വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം ജനിച്ചിരിക്കുന്നു!

ദൈവരാജ്യം ജനിച്ചിരിക്കുന്നു!

അധ്യായം 27

ദൈവ​രാ​ജ്യം ജനിച്ചി​രി​ക്കു​ന്നു!

ദർശനം 7—വെളി​പ്പാ​ടു 12:1-17

വിഷയം: സ്വർഗീയ സ്‌ത്രീ പ്രസവി​ക്കു​ന്നു, മീഖാ​യേൽ സാത്താ​നോ​ടു യുദ്ധം ചെയ്യു​ക​യും അവനെ ഭൂമി​യി​ലേക്കു തളളി​ക്ക​ള​യു​ക​യും ചെയ്യുന്നു

നിവൃത്തിയുടെ കാലം: ക്രിസ്‌തു​യേ​ശു​വി​ന്റെ 1914-ലെ സിംഹാ​സ​നാ​രോ​ഹണം മുതൽ മഹോ​പ​ദ്രവം വരെ

1. വെളി​പ്പാ​ടു 12-14 അധ്യാ​യ​ങ്ങ​ളിൽ വർണി​ച്ചി​രി​ക്കുന്ന അടയാ​ള​ങ്ങ​ളു​ടെ ഒരു ഗ്രാഹ്യം നമ്മെ എങ്ങനെ സഹായി​ക്കും?

 ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 10:6) തന്റെ മിശി​ഹാ​യാ​ലു​ളള യഹോ​വ​യു​ടെ രാജ്യം ഇപ്പോൾ ഒരു ഊർജി​ത​യാ​ഥാർഥ്യ​മാണ്‌. അതു ഭരിക്കു​ന്നു! അതിന്റെ സാന്നി​ധ്യം സാത്താ​നും അവന്റെ സന്തതി​ക്കും നാശ​ത്തെ​യും ദൈവ​ത്തി​ന്റെ സ്വർഗീ​യ​സ്ഥാ​പ​ന​ത്തി​ന്റെ സന്തതിക്കു മഹത്തായ വിജയ​ത്തെ​യും അർഥമാ​ക്കു​ന്നു. ഏഴാമത്തെ ദൂതൻ തന്റെ കാഹളം ഊതി പൂർത്തി​യാ​ക്കി​യി​ട്ടില്ല, എന്തെന്നാൽ അവനു മൂന്നാ​മത്തെ കഷ്ടത്തെ​ക്കു​റി​ച്ചു വളരെ​ക്കാ​ര്യ​ങ്ങൾകൂ​ടെ നമുക്കു വെളി​പ്പെ​ടു​ത്തി തരാനുണ്ട്‌. (വെളി​പ്പാ​ടു 11:14) ആ കഷ്ടത്തി​ലും ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം പൂർത്തീ​ക​രി​ക്കു​ന്ന​തി​ലും ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാറ​റി​നോ​ടു​മു​ളള നമ്മുടെ വിലമ​തി​പ്പു വിശാ​ല​മാ​ക്കാൻ വെളി​പ്പാ​ടു 12 മുതൽ 14 വരെയു​ളള അധ്യാ​യ​ങ്ങ​ളിൽ വർണി​ച്ചി​രി​ക്കുന്ന അടയാ​ളങ്ങൾ നമ്മെ സഹായി​ക്കും.

2. (എ) യോഹ​ന്നാൻ ഏതു വലിയ അടയാളം കാണുന്നു? (ബി) വലിയ അടയാ​ള​ത്തി​ന്റെ അർഥം എപ്പോൾ വെളി​പ്പെ​ടു​ത്ത​പ്പെട്ടു?

2 യോഹ​ന്നാൻ ഇപ്പോൾ ഒരു വലിയ അടയാളം കാണുന്നു—ദൈവ​ജ​ന​ത്തി​നു മുന്തിയ താത്‌പ​ര്യ​മു​ളള ഒന്ന്‌. അതു പുളക​പ്ര​ദ​മായ ഒരു പ്രാവ​ച​നിക ദർശനത്തെ പരിച​യ​പ്പെ​ടു​ത്തു​ന്നു, അതിന്റെ അർഥം ആദ്യം 1925 മാർച്ച്‌ 1-ലെ ദ വാച്ച്‌ ടവറിൽ “ജനതയു​ടെ ജനനം” എന്ന ലേഖന​ത്തി​ലും പിന്നീട്‌ 1926-ൽ ഉദ്ധാരണം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ലും പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. ബൈബിൾഗ്രാ​ഹ്യ​ത്തി​ന്റെ ഉജ്ജ്വല​മായ ഈ സ്‌ഫു​രണം യഹോ​വ​യു​ടെ വേലയു​ടെ പുരോ​ഗ​തി​യിൽ ഒരു ചരി​ത്ര​പ്ര​ധാ​ന​മായ നാഴി​ക​ക്ക​ല്ലാ​യി​ത്തീർന്നു. അതു​കൊ​ണ്ടു നാടകം ചുരു​ള​ഴി​യാൻ തുടങ്ങു​മ്പോൾ യോഹ​ന്നാൻ അതു വർണി​ക്കട്ടെ: ‘സ്വർഗ്ഗ​ത്തിൽ വലി​യൊ​രു അടയാളം കാണായി: സൂര്യനെ അണി​ഞ്ഞോ​രു സ്‌ത്രീ; അവളുടെ കാല്‌ക്കീഴ്‌ ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രം​കൊ​ണ്ടു​ളള കിരീ​ട​വും ഉണ്ടായി​രു​ന്നു. അവൾ ഗർഭി​ണി​യാ​യി നോവു​കി​ട്ടി വേദന​പ്പെട്ടു നിലവി​ളി​ച്ചു.’—വെളി​പ്പാ​ടു 12:1, 2.

3. സ്വർഗ​ത്തിൽ കണ്ട സ്‌ത്രീ​യു​ടെ താദാ​ത്മ്യം എന്താണ്‌?

3 യോഹ​ന്നാൻ ആദ്യമാ​യി സ്വർഗ​ത്തിൽ ഒരു സ്‌ത്രീ​യെ കാണുന്നു. അവൾ തീർച്ച​യാ​യും ഒരു അക്ഷരാർഥ സ്‌ത്രീ​യല്ല. പിന്നെ​യോ അവൾ ഒരു അടയാളം അഥവാ പ്രതീകം ആണ്‌. (വെളി​പ്പാ​ടു 1:1) അവൾ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു? നിശ്വ​സ്‌ത​പ്ര​വ​ച​ന​ങ്ങ​ളിൽ സ്‌ത്രീ​കൾ ചില​പ്പോ​ഴൊ​ക്കെ പ്രമുഖ വ്യക്തി​ക​ളു​മാ​യി “വിവാ​ഹ​ബ​ന്ധ​ത്തി​ലി​രി​ക്കുന്ന” സ്ഥാപന​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യുന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇസ്രാ​യേൽ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഭാര്യ​യാ​യി പറയ​പ്പെട്ടു. (യിരെ​മ്യാ​വു 3:14) ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭ ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യാ​യി പറയ​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 21:9-14) യോഹ​ന്നാൻ ഇവിടെ കാണുന്ന സ്‌ത്രീ​യും ആരോ​ടോ വിവാഹം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു, അവൾ പ്രസവി​ക്കാ​റാ​യി​രി​ക്ക​യു​മാണ്‌. അവളുടെ ഭർത്താ​വാ​രാണ്‌? കൊള​ളാം, പിന്നീട്‌ അവളുടെ കുട്ടി “ദൈവ​ത്തി​ന്റെ അടുക്ക​ലേ​ക്കും അവന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും പെട്ടെന്നു എടുക്ക”പ്പെടുന്നു. (വെളി​പ്പാ​ടു 12:5) യഹോവ അങ്ങനെ കുട്ടി തന്റേതാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. അതു​കൊണ്ട്‌ യോഹ​ന്നാൻ കാണുന്ന സ്‌ത്രീ യഹോ​വ​യു​ടെ പ്രതീ​കാ​ത്മക ഭാര്യ​യാ​യി​രി​ക്കണം.

4. ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക ഭാര്യ​യു​ടെ പുത്രൻമാർ ആരാണ്‌, യോഹ​ന്നാൻ കാണുന്ന സ്‌ത്രീ​യെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എന്തു വിളി​ക്കു​ന്നു?

4 ഏതാണ്ട്‌ എട്ടു നൂററാ​ണ്ടു​കൾക്കു മുമ്പ്‌ യഹോ​വ​യാം ദൈവം ഈ പ്രതീ​കാ​ത്മക ഭാര്യയെ സംബോ​ധ​ന​ചെ​യ്‌തി​രു​ന്നു, ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌: “നിന്റെ മക്കൾ എല്ലാവ​രും യഹോ​വ​യാൽ ഉപദേ​ശി​ക്ക​പ്പെ​ട്ട​വ​രും . . . ആയിരി​ക്കും.” (യെശയ്യാ​വു 54:5, 13) യേശു ഈ പ്രവചനം ഉദ്ധരി​ക്കു​ക​യും ഈ മക്കൾ പിൽക്കാ​ലത്ത്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഭയാ​യി​ത്തീർന്ന തന്റെ വിശ്വസ്‌ത അനുഗാ​മി​കൾ ആണെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌തു. (യോഹ​ന്നാൻ 6:44, 45) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ പുത്രൻമാ​രെന്നു പറയ​പ്പെ​ട്ടി​രി​ക്കുന്ന ഈ സഭയുടെ അംഗങ്ങൾ ദൈവ​ത്തി​ന്റെ പ്രതീ​കാ​ത്മക ഭാര്യ​യു​ടെ മക്കൾ കൂടെ​യാണ്‌. (റോമർ 8:14) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറയു​മ്പോൾ അന്തിമ​മായ വിവര​ശ​കലം കൂട്ടി​ച്ചേർക്കു​ന്നു: “മീതെ​യു​ളള യെരൂ​ശ​ലേ​മോ സ്വത​ന്ത്ര​യാ​കു​ന്നു; അവൾ തന്നേ നമ്മുടെ അമ്മ.” (ഗലാത്യർ 4:26) അപ്പോൾ യോഹ​ന്നാൻ കണ്ട “സ്‌ത്രീ” “മീതെ​യു​ളള യെരൂ​ശ​ലേം” ആണ്‌.

5. യഹോ​വ​യു​ടെ പ്രതീ​കാ​ത്മക ഭാര്യ 12 നക്ഷത്ര​ങ്ങൾകൊ​ണ്ടു​ളള കിരീടം ധരിച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ മീതെ​യു​ളള യെരു​ശ​ലേം യഥാർഥ​ത്തിൽ എന്താണ്‌?

5 കൃത്യ​മാ​യും മീതെ​യു​ളള യെരു​ശ​ലേം എന്താണ്‌? “മീതെ​യു​ളള”വളെന്നു പൗലോസ്‌ പറയു​ന്ന​തു​കൊ​ണ്ടും യോഹ​ന്നാൻ അവളെ സ്വർഗ​ത്തിൽ കാണു​ന്ന​തു​കൊ​ണ്ടും അവൾ വ്യക്തമാ​യും ഒരു ഭൗമി​ക​ന​ഗ​രമല്ല; അവൾ “പുതിയ യെരൂ​ശ​ലേം” തന്നെയു​മല്ല, എന്തു​കൊ​ണ്ടെ​ന്നാൽ ആ സ്ഥാപനം ക്രിസ്‌തു​വി​ന്റെ മണവാ​ട്ടി​യാണ്‌, യഹോ​വ​യു​ടെ ഭാര്യയല്ല. (വെളി​പ്പാ​ടു 21:2) അവൾ 12 നക്ഷത്ര​ങ്ങൾകൊ​ണ്ടു​ളള കിരീടം ധരിച്ചി​രി​ക്കു​ന്നതു കുറി​ക്കൊ​ള​ളുക. പന്ത്രണ്ട്‌ എന്ന സംഖ്യ സ്ഥാപന​പ​ര​മായ പൂർണ​ത​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. a അതു​കൊണ്ട്‌, പുരാതന യെരു​ശ​ലേം ഭൂമി​യിൽ ആയിരു​ന്ന​തു​പോ​ലെ അവൾ സ്വർഗ​ത്തി​ലെ ഒരു സ്ഥാപന​ക്ര​മീ​ക​ര​ണ​മാ​ണെന്ന്‌ ഈ 12 നക്ഷത്രങ്ങൾ സൂചി​പ്പി​ക്കു​ന്ന​താ​യി തോന്നു​ന്നു. മീതെ​യു​ളള യെരു​ശ​ലേം യഹോ​വ​യു​ടെ ആത്മജീ​വി​ക​ളു​ടെ സാർവ​ത്രിക സ്ഥാപന​മാണ്‌, തന്നെ സേവി​ക്കു​ന്ന​തി​ലും സന്തതിയെ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​ലും തന്റെ ഭാര്യ​യാ​യി പ്രവർത്തി​ക്കു​ന്നതു തന്നെ.

6. (എ) യോഹ​ന്നാൻ കാണുന്ന സ്‌ത്രീ കാൽക്കീ​ഴിൽ ചന്ദ്രനും നക്ഷത്ര​ങ്ങൾകൊ​ണ്ടു​ളള കിരീ​ട​വും ഉളളതാ​യി സൂര്യനെ അണിഞ്ഞി​രി​ക്കു​ന്നു​വെന്ന വസ്‌തുത എന്തു സൂചി​പ്പി​ക്കു​ന്നു? (ബി) ഗർഭി​ണി​യായ സ്‌ത്രീ​യു​ടെ പ്രസവ​വേദന എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

6 ഈ സ്‌ത്രീ സൂര്യനെ അണിഞ്ഞി​രി​ക്കു​ന്ന​താ​യും അവളുടെ കാൽക്കീ​ഴിൽ ചന്ദ്രൻ ഉളളതാ​യും യോഹ​ന്നാൻ കാണുന്നു. നാം അവളുടെ നക്ഷത്ര കിരീടം കൂടെ കൂട്ടു​മ്പോൾ അവൾ സ്വർഗീയ പ്രകാ​ശ​ങ്ങ​ളാൽ പൂർണ​മാ​യി വലയം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പ്രീതി അവളു​ടെ​മേൽ രാവും പകലും പ്രകാ​ശി​ക്കു​ന്നു. യഹോ​വ​യു​ടെ ശോഭി​ക്കുന്ന സ്വർഗീ​യ​സ്ഥാ​പ​ന​ത്തിന്‌ യോജി​ക്കുന്ന എന്തൊരു പ്രതീകം! അവൾ ഗർഭി​ണി​യു​മാണ്‌, പ്രസവ​വേദന അനുഭ​വി​ക്കു​ക​യാണ്‌. ദിവ്യ​സ​ഹാ​യ​ത്തി​നാ​യു​ളള അവളുടെ നിലവി​ളി പ്രസവി​ക്കാ​നു​ളള അവളുടെ സമയമാ​യി എന്നു പ്രകട​മാ​ക്കു​ന്നു. ബൈബി​ളിൽ പ്രസവ​വേദന പലപ്പോ​ഴും പ്രധാ​ന​പ്പെട്ട ഒരു ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ കഠിന​വേ​ലയെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. (താരത​മ്യം ചെയ്യുക: സങ്കീർത്തനം 90:2; സദൃശ​വാ​ക്യ​ങ്ങൾ 25:23; യെശയ്യാ​വു 66:7, 8.) യഹോ​വ​യു​ടെ സ്വർഗീ​യ​സ്ഥാ​പനം ചരി​ത്ര​പ്ര​ധാ​ന​മായ ഈ ജനനത്തിന്‌ ഒരുങ്ങി​യ​പ്പോൾ ഇത്തരത്തി​ലു​ളള പ്രസവ​വേദന അനുഭ​വ​പ്പെ​ട്ട​തിൽ അതിശ​യി​ക്കാ​നില്ല.

തീനി​റ​മു​ളള ഒരു മഹാസർപ്പം

7. യോഹ​ന്നാൻ സ്വർഗ​ത്തിൽ കാണുന്ന മറെറാ​രു അടയാളം എന്താണ്‌?

7 യോഹ​ന്നാൻ അടുത്ത​താ​യി എന്തു നിരീ​ക്ഷി​ക്കു​ന്നു? “സ്വർഗ്ഗ​ത്തിൽ മറെറാ​രു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയിൽ ഏഴു രാജമു​ടി​യു​മാ​യി തീനി​റ​മു​ളേ​ളാ​രു മഹാസർപ്പം. അതിന്റെ വാൽ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളിൽ മൂന്നി​ലൊ​ന്നി​നെ വലിച്ചു​കൂ​ട്ടി ഭൂമി​യി​ലേക്കു എറിഞ്ഞു​ക​ളഞ്ഞു. പ്രസവി​പ്പാ​റായ സ്‌ത്രീ പ്രസവി​ച്ച​യു​ടനെ കുട്ടിയെ തിന്നു​ക​ള​വാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.”—വെളി​പ്പാ​ടു 12:3, 4.

8. (എ) തീനി​റ​മു​ളള മഹാസർപ്പ​ത്തി​ന്റെ താദാ​ത്മ്യം എന്താണ്‌? (ബി) സർപ്പത്തിന്‌ ഏഴുത​ല​യും പത്തു​കൊ​മ്പും ഓരോ തലയി​ലും ഒരു രാജമു​ടി​യും ഉണ്ടെന്നു​ള​ളത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

8 ഈ മഹാസർപ്പം ‘പഴയ പാമ്പ്‌’ ആയ സാത്താൻ ആണ്‌. (വെളി​പ്പാ​ടു 12:9; ഉല്‌പത്തി 3:15) അവൻ ക്രൂര​നായ ഒരു വിനാ​ശ​ക​നാണ്‌—ഏഴു തലയുളള ഒരു മഹാസർപ്പം, അഥവാ തന്റെ ഇരയെ പൂർണ​മാ​യി വിഴു​ങ്ങാൻ കഴിയുന്ന ഒരു വിഴു​ങ്ങൽവീ​രൻ തന്നെ. അവൻ എത്ര വിചി​ത്ര​മാ​യി കാണ​പ്പെ​ടു​ന്നു! വെളി​പ്പാ​ടു 13-ാം അധ്യാ​യ​ത്തിൽ ഉടൻ വർണി​ക്കാ​നി​രി​ക്കുന്ന രാഷ്‌ട്രീയ കാട്ടു​മൃ​ഗ​ത്തി​ന്റെ ശില്‌പി അവനാ​ണെന്ന്‌ ഏഴുത​ല​യും പത്തു​കൊ​മ്പും സൂചി​പ്പി​ക്കു​ന്നു. ഈ കാട്ടു​മൃ​ഗ​ത്തി​നും ഏഴുത​ല​യും പത്തു​കൊ​മ്പും ഉണ്ട്‌. സാത്താന്‌ ഓരോ തലയി​ലും ഒരു രാജമു​ടി വീതം—മൊത്തം ഏഴ്‌—ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌, ആ കാട്ടു​മൃ​ഗ​ത്താൽ പ്രതി​നി​ധാ​നം ചെയ്യപ്പെട്ട ലോക​ശ​ക്തി​കൾ അവന്റെ ഭരണത്തിൻകീ​ഴി​ലാ​യി​രു​ന്നു​വെന്നു നമുക്ക്‌ ഉറപ്പു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും. (യോഹ​ന്നാൻ 16:11) പത്തു​കൊ​മ്പു​കൾ അവൻ ഈ ലോക​ത്തിൽ പ്രയോ​ഗി​ച്ചി​രി​ക്കുന്ന അധികാ​ര​ത്തി​ന്റെ പൂർണ​ത​യു​ടെ യോജി​ക്കുന്ന ഒരു പ്രതീ​ക​മാണ്‌.

9. സർപ്പത്തി​ന്റെ വാൽ “ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളിൽ മൂന്നി​ലൊ​ന്നി​നെ വലിച്ചു​കൂ​ട്ടി” ഭൂമി​യി​ലേക്കു തളളു​ന്നു​വെന്ന വസ്‌തുത എന്തിനെ സൂചി​പ്പി​ക്കു​ന്നു?

9 സർപ്പത്തിന്‌ ആത്മമണ്ഡ​ല​ത്തി​ലും അധികാ​ര​മുണ്ട്‌. അവന്റെ വാലു​കൊണ്ട്‌ അവൻ ‘ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളിൽ മൂന്നി​ലൊ​ന്നി​നെ വലിച്ചു​കൂ​ട്ടു​ന്നു’. നക്ഷത്ര​ങ്ങൾക്കു ദൂതൻമാ​രെ പ്രതി​നി​ധാ​നം ചെയ്യാൻ കഴിയും. (ഇയ്യോബ്‌ 38:6) “മൂന്നി​ലൊ​ന്നി​നെ” എന്ന പരാമർശം ദൂതൻമാ​രിൽ ഗണ്യമായ ഒരു സംഖ്യ സാത്താ​നാൽ വഴി​തെ​റ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ദൃഢീ​ക​രി​ക്കും. ഒരിക്കൽ അവന്റെ നിയ​ന്ത്ര​ണ​ത്തിൻകീ​ഴിൽ വന്നാൽ അവർക്കു പിന്നെ രക്ഷയി​ല്ലാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ വിശു​ദ്ധ​സ്ഥാ​പ​ന​ത്തി​ലേക്ക്‌ അവർക്കു തിരി​ച്ചു​പോ​കാൻ കഴിയില്ല. അവർ ഭൂതങ്ങൾ ആയിത്തീർന്നു, ഒരു പ്രകാ​ര​ത്തിൽ പറഞ്ഞാൽ അവരുടെ രാജാവ്‌ അഥവാ ഭരണാ​ധി​കാ​രി​യായ സാത്താ​നാൽ വലിച്ചു​കൊ​ണ്ടു​പോ​ക​പ്പെ​ടു​ന്നു. (മത്തായി 12:24) സാത്താൻ അവരെ ഭൂമി​യി​ലേക്കു തളളി​ക്ക​ള​യു​ക​യും ചെയ്യുന്നു. ഭൂമി​യി​ലേക്കു പോകാ​നും മനുഷ്യ​പു​ത്രി​മാ​രോ​ടു​കൂ​ടെ വേഴ്‌ച​ന​ട​ത്താ​നും അനുസ​ര​ണം​കെട്ട ദൈവ​പു​ത്രൻമാ​രെ സാത്താൻ പ്രലോ​ഭി​പ്പിച്ച, പ്രളയ​ത്തി​നു​മു​മ്പു​ളള നോഹ​യു​ടെ കാലത്തെ ഇതു നിസ്സം​ശ​യ​മാ​യും പരാമർശി​ക്കു​ന്നു. ഒരു ശിക്ഷ​യെ​ന്ന​നി​ല​യിൽ ദൈവം ഈ “പാപം​ചെയ്‌ത ദൂതൻമാ​രെ” ടാർട്ട​റസ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ജയിൽസ​മാന അവസ്ഥയിൽ തളളി​യി​ട്ടി​രി​ക്കു​ന്നു.—ഉല്‌പത്തി 6:4; 2 പത്രൊസ്‌ 2:4; യൂദാ 6.

10. ഏതു വിരു​ദ്ധ​സ്ഥാ​പ​നങ്ങൾ ദൃഷ്ടി​പ​ഥ​ത്തി​ലേക്കു വരുന്നു, സ്‌ത്രീ പ്രസവി​ക്കു​മ്പോൾ കുട്ടിയെ വിഴു​ങ്ങാൻ സർപ്പം ശ്രമി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

10 അങ്ങനെ വിരു​ദ്ധ​മായ രണ്ടു സ്ഥാപനങ്ങൾ ദൃഷ്ടി​പ​ഥ​ത്തിൽ വന്നിരി​ക്കു​ന്നു—സ്‌ത്രീ​യാൽ ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന യഹോ​വ​യു​ടെ സ്വർഗീ​യ​സ്ഥാ​പ​ന​വും ദൈവ​ത്തി​ന്റെ പരമാ​ധി​കാ​രത്തെ വെല്ലു​വി​ളി​ക്കുന്ന സാത്താന്റെ ഭൂതസ്ഥാ​പ​ന​വും തന്നെ. പരമാ​ധി​കാ​ര​ത്തി​ന്റെ വലിയ വിവാ​ദ​വി​ഷയം പരിഹ​രി​ക്ക​പ്പെ​ടണം. എന്നാൽ എങ്ങനെ? ഇപ്പോ​ഴും ഭൂതങ്ങളെ തന്നോ​ടൊ​പ്പം വലിച്ചു​കൊ​ണ്ടു​ന​ട​ക്കുന്ന സാത്താൻ, സാധ്യ​ത​യു​ളള ഒരു ഇരയിൽ കണ്ണുന​ട്ടി​രി​ക്കുന്ന ഒരു ദുഷ്ട കാട്ടു​മൃ​ഗ​ത്തെ​പോ​ലെ​യാണ്‌. അവൻ സ്‌ത്രീ പ്രസവി​ക്കാ​നാ​യി കാത്തി​രി​ക്കു​ക​യാണ്‌. ഈ ഗർഭസ്ഥ​ശി​ശു​വി​നെ വിഴു​ങ്ങാൻ അവൻ ആഗ്രഹി​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ അവന്റെ തുടർന്നു​ളള അസ്‌തി​ത്വ​ത്തി​നും അവൻ ഭരണം പ്രയോ​ഗി​ക്കുന്ന ലോക​ത്തി​നും ഒരു വലിയ ഭീഷണി​യാ​ണെന്ന്‌ അവനറി​യാം.—യോഹ​ന്നാൻ 14:30.

ഒരു പുത്രൻ, ഒരു ആൺകുട്ടി

11. സ്‌ത്രീ​യു​ടെ കുട്ടി​യു​ടെ ജനനം യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ, കുട്ടി “ഒരു പുത്രൻ, ഒരു ആൺകുട്ടി” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

11 ജനതകൾക്കു ദൈവ​ത്തി​ന്റെ ഇടപെടൽ കൂടാതെ ഭരിക്കാ​നു​ളള നിയമി​ത​കാ​ലം 1914-ൽ അവസാ​നി​ച്ചു. (ലൂക്കൊസ്‌ 21:24) അപ്പോൾ കൃത്യ​സ​മ​യത്തു സ്‌ത്രീ അവളുടെ കുട്ടിയെ പ്രസവി​ക്കു​ന്നു: “അവൾ സകലജാ​തി​ക​ളെ​യും ഇരിമ്പു​കോൽകൊ​ണ്ടു മേയ്‌പാ​നു​ളേ​ളാ​രു ആൺകു​ട്ടി​യെ [ഒരു പുത്രൻ, ഒരു ആൺകുട്ടി, NW] പ്രസവി​ച്ചു; കുട്ടി ദൈവ​ത്തി​ന്റെ അടുക്ക​ലേ​ക്കും അവന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും പെട്ടെന്നു എടുക്ക​പ്പെട്ടു. സ്‌ത്രീ മരുഭൂ​മി​യി​ലേക്കു ഓടി​പ്പോ​യി; അവിടെ അവളെ ആയിര​ത്തി​രു​നൂ​റ​റ​റു​പതു ദിവസം പോ​റേ​റ​ണ്ട​തി​ന്നു ദൈവം ഒരുക്കി​യോ​രു സ്ഥലം അവൾക്കു​ണ്ടു.” (വെളി​പ്പാ​ടു 12:5, 6) കുട്ടി “ഒരു പുത്രൻ, ഒരു ആൺകുട്ടി” ആണ്‌. യോഹ​ന്നാൻ ഈ ഇരട്ട​പ്ര​യോ​ഗം ഉപയോ​ഗി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? വേണ്ടത്ര ശക്തി​യോ​ടെ ജനതകളെ ഭരിക്കാ​നു​ളള കുട്ടി​യു​ടെ യോജ്യത, അവന്റെ കാര്യ​ക്ഷമത തെളി​യി​ക്കു​ന്ന​തി​നാണ്‌ യോഹ​ന്നാൻ അതു​ചെ​യ്യു​ന്നത്‌. ഈ ജനനം എത്ര പ്രധാ​ന​വും സന്തോ​ഷ​ക​ര​വും ആയ സന്ദർഭ​മാ​ണെ​ന്നും അതു ദൃഢീ​ക​രി​ക്കു​ന്നു! അതു ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്തു​ന്ന​തിൽ ഒരു മുഖ്യ​പങ്കു വഹിക്കു​ന്നു. എന്തിന്‌, ഈ ആൺകുട്ടി “സകലജാ​തി​ക​ളെ​യും ഇരിമ്പു​കോൽകൊ​ണ്ടു മേയ്‌”ക്കുക​പോ​ലും ചെയ്യും!

12. (എ) സങ്കീർത്ത​ന​ങ്ങ​ളിൽ, യഹോവ പ്രവച​ന​പ​ര​മാ​യി യേശു​വി​നെ സംബന്ധിച്ച്‌ എന്തു വാഗ്‌ദത്തം ചെയ്‌തു? (ബി) സ്‌ത്രീ “സകല ജാതി​ക​ളെ​യും ഇരിമ്പു​കോൽകൊ​ണ്ടു മേയ്‌പാ​നു​ളേ​ളാ​രു” പുത്രനെ പ്രസവി​ക്കു​ന്നത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

12 ഇപ്പോൾ, ആ പദപ്ര​യോ​ഗം പരിച​യ​മു​ള​ള​താ​യി തോന്നു​ന്നു​വോ? ഉവ്വ്‌, യഹോവ യേശു​വി​നെ​ക്കു​റി​ച്ചു പ്രവച​ന​പ​ര​മാ​യി ഇപ്രകാ​രം വാഗ്‌ദത്തം ചെയ്‌തു: “ഇരിമ്പു​കോൽകൊ​ണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രം​പോ​ലെ അവരെ ഉടെക്കും.” (സങ്കീർത്തനം 2:9) അവനെ​ക്കു​റിച്ച്‌ ഇങ്ങനെ​കൂ​ടെ പ്രവചി​ച്ചി​രു​ന്നു: “നിന്റെ ബലമുളള ചെങ്കോൽ യഹോവ സീയോ​നിൽനി​ന്നു നീട്ടും; നീ നിന്റെ ശത്രു​ക്ക​ളു​ടെ മദ്ധ്യേ വാഴുക.” (സങ്കീർത്തനം 110:2) അതു​കൊണ്ട്‌ യോഹ​ന്നാൻ കാണുന്ന ജനനം യേശു​ക്രി​സ്‌തു​വി​നോട്‌ അടുത്തു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. അല്ല, അതു നമ്മുടെ പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടി​നു​മുമ്പ്‌ യേശു ഒരു കന്യക​യിൽനി​ന്നു ജനിക്കു​ന്നതല്ല; അതിന്‌ യേശു പൊ.യു. 33-ൽ ആത്മജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​തി​നെ​യും പരാമർശി​ക്കാൻ കഴിയില്ല. അതിനു​പു​റമേ അതു ദേഹാ​ന്ത​ര​പ്രാ​പ്‌തി​യു​മല്ല. പിന്നെ​യോ അത്‌ ഒരു യാഥാർഥ്യ​മാ​യു​ളള 1914-ലെ ദൈവ​രാ​ജ്യ​ത്തി​ന്റെ ജനനമാണ്‌—19 നൂററാ​ണ്ടു​ക​ളോ​ളം സ്വർഗ​ത്തിൽത്തന്നെ ഉണ്ടായി​രുന്ന യേശു ഒരു രാജാ​വാ​യി ഇപ്പോൾ സിംഹാ​സ​ന​സ്ഥ​നാ​കു​ന്നു.—വെളി​പ്പാ​ടു 12:10.

13. ആൺകുട്ടി “ദൈവ​ത്തി​ന്റെ അടുക്ക​ലേ​ക്കും അവന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും” എടുക്ക​പ്പെ​ടു​ന്നത്‌ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

13 ഒരിക്ക​ലും യഹോവ തന്റെ ഭാര്യ​യെ​യോ തന്റെ നവജാത പുത്ര​നെ​യോ വിഴു​ങ്ങാൻ സാത്താനെ അനുവ​ദി​ക്കു​ക​യില്ല! ജനനത്തി​ങ്കൽ ആൺകുട്ടി “ദൈവ​ത്തി​ന്റെ അടുക്ക​ലേ​ക്കും അവന്റെ സിംഹാ​സ​ന​ത്തി​ലേ​ക്കും പെട്ടെന്നു എടുക്ക”പ്പെടുന്നു. അവൻ അങ്ങനെ പൂർണ​മാ​യും യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തിൽ വരുന്നു, തന്റെ പരിശു​ദ്ധ​നാ​മത്തെ വിശു​ദ്ധീ​ക​രി​ക്കാ​നു​ളള തന്റെ ഉപകര​ണ​മായ ഈ നവജാത രാജ്യത്തെ അവൻ പൂർണ​മാ​യി പരിര​ക്ഷി​ക്കും. അതേസ​മയം സ്‌ത്രീ ദൈവം മരുഭൂ​മി​യിൽ അവൾക്കു​വേണ്ടി ഒരുക്കി​യി​രി​ക്കുന്ന ഒരു സ്ഥലത്തേക്ക്‌ പലായനം ചെയ്യുന്നു. അതു സംബന്ധി​ച്ചു കൂടുതൽ വിശദാം​ശങ്ങൾ പിന്നീട്‌! സാത്താനെ സംബന്ധി​ച്ചാ​ണെ​ങ്കിൽ സ്വർഗ​ത്തി​ലെ രാജ്യത്തെ മേലിൽ ഒരിക്ക​ലും അവനു ഭീഷണി​പ്പെ​ടു​ത്താൻ കഴിയാ​ത​വണ്ണം അതി​പ്ര​ധാ​ന​മായ ഒരു സംഭവ​ത്തിന്‌ ഇപ്പോൾ കളമൊ​രു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ സംഭവം എന്താണ്‌?

സ്വർഗ​ത്തിൽ യുദ്ധം!

14. (എ) യോഹ​ന്നാൻ പറയും​പ്ര​കാ​രം, ഏതു സംഭവം സാത്താനു വീണ്ടും ഒരിക്ക​ലും രാജ്യത്തെ ഭീഷണി​പ്പെ​ടു​ത്തു​ന്നത്‌ അസാധ്യ​മാ​ക്കു​ന്നു? (ബി) സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഏതു പ്രദേ​ശത്ത്‌ ഒതുക്കി​നിർത്ത​പ്പെ​ടു​ന്നു?

14 യോഹ​ന്നാൻ നമ്മോടു പറയുന്നു: “പിന്നെ സ്വർഗ്ഗ​ത്തിൽ യുദ്ധം ഉണ്ടായി; മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും മഹാസർപ്പ​ത്തോ​ടു പടവെട്ടി; തന്റെ ദൂതൻമാ​രു​മാ​യി മഹാസർപ്പ​വും പടവെട്ടി ജയിച്ചി​ല്ല​താ​നും. സ്വർഗ്ഗ​ത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതു​മില്ല. ഭൂതലത്തെ മുഴുവൻ തെററി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ പഴയ പാമ്പിനെ ഭൂമി​യി​ലേക്കു തളളി​ക്ക​ളഞ്ഞു. അവന്റെ ദൂതൻമാ​രെ​യും അവനോ​ടു​കൂ​ടെ തളളി​ക്ക​ളഞ്ഞു.” (വെളി​പ്പാ​ടു 12:7-9) അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ത്തെ ഒരു പൂർത്തീ​ക​ര​ണ​ത്തി​ലേക്കു വരുത്തു​ന്ന​തിൽ നാടകീ​യ​മായ ഒരു വികാ​സ​മെ​ന്ന​നി​ല​യിൽ സാത്താനെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ക്കു​ന്നു, അവന്റെ ഭൂതങ്ങ​ളും അവനോ​ടു​കൂ​ടെ ഭൂമി​യി​ലേക്കു തളള​പ്പെ​ടു​ന്നു. മുഴു​നി​വ​സി​ത​ഭൂ​മി​യെ​യും വഴി​തെ​റ​റിച്ച്‌ അതിന്റെ ദൈവ​മാ​യി​ത്തീർന്നവൻ അവന്റെ മത്സരം ആദ്യം തുടങ്ങിയ ഈ ഗ്രഹത്തി​ന്റെ പരിസ​രത്ത്‌ ഒടുവിൽ ഒതുക്കി​നിർത്ത​പ്പെ​ടു​ന്നു.—2 കൊരി​ന്ത്യർ 4:3, 4.

15, 16. (എ) മീഖാ​യേൽ ആരാണ്‌, നാം എങ്ങനെ അറിയു​ന്നു? (ബി) സാത്താനെ സ്വർഗ​ത്തിൽനി​ന്നു തളളി​ക്ക​ള​യു​ന്നതു മീഖാ​യേ​ലാ​ണെ​ന്നു​ള​ളത്‌ ഉചിത​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

15 ഈ മഹാവി​ജയം യഹോ​വ​യു​ടെ നാമത്തിൽ കൈവ​രി​ക്കു​ന്നത്‌ ആരാണ്‌? മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും ആണെന്നു ബൈബിൾ പറയുന്നു. എന്നാൽ ആരാണ്‌ മീഖാ​യേൽ? “മീഖാ​യേൽ” എന്ന നാമത്തി​ന്റെ അർഥം “ദൈവ​ത്തെ​പ്പോ​ലെ ആരുളളു?” എന്നാണ്‌. അതു​കൊണ്ട്‌ മീഖാ​യേൽ, യഹോ​വ​യോ​ടു താരത​മ്യ​പ്പെ​ടു​ത്താൻ ആരുമി​ല്ലെന്നു തെളി​യി​ച്ചു​കൊണ്ട്‌ അവന്റെ പരമാ​ധി​കാ​രം സംസ്ഥാ​പി​ക്കു​ന്ന​തിൽ തത്‌പ​ര​നാ​യി​രി​ക്കണം. യൂദാ 9-ാം വാക്യ​ത്തിൽ അവൻ “പ്രധാ​ന​ദൂ​ത​നായ മീഖാ​യേൽ” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. രസകര​മെന്നു പറയട്ടെ, ‘പ്രധാ​ന​ദൂ​തൻ’ എന്ന സ്ഥാന​പ്പേര്‌ ബൈബി​ളിൽ മറെറ​വി​ടെ​യും ഒററ വ്യക്തിയെ പരാമർശിച്ച്‌ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു: യേശു​ക്രി​സ്‌തു​വി​നെ​ത്തന്നെ. b പൗലോസ്‌ അവനെ​ക്കു​റി​ച്ചു പറയുന്നു: “കർത്താവു താൻ ഗംഭീ​ര​നാ​ദ​ത്തോ​ടും പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​ത്തോ​ടും​കൂ​ടെ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി”വരും. (ചെരി​ച്ചെ​ഴുത്ത്‌ ഞങ്ങളു​ടേത്‌. [1 തെസ്സ​ലൊ​നീ​ക്യർ 4:16]) ‘പ്രധാ​ന​ദൂ​തൻ’ എന്ന സ്ഥാന​പ്പേ​രി​ന്റെ അർഥം “ദൂതൻമാ​രിൽ മുഖ്യൻ” എന്നാണ്‌. അതു​കൊണ്ട്‌ “മീഖാ​യേ​ലും അവന്റെ ദൂതൻമാ​രും” എന്നു വെളി​പ്പാ​ടു പറയു​ന്നത്‌ ആശ്ചര്യമല്ല. നീതി​മാ​നായ ഒരു ദൈവ​ദാ​സന്‌ ദൂതൻമാർ കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​താ​യി ബൈബിൾ സൂചി​പ്പി​ക്കുന്ന മററു സ്ഥലങ്ങൾ യേശു​വി​നെ പരാമർശി​ക്കു​ന്നു. അങ്ങനെ “കർത്താ​വായ യേശു തന്റെ ശക്തിയു​ളള ദൂതൻമാ​രു​മാ​യി സ്വർഗ്ഗ​ത്തിൽനി​ന്നു . . . പ്രത്യ​ക്ഷനാ”കുന്നതി​നെ​ക്കു​റി​ച്ചു പൗലോസ്‌ പറയുന്നു. (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—2 തെസ്സ​ലൊ​നീ​ക്യർ 1:6; ഇതുകൂ​ടെ കാണുക: മത്തായി 24:30, 31; 25:31.

16 ഇവയും മററു​തി​രു​വെ​ഴു​ത്തു​ക​ളും, മീഖാ​യേൽ തന്റെ സ്വർഗീയ സ്ഥാനത്തു​ളള കർത്താ​വായ യേശു​ക്രി​സ്‌തു​വ​ല്ലാ​തെ മററാ​രു​മല്ല എന്ന ഒഴിഞ്ഞു​മാ​റാ​നാ​വാത്ത നിഗമ​ന​ത്തി​ലേക്കു നമ്മെ നയിക്കു​ന്നു. ഇപ്പോൾ കർത്താ​വി​ന്റെ ദിവസ​ത്തിൽ അവൻ മേലാൽ “യഹോവ നിന്നെ ശകാരി​ക്കട്ടെ,” എന്നു പറയുക മാത്രമല്ല ചെയ്യു​ന്നത്‌. ഇത്‌ ഒരു ന്യായ​വി​ധി​യു​ടെ കാലമാ​യ​തു​കൊ​ണ്ടു മീഖാ​യേൽ എന്നനി​ല​യിൽ യേശു ദുഷ്ടനായ സാത്താ​നെ​യും അവന്റെ ഭൂതദൂ​തൻമാ​രെ​യും സ്വർഗ​ത്തിൽനി​ന്നു വലി​ച്ചെ​റി​യു​ന്നു. (യൂദാ 9, NW; വെളി​പ്പാ​ടു 1:10) അവൻ പുതു​താ​യി അവരോ​ധി​ക്ക​പ്പെട്ട രാജാ​വാ​യ​തു​കൊണ്ട്‌ ഇതു ചെയ്യു​ന്നത്‌ അവനാ​യി​രി​ക്ക​ണ​മെ​ന്നു​ള​ളതു തികച്ചും ഉചിത​മാണ്‌. യേശു ഒടുവിൽ ആദ്യസർപ്പ​ത്തി​ന്റെ തല തകർത്ത്‌, അങ്ങനെ അവനെ അസ്‌തി​ത്വ​ത്തിൽനിന്ന്‌ എന്നേക്കു​മാ​യി നീക്കം ചെയ്യുന്ന, ഏദെനിൽ വാഗ്‌ദത്തം ചെയ്യപ്പെട്ട സന്തതി​യും ആകുന്നു. (ഉല്‌പത്തി 3:15) സാത്താനെ സ്വർഗ​ത്തിൽനി​ന്നു ബഹിഷ്‌ക​രി​ച്ച​തി​നാൽ യേശു ആ അന്തിമ തകർക്ക​ലി​ലേക്കു മുന്നേ​റി​യി​രി​ക്കു​ന്നു.

‘സ്വർഗ്ഗമേ, നിങ്ങൾ ആനന്ദി​പ്പിൻ’

17, 18. (എ) സ്വർഗ​ത്തിൽനി​ന്നു​ളള സാത്താന്റെ വീഴ്‌ചയെ സംബന്ധിച്ച്‌ ഏതു സ്വർഗീ​യ​പ്ര​തി​ക​രണം യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു? (ബി) യോഹ​ന്നാൻ കേൾക്കുന്ന വലിയ ശബ്ദത്തിന്റെ ഉറവ്‌ എന്തായി​രി​ക്കാ​നി​ട​യുണ്ട്‌?

17 സാത്താന്റെ സംഭ്ര​മി​പ്പി​ക്കുന്ന ഈ വീഴ്‌ച​യോ​ടു സന്തോ​ഷ​ക​ര​മായ ഒരു സ്വർഗീയ പ്രതി​ക​രണം യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു: “അപ്പോൾ ഞാൻ സ്വർഗ്ഗ​ത്തിൽ ഒരു മഹാശബ്ദം പറഞ്ഞു​കേ​ട്ടതു: ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും ശക്തിയും രാജ്യ​വും അവന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും തുടങ്ങി​യി​രി​ക്കു​ന്നു; നമ്മുടെ സഹോ​ദ​രൻമാ​രെ രാപ്പകൽ ദൈവ​സ​ന്നി​ധി​യിൽ കുററം ചുമത്തുന്ന അപവാ​ദി​യെ തളളി​യി​ട്ടു​ക​ള​ഞ്ഞു​വ​ല്ലോ. അവർ അവനെ കുഞ്ഞാ​ടി​ന്റെ രക്തം ഹേതു​വാ​യി​ട്ടും തങ്ങളുടെ സാക്ഷ്യ​വ​ചനം ഹേതു​വാ​യി​ട്ടും ജയിച്ചു; മരണപ​ര്യ​ന്തം തങ്ങളുടെ പ്രാണനെ സ്‌നേ​ഹി​ച്ച​തു​മില്ല. ആകയാൽ സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ളേ​ളാ​രേ, ആനന്ദി​പ്പിൻ”.—വെളി​പ്പാ​ടു 12:10-12എ.

18 യോഹ​ന്നാൻ കേൾക്കുന്ന വലിയ ശബ്ദം ആരു​ടേ​താണ്‌? ബൈബിൾ പറയു​ന്നില്ല. എന്നാൽ വെളി​പ്പാ​ടു 11:17-ൽ റിപ്പോർട്ടു ചെയ്‌തി​രി​ക്കുന്ന സമാന​മായ ഒരു ശബ്ദം തങ്ങളുടെ സ്വർഗീയ സ്ഥാനങ്ങ​ളി​ലി​രി​ക്കുന്ന പുനരു​ത്ഥാ​നം പ്രാപിച്ച 24 മൂപ്പൻമാ​രിൽനി​ന്നു വന്നു, അവിടെ അവർക്കി​പ്പോൾ പുനരു​ത്ഥാ​നം പ്രാപിച്ച 1,44,000 വിശു​ദ്ധൻമാ​രെ പ്രതി​നി​ധാ​നം ചെയ്യാൻ കഴിയു​ന്നു. (വെളി​പ്പാ​ടു 11:18) അപ്പോ​ഴും ഭൂമി​യി​ലു​ളള പീഡി​പ്പി​ക്ക​പ്പെ​ടുന്ന ദൈവ​ത്തി​ന്റെ അഭിഷി​ക്ത​ദാ​സൻമാ​രെ​ക്കു​റിച്ച്‌ “നമ്മുടെ സഹോ​ദ​രൻമാ​രെ” എന്നു പറഞ്ഞി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഈ പ്രസ്‌താ​വന അതേ ഉറവിൽനി​ന്നു വരുന്നതു സമുചി​ത​മാണ്‌. ഈ വിശ്വ​സ്‌തർക്കു തങ്ങളുടെ സ്വരം കൂട്ടി​ച്ചേർക്കാൻ കഴിയു​മെ​ന്ന​തി​നു സംശയ​മില്ല, എന്തു​കൊ​ണ്ടെ​ന്നാൽ സാത്താ​നെ​യും അവന്റെ ഭൂത​സേ​ന​ക​ളെ​യും സ്വർഗ​ത്തിൽനിന്ന്‌ ബഹിഷ്‌ക​രി​ച്ച​ശേഷം ഉടനെ അവരുടെ പുനരു​ത്ഥാ​നം നടക്കു​മാ​യി​രു​ന്നു.

19. (എ) ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ത്തി​ന്റെ പൂർത്തീ​ക​രണം യേശു എന്തു​ചെ​യ്യാൻ വഴിതു​റ​ക്കു​ന്നു? (ബി) സാത്താൻ “നമ്മുടെ സഹോ​ദ​രൻമാ​രെ . . . കുററം ചുമത്തുന്ന”വൻ എന്നു വിളി​ക്ക​പ്പെ​ട്ട​തി​നാൽ എന്തു സൂചി​പ്പി​ക്കു​ന്നു?

19 ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ത്തി​ന്റെ പൂർത്തീ​ക​രണം യേശു യഹോ​വ​യു​ടെ രാജ്യ​ത്തിൽ അധികാ​രം കയ്യേൽക്കു​ന്നത്‌ ആവശ്യ​മാ​ക്കു​ന്നു. അങ്ങനെ ദൈവ​ത്തി​നു വിശ്വസ്‌ത മനുഷ്യ​വർഗത്തെ വിടു​വി​ക്കാ​നു​ളള തന്റെ ഉദ്ദേശ്യം നിറ​വേ​റ​റാൻ വഴിതു​റ​ക്ക​പ്പെ​ടു​ന്നു. യേശു ഇപ്പോൾ ഭൂമി​യി​ലെ ദൈവ​ഭ​യ​മു​ളള തന്റെ ശിഷ്യൻമാർക്കു​മാ​ത്രമല്ല രക്ഷ കൈവ​രു​ത്തു​ന്നത്‌, പിന്നെ​യോ ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള ലക്ഷക്കണ​ക്കി​നു മൃതർക്കു​കൂ​ടെ​യാണ്‌. (ലൂക്കൊസ്‌ 21:27, 28) സാത്താൻ “നമ്മുടെ സഹോ​ദ​രൻമാ​രെ . . . കുററം ചുമത്തുന്ന”വൻ എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, ഇയ്യോ​ബി​നെ​തി​രെ​യു​ളള അവന്റെ ആരോ​പ​ണങ്ങൾ തെറെ​റന്നു തെളി​യി​ക്ക​പ്പെ​ട്ടെ​ങ്കി​ലും അവൻ വീണ്ടും ദൈവ​ത്തി​ന്റെ ഭൗമി​ക​ദാ​സൻമാ​രു​ടെ നിർമ​ല​തയെ വെല്ലു​വി​ളി​ക്കു​ന്ന​തിൽ തുടരു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. തെളി​വ​നു​സ​രിച്ച്‌, ഒരു മനുഷ്യൻ തന്റെ ദേഹി​ക്കു​വേണ്ടി തനിക്കു​ളള സകലതും വെച്ചു​കൊ​ടു​ക്കു​മെ​ന്നു​ളള ആരോ​പണം അവൻ പല സന്ദർഭ​ങ്ങ​ളിൽ ആവർത്തി​ച്ചു. സാത്താൻ എത്ര ദാരു​ണ​മാ​യി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു!—ഇയ്യോബ്‌ 1:9-11; 2:4, 5.

20. വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​കൾ സാത്താനെ ജയിച്ചി​രി​ക്കു​ന്ന​തെ​ങ്ങനെ?

20 “കുഞ്ഞാ​ടി​ന്റെ രക്തം ഹേതു​വാ​യി” നീതി​മാൻമാ​രാ​യി എണ്ണപ്പെ​ടുന്ന അഭിഷി​ക്തർ പീഡനങ്ങൾ ഗണ്യമാ​ക്കാ​തെ ദൈവ​ത്തി​നും യേശു​ക്രി​സ്‌തു​വി​നും സാക്ഷ്യം വഹിക്കു​ന്ന​തിൽ തുടരു​ന്നു. ഇപ്പോൾ നൂറി​ല​ധി​കം വർഷമാ​യി യോഹ​ന്നാൻവർഗം, 1914-ലെ ജാതി​ക​ളു​ടെ കാലത്തി​ന്റെ അവസാ​ന​ത്തിൽ ഉൾപ്പെ​ട്ടി​രുന്ന വലിയ വിവാ​ദ​വി​ഷ​യങ്ങൾ ചൂണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (ലൂക്കോസ്‌ 21:24, കിങ്‌ ജയിംസ്‌ വേർഷൻ) അവരോ​ടു​ചേർന്ന്‌ ഇപ്പോൾ മഹാപു​രു​ഷാ​ര​വും വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യഥാർഥ ജീവി​താ​നു​ഭ​വങ്ങൾ ഈ 20-ാം നൂററാ​ണ്ടിൽ ആവർത്തി​ച്ചാ​വർത്തി​ച്ചു പ്രകട​മാ​ക്കി​യി​രി​ക്കു​ന്ന​പ്ര​കാ​രം ഇവരിൽ ആരും “ദേഹിയെ കൊല്ലു​വാൻ കഴിയാ​തെ ദേഹത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ”ടുന്നവരല്ല. വാക്കി​ലും ഉചിത​മായ ക്രിസ്‌തീ​യ​ന​ട​ത്ത​യി​ലും അവർ സാത്താനെ ജയിച്ചി​രി​ക്കു​ന്നു, അവൻ ഒരു നുണയ​നാ​ണെന്നു യുക്തമാ​യി തെളി​യി​ച്ചു​കൊ​ണ്ടു​തന്നെ. (മത്തായി 10:28; സദൃശ​വാ​ക്യ​ങ്ങൾ 27:11; വെളി​പ്പാ​ടു 7:9) സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മ്പോൾ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ എത്ര സന്തോ​ഷ​മു​ള​ളവർ ആയിരി​ക്കണം, അവരുടെ സഹോ​ദ​രൻമാ​രെ കുററ​പ്പെ​ടു​ത്താൻ സാത്താൻ അവിടെ ഇല്ലാത്ത​തു​കൊ​ണ്ടു​തന്നെ! ഇത്‌ എല്ലാ ദൂത​സൈ​ന്യ​ങ്ങൾക്കും, “സ്വർഗ്ഗ​വും അതിൽ വസിക്കു​ന്ന​വ​രു​മാ​യു​ളേ​ളാ​രേ, ആനന്ദി​പ്പിൻ” എന്ന ക്ഷണത്തോ​ടു സന്തോ​ഷ​ക​ര​മാ​യി പ്രതി​ക​രി​ക്കാ​നു​ളള സമയമാണ്‌.

ഒരു വിരുദ്ധ കഷ്ടം!

21. സാത്താൻ ഭൂമി​ക്കും സമു​ദ്ര​ത്തി​നും കഷ്ടം വരുത്തി​യി​രി​ക്കു​ന്ന​തെ​ങ്ങനെ?

21 മൂന്നാം കഷ്ടം നിമിത്തം ക്ഷുഭി​ത​നാ​യി, സാത്താൻ തന്റെ സ്വന്തം തരത്തി​ലു​ളള കഷ്ടം​കൊ​ണ്ടു മനുഷ്യ​വർഗത്തെ ബാധി​ക്കാൻ ഇപ്പോൾ ലക്ഷ്യമി​ട്ടി​രി​ക്കു​ക​യാണ്‌. അത്‌ ഇതാണ്‌: “ഭൂമി​ക്കും സമു​ദ്ര​ത്തി​ന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പ​കാ​ല​മേ​യു​ളളു എന്നു അറിഞ്ഞു മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു.” (വെളി​പ്പാ​ടു 12:12ബി) സ്വർഗ​ത്തിൽനി​ന്നു​ളള സാത്താന്റെ ബഹിഷ്‌ക​രണം വാസ്‌ത​വ​ത്തിൽ അക്ഷരാർഥ​ഭൂ​മി​ക്കു കഷ്ടമാണ്‌, അത്‌ അവന്റെ നിയ​ന്ത്ര​ണ​ത്തി​ലു​ളള സ്വാർഥ​മ​നു​ഷ്യ​രാൽ നശിപ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (ആവർത്ത​ന​പു​സ്‌തകം 32:5) അതിലു​പരി ‘ഭരിക്കുക അല്ലെങ്കിൽ മുടി​ക്കുക’ എന്ന സാത്താന്റെ നയം മനുഷ്യ​സ​മു​ദാ​യ​ത്തി​ന്റെ ചട്ടക്കൂ​ടായ പ്രതീ​കാ​ത്മക ഭൂമി​ക്കും പ്രക്ഷു​ബ്ധ​മായ മനുഷ്യ​വർഗ​സ​മൂ​ഹ​മാ​കുന്ന പ്രതീ​കാ​ത്മക സമു​ദ്ര​ത്തി​നും കഷ്ടം വരുത്തു​ന്നു. സാത്താന്റെ ക്രോധം രണ്ടു ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളിൽ അവനു വിധേ​യ​രായ ജനതക​ളു​ടെ ക്രോ​ധ​ത്തിൽ പ്രതി​ഫ​ലി​ച്ചി​രി​ക്കു​ന്നു, ഭൂത​കോ​പ​ത്തി​ന്റെ സമാന​മായ സ്‌ഫോ​ട​നങ്ങൾ ഈ നാൾവരെ തുടർന്നി​രി​ക്കു​ന്നു—അതിദീർഘ കാലഘ​ട്ട​ത്തേ​ക്ക​ല്ലെ​ങ്കി​ലും! (മർക്കൊസ്‌ 13:7, 8) സാത്താന്റെ പദ്ധതികൾ ഭീകര​മാ​ണെ​ങ്കി​ലും അത്‌ മൂന്നാം കഷ്ടം—ദൈവ​രാ​ജ്യ​ത്തി​ന്റെ നടപടി—സാത്താന്റെ ദൃശ്യ​സ്ഥാ​പ​ന​ത്തി​നു കൈവ​രു​ത്തുന്ന കഷ്ടതര​മായ ഫലത്തിന്‌ അടു​ത്തെ​ങ്ങും എത്തുക​യില്ല!

22, 23. (എ) സർപ്പം ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യ​പ്പെ​ട്ട​ശേഷം എന്തു സംഭവി​ക്കു​ന്ന​താ​യി യോഹ​ന്നാൻ പറയുന്നു? (ബി) “ആൺകു​ട്ടി​യെ പ്രസവിച്ച സ്‌ത്രീ​യെ” പീഡി​പ്പി​ക്കാൻ സർപ്പത്തി​നു കഴിയു​ന്ന​തെ​ങ്ങനെ?

22 സാത്താന്റെ വിപത്‌ക​ര​മായ ബഹിഷ്‌ക​ര​ണത്തെ തുടർന്ന്‌ ഇപ്പോ​ഴും ഭൂമി​യി​ലു​ളള ക്രിസ്‌തു​വി​ന്റെ സഹോ​ദ​രൻമാർ അവന്റെ കോപ​ത്തി​ന്റെ സിംഹ​ഭാ​ഗ​വും അനുഭ​വി​ച്ചി​രി​ക്കു​ന്നു. യോഹ​ന്നാൻ റിപ്പോർട്ടു​ചെ​യ്യു​ന്നു: “തന്നെ ഭൂമി​യി​ലേക്കു തളളി​ക്ക​ളഞ്ഞു എന്നു മഹാസർപ്പം കണ്ടിട്ടു ആൺകു​ട്ടി​യെ പ്രസവിച്ച സ്‌ത്രീ​യെ ഉപദ്ര​വി​ച്ചു​തു​ടങ്ങി. അപ്പോൾ സ്‌ത്രീ​ക്കു മരുഭൂ​മി​യിൽ തന്റെ സ്ഥലത്തേക്കു പറന്നു​പോ​കേ​ണ്ട​തി​ന്നു വലിയ കഴുകി​ന്റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സർപ്പ​ത്തോ​ടു അകലെ ഒരുകാ​ല​വും ഇരുകാ​ല​വും അരക്കാ​ല​വും പോറ​റി​ര​ക്ഷി​ച്ചു.”—വെളി​പ്പാ​ടു 12:13, 14.

23 ഇവിടെ ദർശനം 6-ാം വാക്യ​ത്തിൽ അവതരി​പ്പിച്ച ആശയം വീണ്ടും എടുക്കു​ന്നു, സ്‌ത്രീ അവളുടെ കുട്ടിയെ പ്രസവി​ച്ച​ശേഷം സർപ്പത്തിൽനി​ന്ന​കലെ മരുഭൂ​മി​യി​ലേക്കു പലായനം ചെയ്യു​ന്ന​താ​യി അവിടെ നമ്മോടു പറയുന്നു. അവൾ സ്വർഗ​ത്തി​ലാ​യ​തു​കൊ​ണ്ടും സർപ്പം ഇപ്പോൾ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടും സർപ്പത്തി​നു സ്‌ത്രീ​യെ എങ്ങനെ പീഡി​പ്പി​ക്കാൻ കഴിയു​മെന്നു നാം അതിശ​യി​ച്ചേ​ക്കാം. കൊള​ളാം, സ്‌ത്രീക്ക്‌ ഇവിടെ ഭൂമി​യിൽ മക്കൾ, അവളുടെ സന്തതി​യു​ണ്ടെന്ന്‌ ഓർക്കുക. അവളുടെ സന്തതിയെ പീഡി​പ്പി​ച്ചു​കൊ​ണ്ടു സാത്താൻ സ്‌ത്രീ​യു​ടെ​നേർക്കു തന്റെ കോപം പ്രകട​മാ​ക്കു​ന്ന​താ​യി ഈ ദർശന​ത്തിൽ പിന്നീടു നമുക്ക്‌ അറിവു​ത​രു​ന്നു. (വെളി​പ്പാ​ടു 12:17) ഇവിടെ ഭൂമി​യി​ലു​ളള സ്‌ത്രീ​യു​ടെ സന്തതിക്കു സംഭവി​ക്കു​ന്നതു സ്‌ത്രീ​ക്കു​തന്നെ സംഭവി​ക്കു​ന്ന​താ​യി പരിഗ​ണി​ക്കാൻ കഴിയും. (താരത​മ്യം ചെയ്യുക: മത്തായി 25:40.) ഇവിടെ ഭൂമി​യിൽ വർധി​ച്ചു​വ​രുന്ന സന്തതി​യു​ടെ കൂട്ടാ​ളി​ക​ളും ഈ പീഡനങ്ങൾ അനുഭ​വി​ക്കും.

ഒരു പുതിയ ജനത

24. ഈജി​പ്‌തിൽനി​ന്നു​ളള ഇസ്രാ​യേ​ല്യ​രു​ടെ വിടു​ത​ലി​നു സമാന​മായ ഏതനു​ഭവം ബൈബിൾ വിദ്യാർഥി​കൾക്കു​ണ്ടാ​യി?

24 ഒന്നാം ലോക​മ​ഹാ​യു​ദ്ധം നടന്നു​കൊ​ണ്ടി​രി​ക്കെ യേശു​വി​ന്റെ സഹോ​ദ​രൻമാർ അവരുടെ സാക്ഷീ​ക​രണം കഴിയു​ന്നത്ര വിശ്വ​സ്‌ത​മാ​യി നടത്തി​ക്കൊ​ണ്ടി​രു​ന്നു. സാത്താ​നിൽനി​ന്നും അവന്റെ ദുഷ്ടക​യ്യാ​ളൻമാ​രിൽനി​ന്നു​മു​ളള രൂക്ഷമായ എതിർപ്പിൻ മധ്യേ ഇതു ചെയ്യ​പ്പെട്ടു. ഒടുവിൽ ബൈബിൾ വിദ്യാർഥി​ക​ളു​ടെ പരസ്യ​സാ​ക്ഷീ​ക​രണം ഫലത്തിൽ നിർത്ത​പ്പെട്ടു. (വെളി​പ്പാ​ടു 11:7-10) അത്‌ ഈജി​പ്‌തിൽ വലിയ മർദന​ത്തിൻകീ​ഴിൽ സഹിച്ചു​നിന്ന ഇസ്രാ​യേ​ല്യ​രു​ടേ​തി​നോ​ടു വളരെ സമാന​മായ ഒരു അനുഭവം അവർക്കു​ണ്ടാ​യ​പ്പോ​ഴാ​യി​രു​ന്നു. യഹോവ സീനായ്‌ മരുഭൂ​മി​യി​ലെ സുരക്ഷി​ത​സ്ഥ​ല​ത്തേക്കു കഴുകന്റെ ചിറകു​ക​ളി​ലെ​ന്ന​പോ​ലെ അവരെ പെട്ടെന്നു കൊണ്ടു​വ​ന്നത്‌ അപ്പോ​ഴാ​യി​രു​ന്നു. (പുറപ്പാ​ടു 19:1-4) അതു​പോ​ലെ 1918-19-ലെ കഠിന പീഡന​ത്തി​നു​ശേഷം യഹോവ തന്റെ സ്‌ത്രീ​യെ പ്രതി​നി​ധാ​നം ചെയ്യുന്ന ഈ സാക്ഷി​കളെ ഇസ്രാ​യേ​ല്യർക്കു മരുഭൂ​മി സുരക്ഷി​ത​മാ​യി​രു​ന്ന​തു​പോ​ലെ സുരക്ഷി​ത​മായ ഒരു ആത്മീയാ​വ​സ്ഥ​യി​ലേക്കു വിടു​വി​ച്ചു. ഇത്‌ അവരുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരമാ​യി ലഭിച്ചു.—താരത​മ്യം ചെയ്യുക: സങ്കീർത്തനം 55:6-9.

25. (എ) ഇസ്രാ​യേ​ല്യ​രെ മരുഭൂ​മി​യിൽ ഒരു ജനതയാ​യി ജനിപ്പി​ച്ച​തു​പോ​ലെ 1919-ൽ യഹോവ എന്തിനെ ജനിപ്പി​ച്ചു? (ബി) ഈ ജനത ആർ ചേർന്നു രൂപീ​കൃ​ത​മാ​കു​ന്നു, അവർ എന്തി​ലേക്ക്‌ ആനയി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു?

25 മരുഭൂ​മി​യിൽ യഹോവ ഇസ്രാ​യേ​ല്യ​രെ ഒരു ജനതയാ​യി ജനിപ്പി​ച്ചു, ആത്മീയ​മാ​യും ശാരീ​രി​ക​മാ​യും അവർക്കു​വേണ്ടി കരുതി. അതു​പോ​ലെ​തന്നെ, 1919-ൽ തുടങ്ങി യഹോവ സ്‌ത്രീ​യു​ടെ സന്തതിയെ ഒരു ആത്മീയ​ജ​ന​ത​യാ​യി ജനിപ്പി​ച്ചു. ഇത്‌ 1914 മുതൽ സ്വർഗ​ത്തിൽനി​ന്നു ഭരിക്കുന്ന മിശി​ഹൈ​ക​രാ​ജ്യ​വു​മാ​യി കൂട്ടി​ക്കു​ഴ​ക്കേ​ണ്ടതല്ല. പിന്നെ​യോ ഈ പുതിയ ജനത ഭൂമി​യി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ശേഷിപ്പു ചേർന്നു രൂപീ​കൃ​ത​മാ​കു​ന്നു, 1919-ൽ മഹത്തായ ഒരു ആത്മീയ സ്ഥിതി​യി​ലേക്കു അവർ ആനയി​ക്ക​പ്പെട്ടു. ഇപ്പോൾ “തക്കസമ​യത്തു ആഹാര​വീ​തം” നൽക​പ്പെ​ട്ട​തി​നാൽ മുമ്പിൽ സ്ഥിതി​ചെ​യ്യുന്ന വേലക്കാ​യി അവർ ബലിഷ്‌ഠ​രാ​ക്ക​പ്പെട്ടു.—ലൂക്കൊസ്‌ 12:42; യെശയ്യാ​വു 66:8.

26. (എ) വെളി​പ്പാ​ടു 12:6, 14-ൽ പരാമർശി​ച്ചി​രി​ക്കുന്ന കാലഘട്ടം എത്ര ദൈർഘ്യ​മു​ള​ള​താണ്‌? (ബി) മൂന്നര കാലങ്ങ​ളു​ടെ ആ ഘട്ടത്തിന്റെ ഉദ്ദേശ്യ​മെ​ന്താ​യി​രു​ന്നു, അത്‌ എപ്പോൾ തുടങ്ങി, എപ്പോൾ തീർന്നു?

26 ദൈവ​ത്തി​ന്റെ സ്‌ത്രീ​യു​ടെ സന്തതിക്ക്‌ ഈ സ്വസ്ഥത എത്രകാ​ലം നിലനി​ന്നു? വെളി​പ്പാ​ടു 12:6 1,260 ദിവസം എന്നു പറയുന്നു. ആ കാലഘ​ട്ടത്തെ വെളി​പ്പാ​ടു 12:14 ഒരുകാ​ല​വും ഇരുകാ​ല​വും അരക്കാ​ല​വും എന്നു വിളി​ക്കു​ന്നു; മററു വാക്കു​ക​ളിൽ, മൂന്നര കാലങ്ങൾ. വാസ്‌ത​വ​ത്തിൽ രണ്ടു പ്രയോ​ഗ​ങ്ങ​ളും മൂന്നര വർഷത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു, ഉത്തരാർധ ഗോള​ത്തിൽ 1919-ന്റെ വസന്തകാ​ലം മുതൽ 1922-ന്റെ ശരത്‌കാ​ലം വരെ നീണ്ടു​കി​ട​ക്കു​ന്നതു തന്നെ. ഇതു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട യോഹ​ന്നാൻവർഗ​ത്തിന്‌ ആരോ​ഗ്യം വീണ്ടെ​ടു​ക്കാ​നും വീണ്ടും സംഘടി​ക്കാ​നു​മു​ളള ഒരു കാലഘ​ട്ട​മാ​യി​രു​ന്നു.

27. (എ) യോഹ​ന്നാ​ന്റെ റിപ്പോർട്ട​നു​സ​രിച്ച്‌ 1922-നു ശേഷം സർപ്പം എന്തു ചെയ്‌തു? (ബി) സാക്ഷി​കൾക്കെ​തി​രെ പീഡന​ത്തി​ന്റെ ഒരു പ്രളയം അഴിച്ചു​വി​ട്ട​തിൽ സാത്താന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു?

27 സർപ്പം വിട്ടു​ക​ള​ഞ്ഞില്ല! “സർപ്പം സ്‌ത്രീ​യെ ഒഴുക്കി​ക്ക​ള​യേ​ണ്ട​തി​ന്നു അവളുടെ പിന്നാലെ തന്റെ വായിൽനി​ന്നു നദി​പോ​ലെ വെളളം ചാടിച്ചു.” (വെളി​പ്പാ​ടു 12:15) “നദി​പോ​ലെ വെളളം” അഥവാ “ഒരു ജലപ്ര​ളയം” (ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) എന്നതി​നാൽ എന്തർഥ​മാ​ക്കു​ന്നു? പുരാതന ദാവീദ  രാജാവ്‌ തന്നെ എതിർത്ത ദുഷ്ടമ​നു​ഷ്യ​രെ​ക്കു​റിച്ച്‌ “ഒന്നിനും കൊള​ളാത്ത മനുഷ്യ​രു​ടെ പെരു​വെ​ള​ളങ്ങൾ” [“വില​കെ​ട്ട​വ​രു​ടെ അരുവി​കൾ,” യങ്‌] എന്നു പറഞ്ഞു. (സങ്കീർത്തനം 18:4, 5, 16, 17, NW) സാത്താൻ ഇപ്പോൾ അഴിച്ചു വിടു​ന്നത്‌ അതു​പോ​ലെ വില​കെ​ട്ട​വ​രു​ടെ അഥവാ “ഒന്നിനും കൊള​ളാത്ത മനുഷ്യ​രു​ടെ” പീഡന​മാണ്‌. സാത്താൻ 1922-നുശേഷം സാക്ഷി​കൾക്കെ​തി​രെ പീഡന​ത്തി​ന്റെ ഒരു പ്രളയം തന്നെ അഴിച്ചു​വി​ട്ടു. (മത്തായി 24:9-13) ഇതിൽ ദേഹോ​പ​ദ്ര​വ​വും “നിയമ​ത്തി​ലൂ​ടെ കുഴപ്പം ഉണ്ടാക്ക​ലും” തടവും, തൂക്കി​ലി​ട്ടും വെടി​വെ​ച്ചും ശിരഃ​ച്‌ഛേ​ദ​ന​ത്തി​ലൂ​ടെ​യു​മു​ളള വധങ്ങൾപോ​ലും ഉൾപ്പെ​ട്ടി​രു​ന്നു. (സങ്കീർത്തനം 94:20, NW) നേരിട്ടു ദൈവ​ത്തി​ന്റെ സ്വർഗീ​യ​സ്‌ത്രീ​യെ സമീപി​ക്കു​ന്നതു നിഷേ​ധി​ക്ക​പ്പെട്ട, താഴ്‌ത്ത​പ്പെട്ട സാത്താൻ ഭൂമി​യി​ലു​ളള അവളുടെ സന്തതി​യിൽ ശേഷി​ക്കു​ന്ന​വരെ ആക്രമി​ക്കാ​നും നേരി​ട്ടോ അവരുടെ നിർമലത തകർത്തു​കൊണ്ട്‌ അവർക്കു ദൈവ​പ്രീ​തി നഷ്ടപ്പെ​ടാൻ ഇടയാ​ക്കി​ക്കൊ​ണ്ടോ അവരെ നശിപ്പി​ക്കു​ന്ന​തി​നും കോപ​ത്തോ​ടെ പുറ​പ്പെട്ടു. എന്നാൽ അവരുടെ നിശ്ചയം ഇയ്യോ​ബി​ന്റേ​തു​പോ​ലെ​യാ​ണെന്നു തെളിഞ്ഞു: ഞാൻ “മരിക്കു​വോ​ളം എന്റെ നിഷ്‌ക്ക​ള​ങ്ക​ത്വം ഉപേക്ഷി​ക്കു​ക​യു​മില്ല.”—ഇയ്യോബ്‌ 27:5.

28. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്തു പീഡന​ത്തി​ന്റെ പ്രളയം അത്യു​ച്ച​നി​ല​യിൽ എത്തിയ​തെ​ങ്ങനെ?

28 ഈ ദുഷ്ടമായ പീഡന​പ്ര​ളയം രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ ഒരു ഉച്ചനി​ല​യിൽ എത്തി. യൂറോ​പ്പിൽ ഏതാണ്ടു പതിനാ​യി​രം സാക്ഷികൾ നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ തുറു​ങ്കി​ല​ട​യ്‌ക്ക​പ്പെട്ടു, ആയിരങ്ങൾ മരിക്കു​ക​യും ചെയ്‌തു. ഇററലി​യും ജപ്പാനും കൊറി​യ​യും തയ്‌വാ​നും ഭരിച്ച യുദ്ധ​പ്ര​ഭു​ക്ക​ളു​ടെ കീഴിൽ വിശ്വ​സ്‌ത​സാ​ക്ഷി​കൾ സമാന​മായ ക്രൂര​പെ​രു​മാ​ററം സഹിച്ചു. ജനാധി​പ​ത്യ​രാ​ജ്യ​ങ്ങ​ളെന്നു വിളി​ക്ക​പ്പെ​ടു​ന്നി​ട​ത്തു​പോ​ലും സാക്ഷികൾ കത്തോ​ലി​ക്കാ സേവക സംഘങ്ങ​ളാൽ ആക്രമി​ക്ക​പ്പെട്ടു, ടാറൊ​ഴിച്ച്‌ തൂവൽകെട്ടി കളിയാ​ക്ക​പ്പെട്ടു, പട്ടണങ്ങ​ളിൽനിന്ന്‌ ആട്ടി​യോ​ടി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. ക്രിസ്‌തീയ സമ്മേള​നങ്ങൾ കലക്കു​ക​യും സാക്ഷി​ക്കു​ട്ടി​കളെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കു​ക​യും ചെയ്‌തു.

29. (എ) ഒരു അപ്രതീ​ക്ഷിത ഉറവിൽനിന്ന്‌ ആശ്വാസം വരുന്ന​തി​നെ യോഹ​ന്നാൻ വർണി​ക്കു​ന്ന​തെ​ങ്ങനെ? (ബി) “ഭൂമി സ്‌ത്രീ​ക്കു തുണനി”ന്നത്‌ എങ്ങനെ? (സി) സർപ്പം എന്തു ചെയ്യു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു?

29 ഒരു അപ്രതീ​ക്ഷിത ഉറവിൽനിന്ന്‌ ആശ്വാസം വന്നു: “എന്നാൽ ഭൂമി സ്‌ത്രീ​ക്കു തുണനി​ന്നു; മഹാസർപ്പം വായിൽനി​ന്നു ചാടിച്ച നദിയെ ഭൂമി വായ്‌തു​റന്നു വിഴു​ങ്ങി​ക്ക​ളഞ്ഞു. മഹാസർപ്പം സ്‌ത്രീ​യോ​ടു കോപി​ച്ചു, ദൈവ​ക​ല്‌പന പ്രമാ​ണി​ക്കു​ന്ന​വ​രും യേശു​വി​ന്റെ സാക്ഷ്യം ഉളളവ​രു​മാ​യി അവളുടെ സന്തതി​യിൽ ശേഷി​പ്പു​ള​ള​വ​രോ​ടു യുദ്ധം ചെയ്‌വാൻ പുറ​പ്പെട്ടു”. (വെളി​പ്പാ​ടു 12:16, 17എ) “ഭൂമി”—സാത്താന്റെ സ്വന്തം വ്യവസ്ഥി​തി​യി​ലെ ഘടകങ്ങൾ—“നദിയെ” അഥവാ “പ്രളയത്തെ” വിഴു​ങ്ങാൻ തുടങ്ങി. സാക്ഷികൾ 1940-കളിൽ ഐക്യ​നാ​ടു​ക​ളി​ലെ സുപ്രീം കോട​തി​യിൽനി​ന്നും ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തെ ഉയർത്തി​പ്പി​ടിച്ച മററു ചില ദേശങ്ങ​ളി​ലെ ഭരണാ​ധി​കാ​രി​ക​ളിൽനി​ന്നും അനുകൂ​ല​മായ വിധി​ക​ളു​ടെ ഒരു പരമ്പര​തന്നെ സമ്പാദി​ച്ചു. ഒടുവിൽ സഖ്യരാ​ഷ്‌ട്രങ്ങൾ നാസി-ഫാസി​സ്‌ററ്‌ നരബലി വിഴു​ങ്ങി​ക്ക​ളഞ്ഞു, അതു ക്രൂര​രായ സ്വേച്ഛാ​ധി​പ​തി​ക​ളു​ടെ കീഴിൽ കഷ്ടം സഹിച്ച സാക്ഷി​കൾക്ക്‌ ആശ്വാ​സ​മാ​യി. പീഡനങ്ങൾ നിശ്ശേഷം അവസാ​നി​ച്ചില്ല, എന്തെന്നാൽ സർപ്പത്തി​ന്റെ ക്രോധം ഇന്നുവരെ തുടർന്നി​രി​ക്കു​ന്നു, “യേശു​വി​ന്റെ സാക്ഷ്യം ഉളള”വർക്കെ​തി​രെ അവൻ യുദ്ധം തുടരു​ക​യും ചെയ്യുന്നു. അനേകം ദേശങ്ങ​ളിൽ വിശ്വ​സ്‌ത​സാ​ക്ഷി​കൾ ഇപ്പോ​ഴും ജയിലി​ലാണ്‌, ചിലർ ഇപ്പോ​ഴും തങ്ങളുടെ നിർമലത ഹേതു​വാ​യി മരിക്കു​ക​യും ചെയ്യുന്നു. എന്നാൽ ഈ ദേശങ്ങ​ളിൽ ചിലതിൽ അധികാ​രി​കൾ കാലാ​കാ​ല​ങ്ങ​ളിൽ അവരുടെ സമ്മർദ​ത്തിന്‌ അയവു​വ​രു​ത്തു​ന്നു, സാക്ഷികൾ കൂടിയ അളവിൽ സ്വാത​ന്ത്ര്യം അനുഭ​വി​ക്കു​ക​യും ചെയ്യുന്നു. c അങ്ങനെ, പ്രവചന നിവൃ​ത്തി​യിൽ ഭൂമി പീഡന​ത്തി​ന്റെ നദിയെ വിഴു​ങ്ങു​ന്ന​തിൽ തുടരു​ന്നു.

30. (എ) എന്തു സംഭവി​ക്കു​ന്ന​തി​നു ഭൂമി ആവശ്യ​മായ ആശ്വാസം നൽകി​യി​രി​ക്കു​ന്നു? (ബി) ദൈവ​ജ​ന​ത്തി​ന്റെ നിർമലത എന്തിൽ കലാശി​ക്കു​ന്നു?

30 ഈ വിധത്തിൽ, ഭൂമി ദൈവ​ത്തി​ന്റെ വേല 200-ലധികം ദേശങ്ങ​ളി​ലേക്ക്‌ വ്യാപി​ക്കാ​നും സുവാർത്ത​യു​ടെ 40 ലക്ഷത്തി​ല​ധി​കം വിശ്വ​സ്‌ത​പ്ര​സം​ഗ​കരെ ഉത്‌പാ​ദി​പ്പി​ക്കാ​നും അനുവ​ദി​ക്കു​ന്ന​തി​നു വേണ്ടത്ര ആശ്വാസം പകർന്നി​രി​ക്കു​ന്നു. സ്‌ത്രീ​യു​ടെ സന്തതി​യിൽ ശേഷി​ക്കു​ന്ന​വ​രോ​ടൊ​ത്തു പുതിയ വിശ്വാ​സി​ക​ളു​ടെ ഒരു വലിയ സാർവ​ദേ​ശീയ സമൂഹം ലോക​ത്തിൽനി​ന്നു​ളള വേർപാ​ടും ശുദ്ധമായ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളും സഹോ​ദ​ര​ങ്ങ​ളോ​ടു​ളള സ്‌നേ​ഹ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ കൽപ്പനകൾ അനുസ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, അവർ മിശി​ഹൈ​ക​രാ​ജ്യ​ത്തി​നു സാക്ഷ്യം വഹിക്കു​ക​യു​മാണ്‌. അവരുടെ നിർമലത സാത്താന്റെ നിന്ദ്യ​മായ വെല്ലു​വി​ളിക്ക്‌ ഉത്തരം നൽകുന്നു, തന്നിമി​ത്തം സാത്താ​നും അവന്റെ വ്യവസ്ഥി​തി​ക്കും മരണമണി മുഴക്ക​പ്പെ​ടു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 27:11.

[അടിക്കു​റി​പ്പു​കൾ]

a ജഡിക ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്രങ്ങൾ, 12 അപ്പോ​സ്‌ത​ലൻമാർ, ആത്മീയ ഇസ്രാ​യേ​ലി​ന്റെ 12 ഗോ​ത്രങ്ങൾ, 12 പടിവാ​തി​ലു​കൾ, 12 ദൂതൻമാർ, പുതിയ യെരു​ശ​ലേ​മി​ന്റെ 12 അടിസ്ഥാ​ന​ക്ക​ല്ലു​കൾ, എന്നിവ താരത​മ്യം ചെയ്യുക.—വെളി​പ്പാ​ടു 21:12-14.

b എന്നിരുന്നാലും, ‘മഹാസർപ്പ​വും അവന്റെ ദൂതൻമാ​രും’ എന്നു വെളി​പ്പാ​ടു 12:9 പറയു​ന്നതു കുറി​ക്കൊ​ള​ളുക. അതു​കൊ​ണ്ടു പിശാച്‌ സ്വയം ഒരു കപട​ദൈവം ആയിത്തീ​രു​ന്നു എന്നുമാ​ത്രമല്ല, പിന്നെ​യോ അവൻ ഒരു പ്രധാ​ന​ദൂ​ത​നാ​യി​ത്തീ​രാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു, ബൈബിൾ അവന്‌ ആ സ്ഥാനപ്പേർ നൽകു​ന്നി​ല്ലെ​ങ്കിൽത്ത​ന്നെ​യും.

c അനവധി ദേശങ്ങ​ളിൽ ഉന്നത കോട​തി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആശ്വാസം നൽകി​യി​ട്ടുണ്ട്‌; ഈ വിധി​ക​ളിൽ ചിലതു 92-ാം പേജിലെ ചതുര​ത്തിൽ പരാമർശി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[185-ാം പേജിലെ ചതുരം]

‘ഭൂമി അതിന്റെ വായ്‌ തുറന്നു’

സാത്താന്റെ പീഡന​പ്ര​ളയം അനേകം ദേശങ്ങ​ളിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കും അവരുടെ കൂട്ടാ​ളി​കൾക്കും എതിരെ അഴിച്ചു​വി​ട​പ്പെ​ട്ടി​രി​ക്കു​ന്നു. എങ്കിലും സാത്താന്റെ സ്വന്തം വ്യവസ്ഥി​തി​യി​ലെ വികാ​സങ്ങൾ പലപ്പോ​ഴും ആ പ്രളയത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്ന​തിൽ കലാശി​ച്ചി​രി​ക്കു​ന്നു.

കൂട്ടം​കൂ​ടി​യു​ളള ആക്രമ​ണ​ത്തി​ന്റെ പ്രളയ​വും തടവു​ക​ളും ഐക്യ​നാ​ടു​ക​ളിൽ 1940-കളിലെ അനുകൂ​ല​മായ സുപ്രീം കോടതി വിധി​ക​ളാൽ അധിക​പ​ങ്കും വിഴു​ങ്ങ​പ്പെട്ടു.

1945: ദുഷ്ടമായ പീഡനം ജർമനി​യു​ടെ​യും ജപ്പാ​ന്റെ​യും അധീന​ത​യി​ലു​ളള ദേശങ്ങ​ളിൽ ഉണ്ടായ​പ്പോൾ അതിനു രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ സഖ്യക​ക്ഷി​യു​ടെ ജയം വിരാ​മ​മി​ട്ടു.

ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ ഒരു നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​പ്പോൾ സാക്ഷികൾ തടവി​ലാ​ക്ക​പ്പെട്ടു, ചാട്ട​പ്ര​ഹരം ഏററു, തോക്കിൻ പാത്തി​കൊ​ണ്ടു​ളള അടിയു​മേ​ററു. സ്വേച്ഛാ​ധി​പ​തി​യാ​യി​രുന്ന റഫായേൽ ട്രൂജി​ല്ലോ​യും റോമൻ കത്തോ​ലി​ക്കാ സഭയും തമ്മിൽ 1960-ൽ ഉണ്ടായ ഒരു പിണക്കം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേ​ലു​ളള നിരോ​ധനം നീക്കു​ന്ന​തി​ലേക്കു നയിച്ചു.

നൈജീ​രി​യ​യിൽ ഒരു ആഭ്യന്ത​ര​യു​ദ്ധ​സ​മ​യത്തു സാക്ഷി​ക​ളു​ടെ​മേൽ ഉണ്ടായ വെടി​വെ​പ്പും തീവെ​പ്പും ബലാൽസം​ഗ​വും പ്രഹര​വും ദണ്ഡനവും കൊല​യും, 1970-ൽ അവസാ​നി​ച്ചു, ഇതെല്ലാം സംഭവി​ച്ചു​കൊ​ണ്ടി​രുന്ന വിഘടിത പ്രവിശ്യ ഗവൺമെൻറു​സേ​നകൾ പിടി​ച്ച​ട​ക്കി​യ​പ്പോൾത്തന്നെ.

സ്‌പെ​യി​നിൽ വീടുകൾ പരി​ശോ​ധിച്ച്‌, ദൈവ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ക്രിസ്‌തീ​യ​യോ​ഗങ്ങൾ നടത്തു​ക​യും ചെയ്‌തു​വെന്ന “കുററ”ത്തിനു ക്രിസ്‌ത്യാ​നി​കളെ തടവി​ലാ​ക്കു​ക​യും അവർക്കു പിഴയി​ടു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. കത്തോ​ലി​ക്കേതര മതങ്ങ​ളോ​ടു​ളള ഗവൺമെൻറ്‌ നയത്തിൽ വന്ന ഒരു മാററ​ത്തി​ന്റെ ഫലമായി യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമ​പ​ര​മാ​യി രജിസ്‌ററർ ചെയ്യാൻ അനുമതി ലഭിച്ച​പ്പോൾ ഈ പീഡനം ഒടുവിൽ 1970-ൽ അവസാ​നി​ച്ചു.

പോർച്ചു​ഗ​ലിൽ നൂറു​ക​ണ​ക്കി​നു ഭവനങ്ങൾ വാറണ്ടി​ല്ലാ​തെ പരി​ശോ​ധി​ക്ക​പ്പെട്ടു. സാക്ഷി​കളെ ദേഹോ​പ​ദ്രവം ഏൽപ്പി​ക്കു​ക​യും തടവി​ലാ​ക്കു​ക​യും ചെയ്‌തു, അവരുടെ ബൈബി​ളു​കൾ കണ്ടു​കെട്ടി. 1974-ൽ ഒരു സൈനിക വിപ്ലവം ഗവൺമെൻറിന്‌ ഒരു മാററം വരുത്തു​ക​യും കൂട്ടം കൂടാ​നു​ളള സ്വാത​ന്ത്ര്യം അനുവ​ദി​ക്കുന്ന ഒരു നിയമം പാസാ​ക്കു​ക​യും ചെയ്‌ത​പ്പോൾ ഈ ഭീകര​കൃ​ത്യ​ത്തെ ‘വിഴു​ങ്ങി​ക്ക​ളഞ്ഞു.’

അർജൻറീ​ന​യിൽ ഒരു പട്ടാള ഗവൺമെൻറിൻകീ​ഴിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടികൾ സ്‌കൂ​ളിൽനി​ന്നു ബഹിഷ്‌ക​രി​ക്ക​പ്പെട്ടു, സുവാർത്ത പ്രസം​ഗി​ച്ച​തി​നു രാജ്യ​ത്തെ​മ്പാ​ടും സാക്ഷികൾ അറസ്‌ററു ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. ഈ പീഡനം ഒടുവിൽ 1984-ൽ അന്നു ഭരിച്ചി​രുന്ന ഗവൺമെൻറ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമൂഹത്തെ നിയമ​പ​ര​മാ​യി അംഗീ​ക​രി​ച്ച​പ്പോൾ അവസാ​നി​ച്ചു.

[183-ാം പേജിലെ രേഖാ​ചി​ത്രം]

1914 രാജ്യ​ത്തി​ന്റെ ജനനം

1919 പുതിയ ജനതയു​ടെ ജനനം

1919—1922 ആരോ​ഗ്യം പുനരാർജി​ക്കാ​നു​ളള കാലം

1922— പീഡന​പ്ര​ള​യം

[182-ാം പേജിലെ ചിത്രങ്ങൾ]

ഭൂമിക്ക്‌ അയ്യോ കഷ്ടം