വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജയിക്കുന്നവർ ആയിരിക്കാൻ പ്രയത്‌നിക്കുന്നു

ജയിക്കുന്നവർ ആയിരിക്കാൻ പ്രയത്‌നിക്കുന്നു

അധ്യായം 8

ജയിക്കു​ന്നവർ ആയിരി​ക്കാൻ പ്രയത്‌നി​ക്കു​ന്നു

സ്‌മിർണ

1. (എ) മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വിൽനി​ന്നും ഏതു സഭയ്‌ക്ക്‌ അടുത്ത​താ​യി സന്ദേശം ലഭിക്കു​ന്നു? (ബി) ‘ആദ്യനും അന്ത്യനും’ എന്നു തന്നേത്തന്നെ വിളി​ക്കു​ന്ന​തി​നാൽ യേശു ആ സഭയിലെ ക്രിസ്‌ത്യാ​നി​കളെ അനുസ്‌മ​രി​പ്പി​ച്ച​തെന്ത്‌?

 ഇന്നു പുരാതന എഫേ​സോസ്‌ നശിച്ചു​കി​ട​ക്കു​ന്നു. എന്നാൽ യേശു​വി​ന്റെ രണ്ടാമത്തെ സന്ദേശ​ത്തി​ന്റെ ലക്ഷ്യസ്ഥാ​നം ഇപ്പോ​ഴും തിക്കും​തി​ര​ക്കു​മു​ളള ഒരു നഗരമാണ്‌. എഫേ​സോ​സി​ന്റെ നഷ്ടശി​ഷ്ട​ങ്ങൾക്ക്‌ ഏകദേശം 35 മൈൽ വടക്കായി തുർക്കി​യി​ലെ ഇസ്‌മീർ നഗരം സ്ഥിതി​ചെ​യ്യു​ന്നു, അവിടെ ഇന്നു​പോ​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ തീക്ഷ്‌ണ​ത​യു​ളള ഒരു സഭയുണ്ട്‌. ഒന്നാം നൂററാ​ണ്ടിൽ ഇവിടെ ആയിരു​ന്നു സ്‌മിർണ. ഇപ്പോൾ യേശു​വി​ന്റെ അടുത്ത വാക്കുകൾ ശ്രദ്ധി​ക്കുക: “സ്‌മുർന്ന​യി​ലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ച​വ​നാ​യി​രു​ന്നു വീണ്ടും ജീവി​ക്ക​യും ചെയ്‌ത ആദ്യനും അന്ത്യനു​മാ​യവൻ അരുളി​ച്ചെ​യ്യു​ന്നതു.” (വെളി​പ്പാ​ടു 2:8) സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ ഇതു പ്രസ്‌താ​വി​ച്ച​തി​നാൽ യഹോവ അമർത്ത്യ ആത്മജീ​വ​നി​ലേക്കു നേരിട്ട്‌ ഉയിർപ്പിച്ച ആദ്യനിർമ​ല​താ​പാ​ല​ക​നും അങ്ങനെ ഉയിർപ്പി​ക്ക​പ്പെ​ടുന്ന അവസാ​ന​ത്ത​വ​നും താനാ​ണെന്ന്‌ യേശു അവരെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. മറെറല്ലാ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളേ​യും യേശു​തന്നെ ഉയിർപ്പി​ക്കും. അങ്ങനെ അവൻ തന്നോ​ടൊ​പ്പം അമർത്ത്യ സ്വർഗീയ ജീവൻ പങ്കിടാൻ പ്രത്യാ​ശി​ക്കുന്ന തന്റെ സഹോ​ദ​രൻമാ​രെ ബുദ്ധ്യു​പ​ദേ​ശി​ക്കാൻ യോഗ്യ​നാണ്‌.

2. “മരിച്ച​വ​നാ​യി​രു​ന്നു വീണ്ടും ജീവി”ക്കുന്നവന്റെ വാക്കു​ക​ളാൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ആശ്വസി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

2 നീതി​ക്കു​വേണ്ടി പീഡനം സഹിക്കു​ന്ന​തിൽ യേശു വഴി​തെ​ളി​ച്ചു, അവൻ അർഹമായ പ്രതി​ഫലം പ്രാപി​ക്കു​ക​യും ചെയ്‌തു. മരണ​ത്തോ​ള​മു​ളള അവന്റെ വിശ്വ​സ്‌ത​ത​യും അനന്തരം ലഭിച്ച പുനരു​ത്ഥാ​ന​വും സകല ക്രിസ്‌ത്യാ​നി​കൾക്കും പ്രത്യാ​ശ​യു​ടെ അടിസ്ഥാ​ന​മാണ്‌. (പ്രവൃ​ത്തി​കൾ 17:31) യേശു “മരിച്ച​വ​നാ​യി​രു​ന്നു വീണ്ടും ജീവി​ക്ക​യും ചെയ്‌തു” എന്ന വസ്‌തുത സത്യത്തി​നു​വേണ്ടി എന്തുതന്നെ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും അതു വ്യർഥ​മ​ല്ലെന്നു തെളി​യി​ക്കു​ന്നു. യേശു​വി​ന്റെ പുനരു​ത്ഥാ​നം എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും അതിയായ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവി​ട​മാണ്‌, പ്രത്യേ​കി​ച്ചും അവർ തങ്ങളുടെ വിശ്വാ​സ​ത്തി​നു​വേണ്ടി കഷ്ടതയ​നു​ഭ​വി​ക്കാൻ ആഹ്വാനം ചെയ്യ​പ്പെ​ടു​മ്പോൾ. നിങ്ങളു​ടെ അവസ്ഥ ഇതാണോ? എങ്കിൽ സ്‌മിർണ സഭയ്‌ക്കു​ളള യേശു​വി​ന്റെ അടുത്ത വാക്കു​ക​ളിൽനി​ന്നും നിങ്ങൾക്കു ധൈര്യം സംഭരി​ക്കാൻ കഴിയും:

3. (എ) സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു എന്തു പ്രോ​ത്സാ​ഹനം നൽകി? (ബി) സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ദരി​ദ്ര​രാ​യി​രു​ന്നെ​ങ്കി​ലും അവർ ‘ധനികർ’ ആയിരു​ന്നു​വെന്ന്‌ യേശു പറഞ്ഞ​തെ​ന്തു​കൊണ്ട്‌?

3 “ഞാൻ നിന്റെ കഷ്ടതയും ദാരി​ദ്ര്യ​വും—നീ ധനവാ​നാ​കു​ന്നു താനും—തങ്ങൾ യെഹൂദർ എന്നു പറയു​ന്നെ​ങ്കി​ലും യെഹൂ​ദരല്ല, സാത്താന്റെ പളളി​ക്കാ​രാ​യ​വ​രു​ടെ ദൂഷണ​വും അറിയു​ന്നു.” (വെളി​പ്പാ​ടു 2:9) സ്‌മിർണ​യി​ലെ തന്റെ സഹോ​ദ​രൻമാർക്കെ​തി​രെ യേശു​വി​നു വിമർശ​ന​മില്ല, ഊഷ്‌മ​ള​മായ അഭിന​ന്ദനം മാത്രം. അവർ തങ്ങളുടെ വിശ്വാ​സം നിമിത്തം വളരെ ഉപദ്രവം സഹിച്ചി​ട്ടുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അവരുടെ വിശ്വ​സ്‌തത നിമിത്തം അവർ ഭൗതി​ക​മാ​യി ദരി​ദ്ര​രാണ്‌. (എബ്രായർ 10:34) എന്നിരു​ന്നാ​ലും അവരുടെ മുഖ്യ താത്‌പ​ര്യം ആത്മീയ കാര്യ​ങ്ങ​ളി​ലാണ്‌, യേശു അനുശാ​സി​ച്ച​തു​പോ​ലെ അവർ സ്വർഗ​ത്തിൽ നിക്ഷേപം സംഭരി​ച്ചി​രി​ക്കു​ന്നു. (മത്തായി 6:19, 20) ഇക്കാര​ണ​ത്താൽ മുഖ്യ ഇടയൻ അവരെ ‘ധനികർ’ ആയി വീക്ഷി​ക്കു​ന്നു.—താരത​മ്യം ചെയ്യുക: യാക്കോബ്‌ 2:5.

4. സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ അധികം എതിർപ്പു സഹിച്ചത്‌ ആരിൽ നിന്നാ​യി​രു​ന്നു, യേശു ആ എതിരാ​ളി​കളെ വീക്ഷി​ച്ച​തെ​ങ്ങനെ?

4 സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ജഡിക​യ​ഹൂ​ദൻമാ​രിൽ നിന്നു വലിയ എതിർപ്പി​നെ നേരി​ട്ടി​ട്ടു​ള​ളത്‌ യേശു പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. ആദിമ​നാ​ളു​ക​ളിൽ, ഈ മതത്തിലെ അനേകർ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ വ്യാപ​നത്തെ ശാഠ്യ​ത്തോ​ടെ എതിർത്തി​രു​ന്നു. (പ്രവൃ​ത്തി​കൾ 13:44, 45; 14:19) യെരു​ശ​ലേ​മി​ന്റെ പതനത്തി​നു​ശേഷം ഇപ്പോൾ ചില ദശാബ്ദങ്ങൾ കഴിഞ്ഞു സ്‌മിർണ​യി​ലെ ആ യഹൂദർ അതേ സാത്താന്യ ആത്മാവ്‌ പ്രകട​മാ​ക്കു​ക​യാണ്‌. ‘സാത്താന്റെ പളളി​ക്കാർ’ ആയി യേശു അവരെ വീക്ഷി​ക്കു​ന്ന​തിൽ അതിശ​യ​മില്ല! a

5. സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു പരി​ശോ​ധ​നകൾ മുമ്പിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു?

5 അത്തരം വിദ്വേ​ഷത്തെ അഭിമു​ഖീ​ക​രിച്ച സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ യേശു​വി​നാൽ ആശ്വസി​പ്പി​ക്ക​പ്പെ​ടു​ന്നു: “നീ സഹിപ്പാ​നു​ള​ളതു പേടി​ക്കേണ്ടാ; നിങ്ങളെ പരീക്ഷി​ക്കേ​ണ്ട​തി​ന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകു​ന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപ​ര്യ​ന്തം വിശ്വ​സ്‌ത​നാ​യി​രിക്ക; എന്നാൽ ഞാൻ ജീവകി​രീ​ടം നിനക്കു തരും.” (വെളി​പ്പാ​ടു 2:10) യേശു​വി​ന്റെ വാക്കുകൾ സഭയെ മൊത്ത​ത്തിൽ ഉൾപ്പെ​ടു​ത്തു​ന്നു​വെന്നു പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവൻ “നീ” എന്നതിന്റെ ഗ്രീക്കു ബഹുവ​ച​ന​രൂ​പം ഇവിടെ മൂന്നു പ്രാവ​ശ്യം ഉപയോ​ഗി​ക്കു​ന്നു. സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ പരി​ശോ​ധ​നകൾ പെട്ടെന്ന്‌ അവസാ​നി​ക്കു​മെന്ന്‌ യേശു​വിന്‌ ഉറപ്പു നൽകാൻ കഴിയു​മാ​യി​രു​ന്നില്ല. അവരിൽ ചിലരെ തുടർന്നും പീഡി​പ്പി​ക്കു​ക​യും ജയിലിൽ അടയ്‌ക്കു​ക​യും ചെയ്യും. അവർക്ക്‌ “പത്തു ദിവസം” ഉപദ്രവം ഉണ്ടാകു​മാ​യി​രു​ന്നു. പത്ത്‌ ഭൗമി​ക​പൂർണ​തയെ അഥവാ സമഗ്ര​തയെ പ്രതീ​ക​പ്പെ​ടു​ത്തുന്ന ഒരു സംഖ്യ​യാണ്‌. ആത്മീയ​മാ​യി ധനിക​രായ ആ നിർമ​ല​താ​പാ​ല​കർക്കു​പോ​ലും ജഡത്തി​ലാ​യി​രി​ക്കു​മ്പോൾ ഒരു സമഗ്ര​പ​രി​ശോ​ധന അനുഭ​വ​പ്പെ​ടും.

6. (എ) സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ഭയപ്പെ​ട​രു​താ​ഞ്ഞത്‌ എന്തു​കൊണ്ട്‌? (ബി) സ്‌മിർണ സഭയ്‌ക്കു​ളള സന്ദേശം യേശു ഉപസം​ഹ​രി​ച്ച​തെ​ങ്ങനെ?

6 എന്നിരു​ന്നാ​ലും സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾ ഭയപ്പെ​ടു​ക​യോ അനുര​ഞ്‌ജ​ന​പ്പെ​ടു​ക​യോ ചെയ്യരു​താ​യി​രു​ന്നു. അവർ അവസാ​നം​വരെ വിശ്വ​സ്‌ത​ത​യിൽ തുടർന്നാൽ അവർക്കു​വേണ്ടി ഒരു പ്രതി​ഫ​ല​മെ​ന്ന​നി​ല​യിൽ “ജീവകി​രീ​ടം,” കരുതി​യി​രു​ന്നു, അവരുടെ കാര്യ​ത്തിൽ സ്വർഗ​ത്തി​ലെ അമർത്ത്യ​ജീ​വൻതന്നെ. (1 കൊരി​ന്ത്യർ 9:25; 2 തിമൊ​ഥെ​യൊസ്‌ 4:6-8) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ വില​യേ​റിയ സമ്മാനത്തെ മറെറ​ല്ലാം, എന്തിന്‌, തന്റെ ഭൗമിക ജീവൻപോ​ലും ത്യാഗം ചെയ്യാൻ തക്ക മൂല്യ​മു​ള​ള​താ​യി വീക്ഷിച്ചു. (ഫിലി​പ്പി​യർ 3:8) പ്രത്യ​ക്ഷ​ത്തിൽ സ്‌മിർണ​യി​ലെ ആ വിശ്വ​സ്‌തർ അങ്ങനെ​തന്നെ കരുതി. യേശു ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ തന്റെ സന്ദേശം ഉപസം​ഹ​രി​ക്കു​ന്നു: “ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു ചെവി​യു​ള​ളവൻ കേൾക്കട്ടെ. ജയിക്കു​ന്ന​വന്നു രണ്ടാം മരണത്താൽ ദോഷം വരിക​യില്ല.” (വെളി​പ്പാ​ടു 2:11) ജയിക്കു​ന്ന​വർക്കു മരണം ബാധി​ക്കു​ക​യി​ല്ലാത്ത അമർത്ത്യ സ്വർഗീ​യ​ജീ​വൻ ഉറപ്പു നൽകി​യി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 15:53, 54.

‘പത്തു ദിവസം ഉപദ്രവം’

7, 8. സ്‌മിർണ​യി​ലെ സഭയെ​പ്പോ​ലെ 1918-ൽ ക്രിസ്‌തീയ സഭ പൂർണ​മാ​യി ‘പരീക്ഷി​ക്ക​പ്പെ​ട്ടത്‌’ എങ്ങനെ​യാ​യി​രു​ന്നു?

7 സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​തന്നെ, ഇന്നു യോഹ​ന്നാൻവർഗ​വും അവരുടെ കൂട്ടാ​ളി​ക​ളും പൂർണ​മാ​യും ‘പരീക്ഷി​ക്ക​പ്പെ​ടു​ക​യും’ അതിൽ തുടരു​ക​യും ചെയ്യുന്നു. പരി​ശോ​ധ​ന​യിൻ കീഴിലെ അവരുടെ വിശ്വ​സ്‌തത അവരെ ദൈവ​ത്തി​ന്റെ സ്വന്തജ​ന​മാ​യി അടയാ​ള​പ്പെ​ടു​ത്തു​ന്നു. (മർക്കൊസ്‌ 13:9, 10) കർത്താ​വി​ന്റെ ദിവസം തുടങ്ങി അധികം വൈകാ​തെ യഹോ​വ​യു​ടെ ജനത്തിന്റെ ചെറിയ സാർവ​ദേ​ശീയ കൂട്ടത്തി​നു സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള യേശു​വി​ന്റെ വാക്കുകൾ യഥാർഥ ആശ്വാസം നൽകി. (വെളി​പ്പാ​ടു 1:10) ഇവർ 1879 മുതൽ ആത്മീയ സമ്പത്തു ദൈവ​വ​ച​ന​ത്തിൽ നിന്നു കുഴി​ച്ചെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു, അത്‌ അവർ മററു​ള​ള​വർക്കു സൗജന്യ​മാ​യി പങ്കു​വെച്ചു. എന്നാൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​സ​മ​യത്ത്‌ അവർ രൂക്ഷമായ വിദ്വേ​ഷ​ത്തെ​യും എതിർപ്പി​നെ​യും അഭിമു​ഖീ​ക​രി​ച്ചു, ഭാഗി​ക​മാ​യി അവർ യുദ്ധജ്വ​ര​ത്തിൽ കുടു​ങ്ങാ​ഞ്ഞ​തു​കൊ​ണ്ടും ഭാഗി​ക​മാ​യി അവർ നിർഭയം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ തെററു​കൾ തുറന്നു​കാ​ണി​ച്ച​തു​കൊ​ണ്ടും തന്നെ. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചില നേതാ​ക്കൻമാ​രു​ടെ പ്രേര​ണ​യാൽ അവർക്കു​ണ്ടായ പീഡനം 1918-ൽ പാരമ്യ​ത്തി​ലെത്തി. ഇത്‌ സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അവിടത്തെ യഹൂദ സമുദാ​യ​ത്തിൽനി​ന്നു ലഭിച്ച​തി​നോ​ടു സമാന​മാ​യി​രു​ന്നു.

8 വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പുതിയ പ്രസി​ഡൻറായ ജോസഫ്‌ എഫ്‌. റതർഫോർഡും ഏഴു സഹപ്ര​വർത്ത​ക​രും 1918 ജൂൺ 22-നു ജയിലി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ട്ട​പ്പോൾ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലെ പീഡന​ത​രം​ഗം അതിന്റെ പാരമ്യ​ത്തി​ലെത്തി, അവരിൽ മിക്കവർക്കും 20 വർഷത്തെ ശിക്ഷ​യോ​ടെ. ഒൻപതു മാസത്തി​നു​ശേഷം അവരെ ജാമ്യ​ത്തിൽവി​ട്ടു. അപ്പീൽ കോടതി 1919 മേയ്‌ 14-ന്‌ അവരുടെ തെററായ വിധികൾ മറി​ച്ചെ​ഴു​തി; വിചാ​ര​ണ​യിൽ 125 തെററു​കൾ വരുത്തി​യ​താ​യി പ്രകട​മാ​ക്ക​പ്പെട്ടു. ഈ ക്രിസ്‌ത്യാ​നി​കൾക്ക്‌ 1918-ൽ ജാമ്യം നിഷേ​ധി​ച്ചി​രുന്ന മഹാനായ വിശുദ്ധ ഗ്രിഗ​റി​യു​ടെ സമുദാ​യ​ത്തി​ലെ ഒരംഗ​വും റോമൻ കത്തോ​ലി​ക്ക​നു​മായ മാൻറൺ ജഡ്‌ജി പിന്നീട്‌ 1939-ൽ കൈക്കൂ​ലി വാങ്ങിയ ആറു കുററ​ങ്ങൾക്കാ​യി രണ്ടു വർഷത്തെ തടവി​നും 10,000 ഡോളർ പിഴയ്‌ക്കും വിധി​ക്ക​പ്പെട്ടു.

9. നാസി ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​കളെ ഹിററ്‌ലർ എങ്ങനെ കൈകാ​ര്യം​ചെ​യ്‌തു, വൈദി​ക​രു​ടെ എന്തു പ്രതി​ക​ര​ണ​ത്തോ​ടെ?

9 ജർമനി​യിൽ നാസി ഭരണകാ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​വേല ഹിററ്‌ലർ പൂർണ​മാ​യി നിരോ​ധി​ച്ചു. വർഷങ്ങ​ളോ​ളം ആയിര​ക്ക​ണ​ക്കി​നു സാക്ഷി​കളെ ക്രൂര​മാ​യി തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ അടച്ചു, അനേകർ അവി​ടെ​ക്കി​ടന്നു മരിച്ചു, ഹിററ്‌ല​റു​ടെ സൈന്യ​ത്തിൽചേർന്നു യുദ്ധം ചെയ്യാൻ വിസമ്മ​തിച്ച നൂറു​ക​ണ​ക്കി​നു ചെറു​പ്പ​ക്കാർ വധിക്ക​പ്പെ​ടു​ക​യും ചെയ്‌തു. ഇതി​നെ​ല്ലാം വൈദി​കർ നൽകിയ പിന്തുണ 1938 മേയ്‌ 29-ന്‌ ദ ജർമൻ വേ എന്ന വർത്തമാ​ന​പ​ത്ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു കത്തോ​ലി​ക്കാ പുരോ​ഹി​തന്റെ വാക്കു​ക​ളിൽ പ്രകട​മാണ്‌. ഭാഗി​ക​മാ​യി അയാൾ ഇങ്ങനെ പറഞ്ഞു: “ബൈബിൾ വിദ്യാർഥി​കൾ [യഹോ​വ​യു​ടെ സാക്ഷികൾ] . . . എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വരെ നിരോ​ധി​ച്ചി​രി​ക്കുന്ന ഒരു രാജ്യം ഭൂമി​യി​ലുണ്ട്‌. അതു ജർമനി​യാണ്‌! . . . അഡോൾഫ്‌ ഹിററ്‌ലർ അധികാ​ര​ത്തിൽ വരിക​യും ജർമൻ കത്തോ​ലി​ക്കാ ബിഷപ്പു​മാർ അവരുടെ അഭ്യർഥന ആവർത്തി​ക്കു​ക​യും ചെയ്‌ത​പ്പോൾ ഹിററ്‌ലർ പറഞ്ഞു: ‘ആത്മാർഥ​രായ ബൈബിൾ വിദ്യാർഥി​കൾ [യഹോ​വ​യു​ടെ സാക്ഷികൾ] എന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഇവർ കുഴപ്പ​മു​ണ്ടാ​ക്കു​ന്ന​വ​രാണ്‌ . . . ഞാൻ അവരെ കപടഭാ​വ​ക്കാ​രാ​യി കണക്കാ​ക്കു​ന്നു; ഈ അമേരി​ക്കൻ ജഡ്‌ജി​യായ റതർഫോർഡ്‌ ജർമൻ കത്തോ​ലി​ക്കരെ ചെളി​വാ​രി​യെ​റി​യു​ന്നതു ഞാൻ സഹിക്കു​ന്നില്ല; ഞാൻ ജർമനി​യി​ലു​ളള [യഹോ​വ​യു​ടെ സാക്ഷി​കളെ] പിരിച്ചു വിടുന്നു.’” ഇതി​നോട്‌ പുരോ​ഹി​തൻ “ഭേഷ്‌!” എന്ന്‌ കൂട്ടി​ച്ചേർത്തു.

10. (എ) കർത്താ​വി​ന്റെ ദിവസം മുന്നോ​ട്ടു നീങ്ങി​യി​രി​ക്കെ യഹോ​വ​യു​ടെ സാക്ഷികൾ ഏതു പീഡനത്തെ അഭിമു​ഖീ​ക​രി​ച്ചി​രി​ക്കു​ന്നു? (ബി) മതസ്വാ​ത​ന്ത്ര്യ​ത്തി​നു​വേണ്ടി ക്രിസ്‌ത്യാ​നി​കൾ കോട​തി​ക​ളിൽ പോരാ​ടി​യ​പ്പോൾ മിക്ക​പ്പോ​ഴും എന്തു ഫലമു​ണ്ടാ​യി?

10 കർത്താ​വി​ന്റെ ദിവസം മുന്നോ​ട്ടു നീങ്ങി​യ​പ്പോൾ സർപ്പവും അവന്റെ സന്തതി​യും അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കും അവരുടെ കൂട്ടാ​ളി​കൾക്കു​മെ​തി​രെ പോരാ​ടു​ന്നത്‌ ഒരിക്ക​ലും നിർത്തി​യി​ട്ടില്ല. ഇവരി​ല​നേ​കരെ തടവി​ലാ​ക്കു​ക​യും ദുഷ്ടമാ​യി പീഡി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 12:17) ആ ശത്രുക്കൾ ‘നിയമ​ത്താൽ ദ്രോഹം നിരൂ​പി​ക്കുന്ന’തിൽ തുടർന്നി​രി​ക്കു​ക​യാണ്‌, എന്നാൽ “മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു” എന്നതി​നോട്‌ യഹോ​വ​യു​ടെ ജനം ദൃഢനി​ശ്ച​യ​ത്തോ​ടെ പററി​നിൽക്കു​ന്നു. (സങ്കീർത്തനം 94:20, കിങ്‌ ജയിംസ്‌ വേർഷൻ; പ്രവൃ​ത്തി​കൾ 5:29) വാച്ച്‌ടവർ മാസിക 1954-ൽ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “കഴിഞ്ഞ നാല്‌പതു വർഷക്കാ​ലത്ത്‌ ഒരു സമയത്ത​ല്ലെ​ങ്കിൽ മറെറാ​രു സമയത്ത്‌ എഴുപ​തി​ല​ധി​കം രാജ്യങ്ങൾ നിയന്ത്രണ വ്യവസ്ഥകൾ ഉണ്ടാക്കു​ക​യും യഹോ​വ​യു​ടെ സാക്ഷി​കളെ പീഡി​പ്പി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.” കോട​തി​ക​ളിൽ മതസ്വാ​ത​ന്ത്ര്യ​ത്തി​നു​വേണ്ടി പോരാ​ടാൻ കഴിയു​ന്നി​ടത്ത്‌ ഈ ക്രിസ്‌ത്യാ​നി​കൾ അങ്ങനെ ചെയ്യു​ക​യും അനേകം രാജ്യ​ങ്ങ​ളിൽ മാറെ​റാ​ലി​ക്കൊ​ള​ളുന്ന വിജയ​ങ്ങ​ളോ​ടെ അവർ പുറത്തു വരിക​യും ചെയ്‌തി​ട്ടുണ്ട്‌. ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം​കോ​ട​തി​യിൽമാ​ത്രം യഹോ​വ​യു​ടെ സാക്ഷികൾ 23 അനുകൂല വിധികൾ നേടി​യി​ട്ടുണ്ട്‌.

11. തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ത്തെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ ഏതു പ്രവചനം കർത്താ​വി​ന്റെ ദിവസ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ നിറ​വേ​റി​യി​രി​ക്കു​ന്നു?

11 കൈസ​റു​ടെ വസ്‌തു​ക്കൾ കൈസർക്കു തിരികെ കൊടു​ക്കാ​നു​ളള യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കു​ന്ന​തിൽ മറെറാ​രു സമൂഹ​വും ഇത്രമാ​ത്രം മനഃസാ​ക്ഷി​ബോ​ധ​മു​ള​ള​വ​രാ​യി​രു​ന്നി​ട്ടില്ല. (ലൂക്കൊസ്‌ 20:25; റോമർ 13:1, 7) എന്നിട്ടും ഇത്രയ​ധി​കം ദേശങ്ങ​ളിൽ ഇത്രയ​ധി​കം വ്യത്യസ്‌ത രൂപത്തി​ലു​ളള ഗവൺമെൻറു​കൾക്കു കീഴിൽ മറെറാ​രു സമൂഹ​ത്തി​ലെ​യും അംഗങ്ങൾ തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടില്ല. കൂടാതെ ഇത്‌ ഇന്നുവരെ അമേരി​ക്ക​ക​ളി​ലും യൂറോ​പ്പി​ലും ആഫ്രി​ക്ക​യി​ലും ഏഷ്യയി​ലും തുടരു​ക​യും ചെയ്യുന്നു. തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാ​ള​ത്തെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ വലിയ പ്രവച​ന​ത്തിൽ ഈ വാക്കു​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു: “അന്നു അവർ നിങ്ങളെ ഉപദ്ര​വ​ത്തി​ന്നു ഏല്‌പി​ക്കു​ക​യും കൊല്ലു​ക​യും ചെയ്യും; എന്റെ നാമം​നി​മി​ത്തം സകലജാ​തി​ക​ളും നിങ്ങളെ പകെക്കും.” (മത്തായി 24:3, 9) കർത്താ​വി​ന്റെ ദിവസ​ത്തിൽ യഹോ​വ​യു​ടെ ക്രിസ്‌തീയ സാക്ഷി​ക​ളു​ടെ​മേൽ ഇതു തീർച്ച​യാ​യും നിറ​വേ​റി​യി​രി​ക്കു​ന്നു.

12. പീഡന​ത്തി​നെ​തി​രെ യോഹ​ന്നാൻവർഗം ദൈവ​ജ​നത്തെ ശക്തീക​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

12 ഉപദ്ര​വ​ത്തി​നെ​തി​രെ ദൈവ​ജ​നത്തെ ശക്തീക​രി​ക്കു​ന്ന​തി​നു സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള യേശു​വി​ന്റെ വാക്കു​ക​ളു​ടെ സാരാം​ശം യോഹ​ന്നാൻവർഗം തുടർച്ച​യാ​യി അവരെ അനുസ്‌മ​രി​പ്പി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, നാസി പീഡനം ആരംഭി​ച്ച​പ്പോൾ 1933-ലും 1934-ലും ദ വാച്ച്‌ടവർ മത്തായി 10:26-33 ചർച്ച ചെയ്‌ത “അവരെ ഭയപ്പെ​ടേണ്ട,” എന്ന ലേഖന​വും ദാനീ​യേൽ 3:17, 18-നെ ആസ്‌പ​ദ​മാ​ക്കി “കഠിന പരീക്ഷണം” എന്ന ലേഖന​വും ദാനീ​യേൽ 6:22 ആധാര​വാ​ക്യ​മാ​യി “സിംഹ​ങ്ങ​ളു​ടെ വായ്‌കൾ” എന്ന ലേഖന​വും പ്രസി​ദ്ധ​പ്പെ​ടു​ത്തി. യഹോ​വ​യു​ടെ സാക്ഷികൾ 40-ലധികം രാജ്യ​ങ്ങ​ളിൽ ക്രൂര​മായ പീഡനം അനുഭ​വിച്ച പതിറ​റാ​ണ്ടായ 1980-കളിൽ “പീഡി​പ്പി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും സന്തുഷ്ടർ!”, “ക്രിസ്‌ത്യാ​നി​കൾ സഹിഷ്‌ണു​ത​യോ​ടെ പീഡനത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു” എന്നിങ്ങ​നെ​യു​ളള ലേഖന​ങ്ങൾകൊണ്ട്‌ ദ വാച്ച്‌ടവർ ദൈവ​ജ​നത്തെ ബലിഷ്‌ഠ​രാ​ക്കു​ക​യു​ണ്ടാ​യി. b

13. സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​തന്നെ, യഹോ​വ​യു​ടെ ക്രിസ്‌തീയ സാക്ഷികൾ പീഡനത്തെ ഭയപ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

13 സത്യമാ​യും യഹോ​വ​യു​ടെ ക്രിസ്‌തീയ സാക്ഷികൾ പ്രതീ​കാ​ത്മ​ക​മായ ഒരു പത്തു ദിവസ​ത്തേക്കു ശാരീ​രിക പീഡന​ങ്ങ​ളും മററു പരി​ശോ​ധ​ന​ക​ളും സഹിക്കു​ക​യാണ്‌. സ്‌മിർണ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ​തന്നെ അവർ ഭയമു​ള​ള​വ​രാ​യി​രു​ന്നി​ട്ടില്ല, ഇവിടെ ഭൂമി​യി​ലെ കുഴപ്പങ്ങൾ വഷളാ​കു​മ്പോൾ നമ്മിലാ​രും ഭയപ്പെ​ടേണ്ട ആവശ്യ​വു​മില്ല. നാം ദുരി​താ​നു​ഭ​വ​ങ്ങ​ളിൻ കീഴിൽ സഹിച്ചു​നിൽക്കാ​നും ‘സമ്പത്തു​ക​ളു​ടെ അപഹാ​രത്തെ’പോലും സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കാ​നും ഒരുക്ക​മു​ള​ള​വ​രാണ്‌. (എബ്രായർ 10:32-34) ദൈവ​വ​ചനം പഠിക്കു​ന്ന​തി​നാ​ലും അതു നമ്മുടെ സ്വന്തമാ​ക്കു​ന്ന​തി​നാ​ലും വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കാൻ നാം സജ്ജരാ​യി​ത്തീ​രും. യഹോ​വക്കു നിങ്ങളെ നിങ്ങളു​ടെ നിർമ​ല​ത​യിൽ കാക്കാൻ കഴിയു​മെ​ന്നും കാത്തു​സൂ​ക്ഷി​ക്കു​മെ​ന്നും ഉറപ്പു​ള​ള​വ​രാ​യി​രി​ക്കുക. “അവൻ നിങ്ങൾക്കാ​യി കരുതു​ന്ന​താ​ക​യാൽ നിങ്ങളു​ടെ സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊൾവിൻ.”—1 പത്രൊസ്‌ 5:6-11.

[അടിക്കു​റി​പ്പു​കൾ]

a യോഹന്നാൻ മരിച്ചിട്ട്‌ ഏകദേശം 60 വർഷം കഴിഞ്ഞു യേശു​വി​ലു​ളള വിശ്വാ​സത്തെ മറുത്തു പറയാ​ഞ്ഞ​തി​നാൽ 86 വയസ്സു പ്രായ​മു​ളള പോളി​കാർപ്പ്‌ സ്‌മിർണ​യിൽ ചുട്ടെ​രി​ച്ചു കൊല്ല​പ്പെട്ടു. “ഒരു വലിയ ശബത്തു​നാ​ളിൽ” ആണു വധനിർവ​ഹണം നടന്ന​തെ​ങ്കി​ലും കത്തിക്കു​ന്ന​തി​നു​വേണ്ടി വിറകു ശേഖരി​ക്ക​പ്പെ​ട്ട​പ്പോൾ “ഇതിൽ സഹായി​ക്കു​ന്ന​തിൽ യഹൂദൻമാർ അവരുടെ സമ്പ്രദാ​യം പോ​ലെ​തന്നെ അങ്ങേയ​ററം ഉത്സാഹ​മു​ള​ള​വ​രാ​യി​രു​ന്നു” എന്ന്‌ ഈ സംഭവ​ത്തി​നു സമകാ​ലി​ക​മാ​യി​രു​ന്ന​തെന്നു വിശ്വ​സി​ക്ക​പ്പെ​ടുന്ന ദ മാർട്ടെർഡം ഓഫ്‌ പോളി​കാർപ്പ്‌ എന്ന ഗ്രന്ഥം പ്രസ്‌താ​വി​ക്കു​ന്നു.

b നവംബർ 1, 1933; ഒക്‌ടോ​ബർ 1, 15, ഡിസംബർ 1, 15, 1934; മേയ്‌ 1, 1983 എന്നീ വാച്ച്‌ടവർ ലക്കങ്ങൾ കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]

[39-ാം പേജിലെ ചതുരം/ചിത്രം]

നാസി ഭരണകാ​ലത്ത്‌, ജർമനി​യി​ലു​ണ്ടാ​യി​രുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിർമ​ല​തയെ സംബന്ധിച്ച്‌ ഏതാണ്ട്‌ 50-ഓളം വർഷങ്ങ​ളാ​യി ചരി​ത്ര​കാ​രൻമാർ സാക്ഷ്യം നൽകി​ക്കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ചരി​ത്ര​കാ​ര​നായ ക്ലോഡി​യാ കൂൺസ്‌ 1986-ൽ പ്രസി​ദ്ധീ​ക​രിച്ച പിതൃ​രാ​ജ്യ​ത്തെ അമ്മമാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​നു പറയാ​നു​ള​ളത്‌ ഇതാണ്‌: “നാസി പശ്ചാത്ത​ല​മി​ല്ലാത്ത ജർമൻകാ​രിൽ ബഹുഭൂ​രി​പ​ക്ഷ​വും തങ്ങൾ വെറുത്ത ഭരണ​ക്ര​മ​ത്തിൻ കീഴിൽ കഴിഞ്ഞു​കൂ​ടു​ന്ന​തി​നു​ളള മാർഗങ്ങൾ കണ്ടുപി​ടി​ച്ചു. . . . സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​ക​ളു​ടെ​യും സിദ്ധാ​ന്ത​ങ്ങ​ളു​ടെ​യും ശ്രേണി​യു​ടെ മറേറ തലയ്‌ക്കൽ നാസി സംസ്ഥാ​ന​ത്തോട്‌ ഏതെങ്കി​ലും തരത്തി​ലു​ളള അനുസ​രണം കാട്ടു​ന്ന​തി​നു വിസമ്മ​തിച്ച ഒററ​ക്കെ​ട്ടായ 20,000 യഹോ​വ​യു​ടെ സാക്ഷികൾ ഉണ്ടായി​രു​ന്നു. . . . ചെറു​ക്കു​ന്ന​വ​രു​ടെ അങ്ങേയ​ററം പരസ്‌പ​രാ​ശ്ര​യ​മു​ളള ഈ കൂട്ടം മതത്താൽ പോഷി​പ്പി​ക്ക​പ്പെട്ടു. ആദ്യം​മു​തൽതന്നെ നാസി സംസ്ഥാ​ന​ത്തി​ന്റെ ഏതെങ്കി​ലും വശവു​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ സഹകരി​ച്ചില്ല. അവരുടെ ദേശീയ മുഖ്യ​കാ​ര്യാ​ലയം 1933-ൽ പൊലീസ്‌ നശിപ്പി​ക്കു​ക​യും 1935-ൽ ഈ വിഭാ​ഗത്തെ നിരോ​ധി​ക്കു​ക​യും ചെയ്‌തി​ട്ടും ‘ഹിററ്‌ലർ വാഴ്‌ക’ എന്നു പറയാൻപോ​ലും അവർ വിസമ്മ​തി​ച്ചു. മൊത്തം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഏതാണ്ടു പകുതി​യോ​ളം പേർ (കൂടു​ത​ലും പുരു​ഷൻമാർ) തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്ക്‌ അയക്ക​പ്പെട്ടു, അവരിൽ ഒരായി​രം പേർ വധിക്ക​പ്പെട്ടു, മറെറാ​രാ​യി​രം പേർ 1933-നും 1945-നും ഇടക്ക്‌ മൃതി​യ​ടഞ്ഞു. . . . കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്‌റ​റൻറു​കാ​രും ഹിററ്‌ല​റോ​ടു സഹകരി​ക്കാൻ തങ്ങളുടെ വൈദി​കർ തങ്ങളെ പ്രേരി​പ്പി​ക്കു​ന്നതു കേട്ടു. അവർ ചെറു​ത്തെ​ങ്കിൽതന്നെ, സഭയു​ടെ​യും സംസ്ഥാ​ന​ത്തി​ന്റെ​യും ആജ്ഞകൾക്കെ​തി​രാ​യി​ട്ടാണ്‌ അങ്ങനെ ചെയ്‌തത്‌.”