വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ന്യായവിധിദിവസം—അതിന്റെ സന്തോഷകരമായ പരിണാമം!

ദൈവത്തിന്റെ ന്യായവിധിദിവസം—അതിന്റെ സന്തോഷകരമായ പരിണാമം!

അധ്യായം 41

ദൈവ​ത്തി​ന്റെ ന്യായ​വി​ധി​ദി​വസം—അതിന്റെ സന്തോ​ഷ​ക​ര​മായ പരിണാ​മം!

ദർശനം 15 വെളി​പ്പാ​ടു 20:11-21:8

വിഷയം: പൊതു പുനരു​ത്ഥാ​ന​വും ന്യായ​വി​ധി​ദി​വ​സ​വും പുതിയ ആകാശ​ത്തി​ന്റെ​യും പുതിയ ഭൂമി​യു​ടെ​യും അനു​ഗ്ര​ഹ​ങ്ങ​ളും

നിവൃത്തിയുടെ കാലം: ആയിര​മാ​ണ്ടു വാഴ്‌ച

1. (എ) ആദാമും ഹവ്വായും പാപം ചെയ്‌ത​പ്പോൾ മനുഷ്യ​വർഗ​ത്തിന്‌ എന്തു നഷ്ടമായി? (ബി) ദൈവ​ത്തി​ന്റെ ഏതു​ദ്ദേ​ശ്യ​ത്തി​നു മാററം വന്നില്ല, നാം എങ്ങനെ അറിയു​ന്നു?

 മനുഷ്യ​രെ​ന്ന​നി​ല​യിൽ നാം എന്നേക്കും ജീവി​ക്കാ​നാ​യി സൃഷ്ടി​ക്ക​പ്പെട്ടു. ആദാമും ഹവ്വായും ദൈവ​ത്തി​ന്റെ കൽപ്പനകൾ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ അവർ ഒരിക്ക​ലും മരിക്കു​ക​യി​ല്ലാ​യി​രു​ന്നു. (ഉല്‌പത്തി 1:28; 2:8, 16, 17; സഭാ​പ്ര​സം​ഗി 3:10, 11) എന്നാൽ അവർ പാപം ചെയ്‌ത​പ്പോൾ അവർക്കും അവരുടെ സന്താന​ങ്ങൾക്കും പൂർണ​ത​യും ജീവനും നഷ്ടപ്പെട്ടു, ഒരു നിർദ​യ​നായ ശത്രു​വെ​ന്ന​നി​ല​യിൽ മരണം മനുഷ്യ​വർഗ​ത്തിൻമേൽ വാഴാൻ തുടങ്ങു​ക​യും ചെയ്‌തു. (റോമർ 5:12, 14; 1 കൊരി​ന്ത്യർ 15:26) എന്നുവ​രി​കി​ലും, ഒരു പറുദീ​സാ​ഭൂ​മി​യിൽ പൂർണ​ത​യു​ളള മനുഷ്യർ എന്നേക്കും ജീവി​ക്ക​ണ​മെന്ന ദൈ​വോ​ദ്ദേ​ശ്യ​ത്തി​നു മാററം വന്നില്ല. മനുഷ്യ​വർഗ​ത്തോ​ടു​ളള തന്റെ വലിയ സ്‌നേ​ഹ​ത്തിൽനിന്ന്‌ അവൻ തന്റെ ഏകജാ​ത​പു​ത്ര​നായ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചു. ആദാമി​ന്റെ സന്തതി​ക​ളിൽ “അനേകർക്കു” വേണ്ടി അവൻ തന്റെ പൂർണ​മ​നു​ഷ്യ​ജീ​വൻ ഒരു മറുവി​ല​യാ​യി നൽകി. (മത്തായി 20:28; യോഹ​ന്നാൻ 3:16) യേശു​വിന്‌ ഇപ്പോൾ തന്റെ യാഗത്തി​ന്റെ ഈ നിയമ​പ​ര​മായ മൂല്യം, വിശ്വാ​സ​മു​ളള മനുഷ്യ​രെ ഒരു പറുദീ​സാ​ഭൂ​മി​യി​ലെ പൂർണ​ത​യു​ളള ജീവനി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയും. (1 പത്രൊസ്‌ 3:18; 1 യോഹ​ന്നാൻ 2:2) മനുഷ്യ​വർഗ​ത്തിന്‌ ‘ആനന്ദിച്ചു സന്തോ​ഷി​ക്കു​ന്ന​തിന്‌’ എന്തു മഹത്തായ കാരണ​മാ​ണു​ള​ളത്‌!—യെശയ്യാ​വു 25:8, 9.

2. യോഹ​ന്നാൻ വെളി​പാട്‌ 20:11-ൽ എന്തു റിപ്പോർട്ടു ചെയ്യുന്നു, ‘വലിയ വെളള​സിം​ഹാ​സനം’ എന്താണ്‌?

2 സാത്താനെ അഗാധ​ത്തിൽ അടയ്‌ക്കു​ന്ന​തോ​ടെ യേശു​വി​ന്റെ മഹത്തായ ആയിര​മാ​ണ്ടു വാഴ്‌ച തുടങ്ങു​ന്നു. “താൻ നിയമിച്ച പുരു​ഷൻമു​ഖാ​ന്തരം ലോകത്തെ നീതി​യിൽ ന്യായം​വി​ധി​പ്പാൻ” ദൈവം ‘നിശ്ചയിച്ച ദിവസം’ ഇപ്പോൾ വന്നെത്തി​യി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 17:31; 2 പത്രൊസ്‌ 3:8) യോഹ​ന്നാൻ ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “ഞാൻ വലി​യോ​രു വെളള​സിം​ഹാ​സ​ന​വും അതിൽ ഒരുത്തൻ ഇരിക്കു​ന്ന​തും കണ്ടു; അവന്റെ സന്നിധി​യിൽനി​ന്നു ഭൂമി​യും ആകാശ​വും ഓടി​പ്പോ​യി; അവയെ പിന്നെ കണ്ടില്ല.” (വെളി​പ്പാ​ടു 20:11) ഈ ‘വലിയ വെളള​സിം​ഹാ​സനം’ എന്താണ്‌? അത്‌ ‘എല്ലാവ​രു​ടെ​യും ന്യായാ​ധി​പ​തി​യായ ദൈവ​ത്തി​ന്റെ’ ന്യായ​വി​ധി​ക്കു​ളള ഇരിപ്പി​ട​മ​ല്ലാ​തെ മറെറാ​ന്നും ആയിരി​ക്കാൻ കഴിയില്ല. (എബ്രായർ 12:23) യേശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തിൽനിന്ന്‌ ആർ പ്രയോ​ജനം അനുഭ​വി​ക്കും എന്നതു സംബന്ധിച്ച്‌ ഇപ്പോൾ അവൻ മനുഷ്യ​വർഗത്തെ ന്യായം​വി​ധി​ക്കും.—മർക്കൊസ്‌ 10:45.

3. (എ) ദൈവ​ത്തി​ന്റെ സിംഹാ​സനം ‘വലിയ​തും’ ‘വെളള​യും’ ആയി പറഞ്ഞി​രി​ക്കു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) ന്യായ​വി​ധി​ദി​വ​സ​ത്തിൽ വിധി​ന​ട​ത്തു​ന്ന​താര്‌, എന്തിന്റെ അടിസ്ഥാ​ന​ത്തിൽ?

3 ദൈവ​ത്തി​ന്റെ സിംഹാ​സനം ‘വലിയ​താണ്‌’, പരമാ​ധി​കാ​രി​യാം കർത്താ​വെന്ന നിലയിൽ യഹോ​വ​യു​ടെ പ്രതാ​പത്തെ ഊന്നി​പ്പ​റ​യു​ന്ന​തു​തന്നെ. അവന്റെ അന്യൂ​ന​മായ നീതി​യി​ലേക്ക്‌ ശ്രദ്ധക്ഷ​ണി​ക്കു​മാറ്‌ അതു ‘വെളള​യു​മാണ്‌’. അവൻ മനുഷ്യ​വർഗ​ത്തി​ന്റെ അന്തിമ ന്യായാ​ധി​പ​നാണ്‌. (സങ്കീർത്തനം 19:7-11; യെശയ്യാ​വു 33:22; 51:5, 8) എന്നിരു​ന്നാ​ലും അവൻ ന്യായ​വി​ധി വേല യേശു​ക്രി​സ്‌തു​വി​നെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു: “പിതാവു ആരെയും ന്യായം വിധി​ക്കാ​തെ ന്യായ​വി​ധി എല്ലാം പുത്രന്നു കൊടു​ത്തി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 5:22) യേശു​വി​നോ​ടു​കൂ​ടെ അവന്റെ 1,44,000 കൂട്ടാ​ളി​ക​ളും ഉണ്ട്‌, അവർക്ക്‌ ‘ആയിരം വർഷ​ത്തേക്ക്‌’ “ന്യായ​വി​ധി​യു​ടെ അധികാ​രം കൊടു​ത്തു”. (വെളി​പ്പാ​ടു 20:4) അങ്ങനെ​യാ​ണെ​ങ്കി​ലും, ഓരോ വ്യക്തി​ക്കും ന്യായ​വി​ധി​ദി​വ​സ​ത്തിൽ എന്തു സംഭവി​ക്കു​മെന്നു നിർണ​യി​ക്കു​ന്നത്‌ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളാണ്‌.

4. “ഭൂമി​യും ആകാശ​വും ഓടി​പ്പോ​യി” എന്നതി​നാൽ എന്തർഥ​മാ​ക്കു​ന്നു?

4 “ഭൂമി​യും ആകാശ​വും ഓടി​പ്പോയ”ത്‌ എങ്ങനെ​യാണ്‌? ഇത്‌ ആറാം മുദ്ര​യു​ടെ തുറക്ക​ലിൽ ഒരു ചുരുൾപോ​ലെ നീക്കപ്പെട്ട അതേ ആകാശം​ത​ന്നെ​യാണ്‌—“തീക്കായി സൂക്ഷി​ച്ചും ന്യായ​വി​ധി​യും ഭക്തികെട്ട മനുഷ്യ​രു​ടെ നാശവും സംഭവി​പ്പാ​നു​ളള ദിവസ​ത്തേക്കു കാത്തു​മി​രി​ക്കുന്ന” മനുഷ്യ​ഭ​ര​ണാ​ധി​കാ​രങ്ങൾ തന്നെ. (വെളി​പ്പാ​ടു 6:14; 2 പത്രൊസ്‌ 3:7) ഭൂമി ഈ ഭരണത്തിൻകീ​ഴിൽ സ്ഥിതി​ചെ​യ്യുന്ന സംഘടിത വ്യവസ്ഥി​തി​യാണ്‌. (വെളി​പ്പാ​ടു 8:7) ഈ ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും ഓടി​പ്പോക്ക്‌, കാട്ടു​മൃ​ഗ​ത്തി​ന്റെ​യും ഭൂമി​യി​ലെ രാജാ​ക്കൻമാ​രു​ടെ​യും അവരുടെ സൈന്യ​ങ്ങ​ളു​ടെ​യും അവരോ​ടൊ​പ്പം കാട്ടു​മൃ​ഗ​ത്തി​ന്റെ അടയാളം സ്വീക​രി​ച്ച​വ​രു​ടെ​യും അതിന്റെ പ്രതി​മയെ ആരാധി​ക്കു​ന്ന​വ​രു​ടെ​യും നാശത്തെ കുറി​ക്കു​ന്നു. (വെളി​പ്പാ​ടു 19:19-21) സാത്താ​ന്റേ​തായ ഭൂമി​യു​ടെ​യും ആകാശ​ത്തി​ന്റെ​യും മേൽ ന്യായ​വി​ധി നടപ്പാ​ക്കിയ ശേഷം വലിയ ന്യായാ​ധി​പതി മറെറാ​രു ന്യായ​വി​ധി​ദി​വസം പ്രഖ്യാ​പി​ക്കു​ന്നു.

ആയിരം​വർഷ ന്യായ​വി​ധി​ദി​വസം

5. പഴയ ആകാശ​വും പഴയ ഭൂമി​യും ഓടി​പ്പോ​യ​ശേഷം ന്യായം വിധി​ക്ക​പ്പെ​ടാൻ അവശേ​ഷി​ക്കു​ന്നവർ ആരാണ്‌?

5 പഴയ ആകാശ​വും പഴയ ഭൂമി​യും ഓടി​പ്പോ​യ​ശേഷം ന്യായം വിധി​ക്ക​പ്പെ​ടാൻ അവശേ​ഷി​ക്കു​ന്നവർ ആരാണ്‌? അഭിഷി​ക്ത​രായ 1,44,000-ത്തിന്റെ ശേഷിപ്പല്ല, എന്തെന്നാൽ ഇവർ ന്യായം വിധി​ക്ക​പ്പെട്ടു മുദ്ര​യേ​ററു കഴിഞ്ഞ​വ​രാണ്‌. ഇവരിൽ അർമ​ഗെ​ദോ​നു​ശേഷം വീണ്ടും ഭൂമി​യിൽ ജീവി​ച്ചി​രി​ക്കു​ന്നവർ അധികം താമസി​യാ​തെ മരിക്കു​ക​യും പുനരു​ത്ഥാ​ന​ത്താൽ അവരുടെ സ്വർഗീയ പ്രതി​ഫലം പ്രാപി​ക്കു​ക​യും വേണം. (1 പത്രൊസ്‌ 4:17; വെളി​പ്പാ​ടു 7:2-4) എന്നിരു​ന്നാ​ലും, ഇപ്പോൾ മഹോ​പ​ദ്ര​വ​ത്തിൽനി​ന്നു പുറത്തു​വ​ന്നി​രി​ക്കുന്ന ലക്ഷങ്ങൾ വരുന്ന മഹാപു​രു​ഷാ​രം ‘സിംഹാ​സ​ന​ത്തി​ന്നു മുമ്പാകെ’ തങ്ങളെ വ്യക്തമാ​യി കാണാ​നാ​കു​മാ​റു നില​കൊ​ള​ളു​ന്നു. യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തത്തി​ലു​ളള വിശ്വാ​സം നിമിത്തം ഇവർ അതിജീ​വ​ന​ത്തി​നു​വേണ്ടി നീതി​മാൻമാ​രാ​യി എണ്ണപ്പെട്ടു കഴിഞ്ഞി​രി​ക്കു​ന്നു, എന്നാൽ യേശു അവരെ “ജീവജ​ല​ത്തി​ന്റെ ഉറവു​ക​ളി​ലേക്കു” നയിക്കുന്ന ആയിരം വർഷത്തി​ലു​ട​നീ​ളം അവരുടെ ന്യായ​വി​ധി തുട​രേ​ണ്ടി​യി​രി​ക്കു​ന്നു. അപ്പോൾ മനുഷ്യ​പൂർണ​ത​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​ക​യും അനന്തരം പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​ശേഷം പൂർണ അർഥത്തിൽ അവർ നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെ​ടും. (വെളി​പ്പാ​ടു 7:9, 10, 14, 17) മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കുന്ന കുട്ടി​ക​ളും സഹസ്രാ​ബ്ദ​ത്തിൽ മഹാപു​രു​ഷാ​ര​ത്തി​നു ജനി​ച്ചേ​ക്കാ​വുന്ന കുട്ടി​ക​ളും അതു​പോ​ലെ​തന്നെ ആയിരം വർഷക്കാ​ലത്തു ന്യായം വിധി​ക്ക​പ്പെ​ടേണ്ട ആവശ്യം വരും.—താരത​മ്യം ചെയ്യുക: ഉല്‌പത്തി 1:28; 9:7; 1 കൊരി​ന്ത്യർ 7:14.

6. (എ) യോഹ​ന്നാൻ ഏതു കൂട്ടത്തെ കാണുന്നു, “ചെറി​യ​വ​രും വലിയ​വ​രും” എന്ന പദങ്ങൾ എന്തിനെ സൂചി​പ്പി​ക്കു​ന്നു? (ബി) നിസ്സം​ശ​യ​മാ​യും ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള നിരവധി ലക്ഷങ്ങൾ എങ്ങനെ പുറത്തു​കൊ​ണ്ടു​വ​ര​പ്പെ​ടും?

6 എന്നിരു​ന്നാ​ലും, അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​ത്തെ​ക്കാൾ വളരെ ബഹുല​മായ ഒരു ജനക്കൂ​ട്ടത്തെ യോഹ​ന്നാൻ കാണുന്നു. അതു ശതകോ​ടി​ക്ക​ണ​ക്കി​നു​ണ്ടാ​കും! “മരിച്ചവർ ചെറി​യ​വ​രും വലിയ​വ​രും സിംഹാ​സ​ന​ത്തി​നു​മു​മ്പിൽ നിൽക്കു​ന്നതു ഞാൻ കണ്ടു, ചുരു​ളു​കൾ തുറക്ക​പ്പെട്ടു.” (വെളി​പാട്‌ 20:12എ, NW) “ചെറി​യ​വ​രും വലിയ​വ​രും” എന്നതിൽ കഴിഞ്ഞ 6,000 വർഷങ്ങ​ളാ​യി ഈ ഭൂമി​യിൽ ജീവിച്ചു മരിച്ചു​പോയ പ്രധാ​നി​ക​ളും അപ്രധാ​നി​ക​ളും ഉൾപ്പെ​ടു​ന്നു. വെളി​പാ​ടി​നു​ശേഷം ഉടനെ യോഹ​ന്നാൻ എഴുതിയ സുവി​ശേ​ഷ​ത്തിൽ, യേശു പിതാ​വി​നെ​ക്കു​റി​ച്ചു പറഞ്ഞു: “അവൻ അവനു [യേശു​വിന്‌] മനുഷ്യ​പു​ത്ര​നാ​യ​തു​കൊ​ണ്ടു ന്യായ​വി​ധി നടത്താ​നു​ളള അധികാ​രം നൽകി​യി​രി​ക്കു​ന്നു. ഇതിൽ ആശ്ചര്യ​പ്പെ​ട​രുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ ശബ്ദം കേട്ടു പുറത്തു​വ​രാ​നു​ളള നാഴി​ക​വ​രു​ന്നു.” (യോഹ​ന്നാൻ 5:27-29, NW) എന്തൊരു ബൃഹത്തായ പദ്ധതി—മനുഷ്യ​ച​രി​ത്ര​ത്തി​ലെ​ല്ലാം നടന്നി​ട്ടു​ളള മരണങ്ങ​ളു​ടെ​യും ശവസം​സ്‌കാ​ര​ങ്ങ​ളു​ടെ​യും കെട്ടഴി​ക്കൽ! ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള എണ്ണമററ ആ ലക്ഷങ്ങൾ പടിപ​ടി​യാ​യി പുറത്തു​കൊ​ണ്ടു​വ​ര​പ്പെ​ടും, പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രു​ന്നവർ അവരുടെ പഴയ ജീവി​ത​രീ​തി അതിന്റെ ജഡിക​ബ​ല​ഹീ​ന​ത​ക​ളോ​ടും മനോ​ഭാ​വ​ങ്ങ​ളോ​ടും കൂടെ തുടരാൻ ആദ്യം ചായ്‌വു കാണി​ച്ചേ​ക്കാ​മെ​ന്നു​ള​ള​തു​കൊണ്ട്‌ ഉണ്ടാ​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങളെ കൈകാ​ര്യം ചെയ്യാൻ താരത​മ്യേന ചുരു​ക്ക​മായ മഹാപു​രു​ഷാ​ര​ത്തി​നു കഴി​യേ​ണ്ട​തി​നു​തന്നെ.

ഉയിർപ്പി​ക്ക​പ്പെട്ടു ന്യായം വിധി​ക്ക​പ്പെ​ടു​ന്ന​താർ?

7, 8. (എ) ഏതു ചുരുൾ തുറക്ക​പ്പെ​ടു​ന്നു, അതിനു​ശേഷം എന്തു സംഭവി​ക്കു​ന്നു? (ബി) ആർക്കു പുനരു​ത്ഥാ​നം ഉണ്ടാവു​ക​യില്ല?

7 യോഹ​ന്നാൻ കൂട്ടി​ച്ചേർക്കു​ന്നു: “എന്നാൽ മറെറാ​രു ചുരുൾ തുറക്ക​പ്പെട്ടു; അതു ജീവന്റെ ചുരുൾ ആണ്‌. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തിന്‌ ഒത്തവണ്ണം മരിച്ചവർ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു ന്യായം വിധി​ക്ക​പ്പെട്ടു. സമുദ്രം അതിലു​ളള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു, മരണവും ഹേഡീ​സും അവയി​ലു​ളള മരിച്ച​വരെ വിട്ടു​കൊ​ടു​ത്തു, അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു വ്യക്തി​പ​ര​മാ​യി ന്യായം വിധി​ക്ക​പ്പെട്ടു.” (വെളി​പാട്‌ 20:12ബി, 13, NW) വാസ്‌ത​വ​ത്തിൽ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കുന്ന ഒരു കാഴ്‌ച​തന്നെ! ‘സമു​ദ്ര​വും മരണവും ഹേഡീ​സും’ അതാതി​ന്റെ പങ്കുവ​ഹി​ക്കു​ന്നു, എന്നാൽ ഈ പദങ്ങൾ പൂർണ​മാ​യി ഒന്നോ​ടൊ​ന്നു വേറിട്ടു നിൽക്കു​ന്ന​വ​യ​ല്ലെന്നു കുറി​ക്കൊ​ള​ളുക. a യോനാ ഒരു മത്സ്യത്തി​ന്റെ വയററിൽ അകപ്പെട്ട്‌ അങ്ങനെ സമു​ദ്ര​മ​ധ്യ​ത്തിൽ ആയിരു​ന്ന​പ്പോൾ താൻ ഷീയോ​ളിൽ അഥവാ ഹേഡീ​സിൽ ആയിരി​ക്കു​ന്ന​താ​യി പറഞ്ഞു. (യോനാ 2:2) ഒരു വ്യക്തി ആദാമ്യ​മ​ര​ണ​ത്തി​ന്റെ പിടി​യിൽ അമർന്നി​രി​ക്ക​യാ​ണെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ അയാളും ഹേഡീ​സി​ലാണ്‌. ആരും അവഗണി​ക്ക​പ്പെ​ടു​ക​യി​ല്ലെന്ന്‌ ഈ പ്രവാചക വാക്കുകൾ ശക്തമായ ഉറപ്പു നൽകുന്നു.

8 തീർച്ച​യാ​യും പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യി​ല്ലാത്ത ഒരു അജ്ഞാത സംഖ്യ​യുണ്ട്‌. ഇവരിൽ യേശു​വി​നെ​യും അപ്പോ​സ്‌ത​ലൻമാ​രെ​യും തിരസ്‌ക​രിച്ച അനുതാ​പ​മി​ല്ലാഞ്ഞ ശാസ്‌ത്രി​മാ​രും പരീശൻമാ​രും മതപര​മായ “അധർമ്മ​മൂർത്തി”യും “പിൻമാ​റി​പ്പോയ” അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും ഉൾപ്പെ​ടും. (2 തെസ്സ​ലൊ​നീ​ക്യർ 2:3; എബ്രായർ 6:4-6; മത്തായി 23:29-33) ലോകാ​വ​സാ​ന​ത്തിൽ “പിശാ​ചി​ന്നും അവന്റെ ദൂതൻമാർക്കും ഒരുക്കി​യി​രി​ക്കുന്ന നിത്യാ​ഗ്നി​യി​ലേക്കു”, അതായതു “നിത്യ​ഛേ​ദ​ന​ത്തി​ലേക്കു” പോകുന്ന കോലാ​ടു​തു​ല്യ​രായ ആളുക​ളെ​ക്കു​റി​ച്ചും യേശു സംസാ​രി​ച്ചു. (മത്തായി 25:41, 46, NW) ഇവർക്കു പുനരു​ത്ഥാ​ന​മില്ല!

9. പുനരു​ത്ഥാ​ന​ത്തിൽ ചിലർക്കു പ്രത്യേക പ്രീതി ലഭിക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സൂചി​പ്പി​ക്കു​ന്ന​തെ​ങ്ങനെ, ഇവരിൽ ആർ ഉൾപ്പെ​ടു​ന്നു?

9 നേരേ​മ​റിച്ച്‌, പുനരു​ത്ഥാ​ന​ത്തിൽ ചിലർക്കു പ്രത്യേക പ്രീതി ലഭിക്കും. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞ​പ്പോൾ ഇതു സൂചി​പ്പി​ച്ചു: “നീതി​മാൻമാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും എന്നു . . . ഞാനും ദൈവ​ത്തി​ങ്കൽ ആശവെ​ച്ചി​രി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 24:15) ഭൗമിക പുനരു​ത്ഥാ​ന​ത്തി​ന്റെ സംഗതി​യിൽ, ‘നീതി​മാൻമാ​രിൽ’—അബ്രഹാ​മി​നെ​യും രാഹാ​ബി​നെ​യും മററ​നേ​ക​രെ​യും പോലെ—ദൈവ​ത്തോ​ടു​ളള സൗഹൃദം സംബന്ധി​ച്ചു നീതി​മാൻമാ​രാ​യി പ്രഖ്യാ​പി​ക്ക​പ്പെട്ട പുരാ​ത​ന​കാ​ലത്തെ വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷൻമാർ ഉൾപ്പെ​ടും. (യാക്കോബ്‌ 2:21, 23, 25) ആധുനിക കാലത്ത്‌ യഹോ​വ​യോ​ടു​ളള വിശ്വ​സ്‌ത​ത​യിൽ മരിച്ച നീതി​മാൻമാ​രായ വേറെ ആടുക​ളും അതേ കൂട്ടത്തിൽ ഉൾപ്പെ​ടും. അത്തരം നിർമ​ല​താ​പാ​ല​ക​രെ​ല്ലാം സാധ്യ​ത​യ​നു​സ​രി​ച്ചു സഹസ്രാ​ബ്ദ​വാ​ഴ്‌ച​യു​ടെ ആദ്യഘ​ട്ട​ത്തിൽ ഉയിർപ്പി​ക്ക​പ്പെ​ടും. (ഇയ്യോബ്‌ 14:13-15; 27:5; ദാനീ​യേൽ 12:13; എബ്രായർ 11:35, 39, 40) പറുദീ​സ​യി​ലെ വമ്പിച്ച പുനഃ​സ്ഥി​തീ​ക​ര​ണ​വേ​ലക്കു മേൽനോ​ട്ടം വഹിക്കു​ന്ന​തിൽ പ്രത്യേക പദവികൾ പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ഈ നീതി​മാൻമാ​രിൽ അനേകർക്കു നിയമി​ച്ചു കൊടു​ക്കു​മെ​ന്നു​ള​ള​തി​നു സംശയ​മില്ല.—സങ്കീർത്തനം 45:16; താരത​മ്യം ചെയ്യുക: യെശയ്യാ​വു 32:1, 16-18; 61:5; 65:21-23.

10. പുനരു​ത്ഥാ​നം പ്രാപി​ക്കേ​ണ്ട​വ​രിൽ ‘നീതി​കെ​ട്ടവർ’ ആരാണ്‌?

10 എങ്കിലും, പ്രവൃ​ത്തി​കൾ 24:15-ൽ പരാമർശി​ച്ചി​രി​ക്കുന്ന ‘നീതി​കെ​ട്ടവർ’ ആരാണ്‌? ഇവരിൽ ചരി​ത്ര​ത്തി​ലു​ട​നീ​ളം മരിച്ചു​പോ​യി​ട്ടു​ളള, വിശേ​ഷി​ച്ചും ‘അജ്ഞതയു​ടെ കാലത്ത്‌’ ജീവി​ച്ചി​രുന്ന വലിയ മനുഷ്യ​വർഗ​സ​മൂ​ഹങ്ങൾ ഉൾപ്പെ​ടും. (പ്രവൃ​ത്തി​കൾ 17:30) ഇവർക്ക്‌, അവർ ജനിച്ച സ്ഥലമോ അവർ ജീവി​ച്ചി​രുന്ന കാലഘ​ട്ട​മോ നിമിത്തം യഹോ​വ​യു​ടെ ഇഷ്ടത്തോ​ടു​ളള അനുസ​രണം പഠിക്കാൻ അവസരം ലഭിച്ചില്ല. അതിനു​പു​റമേ, രക്ഷയുടെ ദൂതു കേട്ടെ​ങ്കി​ലും ആ സമയത്തു പൂർണ​മാ​യി പ്രതി​ക​രി​ക്കാ​ഞ്ഞവർ, അല്ലെങ്കിൽ സമർപ്പ​ണ​വും സ്‌നാ​പ​ന​വും വരെ പുരോ​ഗ​മി​ക്കു​ന്ന​തി​നു​മുമ്പ്‌ മരിച്ചു​പോ​യവർ ഉണ്ടായി​രു​ന്നേ​ക്കാം. പുനരു​ത്ഥാ​ന​ത്തിൽ, നിത്യ​ജീ​വൻ നേടാ​നു​ളള ഈ അവസര​ത്തിൽനി​ന്നു പ്രയോ​ജനം നേടണ​മെ​ങ്കിൽ അത്തരക്കാർ അവരുടെ ചിന്താ​ഗ​തി​യി​ലും ജീവി​ത​രീ​തി​യി​ലും കൂടു​ത​ലായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ണ്ടാ​കും.

ജീവന്റെ ചുരുൾ

11. (എ) “ജീവന്റെ ചുരുൾ” എന്താണ്‌, ആരുടെ പേരുകൾ ഈ ചുരു​ളിൽ എഴുത​പ്പെ​ടു​ന്നു? (ബി) ജീവന്റെ ചുരുൾ ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്ത്‌ തുറക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

11 യോഹ​ന്നാൻ ‘ജീവന്റെ ചുരുളി’നെക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു. ഇത്‌ യഹോ​വ​യിൽനി​ന്നു നിത്യ​ജീ​വൻ പ്രാപി​ക്കാൻ അർഹത​യു​ള​ള​വ​രു​ടെ രേഖയാണ്‌. യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രു​ടെ​യും മഹാപു​രു​ഷാ​ര​ത്തി​ന്റെ​യും മോശ​യെ​പ്പോ​ലു​ളള പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​മ​നു​ഷ്യ​രു​ടെ​യും പേരുകൾ ഈ ചുരു​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (പുറപ്പാ​ടു 32:32, 33; ദാനീ​യേൽ 12:1; വെളി​പ്പാ​ടു 3:5) പുനരു​ത്ഥാ​നം പ്രാപിച്ച ‘നീതി​കെ​ട്ട​വ​രിൽ’ ആരു​ടെ​യും പേര്‌ ആ സമയം​വരെ ഈ ജീവന്റെ ചുരു​ളിൽ ഇല്ല. അതു​കൊണ്ട്‌ യോഗ്യത പ്രാപി​ക്കാ​നി​ട​യാ​കുന്ന മററു​ള​ള​വ​രു​ടെ പേരു​ക​ളും എഴുതു​ന്ന​തി​നു​വേണ്ടി ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്തു ജീവന്റെ ചുരുൾ തുറക്ക​പ്പെ​ടും. ജീവന്റെ ചുരു​ളിൽ അഥവാ പുസ്‌ത​ക​ത്തിൽ പേർ എഴുത​പ്പെ​ടാ​ത്ത​വരെ ‘തീപ്പൊ​യ്‌ക​യി​ലേക്ക്‌ തളളി​യി​ടു’ന്നു.—വെളി​പ്പാ​ടു 20:15; താരത​മ്യം​ചെ​യ്യുക: എബ്രായർ 3:19.

12. തുറക്ക​പ്പെട്ട ജീവന്റെ ചുരു​ളിൽ ഒരു വ്യക്തി​യു​ടെ പേര്‌ എഴുത​പ്പെ​ടു​മോ​യെന്ന്‌ എന്തു നിശ്ചയി​ക്കും, യഹോ​വ​യു​ടെ നിയമിത ന്യായാ​ധി​പതി എങ്ങനെ ദൃഷ്ടാന്തം വെച്ചു?

12 അപ്പോൾ, തുറക്ക​പ്പെട്ട ജീവന്റെ ചുരു​ളിൽ ആ സമയത്ത്‌ ഒരു വ്യക്തി​യു​ടെ പേര്‌ എഴുത​പ്പെ​ടു​മോ​യെന്ന്‌ എന്തു നിശ്ചയി​ക്കും? മുഖ്യ ഘടകം ആദാമി​ന്റെ​യും ഹവ്വായു​ടെ​യും നാളു​ക​ളിൽ ഉണ്ടായി​രു​ന്ന​തു​ത​ന്നെ​യാ​യി​രി​ക്കും: യഹോ​വ​യോ​ടു​ളള അനുസ​രണം. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ പ്രിയ​പ്പെട്ട സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​തു​പോ​ലെ: “ലോക​വും അതിന്റെ മോഹ​വും ഒഴിഞ്ഞു​പോ​കു​ന്നു; ദൈ​വേഷ്ടം ചെയ്യു​ന്ന​വ​നോ എന്നേക്കും ഇരിക്കു​ന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌. [1 യോഹ​ന്നാൻ 2:4-7, 17]) അനുസ​ര​ണ​ത്തി​ന്റെ സംഗതി​യിൽ യഹോ​വ​യു​ടെ നിയമിത ന്യായാ​ധി​പതി ദൃഷ്ടാന്തം വെച്ചു: “[യേശു] പുത്രൻ എങ്കിലും താൻ അനുഭ​വിച്ച കഷ്ടങ്ങളാൽ അനുസ​രണം പഠിച്ചു തികഞ്ഞ​വ​നാ​യി തന്നെ അനുസ​രി​ക്കുന്ന ഏവർക്കും നിത്യ​ര​ക്ഷ​യു​ടെ കാരണ​ഭൂ​ത​നാ​യി​ത്തീർന്നു.”—എബ്രായർ 5:8, 9.

മററു ചുരു​ളു​കൾ തുറക്കു​ന്നു

13. പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ എങ്ങനെ തങ്ങളുടെ അനുസ​രണം പ്രകട​മാ​ക്കണം, അവർ ഏതു പ്രമാ​ണങ്ങൾ പിൻപ​റ​റണം?

13 പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ഇവർ എങ്ങനെ തങ്ങളുടെ അനുസ​രണം പ്രകട​മാ​ക്കണം? യേശു​തന്നെ വലിയ രണ്ടു കൽപ്പനകൾ ചൂണ്ടി​ക്കാ​ണി​ച്ചു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “ഒന്നാമ​ത്തേത്‌ ഇതാകു​ന്നു, ‘ഇസ്രാ​യേലേ കേൾക്ക, നമ്മുടെ ദൈവ​മായ യഹോവ ഏക യഹോ​വ​യാ​കു​ന്നു. നീ നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’ രണ്ടാമ​ത്തേത്‌ ഇതാകു​ന്നു, ‘നീ നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.’” (മർക്കോസ്‌ 12:29-31, NW) മോഷ​ണ​വും നുണയും കൊല​പാ​ത​ക​വും ദുർമാർഗ​വും ഒഴിവാ​ക്കു​ന്ന​തു​പോ​ലെ അവർ പിൻപ​റേറണ്ട യഹോ​വ​യു​ടെ സുസ്ഥാ​പി​ത​മായ പ്രമാ​ണ​ങ്ങ​ളും ഉണ്ട്‌.—1 തിമൊ​ഥെ​യോസ്‌ 1:8-11; വെളി​പ്പാ​ടു 21:8.

14. മററ്‌ ഏതു ചുരു​ളു​കൾ തുറക്ക​പ്പെ​ടു​ന്നു, അവയിൽ എന്തടങ്ങു​ന്നു?

14 എന്നിരു​ന്നാ​ലും, സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ തുറക്ക​പ്പെ​ടുന്ന മററു ചുരു​ളു​കളെ യോഹ​ന്നാൻ പരാമർശി​ച്ചു​ക​ഴി​ഞ്ഞ​തേ​യു​ളളൂ. (വെളി​പ്പാ​ടു 20:12) ഇവ എന്തായി​രി​ക്കും? ചില​പ്പോ​ഴെ​ല്ലാം യഹോവ പ്രത്യേക സാഹച​ര്യ​ങ്ങ​ളി​ലേക്കു നിഷ്‌കൃ​ഷ്ട​മായ നിർദേ​ശങ്ങൾ നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മോശ​യു​ടെ നാളിൽ അവൻ ഇസ്രാ​യേ​ല്യർക്ക്‌, അവർ അനുസ​രി​ക്കു​ന്നെ​ങ്കിൽ ജീവനെ അർഥമാ​ക്കുന്ന നിയമ​ങ്ങ​ളു​ടെ വിശദ​മായ ഒരു പരമ്പര നൽകി. (ആവർത്ത​ന​പു​സ്‌തകം 4:40; 32:45-47) ഒന്നാം നൂററാ​ണ്ടിൽ, ക്രിസ്‌തീ​യ​വ്യ​വ​സ്ഥി​തി​യി​ലെ യഹോ​വ​യു​ടെ പ്രമാ​ണങ്ങൾ പിൻപ​റ​റാൻ വിശ്വ​സ്‌തരെ സഹായി​ക്കു​ന്ന​തി​നു പുതിയ നിർദേ​ശങ്ങൾ നൽക​പ്പെട്ടു. (മത്തായി 28:19, 20; യോഹ​ന്നാൻ 13:34; 15:9, 10) മരിച്ചവർ “ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തിന്‌ ഒത്തവണ്ണം . . . അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രി​ച്ചു ന്യായം വിധിക്ക”പ്പെടു​ന്ന​താ​യി യോഹ​ന്നാൻ ഇപ്പോൾ റിപ്പോർട്ടു​ചെ​യ്യു​ന്നു. അപ്പോൾ തെളി​വ​നു​സ​രിച്ച്‌, ഈ ചുരു​ളു​ക​ളു​ടെ തുറക്കൽ, ആയിര​വർഷ​ക്കാ​ലത്തു മനുഷ്യ​വർഗ​ത്തി​നു​വേ​ണ്ടി​യു​ളള യഹോ​വ​യു​ടെ വിശദ​മായ വ്യവസ്ഥകൾ പ്രസി​ദ്ധ​മാ​ക്കും. ആ ചുരു​ളു​ക​ളി​ലെ ചട്ടങ്ങളും കൽപ്പന​ക​ളും തങ്ങളുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​തി​നാൽ അനുസ​ര​ണ​മു​ളള മനുഷ്യർക്കു തങ്ങളുടെ നാളുകൾ ദീർഘി​പ്പി​ക്കാ​നും ഒടുവിൽ നിത്യ​ജീ​വൻ പ്രാപി​ക്കാ​നും കഴിയും.

15. പുനരു​ത്ഥാ​ന​കാ​ലത്ത്‌ ഏതുതരം വിദ്യാ​ഭ്യാ​സ​പ്ര​സ്ഥാ​നം ആവശ്യ​മാ​യി​രി​ക്കും, സാധ്യ​ത​യ​നു​സ​രി​ച്ചു പുനരു​ത്ഥാ​നം എങ്ങനെ നടക്കും?

15 ദിവ്യാ​ധി​പത്യ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ എത്ര വിപു​ല​മായ ഒരു പ്രസ്ഥാനം ആവശ്യ​മാ​യി​രി​ക്കും! യഹോ​വ​യു​ടെ സാക്ഷികൾ 1993-ൽ ലോക​വ്യാ​പ​ക​മാ​യി വിവിധ സ്ഥലങ്ങളിൽ 45,00,000-ത്തിലധി​കം ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​ക്കൊ​ണ്ടി​രു​ന്നു. എന്നാൽ പുനരു​ത്ഥാ​ന​കാ​ലത്തു നിസ്സം​ശ​യ​മാ​യും ബൈബി​ളി​നെ​യും പുതിയ ചുരു​ളു​ക​ളെ​യും അടിസ്ഥാ​ന​മാ​ക്കി നിരവധി ലക്ഷക്കണ​ക്കിന്‌ അധ്യയ​നങ്ങൾ നടത്ത​പ്പെ​ടും! ദൈവ​ജ​ന​ങ്ങ​ളെ​ല്ലാം ഉപദേ​ഷ്ടാ​ക്ക​ളാ​യി​ത്തീർന്നു​കൊണ്ട്‌ കഠിന​പ്ര​യ​ത്‌നം ചെയ്യേ​ണ്ടി​വ​രും. പുരോ​ഗതി പ്രാപി​ക്കു​മ്പോൾ, പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രും സംശയ​മെ​ന്യെ ഈ വിപു​ല​മായ പഠിപ്പി​ക്കൽ പരിപാ​ടി​യിൽ പങ്കെടു​ക്കും. ജീവി​ച്ചി​രി​ക്കു​ന്ന​വർക്കു മുൻകു​ടും​ബാം​ഗ​ങ്ങ​ളെ​യും പരിച​യ​ക്കാ​രെ​യും സ്വാഗതം ചെയ്യു​ന്ന​തി​ന്റെ​യും പഠിപ്പി​ക്കു​ന്ന​തി​ന്റെ​യും സന്തോഷം ഉണ്ടായി​രി​ക്കാൻ കഴിയുന്ന ഒരു വിധത്തിൽ പുനരു​ത്ഥാ​നം നടക്കാ​നാ​ണു സാധ്യത; തുടർന്ന്‌ അവർ മററു​ള​ള​വരെ സ്വാഗതം ചെയ്യു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യും. (താരത​മ്യം ചെയ്യുക: 1 കൊരി​ന്ത്യർ 15:19-28, 58.) ഇന്നു സത്യം പ്രചരി​പ്പി​ക്കു​ന്ന​തിൽ കർമനി​ര​ത​രാ​യി​രി​ക്കുന്ന 40 ലക്ഷത്തി​ല​ധി​കം സാക്ഷികൾ പുനരു​ത്ഥാ​ന​ത്തിൽ ലഭിക്കു​മെന്ന്‌ അവർ പ്രതീ​ക്ഷി​ക്കുന്ന പദവി​കൾക്കാ​യി ഒരു നല്ല അടിസ്ഥാ​നം ഇടുക​യാണ്‌.—യെശയ്യാ​വു 50:4; 54:13.

16. (എ) ജീവന്റെ ചുരു​ളിൽ അഥവാ പുസ്‌ത​ക​ത്തിൽ ആരുടെ പേര്‌ എഴുത​പ്പെ​ടു​ക​യില്ല? (ബി) ആരു​ടേത്‌ “ജീവന്റെ” പുനരു​ത്ഥാ​നം എന്നു തെളി​യു​ന്നു​വോ അവർ ആരാണ്‌?

16 ഭൗമിക പുനരു​ത്ഥാ​നത്തെ സംബന്ധിച്ച്‌, ‘നല്ല കാര്യങ്ങൾ ചെയ്‌തവർ ഒരു ജീവന്റെ പുനരു​ത്ഥാ​ന​ത്തി​നാ​യും ഹീനകാ​ര്യ​ങ്ങൾ പതിവാ​യി ചെയ്‌തവർ ഒരു ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​നാ​യും പുറത്തു​വ​രുന്ന’തായി യേശു പറഞ്ഞു. ഇവിടെ ‘ജീവനും’ ‘ന്യായ​വി​ധി​യും’ അന്യോ​ന്യം വിപരീ​ത​മാണ്‌, നിശ്വ​സ്‌ത​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നും ചുരു​ളു​ക​ളിൽനി​ന്നും പ്രബോ​ധി​പ്പി​ക്ക​പ്പെ​ട്ട​ശേഷം “ഹീനകാ​ര്യ​ങ്ങൾ പതിവാ​യി ചെയ്‌ത” പുനരു​ത്ഥാ​നം പ്രാപി​ച്ചവർ ജീവന്‌ അയോ​ഗ്യ​രാ​യി വിധി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ ഇതു പ്രകട​മാ​ക്കു​ന്നു. അവരുടെ പേരുകൾ ജീവന്റെ ചുരു​ളിൽ അഥവാ പുസ്‌ത​ക​ത്തിൽ എഴുത​പ്പെ​ടു​ക​യില്ല. (യോഹ​ന്നാൻ 5:29, NW) മുമ്പു വിശ്വ​സ്‌ത​ഗ​തി​യിൽ നടന്നി​രു​ന്ന​വ​രും ഏതെങ്കി​ലും കാരണ​ത്താൽ ആയിര​മാ​ണ്ടു വാഴ്‌ച​ക്കാ​ലത്തു വ്യതി​ച​ലി​ച്ചു​പോ​കു​ന്ന​വ​രും ആയ ആരെസം​ബ​ന്ധി​ച്ചും ഇതുതന്നെ സത്യമാ​യി​രി​ക്കും. പേരുകൾ മായി​ച്ചു​ക​ള​യാൻ കഴിയും. (പുറപ്പാ​ടു 32:32, 33) നേരേ​മ​റിച്ച്‌, അനുസ​ര​ണ​പൂർവം ചുരു​ളു​ക​ളിൽ എഴുത​പ്പെ​ട്ടി​രി​ക്കുന്ന കാര്യങ്ങൾ പിൻപ​റ​റു​ന്നവർ അവരുടെ പേരുകൾ രേഖയിൽ, ജീവന്റെ ചുരു​ളിൽ നിലനിർത്തു​ക​യും തുടർന്നു ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യും. അവരെ സംബന്ധി​ച്ച​ട​ത്തോ​ളം അതു “ജീവന്റെ” പുനരു​ത്ഥാ​ന​മെന്നു തെളി​യും.

മരണത്തി​ന്റെ​യും ഹേഡീ​സി​ന്റെ​യും അവസാനം

17. (എ) യോഹ​ന്നാൻ അത്ഭുത​ക​ര​മായ ഏതു നടപടി വർണി​ക്കു​ന്നു? (ബി) ഹേഡീസ്‌ എപ്പോൾ ശൂന്യ​മാ​ക്ക​പ്പെ​ടു​ന്നു? (സി) ആദാമ്യ​മ​രണം എപ്പോൾ “തീത്തടാ​ക​ത്തി​ലേക്ക്‌ എറിയപ്പെ”ടും?

17 അടുത്ത​താ​യി യോഹ​ന്നാൻ വാസ്‌ത​വ​ത്തിൽ അത്ഭുത​ക​ര​മായ ചിലതു വർണി​ക്കു​ന്നു! “മരണവും ഹേഡീ​സും തീത്തടാ​ക​ത്തി​ലേക്ക്‌ എറിയ​പ്പെട്ടു. ഇതു രണ്ടാം മരണത്തെ അർഥമാ​ക്കു​ന്നു, തീത്തടാ​കം​തന്നെ. അതിനു​പു​റമേ, ജീവപു​സ്‌ത​ക​ത്തിൽ പേർ എഴുതി​ക്കാ​ണാത്ത ഏവനും തീത്തടാ​ക​ത്തി​ലേക്ക്‌ എറിയ​പ്പെട്ടു.” (വെളി​പാട്‌ 20:14, 15, NW) സഹസ്രാബ്ദ ന്യായ​വി​ധി​ദി​വ​സ​ത്തി​ന്റെ അവസാനം ആകു​മ്പോ​ഴേ​ക്കും “മരണവും ഹേഡീ​സും” പൂർണ​മാ​യി നീക്കം ചെയ്യ​പ്പെ​ടു​ന്നു. ഇതിന്‌ ഒരു ആയിരം വർഷം എടുക്കു​ന്ന​തെ​ന്തിന്‌? മനുഷ്യ​വർഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി​യായ ഹേഡീസ്‌, ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള അവസാ​ന​ത്തെ​യാൾ പുനരു​ത്ഥാ​ന​പ്പെട്ടു കഴിയു​മ്പോൾ ശൂന്യ​മാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ അവകാ​ശ​പ്പെ​ടു​ത്തിയ പാപം ഏതെങ്കി​ലും മനുഷ്യ​രെ കളങ്ക​പ്പെ​ടു​ത്തു​ന്നി​ട​ത്തോ​ളം കാലം ആദാമ്യ​മ​രണം അപ്പോ​ഴും അവരോ​ടൊ​ത്തു സ്ഥിതി​ചെ​യ്യു​ന്നു. ഭൂമി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന എല്ലാവ​രും അതു​പോ​ലെ​തന്നെ അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​വും, രോഗ​വും വാർധ​ക്യ​വും അവകാ​ശ​പ്പെ​ടു​ത്തിയ മററു ബലഹീ​ന​ത​ക​ളും പൂർണ​മാ​യി നീക്കം ചെയ്യു​ന്ന​തിന്‌ യേശു​വി​ന്റെ മറുവി​ല​യു​ടെ മൂല്യം പ്രയോ​ഗി​ക്കു​ന്നതു വരെ ചുരു​ളു​ക​ളിൽ എഴുതി​യി​രി​ക്കു​ന്നത്‌ അനുസ​രി​ക്കേ​ണ്ട​താ​വ​ശ്യ​മാ​യി വരും. അപ്പോൾ ആദാമ്യ​മ​രണം ഹേഡീ​സി​നോ​ടൊ​പ്പം “തീത്തടാ​ക​ത്തി​ലേക്ക്‌ എറിയ”പ്പെടുന്നു. അവ എന്നെ​ന്നേ​ക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും!

18. (എ) രാജാ​വെ​ന്ന​നി​ല​യിൽ യേശു​വി​ന്റെ പ്രവർത്ത​ന​ത്തി​ന്റെ വിജയത്തെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) പൂർണ​രാ​ക്ക​പ്പെട്ട മനുഷ്യ​കു​ടും​ബത്തെ യേശു എന്തു ചെയ്യുന്നു? (സി) ആയിരം വർഷത്തി​ന്റെ അവസാനം മറേറതു കാര്യങ്ങൾ സംഭവി​ക്കു​ന്നു?

18 അങ്ങനെ, കൊരി​ന്ത്യർക്കു​ളള ലേഖന​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വർണി​ക്കുന്ന കാര്യ​പ​രി​പാ​ടി പൂർത്തി​യാ​കും: “അവൻ [യേശു] സകലശ​ത്രു​ക്ക​ളെ​യും അവന്റെ കാൽക്കീ​ഴാ​ക്കു​വോ​ളം വാഴേ​ണ്ട​താ​കു​ന്നു. ഒടുക്കത്തെ ശത്രു​വാ​യി​ട്ടു [ആദാമ്യ] മരണം നീങ്ങി​പ്പോ​കും.” അടുത്ത​താ​യി എന്തു സംഭവി​ക്കു​ന്നു? “അവന്നു സകലവും കീഴ്‌പ്പെ​ട്ടു​വ​ന്ന​ശേഷം . . . പുത്രൻ താനും സകലവും തനിക്കു കീഴാ​ക്കി​ക്കൊ​ടു​ത്ത​വന്നു കീഴ്‌പ്പെ​ട്ടി​രി​ക്കും.” മററു വാക്കു​ക​ളിൽ പറഞ്ഞാൽ യേശു “രാജ്യം പിതാ​വായ ദൈവത്തെ ഏല്‌പി​ക്കു”ന്നു. (1 കൊരി​ന്ത്യർ 15:24-28) അതെ, തന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ മൂല്യം മുഖാ​ന്തരം ആദാമ്യ​മ​ര​ണത്തെ ജയിച്ച​ട​ക്കിയ യേശു പൂർണ​രാ​ക്ക​പ്പെട്ട ഒരു മനുഷ്യ​കു​ടും​ബത്തെ തന്റെ പിതാ​വായ യഹോ​വക്കു കൈമാ​റും. പ്രത്യ​ക്ഷ​ത്തിൽ, ആയിരം വർഷത്തി​ന്റെ അവസാനം സാത്താനെ അഴിച്ചു​വി​ടു​ന്ന​തും ജീവന്റെ ചുരു​ളിൽ ആരുടെ പേരുകൾ സ്ഥിരമാ​യി നിലനിൽക്കു​മെന്നു തീരു​മാ​നി​ക്കു​ന്ന​തിന്‌ അന്തിമ പരി​ശോ​ധന നടക്കു​ന്ന​തും ഈ സമയത്താണ്‌. നിങ്ങളു​ടെ പേര്‌ അവരുടെ കൂട്ടത്തിൽ ഉണ്ടായി​രി​ക്കു​ന്ന​തി​നു “തീവ്ര​യ​ത്‌നം ചെയ്യുക”!—ലൂക്കോസ്‌ 13:24, NW; വെളി​പ്പാ​ടു 20:5.

[അടിക്കു​റി​പ്പു​കൾ]

a സമുദ്രത്തിൽനിന്നു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രിൽ നോഹ​യു​ടെ നാളിലെ പ്രളയ​ത്തിൽ നശിച്ചു​പോയ ദുഷിച്ച ഭൂവാ​സി​കൾ ഉൾപ്പെ​ടു​ക​യില്ല; മഹോ​പ​ദ്ര​വ​ത്തി​ലെ യഹോ​വ​യു​ടെ ന്യായ​വി​ധി നിർവ​ഹ​ണം​പോ​ലെ, ആ നാശം അന്തിമ​മാ​യി​രു​ന്നു.—മത്തായി 25:41, 46; 2 പത്രൊസ്‌ 3:5-7.

[അധ്യയന ചോദ്യ​ങ്ങൾ]

[298-ാം പേജിലെ ചിത്രം]

ആയിരമാണ്ടു വാഴ്‌ച​ക്കാ​ലത്തു തുറക്ക​പ്പെ​ടുന്ന ചുരു​ളു​കൾ അനുസ​രി​ക്കുന്ന, പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ‘നീതി​കെ​ട്ട​വർക്കും’ തങ്ങളുടെ പേരുകൾ ജീവന്റെ ചുരു​ളിൽ എഴുത​പ്പെട്ടു കിട്ടി​യേ​ക്കാം