വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തന്റെ ന്യായവിധികൾ നിമിത്തം യാഹിനെ സ്‌തുതിപ്പിൻ!

തന്റെ ന്യായവിധികൾ നിമിത്തം യാഹിനെ സ്‌തുതിപ്പിൻ!

അധ്യായം 38

തന്റെ ന്യായ​വി​ധി​കൾ നിമിത്തം യാഹിനെ സ്‌തു​തി​പ്പിൻ!

1. “സ്വർഗ്ഗ​ത്തിൽ വലി​യോ​രു പുരു​ഷാ​ര​ത്തി​ന്റെ മഹാ​ഘോ​ഷം പോലെ” യോഹ​ന്നാൻ ഏതു വാക്കുകൾ കേൾക്കു​ന്നു?

 മഹാബാ​ബി​ലോൻ മേലാൽ സ്ഥിതി​ചെ​യ്യു​ന്നില്ല! ഇതു സത്യമാ​യും സന്തോ​ഷ​ക​ര​മായ വാർത്ത​യാണ്‌. യോഹ​ന്നാൻ സ്വർഗ​ത്തി​ലെ സ്‌തു​തി​ഘോ​ഷങ്ങൾ കേൾക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല! “അനന്തരം ഞാൻ സ്വർഗ്ഗ​ത്തിൽ വലി​യോ​രു പുരു​ഷാ​ര​ത്തി​ന്റെ മഹാ​ഘോ​ഷം പോലെ കേട്ടതു: ഹല്ലെലൂ​യ്യാ! a രക്ഷയും മഹത്വ​വും ശക്തിയും നമ്മുടെ ദൈവ​ത്തി​ന്നു​ള​ളതു. വേശ്യാ​വൃ​ത്തി​കൊ​ണ്ടു ഭൂമിയെ വഷളാ​ക്കിയ മഹാ​വേ​ശ്യ​ക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസൻമാ​രു​ടെ രക്തം അവളുടെ കയ്യിൽനി​ന്നു ചോദി​ച്ചു പ്രതി​കാ​രം ചെയ്‌ക​കൊ​ണ്ടു അവന്റെ ന്യായ​വി​ധി​കൾ സത്യവും നീതി​യു​മു​ളളവ. അവർ പിന്നെ​യും: ഹല്ലെലൂ​യ്യാ!* അവളുടെ പുക എന്നെ​ന്നേ​ക്കും പൊങ്ങു​ന്നു എന്നു പറഞ്ഞു.”—വെളി​പ്പാ​ടു 19:1-3.

2. (എ) “ഹല്ലെലൂ​യ്യാ” എന്ന പദത്തിന്റെ അർഥ​മെന്ത്‌, ഈ സമയത്ത്‌ യോഹ​ന്നാൻ രണ്ടു​പ്രാ​വ​ശ്യം അതു കേൾക്കു​ന്നത്‌ എന്തു പ്രകട​മാ​ക്കു​ന്നു? (ബി) മഹാബാ​ബി​ലോ​നെ നശിപ്പി​ക്കു​ന്ന​തി​ന്റെ മഹത്ത്വം ആരു സ്വീക​രി​ക്കു​ന്നു? വിശദീ​ക​രി​ക്കുക.

2 ഹല്ലെലൂ​യ്യാ തന്നെ! ആ വാക്കിന്റെ അർഥം “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്‌തു​തി​പ്പിൻ” എന്നാണ്‌, ‘യാഹ്‌’ യഹോവ എന്ന ദിവ്യ​നാ​മ​ത്തി​ന്റെ ഹ്രസ്വ​രൂ​പം ആണ്‌. നാം ഇവിടെ സങ്കീർത്ത​ന​ക്കാ​രന്റെ ഉദ്‌ബോ​ധനം അനുസ്‌മ​രി​പ്പി​ക്ക​പ്പെ​ടു​ന്നു. “ശ്വസി​ക്കുന്ന സകലതും—അവ യാഹിനെ സ്‌തു​തി​ക്കട്ടെ. ജനങ്ങളേ, നിങ്ങൾ യാഹിനെ സ്‌തു​തി​പ്പിൻ!” (സങ്കീർത്തനം 150:6, NW) വെളി​പാ​ടി​ന്റെ ഈ ഭാഗത്തു സ്വർഗീ​യ​സം​ഘം ആഹ്ലാദ​ത്തോ​ടെ “ഹല്ലെലൂ​യ്യാ!” പാടു​ന്ന​താ​യി യോഹ​ന്നാൻ രണ്ടു​പ്രാ​വ​ശ്യം കേൾക്കു​ന്നതു സത്യത്തി​ന്റെ ദിവ്യ​വെ​ളി​പാ​ടി​ന്റെ തുടർച്ചയെ പ്രകട​മാ​ക്കു​ന്നു. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളി​ലെ ദൈവം മുമ്പത്തെ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ദൈവം തന്നെയാണ്‌, അവന്റെ നാമം യഹോവ എന്നാണ്‌. പുരാതന ബാബി​ലോ​ന്റെ വീഴ്‌ച​ക്കി​ട​യാ​ക്കിയ അതേ ദൈവം ഇപ്പോൾ മഹാബാ​ബി​ലോ​നെ ന്യായം വിധിച്ച്‌ നശിപ്പി​ച്ചി​രി​ക്കു​ന്നു. ആ അത്ഭുത​കൃ​ത്യ​ത്തിന്‌ അവനു സകല മഹത്ത്വ​വും നൽകു​വിൻ! അവളുടെ വീഴ്‌ച സാധ്യ​മാ​ക്കിയ ശക്തി, അവളെ നശിപ്പി​ക്കാൻ ഉപകര​ണ​ങ്ങ​ളെന്ന നിലയിൽ അവൻ ഉപയോ​ഗിച്ച ജനതക​ളു​ടേതല്ല, പിന്നെ​യോ അവന്റേ​താണ്‌. യഹോ​വ​ക്കു​മാ​ത്ര​മാ​ണു നാം രക്ഷ ആരോ​പി​ക്കേ​ണ്ടത്‌.—യെശയ്യാ​വു 12:2; വെളി​പ്പാ​ടു 4:11; 7:10, 12.

3. മഹാ​വേശ്യ ന്യായ​വി​ധി ഇത്രയ​ധി​കം അർഹി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

3 മഹാ​വേശ്യ ഈ ന്യായ​വി​ധി ഇത്രയ​ധി​കം അർഹി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? യഹോവ നോഹ​ക്കും—അവനി​ലൂ​ടെ മുഴു​മ​നു​ഷ്യ​വർഗ​ത്തി​നും—നൽകിയ നിയമം അനുസ​രിച്ച്‌ അനിയ​ന്ത്രി​ത​മായ രക്തച്ചൊ​രി​ച്ചിൽ മരണശിക്ഷ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. ഇത്‌ ഇസ്രാ​യേ​ലി​നു​ളള ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ​ത്തിൽ വീണ്ടും പ്രസ്‌താ​വി​ക്ക​പ്പെട്ടു. (ഉല്‌പത്തി 9:6; സംഖ്യാ​പു​സ്‌തകം 35:20, 21) അതിനു​പു​റമേ ആ മോ​ശൈക നിയമ​ത്തിൻ കീഴിൽ ശാരീ​രി​ക​വും ആത്മീയ​വു​മായ വ്യഭി​ചാ​രം മരണം കൈവ​രു​ത്തി. (ലേവ്യ​പു​സ്‌തകം 20:10; ആവർത്ത​ന​പു​സ്‌തകം 13:1-5) ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മഹാബാ​ബി​ലോൻ രക്തപാ​ത​കി​യാ​യി​രു​ന്നു, അവൾ ഒരു വലിയ വ്യഭി​ചാ​രി​ണി​യു​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പുരോ​ഹി​തൻമാർക്കു വിവാഹം വിലക്കുന്ന റോമൻ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ നയം അവരിൽ അനേക​രു​ടെ ഭാഗത്തെ കടുത്ത ദുർമാർഗ​ത്തിൽ കലാശി​ച്ചി​രി​ക്കു​ന്നു, ഇവരിൽ ഇന്ന്‌ എയ്‌ഡ്‌സ്‌ ബാധയു​ള​ളവർ കുറ​ച്ചൊ​ന്നു​മ​ല്ല​താ​നും. (1 കൊരി​ന്ത്യർ 6:9, 10; 1 തിമൊ​ഥെ​യൊസ്‌ 4:1-3) എന്നാൽ ‘ആകാശ​ത്തോ​ളം കുന്നി​ച്ചി​രി​ക്കുന്ന’ അവളുടെ പ്രധാന പാപങ്ങൾ അവളുടെ ആത്മീയ ദുർവൃ​ത്തി​യു​ടെ ഞെട്ടി​ക്കുന്ന പ്രവൃ​ത്തി​കൾ ആണ്‌—ഈ ഒടുവി​ല​ത്തേതു വ്യാജം പഠിപ്പി​ക്ക​ലും അഴിമ​തി​നി​റഞ്ഞ രാഷ്‌ട്രീ​യ​ക്കാ​രു​മാ​യു​ളള കൂട്ടു​ചേ​ര​ലും ആണ്‌. (വെളി​പ്പാ​ടു 18:5) അവളുടെ ശിക്ഷ ഒടുവിൽ അവൾക്കു വന്നതു​കൊ​ണ്ടു സ്വർഗീ​യ​പു​രു​ഷാ​രം ഇപ്പോൾ ഒരു രണ്ടാം ഹല്ലെലൂ​യ്യാ മുഴക്കു​ന്നു.

4. മഹാബാ​ബി​ലോ​നിൽനി​ന്നു​ളള പുക “എന്നെ​ന്നേ​ക്കും പൊങ്ങു​ന്നു” എന്ന വസ്‌തുത എന്തിനെ പ്രതീ​ക​വ​ത്‌ക​രി​ക്കു​ന്നു?

4 പിടി​ച്ച​ട​ക്കിയ ഒരു നഗര​ത്തെ​പ്പോ​ലെ മഹാബാ​ബി​ലോ​നെ തീക്കി​ര​യാ​ക്കി​യി​രി​ക്കു​ന്നു, അവളിൽനി​ന്നു​ളള പുക “എന്നെ​ന്നേ​ക്കും പൊങ്ങു​ന്നു.” ജയിച്ച​ട​ക്കിയ സൈന്യ​ങ്ങൾ ഒരു അക്ഷരീയ നഗരത്തെ നശിപ്പി​ക്കു​മ്പോൾ ചാരം ചൂടു​ള​ള​താ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം പുക ഉയർന്നു​കൊ​ണ്ടി​രി​ക്കും. പുക ഉയർന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ അതു പുതു​ക്കി​പ്പ​ണി​യാൻ തുനി​യുന്ന ഏതൊ​രാ​ളും നീറുന്ന അവശി​ഷ്ട​ങ്ങ​ളാൽ പൊള​ളി​ക്ക​പ്പെ​ടും. മഹാബാ​ബി​ലോ​നിൽനി​ന്നു​ളള പുക അവളുടെ ന്യായ​വി​ധി​യു​ടെ അന്തിമ​ത്ത്വ​ത്തി​ന്റെ സൂചന​യെ​ന്നോ​ണം “എന്നെ​ന്നേ​ക്കും” ഉയരു​ന്ന​തു​കൊണ്ട്‌ ആർക്കും ഒരിക്ക​ലും ആ നിന്ദിത നഗരത്തെ പുനഃ​സ്ഥാ​പി​ക്കാൻ കഴിയില്ല. വ്യാജ​മതം എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോ​യി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഹല്ലെലൂ​യ്യാ!—താരത​മ്യം ചെയ്യുക: യെശയ്യാ​വു 34:5, 9, 10.

5. (എ) നാലു​ജീ​വി​ക​ളും 24 മൂപ്പൻമാ​രും എന്തു ചെയ്യു​ക​യും പറയു​ക​യും ചെയ്യുന്നു? (ബി) ഹല്ലെലൂ​യ്യാ പല്ലവി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളിൽ പാടുന്ന ഹല്ലെലൂ​യ്യാ ഗീത​ത്തെ​ക്കാൾ കൂടുതൽ ശ്രുതി​മ​ധു​ര​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

5 ഒരു മുൻദർശ​ന​ത്തിൽ യോഹ​ന്നാൻ തങ്ങളുടെ മഹത്തായ സ്വർഗീയ സ്ഥാനങ്ങ​ളി​ലെ രാജ്യാ​വ​കാ​ശി​കളെ ചിത്രീ​ക​രി​ക്കുന്ന 24 മൂപ്പൻമാ​രോ​ടൊ​പ്പം സിംഹാ​സ​ന​ത്തി​നു ചുററും നാലു ജീവി​കളെ കണ്ടു. (വെളി​പ്പാ​ടു 4:8-11) മഹാബാ​ബി​ലോ​ന്റെ നാശം സംബന്ധി​ച്ചു മൂന്നാ​മതു ഹല്ലെലൂ​യ്യാ മുഴക്കു​മ്പോൾ അവൻ ഇപ്പോൾ അവരെ വീണ്ടും കാണുന്നു: “ഇരുപ​ത്തു​നാ​ലു മൂപ്പൻമാ​രും നാലു ജീവി​ക​ളും: ആമേൻ, ഹല്ലെലൂ​യ്യാ! b എന്നു പറഞ്ഞു സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്‌ക​രി​ച്ചു.” (വെളി​പ്പാ​ടു 19:4) ഈ മഹത്തായ ഹല്ലെലൂ​യ്യാ പല്ലവി ആ സ്ഥിതിക്ക്‌, കുഞ്ഞാ​ടി​നു​ളള സ്‌തു​തി​യു​ടെ ‘പുതിയ പാട്ടിനു’ പുറ​മേ​യാണ്‌. (വെളി​പ്പാ​ടു 5:8, 9) അവർ ഇപ്പോൾ മഹാബാ​ബി​ലോ​നാ​കുന്ന മഹാ​വേ​ശ്യ​യു​ടെ മേലുളള അവന്റെ നിർണാ​യക വിജയം നിമിത്തം മുഴു മഹത്ത്വ​വും പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വക്കു നൽകി​ക്കൊ​ണ്ടു പ്രൗഢ​മായ വിജയ​ഗീ​തം ആലപി​ക്കു​ന്നു. യഹോവ അഥവാ യാഹ്‌ അനാദ​രി​ക്ക​പ്പെ​ടു​ക​യും നിന്ദി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളിൽ ആലപി​ക്ക​പ്പെ​ടുന്ന ഏതു ഹല്ലെലൂ​യ്യാ ഗീത​ത്തെ​ക്കാ​ളും ഈ ഹല്ലെലൂ​യ്യാ​കൾ കൂടുതൽ ശ്രുതി​മ​ധു​ര​മാ​യി മുഴക്ക​പ്പെ​ടു​ന്നു. യഹോ​വ​യു​ടെ നാമത്തെ നിന്ദി​ക്കുന്ന അത്തരം കപടഭ​ക്തി​പ​ര​മായ ആലാപനം എന്നേക്കു​മാ​യി ഇപ്പോൾ നിശബ്ദ​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു!

6. ആരുടെ “ശബ്ദം” കേൾക്കു​ന്നു, അത്‌ എന്തിനു പ്രേരി​പ്പി​ക്കു​ന്നു, പ്രതി​ക​ര​ണ​ത്തിൽ ആർ പങ്കെടു​ക്കു​ന്നു?

6 ‘ചെറി​യ​വ​രും വലിയ​വ​രു​മാ​യി തന്റെ നാമത്തെ ഭയപ്പെ​ടു​ന്ന​വർക്ക്‌’ യഹോവ പ്രതി​ഫലം നൽകാൻ തുടങ്ങി​യത്‌ 1918-ൽ ആയിരു​ന്നു—ഇവരിൽ ആദ്യത്തെ ആളുകൾ വിശ്വ​സ്‌ത​രാ​യി മരിച്ച​വ​രും അവൻ ഉയിർപ്പിച്ച്‌ 24 മൂപ്പൻമാ​രു​ടെ സ്വർഗീ​യ​നി​ര​യിൽ ഇരുത്തി​യ​വ​രു​മായ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. (വെളി​പ്പാ​ടു 11:18) ഹല്ലെലൂ​യ്യാ പാടു​ന്ന​തിൽ മററു​ള​ളവർ ഇവരോ​ടു കൂടി​ച്ചേ​രു​ന്നു, എന്തെന്നാൽ യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “നമ്മുടെ ദൈവ​ത്തി​ന്റെ സകലദാ​സൻമാ​രും [അടിമകളും, NW] ഭക്തൻമാ​രു​മാ​യി ചെറി​യ​വ​രും വലിയ​വ​രും ആയു​ളേ​ളാ​രേ, അവനെ വാഴ്‌ത്തു​വിൻ എന്നു പറയു​ന്നോ​രു ശബ്ദം സിംഹാ​സ​ന​ത്തിൽനി​ന്നു പുറ​പ്പെട്ടു.” (വെളി​പ്പാ​ടു 19:5) ഇതു ‘സിംഹാ​സ​ന​ത്തി​ന്റെ നടുവിൽ’ നിൽക്കുന്ന യഹോ​വ​യു​ടെ വക്താവും അവന്റെ സ്വന്തം​പു​ത്ര​നു​മായ യേശു​ക്രി​സ്‌തു​വി​ന്റെ “ശബ്ദ”മാണ്‌. (വെളി​പ്പാ​ടു 5:6) സ്വർഗ​ത്തിൽ മാത്രമല്ല പിന്നെ​യോ ഇവിടെ ഭൂമി​യി​ലു​മു​ളള അവന്റെ “സകലദാ​സൻമാ​രും” ഭൂമി​യിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന യോഹ​ന്നാൻവർഗ​ത്തോ​ടൊ​പ്പം ആലാപ​ന​ത്തിൽ പങ്കു​ചേ​രു​ന്നു. ‘നമ്മുടെ ദൈവത്തെ വാഴ്‌ത്തു​വിൻ’ എന്ന കൽപ്പന അനുസ​രി​ക്കു​ന്ന​തിൽ അവർ എത്ര സന്തോ​ഷ​ത്തോ​ടെ പങ്കെടു​ക്കു​ന്നു!

7. മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ട്ട​ശേഷം ആർ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​താ​യി​രി​ക്കും?

7 അതെ, മഹാപു​രു​ഷാ​ര​ത്തിൽ പെട്ടവ​രും ഈ അടിമ​ക​ളു​ടെ കൂട്ടത്തിൽ എണ്ണപ്പെ​ടു​ന്നു. ഇവർ 1935 മുതൽ മഹാബാ​ബി​ലോ​നിൽനി​ന്നു പുറത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു, “അവൻ യഹോ​വാ​ഭ​ക്തൻമാ​രായ, ചെറി​യ​വ​രെ​യും വലിയ​വ​രെ​യും അനു​ഗ്ര​ഹി​ക്കും” എന്ന ദൈവിക വാഗ്‌ദ​ത്ത​ത്തി​ന്റെ നിവൃത്തി അവർ അനുഭ​വി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (സങ്കീർത്തനം 115:13) വേശ്യാ​തു​ല്യ ബാബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ, യോഹ​ന്നാൻവർഗ​ത്തോ​ടും സകല സ്വർഗീയ സൈന്യ​ത്തോ​ടും ഒപ്പം ‘നമ്മുടെ ദൈവത്തെ വാഴ്‌ത്തു’ന്നതിൽ അവരിൽ ലക്ഷങ്ങൾ പങ്കു​ചേ​രും. പിന്നീടു ഭൂമി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രു​ന്നവർ മുമ്പു പ്രമു​ഖ​രാ​യി​രു​ന്നാ​ലും അല്ലെങ്കി​ലും മഹാബാ​ബി​ലോൻ എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോ​യി​രി​ക്കു​ന്നു എന്നറി​യു​മ്പോൾ കൂടു​ത​ലായ ഹല്ലെലൂ​യ്യാ​കൾ പാടു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല. (വെളി​പ്പാ​ടു 20:12, 15) പുരാതന വേശ്യ​യു​ടെ മേലുളള മാറെ​റാ​ലി​ക്കൊ​ള​ളുന്ന വിജയ​ത്തി​നു സകലസ്‌തു​തി​യും യഹോ​വ​ക്കു​ള​ള​താ​കു​ന്നു!

8. മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പു​തന്നെ ഇപ്പോൾ, യോഹ​ന്നാൻ ദർശിച്ച സ്വർഗീയ സ്‌തു​തി​ഗീ​തങ്ങൾ നമുക്ക്‌ എന്തു പ്രചോ​ദനം നൽകണം?

8 ഇന്നു ദൈവ​ത്തി​ന്റെ വേലയിൽ പൂർണ​മാ​യി പങ്കെടു​ക്കാൻ ഇതെല്ലാം നമുക്ക്‌ എന്തൊ​രു​ത്തേ​ജ​ന​മാ​ണു നൽകു​ന്നത്‌! മഹാബാ​ബി​ലോ​നെ തളളി​യി​ട്ടു നശിപ്പി​ക്കു​ന്ന​തി​നു​മുമ്പ്‌, ഇപ്പോൾ യാഹിന്റെ ദാസൻമാ​രെ​ല്ലാം മഹത്തായ രാജ്യ​പ്ര​ത്യാ​ശ​യോ​ടൊ​പ്പം ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ പ്രഖ്യാ​പി​ക്കു​ന്ന​തിൽ തങ്ങളെ​ത്തന്നെ സർവാ​ത്മനാ അർപ്പി​ക്കട്ടെ.—യെശയ്യാ​വു 61:1-3; 1 കൊരി​ന്ത്യർ 15:58.

‘ഹല്ലെലൂ​യ്യാ—യഹോവ രാജാ​വാ​കു​ന്നു!’

9. അന്തിമ ഹല്ലെലൂ​യ്യാ, പൂർണ​മായ അത്തര​മൊ​രു ധന്യശ​ബ്ദ​മാ​യ​തെ​ന്തു​കൊണ്ട്‌?

9 യോഹ​ന്നാൻ തുടർന്നു നമ്മോടു പറയു​ന്ന​തു​പോ​ലെ ആനന്ദി​ക്കാൻ നമുക്കു കൂടു​ത​ലായ ന്യായങ്ങൾ ഉണ്ട്‌: “അപ്പോൾ വലിയ പുരു​ഷാ​ര​ത്തി​ന്റെ ഘോഷം​പോ​ലെ​യും പെരു​വെ​ള​ള​ത്തി​ന്റെ ഇരെച്ചൽപോ​ലെ​യും തകർത്ത ഇടിമു​ഴ​ക്കം​പോ​ലെ​യും ഞാൻ കേട്ടതു; ഹല്ലെലൂ​യ്യാ! c സർവ്വശ​ക്തി​യു​ളള നമ്മുടെ ദൈവ​മായ കർത്താവു രാജത്വം ഏററി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 19:6) പ്രഖ്യാ​പനം അടിയു​റ​ച്ചത്‌ അല്ലെങ്കിൽ സമതു​ലി​തം ആക്കുന്നത്‌ ഈ അവസാന ഹല്ലെലൂ​യ്യാ ആണ്‌. അതു ശക്തമായ ഒരു സ്വർഗീയ ശബ്ദമാണ്‌, ഏതു മനുഷ്യ ഗായക​സം​ഘ​ത്തി​ന്റേ​തി​നെ​ക്കാ​ളും പ്രൗഢി​യു​ള​ള​തും ഏതു ഭൗമിക വെളള​ച്ചാ​ട്ട​ത്തെ​ക്കാ​ളും ഗാംഭീ​ര്യ​മു​ള​ള​തും ഏത്‌ ആകാശ ഇടിമു​ഴ​ക്ക​ത്തെ​ക്കാ​ളും ഭയജന​ക​മാ​യ​തും തന്നെ. കോടി​ക്ക​ണ​ക്കി​നു സ്വർഗീയ ശബ്ദങ്ങൾ “സർവ്വശ​ക്തി​യു​ളള നമ്മുടെ ദൈവ​മായ കർത്താവു രാജത്വം ഏററി​രി​ക്കു​ന്നു” എന്ന വസ്‌തുത ഘോഷി​ക്കു​ന്നു.

10. മഹാബാ​ബി​ലോ​ന്റെ നാശത്തി​നു​ശേഷം യഹോവ രാജാ​വാ​യി ഭരിക്കാൻ തുടങ്ങു​ന്നു എന്ന്‌ ഏതർഥ​ത്തിൽ പറയാൻ കഴിയും?

10 എങ്കിലും യഹോവ ഭരിക്കാൻ തുടങ്ങു​ന്നു എന്നുള​ളത്‌ എങ്ങനെ​യാണ്‌? “ദൈവം പുരാ​ത​നമേ എന്റെ രാജാ​വാ​കു​ന്നു” എന്നു സങ്കീർത്ത​ന​ക്കാ​രൻ പ്രഖ്യാ​പി​ച്ചി​ട്ടു സഹസ്രാ​ബ്ദങ്ങൾ കഴിഞ്ഞി​രി​ക്കു​ന്നു. (സങ്കീർത്തനം 74:12) യഹോ​വ​യു​ടെ രാജത്വം അന്നു​പോ​ലും പുരാ​ത​ന​മാ​യി​രു​ന്നു, അപ്പോൾ “യഹോവ രാജാ​വാ​യി ഭരിക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു” [NW] എന്നു സാർവ​ത്രിക ഗായക​സം​ഘ​ത്തി​നു പാടാൻ കഴിഞ്ഞ​തെ​ങ്ങനെ? മഹാബാ​ബി​ലോൻ നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ സാർവ​ത്രിക പരമാ​ധി​കാ​രി​യെ​ന്ന​നി​ല​യിൽ യഹോ​വ​യോ​ടു​ളള അനുസ​ര​ണ​ത്തിൽനി​ന്നു വ്യതി​ച​ലി​പ്പി​ക്കാൻ ഗർവി​യായ എതിരാ​ളി മേലാൽ ഇല്ല എന്നതി​നാൽത്തന്നെ. മേലാൽ വ്യാജ​മതം അവനെ എതിർക്കാൻ ഭൂമി​യി​ലെ ഭരണാ​ധി​കാ​രി​കളെ ഉത്സാഹി​പ്പി​ക്കു​ക​യില്ല. പുരാതന ബാബി​ലോൻ ലോകാ​ധി​പ​ത്യ​ത്തിൽനി​ന്നു വീണ​പ്പോൾ സീയോൻ “നിന്റെ ദൈവം രാജാ​വാ​യി​ത്തീർന്നി​രി​ക്കു​ന്നു!” എന്ന വിജയ​പ്ര​ഖ്യാ​പനം കേട്ടു. (യെശയ്യാവ്‌ 52:7, NW) രാജ്യ​ത്തി​ന്റെ 1914-ലെ ജനന​ശേഷം 24 മൂപ്പൻമാർ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചു: “യഹോ​വ​യാം ദൈവമേ . . . അവിടു​ന്നു മഹാശക്തി ധരിച്ചു രാജാ​വാ​യി ഭരിച്ചു​തു​ട​ങ്ങി​യ​തി​നാൽ ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.” (വെളി​പാട്‌ 11:17, NW) ഇപ്പോൾ മഹാബാ​ബി​ലോ​ന്റെ നാശത്തി​നു​ശേഷം വീണ്ടും “യഹോവ രാജാ​വാ​യി ഭരിച്ചു തുടങ്ങി​യി​രി​ക്കു​ന്നു” എന്ന ഉദ്‌ഘോ​ഷം മുഴങ്ങു​ന്നു. ഒരു മനുഷ്യ​നിർമിത ദൈവ​വും സത്യ​ദൈ​വ​മായ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ എതിർക്കാൻ അവശേ​ഷി​ക്കു​ന്നില്ല!

കുഞ്ഞാ​ടി​ന്റെ വിവാഹം വന്നെത്തി​യി​രി​ക്കു​ന്നു!

11, 12. (എ) പുരാതന യെരു​ശ​ലേം പുരാ​ത​ന​ബാ​ബി​ലോ​നെ എങ്ങനെ സംബോ​ധന ചെയ്‌തു, പുതിയ യെരു​ശ​ലേ​മും മഹാബാ​ബി​ലോ​നും സംബന്ധിച്ച്‌ എന്തു മാതൃക വെച്ചു​കൊണ്ട്‌? (ബി) മഹാബാ​ബി​ലോ​ന്റെ മേലുളള വിജയ​ത്തോ​ടെ സ്വർഗീയ കൂട്ടങ്ങൾ എന്തു പ്രഖ്യാ​പി​ക്കു​ക​യും പാടു​ക​യും ചെയ്യുന്നു?

11 “എന്റെ ശത്രു​വാ​യ​വളേ”! യഹോ​വ​യു​ടെ ആരാധ​നാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന യെരു​ശ​ലേം വിഗ്ര​ഹാ​രാ​ധി​യായ ബാബി​ലോ​നെ സംബോ​ധന ചെയ്‌തത്‌ അങ്ങനെ​യാണ്‌. (മീഖാ 7:8) അതു​പോ​ലെ​തന്നെ, 1,44,000 അംഗങ്ങ​ള​ട​ങ്ങുന്ന മണവാ​ട്ടി​യായ “പുതിയ യെരൂ​ശ​ലേം എന്ന വിശു​ദ്ധ​നഗര”ത്തിനു മഹാബാ​ബി​ലോ​നെ അവളുടെ ശത്രു​വാ​യി സംബോ​ധന ചെയ്യാൻ സകല ന്യായ​വു​മുണ്ട്‌. (വെളി​പ്പാ​ടു 21:2) എന്നാൽ ഒടുവിൽ മഹാ​വേശ്യ വിപത്തും അനർഥ​വും നാശവും അനുഭ​വി​ച്ചി​രി​ക്കു​ന്നു. അവളുടെ ആത്മവി​ദ്യാ നടപടി​കൾക്കും ജോത്സ്യൻമാർക്കും അവളെ രക്ഷിക്കാൻ കഴിഞ്ഞില്ല. (താരത​മ്യം ചെയ്യുക: യെശയ്യാ​വു 47:1, 11-13.) സത്യാ​രാ​ധ​നക്കു വാസ്‌ത​വ​ത്തിൽ ഒരു പ്രമു​ഖ​വി​ജയം തന്നെ!

12 മ്ലേച്ഛ​വേ​ശ്യ​യായ മഹാബാ​ബി​ലോൻ എന്നേക്കു​മാ​യി നീങ്ങി​പ്പോ​യ​തോ​ടെ, ഇപ്പോൾ കുഞ്ഞാ​ടി​ന്റെ നിർമല കന്യക​യായ മണവാ​ട്ടി​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയും! അതു​കൊണ്ട്‌ സ്വർഗീയ കൂട്ടങ്ങൾ യഹോ​വയെ സ്‌തു​തിച്ച്‌ ആനന്ദ​ത്തോ​ടെ പാടുന്നു: “നാം സന്തോ​ഷി​ച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടു​ക്കുക; കുഞ്ഞാ​ടി​ന്റെ കല്യാണം വന്നുവ​ല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കി​യി​രി​ക്കു​ന്നു. അവൾക്കു ശുദ്ധവും ശുഭ്ര​വു​മായ വിശേ​ഷ​വ​സ്‌ത്രം ധരിപ്പാൻ കൃപ ലഭിച്ചി​രി​ക്കു​ന്നു; ആ വിശേ​ഷ​വ​സ്‌ത്രം വിശു​ദ്ധൻമാ​രു​ടെ നീതി​പ്ര​വൃ​ത്തി​കൾ തന്നേ.”—വെളി​പ്പാ​ടു 19:7, 8.

13. നൂററാ​ണ്ടു​ക​ളി​ലു​ട​നീ​ളം കുഞ്ഞാ​ടി​ന്റെ വിവാ​ഹ​ത്തി​നു​ളള ഏത്‌ ഒരുക്കം നടക്കു​ക​യു​ണ്ടാ​യി?

13 നൂററാ​ണ്ടു​ക​ളി​ലു​ട​നീ​ളം യേശു ഈ സ്വർഗീയ വിവാ​ഹ​ത്തി​നാ​യി സ്‌നേ​ഹ​പൂർവം ഒരുക്കം ചെയ്യു​ക​യാ​യി​രു​ന്നു. (മത്തായി 28:20; 2 കൊരി​ന്ത്യർ 11:2) അവൻ 1,44,000 വരുന്ന ആത്മീയ ഇസ്രാ​യേ​ലി​നെ ശുദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു, “കറ, ചുളുക്കം മുതലാ​യതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്‌ക്ക​ള​ങ്ക​യു​മാ​യി തനിക്കു തന്നേ തേജ​സ്സോ​ടെ മുന്നി​റു​ത്തേ​ണ്ട​തി​ന്നു”തന്നെ. (എഫെസ്യർ 5:25-27) “ദൈവ​ത്തി​ന്റെ മേലോ​ട്ടു​ളള വിളി​യാ​കുന്ന സമ്മാനം” നേടു​ന്ന​തി​ന്റെ വീക്ഷണ​ത്തിൽ ഓരോ അഭിഷിക്ത ക്രിസ്‌ത്യാ​നി​യും പഴയ വ്യക്തി​ത്വം അതിന്റെ ആചാര​ങ്ങ​ളോ​ടു​കൂ​ടെ ഉരിഞ്ഞു കളയേ​ണ്ടി​യി​രി​ക്കു​ന്നു, പുതിയ ക്രിസ്‌തീയ വ്യക്തി​ത്വം ധരിക്കു​ക​യും “യഹോ​വ​ക്കെന്ന പോലെ മുഴു​ദേ​ഹി​യോ​ടെ” നീതി​പ്ര​വൃ​ത്തി​കൾ നിർവ​ഹി​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രി​ക്കു​ന്നു.—ഫിലി​പ്യർ 3:8, 13, 14, NW; കൊ​ലോ​സ്യർ 3:9, 10, 23, NW.

14. കുഞ്ഞാ​ടി​ന്റെ ഭാര്യ​യു​ടെ ഭാവി അംഗങ്ങളെ മലിന​പ്പെ​ടു​ത്തു​ന്ന​തി​നു സാത്താൻ എങ്ങനെ ശ്രമി​ച്ചി​രി​ക്കു​ന്നു?

14 പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു​മു​തൽ കുഞ്ഞാ​ടി​ന്റെ ഭാര്യ​യു​ടെ ഭാവി അംഗങ്ങളെ മലിന​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്ന​തി​നു സാത്താൻ മഹാബാ​ബി​ലോ​നെ തന്റെ ഉപകര​ണ​മാ​യി ഉപയോ​ഗി​ച്ചു. ഒന്നാം നൂററാ​ണ്ടി​ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും അവൻ സഭയിൽ ബാബി​ലോ​ന്യ​മ​ത​ത്തി​ന്റെ വിത്തുകൾ വിതക്കു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 15:12; 2 തിമൊ​ഥെ​യൊസ്‌ 2:18; വെളി​പ്പാ​ടു 2:6, 14, 20) വിശ്വാ​സം മറിച്ചു​ക​ള​യു​ന്ന​വരെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഈ വാക്കു​ക​ളിൽ വർണി​ക്കു​ന്നു: “ഇങ്ങനെ​യു​ള​ളവർ കളളയ​പ്പൊ​സ്‌ത​ലൻമാർ, കപട​വേ​ല​ക്കാർ, ക്രിസ്‌തു​വി​ന്റെ അപ്പൊ​സ്‌ത​ലൻമാ​രു​ടെ വേഷം ധരിക്കു​ന്ന​വ​ര​ത്രേ; അതു ആശ്ചര്യ​വു​മല്ല; സാത്താൻ താനും വെളി​ച്ച​ദൂ​തന്റെ വേഷം ധരിക്കു​ന്നു​വ​ല്ലോ.” (2 കൊരി​ന്ത്യർ 11:13, 14) തുടർന്നു​വന്ന നൂററാ​ണ്ടു​ക​ളിൽ വിശ്വാ​സ​ത്യാ​ഗി​യായ ക്രൈ​സ്‌ത​വ​ലോ​കം മഹാബാ​ബി​ലോ​ന്റെ ശേഷിച്ച ഭാഗ​ത്തെ​പ്പോ​ലെ സമ്പത്തി​ന്റെ​യും പദവി​യു​ടെ​യും വസ്‌ത്രം, “ധൂമ്ര​വർണ്ണ​വും കടുഞ്ചു​വ​പ്പും . . . പൊന്നും രത്‌ന​വും മുത്തും” അണിഞ്ഞു. (വെളി​പ്പാ​ടു 17:4) അവളുടെ വൈദി​ക​രും പാപ്പാ​മാ​രും, കോൺസ്‌റ​റൻറ​യി​നും കാറൽമാ​നും പോലു​ളള രക്തദാ​ഹി​ക​ളായ ചക്രവർത്തി​മാ​രോ​ടു കൂട്ടു​കൂ​ടി. അവൾ ഒരിക്ക​ലും “വിശു​ദ്ധൻമാ​രു​ടെ നീതി​പ്ര​വൃ​ത്തി​കൾ”കൊണ്ട്‌ അണി​ഞ്ഞൊ​രു​ങ്ങി​യി​രു​ന്നില്ല. ഒരു വ്യാജ​മ​ണ​വാ​ട്ടി എന്നനി​ല​യിൽ അവൾ സത്യത്തിൽ സാത്താന്യ വഞ്ചനയു​ടെ ഒരു വിദഗ്‌ധ​രൂ​പ​മാ​യി​രു​ന്നു. ഒടുവിൽ അവൾ എന്നേക്കു​മാ​യി പൊയ്‌പോ​യി​രി​ക്കു​ന്നു!

കുഞ്ഞാ​ടി​ന്റെ ഭാര്യ തന്നേത്തന്നെ ഒരുക്കി​യി​രി​ക്കു​ന്നു

15. മുദ്ര​യി​ടൽ എങ്ങനെ നടക്കുന്നു, ഒരു അഭിഷിക്ത ക്രിസ്‌ത്യാ​നി​യിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?

15 അങ്ങനെ, ഇപ്പോൾ ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു​ശേഷം മണവാ​ട്ടി​വർഗ​ത്തി​ലെ മുഴു 1,44,000-വും തങ്ങളെ​ത്തന്നെ ഒരുക്കി​യി​രി​ക്കു​ന്നു. എന്നാൽ ‘കുഞ്ഞാ​ടി​ന്റെ കാന്ത തന്നെത്താൻ ഒരുക്കി​യി​രി​ക്കു​ന്നു’ എന്ന്‌ ഏതു ഘട്ടത്തിൽ പറയാൻ കഴിയും? പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു മുതൽ ക്രമാ​നു​ഗ​ത​മാ​യി, വിശ്വ​സി​ക്കുന്ന അഭിഷി​ക്തരെ ‘വീണ്ടെ​ടു​പ്പു​നാ​ളി​ന്റെ’ വീക്ഷണ​ത്തിൽ “വാഗ്‌ദ​ത്ത​ത്തിൻ പരിശു​ദ്ധാ​ത്മാ​വി​നാൽ മുദ്ര​യി​ട്ടി​രി​ക്കു​ന്നു.” അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പ്രകട​മാ​ക്കു​ന്ന​പ്ര​കാ​രം ദൈവം “നമ്മു​ടെ​മേൽ തന്റെ മുദ്ര പതിപ്പി​ക്കു​ക​യും നമ്മുടെ ഹൃദയ​ങ്ങ​ളിൽ, വരുവാ​നി​രി​ക്കു​ന്ന​തി​ന്റെ അച്ചാര​മായ പരിശു​ദ്ധാ​ത്മാ​വി​നെ നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” (എഫെസ്യർ 1:13; 4:30; 2 കൊരി​ന്ത്യർ 1:22, NW) ഓരോ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​യും ‘വിളി​ക്ക​പ്പെ​ട്ട​വ​നും തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നും’ ആണ്‌, അയാൾ തന്നെത്തന്നെ “വിശ്വസ്‌ത”നെന്നു തെളി​യി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 17:14.

16. (എ) അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ മുദ്ര​യി​ടൽ പൂർത്തി​യാ​യ​തെ​പ്പോൾ, നാം എങ്ങനെ അറിയു​ന്നു? (ബി) കുഞ്ഞാ​ടി​ന്റെ ഭാര്യ എപ്പോൾ തന്നെത്തന്നെ പൂർണ​മാ​യി ‘ഒരുക്കി​യി​രി​ക്കും’?

16 പതിറ​റാ​ണ്ടു​ക​ളി​ലെ പരി​ശോ​ധ​ന​ക്കു​ശേഷം പൗലോ​സി​നു​തന്നെ ഇപ്രകാ​രം പ്രഖ്യാ​പി​ക്കാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു. ഇനി നീതി​യു​ടെ കിരീടം എനിക്കാ​യി വെച്ചി​രി​ക്കു​ന്നു; അതു നീതി​യു​ളള ന്യായാ​ധി​പ​തി​യായ കർത്താവു ആ ദിവസ​ത്തിൽ എനിക്കു നല്‌കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യ​ക്ഷ​ത​യിൽ പ്രിയം​വെച്ച ഏവർക്കും​കൂ​ടെ.” (2 തിമൊ​ഥെ​യൊസ്‌ 4:7, 8) അപ്പോ​സ്‌തലൻ അപ്പോ​ഴും ജഡശരീ​ര​ത്തി​ലാ​യി​രി​ക്കെ, രക്തസാ​ക്ഷി​മ​രണം വരിക്കാ​നി​രു​ന്നെ​ങ്കി​ലും അവന്റെ മുദ്ര​യി​ടൽ പൂർത്തി​യാ​യി​രു​ന്ന​താ​യി കാണുന്നു. അതു​പോ​ലെ​തന്നെ, 1,44,000-ത്തിൽ ഭൂമി​യിൽ ശേഷി​ക്കുന്ന എല്ലാവ​രും യഹോ​വ​ക്കു​ള​ള​വ​രെന്ന നിലയിൽ വ്യക്തി​പ​ര​മാ​യി മുദ്ര​യി​ട​പ്പെ​ട്ടി​രി​ക്കുന്ന സമയം വരണം. (2 തിമൊ​ഥെ​യൊസ്‌ 2:19) ഇതു കുഞ്ഞാ​ടി​ന്റെ ഭാര്യ തന്നെത്തന്നെ പൂർണ​മാ​യി ഒരുക്കി​യി​രി​ക്കു​ന്നത്‌ അപ്പോ​ഴാ​യി​രി​ക്കും—1,44,000-ത്തിൽ ബഹുഭൂ​രി​പ​ക്ഷ​ത്തി​നും അവരുടെ സ്വർഗീ​യ​പ്ര​തി​ഫലം ലഭിച്ചു​ക​ഴി​യു​ക​യും ഭൂമി​യിൽ ശേഷി​ക്കു​ന്നവർ വിശ്വ​സ്‌ത​രെ​ന്ന​നി​ല​യിൽ ഒടുവിൽ അംഗീ​ക​രി​ക്ക​പ്പെട്ടു മുദ്ര​യി​ട​പ്പെ​ട്ടും കഴിയു​മ്പോൾ.

17. കുഞ്ഞാ​ടി​ന്റെ വിവാഹം എപ്പോൾ നടക്കാ​വു​ന്ന​താണ്‌?

17 യഹോ​വ​യു​ടെ സമയപ്പ​ട്ടി​ക​യി​ലെ ഈ ഘട്ടത്തിൽ, 1,44,000-ത്തിന്റെ മുദ്ര​യി​ടൽ പൂർത്തി​യാ​കു​മ്പോൾ ദൂതൻമാർ മഹോ​പ​ദ്ര​വ​ത്തി​ന്റെ നാലു കാററു​കൾ അഴിച്ചു​വി​ടു​ന്നു. (വെളി​പ്പാ​ടു 7:1-3) ആദ്യം വേശ്യാ​തു​ല്യ മഹാബാ​ബി​ലോ​ന്റെ​മേൽ ന്യായ​വി​ധി നടപ്പാ​ക്ക​പ്പെ​ടു​ന്നു. ജയശാ​ലി​യായ ക്രിസ്‌തു അടുത്ത​താ​യി ഭൂമി​യിൽ സാത്താന്റെ സ്ഥാപന​ത്തി​ന്റെ ശേഷിച്ച ഭാഗത്തെ നശിപ്പി​ക്കു​ന്ന​തി​നു പെട്ടെ​ന്നു​തന്നെ അർമ​ഗെ​ദോ​നി​ലേക്കു നീങ്ങുന്നു, ഒടുവിൽ സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും അഗാധ​ത്തി​ല​ട​യ്‌ക്കു​ന്ന​തി​നും നടപടി​യെ​ടു​ക്കു​ന്നു. (വെളി​പ്പാ​ടു 19:11–20:3) ഭൂമി​യിൽ അതിജീ​വി​ക്കുന്ന അഭിഷി​ക്തർ മണവാ​ട്ടി​വർഗ​ത്തി​ലെ തങ്ങളുടെ സഹയം​ഗ​ങ്ങ​ളോ​ടു ചേരാൻ പെട്ടെ​ന്നു​തന്നെ തങ്ങളുടെ സ്വർഗീയ പ്രതി​ഫ​ല​ത്തി​ലേക്കു പ്രവേ​ശി​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല. അപ്പോൾ സാർവ​ത്രിക സമാധാ​ന​ത്തി​ന്റെ ഒരു ചുററു​പാ​ടിൽ കുഞ്ഞാ​ടി​ന്റെ വിവാഹം നടക്കാൻ കഴിയും!

18. കുഞ്ഞാ​ടി​ന്റെ വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട സംഭവ​ങ്ങ​ളു​ടെ ക്രമം 45-ാം സങ്കീർത്തനം സ്ഥിരീ​ക​രി​ക്കു​ന്ന​തെ​ങ്ങനെ?

18 നാൽപ്പ​ത്തി​യ​ഞ്ചാം സങ്കീർത്ത​ന​ത്തിൽ നൽകി​യി​രി​ക്കുന്ന സംഭവ​ങ്ങ​ളു​ടെ പ്രവാ​ച​ക​വർണന ആ ക്രമത്തെ സ്ഥിരീ​ക​രി​ക്കു​ന്നു. സിംഹാ​സ​ന​സ്ഥ​നായ രാജാവ്‌ ആദ്യം തന്റെ ശത്രു​ക്കളെ ജയിച്ച​ട​ക്കു​ന്ന​തി​നു മുന്നേ​റു​ന്നു. (വാക്യങ്ങൾ 1-7) അടുത്ത​താ​യി വിവാഹം നടക്കുന്നു, സ്വർഗീയ മണവാ​ട്ടിക്ക്‌ അവളുടെ കന്യകാ തോഴി​മാ​രായ മഹാപു​രു​ഷാ​രം ഭൂമി​യിൽ ശുശ്രൂഷ ചെയ്യുന്നു. (വാക്യങ്ങൾ 8-15) അടുത്ത​താ​യി ‘സർവ്വഭൂ​മി​യി​ലെ​യും പ്രഭു​ക്കൻമാ​രു​ടെ’ മേൽനോ​ട്ട​ത്തിൻകീ​ഴിൽ പുനരു​ത്ഥാ​നം പ്രാപിച്ച മനുഷ്യ​വർഗം പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​മ്പോൾ വിവാഹം ഫലപൂർണ​മാ​യി​ത്തീ​രു​ന്നു. (വാക്യങ്ങൾ 16, 17) കുഞ്ഞാ​ടി​ന്റെ വിവാ​ഹ​ത്തെ​ത്തു​ടർന്ന്‌ എന്തു മഹത്തായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ന്നു!

ക്ഷണിക്ക​പ്പെ​ട്ടവർ സന്തുഷ്ട​രാ​കു​ന്നു

19. വെളി​പാ​ടി​ലെ ഏഴു സന്തുഷ്ടി​ക​ളിൽ നാലാ​മ​ത്തേത്‌ ഏതാണ്‌, ഈ പ്രത്യേക സന്തുഷ്ടി​യിൽ ആർ പങ്കെടു​ക്കു​ന്നു?

19 യോഹ​ന്നാൻ ഇപ്പോൾ വെളി​പാ​ടി​ലെ ഏഴു സന്തുഷ്ടി​ക​ളിൽ നാലാ​മ​ത്തേതു രേഖ​പ്പെ​ടു​ത്തു​ന്നു: “പിന്നെ അവൻ [ഈ കാര്യങ്ങൾ യോഹ​ന്നാ​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു​കൊണ്ടി​രുന്ന ദൂതൻ] എന്നോടു: കുഞ്ഞാ​ടി​ന്റെ കല്യാ​ണ​സ​ദ്യെ​ക്കു ക്ഷണിക്ക​പ്പെ​ട്ടവർ ഭാഗ്യ​വാൻമാർ [സന്തുഷ്ടർ, NW] എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവ​ത്തി​ന്റെ സത്യവ​ചനം എന്നും എന്നോടു പറഞ്ഞു.” (വെളി​പ്പാ​ടു 19:9) d “കുഞ്ഞാ​ടി​ന്റെ കല്യാ​ണ​സ​ദ്യെ​ക്കു” ക്ഷണിക്ക​പ്പെ​ട്ടവർ മണവാ​ട്ടി​വർഗ​ത്തി​ലെ അംഗങ്ങ​ളാ​കു​ന്നു. (താരത​മ്യം ചെയ്യുക: മത്തായി 22:1-14.) അഭിഷിക്ത മണവാ​ട്ടി​സം​ഘ​ത്തി​ലെ എല്ലാവ​രും ഈ ക്ഷണം ലഭിച്ച​തി​ലെ സന്തുഷ്ടി പങ്കിടു​ന്നു. ക്ഷണിക്ക​പ്പെ​ട്ട​വ​രിൽ മിക്കവ​രും വിവാഹ അത്താഴ​ത്തി​ന്റെ സ്ഥലമായ സ്വർഗ​ത്തി​ലേക്കു പോയി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഇപ്പോൾ ഭൂമി​യി​ലു​ള​ള​വ​രും സന്തുഷ്ട​രാണ്‌, കാരണം അവർക്കും ക്ഷണമുണ്ട്‌. വിവാഹ അത്താഴ​ത്തി​ലെ അവരുടെ സ്ഥാനം ഉറപ്പാണ്‌. (യോഹ​ന്നാൻ 14:1-3; 1 പത്രൊസ്‌ 1:3-9) അവർ സ്വർഗ​ത്തി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​മ്പോൾ, അപ്പോൾ മുഴു ഏകീകൃ​ത​മ​ണ​വാ​ട്ടി​യും അങ്ങേയ​ററം സന്തുഷ്ട​മായ ആ വിവാ​ഹ​ത്തിൽ കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പങ്കെടു​ത്തു തുടങ്ങും.

20. (എ) “ഇതു ദൈവ​ത്തി​ന്റെ സത്യവ​ചനം” ആകുന്നു എന്ന വാക്കു​ക​ളു​ടെ വിവക്ഷ എന്താണ്‌? (ബി) ദൂതന്റെ വാക്കു​ക​ളാൽ യോഹ​ന്നാൻ ബാധി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ, ദൂതന്റെ പ്രതി​ക​രണം എന്തായി​രു​ന്നു?

20 “ഇതു ദൈവ​ത്തി​ന്റെ സത്യവ​ചനം” എന്നു ദൂതൻ കൂട്ടി​ച്ചേർക്കു​ന്നു. ‘സത്യം’ എന്ന ഈ വാക്ക്‌ അലെതി​നോസ്‌ എന്ന ഗ്രീക്കു വാക്കിന്റെ വിവർത്ത​ന​മാണ്‌, “യഥാർഥ​മാ​യത്‌” അല്ലെങ്കിൽ “ആശ്രയ​യോ​ഗ്യ​മാ​യത്‌” എന്ന്‌ അർഥമാ​ക്കു​ക​യും ചെയ്യുന്നു. ഈ വചനങ്ങൾ യഥാർഥ​ത്തിൽ യഹോ​വ​യിൽനി​ന്നു​ള​ള​താ​യ​തു​കൊണ്ട്‌ അവ വിശ്വാ​സ​യോ​ഗ്യ​വും ആശ്രയ​യോ​ഗ്യ​വും ആണ്‌. (താരത​മ്യം ചെയ്യുക: 1 യോഹ​ന്നാൻ 4:1-3; വെളി​പ്പാ​ടു 21:5; 22:6.) ആ വിവാ​ഹ​സ​ദ്യ​ക്കു ക്ഷണിക്ക​പ്പെട്ട ഒരുവ​നെ​ന്ന​നി​ല​യിൽ ഇതു കേൾക്കു​ക​യും മണവാ​ട്ടി​വർഗ​ത്തി​നു​മു​മ്പിൽ സ്ഥിതി​ചെ​യ്യുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ക​യും ചെയ്യു​മ്പോൾ യോഹ​ന്നാൻ സന്തോ​ഷ​ത്താൽ നിറഞ്ഞി​രി​ക്കണം. ദൂതൻ അവനു ബുദ്ധ്യു​പ​ദേശം നൽകേ​ണ്ടി​വ​ര​ത്ത​ക്ക​വണ്ണം അവൻ ആ വസ്‌തു​ത​യാൽ വളരെ ആഴമായി ബാധി​ക്ക​പ്പെട്ടു, യോഹ​ന്നാൻ വിവരി​ക്കു​ന്ന​തു​പോ​ലെ: “ഞാൻ അവനെ നമസ്‌ക​രി​ക്കേ​ണ്ട​തി​ന്നു അവന്റെ കാല്‌ക്കൽ വീണു; അപ്പോൾ അവൻ എന്നോടു: അതരുതു: ഞാൻ നിനക്കും യേശു​വി​ന്റെ സാക്ഷ്യം ഉളള നിന്റെ സഹോ​ദ​രൻമാർക്കും സഹഭൃ​ത്യ​ന​ത്രേ; ദൈവത്തെ നമസ്‌ക​രിക്ക.”—വെളി​പ്പാ​ടു 19:10എ.

21. (എ) ദൂതൻമാ​രെ​ക്കു​റി​ച്ചു വെളി​പാട്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (ബി) ദൂതൻമാ​രോ​ടു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു മനോ​ഭാ​വം ഉണ്ടായി​രി​ക്കണം?

21 വെളി​പാ​ടി​ലു​ട​നീ​ളം ദൂതൻമാ​രു​ടെ വിശ്വ​സ്‌ത​ത​ക്കും ഉത്സാഹ​ത്തി​നും പ്രശം​സാർഹ​മായ സാക്ഷ്യം നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യത്തി​ന്റെ സരണി​യിൽ ഉൾപ്പെ​ടു​ന്നു. (വെളി​പ്പാ​ടു 1:1) സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലും ആലങ്കാ​രിക ബാധകൾ ഒഴിക്കു​ന്ന​തി​ലും അവർ മനുഷ്യ​രോ​ടൊ​ത്തു വേല ചെയ്യുന്നു. (വെളി​പ്പാ​ടു 14:6, 7; 16:1) അവർ സാത്താ​നെ​യും അവന്റെ ദൂതൻമാ​രെ​യും സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്കു​ന്ന​തിന്‌ യേശു​വി​നോ​ടൊ​ത്തു​നി​ന്നു പോരാ​ടി, അവർ അവനോ​ടൊ​ത്തു വീണ്ടും അർമ​ഗെ​ദോ​നിൽ പോരാ​ടു​ക​യും ചെയ്യും. (വെളി​പ്പാ​ടു 12:7; 19:11-14) വാസ്‌ത​വ​ത്തിൽ അവർക്ക്‌ യഹോ​വ​യാം വ്യക്തി​യു​ടെ മുമ്പാകെ പ്രവേ​ശ​ന​വു​മുണ്ട്‌. (മത്തായി 18:10; വെളി​പ്പാ​ടു 15:6) എന്നിരു​ന്നാ​ലും അവർ ദൈവ​ത്തി​ന്റെ വിനീ​ത​രായ അടിമ​ക​ളെ​ക്കാൾ കൂടി​യ​വരല്ല. ശുദ്ധാ​രാ​ധ​ന​യിൽ ദൂതൻമാ​രു​ടെ ആരാധ​ന​ക്കോ ഏതെങ്കി​ലും “വിശുദ്ധ”നിലൂ​ടെ​യോ ദൂതനി​ലൂ​ടെ​യോ ദൈവ​ത്തി​ലേക്ക്‌ ആരാധന തിരി​ച്ചു​വി​ടുന്ന ആപേക്ഷിക ആരാധ​ന​ക്കു​പോ​ലു​മോ ഇടമില്ല. (കൊ​ലൊ​സ്സ്യർ 2:18) ക്രിസ്‌ത്യാ​നി​കൾ യഹോ​വയെ മാത്രം ആരാധി​ക്കു​ന്നു, യേശു​വി​ന്റെ നാമത്തിൽ അവനോ​ടു തങ്ങളുടെ അപേക്ഷകൾ അർപ്പി​ച്ചു​കൊ​ണ്ടു​തന്നെ.—യോഹ​ന്നാൻ 14:12, 13.

പ്രവച​ന​ത്തിൽ യേശു​വി​ന്റെ പങ്ക്‌

22. ദൂതൻ യോഹ​ന്നാ​നോട്‌ എന്തു പറയുന്നു, ആ വാക്കു​ക​ളു​ടെ അർഥ​മെന്ത്‌?

22 ദൂതൻ അടുത്ത​താ​യി പറയുന്നു: “എന്തെന്നാൽ യേശു​വി​നു സാക്ഷ്യം വഹിക്ക​ലാ​ണു പ്രവചി​ക്ക​ലി​നു നിശ്വ​സ്‌തത നൽകു​ന്നത്‌.” (വെളി​പാട്‌ 19:10ബി, NW) അതെങ്ങനെ? സകല നിശ്വസ്‌ത പ്രവച​ന​ത്തി​നും ഉത്തേജനം ലഭിക്കു​ന്നത്‌ യേശു​വും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളിൽ അവൻ വഹിക്കുന്ന പങ്കും നിമി​ത്ത​മാ​ണെന്ന്‌ ഇതർഥ​മാ​ക്കു​ന്നു. ബൈബി​ളി​ലെ ആദ്യ​പ്ര​വ​ചനം ഒരു സന്തതി​യു​ടെ വരവു വാഗ്‌ദത്തം ചെയ്‌തു. (ഉല്‌പത്തി 3:15) യേശു ആ സന്തതി​യാ​യി​ത്തീർന്നു. തുടർന്നു​ണ്ടായ വെളി​പാ​ടു​കൾ ഈ അടിസ്ഥാന വാഗ്‌ദ​ത്ത​ത്തിൻമേൽ പ്രവാചക സത്യത്തി​ന്റെ ഒരു മഹാസൗ​ധം പണിതു. അപ്പോ​സ്‌ത​ല​നായ പത്രോസ്‌ വിശ്വാ​സം പ്രകട​മാ​ക്കിയ വിജാ​തീ​യ​നായ കൊർന്നേ​ല്യോ​സി​നോട്‌ ഇപ്രകാ​രം പറഞ്ഞു: “[യേശു​വി​നെ​ക്കു​റിച്ച്‌] സകല പ്രവാ​ച​കൻമാ​രും സാക്ഷ്യം പറയുന്നു.” (പ്രവൃ​ത്തി​കൾ 10:43) ഏതാണ്ട്‌ 20 വർഷങ്ങൾക്കു​ശേഷം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞു: “ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ എത്ര ഉണ്ടെങ്കി​ലും അവനിൽ ഉവ്വു എന്നത്രേ.” (2 കൊരി​ന്ത്യർ 1:20) മറെറാ​രു 43 വർഷങ്ങൾക്കു​ശേഷം യോഹ​ന്നാൻതന്നെ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു: “സത്യം യേശു​ക്രി​സ്‌തു മുഖാ​ന്തരം വന്നു.”—യോഹ​ന്നാൻ 1:17.

23. യേശു​വി​ന്റെ ഉയർന്ന സ്ഥാനവും അധികാ​ര​വും നാം യഹോ​വക്കു നൽകുന്ന ആരാധന കുറച്ചു​ക​ള​യു​ന്നി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

23 ഇത്‌ ഏതെങ്കി​ലും വിധത്തിൽ നാം യഹോ​വക്കു നൽകുന്ന ആരാധ​നയെ കുറച്ചു​ക​ള​യു​ന്നു​വോ? ഇല്ല. ദൂതന്റെ താക്കീതു നൽകി​ക്കൊ​ണ്ടു​ളള ഉപദേശം ഓർക്കുക: “ദൈവത്തെ നമസ്‌ക​രിക്ക.” യഹോ​വക്ക്‌ എതിരാ​യി നില​കൊ​ള​ളാൻ യേശു ഒരിക്ക​ലും ശ്രമി​ക്കു​ന്നില്ല. (ഫിലി​പ്പി​യർ 2:6) ‘[യേശു​വി​നെ] വണങ്ങാൻ’ ദൂതൻമാ​രോ​ടു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു എന്നുള​ള​തും ‘യേശു​വി​ന്റെ നാമത്തി​ങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങ’ത്തക്കവണ്ണം അവന്റെ ഉയർന്ന സ്ഥാനത്തെ സകല സൃഷ്ടി​യും അംഗീ​ക​രി​ക്ക​ണ​മെ​ന്നു​ള​ള​തും സത്യം​തന്നെ. എന്നാൽ ഇതു ‘പിതാ​വായ ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നും’ അവന്റെ കൽപ്പന​പ്ര​കാ​ര​വും ആണെന്നു​ള​ളതു കുറി​ക്കൊ​ള​ളുക. (എബ്രായർ 1:6, NW; ഫിലി​പ്പി​യർ 2:9-11) യേശു​വിന്‌ ഉയർന്ന അധികാ​രം യഹോവ നൽകി, ആ അധികാ​രം അംഗീ​ക​രി​ച്ചു​കൊ​ണ്ടു​തന്നെ നാം ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​ന്നു. നാം യേശു​വി​ന്റെ ഭരണത്തി​നു കീഴ്‌പെ​ടാൻ വിസമ്മ​തി​ക്കു​ന്നു​വെ​ങ്കിൽ അത്‌ യഹോ​വ​യാം ദൈവ​ത്തെ​തന്നെ നിരസി​ക്കു​ന്ന​തി​നു സമമാണ്‌.—സങ്കീർത്തനം 2:11, 12.

24. വിസ്‌മ​യ​ക​ര​മായ ഏതു രണ്ടു സംഭവങ്ങൾ നാം വിചി​ന്തനം ചെയ്യുന്നു, നാം അതു​കൊണ്ട്‌ ഏതു വാക്കുകൾ ഉച്ചരി​ക്കണം?

24 അതു​കൊണ്ട്‌ 146 മുതൽ 150 വരെയു​ളള സങ്കീർത്ത​ന​ങ്ങ​ളി​ലെ പ്രാരം​ഭ​വാ​ക്കു​കൾ നമുക്ക്‌ ഐകമ​ത്യ​ത്തോ​ടെ ഉച്ചരി​ക്കാം: “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്‌തു​തി​പ്പിൻ!” [NW] വ്യാജ​മ​ത​ത്തി​ന്റെ ബാബി​ലോ​ന്യ ലോക​സാ​മ്രാ​ജ്യ​ത്തിൻമേ​ലു​ളള യഹോ​വ​യു​ടെ വിജയ​ത്തി​ന്റെ പ്രതീ​ക്ഷ​യിൽ ഹല്ലെലൂ​യ്യാ പല്ലവി മുഴങ്ങട്ടെ! കുഞ്ഞാ​ടി​ന്റെ വിവാഹം അടുത്തു​വ​രവേ സന്തോഷം പെരു​കട്ടെ!

[അടിക്കു​റി​പ്പു​കൾ]

a ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

b ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

c ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

d ഇവകൂടെ കാണുക: വെളി​പ്പാ​ടു 1:3; 14:13; 16:15.

[അധ്യയന ചോദ്യ​ങ്ങൾ]

[273-ാം പേജിലെ ചതുരം]

“സോ​ദോ​മി​നും ഗൊ​മോ​റ​ക്കു​മു​ളള ലേഖനം”

ഈ സവിശേഷ തലക്കെ​ട്ടിൻകീ​ഴിൽ, 1987 നവംബർ 12-ലെ ലണ്ടൻ ഡെയ്‌ലി ടെല​ഗ്രാഫ്‌ ആംഗ്ലേ​യ​സ​ഭ​യു​ടെ പൊതു സിനഡിൻമു​മ്പാ​കെ അവതരി​പ്പിച്ച ഒരു പ്രമേ​യ​ത്തെ​ക്കു​റി​ച്ചു റിപ്പോർട്ടു ചെയ്‌തു. ഇതു സഭയിൽനി​ന്നു സ്വവർഗ​ര​തി​ക്കാ​രായ “ക്രിസ്‌ത്യാ​നി​കളെ” പുറത്താ​ക്കു​ന്ന​തിന്‌ ആവശ്യ​പ്പെട്ടു. കോള​മെ​ഴു​ത്തു​കാ​ര​നായ ഗോഡ്‌ഫ്രെ ബാർക്കർ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “കാൻറർബറി ആർച്ച്‌ ബിഷപ്പ്‌ വിഷാ​ദ​ത്തോ​ടെ ഇന്നലെ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: ‘വിശുദ്ധ പൗലോസ്‌ ആംഗ്ലേ​യ​സ​ഭ​യ്‌ക്ക്‌ ഒരു ലേഖനം എഴുതു​ന്നെ​ങ്കിൽ അത്‌ ഏതു തരത്തി​ലു​ളള ഒരു ലേഖന​മാ​യി​രി​ക്കു​മെന്നു നമുക്ക്‌ ഉചിത​മാ​യി ചോദി​ക്കാ​വു​ന്ന​താണ്‌.’” ശ്രീ. ബാർക്കർതന്നെ അഭി​പ്രാ​യം പറഞ്ഞു: “സോ​ദോ​മി​നും ഗൊ​മോ​റ​ക്കു​മു​ളള ഒരു ലേഖനം എന്നതാണ്‌ ഉത്തരം,” അയാൾ കൂട്ടി​ച്ചേർത്തു: “അത്‌ റോമർ 1-ാം അധ്യായം പോലെ വായി​ക്ക​പ്പെ​ടു​മാ​യി​രി​ക്കും എന്ന്‌ ഡോ. റൺസി [ആർച്ച്‌ ബിഷപ്പ്‌] ഭാവന​യിൽ കണ്ടു.”

ലേഖകൻ റോമർ 1:26-32-ലെ പൗലോ​സി​ന്റെ വാക്കുകൾ ഉദ്ധരിച്ചു: “അതു​കൊ​ണ്ടു ദൈവം അവരെ അവമാ​ന​രാ​ഗ​ങ്ങ​ളിൽ ഏല്‌പി​ച്ചു . . . ആണോടു ആൺ അവലക്ഷ​ണ​മാ​യതു പ്രവർത്തി​ച്ചു . . . ഈ വക പ്രവൃ​ത്തി​ക്കു​ന്നവർ മരണ​യോ​ഗ്യർ എന്നുളള ദൈവ​ന്യാ​യം അവർ അറിഞ്ഞി​ട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തി​ക്കു​ന്ന​വ​രിൽ പ്രസാ​ദി​ക്ക​യും​കൂ​ടെ ചെയ്യുന്നു.” അയാൾ ഇപ്രകാ​രം ഉപസം​ഹ​രി​ച്ചു: “വിശുദ്ധ പൗലോസ്‌ പളളി​യം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു മാത്ര​മാണ്‌ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടത്‌. ഡോ. റൺസി​യു​ടെ പ്രശ്‌നം പ്രസം​ഗ​വേ​ദി​യി​ലെ മനുഷ്യർ ആണ്‌.”

ആർച്ച്‌ ബിഷപ്പിന്‌ അത്തരം ഒരു പ്രശ്‌ന​മു​ള​ള​തെ​ന്തു​കൊണ്ട്‌? ലണ്ടൻ ഡെയ്‌ലി മെയിൽ 1987 ഒക്‌ടോ​ബർ 22-ലെ വലിയ തലക്കെ​ട്ടു​ക​ളിൽ ഇപ്രകാ​രം പ്രഖ്യാ​പി​ച്ചി​രു​ന്നു: “‘മൂന്നി​ലൊ​രു വികാരി സ്വവർഗ​ഭോ​ഗി’ . . . സ്വവർഗ​ഭോ​ഗി​കളെ പുറത്താ​ക്കാ​നു​ളള പ്രസ്ഥാനം ‘ആംഗ്ലേയ സഭയെ അടച്ചു പൂട്ടി​ക്കും.’” സ്വവർഗ​ഭോഗ ക്രിസ്‌തീയ പ്രസ്ഥാ​ന​ത്തി​ന്റെ ജനറൽ സെക്ര​ട്ട​റി​യായ “റവറണ്ട്‌” ഇപ്രകാ​രം പറയു​ന്ന​താ​യി റിപ്പോർട്ടു​കൾ ഉദ്ധരിച്ചു: “ഈ പ്രമേയം അംഗീ​ക​രി​ക്ക​പ്പെ​ട്ടാൽ അതു സഭയെ തകർക്കും, കാൻറർബറി ആർച്ച്‌ ബിഷപ്പിന്‌ അതറി​യാം. പൊതു​വേ പറഞ്ഞാൽ ആംഗ്ലേ​യ​സ​ഭ​യി​ലെ വൈദി​ക​രിൽ 30 ശതമാ​ന​ത്തി​നും 40 ശതമാ​ന​ത്തി​നും ഇടക്ക്‌ സ്വവർഭോ​ഗി​ക​ളാ​ണെന്നു ഞങ്ങൾ കരുതു​ന്നു. സഭാശു​ശ്രൂഷ നടത്തുന്ന അങ്ങേയ​ററം കർമനി​ര​ത​രായ വ്യക്തികൾ അവരാ​ണു​താ​നും.” പളളി​യിൽ പോക്കു​കാ​രു​ടെ എണ്ണം കുറയു​ന്നതു ഭാഗി​ക​മാ​യി, വർധി​ച്ചു​വ​രുന്ന സ്വവർഗ​ര​തി​ശു​ശ്രൂ​ഷ​യോ​ടു​ളള വെറു​പ്പി​ന്റെ ഒരു പ്രതി​ഫ​ല​ന​മാ​ണെ​ന്നു​ള​ള​തി​നു സംശയ​മില്ല.

സഭാസി​നഡ്‌ എന്തു തീരു​മാ​നി​ച്ചു? 388 അംഗങ്ങ​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും (വൈദി​ക​രു​ടെ 95 ശതമാനം) വെളളം​ചേർത്ത പ്രമേ​യത്തെ അനുകൂ​ലി​ച്ചു വോട്ടു​ചെ​യ്‌തു. ഇതി​നെ​ക്കു​റിച്ച്‌ 1987 നവംബർ 14-ലെ ദി ഇക്കോ​ണ​മി​സ്‌ററ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ആംഗ്ലേ​യസഭ സ്വവർഗ​ര​തി​ക്രി​യ​കൾക്ക്‌ എതിരാണ്‌, എന്നാൽ വളരെ​യ​ധി​കം എതിര​ല്ല​താ​നും. സഭയുടെ പാർല​മെൻറായ ജനറൽ സിനഡ്‌ സ്വവർഗ​ര​തി​ക്കാ​രായ വൈദി​കരെ മനസ്സിൽവെ​ച്ചു​കൊണ്ട്‌, സ്വവർഗ​ര​തി​ക്രി​യകൾ ദുർവൃ​ത്തി​യോ വ്യഭി​ചാ​ര​മോ പോലെ ഒരു പാപമല്ല എന്ന്‌ ഈ ആഴ്‌ച തീരു​മാ​ന​മെ​ടു​ത്തു: ‘ലൈം​ഗിക സംഭോ​ഗം സ്ഥിരമായ ഒരു വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു​മാ​ത്ര​മു​ളള പ്രതി​ജ്ഞാ​ബ​ദ്ധ​മായ ഒരു പ്രവൃ​ത്തി​യാ​ണെ​ന്നു​ളള ആദർശ​ത്തിൽനിന്ന്‌ ഒരു വീഴ്‌ച’ മാത്ര​മാ​ണത്‌.” കാൻറർബറി ആർച്ച്‌ ബിഷപ്പി​ന്റെ നിലപാ​ടും റോമർ 1:26, 27-ലെ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വ്യക്തമായ പ്രസ്‌താ​വ​ന​യും വിപരീ​ത​താ​ര​ത​മ്യം ചെയ്‌തു​കൊണ്ട്‌ ദി ഇക്കോ​ണ​മി​സ്‌ററ്‌ പൗലോ​സി​ന്റെ വാക്കു​ക​ളു​ടെ ഒരു ഉദ്ധരണി “വി. പൗലോ​സിന്‌ താൻ വിചാ​രി​ച്ചത്‌ അറിയാ​മാ​യി​രു​ന്നു” എന്ന വിവരണ വാചക​ത്തി​ന്റെ മുകളിൽ പ്രദർശി​പ്പി​ച്ചു.

യേശു​ക്രി​സ്‌തു​വി​നും അവൻ വിചാ​രി​ച്ചത്‌ അറിയാ​മാ​യി​രു​ന്നു വ്യക്തമായ വാക്കു​ക​ളിൽ അതു പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു. തന്റെ ദൂതു തിരസ്‌ക​രിച്ച മതഭക്ത​രെ​ക്കാൾ “ന്യായ​വി​ധി​ദി​വ​സ​ത്തിൽ സോ​ദോ​മ്യ​രു​ടെ ദേശത്തി​നു സഹിക്കാ​വ​താ​കും” എന്ന്‌ അവൻ പറഞ്ഞു. (മത്തായി 11:23, 24) ദൈവ​പു​ത്ര​നെ​യും അവന്റെ ഉപദേ​ശ​ത്തെ​യും തളളി​ക്കളഞ്ഞ ആ മതനേ​താ​ക്കൾ സോ​ദോ​മ്യ​രെ​ക്കാൾ കൂടുതൽ നിന്ദ്യ​രാ​ണെന്നു പ്രകട​മാ​ക്കാൻ യേശു ഇവിടെ അത്യുക്തി ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ആ സോ​ദോ​മ്യർ നിത്യ​നാ​ശത്തെ അർഥമാ​ക്കുന്ന “നിത്യാ​ഗ്നി​യു​ടെ ശിക്ഷാ​വി​ധി”ക്കു വിധേ​യ​രാ​യി​യെന്ന്‌ യൂദാ 7 പ്രസ്‌താ​വി​ക്കു​ന്നു. (മത്തായി 25:41, 46) അന്ധരാ​ക്ക​പ്പെട്ട തങ്ങളുടെ ആടുകളെ ദൈവ​രാ​ജ്യ​ത്തി​ന്റെ ഉയർന്ന ധാർമിക പ്രമാ​ണ​ങ്ങ​ളിൽനിന്ന്‌ ഈ ലോക​ത്തി​ന്റെ അനുവാ​ദാ​ത്മ​ക​മായ മ്ലേച്ഛവ​ഴി​ക​ളി​ലേക്ക്‌ അന്ധമായി നയിക്കുന്ന നാമധേയ ക്രിസ്‌തീയ നായകൻമാ​രു​ടെ ന്യായ​വി​ധി എത്ര കഠിന​മാ​യി​രി​ക്കും! (മത്തായി 15:14) മഹാബാ​ബി​ലോ​നാ​കുന്ന വ്യാജ​മ​തത്തെ സംബന്ധിച്ച്‌ സ്വർഗ​ത്തിൽനി​ന്നു​ളള ശബ്ദം അടിയ​ന്തി​ര​മാ​യി ഇങ്ങനെ വിളിച്ചു പറയുന്നു: “എന്റെ ജനമാ​യു​ളേ​ളാ​രേ, അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​ക​ളാ​കാ​തെ​യും അവളുടെ ബാധക​ളിൽ ഓഹരി​ക്കാ​രാ​കാ​തെ​യു​മി​രി​പ്പാൻ അവളെ വിട്ടു​പോ​രു​വിൻ.”—വെളി​പ്പാ​ടു 18:2, 4.

[275-ാം പേജിലെ ചിത്രങ്ങൾ]

മഹാബാബിലോന്റെ മേലുളള തന്റെ അന്തിമ​വി​ജ​യ​ത്തി​നു യാഹിനെ സ്‌തു​തി​ച്ചു​കൊണ്ട്‌ സ്വർഗം നാലു ഹല്ലെലൂ​യ്യാ​കൾ മുഴക്കു​ന്നു