓർമി​ക്കു​ന്നു: “ഇവിടെ കയറി​വ​രിക; മേലാൽ സംഭവി​പ്പാ​നു​ള​ളതു ഞാൻ നിനക്കു കാണി​ച്ചു​ത​രാം”. (വെളി​പ്പാ​ടു 4:1) ആ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തിന്‌ ഊററ​മായ പ്രതീ​ക്ഷ​യോ​ടെ നാം നോക്കി​പ്പാർത്തി​രി​ക്കു​ന്നു. എന്നാൽ, കഷ്ടം, ചുരുൾ ഏഴു മുദ്ര​ക​ളാൽ മുദ്ര​യിട്ട്‌ മുറുക്കി അടച്ചു​വെ​ച്ചി​രി​ക്കു​ന്നു!

3 ശക്തനായ ദൂതൻ ചുരുൾ തുറക്കാൻ യോഗ്യ​നായ ആരെ​യെ​ങ്കി​ലും കണ്ടെത്തു​മോ? കിങ്‌ഡം ഇൻറർലീ​നി​യർ അനുസ​രിച്ച്‌, ചുരുൾ യഹോ​വ​യു​ടെ “വലങ്കയ്യിൽ” സ്ഥിതി​ചെ​യ്യു​ന്നു. അവൻ അതു തന്റെ തുറന്ന ഉളളങ്ക​യ്യിൽ നീട്ടി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി അതു സൂചി​പ്പി​ക്കു​ന്നു. എന്നാൽ സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഉളള ഒരാളും ചുരുൾ വാങ്ങി തുറക്കാൻ യോഗ്യ​ന​ല്ലെന്നു തോന്നു​ന്നു. ഭൂമി​ക്ക​ടി​യിൽ മരിച്ചു​പോയ ദൈവ​ദാ​സർക്കി​ട​യിൽ പോലും ഈ ഉയർന്ന ബഹുമ​തിക്ക്‌ യോഗ്യ​നാ​യി ആരുമില്ല. യോഹ​ന്നാൻ പ്രത്യ​ക്ഷ​ത്തിൽ അസ്വസ്ഥ​നാ​യ​തിൽ അതിശ​യി​ക്കാ​നില്ല! ഒരുപക്ഷേ “സംഭവി​പ്പാ​നു​ളള” കാര്യങ്ങൾ അവൻ ഏതായാ​ലും അറിയാൻ പോകു​ന്നില്ല. നമ്മുടെ നാളി​ലും ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ജനം വെളി​പാട്‌ സംബന്ധിച്ച അവന്റെ വെളി​ച്ച​വും സത്യവും അയച്ചു​ത​രാൻ ആകാം​ക്ഷാ​പൂർവം കാത്തി​രു​ന്നി​ട്ടുണ്ട്‌. ഒരു “മഹത്തായ രക്ഷ”യുടെ മാർഗ​ത്തിൽ തന്റെ ജനത്തെ നയിക്കു​ന്ന​തിന്‌, പ്രവചനം നിവൃ​ത്തി​യേ​റേണ്ട നിയമി​ത​സ​മ​യത്ത്‌ അവൻ ഇതു ക്രമാ​നു​ഗ​ത​മാ​യി നിർവ​ഹി​ക്കും.—സങ്കീർത്തനം 43:3, 5, NW.

യോഗ്യ​നാ​യ​വൻ

4. (എ) ചുരു​ളും അതിന്റെ മുദ്ര​ക​ളും തുറക്കാൻ യോഗ്യ​നാ​യി ആർ കണ്ടെത്ത​പ്പെ​ടു​ന്നു? (ബി) യോഹ​ന്നാൻവർഗ​വും അവരുടെ കൂട്ടാ​ളി​ക​ളും ഇപ്പോൾ ഏതു പ്രതി​ഫ​ല​ത്തി​ലും പദവി​യി​ലും പങ്കെടു​ക്കു​ന്നു?

4 ഉവ്വ്‌, ചുരുൾ തുറക്കാൻ കഴിവു​ളള ഒരുവൻ ഉണ്ട്‌! യോഹ​ന്നാൻ വിവരി​ക്കു​ന്നു: “അപ്പോൾ മൂപ്പൻമാ​രിൽ ഒരുത്തൻ എന്നോടു: കരയേണ്ടാ; യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ​വും ദാവീ​ദി​ന്റെ വേരു​മാ​യവൻ പുസ്‌ത​ക​വും അതിന്റെ ഏഴു മുദ്ര​യും തുറപ്പാൻ തക്കവണ്ണം ജയം പ്രാപി​ച്ചി​രി​ക്കു​ന്നു എന്നു പറഞ്ഞു.” (വെളി​പ്പാ​ടു 5:5) അതിനാൽ യോഹ​ന്നാ​നേ, കണ്ണുനീർ ഒപ്പിക്ക​ള​യുക! പ്രകാ​ശ​ന​ത്തി​നു​വേണ്ടി ക്ഷമയോ​ടെ കാത്തി​രി​ക്കെ ഇന്ന്‌ യോഹ​ന്നാൻവർഗ​വും അവരുടെ കൂട്ടാ​ളി​ക​ളും പതിറ​റാ​ണ്ടു​ക​ളോ​ളം കഠിന പരി​ശോ​ധ​നകൾ സഹിച്ചി​ട്ടുണ്ട്‌. നമുക്കി​പ്പോൾ ദർശനം ഗ്രഹി​ക്കു​ന്ന​തിൽ എത്ര ആശ്വാ​സ​ദാ​യ​ക​മായ പ്രതി​ഫലം ലഭിച്ചി​രി​ക്കു​ന്നു, അതിന്റെ സന്ദേശം മററു​ള​ള​വ​രോ​ടു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ അതിന്റെ നിവൃ​ത്തി​യിൽ പങ്കുപ​റ​റു​ന്ന​തും എന്തോരു പദവി​യാണ്‌!

5. (എ) യഹൂദാ​യെ സംബന്ധിച്ച്‌ എന്തു പ്രവചനം ഉച്ചരി​ക്ക​പ്പെട്ടു, യഹൂദാ​യു​ടെ വംശജർ എവിടെ ഭരിച്ചു? (ബി) ശീലോ ആരാണ്‌?

5 ഹാ, ‘യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹം’! തന്റെ നാലാ​മത്തെ പുത്ര​നായ യഹൂദാ​യെ സംബന്ധിച്ച്‌, യഹൂദ​വം​ശ​ത്തി​ന്റെ പൂർവി​ക​നായ യാക്കോബ്‌ ഉച്ചരിച്ച പ്രവചനം യോഹ​ന്നാ​നു പരിചി​ത​മാണ്‌: “യെഹൂദാ ഒരു ബാലസിം​ഹം; മകനേ, നീ ഇരപി​ടി​ച്ചു കയറി​യി​രി​ക്കു​ന്നു; അവൻ കുനിഞ്ഞു, സിംഹം​പോ​ലെ​യും സിംഹി​പോ​ലെ​യും പതുങ്ങി​ക്കി​ട​ക്കു​ന്നു; ആർ അവനെ എഴു​ന്നേ​ല്‌പി​ക്കും? അവകാ​ശ​മു​ള​ളവൻ [ശീലോ, NW] വരു​വോ​ളം ചെങ്കോൽ യെഹൂ​ദ​യിൽനി​ന്നും രാജദണ്ഡു അവന്റെ കാലു​ക​ളു​ടെ ഇടയിൽ നിന്നും നീങ്ങി​പ്പോ​ക​യില്ല; ജാതി​ക​ളു​ടെ അനുസ​രണം അവനോ​ടു ആകും.” (ഉല്‌പത്തി 49:9, 10) ദൈവ​ജ​ന​ത്തി​ന്റെ രാജവം​ശം യഹൂദ​യിൽനി​ന്നു വളർന്നു​വന്നു. ദാവീദ്‌ മുതൽ ബാബി​ലോ​ന്യർ യെരു​ശ​ലേം നശിപ്പി​ക്കു​ന്ന​തു​വരെ ആ നഗരത്തിൽ ഭരിച്ചി​രുന്ന എല്ലാ രാജാ​ക്കൻമാ​രും യഹൂദ​യു​ടെ വംശജ​രാ​യി​രു​ന്നു. എന്നാൽ അവരിൽ ആരും യാക്കോബ്‌ പ്രവചിച്ച ശീലോ ആയിരു​ന്നില്ല. ശീലോ എന്നതിന്റെ അർഥം “അത്‌ [അവകാശം] ആരു​ടേ​തോ അവൻ” എന്നാണ്‌. പ്രവച​ന​പ​ര​മാ​യി, ദാവീ​ദിക രാജ്യ​ത്തി​ന്റെ സ്ഥിരാ​വ​കാ​ശി​യായ യേശു​വി​ലേക്ക്‌ ഈ പേരു വിരൽ ചൂണ്ടി.—യെഹെ​സ്‌കേൽ 21:25-27; ലൂക്കൊസ്‌ 1:32, 33; വെളി​പ്പാ​ടു 19:16.

6. യേശു യിശ്ശാ​യി​യു​ടെ “ഒരു മുള”യും ‘ദാവീ​ദി​ന്റെ വേരും’ ആയിരു​ന്നത്‌ ഏതു വിധത്തിൽ?

6 “ദാവീ​ദി​ന്റെ വേരു​മാ​യവൻ” എന്ന പരാമർശം യോഹ​ന്നാൻ വേഗത്തിൽ തിരി​ച്ച​റി​യു​ന്നു. വാഗ്‌ദത്ത മിശിഹ “യിശ്ശാ​യി​യു​ടെ [ദാവീദ്‌ രാജാ​വി​ന്റെ പിതാവ്‌] കുററി​യിൽനി​ന്നു ഒരു മുള . . . ഒരു കൊമ്പു” എന്നും “വംശങ്ങൾക്കു കൊടി​യാ​യി നില്‌ക്കുന്ന യിശ്ശാ​യി​വേ​രാ​യവ”ൻ എന്നും പ്രവച​ന​പ​ര​മാ​യി വിളി​ക്ക​പ്പെ​ടു​ന്നു. (യെശയ്യാ​വു 11:1, 10) യിശ്ശാ​യി​യു​ടെ പുത്ര​നായ ദാവീ​ദി​ന്റെ രാജകീ​യ​വം​ശ​ത്തിൽ ജനിച്ച​തി​നാൽ യേശു യിശ്ശാ​യി​യു​ടെ ഒരു മുള ആയിരു​ന്നു. കൂടാതെ, യിശ്ശാ​യി​യു​ടെ ഒരു വേരെന്ന നിലയിൽ ദാവീ​ദിക രാജവാ​ഴ്‌ചക്കു ജീവനും എന്നേക്കു​മു​ളള സംരക്ഷ​ണ​വും നൽകി അതു വീണ്ടും കിളിർക്കാൻ ഇടയാ​ക്കി​യ​വ​നും അവനാ​യി​രു​ന്നു.—2 ശമൂവേൽ 7:16.

7. സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ കയ്യിൽനി​ന്നു ചുരുൾ വാങ്ങു​ന്ന​തിന്‌ യേശു​വി​നെ യോഗ്യ​നാ​ക്കു​ന്ന​തെന്ത്‌?

7 യേശു ഒരു പൂർണ​മ​നു​ഷ്യൻ എന്നനി​ല​യിൽ നിർമ​ല​ത​യി​ലും കഠോ​ര​പ​രി​ശോ​ധ​ന​ക​ളിൻ കീഴി​ലും യഹോ​വയെ സേവിച്ച സർവോ​ത്‌കൃ​ഷ്ടൻ ആണ്‌. സാത്താന്റെ വെല്ലു​വി​ളി​ക്കു​ളള പൂർണ​മായ മറുപടി അവൻ നൽകി. (സദൃശ​വാ​ക്യ​ങ്ങൾ 27:11) അതു​കൊണ്ട്‌, “ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു” എന്നു തന്റെ ബലിമ​ര​ണ​ത്തി​ന്റെ തലേ രാത്രി​യിൽ അവനു പറയു​വാൻ കഴിഞ്ഞു. (യോഹ​ന്നാൻ 16:33) ഇക്കാര​ണ​ത്താൽ, യഹോവ “സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും സകല അധികാ​ര​വും” പുനരു​ത്ഥാ​നം​പ്രാ​പിച്ച യേശു​വി​നെ ഭരമേൽപ്പി​ച്ചു. ചുരു​ളി​ലെ അതി​പ്ര​ധാ​ന​മായ സന്ദേശം പ്രസി​ദ്ധ​മാ​ക്കു​ന്ന​തി​നു​വേണ്ടി അതു സ്വീക​രി​ക്കു​വാൻ ദൈവ​ത്തി​ന്റെ എല്ലാ ദാസൻമാ​രി​ലും​വെച്ച്‌ യോഗ്യ​ത​പ്രാ​പി​ച്ചവൻ അവൻ മാത്ര​മാണ്‌.—മത്തായി 28:18.

8. (എ) രാജ്യ​ത്തോ​ടു​ളള ബന്ധത്തിൽ, യേശു​വി​ന്റെ യോഗ്യത പ്രകട​മാ​ക്കു​ന്ന​തെന്ത്‌? (ബി) ചുരുൾ തുറക്കാൻ യോഗ്യ​നായ വ്യക്തിയെ 24 മൂപ്പൻമാ​രിൽ ഒരുവൻ യോഹ​ന്നാ​നു വെളി​പ്പെ​ടു​ത്തു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

8 അപ്പോൾ യേശു ചുരുൾ തുറക്കു​ന്നതു തീർച്ച​യാ​യും ഉചിത​മാണ്‌. ദൈവ​ത്തി​ന്റെ മിശി​ഹൈക രാജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ അവൻ 1914 മുതൽ സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കു​ന്നു, രാജ്യ​ത്തെ​ക്കു​റി​ച്ചും അതു കൈവ​രു​ത്താ​നി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ ചുരുൾ വളരെ​യ​ധി​കം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു. യേശു ഇവിടെ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ രാജ്യ​സ​ത്യ​ത്തി​നു വിശ്വ​സ്‌ത​മാ​യി സാക്ഷ്യം​വ​ഹി​ച്ചു. (യോഹ​ന്നാൻ 18:36, 37) രാജ്യം വരുന്ന​തി​നാ​യി പ്രാർഥി​ക്കാൻ അവൻ തന്റെ ശിഷ്യൻമാ​രെ പഠിപ്പി​ച്ചു. (മത്തായി 6:9, 10) ക്രിസ്‌തീയ യുഗത്തി​ന്റെ ആരംഭ​ത്തിൽ അവൻ രാജ്യ​സു​വാർത്ത​യു​ടെ പ്രസം​ഗ​വേ​ലക്കു തുടക്ക​മി​ടു​ക​യും ആ പ്രസം​ഗ​വേല അന്ത്യകാ​ലത്തു പാരമ്യ​ത്തി​ലെ​ത്തു​മെന്നു പ്രവചി​ക്കു​ക​യും ചെയ്‌തു. (മത്തായി 4:23; മർക്കൊസ്‌ 13:10) മുദ്രകൾ തുറക്കു​ന്നവൻ യേശു​വാ​ണെന്ന്‌ 24 മൂപ്പൻമാ​രിൽ ഒരുവൻ യോഹ​ന്നാ​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തും അതു​പോ​ലെ​തന്നെ ഉചിത​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, ഈ മൂപ്പൻമാർ ക്രിസ്‌തു​വി​നോ​ടൊ​പ്പം അവന്റെ രാജ്യ​ത്തിൽ കൂട്ടവ​കാ​ശി​ക​ളാ​യ​തു​കൊണ്ട്‌ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ക​യും കിരീ​ടങ്ങൾ ധരിക്കു​ക​യും ചെയ്യുന്നു.—റോമർ 8:17; വെളി​പ്പാ​ടു 4:4.

അറുക്ക​പ്പെട്ട കുഞ്ഞാട്‌

9. ‘സിംഹാ​സ​ന​ത്തി​ന്റെ നടുവിൽ’ ഒരു സിംഹ​ത്തി​നു പകരം എന്തു നിൽക്കു​ന്ന​താ​യി യോഹ​ന്നാൻ കാണുന്നു, അവൻ അതിനെ എങ്ങനെ വർണിച്ചു?

9 ഈ “യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ”ത്തെ കാണു​ന്ന​തി​നാ​യി യോഹ​ന്നാൻ നോക്കു​ന്നു. എന്നാൽ എത്ര അത്ഭുത​കരം! തികച്ചും വ്യത്യ​സ്‌ത​മായ ഒരു പ്രതീ​കാ​ത്മക രൂപം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. “ഞാൻ സിംഹാ​സ​ന​ത്തി​ന്റെ​യും നാലു ജീവി​ക​ളു​ടെ​യും നടുവി​ലും മൂപ്പൻമാ​രു​ടെ മദ്ധ്യത്തി​ലും ഒരു കുഞ്ഞാടു അറുക്ക​പ്പെ​ട്ട​തു​പോ​ലെ നില്‌ക്കു​ന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂ​മി​യി​ലേ​ക്കും അയച്ചി​രി​ക്കുന്ന ഏഴു ദൈവാ​ത്മാ​ക്കൾ ആയ ഏഴു കണ്ണും ഉണ്ടു.”—വെളി​പ്പാ​ടു 5:6.

10. യോഹ​ന്നാൻ കണ്ട ‘കുഞ്ഞാട്‌’ ആരാണ്‌, ആ പദപ്ര​യോ​ഗം ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

10 സിംഹാ​സ​ന​ത്തി​ന​രി​കെ നാലു ജീവി​ക​ളാ​ലും 24 മൂപ്പൻമാ​രാ​ലും രൂപീ​ക​രി​ക്ക​പ്പെ​ടുന്ന വലയങ്ങൾക്കു​ള​ളിൽ മധ്യഭാ​ഗ​ത്തു​തന്നെ ഒരു കുഞ്ഞാടു നിൽക്കു​ന്നു! നിസ്സം​ശ​യ​മാ​യും യോഹ​ന്നാൻ ഈ കുഞ്ഞാ​ടി​നെ ‘യെഹൂ​ദാ​ഗോ​ത്ര​ത്തി​ലെ സിംഹ​വും ദാവീ​ദി​ന്റെ വേരും’ ആയി ഉടൻതന്നെ തിരി​ച്ച​റി​യു​ന്നു. യോഹ​ന്നാൻ സ്‌നാ​പകൻ 60-ൽപ്പരം വർഷം മുമ്പ്‌ യേശു​വി​നെ “ലോക​ത്തി​ന്റെ പാപം ചുമക്കുന്ന ദൈവ​ത്തി​ന്റെ കുഞ്ഞാടു” ആയി നോക്കി​നിന്ന യഹൂദൻമാർക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തത്‌ അദ്ദേഹ​ത്തി​ന​റി​യാം. (യോഹ​ന്നാൻ 1:29) യേശു​വി​നു തന്റെ കുററ​വി​മു​ക്ത​മായ ജീവൻ മനുഷ്യ​വർഗ​ത്തി​നു​വേണ്ടി ഒരു ബലിയാ​യി അർപ്പി​ക്കാൻ കഴി​യേ​ണ്ട​തി​നു ഭൂമി​യി​ലെ തന്റെ ജീവി​ത​കാ​ലം മുഴു​വ​നും അവൻ ലോക​ത്താൽ കളങ്ക​പ്പെ​ടാ​തെ നിലനി​ന്നു—കളങ്കമി​ല്ലാത്ത ഒരു കുഞ്ഞാ​ടി​നെ​പ്പോ​ലെ​തന്നെ.—1 കൊരി​ന്ത്യർ 5:7; എബ്രായർ 7:26.

11. ‘അറുക്ക​പ്പെ​ട്ട​തു​പോ​ലെ നിൽക്കുന്ന ഒരു കുഞ്ഞാട്‌’ ആയി മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ അനാദ​രവ്‌ അല്ലാത്ത​തെ​ന്തു​കൊണ്ട്‌?

11 മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ “അറുക്ക​പ്പെ​ട്ട​തു​പോ​ലെ നില്‌ക്കുന്ന” “ഒരു കുഞ്ഞാട്‌” ആയി പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌ ഏതെങ്കി​ലും വിധത്തിൽ അവമതി​ക്ക​ലോ അനാദ​രി​ക്ക​ലോ ആണോ? ഒരിക്ക​ലു​മല്ല! യേശു മരണ​ത്തോ​ളം വിശ്വ​സ്‌ത​നാ​യി നിലനി​ന്നു​വെന്ന വസ്‌തുത സാത്താനു വലി​യൊ​രു തിരി​ച്ച​ടി​യും യഹോ​വ​യാം ദൈവ​ത്തി​നു വമ്പിച്ച ഒരു വിജയ​വു​മാ​യി​രു​ന്നു. യേശു​വി​നെ ഈ വിധത്തിൽ പ്രതി​നി​ധാ​നം ചെയ്യു​ന്നതു സാത്താന്റെ ലോക​ത്തിൻമേ​ലു​ളള അവന്റെ ജയിച്ച​ട​ക്ക​ലി​നെ വ്യക്തമാ​യി ചിത്രീ​ക​രി​ക്കു​ന്നു, അതു യഹോ​വ​ക്കും യേശു​വി​നും മനുഷ്യ​വർഗ​ത്തോ​ടു​ളള അഗാധ​മായ സ്‌നേ​ഹ​ത്തി​ന്റെ ഒരു ഓർമ​പ്പെ​ടു​ത്ത​ലു​മാണ്‌. (താരത​മ്യം ചെയ്യുക: യോഹ​ന്നാൻ 3:16; 15:13; കൊ​ലൊ​സ്സ്യർ 2:15.) അപ്രകാ​രം ചുരുൾ തുറക്കാൻ മികച്ച​യ​ള​വിൽ യോഗ്യ​ത​പ്രാ​പിച്ച വാഗ്‌ദ​ത്ത​സ​ന്തതി എന്നനി​ല​യിൽ യേശു​വി​ലേക്കു വിരൽ ചൂണ്ട​പ്പെട്ടു.—ഉല്‌പത്തി 3:15.

12. കുഞ്ഞാ​ടി​ന്റെ ഏഴു കൊമ്പു​കൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

12 മറെറന്ത്‌ ഈ ‘കുഞ്ഞാ​ടി​നോ​ടു​ളള’ നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കു​ന്നു? അതിന്‌ ഏഴു കൊമ്പു​ക​ളുണ്ട്‌. ബൈബി​ളിൽ കൊമ്പു​കൾ മിക്ക​പ്പോ​ഴും അധികാ​ര​ത്തി​ന്റെ​യോ ശക്തിയു​ടെ​യോ ഒരു പ്രതീ​ക​മാണ്‌, ഏഴ്‌ പൂർണ​തയെ സൂചി​പ്പി​ക്കു​ക​യും ചെയ്യും. (താരത​മ്യം ചെയ്യുക: 1 ശമൂവേൽ 2:1, 10; സങ്കീർത്തനം 112:9; 148:14.) അതിനാൽ, കുഞ്ഞാ​ടി​ന്റെ ഏഴു കൊമ്പു​കൾ യഹോവ യേശു​വി​നെ ഏൽപ്പി​ച്ചി​രി​ക്കുന്ന ശക്തിയു​ടെ തികവി​നെ പ്രതി​നി​ധാ​നം ചെയ്യുന്നു. അവൻ “എല്ലാ വാഴ്‌ചെ​ക്കും അധികാ​ര​ത്തി​ന്നും ശക്തിക്കും കർത്തൃ​ത്വ​ത്തി​ന്നും ഈ ലോക​ത്തിൽ മാത്രമല്ല വരുവാ​നു​ള​ള​തി​ലും വിളി​ക്ക​പ്പെ​ടുന്ന സകല നാമത്തി​ന്നും അത്യന്തം മീതെ” ഇരിക്കു​ന്ന​വ​നാണ്‌. (എഫെസ്യർ 1:20-23; 1 പത്രൊസ്‌ 3:22) യഹോവ സ്വർഗീയ രാജാ​വാ​യി യേശു​വി​നെ സിംഹാ​സ​ന​സ്ഥ​നാ​ക്കിയ 1914 മുതൽ അവൻ പ്രത്യേ​കി​ച്ചും അധികാ​രം, ഭരണപ​ര​മായ അധികാ​രം പ്രയോ​ഗി​ച്ചി​രി​ക്കു​ന്നു.—സങ്കീർത്തനം 2:6.

13. (എ) കുഞ്ഞാ​ടി​ന്റെ ഏഴു കണ്ണുകൾ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു? (ബി) കുഞ്ഞാട്‌ എന്തു ചെയ്യാൻ പോകു​ന്നു?

13 അതിലു​പരി, “ഏഴു ദൈവാ​ത്മാ​ക്കൾ ആയ” കുഞ്ഞാ​ടി​ന്റെ ഏഴു കണ്ണുക​ളാൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​പ്ര​കാ​രം യേശു പരിശു​ദ്ധാ​ത്മാ​വി​നാൽ പൂർണ​മാ​യും നിറക്ക​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയു​ടെ നിറവ്‌ അവന്റെ ഭൗമിക ദാസൻമാ​രി​ലേക്ക്‌ ഒഴുകു​ന്നത്‌ ആരിലൂ​ടെ​യാ​ണോ ആ സരണി യേശു​വാണ്‌. (തീത്തൊസ്‌ 3:7) സ്‌പഷ്ട​മാ​യും, സ്വർഗ​ത്തി​ലി​രു​ന്നു​കൊണ്ട്‌ ഇവിടെ ഭൂമി​യിൽ സംഭവി​ക്കു​ന്നത്‌ അവൻ കാണു​ന്ന​തും ഇതേ ആത്മാവി​നാ​ലാണ്‌. തന്റെ പിതാ​വി​നെ​പ്പോ​ലെ യേശു​വി​നും പൂർണ​മായ വിവേ​ച​നാ​ശ​ക്തി​യുണ്ട്‌. ഒന്നും അവന്റെ ശ്രദ്ധയിൽപ്പെ​ടാ​തെ പോകു​ന്നില്ല. (താരത​മ്യം ചെയ്യുക: സങ്കീർത്തനം 11:4; സെഖര്യാവ്‌ 4:10.) വ്യക്തമാ​യും ഈ പുത്രൻ—ലോകത്തെ ജയിച്ച​ട​ക്കിയ നിർമ​ല​താ​പാ​ലകൻ; യഹൂദാ​ഗോ​ത്ര​ത്തി​ലെ സിംഹം; ദാവീ​ദി​ന്റെ വേര്‌; മനുഷ്യ​വർഗ​ത്തി​നാ​യി തന്റെ ജീവൻ അർപ്പി​ച്ചവൻ; പൂർണ​മായ അധികാ​ര​വും പരിശു​ദ്ധാ​ത്മാ​വി​ന്റെ തികവും യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു​ളള പൂർണ​മായ വിവേ​ച​നാ​ശ​ക്തി​യും ഉളളവൻ—അതേ, ഈ ഒരുവ​നാണ്‌ യഹോ​വ​യു​ടെ കയ്യിൽനി​ന്നു ചുരുൾ വാങ്ങാൻ മുന്തിയ യോഗ്യ​ത​യു​ള​ളവൻ. യഹോ​വ​യു​ടെ സമുന്നത സ്ഥാപന​ത്തി​ലെ ഈ സേവന​നി​യോ​ഗം സ്വീക​രി​ക്കാൻ അവൻ വിസമ്മ​തി​ക്കു​ന്നു​വോ? ഇല്ല! പിന്നെ​യോ, “അവൻ വന്നു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വന്റെ വലങ്കയ്യിൽനി​ന്നു പുസ്‌തകം വാങ്ങി.” (വെളി​പ്പാ​ടു 5:7) മനസ്സോ​ടെ​യു​ളള വിധേ​യ​ത്വ​ത്തി​ന്റെ എന്തൊരു ഉത്തമദൃ​ഷ്‌ടാ​ന്തം!

സ്‌തുതി ഗീതങ്ങൾ

14. (എ) നാലു ജീവി​ക​ളും 24 മൂപ്പൻമാ​രും യേശു ചുരുൾ വാങ്ങു​ന്ന​തി​നോ​ടു പ്രതി​ക​രി​ക്കു​ന്ന​തെ​ങ്ങനെ? (ബി) യോഹ​ന്നാന്‌ 24 മൂപ്പൻമാ​രെ​ക്കു​റി​ച്ചു ലഭിക്കുന്ന വിവരങ്ങൾ അവരുടെ താദാ​ത്മ്യ​ത്തെ​യും സ്ഥാന​ത്തെ​യും സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

14 യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൻമു​മ്പി​ലു​ളള മററു​ള​ളവർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? വാങ്ങി​യ​പ്പോൾ നാലു ജീവി​ക​ളും ഇരുപ​ത്തു​നാ​ലു മൂപ്പൻമാ​രും ഓരോ​രു​ത്തൻ വീണയും വിശു​ദ്ധൻമാ​രു​ടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻക​ല​ശ​വും പിടി​ച്ചു​കൊ​ണ്ട കുഞ്ഞാ​ടി​ന്റെ മുമ്പാകെ വീണു.” (വെളി​പ്പാ​ടു 5:8) ദൈവ​സിം​ഹാ​സ​ന​ത്തിൻ മുമ്പി​ലു​ളള നാലു കെരൂബ്യ ജീവി​ക​ളെ​പ്പോ​ലെ 24 മൂപ്പൻമാർ യേശു​വി​ന്റെ അധികാ​രം അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവനെ കുമ്പി​ടു​ന്നു. എന്നാൽ വീണക​ളും ധൂപക​ല​ശ​ങ്ങ​ളും ഉളളത്‌ ഈ മൂപ്പൻമാർക്കു മാത്ര​മാണ്‌. a ഇപ്പോൾ അവർ മാത്രമേ ഒരു പുതിയ പാട്ടു പാടു​ന്നു​ളളൂ. (വെളി​പ്പാ​ടു 5:9) അങ്ങനെ അവർ വീണകൾ പിടി​ച്ചു​കൊണ്ട്‌ ഒരു പുതിയ പാട്ടു പാടുന്ന, ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ ആയ 1,44,000 വിശു​ദ്ധർക്കു തുല്യ​രാണ്‌. (ഗലാത്യർ 6:16; കൊ​ലൊ​സ്സ്യർ 1:12; വെളി​പ്പാ​ടു 7:3-8; 14:1-4) കൂടാതെ, സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ യഹോ​വക്കു ധൂപവർഗം കത്തിച്ച പുരാതന ഇസ്രാ​യേ​ലി​ലെ പുരോ​ഹി​തൻമാ​രു​ടെ ധർമത്താൽ ചിത്രീ​ക​രി​ക്ക​പ്പെ​ട്ട​തു​പോ​ലെ ഈ 24 മൂപ്പൻമാർ ഒരു സ്വർഗീയ പൗരോ​ഹി​ത്യ ധർമം നിറ​വേ​റ​റു​ന്ന​താ​യി പ്രകട​മാ​ക്ക​പ്പെ​ടു​ന്നു—യേശു​വി​ന്റെ ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചു​കൊണ്ട്‌, ദൈവം മോ​ശൈക ന്യായ​പ്ര​മാ​ണത്തെ വഴിയിൽനി​ന്നു നീക്കി​ക്ക​ള​ഞ്ഞ​പ്പോൾ ഭൂമി​യിൽ അവസാ​നിച്ച ഒരു അനുഷ്‌ഠാ​നം​തന്നെ. (കൊ​ലൊ​സ്സ്യർ 2:14) ഇതിൽനി​ന്നെ​ല്ലാം നാം ഏതു നിഗമ​ന​ത്തിൽ എത്തി​ച്ചേ​രു​ന്നു? ‘ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ആയിരം വർഷം രാജാ​ക്കൻമാ​രാ​യി ഭരിക്കുന്ന ദൈവ​ത്തി​ന്റെ​യും ക്രിസ്‌തു​വി​ന്റെ​യും പുരോ​ഹി​തൻമാർ’ എന്നനി​ല​യിൽ അഭിഷിക്ത ജേതാ​ക്കളെ അവരുടെ അന്തിമ നിയോ​ഗ​ത്തിൽ ഇവിടെ കാണുന്നു എന്ന നിഗമ​ന​ത്തിൽത്തന്നെ.—വെളി​പ്പാ​ടു 20:6.

15. (എ) ഇസ്രാ​യേ​ലിൽ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലേക്കു കടക്കു​വാൻ ആർക്കു മാത്ര​മാ​ണു പദവി​യു​ണ്ടാ​യി​രു​ന്നത്‌? (ബി) അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നു മുമ്പു മഹാപു​രോ​ഹി​തൻ ധൂപവർഗം കത്തിക്കു​ന്നത്‌ ഒരു ജീവൻ-മരണ വിഷയ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

15 പുരാതന ഇസ്രാ​യേ​ലിൽ യഹോ​വ​യു​ടെ പ്രതീ​കാ​ത്മക സന്നിധാ​ന​ത്തിൻ മുമ്പാകെ അതിവി​ശു​ദ്ധ​ത്തി​ലേ​ക്കു​ളള പ്രവേ​ശനം മഹാപു​രോ​ഹി​തനു പരിമി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ധൂപവർഗം വഹിക്കു​ന്നത്‌ അവനെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു ജീവൻ-മരണ വിഷയ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ നിയമം ഇപ്രകാ​രം പറഞ്ഞു: “[അഹരോൻ] യഹോ​വ​യു​ടെ സന്നിധി​യിൽ യാഗപീ​ഠ​ത്തിൻമേൽ ഉളള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൗരഭ്യ​മു​ളള ധൂപവർഗ്ഗ​ചൂർണ്ണം കൈനി​റയ എടുത്തു തിരശ്ശീ​ല​ക്ക​കത്തു കൊണ്ടു​വ​രേണം. താൻ മരിക്കാ​തി​രി​ക്കേ​ണ്ട​തി​ന്നു ധൂപത്തി​ന്റെ മേഘം സാക്ഷ്യ​ത്തിൻമേ​ലു​ളള കൃപാ​സ​നത്തെ മറെപ്പാൻത​ക്ക​വണ്ണം അവൻ യഹോ​വ​യു​ടെ സന്നിധി​യിൽ ധൂപവർഗ്ഗം തീയിൽ ഇടേണം.” (ലേവ്യ​പു​സ്‌തകം 16:12, 13) ധൂപവർഗം കത്തിക്കാ​തെ അതിവി​ശു​ദ്ധ​ത്തി​ലേക്കു വിജയ​ക​ര​മാ​യി കടന്നു​ചെ​ല്ലു​ന്നതു മഹാപു​രോ​ഹി​തന്‌ അസാധ്യ​മാ​യി​രു​ന്നു.

16. (എ) ക്രിസ്‌തീയ വ്യവസ്ഥി​തി​യിൽ പ്രതി​മാ​തൃ​ക​യി​ലെ അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്ന​താര്‌? (ബി) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ‘ധൂപവർഗ്ഗം കത്തി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

16 ക്രിസ്‌തീയ വ്യവസ്ഥി​തി​യിൽ പ്രതി​മാ​തൃ​ക​യി​ലെ മഹാപു​രോ​ഹി​ത​നായ യേശു​ക്രി​സ്‌തു മാത്രമല്ല 1,44,000 ഉപപു​രോ​ഹി​തൻമാ​രിൽ ഓരോ​രു​ത്ത​രും ഒടുവിൽ സ്വർഗ​ത്തിൽ യഹോ​വ​യു​ടെ സന്നിധാ​ന​മാ​കുന്ന പ്രതി​മാ​തൃ​ക​യി​ലെ അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു. (എബ്രായർ 10:19-23) ഇവിടെ 24 മൂപ്പൻമാ​രാൽ പ്രതി​നി​ധാ​നം ചെയ്യ​പ്പെ​ടുന്ന ഈ പുരോ​ഹി​തൻമാർക്കു ‘ധൂപവർഗ്ഗം കത്തിക്കാ​തെ,’ അതായത്‌, യഹോ​വ​ക്കു​ളള പ്രാർഥ​ന​ക​ളും അഭയയാ​ച​ന​ക​ളും നിരന്തരം അർപ്പി​ക്കാ​തെ ഈ അതിവി​ശു​ദ്ധ​ത്തി​ലേ​ക്കു​ളള പ്രവേ​ശനം അസാധ്യ​മാണ്‌.—എബ്രായർ 5:7; യൂദാ 20, 21; താരത​മ്യം ചെയ്യുക: സങ്കീർത്തനം 141:2.

ഒരു പുതിയ പാട്ട്‌

17. (എ) ഏതു പുതിയ പാട്ട്‌ 24 മൂപ്പൻമാർ പാടുന്നു? (ബി) ബൈബി​ളിൽ “പുതിയ പാട്ടു” എന്ന പ്രയോ​ഗം മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

17 ഇപ്പോൾ ശ്രുതി​മ​ധു​ര​മായ ഒരു ഗീതത്തി​ന്റെ മണിനാ​ദം മുഴങ്ങു​ന്നു. ഇതു കുഞ്ഞാ​ടി​ന്റെ പുരോ​ഹിത സഹകാ​രി​ക​ളായ 24 മൂപ്പൻമാർ അവനെ പുകഴ്‌ത്തി പാടു​ന്ന​താണ്‌: “പുസ്‌തകം വാങ്ങു​വാ​നും അതിന്റെ മുദ്ര പൊട്ടി​പ്പാ​നും നീ യോഗ്യൻ; നീ അറുക്ക​പ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു​ള​ള​വരെ ദൈവ​ത്തി​ന്നാ​യി വിലെക്കു വാങ്ങി; . . . എന്നൊരു പുതിയ പാട്ടു അവർ പാടുന്നു.” (വെളി​പ്പാ​ടു 5:9, 10ബി) “പുതിയ പാട്ടു” എന്ന പ്രയോ​ഗം ബൈബി​ളിൽ പല പ്രാവ​ശ്യം കാണുന്നു, സാധാ​ര​ണ​മാ​യി വിമോ​ച​ന​ത്തി​ന്റെ ശക്തമായ ഏതെങ്കി​ലും നടപടി​ക്കു​വേണ്ടി യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തി​നെ പരാമർശി​ക്കു​ക​യും ചെയ്യുന്നു. (സങ്കീർത്തനം 96:1; 98:1; 144:9) പാട്ടു​കാ​രന്‌ യഹോ​വ​യു​ടെ കൂടു​ത​ലായ അത്ഭുത​പ്ര​വൃ​ത്തി​കളെ പ്രഖ്യാ​പി​ക്കാ​നും അവന്റെ മഹത്തായ നാമ​ത്തോ​ടു പുതു​ക്കിയ വിലമ​തി​പ്പു പ്രകട​മാ​ക്കാ​നും ഇപ്പോൾ കഴിയു​മെ​ന്നു​ള​ള​തു​കൊണ്ട്‌ പാട്ട്‌ പുതു​താണ്‌.

18. തങ്ങളുടെ പുതിയ പാട്ടിൽ 24 മൂപ്പൻമാർ എന്തിനു​വേണ്ടി യേശു​വി​നെ സ്‌തു​തി​ക്കു​ന്നു?

18 എങ്കിലും, ഇവിടെ യഹോ​വ​യു​ടെ മുമ്പാകെ ആയിരി​ക്കു​ന്ന​തി​നു പകരം യേശു​വി​ന്റെ മുമ്പാ​കെ​യാണ്‌ 24 മൂപ്പൻമാർ ഒരു പുതിയ പാട്ടു പാടു​ന്നത്‌. എന്നാൽ തത്ത്വം ഒന്നുത​ന്നെ​യാണ്‌. ദൈവ​പു​ത്ര​നെന്ന നിലയിൽ യേശു അവർക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന പുതിയ കാര്യ​ങ്ങൾക്കാ​യി അവർ അവനെ സ്‌തു​തി​ക്കു​ന്നു. അവന്റെ രക്തം മുഖാ​ന്തരം അവൻ പുതിയ ഉടമ്പടി​ക്കു മാധ്യസ്ഥം വഹിക്കു​ക​യും യഹോ​വ​യു​ടെ പ്രത്യേക സ്വത്തെ​ന്ന​നി​ല​യിൽ ഒരു പുതിയ ജനതയെ ഉളവാ​ക്കു​ന്നതു സാധ്യ​മാ​ക്കു​ക​യും ചെയ്‌തു. (റോമർ 2:28, 29; 1 കൊരി​ന്ത്യർ 11:25; എബ്രായർ 7:18-25) ഈ പുതിയ ആത്മീയ ജനതയി​ലെ അംഗങ്ങൾ പല ജഡിക ജനതക​ളിൽനി​ന്നു വന്നെങ്കി​ലും യേശു അവരെ ഒരു ജനതയെന്ന നിലയിൽ ഒരു സഭയായി ഏകീക​രി​ച്ചു.—യെശയ്യാ​വു 26:2; 1 പത്രൊസ്‌ 2:9, 10.

19. (എ) തങ്ങളുടെ അവിശ്വ​സ്‌തത നിമിത്തം ജഡിക ഇസ്രാ​യേൽ ഏതനു​ഗ്രഹം ആസ്വദി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു? (ബി) യഹോ​വ​യു​ടെ പുതിയ ജനത ഏത്‌ അനു​ഗ്രഹം ആസ്വദി​ക്കു​ന്ന​തിന്‌ ഇടയാ​കു​ന്നു?

19 പണ്ടു മോശ​യു​ടെ നാളിൽ യഹോവ ഇസ്രാ​യേ​ല്യ​രെ ഒരു ജനതയാ​യി രൂപ​പ്പെ​ടു​ത്തി​യ​പ്പോൾ അവൻ അവരു​മാ​യി ഒരു ഉടമ്പടി ചെയ്യു​ക​യും അവർ ആ ഉടമ്പടി​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ തന്റെ മുമ്പാകെ പുരോ​ഹി​തൻമാ​രു​ടെ ഒരു രാജ്യം ആയിത്തീ​രു​മെന്നു വാഗ്‌ദത്തം ചെയ്യു​ക​യും ചെയ്‌തു. (പുറപ്പാ​ടു 19:5, 6) ഇസ്രാ​യേ​ല്യർ വിശ്വ​സ്‌ത​രാ​യി​രു​ന്നില്ല, ആ വാഗ്‌ദ​ത്ത​ത്തി​ന്റെ സാക്ഷാ​ത്‌കാ​രം ഒരിക്ക​ലും അനുഭ​വി​ച്ചു​മില്ല. നേരേ​മ​റിച്ച്‌, യേശു മാധ്യസ്ഥം വഹിച്ച പുതിയ ഉടമ്പടി​യു​ടെ അടിസ്ഥാ​ന​ത്തിൽ രൂപീ​ക​രിച്ച പുതിയ ജനത വിശ്വ​സ്‌ത​രാ​യി നിലനി​ന്നി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അതിലെ അംഗങ്ങൾ രാജാ​ക്കൻമാ​രെന്ന നിലയിൽ ഭൂമി​യു​ടെ​മേൽ ഭരണം നടത്താ​നും മനുഷ്യ​വർഗ​ത്തി​ലെ പരമാർഥ​ഹൃ​ദ​യരെ യഹോ​വ​യു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ സഹായി​ച്ചു​കൊ​ണ്ടു പുരോ​ഹി​തൻമാ​രാ​യി സേവി​ക്കാ​നും ഇടയാ​കു​ന്നു. (കൊ​ലൊ​സ്സ്യർ 1:20) അത്‌ ആ പുതിയ പാട്ടു പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ തന്നെയാണ്‌: “ഞങ്ങളുടെ ദൈവ​ത്തി​ന്നു അവരെ രാജ്യ​വും പുരോ​ഹി​തൻമാ​രും ആക്കി​വെച്ചു; അവർ ഭൂമി​യിൽ [ഭൂമിയുടെമേൽ, NW] വാഴുന്നു”. (വെളി​പ്പാ​ടു 5:10എ) മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ സ്‌തു​തി​ച്ചു​കൊണ്ട്‌ ഈ പുതിയ പാട്ടു പാടു​ന്ന​തിൽ ആ 24 മൂപ്പൻമാർക്ക്‌ എത്ര സന്തോ​ഷ​മാ​ണു​ള​ളത്‌!

ഒരു സ്വർഗീയ ഗായക​സം​ഘം

20. ഇപ്പോൾ കുഞ്ഞാ​ടിന്‌ ഏതു സ്‌തു​തി​ഗീ​തം മുഴക്ക​പ്പെ​ടു​ന്നു?

20 യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലെ വലിയ സ്വർഗീയ സമൂഹ​ത്തിൽപെട്ട മററു​ള​ളവർ ഈ പുതിയ പാട്ടി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു? അവരുടെ ഹൃദയം​ഗ​മ​മായ യോജി​പ്പു കണ്ട്‌ യോഹ​ന്നാൻ പുളകി​ത​നാ​കു​ന്നു: “പിന്നെ ഞാൻ ദർശന​ത്തിൽ സിംഹാ​സ​ന​ത്തി​ന്റെ​യും ജീവി​ക​ളു​ടെ​യും മൂപ്പൻമാ​രു​ടെ​യും ചുററി​ലും ഏറിയ ദൂതൻമാ​രു​ടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനാ​യി​രം പതിനാ​യി​ര​വും ആയിരം ആയിര​വും ആയിരു​ന്നു. അവർ അത്യു​ച്ച​ത്തിൽ: അറുക്ക​പ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാ​ന​വും മഹത്വ​വും സ്‌തോ​ത്ര​വും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.” (വെളി​പ്പാ​ടു 5:11, 12) വശ്യമായ എന്തോരു സ്‌തു​തി​ഗീ​തം!

21. കുഞ്ഞാ​ടി​നു​ളള സ്‌തുതി യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തെ​യോ സ്ഥാന​ത്തെ​യോ കുറച്ചു​ക​ള​യു​ന്നു​വോ? വിശദീ​ക​രി​ക്കുക.

21 ഇപ്പോൾ യേശു യഹോ​വ​യാം ദൈവ​ത്തി​ന്റെ സ്ഥാനം കരസ്ഥമാ​ക്കി​യ​താ​യും സകല സൃഷ്ടി​യും പിതാ​വി​നു​പ​കരം യേശു​വി​നെ സ്‌തു​തി​ക്കു​ന്ന​തി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്ന​താ​യും ഇതർഥ​മാ​ക്കു​ന്നു​വോ? ഒരിക്ക​ലു​മില്ല! പിന്നെ​യോ, ഈ സ്‌തു​തി​ഗീ​തം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യ​തി​നോ​ടു ചേർച്ച​യി​ലാണ്‌: ‘അതു​കൊ​ണ്ടു ദൈവ​വും അവനെ ഏററവും ഉയർത്തി സകലനാ​മ​ത്തി​ന്നും മേലായ നാമം നൽകി; അങ്ങനെ യേശു​വി​ന്റെ നാമത്തി​ങ്കൽ സ്വർല്ലോ​ക​രു​ടെ​യും ഭൂലോ​ക​രു​ടെ​യും അധോ​ലോ​ക​രു​ടെ​യും മുഴങ്കാൽ ഒക്കെയും മടങ്ങു​ക​യും എല്ലാ നാവും “യേശു​ക്രി​സ്‌തു കർത്താവു” എന്നു പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വ​ത്തി​ന്നാ​യി ഏററു​പ​റ​ക​യും ചെയ്യേ​ണ്ടി​വ​രും’. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌. [ഫിലി​പ്പി​യർ 2:9-11]) സർവ സൃഷ്ടി​ക്കും മുമ്പാകെ പ്രാഥ​മി​ക​മായ വിവാ​ദ​പ്ര​ശ്‌നം പരിഹ​രി​ക്കു​ന്ന​തി​ലു​ളള യേശു​വി​ന്റെ പങ്കുനി​മി​ത്ത​മാണ്‌ അവൻ ഇവിടെ സ്‌തു​തി​ക്ക​പ്പെ​ടു​ന്നത്‌—യഹോ​വ​യു​ടെ അർഹമായ പരമാ​ധി​കാ​ര​ത്തി​ന്റെ സംസ്ഥാ​പനം തന്നെ. വാസ്‌ത​വ​ത്തിൽ, ഇത്‌ അവന്റെ പിതാ​വിന്‌ എന്തോരു മഹത്ത്വ​മാ​ണു കൈവ​രു​ത്തി​യി​രി​ക്കു​ന്നത്‌!

വർധി​ച്ചു​വ​രുന്ന ഒരു കീർത്തനം

22. ഭൗമിക മണ്ഡലത്തിൽനി​ന്നു​ളള സ്വരങ്ങൾ ഏതു കീർത്ത​ന​ത്തിൽ പങ്കു ചേരുന്നു?

22 യോഹ​ന്നാൻ വർണി​ക്കുന്ന രംഗത്തിൽ സ്വർഗീയ സമൂഹങ്ങൾ യേശു​വി​ന്റെ വിശ്വ​സ്‌ത​ത​യും അവന്റെ സ്വർഗീയ അധികാ​ര​വും അംഗീ​ക​രി​ച്ചു​കൊണ്ട്‌ യേശു​വി​നു ശ്രുതി​മ​ധു​ര​മായ സ്‌തു​തി​ഘോ​ഷം അർപ്പി​ക്കു​ക​യാണ്‌. ഇതിൽ, ഭൗമിക മണ്ഡലത്തിൽനി​ന്നു​ളള സ്വരങ്ങ​ളും അവരോ​ടു ചേരുന്നു, പിതാ​വി​നെ​യും പുത്ര​നെ​യും സ്‌തു​തി​ക്കു​ന്ന​തിൽ ഇവരും പങ്കുപ​റ​റു​മ്പോൾതന്നെ. ഒരു മാനുഷ പുത്രന്റെ നേട്ടങ്ങൾക്കു മാതാ​പി​താ​ക്കൾക്കു വലിയ ബഹുമതി കൈവ​രു​ത്താൻ കഴിയു​ന്ന​തു​പോ​ലെ തന്നെ യേശു​വി​ന്റെ വിശ്വ​സ്‌ത​ഗതി സകല സൃഷ്ടി​യി​ലും “പിതാ​വായ ദൈവ​ത്തി​ന്റെ മഹത്വത്തി”ൽ കലാശി​ക്കു​ന്നു. അങ്ങനെ, യോഹ​ന്നാൻ തുടർന്നു റിപ്പോർട്ടു ചെയ്യുന്നു: സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും ഭൂമിക്കു കീഴി​ലും സമു​ദ്ര​ത്തി​ലും ഉളള സകല സൃഷ്ടി​യും അവയി​ലു​ള​ളതു ഒക്കെയും: സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​ന്നും കുഞ്ഞാ​ടി​ന്നും സ്‌തോ​ത്ര​വും ബഹുമാ​ന​വും മഹത്വ​വും ബലവും എന്നെ​ന്നേ​ക്കും ഉണ്ടാകട്ടെ എന്നു പറയു​ന്നതു ഞാൻ കേട്ടു.”—വെളി​പ്പാ​ടു 5:13.

23, 24. (എ) കീർത്തനം സ്വർഗ​ത്തിൽ എപ്പോൾ ആരംഭി​ക്കു​മെ​ന്നും ഭൂമി​യിൽ എപ്പോൾ ആരംഭി​ക്കു​മെ​ന്നും എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) വർഷങ്ങൾ കടന്നു​പോ​കു​ന്ന​തോ​ടെ കീർത്ത​ന​ത്തി​ന്റെ സ്വരം വർധി​ക്കു​ന്ന​തെ​ങ്ങനെ?

23 ഈ അതി​ശ്രേഷ്‌ഠ കീർത്തനം ആലപി​ക്കു​ന്നത്‌ എപ്പോൾ? ഇതു കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ തുടക്ക​ത്തിൽത്തന്നെ ആരംഭി​ച്ചു. സാത്താ​നും അവന്റെ ഭൂതങ്ങ​ളും സ്വർഗ​ങ്ങ​ളിൽനി​ന്നു ബഹിഷ്‌ക​രി​ക്ക​പ്പെട്ട ശേഷം, ‘സ്വർഗ്ഗ​ത്തി​ലു​ളള സകല സൃഷ്ടി​ക്കും’ ഈ സ്‌തു​തി​ഗീ​ത​ത്തിൽ ചേരാൻ കഴിഞ്ഞു. രേഖ പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ 1919 മുതൽ ഭൂമി​യിൽ വർധി​ച്ചു​വ​രുന്ന ഒരു ജനക്കൂട്ടം യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തിൽ തങ്ങളുടെ സ്വരങ്ങൾ ഏകോ​പി​പ്പി​ച്ചി​രി​ക്കു​ന്നു, ഏതാനും ആയിര​ത്തിൽനിന്ന്‌ 1990-കളുടെ ആരംഭ​മാ​യ​പ്പോ​ഴേ​ക്കും നാൽപ്പതു ലക്ഷത്തി​ല​ധി​ക​മാ​യി വർധി​ച്ചു​വ​ന്ന​തു​തന്നെ. b സാത്താന്റെ ഭൗമിക വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ട്ട​ശേഷം ‘ഭൂമി​യി​ലു​ളള . . . സകല സൃഷ്ടി​യും’ യഹോ​വ​ക്കും അവന്റെ പുത്ര​നും സ്‌തു​തി​കൾ ആലപി​ക്കു​ന്ന​താ​യി​രി​ക്കും. യഹോ​വ​യു​ടെ തക്കസമ​യത്ത്‌, മരിച്ച നിരവധി ലക്ഷങ്ങളു​ടെ പുനരു​ത്ഥാ​നം ആരംഭി​ക്കും, അപ്പോൾ ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള, ‘ഭൂമിക്കു കീഴി​ലു​ളള . . . സകല സൃഷ്ടി​ക്കും’ ഈ കീർത്തനം ആലപി​ക്കു​ന്ന​തിൽ പങ്കു​ചേ​രാ​നു​ളള അവസരം ലഭിക്കും.

24 ഇപ്പോൾത്തന്നെ “ഭൂമി​യു​ടെ അററത്തു​നി​ന്നും . . . സമു​ദ്ര​ത്തിൽനി​ന്നും . . . ദ്വീപു​ക​ളിൽനി​ന്നും” ലക്ഷക്കണ​ക്കി​നു മനുഷ്യർ യഹോ​വ​യു​ടെ ആഗോള സ്ഥാപന​ത്തോ​ടു​ളള സഹവാ​സ​ത്തിൽ ഒരു പുതിയ പാട്ടു പാടു​ക​യാണ്‌. (യെശയ്യാവ്‌ 42:10, NW; സങ്കീർത്തനം 150:1-6) സഹസ്രാ​ബ്ദ​ത്തി​ന്റെ അന്ത്യത്തിൽ, മനുഷ്യ​വർഗം പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ ഈ ആനന്ദകീർത്തനം ഉച്ചസ്ഥാ​യി​യിൽ എത്തി​ച്ചേ​രും. അതിനു​ശേഷം ഉല്‌പത്തി 3:15-ന്റെ പൂർണ​നി​വൃ​ത്തി​യാ​യി ആ പഴയ സർപ്പം, പ്രധാ​ന​വ​ഞ്ച​ക​നായ സാത്താൻതന്നെ നശിപ്പി​ക്ക​പ്പെ​ടും. ഒരു ജയോത്സവ പാരമ്യ​ത്തിൽ ജീവനു​ളള സകല സൃഷ്ടി​യും, ആത്മാക്ക​ളും മനുഷ്യ​രും ഏകസ്വ​ര​ത്തിൽ ഇങ്ങനെ പാടു​ക​യും ചെയ്യും: “സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​വ​ന്നും കുഞ്ഞാ​ടി​ന്നും സ്‌തോ​ത്ര​വും ബഹുമാ​ന​വും മഹത്വ​വും ബലവും എന്നെ​ന്നേ​ക്കും ഉണ്ടാകട്ടെ.” പ്രപഞ്ച​ത്തി​ലെ​ങ്ങും ഒരു ഭിന്നശ​ബ്ദ​വും ഉണ്ടായി​രി​ക്കു​ക​യില്ല.

25. (എ) സാർവ​ത്രിക കീർത്ത​ന​ത്തെ​ക്കു​റി​ച്ചു​ളള യോഹ​ന്നാ​ന്റെ വിവരണം വായി​ക്കു​ന്നത്‌ എന്തു ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു? (ബി) ദർശനം സമാപി​ക്കു​ന്ന​തോ​ടെ നാലു ജീവി​ക​ളും 24 മൂപ്പൻമാ​രും നമുക്കാ​യി എന്തു മികച്ച മാതൃക വെക്കുന്നു?

25 അത്‌ എത്ര സന്തോ​ഷ​ക​ര​മായ സമയമാ​യി​രി​ക്കും! തീർച്ച​യാ​യും, യോഹ​ന്നാൻ ഇവിടെ വർണി​ക്കു​ന്നത്‌ ആനന്ദത്താൽ നമ്മുടെ ഹൃദയങ്ങൾ നിറയു​വാൻ ഇടയാ​ക്കു​ക​യും സ്വർഗീയ സൈന്യ​ങ്ങ​ളോ​ടൊ​പ്പം യഹോ​വ​യാം ദൈവ​ത്തി​നും യേശു​ക്രി​സ്‌തു​വി​നും ഹൃദയം​ഗ​മ​മായ സ്‌തു​തി​കൾ ആലപി​ക്കു​ന്ന​തിൽ ചേരു​ന്ന​തി​നു നമ്മെ പ്രചോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. നാം മുമ്പെ​ന്ന​ത്തേ​തി​ലു​മ​ധി​ക​മാ​യി നീതി​പ്ര​വൃ​ത്തി​ക​ളിൽ നിലനിൽക്കു​ന്ന​തി​നു ദൃഢനി​ശ്ച​യ​മു​ള​ള​വ​രല്ലേ? അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ നാമും വ്യക്തി​പ​ര​മാ​യി ആ സന്തോ​ഷ​ക​ര​മായ പാരമ്യ​ത്തിൽ ആ സാർവ​ത്രിക മധുര​ഗീ​ത​ത്തോ​ടു നമ്മുടെ സ്വരങ്ങ​ളും കൂട്ടി​ച്ചേർത്തു​കൊണ്ട്‌ അവിടെ ഉണ്ടായി​രി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയും. തീർച്ച​യാ​യും ആ നാലു കെരൂബ്യ ജീവി​ക​ളും പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും പൂർണ യോജി​പ്പി​ലാണ്‌, എന്തെന്നാൽ ദർശനം ഈ വാക്കു​ക​ളോ​ടെ അവസാ​നി​ക്കു​ന്നു: “നാലു ജീവി​ക​ളും: ആമേൻ എന്നു പറഞ്ഞു; മൂപ്പൻമാർ വീണു നമസ്‌ക​രി​ച്ചു.”—വെളി​പ്പാ​ടു 5:14.

26. നാം എന്തിൽ വിശ്വാ​സം അർപ്പി​ക്കണം, കുഞ്ഞാട്‌ എന്തു ചെയ്യു​ന്ന​തി​നാ​യി ഒരുങ്ങു​ക​യാണ്‌?

26 പ്രിയ വായന​ക്കാ​രാ, നിങ്ങളും ‘യോഗ്യ​നായ’ കുഞ്ഞാ​ടി​ന്റെ യാഗത്തിൽ വിശ്വാ​സം അർപ്പി​ക്കട്ടെ, “സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന” യഹോ​വയെ ആരാധി​ക്കു​ന്ന​തി​നും സേവി​ക്കു​ന്ന​തി​നു​മു​ളള നിങ്ങളു​ടെ വിനീ​ത​ശ്ര​മ​ങ്ങ​ളിൽ നിങ്ങളും അനുഗൃ​ഹീ​ത​നാ​കട്ടെ. യോഹ​ന്നാൻവർഗം “തക്കസമ​യത്തു [ആത്മീയ] ആഹാര​വീ​തം” പ്രദാനം ചെയ്യു​മ്പോൾ ഇന്നു നിങ്ങളെ സഹായി​ക്കാൻ അവരെ അനുവ​ദി​ക്കുക. (ലൂക്കൊസ്‌ 12:42) എന്നാൽ നോക്കൂ! കുഞ്ഞാട്‌ ഏഴു മുദ്രകൾ തുറക്കാൻ ഒരുങ്ങു​ന്നു. ഉത്തേജ​ക​മായ ഏതു വെളി​പ്പെ​ടു​ത്ത​ലു​ക​ളാണ്‌ ഇപ്പോൾ നമുക്കു​വേണ്ടി കരുതി​യി​രി​ക്കു​ന്നത്‌?

[അടിക്കു​റി​പ്പു​കൾ]

a വ്യാകരണപരമായി പറഞ്ഞാൽ, “ഓരോ​രു​ത്തൻ വീണയും . . . ധൂപവർഗ്ഗം നിറഞ്ഞ പൊൻക​ല​ശ​വും പിടി​ച്ചു​കൊ​ണ്ടു” എന്ന പ്രയോ​ഗം മൂപ്പൻമാ​രെ​യും നാലു ജീവി​ക​ളെ​യും പരാമർശി​ക്കാ​വു​ന്ന​താണ്‌. എന്നിരു​ന്നാ​ലും ആ പ്രയോ​ഗം 24 മൂപ്പൻമാ​രെ മാത്രമേ പരാമർശി​ക്കു​ന്നു​ളളു എന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു.

b പേജ്‌ 64-ലെ ചാർട്ടു കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[86-ാം പേജിലെ ചിത്രം]