വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ഇസ്രായേലിനെ മുദ്രയിടുന്നു

ദൈവത്തിന്റെ ഇസ്രായേലിനെ മുദ്രയിടുന്നു

അധ്യായം 19

ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നെ മുദ്ര​യി​ടു​ന്നു

ദർശനം 4—വെളി​പ്പാ​ടു 7:1-17

വിഷയം: 1,44,000 മുദ്ര​യി​ട​പ്പെ​ടു​ന്നു, യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ന്റെ മുമ്പി​ലും കുഞ്ഞാ​ടി​ന്റെ മുമ്പി​ലും ഒരു മഹാപു​രു​ഷാ​രം നിൽക്കു​ന്ന​താ​യി കാണുന്നു

നിവൃത്തിയുടെ കാലം: 1914-ലെ ക്രിസ്‌തു​യേ​ശു​വി​ന്റെ സിംഹാ​സ​നാ​രോ​ഹണം മുതൽ അവന്റെ സഹസ്രാബ്ദ വാഴ്‌ച വരെ

1. ദൈവ​കോ​പ​ത്തി​ന്റെ മഹാദി​വ​സ​ത്തിൽ “ആർക്കു നില്‌പാൻ കഴിയും?”

 “ആർക്കു നില്‌പാൻ കഴിയും (വെളി​പ്പാ​ടു 6:17) അതെ, വാസ്‌ത​വ​ത്തിൽ ആർക്കു കഴിയും? ദൈവ​കോ​പ​ത്തി​ന്റെ മഹാദി​വസം സാത്താന്റെ വ്യവസ്ഥി​തി​യെ നശിപ്പി​ക്കു​മ്പോൾ ഭരണാ​ധി​കാ​രി​ക​ളും ലോക​ത്തി​ലെ ആളുക​ളും ആ ചോദ്യം ചോദി​ച്ചേ​ക്കാം. ആസന്നമായ വിപത്ത്‌, മനുഷ്യ​ജീ​വനെ മുഴു​വ​നും കരിച്ചു​ക​ള​യു​മെന്ന്‌ അവർക്കു തോന്നും. എന്നാൽ അങ്ങനെ സംഭവി​ക്കു​മോ? സന്തോ​ഷ​ത്തോ​ടെ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ നമുക്ക്‌ ഉറപ്പു നൽകുന്നു: “യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവൻ ഏവനും രക്ഷിക്ക​പ്പെ​ടും.” (യോവേൽ 2:32) അപ്പോ​സ്‌ത​ലൻമാ​രായ പത്രോ​സും പൗലോ​സും ആ വസ്‌തുത സ്ഥിരീ​ക​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 2:19-21; റോമർ 10:13) അതെ, യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കു​ന്നവർ അതിജീ​വ​ക​രാ​യി​രി​ക്കും. ഇവർ ആരാണ്‌? അടുത്ത ദർശനം ചുരു​ള​ഴി​യു​മ്പോൾ നമുക്കു കാണാം.

2. യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസ​ത്തിൽ അതിജീ​വകർ ഉണ്ടായി​രി​ക്കു​മെ​ന്നതു ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

2 ഏതൊ​രാ​ളും യഹോ​വ​യു​ടെ ആ ന്യായ​വി​ധി ദിവസ​ത്തി​ലൂ​ടെ രക്ഷപെ​ട്ടു​വ​രണം എന്നതു സത്യത്തിൽ ശ്രദ്ധേ​യ​മാണ്‌, എന്തെന്നാൽ ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാ​രിൽ മറെറാ​രാൾ ഈ വാക്കു​ക​ളിൽ അതു വർണി​ക്കു​ന്നു: “യഹോ​വ​യു​ടെ ക്രോധം എന്ന ചുഴലി​ക്കാ​ററു, കടുപ്പ​മാ​യി അടിക്കുന്ന ചുഴലി​ക്കാ​ററു തന്നേ, പുറ​പ്പെ​ടു​ന്നു; അതു ദുഷ്ടൻമാ​രു​ടെ തലമേൽ ചുഴന്ന​ടി​ക്കും. യഹോ​വ​യു​ടെ ഉഗ്ര​കോ​പം അവന്റെ മനസ്സിലെ നിർണ്ണ​യ​ങ്ങളെ നടത്തി നിവർത്തി​ക്കു​വോ​ളം മടങ്ങു​ക​യില്ല”. (യിരെ​മ്യാ​വു 30:23, 24) ആ ചുഴലി​ക്കാ​റ​റി​നെ സഹിച്ചു​നിൽക്കു​ന്ന​തി​നു നാം നടപടി​കൾ സ്വീക​രി​ക്കു​ന്നത്‌ അടിയ​ന്തി​ര​മാണ്‌!—സദൃശ​വാ​ക്യ​ങ്ങൾ 2:22; യെശയ്യാ​വു 55:6, 7; സെഫന്യാ​വു 2:2, 3.

നാലു കാററു​കൾ

3. (എ) ദൂതൻമാർ ചെയ്യുന്ന ഏതു പ്രത്യേക സേവനം യോഹ​ന്നാൻ കാണുന്നു? (ബി) ‘നാലു കാററു​ക​ളാൽ’ എന്തു പ്രതീ​ക​വൽക്ക​രി​ക്ക​പ്പെ​ടു​ന്നു?

3 യഹോവ ഈ ഉഗ്ര​കോ​പം അഴിച്ചു​വി​ടു​ന്ന​തി​നു മുമ്പ്‌, സ്വർഗീയ ദൂതൻമാർ ഒരു പ്രത്യേക സേവനം നിർവ​ഹി​ക്കു​ന്നു. യോഹ​ന്നാൻ ഇപ്പോൾ അതു ദർശന​ത്തിൽ കാണുന്നു: “അതി​ന്റെ​ശേഷം ഭൂമി​മേ​ലും കടലിൻമേ​ലും യാതൊ​രു വൃക്ഷത്തിൻമേ​ലും കാററു ഊതാ​തി​രി​ക്കേ​ണ്ട​തി​ന്നു നാലു ദൂതൻമാർ ഭൂമി​യി​ലെ നാലു കാററും പിടി​ച്ചു​കൊ​ണ്ടു ഭൂമി​യു​ടെ നാലു കോണി​ലും നിൽക്കു​ന്നതു ഞാൻ കണ്ടു.” (വെളി​പ്പാ​ടു 7:1) ഇത്‌ ഇന്നു നമുക്ക്‌ എന്തർഥ​മാ​ക്കു​ന്നു? ഈ “നാലു കാററു”കൾ ഒരു ദുഷ്ട ഭൗമി​ക​സ​മു​ദാ​യ​ത്തിൻമേ​ലും, അധർമി​ക​ളായ മനുഷ്യ​രാ​കുന്ന ഇളകി​മ​റി​യുന്ന “കടലിൻമേ​ലും”, ഭൂമി​യി​ലെ ആളുക​ളിൽനി​ന്നു താങ്ങും ആഹാര​വും സ്വീക​രി​ക്കുന്ന ഉയർന്ന വൃക്ഷതു​ല്യ​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​മേ​ലും അഴിച്ചു​വി​ടാ​റാ​യി​രി​ക്കുന്ന വിനാ​ശ​ക​ര​മായ ന്യായ​വി​ധി​യു​ടെ ഒരു സ്‌പഷ്ട​മായ പ്രതീ​ക​മാണ്‌.—യെശയ്യാ​വു 57:20; സങ്കീർത്തനം 37:35, 36.

4. (എ) നാലു ദൂതൻമാർ എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു? (ബി) നാലു കാററു​കൾ അഴിച്ചു​വി​ട​പ്പെ​ടു​മ്പോൾ സാത്താന്റെ ഭൗമിക സ്ഥാപന​ത്തിൻമേൽ അതിന്റെ ഫലം എന്തായി​രി​ക്കും?

4 നിസ്സം​ശ​യ​മാ​യും, ഈ നാലു ദൂതൻമാർ നിയമിത സമയം​വരെ ന്യായ​വി​ധി നിർവ​ഹണം പിടി​ച്ചു​നിർത്താൻ യഹോവ ഉപയോ​ഗി​ക്കുന്ന നാലു ദൂതസ​മൂ​ഹ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്നു. ഒരേ സമയം വടക്കു​നി​ന്നും തെക്കു​നി​ന്നും കിഴക്കു​നി​ന്നും പടിഞ്ഞാ​റു​നി​ന്നും ആഞ്ഞടി​ക്കാൻ ദൂതൻമാർ ആ ദിവ്യ​കോ​പ​ത്തി​ന്റെ കാററു​കളെ അഴിച്ചു​വി​ടു​മ്പോൾ നാശം വമ്പിച്ച​താ​യി​രി​ക്കും. അതു പുരാതന ഏലാമ്യ​രെ ചിതറി​ക്കു​ന്ന​തിന്‌ അവരെ തകർക്കു​ക​യും നശിപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യഹോവ നാലു കാററു​കൾ ഉപയോ​ഗി​ച്ച​തി​നു സമാന​മാ​യി​രി​ക്കും, എന്നാൽ ഒരു ബൃഹത്തായ അളവിൽത്തന്നെ. (യിരെ​മ്യാ​വു 49:36-38) അത്‌ യഹോവ അമ്മോൻ ജനതയെ നശിപ്പി​ക്കു​ന്ന​തിന്‌ ഉപയോ​ഗിച്ച ‘കൊടു​ങ്കാ​ററി’നെക്കാൾ വളരെ​യ​ധി​കം വിനാ​ശ​കാ​രി​യായ ഒരു ഭയങ്കര കൊടു​ങ്കാ​റ​റാ​യി​രി​ക്കും. (ആമോസ്‌ 1:13-15) വരാൻപോ​കുന്ന സകല നിത്യ​ത​യി​ലേ​ക്കു​മാ​യി യഹോവ തന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കു​മ്പോൾ യഹോ​വ​യു​ടെ ആ കോപ​ദി​വ​സ​ത്തിൽ ഭൂമി​യി​ലെ സാത്താന്റെ സ്ഥാപന​ത്തി​ന്റെ ഒരു ഭാഗത്തി​നും നിൽപ്പാൻ കഴിയില്ല.—സങ്കീർത്തനം 83:15, 18; യെശയ്യാ​വു 29:5, 6.

5. ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ ഭൂവ്യാ​പ​ക​മാ​യി​രി​ക്കു​മെന്നു ഗ്രഹി​ക്കാൻ യിരെ​മ്യാ​വി​ന്റെ പ്രവചനം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു?

5 ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ മുഴു ഭൂമി​യെ​യും നശിപ്പി​ക്കു​മെന്നു നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയു​മോ? അവന്റെ പ്രവാ​ച​ക​നായ യിരെ​മ്യാ​വി​നെ വീണ്ടും ശ്രദ്ധി​ക്കുക: “അനർത്ഥം ജാതി​യിൽനി​ന്നു ജാതി​യി​ലേക്കു പുറ​പ്പെ​ടു​ന്നു; ഭൂമി​യു​ടെ അററങ്ങ​ളിൽനി​ന്നു വലിയ കൊടു​ങ്കാ​ററു ഇളകി​വ​രും. അന്നാളിൽ യഹോ​വ​യു​ടെ നിഹതൻമാർ ഭൂമി​യു​ടെ ഒരററം മുതൽ മറെറ അററം വരെ വീണു​കി​ട​ക്കും”. (യിരെ​മ്യാ​വു 25:32, 33) ഈ കൊടു​ങ്കാ​റ​റി​ന്റെ കാലത്താണ്‌ അന്ധകാരം ഈ ലോകത്തെ മൂടു​ന്നത്‌. അതിലെ ഭരണ ഘടകങ്ങൾ വിസ്‌മൃ​തി​യി​ലാ​ണ്ടു​പോ​ക​ത്ത​ക്ക​വണ്ണം ഉലയും. (വെളി​പ്പാ​ടു 6:12-14) എന്നാൽ എല്ലാവർക്കും ഭാവി ഇരുണ്ട​താ​യി​രി​ക്കു​ക​യില്ല. ആർക്കു​വേ​ണ്ടി​യാണ്‌, അപ്പോൾ നാലു കാററു​കൾ പിടിച്ചു നിർത്ത​പ്പെ​ടു​ന്നത്‌?

ദൈവ​ത്തി​ന്റെ അടിമ​ക​ളു​ടെ മുദ്ര​യി​ടൽ

6. നാലു കാററു​കളെ പിടി​ച്ചു​നിർത്താൻ ദൂതൻമാ​രോ​ടു പറയു​ന്ന​താർ, ഇത്‌ എന്തിനു സമയമ​നു​വ​ദി​ക്കു​ന്നു?

6 ചിലർ അതിജീ​വ​ന​ത്തി​നാ​യി അടയാ​ള​മി​ട​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യെന്ന്‌ യോഹ​ന്നാൻ തുടർന്നു വർണി​ക്കു​ന്നു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “മറെറാ​രു ദൂതൻ ജീവനു​ളള ദൈവ​ത്തി​ന്റെ മുദ്ര​യു​മാ​യി കിഴക്കു​നി​ന്നു കയറു​ന്ന​തും കണ്ടു. അവൻ ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും കേടു വരുത്തു​വാൻ അധികാ​രം ലഭിച്ച നാലു ദൂതൻമാ​രോ​ടു: നമ്മുടെ ദൈവ​ത്തി​ന്റെ ദാസൻമാ​രു​ടെ [അടിമകളുടെ, NW] നെററി​യിൽ ഞങ്ങൾ മുദ്ര​യി​ട്ടു കഴിയു​വോ​ളം ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും വൃക്ഷങ്ങൾക്കും കേടു വരുത്ത​രു​തു എന്നു ഉറക്കെ വിളി​ച്ചു​പ​റഞ്ഞു.”—വെളി​പ്പാ​ടു 7:2, 3.

7. യഥാർഥ​ത്തിൽ അഞ്ചാമത്തെ ദൂതൻ ആരാണ്‌, അയാൾ ആരാ​ണെന്നു സ്ഥാപി​ക്കാൻ എന്തു തെളിവു നമ്മെ സഹായി​ക്കു​ന്നു?

7 ഈ അഞ്ചാമത്തെ ദൂതന്റെ പേരു പറഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും അതു മഹത്ത്വീ​ക​രി​ക്ക​പ്പെട്ട കർത്താ​വായ യേശു​ക്രി​സ്‌തു​വാ​യി​രി​ക്ക​ണ​മെന്ന്‌ സകല തെളി​വും സൂചി​പ്പി​ക്കു​ന്നു. യേശു പ്രധാ​ന​ദൂ​തൻ ആയിരി​ക്കു​ന്ന​തി​നോ​ടു​ളള ചേർച്ച​യിൽ അവൻ മററു ദൂതൻമാ​രു​ടെ മേൽ അധികാ​ര​മു​ള​ള​വ​നാ​യി ഇവിടെ പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 4:16; യൂദാ 9) ന്യായ​വി​ധി നടത്താൻ വരുന്ന യഹോ​വ​യും യേശു​ക്രി​സ്‌തു​വു​മാ​കുന്ന, “കിഴക്കു​നി​ന്നു വരുന്ന രാജാ​ക്കൻമാ”രേപ്പോ​ലെ അവൻ കിഴക്കു​നി​ന്നു കയറി​വ​രു​ന്നു, ബാബി​ലോ​നെ കീഴ്‌പെ​ടു​ത്തി​യ​പ്പോൾ രാജാ​ക്കൻമാ​രായ കോ​രേ​ശും [സൈറസ്‌, NW] ദാര്യാ​വേ​ശും ചെയ്‌ത​തു​പോ​ലെ​തന്നെ. (വെളി​പ്പാ​ടു 16:12; യെശയ്യാ​വു 45:1; യിരെ​മ്യാ​വു 51:11; ദാനീ​യേൽ 5:31) അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ മുദ്ര​യി​ടാൻ ചുമത​ല​പ്പെ​ടു​ത്ത​പ്പെ​ട്ടവൻ ആയതു​കൊ​ണ്ടും ഈ ദൂതൻ യേശു​വി​നെ സാദൃ​ശ്യ​പ്പെ​ടു​ത്തു​ന്നു. (എഫെസ്യർ 1:13, 14) അതിനു പുറമേ കാററു​കളെ അഴിച്ചു​വി​ടു​മ്പോൾ ജനതക​ളു​ടെ​മേൽ ന്യായ​വി​ധി നടപ്പാ​ക്കാൻ സ്വർഗീയ സൈന്യ​ങ്ങളെ നയിക്കു​ന്നത്‌ യേശു​വാണ്‌. (വെളി​പ്പാ​ടു 19:11-16) അതു​കൊണ്ട്‌, യുക്ത്യാ​നു​സൃ​തം, ദൈവ​ത്തി​ന്റെ ദാസൻമാ​രെ മുദ്ര​യി​ടു​ന്ന​തു​വരെ സാത്താന്റെ ഭൗമിക സ്ഥാപന​ത്തി​ന്റെ നാശം താമസി​പ്പി​ക്കാൻ ആജ്ഞാപി​ച്ചവൻ യേശു​വാ​യി​രി​ക്കും.

8. മുദ്ര​യി​ടൽ എന്താണ്‌, അത്‌ എപ്പോൾ തുടങ്ങി?

8 ഈ മുദ്ര​യി​ടൽ എന്താണ്‌, ദൈവ​ത്തി​ന്റെ ഈ അടിമകൾ ആരാണ്‌? ആദ്യ യഹൂദ​ക്രി​സ്‌ത്യാ​നി​കൾ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​പ്പോൾ പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ മുദ്ര​യി​ടൽ തുടങ്ങി. പിന്നീട്‌, ദൈവം ‘ജാതി​കളെ’ വിളി​ക്കാ​നും അഭി​ഷേകം ചെയ്യാ​നും തുടങ്ങി. (റോമർ 3:29; പ്രവൃ​ത്തി​കൾ 2:1-4, 14, 32, 33; 15:14) തങ്ങൾ “ക്രിസ്‌തു​വി​നു​ള​ളവർ” എന്ന ഒരു ഉറപ്പു ലഭിച്ചി​ട്ടു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ സംബന്ധിച്ച്‌ പൗലോസ്‌ എഴുതു​ക​യും ദൈവം “നമ്മെ മുദ്ര​യി​ട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയ​ങ്ങ​ളിൽ തന്നുമി​രി​ക്കു​ന്നു” എന്നു കൂട്ടി​ച്ചേർക്കു​ക​യും ചെയ്‌തു. (2 കൊരി​ന്ത്യർ 1:21, 22; താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 14:1.) അങ്ങനെ ഈ അടിമകൾ ദൈവ​ത്തി​ന്റെ ആത്മീയ പുത്രൻമാ​രാ​യി ദത്തെടു​ക്ക​പ്പെ​ടു​മ്പോൾ അവർക്കു തങ്ങളുടെ സ്വർഗീയ അവകാ​ശ​ത്തി​ന്റെ ഒരു അച്ചാരം—ഒരു മുദ്ര അഥവാ ഒരു ഉറപ്പ്‌ ലഭിക്കു​ന്നു. (2 കൊരി​ന്ത്യർ 5:1, 5; എഫെസ്യർ 1:10, 11) അപ്പോൾ അവർക്ക്‌ ഇങ്ങനെ പറയാൻ കഴിയും: “നാം ദൈവ​ത്തി​ന്റെ മക്കൾ എന്നു ആത്മാവു​താ​നും നമ്മുടെ ആത്മാ​വോ​ടു​കൂ​ടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാ​ശി​ക​ളും ആകുന്നു; ദൈവ​ത്തി​ന്റെ അവകാ​ശി​ക​ളും ക്രിസ്‌തു​വി​ന്നു കൂട്ടവ​കാ​ശി​ക​ളും തന്നേ; നാം അവനോ​ടു​കൂ​ടെ തേജസ്‌ക​രി​ക്ക​പ്പെ​ടേ​ണ്ട​തി​ന്നു അവനോ​ടു​കൂ​ടെ കഷ്ടമനു​ഭ​വി​ച്ചാ​ല​ത്രേ.”—റോമർ 8:15-17.

9. (എ) ദൈവ​ത്തി​ന്റെ അവശേ​ഷി​ക്കുന്ന ആത്മജനനം പ്രാപിച്ച പുത്രൻമാ​രു​ടെ ഭാഗത്ത്‌ എന്തു സഹിഷ്‌ണുത ആവശ്യ​മാണ്‌? (ബി) അഭിഷി​ക്ത​രു​ടെ പരി​ശോ​ധന എന്നുവരെ തുടരും?

9 ‘നാം അവനോ​ടു​കൂ​ടെ കഷ്ടമനു​ഭ​വി​ച്ചാ​ല​ത്രേ’—അത്‌ എന്തർഥ​മാ​ക്കു​ന്നു? ജീവകി​രീ​ടം ലഭിക്കു​ന്ന​തിന്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ മരണം​വരെ പോലും വിശ്വ​സ്‌ത​രാ​യി സഹിച്ചു നിൽക്കണം. (വെളി​പ്പാ​ടു 2:10) അത്‌ ‘ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെടു’ന്നതിന്റെ സംഗതി​യല്ല. (മത്തായി 10:22; ലൂക്കൊസ്‌ 13:24) പകരം, “നിങ്ങളു​ടെ വിളി​യും തിര​ഞ്ഞെ​ടു​പ്പും ഉറപ്പാ​ക്കു​വാൻ അധികം ശ്രമി​പ്പിൻ” എന്ന്‌ അവർ പ്രബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ ഒടുവിൽ അവർക്കു പറയാൻ കഴിയണം: “ഞാൻ നല്ല പോർ പൊരു​തു, ഓട്ടം തികെച്ചു, വിശ്വാ​സം കാത്തു.” (2 പത്രൊസ്‌ 1:10, 11; 2 തിമൊ​ഥെ​യൊസ്‌ 4:7, 8) യേശു​വും കൂടെ​യു​ളള ദൂതൻമാ​രും ഇവരു​ടെ​യെ​ല്ലാം “നെററി​യിൽ” ഉറപ്പായി മുദ്ര പതിപ്പിച്ച്‌, പരി​ശോ​ധി​ക്ക​പ്പെ​ട്ട​വ​രും വിശ്വ​സ്‌ത​രു​മായ “നമ്മുടെ ദൈവ​ത്തി​ന്റെ അടിമ”കൾ എന്ന നിലയിൽ നിർണാ​യ​ക​മാ​യും മാററം വരാത​വ​ണ്ണ​വും അവരെ തിരി​ച്ച​റി​യി​ക്കു​ന്ന​തു​വരെ, ഇവിടെ ഭൂമി​യിൽ ശേഷി​ക്കുന്ന ദൈവ​ത്തി​ന്റെ ആത്മജനനം പ്രാപിച്ച പുത്രൻമാ​രു​ടെ പരി​ശോ​ധ​ന​യും വേർതി​രി​ക്ക​ലും നടന്നു​കൊ​ണ്ടി​രി​ക്കണം. അപ്പോൾ ആ മുദ്ര ഒരു സ്ഥിരമായ അടയാ​ള​മാ​യി​ത്തീ​രു​ന്നു. വ്യക്തമാ​യും, ഉപദ്ര​വ​ത്തി​ന്റെ നാലു കാററു​കളെ അഴിച്ചു​വി​ടു​മ്പോൾ, ആത്മീയ ഇസ്രാ​യേ​ലി​ലെ എല്ലാവ​രേ​യും, ഏതാനും പേർ അപ്പോ​ഴും ജഡത്തിൽ ജീവി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ തന്നെയും, അന്തിമ​മാ​യി മുദ്ര​യി​ട്ടു​ക​ഴി​ഞ്ഞി​രി​ക്കും. (മത്തായി 24:13; വെളി​പ്പാ​ടു 19:7) മുഴു അംഗത്വ​വും പൂർത്തി​യാ​യി​രി​ക്കും!—റോമർ 11:25, 26.

എത്രപേർ മുദ്ര​യി​ട​പ്പെ​ടു​ന്നു?

10. (എ) മുദ്ര​യേ​റ​റ​വ​രു​ടെ എണ്ണം പരിമി​ത​മാ​ണെന്ന്‌ ഏതു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു? (ബി) മുദ്ര​യേ​റ​റ​വ​രു​ടെ മൊത്തം എണ്ണം എത്ര, അവരെ എങ്ങനെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു?

10 ഈ മുദ്ര​യി​ട​ലിന്‌ അർഹരാ​യ​വ​രോട്‌ യേശു പറഞ്ഞു: “ചെറിയ ആട്ടിൻകൂ​ട്ടമേ, ഭയപ്പെ​ട​രു​തു; നിങ്ങളു​ടെ പിതാവു രാജ്യം നിങ്ങൾക്കു നൽകു​വാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.” (ലൂക്കൊസ്‌ 12:32) വെളി​പ്പാ​ടു 6:11-ഉം റോമർ 11:25-ഉം പോലു​ളള തിരു​വെ​ഴു​ത്തു​കൾ, ഈ ചെറിയ ആട്ടിൻകൂ​ട്ട​ത്തി​ന്റെ എണ്ണം തീർച്ച​യാ​യും പരിമി​ത​മാ​ണെന്ന്‌, മുൻനിർണി​ത​മാ​ണെന്നു സൂചി​പ്പി​ക്കു​ന്നു. യോഹ​ന്നാ​ന്റെ അടുത്ത വാക്കുകൾ ഇതു സ്ഥിരീ​ക​രി​ക്കു​ന്നു: ‘മുദ്ര​യേ​റ​റ​വ​രു​ടെ എണ്ണവും ഞാൻ കേട്ടു; യിസ്രാ​യേൽ മക്കളുടെ സകല ഗോ​ത്ര​ത്തി​ലും​നി​ന്നു മുദ്ര​യേ​റ​റവർ നൂററി​നാ​ല്‌പ​ത്തി​നാ​ലാ​യി​രം പേർ. യെഹൂ​ദാ​ഗോ​ത്ര​ത്തിൽ മുദ്ര​യേ​റ​റവർ പന്തീരാ​യി​രം; രൂബേൻഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; ഗാദ്‌ഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; ആശേർഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; നഫ്‌ത്താ​ലി​ഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; മനശ്ശെ​ഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; ശിമെ​യോൻഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; ലേവി​ഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; യിസ്സാ​ഖാർഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; സെബൂ​ലോൻഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; യോ​സേ​ഫ്‌ഗോ​ത്ര​ത്തിൽ പന്തീരാ​യി​രം; ബെന്യാ​മീൻഗോ​ത്ര​ത്തിൽ മുദ്ര​യേ​റ​റവർ പന്തീരാ​യി​രം പേർ.’—വെളി​പ്പാ​ടു 7:4-8.

11. (എ) പന്ത്രണ്ടു​ഗോ​ത്ര​ങ്ങളെ സംബന്ധിച്ച പരാമർശം അക്ഷരാർഥ ജഡിക ഇസ്രാ​യേ​ലി​നു ബാധക​മാ​കാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) വെളി​പാട്‌ 12 ഗോ​ത്ര​ങ്ങളെ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌? (സി) ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽ ഒരു രാജകീയ ഗോ​ത്ര​ത്തി​ന്റെ​യോ ഒരു പുരോ​ഹി​ത​ഗോ​ത്ര​ത്തി​ന്റെ​യോ കുത്തക​യി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

11 ഇത്‌ അക്ഷരാർഥ ജഡിക ഇസ്രാ​യേ​ലി​നെ​ക്കു​റി​ച്ചു​ളള ഒരു പരാമർശ​ന​മാ​യി​രി​ക്കു​ക​യി​ല്ലേ? ഇല്ല, എന്തെന്നാൽ വെളി​പ്പാ​ടു 7:4-8 സാധാരണ ഗോത്ര പട്ടിക​യിൽനി​ന്നു വ്യതി​ച​ലി​ക്കു​ന്നു. (സംഖ്യാ​പു​സ്‌തകം 1:17, 47) സ്‌പഷ്ട​മാ​യും, ഇവിടത്തെ പട്ടിക ജഡിക യഹൂദൻമാ​രെ അവരുടെ ഗോ​ത്ര​മ​നു​സ​രി​ച്ചു തിരി​ച്ച​റി​യി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലല്ല, പിന്നെ​യോ ആത്മീയ ഇസ്രാ​യേ​ലി​നു സമാന​മായ ഒരു സ്ഥാപന​ഘടന കാണി​ക്കാ​നാണ്‌. ഇതു സമതു​ലി​ത​മാണ്‌. ഈ പുതിയ ജനതയു​ടെ കൃത്യം 1,44,000 അംഗങ്ങൾ ഉണ്ടായി​രി​ക്കണം—12 ഗോ​ത്ര​ങ്ങ​ളിൽ ഓരോ​ന്നിൽനി​ന്നും 12,000 വീതം. ഈ ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലിൽ ഏതെങ്കി​ലും ഗോത്രം മാത്രം മുഴു​വ​നാ​യും രാജകീ​യ​മോ പൗരോ​ഹി​ത്യ​പ​ര​മോ അല്ല. മുഴു ജനതയും രാജാ​ക്കൻമാ​രാ​യി ഭരി​ക്കേ​ണ്ട​വ​രാണ്‌, മുഴു ജനതയും പുരോ​ഹി​തൻമാ​രാ​യി സേവി​ക്കേ​ണ്ട​വ​രാണ്‌.—ഗലാത്യർ 6:16; വെളി​പ്പാ​ടു 20:4, 6.

12. ഇരുപ​ത്തി​നാ​ലു മൂപ്പൻമാർ കുഞ്ഞാ​ടി​ന്റെ മുമ്പാകെ വെളി​പ്പാ​ടു 5:9, 10-ലെ വാക്കുകൾ പാടു​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

12 ആത്മീയ ഇസ്രാ​യേ​ലി​ലേക്കു തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു സ്വാഭാ​വിക യഹൂദൻമാർക്കും യഹൂദ മതാനു​സാ​രി​കൾക്കും ഒന്നാമത്‌ അവസരം നൽക​പ്പെ​ട്ടെ​ങ്കി​ലും ആ ജനതയി​ലെ ഒരു ന്യൂന​പക്ഷം മാത്രമേ പ്രതി​ക​രി​ച്ചു​ളളൂ. യഹോവ അതു​കൊണ്ട്‌ വിജാ​തീ​യർക്കു ക്ഷണം നീട്ടി​ക്കൊ​ടു​ത്തു. (യോഹ​ന്നാൻ 1:10-13; പ്രവൃ​ത്തി​കൾ 2:4, 7-11; റോമർ 11:7) മുമ്പ്‌ ‘യിസ്രാ​യേൽപൌ​ര​ത​യോ​ടു സംബന്ധ​മി​ല്ലാ​ത്തവർ’ ആയിരുന്ന എഫേസ്യ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇപ്പോൾ യഹൂദ​ര​ല്ലാ​ത്ത​വർക്കു ദൈവാ​ത്മാ​വി​നാൽ മുദ്ര​യേൽക്കാ​നും അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയുടെ ഭാഗമാ​യി​ത്തീ​രാ​നും കഴിഞ്ഞു. (എഫെസ്യർ 2:11-13; 3:5, 6; പ്രവൃ​ത്തി​കൾ 15:14) അതു​കൊണ്ട്‌ 24 മൂപ്പൻമാർ കുഞ്ഞാ​ടി​ന്റെ മുമ്പാകെ ഇപ്രകാ​രം പാടു​ന്നത്‌ ഉചിത​മാണ്‌: “നിന്റെ രക്തം​കൊ​ണ്ടു നീ സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു​ള​ള​വരെ ദൈവ​ത്തി​ന്നാ​യി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവ​ത്തി​ന്നു അവരെ രാജ്യ​വും പുരോ​ഹി​തൻമാ​രും ആക്കി​വെച്ചു; അവർ ഭൂമി​യിൽ വാഴുന്നു.”—വെളി​പ്പാ​ടു 5:9, 10.

13. യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോ​ബി​നു തന്റെ ലേഖന​ത്തിൽ, ചിതറി​പ്പാർക്കുന്ന 12 ഗോ​ത്ര​ങ്ങളെ സംബോ​ധന ചെയ്യാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌?

13 ക്രിസ്‌തീയ സഭ “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും രാജകീ​യ​പു​രോ​ഹി​ത​വർഗ്ഗ​വും വിശു​ദ്ധ​വം​ശ​വും” ആകുന്നു. (1 പത്രൊസ്‌ 2:9) ദൈവ​ത്തി​ന്റെ ജനതയെന്ന നിലയിൽനി​ന്നു സ്വാഭാ​വിക ഇസ്രാ​യേ​ലി​നെ നീക്കി അത്‌ ഒരു പുതിയ ഇസ്രാ​യേൽ, “യഥാർഥ​ത്തിൽ ‘ഇസ്രാ​യേൽ’” ആയിത്തീ​രു​ന്നു. (റോമർ 9:6-8, NW; മത്തായി 21:43) a ഇക്കാര​ണ​ത്താൽ, യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌ തന്റെ ഇടയ​ലേ​ഖനം “ചിതറി​പ്പാർക്കുന്ന പന്ത്രണ്ടു ഗോ​ത്ര​ങ്ങൾക്കു” എന്നു സംബോ​ധന ചെയ്യു​ന്നത്‌ ഉചിത​മാ​യി​രു​ന്നു, അതായതു തക്കസമ​യത്ത്‌ 1,44,000 ആയിത്തീ​രാ​നു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയ്‌ക്കു​തന്നെ.—യാക്കോബ്‌ 1:1.

ഇന്ന്‌ ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ

14. യഹോ​വ​യു​ടെ സാക്ഷികൾ 1,44,000 എന്നത്‌ ആത്മീയ ഇസ്രാ​യേ​ലാ​യി​ത്തീ​രു​ന്ന​വ​രു​ടെ ഒരു അക്ഷരാർഥ സംഖ്യ​യാ​ണെ​ന്നു​ളള ആശയം മുറു​കെ​പ്പി​ടി​ച്ചി​രു​ന്നു​വെന്ന്‌ എന്തു പ്രകട​മാ​ക്കു​ന്നു?

14 രസാവ​ഹ​മാ​യി, വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ആദ്യത്തെ പ്രസി​ഡൻറായ ചാൾസ്‌ ററി. റസ്സൽ 1,44,000 ഒരു ആത്മീയ ഇസ്രാ​യേൽ ആയിത്തീ​രുന്ന വ്യക്തി​ക​ളു​ടെ ഒരു അക്ഷരാർഥ സംഖ്യ​യാ​ണെന്നു തിരി​ച്ച​റി​ഞ്ഞു. 1904-ൽ പ്രസി​ദ്ധീ​ക​രിച്ച തന്റെ വേദാ​ധ്യ​യന പത്രി​ക​യു​ടെ 6-ാം വാല്യ​മായ പുതിയ സൃഷ്ടി​യിൽ (ഇംഗ്ലീഷ്‌) അദ്ദേഹം എഴുതി: “തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ [തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട അഭിഷി​ക്ത​രു​ടെ] സുനി​ശ്ചി​ത​മായ കൃത്യ എണ്ണമാണു വെളി​പ്പാ​ടിൽ പല പ്രാവ​ശ്യം പറഞ്ഞി​രി​ക്കു​ന്ന​തെന്നു വിശ്വ​സി​ക്കാൻ നമുക്കു മതിയായ ന്യായ​മുണ്ട്‌ (7:4; 14:1); അതായത്‌ ‘മനുഷ്യ​രു​ടെ ഇടയിൽനി​ന്നു വീണ്ടെ​ടു​ക്ക​പ്പെട്ട’ 1,44,000 തന്നെ.” വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ രണ്ടാമത്തെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ 1930-ൽ പ്രസി​ദ്ധീ​ക​രിച്ച പ്രകാശം (ഇംഗ്ലീഷ്‌) ഒന്നാം പുസ്‌ത​ക​ത്തിൽ അതു​പോ​ലെ​തന്നെ പറഞ്ഞി​രു​ന്നു: “ക്രിസ്‌തു​വി​ന്റെ ശരീരാം​ഗ​ങ്ങ​ളായ 1,44,000 സമൂഹ​പ​ര​മാ​യി അങ്ങനെ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രും അഭിഷി​ക്ത​രും ആയി, അഥവാ മുദ്ര​യി​ട​പ്പെ​ട്ടവർ ആയി പ്രകട​മാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” അക്ഷരാർഥ​ത്തിൽ 1,44,000 അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആത്മീയ ഇസ്രാ​യേ​ലാ​യി​ത്തീ​രു​ന്നു എന്ന ആശയം യഹോ​വ​യു​ടെ സാക്ഷികൾ സ്ഥിരമാ​യി വെച്ചു​പു​ലർത്തി​യി​ട്ടുണ്ട്‌.

15. വിജാ​തീ​യ​രു​ടെ കാലങ്ങൾ അവസാ​നി​ക്കു​മ്പോൾ സ്വാഭാ​വിക യഹൂദൻമാർ എന്ത്‌ ആസ്വദി​ക്കു​മെന്ന്‌ ആത്മാർഥ​രായ ബൈബിൾ വിദ്യാർഥി​കൾ കർത്താ​വി​ന്റെ ദിവസ​ത്തി​നു തൊട്ടു​മുമ്പ്‌ വിചാ​രി​ച്ചി​രു​ന്നു?

15 എന്നുവ​രി​കി​ലും സ്വാഭാ​വിക ഇസ്രാ​യേൽ ഇന്നു കുറെ പ്രത്യേക ആനുകൂ​ല്യം അർഹി​ക്കു​ന്നി​ല്ലേ? കർത്താ​വി​ന്റെ ദിവസ​ത്തി​നു തൊട്ടു​മുമ്പ്‌ ആത്മാർഥ​രായ ബൈബിൾ വിദ്യാർഥി​കൾ ദൈവ​വ​ച​ന​ത്തി​ലെ പല അടിസ്ഥാന സത്യങ്ങ​ളും കണ്ടുപി​ടി​ച്ചു​കൊ​ണ്ടി​രുന്ന കാലത്ത്‌, വിജാ​തീ​യ​രു​ടെ കാലങ്ങൾ അവസാ​നി​ക്കു​മ്പോൾ യഹൂദൻമാർ ദൈവ​മു​മ്പാ​കെ മഹത്തായ ഒരു നില വീണ്ടും ആസ്വദി​ക്കു​മെന്നു വിചാ​രി​ക്ക​പ്പെ​ട്ടി​രു​ന്നു. അങ്ങനെ, 1889-ൽ പ്രസി​ദ്ധീ​ക​രിച്ച സി. ററി. റസ്സലിന്റെ കാലം സമീപി​ച്ചി​രി​ക്കു​ന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം (വേദാ​ധ്യ​യന പത്രിക വാല്യം 2) യിരെ​മ്യാ​വു 31:29-34 സ്വാഭാ​വിക യഹൂദൻമാർക്കു ബാധക​മാ​ക്കു​ക​യും ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ക​യും ചെയ്‌തു: “വിജാ​തീ​യ​രു​ടെ ആധിപ​ത്യ​ത്തിൻ കീഴിൽ ഇസ്രാ​യേ​ല്യ​രു​ടെ ശിക്ഷ ക്രി.മു. [607] മുതൽ തുടർന്നു​കൊ​ണ്ടി​രി​ക്കു​ന്നു, ഇന്നും തുടരു​ന്നു​വെന്ന വസ്‌തു​തക്കു ലോകം സാക്ഷി​യാണ്‌, 2,520 വർഷങ്ങ​ളായ ‘ഏഴുകാ​ലങ്ങ’ളുടെ പരിധി​യായ ക്രി.വ. 1914-നു മുമ്പ്‌ അവരുടെ ദേശീയ പുനഃ​സം​ഘടന നടക്കു​മെന്നു വിശ്വ​സി​ക്കാൻ യാതൊ​രു ന്യായ​വു​മില്ല.” യഹൂദൻമാർക്ക്‌ അപ്പോൾ ഒരു ദേശീയ പുനഃ​സ്ഥാ​പനം ഉണ്ടാകു​മെന്നു തോന്നി, 1917-ൽ ബാൾഫർ പ്രഖ്യാ​പ​ന​ത്തിൽ ബ്രിട്ടൻ പലസ്‌തീ​നെ യഹൂദൻമാ​രു​ടെ ദേശീയ സ്വരാ​ജ്യ​മാ​ക്കു​ന്ന​തി​നെ പിന്താ​ങ്ങാ​മെന്ന്‌ ഉറപ്പു​കൊ​ടു​ത്ത​പ്പോൾ ഈ പ്രതീക്ഷ പ്രത്യ​ക്ഷ​ത്തിൽ ശോഭ​ന​മാ​യി.

16. ക്രിസ്‌തീയ ദൂതു​മാ​യി സ്വാഭാ​വിക യഹൂദൻമാ​രു​ടെ അടു​ത്തേക്കു ചെല്ലാൻ യഹോ​വ​യു​ടെ സാക്ഷികൾ ഏതു ശ്രമങ്ങൾ ചെയ്‌തു, എന്തു ഫലത്തോ​ടെ?

16 ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ പലസ്‌തീൻ ബ്രിട്ടന്റെ അധീന​ത​യി​ലു​ളള പ്രദേ​ശ​മാ​യി​ത്തീർന്നു. അനേകം യഹൂദൻമാർ ആ ദേശ​ത്തേക്കു തിരി​ച്ചു​പോ​കു​ന്ന​തി​നു വഴി തുറക്ക​പ്പെ​ടു​ക​യും ചെയ്‌തു. രാഷ്‌ട്രീയ ഇസ്രാ​യേൽ രാജ്യം 1948-ൽ ഉളവാ​ക്ക​പ്പെട്ടു. യഹൂദൻമാർ ദിവ്യ അനു​ഗ്ര​ഹ​ങ്ങൾക്ക്‌ അർഹരാ​ണെന്ന്‌ ഇതു സൂചി​പ്പി​ച്ചി​ല്ലേ? അനേക​വർഷ​ക്കാ​ലം ഇത്‌ ഇങ്ങനെ​യാ​ണെന്നു യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ച്ചി​രു​ന്നു. അങ്ങനെ, 1925-ൽ അവർ യഹൂദൻമാർക്ക്‌ ആശ്വാസം (ഇംഗ്ലീഷ്‌) എന്ന 128 പേജുളള ഒരു പുസ്‌തകം പ്രകാ​ശനം ചെയ്‌തു. യഹൂദൻമാ​രെ ആകർഷി​ക്കു​ന്ന​തി​നാ​യി സംവി​ധാ​നം ചെയ്‌ത​തും ഇയ്യോ​ബി​ന്റെ പുസ്‌തകം കൈകാ​ര്യം ചെയ്യു​ന്ന​തു​മായ ജീവൻ (ഇംഗ്ലീഷ്‌) എന്ന 360 പേജുളള ആകർഷ​ക​മായ ഒരു വാല്യം അവർ 1929-ൽ പ്രകാ​ശനം ചെയ്‌തു. ഈ മിശി​ഹൈക സന്ദേശ​വു​മാ​യി യഹൂദൻമാ​രെ സമീപി​ക്കു​ന്ന​തി​നു ന്യൂ​യോർക്ക്‌ നഗരത്തിൽ വിശേ​ഷി​ച്ചും വലിയ ശ്രമം നടത്ത​പ്പെട്ടു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ഏതാനും വ്യക്തികൾ പ്രതി​ക​രി​ച്ചു, എന്നാൽ യഹൂദൻമാർ അധിക​വും ഒന്നാം നൂററാ​ണ്ടി​ലെ അവരുടെ പൂർവ​പി​താ​ക്കൻമാ​രെ​പ്പോ​ലെ മിശി​ഹാ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ തെളിവു തിരസ്‌ക​രി​ച്ചു.

17, 18. ഭൂമി​യി​ലു​ളള ദൈവ​ത്തി​ന്റെ അടിമകൾ പുതിയ ഉടമ്പടി സംബന്ധി​ച്ചും ബൈബി​ളി​ന്റെ പുനഃ​സ്ഥാ​പന പ്രവച​നങ്ങൾ സംബന്ധി​ച്ചും എന്തു ഗ്രഹി​ക്കാൻ ഇടയായി?

17 യഹൂദ​ജനം, ഒരു ജനമെ​ന്ന​നി​ല​യി​ലും ഒരു ജനതയെന്ന നിലയി​ലും വെളി​പ്പാ​ടു 7:4-8-ലോ കർത്താ​വി​ന്റെ ദിവസ​ത്തോ​ടു ബന്ധപ്പെട്ട മററു ബൈബിൾ പ്രവച​ന​ങ്ങ​ളി​ലോ വർണി​ച്ചി​രി​ക്കുന്ന ഇസ്രാ​യേ​ല​ല്ലാ​യി​രു​ന്നു​വെ​ന്നു​ള​ളതു സ്‌പഷ്ട​മാ​യി​രു​ന്നു. പാരമ്പ​ര്യം പിൻപ​ററി യഹൂദൻമാർ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്നതു തുടർന്നും ഒഴിവാ​ക്കി. (മത്തായി 15:1-3, 7-9) യിരെ​മ്യാ​വു 31:31-34 ചർച്ച ചെയ്യു​ക​യിൽ വാച്ച്‌ ടവർ സൊ​സൈ​ററി 1934-ൽ പ്രസി​ദ്ധീ​ക​രിച്ച യഹോവ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം തീർത്തു പറഞ്ഞു: “പുതിയ ഉടമ്പടി​ക്കു സ്വാഭാ​വിക ഇസ്രാ​യേൽ വംശജ​രു​മാ​യോ മൊത്ത​ത്തിൽ മനുഷ്യ​വർഗ​വു​മാ​യോ യാതൊ​രു ബന്ധവു​മില്ല, പിന്നെ​യോ . . . അത്‌ ആത്മീയ ഇസ്രാ​യേ​ലി​നു പരിമി​ത​പ്പെ​ട്ടി​രി​ക്കു​ന്നു.” ബൈബി​ളി​ന്റെ പുനഃ​സ്ഥാ​പന പ്രവച​നങ്ങൾ സ്വാഭാ​വിക യഹൂദൻമാ​രോ​ടോ, ഐക്യ​രാ​ഷ്‌ട്ര​സ​ഭ​യു​ടെ ഒരംഗ​വും യേശു യോഹ​ന്നാൻ 14:19, 30-ലും 18:36-ലും പ്രസ്‌താ​വിച്ച ലോക​ത്തി​ന്റെ ഒരു ഭാഗവും ആയ ഇസ്രാ​യേൽ രാഷ്‌ട്ര​ത്തോ​ടോ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നില്ല.

18 ഭൂമി​യി​ലു​ളള ദൈവ​ത്തി​ന്റെ അടിമകൾ 1931-ൽ വലിയ സന്തോ​ഷ​ത്തോ​ടെ യഹോ​വ​യു​ടെ സാക്ഷികൾ എന്ന നാമം സ്വീക​രി​ച്ചി​രു​ന്നു. അവർക്കു സങ്കീർത്തനം 97:11-ലെ വാക്കു​ക​ളോ​ടു ഹൃദയം​ഗ​മ​മാ​യി യോജി​ക്കാൻ കഴിഞ്ഞു: “നീതി​മാ​ന്നു പ്രകാ​ശ​വും പരമാർത്ഥ​ഹൃ​ദ​യ​മു​ള​ള​വർക്കു സന്തോ​ഷ​വും ഉദിക്കും.” ആത്മീയ ഇസ്രാ​യേൽ മാത്ര​മാ​ണു പുതിയ ഉടമ്പടി​യി​ലേക്ക്‌ ആനയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്ന്‌ അവർക്കു വ്യക്തമാ​യി തിരി​ച്ച​റി​യാൻ കഴിഞ്ഞു. (എബ്രായർ 9:15; 12:22, 24) പ്രതി​ക​ര​ണ​മി​ല്ലാത്ത സ്വാഭാ​വിക ഇസ്രാ​യേ​ലി​നോ പൊതു​വിൽ മനുഷ്യ​വർഗ​ത്തി​നോ അതിൽ ഒരു പങ്കുമി​ല്ലാ​യി​രു​ന്നു. ഈ ഗ്രാഹ്യം ദിവ്യ​വെ​ളി​ച്ച​ത്തി​ന്റെ ഒരു ശോഭ​ന​മായ പ്രകാ​ശ​ന​ത്തി​നു വഴി തെളിച്ചു, ദിവ്യാ​ധി​പത്യ ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽ മുന്തി​യ​തു​തന്നെ. ഇത്‌ യഹോവ തന്നോ​ട​ടു​ക്കുന്ന എല്ലാ മനുഷ്യർക്കും തന്റെ കരുണ​യും സ്‌നേ​ഹ​ദ​യ​യും സത്യവും എത്ര സമൃദ്ധ​മാ​യി നീട്ടി​ക്കൊ​ടു​ക്കു​ന്നു​വെന്നു വെളി​പ്പെ​ടു​ത്തും. (പുറപ്പാ​ടു 34:6; യാക്കോബ്‌ 4:8) അതെ, ദൂതൻമാർ നാലു കാററു​കൾ പിടി​ച്ചു​നിർത്തി​യ​തിൽനി​ന്നു ദൈവ​ത്തി​ന്റെ ഇസ്രാ​യേ​ലി​നു പുറമേ മററു​ള​ള​വ​രും പ്രയോ​ജനം അനുഭ​വി​ക്കും. ഇവർ ആരായി​രി​ക്കും? നിങ്ങൾക്ക്‌ അവരി​ലൊ​രാ​ളാ​യി​രി​ക്കാൻ കഴിയു​മോ? നമുക്കി​പ്പോൾ കാണാം.

[അടിക്കു​റി​പ്പു​കൾ]

a ഉചിതമായിത്തന്നെ, ഇസ്രാ​യേൽ എന്ന പേര്‌ “ദൈവം മല്ലിടു​ന്നു; ദൈവ​ത്തോ​ടു മല്ലിടു​ന്നവൻ (അശ്രാ​ന്ത​പ​രി​ശ്രമി)” എന്നർഥ​മാ​ക്കു​ന്നു.—ഉൽപ്പത്തി 32:28, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ, അടിക്കു​റിപ്പ്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[114-ാം പേജിലെ ചിത്രം]

[116, 117 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ദൈവത്തിന്റെ യഥാർഥ ഇസ്രാ​യേ​ലി​ന്റെ പൊതു​തി​ര​ഞ്ഞെ​ടു​പ്പു പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു​ദി​നം മുതൽ 1935 വരെ തുടർന്നു, അന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാഷി​ങ്‌ടൻ ഡി.സി.യിലെ ഒരു ചരി​ത്ര​പ്ര​ധാന കൺ​വെൻ​ഷ​നിൽവെച്ച്‌ ഭൗമിക ജീവന്റെ പ്രതീ​ക്ഷ​ക​ളോ​ടെ ഒരു മഹാപു​രു​ഷാ​ര​ത്തി​ന്റെ കൂട്ടി​ച്ചേർപ്പി​ലേക്ക്‌ ഊന്നൽ മാററ​പ്പെട്ടു (വെളി​പ്പാ​ടു 7:9)