വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ പാവനരഹസ്യം—അതിന്റെ മഹത്തായ പാരമ്യം!

ദൈവത്തിന്റെ പാവനരഹസ്യം—അതിന്റെ മഹത്തായ പാരമ്യം!

അധ്യായം 26

ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം—അതിന്റെ മഹത്തായ പാരമ്യം!

1. (എ) പാവന​ര​ഹ​സ്യം ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്ന​താ​യി യോഹ​ന്നാൻ നമ്മെ അറിയി​ക്കു​ന്ന​തെ​ങ്ങനെ? (ബി) ദൂത​സൈ​ന്യ​ങ്ങൾ ഉച്ചത്തിൽ സംസാ​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

 ബലവാ​നായ ദൂതൻ വെളി​പ്പാ​ടു 10:1, 6, 7-ൽ ആണയിട്ടു നടത്തിയ പ്രഖ്യാ​പനം നിങ്ങൾ ഓർമി​ക്കു​ന്നു​വോ? അവൻ പ്രസ്‌താ​വി​ച്ചു: ‘ഇനി കാലം ഉണ്ടാക​യില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതു​വാ​നി​രി​ക്കുന്ന നാദത്തി​ന്റെ കാലത്തു ദൈവ​ത്തി​ന്റെ മർമ്മം അവൻ തന്റെ ദാസൻമാ​രായ പ്രവാ​ച​കൻമാർക്കു അറിയി​ച്ചു​കൊ​ടു​ത്ത​തു​പോ​ലെ നിവൃ​ത്തി​യാ​കും.’ ആ അന്തിമ കാഹളം മുഴക്കാ​നു​ളള യഹോ​വ​യു​ടെ തക്കസമയം ആഗതമാ​യി​രി​ക്കു​ന്നു! അപ്പോൾ പാവന​ര​ഹ​സ്യം പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്ന​തെ​ങ്ങ​നെ​യാണ്‌? നമ്മെ അറിയി​ക്കാൻ യോഹ​ന്നാൻ സത്യത്തിൽ അതിസ​ന്തോ​ഷ​മു​ള​ള​വ​നാണ്‌! അവൻ എഴുതു​ന്നു: “ഏഴാമത്തെ ദൂതൻ ഊതി​യ​പ്പോൾ: ലോക​രാ​ജ​ത്വം നമ്മുടെ കർത്താ​വി​ന്നും അവന്റെ ക്രിസ്‌തു​വി​ന്നും ആയിത്തീർന്നി​രി​ക്കു​ന്നു; അവൻ എന്നെ​ന്നേ​ക്കും വാഴും എന്നു സ്വർഗ്ഗ​ത്തിൽ ഒരു മഹാ​ഘോ​ഷം ഉണ്ടായി.” (വെളി​പ്പാ​ടു 11:15) ആ ദൂത​സൈ​ന്യ​ങ്ങൾക്ക്‌ ഉച്ചത്തിൽ, ഇടിമു​ഴ​ക്കം​പോ​ലു​ളള സ്വരത്തിൽ പോലും സംസാ​രി​ക്കാൻ ന്യായ​മുണ്ട്‌! എന്തു​കൊ​ണ്ടെ​ന്നാൽ ചരി​ത്ര​പ്ര​ധാ​ന​മായ ഈ പ്രഖ്യാ​പനം സാർവ​ത്രി​ക​പ്രാ​ധാ​ന്യം ഉളളതാണ്‌. അത്‌ ജീവനു​ളള സകല സൃഷ്ടി​ക്കും ജീവൽപ്ര​ധാന താത്‌പ​ര്യ​മു​ള​ള​താണ്‌.

2. പാവന​ര​ഹ​സ്യം എപ്പോൾ ഏതു സംഭവ​ത്തോ​ടെ വിജയ​ക​ര​മായ ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്നു?

2 പാവന​ര​ഹ​സ്യം അതിന്റെ സന്തോ​ഷ​ക​ര​മായ പാരമ്യ​ത്തി​ലേക്കു വരുന്നു! കർത്താ​വായ യഹോവ തന്റെ ക്രിസ്‌തു​വി​നെ സഹരാ​ജാ​വാ​യി 1914-ൽ സിംഹാ​സ​ന​സ്ഥ​നാ​ക്കു​മ്പോൾ അതു മഹത്തായി, ഗംഭീ​ര​മാ​യി ഒരു വിജയ​ക​ര​മായ പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്ത​പ്പെ​ടു​ന്നു. തന്റെ പിതാ​വി​നു​വേണ്ടി പ്രവർത്തി​ച്ചു​കൊണ്ട്‌ യേശു​ക്രി​സ്‌തു മനുഷ്യ​വർഗ​ത്തി​ന്റെ ഒരു ശത്രു​ലോ​ക​ത്തിൻമ​ധ്യേ സജീവ​ഭ​രണം കയ്യേൽക്കു​ന്നു. വാഗ്‌ദ​ത്ത​സ​ന്ത​തി​യെന്ന നിലയിൽ, സർപ്പ​ത്തെ​യും അവന്റെ സന്തതി​യെ​യും ഇല്ലായ്‌മ ചെയ്യു​ന്ന​തി​നും ഈ ഭൂമി​യിൽ പറുദീ​സാ സമാധാ​നം പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നും​വേണ്ടി അവൻ രാജ്യാ​ധി​കാ​രം കയ്യേൽക്കു​ന്നു. (ഉല്‌പത്തി 3:15; സങ്കീർത്തനം 72:1, 7) മിശി​ഹൈക രാജാ​വെ​ന്ന​നി​ല​യിൽ യേശു അങ്ങനെ യഹോ​വ​യു​ടെ വചനം നിവൃ​ത്തി​യാ​ക്കു​ക​യും പരമാ​ധി​കാര കർത്താ​വെ​ന്ന​നി​ല​യിൽ “എന്നെ​ന്നേ​ക്കും” ഭരിക്കേണ്ട “നിത്യ​രാ​ജാ​വായ” തന്റെ പിതാ​വി​നെ സംസ്ഥാ​പി​ക്കു​ക​യും ചെയ്യും.—1 തിമൊ​ഥെ​യൊസ്‌ 1:17.

3. എല്ലായ്‌പോ​ഴും രാജാ​വാ​യി​രു​ന്നെ​ങ്കി​ലും, യഹോ​വ​യാം ദൈവം ഭൂമി​യിൽ മററു പരമാ​ധി​കാ​രങ്ങൾ സ്ഥിതി​ചെ​യ്യാൻ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

3 എന്നാൽ “ലോക​രാ​ജ​ത്വം” യഹോ​വ​യായ “നമ്മുടെ കർത്താ​വി​ന്നു” ആയിത്തീർന്ന​തെ​ങ്ങനെ? യഹോ​വ​യാം ദൈവം എന്നും രാജാ​വാ​യി​രു​ന്നി​ട്ടി​ല്ലേ? അതു ശരിയാണ്‌, എന്തെന്നാൽ ലേവ്യ​നായ ആസാഫ്‌ ഇപ്രകാ​രം പാടി: “ദൈവം പുരാ​ത​നമേ എന്റെ രാജാ​വാ​കു​ന്നു.” മറെറാ​രു സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “യഹോ​വ​തന്നെ രാജാ​വാ​യി​ത്തീർന്നി​രി​ക്കു​ന്നു! . . . നിന്റെ സിംഹാ​സനം പണ്ടുമു​തലേ ഉറപ്പായി സ്ഥാപി​ക്ക​പ്പെ​ട്ട​താ​കു​ന്നു; നീ അനിശ്ചി​ത​കാ​ലം​മു​തൽ ഉളളവ​നാ​കു​ന്നു.” (സങ്കീർത്തനം 74:12; 93:1, 2, NW) എങ്കിലും തന്റെ ജ്ഞാനത്തിൽ, മററു പരമാ​ധി​കാ​രങ്ങൾ ഭൂമി​യിൽ സ്ഥിതി​ചെ​യ്യാൻ യഹോവ അനുവ​ദി​ക്കു​ക​യു​ണ്ടാ​യി. അങ്ങനെ മനുഷ്യ​നു ദൈവ​ത്തെ​ക്കൂ​ടാ​തെ തന്നെത്താൻ ഭരിക്കാൻ കഴിയു​മോ എന്ന ഏദെനിൽ ഉന്നയിച്ച വിവാ​ദ​വി​ഷയം പൂർണ​മാ​യി പരി​ശോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. മാനു​ഷ​ഭ​രണം ദാരു​ണ​മാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പ്രവാ​ച​കന്റെ വാക്കുകൾ വാസ്‌ത​വ​ത്തിൽ സത്യമാണ്‌: “യഹോവേ, മനുഷ്യ​ന്നു തന്റെ വഴിയും നടക്കു​ന്ന​വന്നു തന്റെ കാലടി​കളെ നേരെ​യാ​ക്കു​ന്ന​തും സ്വാധീ​നമല്ല എന്നു ഞാൻ അറിയു​ന്നു.” (യിരെ​മ്യാ​വു 10:23) നമ്മുടെ ആദ്യമാ​താ​പി​താ​ക്ക​ളു​ടെ ലംഘനം​മു​തൽ മുഴു​നി​വ​സിത ഭൂമി​യും ‘പഴയ പാമ്പായ’ സാത്താന്റെ ആധിപ​ത്യ​ത്തിൻ കീഴി​ലാ​യി​രു​ന്നു. (വെളി​പ്പാ​ടു 12:9; ലൂക്കൊസ്‌ 4:6) ഇപ്പോൾ നാടകീ​യ​മായ ഒരു മാററ​ത്തി​നു​ളള സമയമാ​യി! തന്റെ ഉചിത​മായ സ്ഥാനം സംസ്ഥാ​പി​ക്കു​ന്ന​തിന്‌ യഹോവ ഒരു പുതിയ വിധത്തിൽ, തന്റെ നിയുക്ത മിശി​ഹൈ​ക​രാ​ജ്യം മുഖാ​ന്തരം, ഭൂമി​യു​ടെ​മേ​ലു​ളള തന്റെ പരമാ​ധി​കാ​രം പ്രയോ​ഗി​ക്കാൻ തുടങ്ങു​ന്നു.

4. കാഹളം മുഴക്കൽ 1922-ൽ തുടങ്ങി​യ​പ്പോൾ എന്തു മുൻപ​ന്തി​യി​ലേക്കു വരുത്ത​പ്പെട്ടു? വിശദീ​ക​രി​ക്കുക.

4 ഏഴു കാഹളം മുഴക്കൽ 1922-ൽ തുടങ്ങി​യ​പ്പോൾ ഒഹായോ, സീഡാർ പോയിൻറി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ, “സ്വർഗ​രാ​ജ്യം സമീപി​ച്ചി​രി​ക്കു​ന്നു” എന്ന തിരു​വെ​ഴു​ത്തി​നെ ആസ്‌പ​ദ​മാ​ക്കി വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ പ്രസി​ഡൻറായ ജെ. എഫ്‌. റതർഫോർഡ്‌ നടത്തിയ ഒരു പ്രസം​ഗത്തെ വിശേ​ഷ​വ​ത്‌ക​രി​ച്ചു. (മത്തായി 4:17, കിങ്‌ ജയിംസ്‌ വേർഷൻ) അദ്ദേഹം ഈ വാക്കു​ക​ളോ​ടെ ഉപസം​ഹ​രി​ച്ചു: “അപ്പോൾ, അത്യുന്നത ദൈവ​ത്തി​ന്റെ പുത്രൻമാ​രേ, വയലി​ലേക്കു തിരികെ പോകൂ! ആയുധം ധരിക്കൂ! സുബോ​ധ​മു​ള​ള​വ​രാ​യി​രി​ക്കുക, ജാഗ്ര​ത​യു​ള​ള​വ​രാ​യി​രി​ക്കുക, പ്രവർത്ത​ന​നി​ര​ത​രാ​യി​രി​ക്കുക, ധൈര്യ​ശാ​ലി​ക​ളാ​യി​രി​ക്കുക. കർത്താ​വി​ന്റെ വിശ്വ​സ്‌ത​രായ സത്യസാ​ക്ഷി​ക​ളാ​യി​രി​ക്കുക. ബാബി​ലോ​ന്റെ സകല ശേഷി​പ്പും ശൂന്യ​മാ​കു​ന്ന​തു​വരെ പോരാ​ട്ട​ത്തിൽ മുന്നേ​റുക. ദൂതു വിസ്‌തൃ​ത​മാ​യി ഘോഷി​ക്കുക. യഹോവ ദൈവ​മാ​കു​ന്നു​വെ​ന്നും യേശു​ക്രി​സ്‌തു രാജാ​ധി​രാ​ജാ​വും കർത്താ​ധി​കർത്താ​വും ആകുന്നു​വെ​ന്നും ലോകം അറിയണം. ഇത്‌ എല്ലാ ദിനങ്ങ​ളി​ലും​വച്ച്‌ അതി​പ്ര​ധാന ദിനമാ​കു​ന്നു. നോക്കൂ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പ്രസി​ദ്ധീ​കരണ ഏജൻറു​മാർ ആകുന്നു. അതു​കൊണ്ട്‌ രാജാ​വി​നെ​യും അവന്റെ രാജ്യ​ത്തെ​യും പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക, പ്രസി​ദ്ധ​മാ​ക്കുക.” ക്രിസ്‌തു​യേശു മുഖാ​ന്ത​ര​മു​ളള ദൈവ​രാ​ജ്യം മുൻപ​ന്തി​യി​ലേക്കു വരുത്ത​പ്പെട്ടു, അതു രാജ്യ​പ്ര​സം​ഗ​ത്തി​ന്റെ തരംഗ​ത്തി​നു തുടക്ക​മി​ട്ടു. അതിൽ ഏഴു ദൂതകാ​ഹ​ള​ങ്ങ​ളു​ടെ മുഴക്ക​ലി​നാൽ പ്രഖ്യാ​പി​ക്ക​പ്പെട്ട ന്യായ​വി​ധി​കൾ ഉൾപ്പെ​ട്ടി​രു​ന്നു.

5. ഏഴാമത്തെ കാഹളം മുഴക്ക​ലി​നെ പ്രദീ​പ്‌ത​മാ​ക്കിയ ബൈബിൾ വിദ്യാർഥി​ക​ളു​ടെ 1928-ലെ കൺ​വെൻ​ഷ​നിൽ എന്തു സംഭവി​ച്ചു?

5 ഏഴാമത്തെ ദൂതന്റെ കാഹളം മുഴക്കൽ മിഷി​ഗ​നി​ലെ ഡെ​ട്രോ​യി​റ​റിൽ 1928 ജൂലൈ 30 മുതൽ ആഗസ്‌ററ്‌ 6 വരെ നടന്ന ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൺ​വെൻ​ഷ​നി​ലെ മുഖ്യ ആശയങ്ങ​ളിൽ പ്രതി​ഫ​ലി​ച്ചു. ആ സമയത്ത്‌ 107 പ്രക്ഷേപണ നിലയങ്ങൾ തമ്മിൽ ബന്ധിപ്പി​ക്ക​പ്പെട്ടു. അതി​നെ​ക്കു​റിച്ച്‌ ന്യൂ​യോർക്ക്‌ ടൈംസ്‌ ‘ചരി​ത്ര​ത്തി​ലെ ഏററവും വിപു​ല​വും ചെല​വേ​റി​യ​തു​മായ റേഡി​യോ ശൃംഖല’ എന്ന്‌ വർണിച്ചു. കൺ​വെൻ​ഷൻ ഉത്സാഹ​പൂർവം, അർമ​ഗെ​ദോ​നിൽ സാത്താ​ന്റെ​യും അവന്റെ ദുഷ്ടസ്ഥാ​പ​ന​ത്തി​ന്റെ​യും മറിച്ചി​ട​ലും നീതിയെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രു​ടെ​യും മോച​ന​വും ചൂണ്ടി​ക്കാ​ണി​ക്കുന്ന ശക്തമായ ഒരു പ്രഖ്യാ​പനം, “യഹോ​വക്ക്‌ അനുകൂ​ല​മാ​യി​ട്ടും സാത്താന്‌ എതിരാ​യി​ട്ടു​മു​ളള പ്രഖ്യാ​പനം” അംഗീ​ക​രി​ച്ചു. ദൈവ​രാ​ജ്യ​ത്തി​ന്റെ വിശ്വസ്‌ത പ്രജകൾ 368 പേജുളള ഭരണകൂ​ടം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം കൺ​വെൻ​ഷൻ റിലീ​സാ​യി ലഭിച്ച​തിൽ സന്തോ​ഷ​മു​ള​ള​വ​രാ​യി​രു​ന്നു. ഇത്‌ “1914-ൽ ദൈവം തന്റെ അഭിഷിക്ത രാജാ​വി​നെ അവന്റെ സിംഹാ​സ​ന​ത്തിൽ അവരോ​ധി​ച്ചു” എന്നതിന്റെ ഏററവും വ്യക്തമായ തെളി​വു​കൾ നൽകി.

യഹോവ അധികാ​ര​മേ​റെ​റ​ടു​ക്കു​ന്നു

6. ക്രിസ്‌തു ദൈവ​രാ​ജ്യ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യ​തി​ന്റെ പ്രഖ്യാ​പനം യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യു​ന്ന​തെ​ങ്ങനെ?

6 ക്രിസ്‌തു ദൈവ​രാ​ജ്യ​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​ക്ക​പ്പെട്ടു—ഈ പ്രഖ്യാ​പനം എന്തൊരു സന്തോഷം കൈവ​രു​ത്തു​ന്നു! യോഹ​ന്നാൻ റിപ്പോർട്ടു ചെയ്യുന്നു: “ദൈവ​സ​ന്നി​ധി​യിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന ഇരുപ​ത്തു​നാ​ലു മൂപ്പൻമാ​രും കവിണ്ണു​വീ​ണു ദൈവത്തെ നമസ്‌ക​രി​ച്ചു​പ​റ​ഞ്ഞതു: സർവ്വശ​ക്തി​യു​ളള കർത്താ​വായ ദൈവമേ, ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നു​മാ​യു​ളേ​ളാ​വേ, നീ മഹാശക്തി ധരിച്ചു വാഴു​ക​യാൽ ഞങ്ങൾ നിന്നെ സ്‌തു​തി​ക്കു​ന്നു.”—വെളി​പ്പാ​ടു 11:16, 17.

7. യഹോ​വ​യാം ദൈവ​ത്തി​നു സ്‌തു​തി​കൾ നൽക​പ്പെ​ട്ട​തെ​ങ്ങനെ, (എ) 24 പ്രതീ​കാ​ത്മക മൂപ്പൻമാ​രു​ടെ ഭൂമി​യി​ലെ ശേഷി​പ്പി​നാൽ? (ബി) സ്വർഗ​ത്തിൽ തങ്ങളുടെ സ്ഥാനങ്ങ​ളി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന 24 പ്രതീ​കാ​ത്മക മൂപ്പൻമാ​രു​ടെ അംഗങ്ങ​ളാൽ?

7 യഹോ​വ​യാം ദൈവ​ത്തിന്‌ ഈ സ്‌തു​തി​കൾ നൽകു​ന്നവർ 24 മൂപ്പൻമാ​രാണ്‌, തങ്ങളുടെ സ്വർഗീയ സിംഹാ​സ​ന​ങ്ങ​ളി​ലു​ളള ക്രിസ്‌തു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നവർ തന്നെ. ഈ 1,44,000 അഭിഷി​ക്ത​രു​ടെ ഭൂമി​യി​ലു​ളള ഒരു ശേഷിപ്പ്‌ 1922 മുതൽ കാഹളം മുഴക്കൽ തുടങ്ങി​വെച്ച വേലയിൽ തിര​ക്കോ​ടെ ഏർപ്പെട്ടു. അവർ മത്തായി 24:3-25:46 വരെയു​ളള അടയാ​ള​ത്തി​ന്റെ പൂർണ വിവക്ഷ തിരി​ച്ച​റി​ഞ്ഞു. എന്നുവ​രി​കി​ലും, കർത്താ​വി​ന്റെ ദിവസ​ത്തിൽ അതിനു​മു​മ്പു​തന്നെ ‘മരണം​വരെ വിശ്വ​സ്‌തത തെളി​യിച്ച’ അവരുടെ സഹസാ​ക്ഷി​കൾ സ്വർഗ​ത്തിൽ തങ്ങളുടെ സ്ഥാനങ്ങൾ സ്വീക​രി​ക്കാൻ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു, തന്നിമി​ത്തം യഹോ​വയെ ആദരി​ക്കാൻ കവിണ്ണു​വീ​ഴു​ന്ന​തിൽ ഇപ്പോൾ 1,44,000-ത്തിന്റെ മുഴു സംഘ​ത്തെ​യും അവർക്കു പ്രതി​നി​ധീ​ക​രി​ക്കാൻ കഴിഞ്ഞു. (വെളി​പ്പാ​ടു 1:10; 2:10) തങ്ങളുടെ പരമാ​ധി​കാര കർത്താവ്‌ തന്റെ പാവന​ര​ഹ​സ്യം ഒരു പരമമായ പൂർത്തീ​ക​ര​ണ​ത്തി​ലേക്കു കൊണ്ടു​വ​രാൻ താമസി​ക്കാ​ത്ത​തിൽ ഇവരെ​ല്ലാ​വ​രും എത്ര നന്ദിയു​ള​ള​വ​രാണ്‌!

8. (എ) ഏഴാം കാഹള​ത്തി​ന്റെ മുഴക്ക​ലിന്‌ ജനതക​ളു​ടെ​മേൽ എന്തു ഫലമുണ്ട്‌? (ബി) ജനതകൾ ആർക്കെ​തി​രെ തങ്ങളുടെ ക്രോധം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു?

8 നേരേ​മ​റിച്ച്‌, ഏഴാമത്തെ കാഹളം മുഴക്കൽ ജനതകൾക്ക്‌ യാതൊ​രു സന്തോ​ഷ​വും കൈവ​രു​ത്തു​ന്നില്ല. അവർക്ക്‌ യഹോ​വ​യു​ടെ ക്രോധം അനുഭ​വി​ക്കാ​നു​ളള സമയമാ​യി​രി​ക്കു​ന്നു. യോഹ​ന്നാൻ വിവരി​ക്കുന്ന പ്രകാരം: “ജാതികൾ കോപി​ച്ചു: നിന്റെ കോപ​വും വന്നു: മരിച്ച​വരെ ന്യായം​വി​ധി​പ്പാ​നും നിന്റെ ദാസൻമാ​രായ പ്രവാ​ച​കൻമാർക്കും വിശു​ദ്ധൻമാർക്കും ചെറി​യ​വ​രും വലിയ​വ​രു​മാ​യി നിന്റെ ഭക്തൻമാർക്കും പ്രതി​ഫലം കൊടു​പ്പാ​നും ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​പ്പാ​നും ഉളള കാലവും വന്നു.” (വെളി​പ്പാ​ടു 11:18) ലോക​ത്തി​ലെ ജനതകൾ 1914 മുതൽ അന്യോ​ന്യ​വും ദൈവ​രാ​ജ്യ​ത്തി​നെ​തി​രാ​യും വിശേ​ഷി​ച്ചും യഹോ​വ​യു​ടെ രണ്ടു സാക്ഷി​കൾക്കെ​തി​രാ​യും തങ്ങളുടെ ക്രോധം ഉഗ്രമാ​യി പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 11:3.

9. ജനതകൾ ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രു​ന്നി​ട്ടു​ളള​തെ​ങ്ങനെ, അതു സംബന്ധിച്ച്‌ എന്തു​ചെ​യ്യാൻ ദൈവം നിശ്ചയി​ച്ചി​രി​ക്കു​ന്നു?

9 ചരി​ത്ര​ത്തി​ലു​ട​നീ​ളം ജനതകൾ അവരുടെ തുട​രെ​ത്തു​ട​രെ​യു​ളള യുദ്ധങ്ങ​ളാ​ലും തെററായ നയങ്ങളാ​ലും ഭൂമിയെ നശിപ്പി​ക്കു​ക​യാ​യി​രു​ന്നു. എന്നുവ​രി​കി​ലും, 1914-നുശേഷം ഈ നശീക​രണം ഞെട്ടി​ക്കുന്ന ഒരളവി​ലേക്ക്‌ ഉയർന്നി​രി​ക്കു​ന്നു. അത്യാ​ഗ്ര​ഹ​വും അഴിമ​തി​യും മരുഭൂ​മി​കൾ വികസി​ക്കു​ന്ന​തി​ലും കൃഷി​സ്ഥ​ലങ്ങൾ വമ്പിച്ച​യ​ള​വിൽ നഷ്ടപ്പെ​ടു​ന്ന​തി​ലും കലാശി​ച്ചി​രി​ക്കു​ന്നു. അമ്ലമഴ​യും റേഡി​യോ ആക്ടീവ്‌ മേഘങ്ങ​ളും വിപു​ല​മായ പ്രദേ​ശങ്ങൾ നശിപ്പി​ച്ചി​രി​ക്കു​ന്നു. ഭക്ഷ്യ ഉറവി​ടങ്ങൾ മലീമ​സ​മാ​യി​രി​ക്കു​ന്നു. നാം ശ്വസി​ക്കുന്ന വായു​വും കുടി​ക്കുന്ന ജലവും മലിന​മാ​ക്ക​പ്പെ​ടു​ന്നു. വ്യാവ​സാ​യിക വിസർജ്യ​ങ്ങൾ കരയി​ലും കടലി​ലു​മു​ളള ജീവനെ ഭീഷണി​പ്പെ​ടു​ത്തു​ന്നു. ആണവന​ശീ​ക​ര​ണ​ത്തി​ന്റെ രൂപത്തിൽ വൻശക്തി​കൾ സകല മനുഷ്യ​വർഗ​ത്തി​ന്റെ​യും സമ്പൂർണ​നാ​ശ​ത്തി​ന്റെ ഭീഷണി ഉയർത്തു​ന്നു. യഹോവ “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി”ക്കുമെ​ന്നു​ള​ളതു സന്തോ​ഷ​കരം തന്നെ; ഭൂമി​യു​ടെ സങ്കടക​ര​മായ അവസ്ഥക്ക്‌ ഉത്തരവാ​ദി​ക​ളായ അഹങ്കാ​രി​ക​ളും അഭക്തരു​മായ മനുഷ്യ​രു​ടെ​മേൽ അവൻ ന്യായ​വി​ധി നടപ്പാ​ക്കും. (ആവർത്ത​ന​പു​സ്‌തകം 32:5, 6; സങ്കീർത്തനം 14:1-3) അതു​കൊണ്ട്‌, ഈ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോ​ടു കണക്കു​തീർക്കു​ന്ന​തിന്‌ യഹോവ മൂന്നാം കഷ്ടം ക്രമീ​ക​രി​ക്കു​ന്നു.—വെളി​പ്പാ​ടു 11:14.

വിനാ​ശ​കാ​രി​കൾക്കു കഷ്ടം!

10. (എ) മൂന്നാ​മത്തെ കഷ്ടം എന്താണ്‌? (ബി) മൂന്നാ​മത്തെ കഷ്ടം ദണ്ഡനത്തി​ലു​മ​ധി​കം കൈവ​രു​ത്തു​ന്നത്‌ ഏതുവി​ധ​ത്തിൽ?

10 അപ്പോൾ ഇതാ മൂന്നാ​മത്തെ കഷ്ടം. അതു വേഗത്തിൽ വരുന്നു! തന്റെ ‘പാദപീ​ഠത്തെ,’ നാം ജീവി​ക്കുന്ന ഈ മനോ​ഹ​ര​മായ ഭൂമിയെ അശുദ്ധ​മാ​ക്കു​ന്ന​വരെ നശിപ്പി​ക്കാ​നു​ളള യഹോ​വ​യു​ടെ മാർഗ​മാ​ണത്‌. (യെശയ്യാ​വു 66:1) അതിനു ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​മായ മിശി​ഹൈ​ക​രാ​ജ്യ​മാ​ണു തുടക്ക​മി​ടു​ന്നത്‌. ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളും വിശേ​ഷാൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ നായകൻമാ​രും ആദ്യത്തെ രണ്ടു കഷ്ടങ്ങളാൽ ദണ്ഡിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു—പ്രധാ​ന​മാ​യും വെട്ടു​ക്കി​ളി​ബാ​ധ​യും കുതി​ര​പ്പ​ട​യും കൈവ​രു​ത്തു​ന്ന​തു​തന്നെ; എന്നാൽ യഹോ​വ​യു​ടെ രാജ്യം​തന്നെ വരുത്തുന്ന മൂന്നാം കഷ്ടം ദണ്ഡനത്തി​ലു​മ​ധി​കം കൈവ​രു​ത്തു​ന്നു. (വെളി​പ്പാ​ടു 9:3-19) വിനാ​ശ​ക​ര​മായ ഒരു മനുഷ്യ​വർഗ​സ​മു​ദാ​യ​വും അതിന്റെ ഭരണാ​ധി​കാ​രി​ക​ളും തുരത്ത​പ്പെ​ടു​ന്ന​തിന്‌ അതു മരണാ​ഘാ​തം ഏല്‌പി​ക്കു​ന്നു. ഇത്‌ അർമ​ഗെ​ദോ​നിൽ യഹോ​വ​യു​ടെ ന്യായ​വി​ധി​യു​ടെ പരമകാ​ഷ്‌ഠ​യാ​യി വരും. അത്‌ ദാനി​യേൽ പ്രവചി​ച്ച​തു​പോ​ലെ​ത​ന്നെ​യാണ്‌: “ഈ രാജാ​ക്കൻമാ​രു​ടെ കാലത്തു [ഭൂമിയെ നശിപ്പി​ക്കുന്ന ഭരണാ​ധി​കാ​രി​കൾ] സ്വർഗ്ഗ​സ്ഥ​നായ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യില്ല; അതു ഈ രാജത്വ​ങ്ങളെ ഒക്കെയും തകർത്തു നശിപ്പി​ക്കു​ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.” യഹോ​വ​യു​ടെ പരമാ​ധി​കാ​രം സംസ്ഥാ​പി​ച്ചു​കൊ​ണ്ടും മനുഷ്യ​വർഗ​ത്തി​നു നിത്യ​സ​ന്തോ​ഷം കൈവ​രു​ത്തി​ക്കൊ​ണ്ടും മഹത്ത്വീ​ക​രി​ക്ക​പ്പെട്ട ഒരു ഭൂമി​യിൽ ദൈവ​ത്തി​ന്റെ രാജ്യം ഒരു ഗംഭീര പർവതം പോലെ ഭരണം നടത്തും.—ദാനീ​യേൽ 2:35, 44; യെശയ്യാ​വു 11:9; 60:13.

11. (എ) സന്തോ​ഷ​ക​ര​മായ സംഭവ​ങ്ങ​ളു​ടെ ഏതു പരമ്പര പ്രവചനം വർണി​ക്കു​ന്നു? (ബി) ഏത്‌ അനർഹദയ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​ന്നു, എങ്ങനെ, ആരാൽ?

11 മൂന്നാ​മത്തെ കഷ്ടത്തെ തുടർന്ന്‌ കർത്താ​വി​ന്റെ ദിവസ​ത്തി​ലു​ട​നീ​ളം ക്രമാ​നു​ഗ​ത​മാ​യി മുന്നേ​റുന്ന സന്തോ​ഷ​ക​ര​മായ സംഭവ​ങ്ങ​ളു​ടെ പരമ്പരകൾ ഉണ്ടാകു​ന്നു. അതു ‘മരിച്ച​വരെ ന്യായം​വി​ധി​പ്പാ​നും ദൈവം തന്റെ ദാസൻമാ​രായ പ്രവാ​ച​കൻമാർക്കും വിശു​ദ്ധൻമാർക്കും തന്റെ നാമത്തെ ഭയപ്പെ​ടു​ന്ന​വർക്കും അവരുടെ പ്രതി​ഫലം കൊടു​പ്പാ​നും’ ഉളള സമയമാണ്‌. അതു മരിച്ച​വ​രു​ടെ ഒരു പുനരു​ത്ഥാ​നത്തെ അർഥമാ​ക്കു​ന്നു! മരണത്തിൽ അതിനകം നിദ്ര​പ്രാ​പിച്ച അഭിഷി​ക്ത​രായ വിശു​ദ്ധൻമാർക്കു കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ ആദ്യഭാ​ഗത്ത്‌ ഇതു സംഭവി​ക്കു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 4:15-17) ശേഷി​ക്കുന്ന വിശു​ദ്ധൻമാർ തക്കസമ​യത്തു തൽക്ഷണ​മു​ളള ഒരു പുനരു​ത്ഥാ​ന​ത്താൽ ഇവരോ​ടു ചേരുന്നു. പുരാ​ത​ന​കാ​ലത്തെ ദൈവ​ദാ​സൻമാ​രായ പ്രവാ​ച​കൻമാ​രോ, മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​മോ ക്രിസ്‌തു​വി​ന്റെ സഹസ്രാ​ബ്ദ​വാ​ഴ്‌ച​യിൽ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടുന്ന ‘ചെറി​യ​വ​രും വലിയ​വ​രും’ ആയ മരിച്ച​വ​രോ ആരായി​രു​ന്നാ​ലും, യഹോ​വ​യു​ടെ നാമത്തെ ഭയപ്പെ​ട്ടി​രുന്ന മനുഷ്യ​വർഗ​ത്തിൽ മറെറ​ല്ലാ​വ​രും ഉൾപ്പെടെ മററു​ള​ള​വർക്കും പ്രതി​ഫലം നൽകേ​ണ്ടി​യി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ മിശി​ഹൈക രാജാ​വി​നു മരണത്തി​ന്റെ​യും ഹേഡീ​സി​ന്റെ​യും താക്കോ​ലു​കൾ ഉളളതു​കൊണ്ട്‌ അവന്റെ രാജ്യ​ഭ​രണം നിത്യ​ജീ​വ​നാ​കുന്ന അമൂല്യ​ക​രു​ത​ലി​നാ​യി എത്തിപ്പി​ടിച്ച എല്ലാവർക്കും അതു നൽകു​ന്ന​തി​നു​ളള വഴിതു​റ​ക്കു​ന്നു. (വെളി​പ്പാ​ടു 1:18; 7:9, 14; 20:12, 13; റോമർ 6:22; യോഹ​ന്നാൻ 5:28, 29) സ്വർഗ​ത്തി​ലെ അമർത്ത്യ​ജീ​വ​നാ​യാ​ലും ഭൂമി​യി​ലെ നിത്യ​ജീ​വ​നാ​യാ​ലും ഈ ജീവന്റെ ദാനം യഹോ​വ​യിൽനി​ന്നു​ളള ഒരു അനർഹ​ദ​യ​യാണ്‌, അതിന്‌ അതു ലഭിക്കുന്ന ഓരോ​രു​ത്ത​രും എന്നും നന്ദിയു​ള​ള​വ​രാ​യി​രി​ക്കും!—എബ്രായർ 2:9.

അതാ അവന്റെ നിയമ​പെ​ട്ടകം!

12. (എ) വെളി​പ്പാ​ടു 11:19 അനുസ​രിച്ച്‌ യോഹ​ന്നാൻ സ്വർഗ​ത്തിൽ എന്തു കാണുന്നു? (ബി) നിയമ​പെ​ട്ടകം എന്തിന്റെ ഒരു പ്രതീ​ക​മാ​യി​രു​ന്നു, ഇസ്രാ​യേൽ ബാബി​ലോ​ന്യ പ്രവാ​സ​ത്തി​ലേക്കു പോയ​ശേഷം അതിന്‌ എന്തു സംഭവി​ച്ചു?

12 യഹോവ വാഴുന്നു! തന്റെ മിശി​ഹൈ​ക​രാ​ജ്യം മുഖാ​ന്തരം അവൻ ഒരു അത്ഭുത​ക​ര​മായ വിധത്തിൽ മനുഷ്യ​വർഗ​ത്തി​നു നേർക്കു തന്റെ പരമാ​ധി​കാ​രം പ്രയോ​ഗി​ക്കു​ക​യാണ്‌. യോഹ​ന്നാൻ അടുത്ത​താ​യി കാണു​ന്ന​തി​നാൽ ഇതു സ്ഥിരീ​ക​രി​ക്ക​പ്പെ​ടു​ന്നു: “അപ്പോൾ സ്വർഗ്ഗ​ത്തി​ലെ ദൈവാ​ലയം തുറന്നു, അവന്റെ നിയമ​പ്പെ​ട്ടകം അവന്റെ ആലയത്തിൽ പ്രത്യ​ക്ഷ​മാ​യി; മിന്നലും നാദവും ഇടിമു​ഴ​ക്ക​വും ഭൂകമ്പ​വും വലിയ കൻമഴ​യും ഉണ്ടായി.” (വെളി​പ്പാ​ടു 11:19) വെളി​പാ​ടിൽ ദൈവ​ത്തി​ന്റെ നിയമ​പെ​ട്ട​കത്തെ സംബന്ധിച്ച ഏകപരാ​മർശം ഇതാണ്‌. പെട്ടകം തന്റെ ജനമായ ഇസ്രാ​യേ​ല്യ​രോ​ടു​കൂ​ടെ​യു​ളള യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തി​ന്റെ ദൃശ്യ​ചി​ഹ്ന​മാ​യി​രു​ന്നു. സമാഗ​മ​ന​കൂ​ടാ​ര​ത്തി​ലും പിൽക്കാ​ലത്തു ശലോ​മോൻ പണിത ആലയത്തി​ലും അത്‌ അതിവി​ശു​ദ്ധ​ത്തിൽ സൂക്ഷി​ച്ചി​രു​ന്നു. എന്നാൽ പൊ.യു.മു. 607-ൽ ഇസ്രാ​യേൽ ബാബി​ലോ​നിൽ പ്രവാ​സ​ത്തി​ലേക്കു പോയ​പ്പോൾ യെരു​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ക​യും നിയമ​പെ​ട്ടകം അപ്രത്യ​ക്ഷ​മാ​വു​ക​യും ചെയ്‌തു. അത്‌ ദാവീ​ദി​ന്റെ ഗൃഹത്തി​ലെ പ്രതി​നി​ധി​കൾ രാജാ​വെന്ന നിലയിൽ ‘യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരിക്കാ’തായ​പ്പോ​ഴാ​യി​രു​ന്നു.—1 ദിനവൃ​ത്താ​ന്തം 29:23. a

13. ദൈവ​ത്തി​ന്റെ നിയമ​പെ​ട്ടകം ദൈവ​ത്തി​ന്റെ സ്വർഗീ​യ​മ​ന്ദി​ര​ത്തിൽ കാണു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

13 ഇപ്പോൾ 2,500-ൽപ്പരം വർഷത്തി​നു​ശേഷം പെട്ടകം ഒരിക്കൽക്കൂ​ടെ കാണ​പ്പെ​ടു​ന്നു. എന്നാൽ യോഹ​ന്നാ​ന്റെ ദർശന​ത്തിൽ ഈ പെട്ടകം ഒരു ഭൗമിക ആലയത്തി​ലല്ല. അതു ദൈവ​ത്തി​ന്റെ സ്വർഗീ​യ​മ​ന്ദി​ര​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. ഒരിക്കൽക്കൂ​ടെ യഹോവ ദാവീ​ദി​ന്റെ രാജകീയ വംശത്തി​ലെ ഒരു രാജാവു മുഖാ​ന്തരം ഭരിക്കു​ന്നു. എന്നുവ​രി​കി​ലും ഇത്തവണ ക്രിസ്‌തു​യേശു ആകുന്ന രാജാ​വി​നെ സ്വർഗീയ യെരു​ശ​ലേ​മിൽ സിംഹാ​സ​ന​സ്ഥ​നാ​ക്കി​യി​രി​ക്കു​ന്നു—യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ നടപ്പാ​ക്കുന്ന ഉയർന്ന അനുകൂ​ല​സ്ഥാ​ന​ത്തു​തന്നെ. (എബ്രായർ 12:22) വെളി​പാ​ടി​ന്റെ അടുത്ത അധ്യാ​യങ്ങൾ ഇവ നമുക്കു മറനീ​ക്കി​ത്ത​രും.

14, 15. (എ) പുരാതന യെരു​ശ​ലേ​മിൽ ആർക്കു മാത്രമേ നിയമ​പെ​ട്ടകം കാണാൻ കഴിഞ്ഞു​ളളൂ, എന്തു​കൊണ്ട്‌? (ബി) ദൈവ​ത്തി​ന്റെ സ്വർഗീയ ആലയമ​ന്ദി​ര​ത്തിൽ അവന്റെ നിയമ​പെ​ട്ടകം ആർ കാണാൻ ഇടയാ​കു​ന്നു?

14 പുരാതന ഭൗമിക യെരു​ശ​ലേ​മിൽ പെട്ടകം സാധാരണ ഇസ്രാ​യേ​ല്യ​രോ ആലയത്തിൽ സേവി​ക്കുന്ന പുരോ​ഹി​തൻമാർ പോലു​മോ കണ്ടിരു​ന്നില്ല, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ ഒരു തിരശ്ശീ​ല​യാൽ വിശു​ദ്ധ​സ്ഥ​ല​ത്തു​നി​ന്നു മറച്ചു​നിർത്തി​യി​രുന്ന അതിവി​ശു​ദ്ധ​ത്തി​ലാ​യി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 4:20; എബ്രായർ 9:2, 3) വാർഷിക പാപപ​രി​ഹാ​ര​ദി​ന​ത്തിൽ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ച്ച​പ്പോൾ മഹാപു​രോ​ഹി​തൻ മാത്രമേ അതു കണ്ടിരു​ന്നു​ളളൂ. എന്നുവ​രി​കി​ലും, സ്വർഗ​ത്തിൽ ആലയമ​ന്ദി​രം തുറക്ക​പ്പെ​ടു​മ്പോൾ പ്രതീ​കാ​ത്മക പെട്ടകം യഹോ​വ​യു​ടെ മഹാപു​രോ​ഹി​ത​നായ യേശു​ക്രി​സ്‌ത​വി​നു മാത്രമല്ല, പിന്നെ​യോ യോഹ​ന്നാൻ ഉൾപ്പെടെ അവന്റെ ഉപപു​രോ​ഹി​തൻമാ​രായ 1,44,000-ത്തിനു​കൂ​ടെ ദൃശ്യ​മാ​കു​ന്നു.

15 സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ആ ആദ്യവ്യ​ക്തി​കൾ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​നു ചുററു​മു​ളള 24 മൂപ്പൻമാ​രു​ടെ ഭാഗമാ​യി തങ്ങളുടെ സ്ഥാനം സ്വീക​രി​ച്ച​തു​കൊണ്ട്‌ അവർ ഈ പ്രതീ​കാ​ത്മക പെട്ടകം അടുത്തു കാണുന്നു. കൂടാതെ ഭൂമി​യി​ലു​ളള യോഹ​ന്നാൻവർഗം യഹോ​വ​യു​ടെ ആത്മീയ ആലയത്തി​ലു​ളള അവന്റെ സാന്നി​ധ്യം വിവേ​ചി​ച്ച​റി​യാൻ അവന്റെ ആത്മാവി​നാൽ പ്രകാ​ശി​ത​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അത്ഭുത​ക​ര​മായ ഈ വികാസം സംബന്ധി​ച്ചു പൊതു​മ​നു​ഷ്യ​വർഗത്തെ ഉണർത്താൻ അടയാ​ള​ങ്ങ​ളും ഉണ്ടായി​രു​ന്നു. യോഹ​ന്നാ​ന്റെ ദർശനം മിന്നലു​ക​ളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഒരു ഭൂകമ്പ​വും കൻമഴ​യും സംബന്ധി​ച്ചു പറയുന്നു. (താരത​മ്യം ചെയ്യുക: വെളി​പ്പാ​ടു 8:5.) ഇവ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

16. മിന്നലും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​വും ഒരു ഭൂകമ്പ​വും വലി​യൊ​രു കൻമഴ​യും ഉണ്ടായി​രി​ക്കു​ന്ന​തെ​ങ്ങനെ?

16 മതമണ്ഡ​ല​ത്തിൽ 1914-നു ശേഷം ഒരു വമ്പിച്ച സംക്ഷോ​ഭം ഉണ്ടായി​ട്ടുണ്ട്‌. എങ്കിലും ഈ “ഭൂകമ്പ”ത്തോടു​കൂ​ടെ ദൈവ​ത്തി​ന്റെ സ്ഥാപി​ത​മായ രാജ്യ​ത്തെ​ക്കു​റി​ച്ചു വ്യക്തമായ സന്ദേശം നൽകുന്ന സമർപ്പിത ശബ്ദങ്ങളും ഉണ്ടായി​യെ​ന്നു​ള​ളതു സന്തോ​ഷ​കരം തന്നെ. ബൈബി​ളിൽനിന്ന്‌ ഇടിമു​ഴ​ക്കം​പോ​ലു​ളള ‘കൊടു​ങ്കാ​റ​റിൻ മുന്നറി​യി​പ്പു​കൾ’ മുഴക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. മിന്നൽപോ​ലെ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​വ​ചനം സംബന്ധിച്ച്‌ ഉൾക്കാ​ഴ്‌ച​യു​ടെ സ്‌ഫു​ര​ണങ്ങൾ കാണു​ക​യും പ്രസി​ദ്ധീ​ക​രി​ക്കു​ക​യു​മു​ണ്ടാ​യി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും പൊതു​വിൽ വ്യാജ​മ​ത​ത്തി​നും എതിരെ ദിവ്യ​ന്യാ​യ​വി​ധി​യു​ടെ ആഞ്ഞടി​ക്കുന്ന “കൻമഴ” അഴിച്ചു​വി​ട്ടി​രി​ക്കു​ന്നു. ഇതെല്ലാം ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടാ​യി​രി​ക്കണം. എങ്കിലും സങ്കടക​ര​മെന്നു പറയട്ടെ, യേശു​വി​ന്റെ നാളിലെ യെരു​ശ​ലേ​മി​ലെ ആളുക​ളെ​പ്പോ​ലെ ഭൂരി​പക്ഷം പേരും ഈ വെളി​പാട്‌ അടയാ​ള​ങ്ങ​ളു​ടെ നിവൃത്തി തിരി​ച്ച​റി​യാൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.—ലൂക്കൊസ്‌ 19:41-44.

17, 18. (എ) ഏഴു ദൂതൻമാ​രു​ടെ കാഹളം മുഴക്കൽ സമർപ്പിത ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തുത്ത​ര​വാ​ദി​ത്വം കൈവ​രു​ത്തി​യി​രി​ക്കു​ന്നു? (ബി) ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ നിയോ​ഗം നിറ​വേ​റ​റു​ന്ന​തെ​ങ്ങനെ?

17 ഇവിടെ ഭൂമി​യിൽ ചരി​ത്ര​പ്ര​ധാ​ന​മായ സംഭവങ്ങൾ മുന്നറി​യി​ച്ചു​കൊണ്ട്‌ ഏഴു ദൂതൻമാർ അവരുടെ കാഹളം മുഴക്കൽ തുടരു​ന്നു. ഈ പ്രഖ്യാ​പ​നങ്ങൾ ലോക​ത്തോട്‌ തുടർന്നു ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കാൻ സമർപ്പിത ക്രിസ്‌ത്യാ​നി​കൾക്കു വലി​യൊ​രു ഉത്തരവാ​ദി​ത്വ​മുണ്ട്‌. എത്ര സന്തോ​ഷ​പൂർവം അവർ ആ നിയോ​ഗം നിറ​വേ​റ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു! അവർ 1984-1993 വരെയു​ളള വെറും പത്തുവർഷ​ങ്ങ​ളിൽ അവരുടെ ആഗോ​ള​ശു​ശ്രൂ​ഷ​യിൽ വർഷം​തോ​റും ചെലവ​ഴിച്ച മണിക്കൂ​റു​കൾ ഇരട്ടി​യി​ല​ധി​ക​മാ​ക്കി​യെ​ന്ന​തി​നാൽ ഇതു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു—50,55,88,037-ൽനിന്ന്‌ 1,05,73,41,972-ലേക്ക്‌—109 ശതമാ​ന​ത്തി​ന്റെ ഒരു വർധന​വു​തന്നെ. സത്യമാ​യും, “സുവാർത്ത​പ്ര​കാ​ര​മു​ളള ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം” “നിവസി​ത​ഭൂ​മി​യു​ടെ അതിരു​ക​ളോ​ളം” അറിയി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 10:7; റോമർ 10:18, NW.

18 ദൈവ​ത്തി​ന്റെ രാജ്യ ഉദ്ദേശ്യ​ങ്ങൾ അനാവ​രണം ചെയ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ മററു ദർശനങ്ങൾ ഇപ്പോൾ നമുക്കാ​യി കാത്തി​രി​ക്കു​ന്നു.

[അടിക്കു​റി​പ്പു​കൾ]

a പൊ.യു.മു. 63-ൽ യെരു​ശ​ലേം പിടി​ച്ച​ട​ക്കു​ക​യും ആലയമ​ന്ദി​ര​ത്തിൽ നിയസ്‌ പോം​പി​യസ്‌ പ്രവേ​ശി​ക്കു​ക​യും ചെയ്‌ത​പ്പോൾ അതു ശൂന്യ​മാ​യി​രു​ന്ന​താ​യി അയാൾ കണ്ടെത്തി​യെന്നു റോമൻ ചരി​ത്ര​കാ​ര​നായ ററസീ​റ​റസ്‌ റിപ്പോർട്ടു ചെയ്യുന്നു. അതിനു​ള​ളിൽ നിയമ​പെ​ട്ടകം ഉണ്ടായി​രു​ന്നില്ല.—ററസീ​റ​റസ്‌ ഹിസ്‌റ​ററി, 5.9.

[അധ്യയന ചോദ്യ​ങ്ങൾ]

[173-ാം പേജിലെ ചതുരം]

യഹോവയുടെ കാഹള​സ​മാ​ന​മായ ന്യായ​വി​ധി പ്രഖ്യാ​പ​ന​ങ്ങ​ളു​ടെ സവി​ശേ​ഷാ​ശ​യ​ങ്ങൾ

1. 1922 സീഡാർ പോയിൻറ്‌, ഒഹായോ: മതത്തി​ലും രാഷ്‌ട്രീ​യ​ത്തി​ലും വൻവ്യ​വ​സാ​യ​ത്തി​ലു​മു​ളള ക്രൈ​സ്‌ത​വ​ലോക നേതാ​ക്കൻമാ​രോട്‌, സമാധാ​ന​വും ഐശ്വ​ര്യ​വും സന്തുഷ്ടി​യും കൈവ​രു​ത്തു​ന്ന​തി​ലെ അവരുടെ പരാജയം ന്യായീ​ക​രി​ക്കാ​നു​ളള ഒരു വെല്ലു​വി​ളി. മിശി​ഹാ​യു​ടെ രാജ്യ​മാണ്‌ സിദ്ധൗ​ഷധം.

2. 1923 ലോസാ​ഞ്ച​ലസ്‌, കാലി​ഫോർണിയ: “സകല ജനതക​ളും ഇപ്പോൾ അർമ​ഗെ​ദോ​നി​ലേക്കു മാർച്ചു ചെയ്യുന്നു, എന്നാൽ ഇപ്പോൾ ജീവി​ക്കുന്ന ദശലക്ഷങ്ങൾ ഒരിക്ക​ലും മരിക്കു​ക​യില്ല,” എന്ന പരസ്യ​പ്ര​സം​ഗം, മാരക​മായ മനുഷ്യ​സ​മു​ദ്രത്തെ ഉപേക്ഷി​ക്കാൻ സമാധാന പ്രേമി​ക​ളായ “ചെമ്മരി​യാ​ടു”കളെ ക്ഷണിച്ചു.

3. 1924 കൊളം​ബസ്‌, ഒഹായോ: മിശി​ഹൈക രാജ്യം പ്രസം​ഗി​ക്കാ​നു​ളള വിസമ്മ​ത​ത്തി​നും ആത്മപ്ര​ശം​സ​ക്കും വൈദി​കർ കുററം​ചു​മ​ത്ത​പ്പെട്ടു. സത്യ​ക്രി​സ്‌ത്യാ​നി​കൾ ദൈവ​ത്തി​ന്റെ പ്രതി​കാ​രം പ്രസം​ഗി​ക്കു​ക​യും ദുഃഖി​ക്കുന്ന മനുഷ്യ​വർഗത്തെ ആശ്വസി​പ്പി​ക്കു​ക​യും ചെയ്യണം.

4. 1925 ഇന്ത്യാ​ന​പ്പൊ​ലീസ്‌, ഇന്ത്യാന: ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ആത്മീയ അന്ധകാ​ര​ത്തി​നു വിരു​ദ്ധ​മാ​യി സമാധാ​ന​ത്തി​ന്റെ​യും ഐശ്വ​ര്യ​ത്തി​ന്റെ​യും ആരോ​ഗ്യ​ത്തി​ന്റെ​യും ജീവ​ന്റെ​യും സ്വാത​ന്ത്ര്യ​ത്തി​ന്റെ​യും നിത്യ​സ​ന്തു​ഷ്ടി​യു​ടെ​യും ശോഭ​ന​മായ രാജ്യ​വാ​ഗ്‌ദ​ത്ത​ത്തോ​ടെ പ്രത്യാ​ശ​യു​ടെ ഒരു ദൂത്‌.

5. 1926 ലണ്ടൻ, ഇംഗ്ലണ്ട്‌: ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നും അതിലെ വൈദി​കർക്കും ഒരു വെട്ടു​ക്കി​ളി​സ​മാന ബാധ, അവരുടെ ദൈവ​രാ​ജ്യ നിരസനം തുറന്നു​കാ​ണി​ച്ചു​കൊ​ണ്ടും സ്വർഗീയ ഗവൺമെൻറി​ന്റെ ജനനത്തെ സ്വാഗതം ചെയ്‌തു​കൊ​ണ്ടും​തന്നെ.

6. 1927 ടൊ​റൊ​ന്റോ, കാനഡ: ഒരു കുതി​രപ്പട വിളി​ച്ചു​പ​റ​യു​ന്ന​തു​പോ​ലെ ഒരു ക്ഷണം, ‘സംഘടിത ക്രിസ്‌ത്യാ​നി​ത്വ​ത്തെ’ ഉപേക്ഷി​ക്കാ​നും യഹോ​വ​യാം ദൈവ​ത്തി​നും അവന്റെ രാജാ​വി​നും രാജ്യ​ത്തി​നും ഹൃദയം​ഗ​മ​മായ കൂറു നൽകാ​നും ആളുകളെ ആഹ്വാനം ചെയ്‌തു​കൊണ്ട്‌.

7. 1928 ഡെ​ട്രോ​യി​ററ്‌, മിഷിഗൻ: യഹോ​വക്ക്‌ അനുകൂ​ല​മാ​യും സാത്താന്‌ എതിരാ​യും ഒരു പ്രഖ്യാ​പനം, 1914-ൽ സിംഹാ​സ​ന​സ്ഥ​നായ ദൈവ​ത്തി​ന്റെ അഭിഷി​ക്ത​രാ​ജാ​വു സാത്താന്റെ ദുഷ്ടസ്ഥാ​പ​നത്തെ നശിപ്പി​ക്കു​ക​യും മനുഷ്യ​വർഗത്തെ സ്വത​ന്ത്ര​മാ​ക്കു​ക​യും ചെയ്യു​മെന്നു വ്യക്തമാ​ക്കി​ക്കൊണ്ട്‌.

[175-ാം പേജിലെ ചതുരം]

ഭൂമിയെ നശിപ്പി​ക്കു​ന്നു

“ഓരോ മൂന്നു സെക്കൻഡി​ലും ഒരു ഫുട്ട്‌ബോൾ ഗ്രൗണ്ടി​ന്റെ വലിപ്പ​ത്തിൽ ആദിമ മഴവന​ങ്ങ​ളു​ടെ ഒരു ഭാഗം അപ്രത്യ​ക്ഷ​മാ​കു​ന്നു. . . . പ്രാഥ​മിക വനത്തിന്റെ നഷ്ടം ആയിര​ക്ക​ണ​ക്കിന്‌ ഇനം ചെടി​ക​ളെ​യും ജീവി​ക​ളെ​യും നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.”—ഇല്ലസ്‌​ട്രേ​റ​റഡ്‌ അററ്‌ലസ്‌ ഓഫ്‌ ദി വേൾഡ്‌ (റാൻഡ്‌ മാക്‌നല്ലി).

“രണ്ടു നൂററാ​ണ്ടു​ക​ളി​ലെ കുടി​യേ​റ​റം​കൊണ്ട്‌, [ഗ്രേററ്‌ ലേക്‌സും] ലോക​ത്തി​ലെ ഏററവും വലിയ അഴുക്കു​ചാൽ ആയിത്തീർന്നി​രി​ക്കു​ന്നു.”—ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ (കാനഡ).

1986 ഏപ്രി​ലിൽ യു.എസ്‌.എസ്‌.ആറിലെ ചെർണോ​ബിൽ അണുശ​ക്തി​നി​ല​യ​ത്തി​ലു​ണ്ടായ പൊട്ടി​ത്തെ​റി​യും തീപി​ടു​ത്ത​വും “ഹിറോ​ഷി​മ​യി​ലെ​യും നാഗസാ​ക്കി​യി​ലെ​യും ബോം​ബി​ട​ലി​നു​ശേഷം ഉണ്ടായ ഏററവും വലിയ ന്യൂക്ലി​യർ വിപത്താ​യി​രു​ന്നു, ഇതുവരെ പൊട്ടി​ച്ചി​ട്ടു​ളള എല്ലാ അണു​ബോം​ബു​ക​ളു​ടെ​യും പരീക്ഷ​ണ​ങ്ങ​ളു​ടെ​യും അത്രതന്നെ ദീർഘ​കാല വികി​രണം ലോക​ത്തി​ലെ വായു​വി​ലേ​ക്കും മേൽമ​ണ്ണി​ലേ​ക്കും ജലത്തി​ലേ​ക്കും” പുറത്തുവിടുന്നതുതന്നെ.—JAMA; ദ ന്യൂ​യോർക്ക്‌ ടൈംസ്‌.

ജപ്പാനി​ലെ മിനമ​ട​യിൽ ഒരു രാസവ്യ​വ​സാ​യ​ശാല ഉൾക്കട​ലി​ലേക്കു മീ​ഥൈൽമെർക്കു​റി ഒഴുക്കി​വി​ട്ടു. അതിനാൽ വിഷലി​പ്‌ത​മായ മത്സ്യം ഭക്ഷിച്ച​തി​ന്റെ ഫലമായി മിനമട രോഗം (എംഡി), “സ്ഥായി​യായ ഒരു നാഡീ​രോ​ഗം ഉണ്ടായി. . . . നാളി​തു​വരെ [1985] ജപ്പാനി​ലു​ട​നീ​ളം 2578 ആളുകൾക്ക്‌ എംഡി ഉളളതാ​യി ആധികാ​രി​ക​മാ​യി കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”—ഇൻറർനാ​ഷണൽ ജേർണൽ ഓഫ്‌ എപ്പി​ഡെ​മി​യോ​ളജി.

[176-ാം പേജിലെ ചതുരം]

ഘനമേറിയ പ്രഖ്യാ​പ​നങ്ങൾ, വെളിപ്പാടു 11:15-19-ലേതു തുടർന്നു വരാൻ പോകുന്ന ദർശന​ങ്ങ​ളു​ടെ ഒരു നാന്ദി​യാണ്‌. വെളി​പ്പാ​ടു 12-ാം അധ്യായം വെളി​പ്പാ​ടു 11:15, 17-ലെ മഹത്തായ പ്രഖ്യാ​പ​നങ്ങൾ വിശദ​മാ​യി വിസ്‌ത​രി​ക്കുന്ന ഒരു പൂർവ​ദൃ​ശ്യ​മാണ്‌. വെളി​പ്പാ​ടു 13-ാം അധ്യായം ഭൂമിക്കു നാശം വരുത്തി​യി​ട്ടു​ളള സാത്താന്റെ രാഷ്‌ട്രീയ സ്ഥാപന​ത്തി​ന്റെ ഉത്ഭവവും വികാ​സ​വും വർണി​ക്കു​മ്പോൾ 11:18-ന്റെ പശ്ചാത്ത​ല​വി​വരം നൽകുന്നു. വെളിപ്പാടു 14-ഉം വെളിപ്പാടു 15-ഉം അധ്യാ​യങ്ങൾ ഏഴാം കാഹളം മുഴക്ക​ലി​നോ​ടും മൂന്നാം കഷ്ടത്തോ​ടും ബന്ധിപ്പി​ച്ചു കൂടു​ത​ലായ രാജ്യ​ന്യാ​യ​വി​ധി​കൾ വിശദീ​ക​രി​ക്കു​ന്നു.

[174-ാം പേജിലെ ചിത്രങ്ങൾ]

യഹോവ, “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി”ക്കും