വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിനക്കുളളതു മുറുകെ പിടിച്ചുകൊൾക”

“നിനക്കുളളതു മുറുകെ പിടിച്ചുകൊൾക”

അധ്യായം 12

“നിനക്കു​ള​ളതു മുറുകെ പിടി​ച്ചു​കൊൾക”

ഫിലദെൽഫിയ

1. യേശു​വി​ന്റെ ആറാമത്തെ സന്ദേശം ഏതു നഗരത്തി​ലെ സഭയെ സംബോ​ധന ചെയ്‌താ​യി​രു​ന്നു, ആ നഗരത്തി​ന്റെ പേരിന്റെ അർഥ​മെന്ത്‌?

 സഹോ​ദ​ര​പ്രീ​തിഎന്തോരു അഭികാ​മ്യ ഗുണം! ഫില​ദെൽഫി​യ​യി​ലെ സഭയെ സംബോ​ധ​ന​ചെ​യ്‌തു തന്റെ ആറാമത്തെ സന്ദേശം അവതരി​പ്പി​ക്കു​മ്പോൾ ഇക്കാര്യം യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. എന്തെന്നാൽ ആ പേരിന്റെ അർഥം “സഹോ​ദ​ര​പ്രീ​തി” എന്നാണ്‌. അറുപ​തി​ല​ധി​കം വർഷം മുമ്പ്‌, തന്റെ കർത്താ​വി​നോ​ടു തനിക്ക്‌ ഊഷ്‌മ​ള​മായ പ്രീതി​യു​ണ്ടെന്നു പത്രോസ്‌ യേശു​വി​നോ​ടു മൂന്നു പ്രാവ​ശ്യം ഉറപ്പിച്ചു പറഞ്ഞ സന്ദർഭം വയോ​ധി​ക​നായ യോഹ​ന്നാൻ ഇപ്പോ​ഴും ഓർക്കു​ന്നു. (യോഹ​ന്നാൻ 21:15-17) ഫില​ദെൽഫി​യ​യി​ലെ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ ഭാഗത്തു സഹോ​ദ​ര​പ്രീ​തി കാണി​ക്കു​ന്നവർ ആണോ? പ്രത്യ​ക്ഷ​ത്തിൽ അവർ അങ്ങനെ​യു​ള​ള​വ​രാണ്‌!

2. ഫില​ദെൽഫിയ ഏതു തരം നഗരമാ​യി​രു​ന്നു, അവിടെ ഏതുതരം സഭ സ്ഥിതി​ചെ​യ്‌തി​രു​ന്നു, ഈ സഭയിലെ ദൂത​നോട്‌ യേശു എന്തു പറയുന്നു?

2 സർദി​സി​നു 30 മൈൽ തെക്കു​കി​ഴ​ക്കാ​യി (ആധുനിക തുർക്കി നഗരമായ അലസഹി​റി​ന്റെ സ്ഥാനത്ത്‌) സ്ഥിതി​ചെ​യ്യുന്ന യോഹ​ന്നാ​ന്റെ നാളിലെ ഫില​ദെൽഫിയ സാമാ​ന്യം സമ്പൽസ​മൃ​ദ്ധ​മായ ഒരു നഗരമാണ്‌. എന്നിരു​ന്നാ​ലും അവിടത്തെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ അഭിവൃ​ദ്ധി​യാണ്‌ അതിലും ശ്രദ്ധേയം. സാധ്യ​ത​യ​നു​സ​രി​ച്ചു സർദി​സി​ലൂ​ടെ യാത്ര ചെയ്‌ത്‌ അവരുടെ അടുത്തു​വന്ന ശുശ്രൂ​ഷ​കനെ അവർ എത്ര സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചി​ട്ടു​ണ്ടാ​കണം! അയാൾ കൊണ്ടു​വ​രുന്ന സന്ദേശ​ത്തിൽ അവർക്കു​വേണ്ടി ഉത്തേജ​ക​മായ ബുദ്ധ്യു​പ​ദേ​ശ​മുണ്ട്‌. എന്നാൽ ആദ്യം അതയക്കുന്ന വിശിഷ്ട വ്യക്തി​യു​ടെ അധികാ​രത്തെ അതു പരാമർശി​ക്കു​ന്നു. അവൻ പറയുന്നു: “ഫില​ദെൽഫ്യ​യി​ലെ സഭയുടെ ദൂതന്നു എഴുതുക: വിശു​ദ്ധ​നും സത്യവാ​നും ദാവീ​ദി​ന്റെ താക്കോ​ലു​ള​ള​വ​നും ആയി ആരും അടെക്കാ​ത​വണ്ണം തുറക്കു​ക​യും ആരും തുറക്കാ​ത​വണ്ണം അടെക്കു​ക​യും ചെയ്യു​ന്നവൻ അരുളി​ച്ചെ​യ്യു​ന്നതു”.—വെളി​പ്പാ​ടു 3:7.

3. യേശു “വിശുദ്ധൻ” എന്നു വിളി​ക്ക​പ്പെ​ട​ണ​മെ​ന്നത്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അവൻ ‘സത്യവാൻ’ ആണെന്ന്‌ എങ്ങനെ പറയാൻ കഴിയും?

3 മനുഷ്യ​നായ യേശു​ക്രി​സ്‌തു​വി​നോ​ടു പത്രോസ്‌ ഇങ്ങനെ പറയു​ന്ന​താ​യി യോഹ​ന്നാൻ കേട്ടി​രു​ന്നു: “നിത്യ​ജീ​വന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവ​ത്തി​ന്റെ പരിശു​ദ്ധൻ എന്നു ഞങ്ങൾ വിശ്വ​സി​ച്ചും അറിഞ്ഞും ഇരിക്കു​ന്നു”. (യോഹ​ന്നാൻ 6:68, 69) യഹോ​വ​യാം ദൈവം വിശു​ദ്ധി​യു​ടെ സത്തയാ​യ​തു​കൊണ്ട്‌ അവന്റെ ഏകജാത പുത്ര​നും ‘വിശുദ്ധൻ’ ആയിരി​ക്കണം. (വെളി​പ്പാ​ടു 4:8) യേശു ‘സത്യവാ​നും’ ആകുന്നു. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം (അലെത്തി​നോസ്‌) സത്യതയെ സൂചി​പ്പി​ക്കു​ന്നു. ഈ അർഥത്തിൽ യേശു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന യഥാർഥ വെളി​ച്ച​വും യഥാർഥ അപ്പവും ആണ്‌. (യോഹ​ന്നാൻ 1:9; 6:32) അവൻ യഥാർഥ മുന്തി​രി​വ​ള​ളി​യാണ്‌. (യോഹ​ന്നാൻ 15:1) യേശു വിശ്വാ​സ​യോ​ഗ്യ​നാണ്‌ എന്ന അർഥത്തി​ലും സത്യവാ​നാണ്‌. അവൻ എപ്പോ​ഴും സത്യം സംസാ​രി​ക്കു​ന്നു. (കാണുക: യോഹ​ന്നാൻ 8:14, 17, 26.) ഈ ദൈവ​പു​ത്രൻ രാജാ​വും ന്യായാ​ധി​പ​നും എന്നനി​ല​യിൽ സേവി​ക്കാൻ വാസ്‌ത​വ​ത്തിൽ യോഗ്യ​നാണ്‌.—വെളി​പ്പാ​ടു 19:11, 16.

‘ദാവീ​ദി​ന്റെ താക്കോൽ’

4, 5. ‘ദാവീ​ദി​ന്റെ താക്കോൽ’ ഏത്‌ ഉടമ്പടി​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

4 യേശു​വി​നു ‘ദാവീ​ദി​ന്റെ താക്കോൽ’ ഉണ്ട്‌. അതുപ​യോ​ഗിച്ച്‌ അവൻ “ആരും അടെക്കാ​ത​വണ്ണം തുറക്കു​ക​യും ആരും തുറക്കാ​ത​വണ്ണം അടെക്കു​ക​യും” ചെയ്യുന്നു. ഈ ‘ദാവീ​ദി​ന്റെ താക്കോൽ’ എന്താണ്‌?

5 യഹോവ ഒരു നിത്യ​രാ​ജ​ത്വ​ത്തി​ന്റെ ഉടമ്പടി ഉണ്ടാക്കി​യത്‌ ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വു​മാ​യി​ട്ടാ​യി​രു​ന്നു. (സങ്കീർത്തനം 89:1-4, 34-37) യെരു​ശ​ലേ​മിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തി​ലി​രു​ന്നു ദാവീ​ദി​ന്റെ ഗൃഹം പൊ.യു.മു. 1070 മുതൽ 607 വരെ ഭരണം നടത്തി, എന്നാൽ അതു ദുഷ്ടത​യി​ലേക്കു തിരി​ഞ്ഞ​തി​നാൽ ആ രാജത്വ​ത്തിൻമേൽ ദൈവ​ത്തി​ന്റെ ന്യായ​വി​ധി അപ്പോൾ നടപ്പാ​ക്ക​പ്പെട്ടു. അങ്ങനെ യഹോവ യെഹെ​സ്‌കേൽ 21:27-ലെ തന്റെ പ്രവചനം നിറ​വേ​റ​റാൻ തുടങ്ങി: “ഞാൻ അതിന്നു [ഭൗമിക യെരു​ശ​ലേ​മിന്‌] ഉൻമൂ​ല​നാ​ശം, ഉൻമൂ​ല​നാ​ശം, ഉൻമൂ​ല​നാ​ശം വരുത്തും; അതിന്നു [ദാവീ​ദി​ന്റെ വംശത്തി​ലെ രാജകീ​യ​ചെ​ങ്കോൽ] അവകാ​ശ​മു​ള​ളവൻ വരു​വോ​ളം അതു ഇല്ലാ​തെ​യി​രി​ക്കും; അവന്നു ഞാൻ അതു കൊടു​ക്കും.”

6, 7. “അവകാ​ശ​മു​ള​ളവൻ” എപ്പോൾ, എങ്ങനെ പ്രത്യ​ക്ഷ​പ്പെ​ട​ണ​മാ​യി​രു​ന്നു?

6 “അവകാ​ശ​മു​ള​ളവൻ” എപ്പോൾ, എങ്ങനെ പ്രത്യ​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു? ദാവീ​ദി​ക​രാ​ജ​ത്വ​ത്തി​ന്റെ ചെങ്കോൽ അവന്‌ എങ്ങനെ നൽക​പ്പെ​ടു​മാ​യി​രു​ന്നു?

7 ഏതാണ്ട്‌ 600 വർഷങ്ങൾക്കു​ശേഷം, ദാവീദ്‌ രാജാ​വി​ന്റെ ഒരു വംശജ​യായ മറിയ​യെന്ന യഹൂദ​ക​ന്യക പരിശു​ദ്ധാ​ത്മാ​വി​നാൽ ഗർഭവ​തി​യാ​യി. അവൾക്ക്‌ യേശു എന്നു പേരി​ടേണ്ട ഒരാൺകുഞ്ഞ്‌ ജനിക്കു​മെന്നു മറിയയെ അറിയി​ക്കാൻ ദൈവം ഗബ്രി​യേൽ ദൂതനെ അയച്ചു. ഗബ്രി​യേൽ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അവൻ വലിയവൻ ആകും; അത്യു​ന്ന​തന്റെ പുത്രൻ എന്നു വിളി​ക്ക​പ്പെ​ടും; കർത്താ​വായ ദൈവം അവന്റെ പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം അവന്നു കൊടു​ക്കും. അവൻ യാക്കോ​ബ്‌ഗൃ​ഹ​ത്തി​ന്നു എന്നേക്കും രാജാ​വാ​യി​രി​ക്കും; അവന്റെ രാജ്യ​ത്തി​ന്നു അവസാനം ഉണ്ടാക​യില്ല.”—ലൂക്കൊസ്‌ 1:31-33.

8. ദാവീ​ദി​ക​രാ​ജ​ത്വം അവകാ​ശ​മാ​ക്കാൻ യോഗ്യ​നെന്ന്‌ യേശു സ്വയം തെളി​യി​ച്ച​തെ​ങ്ങനെ?

8 യേശു പൊ.യു. 29-ൽ യോർദാൻ നദിയിൽ സ്‌നാ​പ​ന​മേൽക്കു​ക​യും പരിശു​ദ്ധാ​ത്മാ​വി​നാൽ അഭിഷി​ക്ത​നാ​വു​ക​യും ചെയ്‌ത​പ്പോൾ അവൻ ദാവീ​ദി​ന്റെ വംശത്തിൽ നിയുക്ത രാജാ​വാ​യി​ത്തീർന്നു. രാജ്യ​ത്തി​ന്റെ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ അവൻ മാതൃ​കാ​പ​ര​മായ തീക്ഷ്‌ണത പ്രകട​മാ​ക്കു​ക​യും അതു​പോ​ലെ പ്രസം​ഗി​ക്കു​ന്ന​തി​നു തന്റെ ശിഷ്യൻമാ​രെ നിയോ​ഗി​ക്കു​ക​യും ചെയ്‌തു. (മത്തായി 4:23; 10:7, 11) ദാവീ​ദി​ക​രാ​ജ​ത്വം അവകാ​ശ​മാ​ക്കാൻ പൂർണ​മാ​യും യോഗ്യ​നാ​ണെന്നു സ്വയം തെളി​യി​ച്ചു​കൊണ്ട്‌ ഒരു ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണ​ത്തോ​ളം​പോ​ലും യേശു തന്നെത്തന്നെ താഴ്‌ത്തി. യഹോവ യേശു​വി​നെ ഒരു അമർത്ത്യ ആത്മാവാ​യി ഉയിർപ്പി​ക്കു​ക​യും സ്വർഗ​ത്തിൽ തന്റെ സ്വന്തം വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തു​ക​യും ചെയ്‌തു. അവിടെ അവൻ ദാവീ​ദി​ക​രാ​ജ​ത്വ​ത്തി​ന്റെ എല്ലാ അവകാ​ശ​ങ്ങ​ളും കരസ്ഥമാ​ക്കി. തക്കസമ​യത്ത്‌ യേശു ‘[തന്റെ] ശത്രു​ക്ക​ളു​ടെ മദ്ധ്യേ വാഴാ​നു​ളള’ തന്റെ അവകാശം പ്രയോ​ഗി​ക്കു​മാ​യി​രു​ന്നു.—സങ്കീർത്തനം 110:1, 2; ഫിലി​പ്പി​യർ 2:8, 9; എബ്രായർ 10:13, 14.

9. തുറക്കു​ന്ന​തി​നും അടയ്‌ക്കു​ന്ന​തി​നും യേശു ദാവീ​ദി​ന്റെ താക്കോൽ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്ങനെ?

9 ഇതിനി​ട​യിൽ യേശു ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട അവസര​ങ്ങ​ളും പദവി​ക​ളും തുറന്നു​കൊ​ടു​ത്തു​കൊ​ണ്ടു ദാവീ​ദി​ന്റെ താക്കോൽ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. യേശു​വി​ലൂ​ടെ, യഹോവ ഇപ്പോൾ ഭൂമി​യി​ലെ അഭിഷിക്ത ക്രിസ്‌ത്യാ​നി​കളെ “ഇരുട്ടി​ന്റെ അധികാ​ര​ത്തിൽനി​ന്നു” “തന്റെ സ്‌നേ​ഹ​സ്വ​രൂ​പ​നായ പുത്രന്റെ രാജ്യത്തി”ലേക്കു മാററി​ക്കൊണ്ട്‌ അവരെ വിടു​വി​ക്കു​മാ​യി​രു​ന്നു. (കൊ​ലൊ​സ്സ്യർ 1:13, 14) അവിശ്വ​സ്‌ത​നെന്നു തെളി​യിച്ച ഏതൊ​രാൾക്കും അത്തരം പദവികൾ നിരോ​ധി​ക്കു​ന്ന​തി​നും താക്കോൽ ഉപയോ​ഗി​ക്കു​മാ​യി​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 2:12, 13) ദാവീ​ദി​ന്റെ രാജ്യ​ത്തി​ന്റെ ഈ സ്ഥിരാ​വ​കാ​ശിക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ള​ള​തി​നാൽ അത്തരം കർത്തവ്യ​ങ്ങൾ നിറ​വേ​റ​റു​ന്ന​തിൽ നിന്നു തന്നെ തടയാൻ യാതൊ​രു ജീവി​ക്കും കഴിയു​ക​യില്ല.—താരത​മ്യം ചെയ്യുക: മത്തായി 28:18-20.

10. ഫില​ദെൽഫിയ സഭയ്‌ക്ക്‌ യേശു എന്തു പ്രോ​ത്സാ​ഹനം നൽകുന്നു?

10 അത്തരം ആധികാ​രി​ക​മായ ഒരു ഉറവിൽ നിന്നു വരുന്ന​തി​നാൽ ഫില​ദെൽഫി​യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്കു​ളള യേശു​വി​ന്റെ വാക്കുകൾ വിശേ​ഷി​ച്ചും ആശ്വാ​സ​പ്ര​ദ​മാ​യി​രു​ന്നി​രി​ക്കണം! ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ അവൻ അവരെ അഭിന​ന്ദി​ക്കു​ന്നു: “ഞാൻ നിന്റെ പ്രവൃത്തി അറിയു​ന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നു​വെ​ച്ചി​രി​ക്കു​ന്നു; അതു ആർക്കും അടെച്ചു​കൂ​ടാ. നിനക്കു അല്‌പമേ ശക്തിയു​ളളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേ​ധി​ച്ചി​ട്ടില്ല.” (വെളി​പ്പാ​ടു 3:8) സഭ പ്രവർത്ത​ന​നി​ര​ത​മാ​യി​രു​ന്നു, അതിന്റെ മുമ്പാകെ ഒരു വാതിൽ തുറന്നു​വെ​ക്കു​ക​യും ചെയ്‌തി​രു​ന്നു—നിസ്സം​ശ​യ​മാ​യും, ശുശ്രൂ​ഷാ​സേ​വ​ന​ത്തി​നു​ളള അവസര​മാ​കുന്ന വാതിൽ. (താരത​മ്യം ചെയ്യുക: 1 കൊരി​ന്ത്യർ 16:9; 2 കൊരി​ന്ത്യർ 2:12.) അതു​കൊണ്ട്‌, പ്രസം​ഗി​ക്കാ​നു​ളള അവസരം പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ യേശു സഭയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അവർ സഹിഷ്‌ണുത കാട്ടു​ക​യും ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടു​ത​ലായ “പ്രവൃത്തി” തുടർന്നും ചെയ്യാ​നു​ളള ശക്തി തങ്ങൾക്കു​ണ്ടെന്നു പ്രകട​മാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 12:10; സെഖര്യാ​വു 4:6) അവർ യേശു​വി​ന്റെ കല്‌പ​നകൾ അനുസ​രി​ച്ചി​രി​ക്കു​ന്നു, വാക്കി​ലോ ക്രിയ​യി​ലോ ക്രിസ്‌തു​വി​നെ നിഷേ​ധി​ച്ചി​ട്ടു​മില്ല.

“അവർ നിന്റെ മുമ്പാകെ കുമ്പി​ടും”

11. ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു എന്തനു​ഗ്രഹം വാഗ്‌ദാ​നം ചെയ്യുന്നു, ഇതു സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ട്ട​തെ​ങ്ങനെ?

11 അതിനാൽ യേശു അവർക്കു ഫലം വാഗ്‌ദാ​നം ചെയ്യുന്നു: “യെഹൂ​ദ​ര​ല്ലാ​തി​രി​ക്കെ യെഹൂ​ദ​രെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പളളി​യിൽ [സിന്നഗോഗ്‌, NW] നിന്നു വരുത്തും; അവർ നിന്റെ കാല്‌ക്കൽ വന്നു നമസ്‌ക​രി​പ്പാ​നും ഞാൻ നിന്നെ സ്‌നേ​ഹി​ച്ചു എന്നു അറിവാ​നും സംഗതി വരുത്തും.” (വെളി​പ്പാ​ടു 3:9) ഒരുപക്ഷേ, സ്‌മിർണ​യി​ലെ​പ്പോ​ലെ സ്ഥലത്തെ യഹൂദൻമാ​രിൽനി​ന്നു സഭയ്‌ക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​രി​ക്കാം. യേശു അവരെ “സാത്താന്റെ പളളി”യായി തിരി​ച്ച​റി​യി​ക്കു​ന്നു. എന്നുവ​രി​കി​ലും, ക്രിസ്‌ത്യാ​നി​കൾ യേശു​വി​നെ​ക്കു​റി​ച്ചു പ്രസം​ഗി​ച്ചു​കൊ​ണ്ടി​രു​ന്നതു സത്യമാ​ണെന്ന്‌ ആ യഹൂദ​രിൽ ചില​രെ​ങ്കി​ലും തിരി​ച്ച​റി​യാൻപോ​ക​യാണ്‌. അവരുടെ ‘നമസ്‌ക​രി​ക്കൽ’ 1 കൊരി​ന്ത്യർ 14:24, 25-ൽ പൗലോസ്‌ വർണിച്ച രീതി​യിൽ ആയിരി​ക്കാം. അങ്ങനെ അവർ യഥാർഥ​ത്തിൽ അനുത​പി​ക്കു​ക​യും തന്റെ ശിഷ്യൻമാർക്കു​വേണ്ടി തന്റെ ദേഹി​യെ​പ്പോ​ലും വെച്ചു​കൊ​ടു​ത്ത​തി​ലു​ളള യേശു​വി​ന്റെ മഹാസ്‌നേഹം പൂർണ​മാ​യി വിലമ​തി​ച്ചു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.—യോഹ​ന്നാൻ 15:12, 13.

12. തങ്ങളിൽ ചിലർ പ്രാ​ദേ​ശിക ക്രിസ്‌തീയ സമുദാ​യ​ത്തി​നു മുമ്പാകെ “കുമ്പിടു”മെന്നു ഫില​ദെൽഫി​യ​യി​ലെ യഹൂദ സിന്ന​ഗോ​ഗി​ലെ അംഗങ്ങൾ അറിഞ്ഞ​തി​നാൽ അവർ സ്‌തം​ഭി​ച്ചു​പോ​യി​രി​ക്കാൻ ഇടയു​ള​ള​തെ​ന്തു​കൊണ്ട്‌?

12 ഫില​ദെൽഫി​യ​യിൽ യഹൂദ സിന്ന​ഗോ​ഗി​ലെ അംഗങ്ങൾ, അവരിൽ ചിലർ സ്ഥലത്തെ ക്രിസ്‌തീയ സമുദാ​യ​ത്തി​നു മുമ്പാകെ “നമസ്‌കരി”ക്കേണ്ടി​വ​രു​മെന്ന്‌ അറിഞ്ഞ​തിൽ സ്‌തം​ഭി​ച്ചു​പോ​യി​രി​ക്കാൻ ഇടയുണ്ട്‌. ആ സഭയിൽ നിസ്സം​ശ​യ​മാ​യും യഹൂദ​ര​ല്ലാത്ത അനേകർ ഉണ്ടായി​രു​ന്നു​വെന്ന വസ്‌തു​ത​യു​ടെ വീക്ഷണ​ത്തിൽ, നേരെ​വി​പ​രീ​ത​മാ​യതു സംഭവി​ക്കാൻ അവർ പ്രതീ​ക്ഷി​ച്ചി​രി​ക്കും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യെശയ്യാവ്‌ ഇപ്രകാ​രം മുൻകൂ​ട്ടി പറഞ്ഞു: “[യഹൂ​ദേതര] രാജാ​ക്കൻമാർ നിന്റെ [ഇസ്രാ​യേൽ ജനത്തിന്റെ] പോറ​റ​പ്പൻമാ​രും അവരുടെ രാജ്ഞികൾ നിന്റെ പോറ​റ​മ്മ​മാ​രും ആയിരി​ക്കും; അവർ നിന്നെ സാഷ്ടാം​ഗം വണങ്ങി [അവർ നിന്റെ മുമ്പാകെ കുമ്പിടും, NW], നിന്റെ കാലിലെ പൊടി നക്കും.” (യെശയ്യാ​വു 49:23; 45:14; 60:14) സമാന​മാ​യി എഴുതാൻ സെഖര്യാ​വും നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു: “ആ കാലത്തു ജാതി​ക​ളു​ടെ സകലഭാ​ഷ​ക​ളി​ലും​നി​ന്നു പത്തുപേർ [യഹൂ​ദേ​തരർ] ഒരു യഹൂദന്റെ വസ്‌ത്രാ​ഗ്രം പിടിച്ചു: ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഉണ്ടെന്നു ഞങ്ങൾ കേട്ടി​രി​ക്ക​യാൽ ഞങ്ങൾ നിങ്ങ​ളോ​ടു​കൂ​ടെ പോരു​ന്നു എന്നു പറയും.” (സെഖര്യാ​വു 8:23) അതെ, യഹൂദ​ര​ല്ലാ​ത്തവർ യഹൂദ​രു​ടെ മുമ്പാകെ കുമ്പി​ടേ​ണ്ടി​യി​രു​ന്നു, മറിച്ച​ല്ലാ​യി​രു​ന്നു!

13. പുരാതന ഇസ്രാ​യേ​ലി​നെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ളള പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി അനുഭ​വി​ക്കുന്ന യഹൂദർ ആരായി​രു​ന്നു?

13 ആ പ്രവച​നങ്ങൾ ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനതയെ സംബോ​ധ​ന​ചെ​യ്‌താ​യി​രു​ന്നു. അവ പ്രസ്‌താ​വിച്ച സമയത്തു ജഡിക ഇസ്രാ​യേൽ ആ മാന്യ​സ്ഥാ​നം അലങ്കരി​ച്ചി​രു​ന്നു. എന്നാൽ യഹൂദ​ജനത മിശി​ഹയെ തളളി​ക്ക​ള​ഞ്ഞ​പ്പോൾ യഹോവ അവരെ​യും തളളി​ക്ക​ളഞ്ഞു. (മത്തായി 15:3-9; 21:42, 43; ലൂക്കൊസ്‌ 12:32; യോഹ​ന്നാൻ 1:10, 11) പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തിൽ അവൻ അവരുടെ സ്ഥാനത്തു ക്രിസ്‌തീയ സഭയാ​കുന്ന ദൈവ​ത്തി​ന്റെ യഥാർഥ ഇസ്രാ​യേ​ലി​നെ തിര​ഞ്ഞെ​ടു​ത്തു. ഹൃദയ​ത്തി​ന്റെ യഥാർഥ പരിച്‌ഛേ​ദ​ന​യേററ ആത്മീയ യഹൂദ​രാണ്‌ അതിലെ അംഗങ്ങൾ. (പ്രവൃ​ത്തി​കൾ 2:1-4, 41, 42; റോമർ 2:28, 29; ഗലാത്യർ 6:16) അതിനു​ശേഷം വ്യക്തി​ക​ളായ ജഡിക യഹൂദൻമാർക്കു യഹോ​വ​യു​മാ​യി പ്രീതി​ക​ര​മായ ഒരു ബന്ധത്തി​ലേക്കു തിരി​ച്ചു​വ​രാൻ കഴിയുന്ന ഏകമാർഗം മിശി​ഹ​യെ​ന്ന​നി​ല​യിൽ യേശു​വിൽ വിശ്വാ​സ​മർപ്പി​ക്കുക എന്നതാ​യി​രു​ന്നു. (മത്തായി 23:37-39) പ്രത്യ​ക്ഷ​ത്തിൽ, ഫില​ദെൽഫി​യ​യി​ലെ ചില വ്യക്തി​കൾക്ക്‌ ഇതു സംഭവി​ക്കാൻ പോക​യാ​യി​രു​ന്നു. a

14. യെശയ്യാ​വു 49:23-നും സെഖര്യാ​വു 8:23-നും ആധുനിക കാലത്തു ശ്രദ്ധേ​യ​മായ ഒരു നിവൃത്തി ഉണ്ടായി​രി​ക്കു​ന്നത്‌ എങ്ങനെ?

14 ആധുനി​ക​കാ​ലത്ത്‌, യെശയ്യാ​വു 49:23-ഉം സെഖര്യാ​വു 8:23-ഉം പോലു​ളള പ്രവച​ന​ങ്ങൾക്കു വളരെ ശ്രദ്ധേ​യ​മായ ഒരു നിവൃത്തി ഉണ്ടായി​ട്ടുണ്ട്‌. യോഹ​ന്നാൻവർഗ​ത്തി​ന്റെ പ്രസം​ഗ​ഫ​ല​മാ​യി നിരവ​ധി​യാ​ളു​കൾ തുറന്ന വാതി​ലി​ലൂ​ടെ രാജ്യ​സേ​വ​ന​ത്തിൽ പ്രവേ​ശി​ച്ചി​രി​ക്കു​ന്നു. b ഇവരി​ല​നേ​ക​രും ആത്മീയ ഇസ്രാ​യേ​ലെന്നു വ്യാജ​മാ​യി അവകാ​ശ​പ്പെ​ടുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങളിൽനി​ന്നു വന്നിരി​ക്കു​ന്നു. (താരത​മ്യം ചെയ്യുക: റോമർ 9:6.) ഒരു മഹാപു​രു​ഷാ​ര​മെന്ന നിലയിൽ ഇവർ യേശു​വി​ന്റെ യാഗര​ക്ത​ത്തിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​തി​നാൽ തങ്ങളുടെ അങ്കികൾ അലക്കി​വെ​ളു​പ്പി​ക്കു​ന്നു. (വെളി​പ്പാ​ടു 7:9, 10, 14) അവർ ക്രിസ്‌തു​വി​ന്റെ രാജ്യ​ഭ​ര​ണത്തെ അനുസ​രി​ച്ചു​കൊണ്ട്‌ അതിന്റെ അനു​ഗ്ര​ഹങ്ങൾ ഇവിടെ ഭൂമി​യിൽ അവകാ​ശ​മാ​ക്കാൻ പ്രത്യാ​ശി​ക്കു​ന്നു. അവർ യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രു​ടെ അടുത്തു വരുക​യും ആത്മീയ​മാ​യി പറഞ്ഞാൽ അവരുടെ മുമ്പാകെ ‘കുമ്പി​ടുക’യും ചെയ്യുന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ‘ദൈവം അവരോ​ടു​കൂ​ടെ​യു​ണ്ടെന്ന്‌ അവർ കേട്ടി​രി​ക്കു​ന്നു.’ ഒരു ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തിൽ അവർതന്നെ ആരോ​ടു​കൂ​ടെ ചേരു​ന്നു​വോ ആ അഭിഷി​ക്തർക്ക്‌ അവർ ശുശ്രൂഷ ചെയ്യുന്നു.—മത്തായി 25:34-40; 1 പത്രൊസ്‌ 5:9.

‘പരീക്ഷാ​കാ​ലം’

15. (എ) ഫില​ദെൽഫി​യ​യി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ യേശു എന്തു വാഗ്‌ദത്തം നൽകി, അവർ എന്തു ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു? (ബി) ക്രിസ്‌ത്യാ​നി​കൾ ഏതു “കിരീടം” ലഭിക്കാൻ നോക്കി​പ്പാർത്തി​രു​ന്നു?

15 യേശു തുടർന്നു പറയുന്നു: “സഹിഷ്‌ണു​ത​യെ​ക്കു​റി​ച്ചു​ളള എന്റെ വചനം നീ കാത്തു​കൊ​ണ്ട​തി​നാൽ ഭൂമി​യിൽ വസിക്കു​ന്ന​വരെ പരീക്ഷി​ക്കേ​ണ്ട​തി​ന്നു ഭൂതല​ത്തിൽ എങ്ങും വരുവാ​നു​ളള പരീക്ഷാ​കാ​ലത്തു [മണിക്കൂറിൽ, NW] ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാ​തി​രി​പ്പാ​ന്ത​ക്ക​വണ്ണം നിനക്കു​ള​ളതു [മുറുകെ, NW] പിടി​ച്ചു​കൊൾ.” (വെളി​പ്പാ​ടു 3:10, 11) യോഹ​ന്നാ​ന്റെ നാളിലെ ക്രിസ്‌ത്യാ​നി​കൾ (1914-ൽ ആരംഭി​ക്കുന്ന) കർത്താ​വി​ന്റെ ദിവസ​ത്തി​ലേക്ക്‌ അതിജീ​വി​ക്കു​ക​യി​ല്ലാ​യി​രു​ന്നെങ്കി​ലും, യേശു വരിക​യാ​യി​രു​ന്നു എന്നുളള അവരുടെ ദൃഢവി​ശ്വാ​സം പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കാൻ അവർക്കു ശക്തി നൽകു​മാ​യി​രു​ന്നു. (വെളി​പ്പാ​ടു 1:10; 2 തിമൊ​ഥെ​യൊസ്‌ 4:2) “കിരീടം” അഥവാ നിത്യ​ജീ​വ​നാ​കുന്ന സമ്മാനം സ്വർഗ​ത്തിൽ അവർക്കാ​യി കാത്തി​രു​ന്നു. (യാക്കോബ്‌ 1:12; വെളി​പ്പാ​ടു 11:18) മരണം​വരെ അവർ വിശ്വ​സ്‌ത​രാ​യി​രു​ന്നെ​ങ്കിൽ ആ പ്രതി​ഫലം അവരിൽനിന്ന്‌ എടുത്തു​ക​ള​യാൻ ആർക്കും കഴിയു​മാ​യി​രു​ന്നില്ല.—വെളി​പ്പാ​ടു 2:10.

16, 17. (എ) ‘ഭൂതല​ത്തിൽ എങ്ങും വരുവാ​നു​ളള പരീക്ഷാ​കാ​ലം’ എന്താണ്‌? (ബി) “പരീക്ഷാ​കാല”ത്തിന്റെ ആരംഭ​ത്തി​ങ്കൽ അഭിഷി​ക്ത​രു​ടെ അവസ്ഥ എന്തായി​രു​ന്നു?

16 എന്നിരു​ന്നാ​ലും, ‘പരീക്ഷാ​കാ​ലം’ എന്താണ്‌? ഏഷ്യയി​ലെ ആ ക്രിസ്‌ത്യാ​നി​കൾക്കു സാമ്രാ​ജ്യ​ത്വ റോമിൽനി​ന്നു കഠിന​പീ​ഡ​ന​ത്തി​ന്റെ കൂടു​ത​ലായ ഒരു തരംഗത്തെ തരണം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. c എന്നുവ​രി​കി​ലും, വലിയ നിവൃത്തി, ഒടുവിൽ കർത്താ​വി​ന്റെ ദിവസ​ത്തിൽ വന്നു​ചേർന്ന​തും 1918 മുതൽ പാരമ്യ​ത്തി​ലെ​ത്തു​ന്ന​തും ആയ വേർതി​രി​ക്ക​ലി​ന്റെ​യും വിധി​ക്ക​ലി​ന്റെ​യും നാഴി​ക​യാണ്‌. പരി​ശോ​ധന ഒരുവൻ ദൈവ​ത്തി​ന്റെ സ്ഥാപി​ത​രാ​ജ്യ​ത്തെ അനുകൂ​ലി​ക്കു​ന്നു​വോ അതോ സാത്താന്റെ ലോകത്തെ അനുകൂ​ലി​ക്കു​ന്നു​വോ എന്നു തീരു​മാ​നി​ക്കു​ന്ന​തി​നാ​യി​രു​ന്നു. അതു താരത​മ്യേന ഒരു ചുരു​ങ്ങിയ സമയ​ത്തേക്ക്‌, ‘ഒരു മണിക്കൂർ’ നേര​ത്തേ​ക്കാണ്‌, എങ്കിലും അതി​പ്പോ​ഴും കഴിഞ്ഞി​ട്ടില്ല. അതു കഴിയാ​ത്തി​ട​ത്തോ​ളം നാം ‘പരീക്ഷാ​കാ​ലത്ത്‌’ ആണു ജീവി​ക്കു​ന്ന​തെന്ന്‌ ഒരിക്ക​ലും മറക്കരുത്‌.—ലൂക്കൊസ്‌ 21:34-36.

17 അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ യോഹ​ന്നാൻവർഗ​ത്തിന്‌ 1918-ൽ ഫില​ദെൽഫി​യ​യി​ലെ ആ ശക്തമായ സഭയെ​പ്പോ​ലെ ആധുനി​ക​നാ​ളി​ലെ “സാത്താന്റെ പളളി​യിൽ” നിന്ന്‌ എതിർപ്പി​നെ നേരി​ടേ​ണ്ടി​വന്നു. ആത്മീയ യഹൂദ​രെന്ന്‌ അവകാ​ശ​പ്പെട്ട ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതനേ​താ​ക്കൻമാർ സത്യ​ക്രി​സ്‌ത്യാ​നി​കളെ ഞെരു​ക്കു​ന്ന​തി​നു ഭരണാ​ധി​കാ​രി​കളെ സൂത്ര​ത്തിൽ വശീക​രി​ച്ചു. എന്നുവ​രി​കി​ലും, ഇവർ സഹിഷ്‌ണു​ത​യെ​ക്കു​റി​ച്ചു​ളള ‘യേശു​വി​ന്റെ വചനം കാക്കാൻ’ കഠിന​ശ്രമം ചെയ്‌തു; അതിനാൽ ആത്മീയ സഹായ​ത്തോ​ടെ, ഒരു അർഥവ​ത്തായ ‘അല്‌പ ശക്തി’യോടെ അവർ അതിജീ​വി​ക്കു​ക​യും ഇപ്പോൾ അവരുടെ മുമ്പാകെ തുറക്ക​പ്പെട്ട വാതി​ലി​ലൂ​ടെ പ്രവേ​ശി​ക്കു​ന്ന​തിന്‌ ഉണർത്ത​പ്പെ​ടു​ക​യും ചെയ്‌തു. ഏതു വിധത്തിൽ?

‘ഒരു തുറക്ക​പ്പെട്ട വാതിൽ’

18. യേശു 1919-ൽ ഏതു നിയമനം നടത്തി, നിയമി​ക്ക​പ്പെ​ട്ട​യാൾ ഹിസ്‌കി​യാ​യു​ടെ വിശ്വസ്‌ത ഗൃഹവി​ചാ​ര​ക​നെ​പ്പോ​ലെ ആയതെ​ങ്ങനെ?

18 യേശു 1919-ൽ തന്റെ വാഗ്‌ദത്തം നിറ​വേ​റ​റു​ക​യും യഥാർഥ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ചെറിയ കൂട്ടത്തെ തന്റെ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” ആയി അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. (മത്തായി 24:45-47, NW) ഇവർ ഹിസ്‌കി​യാ രാജാ​വി​ന്റെ കാലത്തു വിശ്വസ്‌ത ഗൃഹവി​ചാ​ര​ക​നാ​യി​രുന്ന എല്യാ​ക്കീം ആസ്വദി​ച്ചി​രു​ന്ന​തി​നോ​ടു സമാന​മായ ഒരു പദവി​യി​ലേക്കു പ്രവേ​ശി​ച്ചു. d യഹോവ എല്യാ​ക്കീ​മി​നെ​ക്കു​റി​ച്ചു പറഞ്ഞു: “ഞാൻ ദാവീദ്‌ ഗൃഹത്തി​ന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കു​ക​യില്ല; അവൻ അടെച്ചാൽ ആരും തുറക്കു​ക​യു​മില്ല.” ദാവീ​ദി​ന്റെ രാജകീയ പുത്ര​നായ ഹിസ്‌കി​യാ​വി​നു വേണ്ടി എല്യാ​ക്കീം ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിച്ചു. അതു​പോ​ല​തന്നെ ഇന്നും അഭിഷിക്ത യോഹ​ന്നാൻവർഗ​ത്തി​നു മിശി​ഹൈക രാജ്യ​ത്തി​ന്റെ ഭൗമിക താത്‌പ​ര്യ​ങ്ങൾ അതിനെ ഭരമേൽപ്പി​ച്ച​തി​നാൽ അതിന്റെ ചുമലിൽ വെച്ചു​കൊ​ടുത്ത “ദാവീദ്‌ ഗൃഹത്തി​ന്റെ താക്കോൽ” ഉണ്ട്‌. ബൃഹത്തായ ഒരു ആഗോ​ള​സാ​ക്ഷ്യ​ത്തി​നു​വേണ്ടി വേണ്ടത്ര ചലനാത്മക ഊർജ​മാ​ക്കി അവരുടെ അല്‌പ​ശ​ക്തി​യെ ഉയർത്തി​ക്കൊണ്ട്‌ യഹോവ തന്റെ ദാസൻമാ​രെ ഈ പദവി​ക്കു​വേണ്ടി ശക്തീക​രി​ച്ചി​രി​ക്കു​ന്നു.—യെശയ്യാ​വു 22:20, 22; 40:29.

19. യോഹ​ന്നാൻവർഗം 1919-ൽ യേശു നൽകിയ ഉത്തരവാ​ദി​ത്വ​ങ്ങളെ കൈകാ​ര്യം ചെയ്‌തത്‌ എങ്ങനെ, എന്തു ഫലത്തോ​ടെ?

19 യേശു​വി​ന്റെ ദൃഷ്ടാന്തം പിൻപ​റ​റി​ക്കൊണ്ട്‌ 1919 മുതൽ അഭിഷിക്ത ശേഷിപ്പ്‌ രാജ്യ​ത്തി​ന്റെ സുവാർത്ത വിസ്‌തൃ​ത​മാ​യി ഘോഷി​ക്കുന്ന ഊർജി​ത​മായ ഒരു പ്രസ്ഥാനം തുടങ്ങി. (മത്തായി 4:17; റോമർ 10:18) തത്‌ഫ​ല​മാ​യി സാത്താന്റെ ആധുനിക സിന്ന​ഗോ​ഗായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ചിലർ ഈ അഭിഷിക്ത ശേഷി​പ്പി​ലേക്കു വരുക​യും അടിമ​യു​ടെ അധികാ​രത്തെ അംഗീ​ക​രി​ച്ചു​കൊ​ണ്ടു പശ്ചാത്ത​പി​ച്ചു ‘കുമ്പി​ടു​ക​യും’ ചെയ്‌തു. അവരും യോഹ​ന്നാൻവർഗ​ത്തിൽപെട്ട പഴയ അംഗങ്ങ​ളോ​ടു ചേർന്ന്‌ യഹോ​വയെ സേവി​ക്കാൻ വന്നു​ചേർന്നു. യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​രൻമാ​രു​ടെ പൂർണ​സം​ഖ്യ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്ന​തു​വരെ ഇതു തുടർന്നു. ഇതിനു​ശേഷം ‘സകല ജനതക​ളിൽ നിന്നു​മു​ളള ഒരു മഹാപു​രു​ഷാ​രം’ അഭിഷിക്ത അടിമ​യു​ടെ മുമ്പാകെ ‘കുമ്പി​ടാൻ’ വന്നിരി​ക്കു​ന്നു. (വെളി​പ്പാ​ടു 7:3, 4, 9) അടിമ​യും ഈ മഹാപു​രു​ഷാ​ര​വും ഒന്നിച്ചു​ചേർന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏക ആട്ടിൻകൂ​ട്ട​മാ​യി സേവി​ക്കു​ന്നു.

20. യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു വിശേ​ഷി​ച്ചും വിശ്വാ​സ​ത്തിൽ ശക്തരും ദൈവ​സേ​വ​ന​ത്തിൽ കർമ്മനി​ര​ത​രും ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 ഫില​ദെൽഫി​യ​യി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ യഥാർഥ​മായ സഹോ​ദ​ര​പ്രീ​തി​യു​ടെ ഒരു ബന്ധത്തിൽ ഏകീകൃ​ത​രാ​യി യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു തങ്ങളുടെ പ്രസം​ഗ​വേല അടിയ​ന്തി​ര​മാ​യി ചെയ്യണ​മെ​ന്നു​ള​ള​തി​നെ വിലമ​തി​ക്കു​ന്നു. പെട്ടെ​ന്നു​തന്നെ മഹോ​പ​ദ്രവം സാത്താന്റെ ദുഷ്ട​ലോ​ക​ത്തി​നു സമാപനം കുറി​ക്കും. യഹോ​വ​യു​ടെ ജീവപു​സ്‌ത​ക​ത്തിൽനി​ന്നും നമ്മുടെ പേരുകൾ മായ്‌ക്ക​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ അപ്പോൾ നമ്മി​ലോ​രോ​രു​ത്ത​രും വിശ്വാ​സ​ത്തിൽ ശക്തരാ​യും ദൈവ​സേ​വ​ന​ത്തിൽ കർമനി​ര​ത​രാ​യും കണ്ടെത്ത​പ്പെ​ടാൻ ഇടയാ​കട്ടെ. (വെളി​പ്പാ​ടു 7:14) നമ്മുടെ സേവന​പ​ദ​വി​കളെ പിടി​ച്ചു​കൊ​ള​ളു​ന്ന​തി​നും നിത്യ​ജീ​വ​നാ​കുന്ന പ്രതി​ഫലം പ്രാപി​ക്കു​ന്ന​തി​നും വേണ്ടി ഫില​ദെൽഫിയ സഭയ്‌ക്കു​ളള യേശു​വി​ന്റെ പ്രബോ​ധനം നമുക്കു വളരെ ഗൗരവ​മാ​യെ​ടു​ക്കാം.

ജയിക്കു​ന്ന​വ​രു​ടെ അനു​ഗ്ര​ഹ​ങ്ങൾ

21. ഇന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ‘സഹിഷ്‌ണു​ത​യെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ വചനം പാലി’ച്ചിരി​ക്കു​ന്നത്‌ എങ്ങനെ, അവർക്ക്‌ എന്തു പ്രതീക്ഷ കാത്തി​രി​ക്കു​ന്നു?

21 ഇന്ന്‌ യോഹ​ന്നാൻവർഗം ‘സഹിഷ്‌ണു​ത​യെ​ക്കു​റി​ച്ചു​ളള യേശു​വി​ന്റെ വചനം പാലിച്ചി’രിക്കുന്നു, അതായത്‌, അവർ അവന്റെ ദൃഷ്ടാന്തം പിൻപ​ററി സഹിച്ചു​നി​ന്നി​രി​ക്കു​ന്നു. (എബ്രായർ 12:2, 3; 1 പത്രൊസ്‌ 2:21) അങ്ങനെ അവർ ഫില​ദെൽഫിയ സഭയ്‌ക്കു​ളള യേശു​വി​ന്റെ തുടർന്നു​ളള വാക്കു​ക​ളാൽ അത്യധി​കം പ്രോ​ത്സാ​ഹി​ത​രാ​യി​രി​ക്കു​ന്നു: “ജയിക്കു​ന്ന​വനെ ഞാൻ എന്റെ ദൈവ​ത്തി​ന്റെ ആലയത്തിൽ ഒരു തൂണാ​ക്കും; അവൻ ഒരിക്ക​ലും അവി​ടെ​നി​ന്നു പോക​യില്ല”.—വെളി​പ്പാ​ടു 3:12എ.

22. (എ) യേശു​വിൻ ദൈവ​ത്തി​ന്റെ ആലയം എന്താണ്‌? (ബി) ജയിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ഈ ആലയത്തിൽ തൂണു​ക​ളാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ?

22 യഹോ​വ​യു​ടെ ആലയത്തിൽ ഒരു തൂണാ​യി​രി​ക്കു​ന്നത്‌ ഒരുവന്‌ എന്തോരു പദവി​യാണ്‌! പുരാതന യെരു​ശ​ലേ​മിൽ അക്ഷരാർഥ ആലയം യഹോ​വ​യു​ടെ ആരാധ​നാ​കേ​ന്ദ്രം ആയിരു​ന്നു. ആലയത്തി​നു​ള​ളി​ലെ ‘അതിവി​ശുദ്ധ’ത്തിൽ യഹോ​വ​യു​ടെ സാന്നി​ധ്യ​ത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന അത്ഭുത​വെ​ളി​ച്ച​ത്തി​നു മുമ്പാകെ വർഷത്തിൽ ഒരു ദിവസം മഹാപു​രോ​ഹി​തൻ യാഗമൃ​ഗ​ങ്ങ​ളു​ടെ രക്തം അർപ്പി​ച്ചി​രു​ന്നു. (എബ്രായർ 9:1-7) യേശു​വി​ന്റെ സ്‌നാ​പ​ന​ത്തി​ങ്കൽ മറെറാ​രു ആലയം, യഹോ​വയെ ആരാധി​ക്കു​ന്ന​തി​നാ​യി ഒരു വലിയ ആത്മീയ ആലയസ​മാന ക്രമീ​ക​രണം നിലവിൽവന്നു. “ദൈവ​മാം വ്യക്തി​യു​ടെ മുമ്പാകെ” യേശു യഥാ​യോ​ഗ്യം പ്രത്യ​ക്ഷ​പ്പെട്ട സ്വർഗ​ത്തി​ലാണ്‌ ഈ ആലയത്തി​ന്റെ അതിവി​ശു​ദ്ധം. (എബ്രായർ 9:24, NW) യേശു​വാ​ണു മഹാപു​രോ​ഹി​തൻ, പാപങ്ങൾ പൂർണ​മാ​യി മറയ്‌ക്കു​ന്ന​തിന്‌ അർപ്പി​ക്ക​പ്പെട്ട ഒരൊററ യാഗ​മേ​യു​ളളു: പൂർണ മനുഷ്യ​നായ യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തം. (എബ്രായർ 7:26, 27; 9:25-28; 10:1-5, 12-14) ഭൂമി​യി​ലു​ളള അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അവർ ഈ ആലയത്തി​ന്റെ ഭൗമിക പ്രാകാ​ര​ങ്ങ​ളിൽ ഉപപു​രോ​ഹി​തൻമാ​രാ​യി സേവി​ക്കു​ന്നു. (1 പത്രൊസ്‌ 2:9) എന്നാൽ ഒരിക്കൽ അവർ ജയിച്ചു കഴിഞ്ഞാൽ, അവരും ആ സ്വർഗീയ അതിവി​ശു​ദ്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ക​യും ആരാധ​ന​ക്കാ​യു​ളള ആലയസ​മാന ക്രമീ​ക​ര​ണ​ത്തി​ന്റെ തൂണുകൾ പോലെ ഇളക്കാ​നാ​വാത്ത താങ്ങുകൾ ആയിത്തീ​രു​ക​യും ചെയ്യുന്നു. (എബ്രായർ 10:19; വെളി​പ്പാ​ടു 20:6) അവർ ‘ഒരിക്ക​ലും അവി​ടെ​നി​ന്നു പോകു’ന്നതിന്റെ ഒരപക​ട​വു​മില്ല.

23. (എ) ജയിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോട്‌ യേശു അടുത്ത​താ​യി എന്തു വാഗ്‌ദാ​നം ചെയ്യുന്നു? (ബി) ക്രിസ്‌തീയ ജേതാ​ക്ക​ളു​ടെ​മേൽ യഹോ​വ​യു​ടെ നാമവും പുതിയ യെരു​ശ​ലേ​മി​ന്റെ നാമവും എഴുതു​ന്ന​തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​കു​ന്നു?

23 യേശു ഇപ്രകാ​രം പറഞ്ഞു​കൊ​ണ്ടു തുടരു​ന്നു: “എന്റെ ദൈവ​ത്തി​ന്റെ നാമവും എന്റെ ദൈവ​ത്തി​ന്റെ പക്കൽനി​ന്നു, സ്വർഗ്ഗ​ത്തിൽനി​ന്നു​തന്നേ, ഇറങ്ങുന്ന പുതിയ യെരൂ​ശ​ലേം എന്ന എന്റെ ദൈവ​ത്തിൻ നഗരത്തി​ന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളി​പ്പാ​ടു 3:12ബി) അതെ, ഈ ജയിക്കു​ന്ന​വ​രു​ടെ​മേൽ അവരുടെ ദൈവ​വും യേശു​വി​ന്റെ ദൈവ​വു​മായ യഹോ​വ​യു​ടെ നാമം എഴുത​പ്പെ​ടു​ന്നു. യഹോ​വ​യും യേശു​വും രണ്ടു വ്യത്യസ്‌ത വ്യക്തി​ക​ളാ​ണെ​ന്നും ഒരു ത്രിമൂർത്തി ദൈവ​ത്തി​ന്റെ അഥവാ ത്രിത്വ​ത്തി​ന്റെ രണ്ടു ഭാഗങ്ങ​ള​ല്ലെ​ന്നും ഇതു വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു. (യോഹ​ന്നാൻ 14:28; 20:17) ഈ അഭിഷി​ക്തർ യഹോ​വ​ക്കു​ള​ള​വ​രാ​ണെന്ന്‌ എല്ലാ സൃഷ്ടി​യും അറിഞ്ഞേ മതിയാ​കൂ. അവർ അവന്റെ സാക്ഷി​ക​ളാ​കു​ന്നു. വിശ്വ​സ്‌ത​രായ മുഴു​മ​നു​ഷ്യ​വർഗ​ത്തി​ലും അതിന്റെ ഉദാര​മായ ഭരണം വ്യാപി​പ്പി​ക്കു​ന്നു​വെന്ന അർഥത്തിൽ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുന്ന സ്വർഗീ​യ​ന​ഗ​ര​മായ പുതിയ യെരൂ​ശ​ലേ​മി​ന്റെ നാമവും അവരു​ടെ​മേൽ എഴുത​പ്പെ​ടു​ന്നു. (വെളി​പ്പാ​ടു 21:9-14) ഭൗമി​ക​രായ എല്ലാ ക്രിസ്‌തീയ ചെമ്മരി​യാ​ടു​ക​ളും അങ്ങനെ ഈ അഭിഷിക്ത വിജയി​കൾ സ്വർഗീയ യെരു​ശ​ലേ​മാ​കുന്ന രാജ്യ​ത്തി​ന്റെ പൗരൻമാ​രാ​ണെ​ന്നും അറിയും.—സങ്കീർത്തനം 87:5, 6; മത്തായി 25:33, 34; ഫിലി​പ്പി​യർ 3:20; എബ്രായർ 12:22.

24. യേശു​വി​ന്റെ പുതിയ നാമം എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു, അതു വിശ്വ​സ്‌ത​രായ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളു​ടെ​മേൽ എഴുത​പ്പെ​ടു​ന്ന​തെ​ങ്ങനെ?

24 ഒടുവിൽ, അഭിഷിക്ത ജേതാ​ക്ക​ളു​ടെ​മേൽ യേശു​വി​ന്റെ പുതിയ നാമവും എഴുത​പ്പെ​ടു​ന്നു. ഇത്‌ യേശു​വി​ന്റെ പുതിയ ചുമത​ല​യെ​യും യഹോവ കൊടുത്ത അതുല്യ​മായ പദവി​ക​ളെ​യും പരാമർശി​ക്കു​ന്നു. (ഫിലി​പ്പി​യർ 2:9-11; വെളി​പ്പാ​ടു 19:12) മററാർക്കും ആ അനുഭ​വ​ങ്ങ​ളില്ല അഥവാ ആ പദവികൾ ഭരമേൽപ്പി​ച്ചി​ട്ടില്ല എന്ന അർഥത്തിൽ ആ നാമം മററാ​രും അറിയാൻ ഇടയാ​കു​ന്നില്ല. എന്നുവ​രി​കി​ലും, യേശു തന്റെ നാമം തന്റെ വിശ്വസ്‌ത സഹോ​ദ​രൻമാ​രു​ടെ​മേൽ എഴുതു​മ്പോൾ അവർ ആ സ്വർഗീയ മണ്ഡലത്തിൽ അവനോട്‌ ഒരു ഉററബ​ന്ധ​ത്തിൽ വരുന്നു, അവന്റെ പദവി​ക​ളിൽ പങ്കുകാ​രാ​വു​ക​പോ​ലും ചെയ്യുന്നു. (ലൂക്കൊസ്‌ 22:29, 30) ഈ പ്രബോ​ധനം ആവർത്തി​ച്ചു​കൊണ്ട്‌ അത്തരം അഭിഷി​ക്തർക്കു​ളള തന്റെ സന്ദേശം യേശു ഉപസം​ഹ​രി​ക്കു​ന്നത്‌ അതിശ​യമല്ല: “ആത്മാവു സഭക​ളോ​ടു പറയു​ന്നതു എന്തെന്നു ചെവി​യു​ള​ളവൻ കേൾക്കട്ടെ.”—വെളി​പ്പാ​ടു 3:13.

25. ഫില​ദെൽഫി​യ​യി​ലെ സഭയ്‌ക്ക്‌ യേശു നൽകിയ ബുദ്ധ്യു​പ​ദേ​ശ​ത്തി​നു പിന്നിലെ തത്ത്വം ഇന്നു വ്യക്തി​ഗ​ത​മാ​യി ഓരോ ക്രിസ്‌ത്യാ​നി​ക്കും ബാധക​മാ​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

25 ഫില​ദെൽഫി​യ​യി​ലെ വിശ്വസ്‌ത ക്രിസ്‌ത്യാ​നി​കൾക്ക്‌ ആ സന്ദേശം എന്തോരു മഹത്തായ പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നി​രി​ക്കണം! അതിനു തീർച്ച​യാ​യും, ഇന്നു കർത്താ​വി​ന്റെ ദിവസ​ത്തി​ലു​ളള യോഹ​ന്നാൻവർഗ​ത്തി​നു ശക്തമായ ഒരു പാഠമുണ്ട്‌. എങ്കിലും അതിലെ തത്ത്വങ്ങൾ അഭിഷി​ക്ത​നാ​യാ​ലും വേറെ ആടായാ​ലും വ്യക്തി​ഗ​ത​മാ​യി ഓരോ ക്രിസ്‌ത്യാ​നി​ക്കും പ്രധാ​ന​മാണ്‌. (യോഹ​ന്നാൻ 10:16) ഫില​ദെൽഫി​യ​യി​ലെ ആ ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത​തു​പോ​ലെ നാമോ​രോ​രു​ത്ത​രും രാജ്യ​ഫലം ഉത്‌പാ​ദി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നന്നായി​രി​ക്കും. നമു​ക്കെ​ല്ലാം കുറഞ്ഞ​പക്ഷം ഒരു അല്‌പം ശക്തിയുണ്ട്‌. നമു​ക്കെ​ല്ലാം യഹോ​വ​യു​ടെ സേവന​ത്തിൽ എന്തെങ്കി​ലും ചെയ്യാൻ കഴിയും. നമുക്ക്‌ ഈ ശക്തി ഉപയോ​ഗ​പ്പെ​ടു​ത്താം. വർധിച്ച രാജ്യ​പ​ദ​വി​കൾ സംബന്ധി​ച്ചാ​ണെ​ങ്കിൽ നമുക്കു​വേണ്ടി തുറക്കുന്ന ഏതു വാതി​ലി​ലൂ​ടെ​യും പ്രവേ​ശി​ക്കാൻ നമുക്കു ജാഗരൂ​ക​രാ​യി​രി​ക്കാം. അത്തരം ഒരു വാതിൽ തുറക്കാൻ നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​പോ​ലും ചെയ്യാം. (കൊ​ലൊ​സ്സ്യർ 4:2, 3) നാം യേശു​വി​ന്റെ സഹിഷ്‌ണു​ത​യു​ടെ മാതൃക പിന്തു​ട​രു​ക​യും അവന്റെ നാമത്തി​നു യോഗ്യ​രെന്നു തെളി​യി​ക്കു​ക​യും ചെയ്യു​മ്പോൾ, ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ സഭക​ളോ​ടു പറയു​ന്നതു കേൾക്കാ​നു​ളള കാതു നമുക്കു​മു​ണ്ടെന്നു നാം തെളി​യി​ക്കും.

[അടിക്കു​റി​പ്പു​കൾ]

a പൗലോസിന്റെ കാലത്തു കൊരി​ന്തി​ലെ യഹൂദ സിന്ന​ഗോ​ഗി​ന്റെ അധ്യക്ഷ​നായ സോസ്ഥ​നേസ്‌ ഒരു ക്രിസ്‌തീയ സഹോ​ദരൻ ആയിത്തീർന്നു.—പ്രവൃ​ത്തി​കൾ 18:17; 1 കൊരി​ന്ത്യർ 1:1.

b യോഹന്നാൻവർഗം പ്രസി​ദ്ധീ​ക​രി​ക്കുന്ന വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) മാസിക, ഈ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും പ്രസം​ഗ​വേ​ല​യിൽ ആവുന്നത്ര പൂർണ​മാ​യി പങ്കെടു​ക്കേ​ണ്ട​തി​ന്റെ​യും അടിയ​ന്തി​രത എടുത്തു​കാ​ട്ടു​ന്ന​തിൽ തുടർന്നി​രി​ക്കു​ന്നു; ഉദാഹ​ര​ണ​ത്തിന്‌, 1985 ഡിസംബർ 15 ലക്കത്തിലെ “വിസ്‌തൃ​ത​മാ​യി ദൈവ​രാ​ജ്യം ഘോഷി​ക്കുക,” “കൂടുതൽ കൊയ്‌തു​കാ​രു​ടെ അടിയ​ന്തി​രാ​വ​ശ്യം” എന്നീ ലേഖനങ്ങൾ കാണുക. ഒരു ‘തുറന്ന വാതി​ലി​ലൂ​ടെ’ മുഴു​സമയ സേവന​ത്തി​ലേക്കു പ്രവേ​ശി​ക്കാൻ 1987 ഫെബ്രു​വരി 1 ലക്കത്തിലെ “സുവാർത്ത ഘോഷി​ക്കാൻ നമ്മുടെ പരമാ​വധി ചെയ്യുക” എന്ന ലേഖന​ത്തിൽ ഊന്നൽനൽകി. അത്തരം സേവനം 1993 സേവന​വർഷ​ത്തി​ലെ ഒരു മാസത്തിൽ റിപ്പോർട്ടു​ചെയ്‌ത 8,90,231 പയനി​യർമാ​രു​ടെ ഒരു അത്യു​ച്ച​മു​ണ്ടാ​യി​രു​ന്നു.

c മക്ലിന്റോക്കിന്റെയും സ്‌​ട്രോം​ഗി​ന്റെ​യും സൈ​ക്ലോ​പ്പീ​ഡിയ (വാല്യം X, പേജ്‌ 519) റിപ്പോർട്ടു ചെയ്യുന്നു: “ആ വിശ്വാ​സ​ത്തി​ന്റെ ശ്രദ്ധേ​യ​മായ പുരോ​ഗതി പരി​ഭ്ര​മ​ത്തോ​ടെ വീക്ഷിച്ച വിജാ​തീയ പുരോ​ഹി​തൻമാർ ജനങ്ങളു​ടെ​യി​ട​യിൽ ഇളക്കി​വിട്ട ബഹളങ്ങ​ളാൽ ക്രിസ്‌ത്യാ​നി​ത്വം നിർബ​ന്ധ​മാ​യി ചക്രവർത്തി​മാ​രു​ടെ ശ്രദ്ധയിൽപ്പെട്ടു. തദനു​സ​രണം, മനുഷ്യ​രെ ദൈവ​ദ്വേ​ഷി​കൾ ആക്കിത്തീർത്ത ഈ പുതിയ ഉപദേ​ശത്തെ ക്രമേണ അടിച്ച​മർത്തു​ന്ന​തി​നു​വേണ്ടി ട്രാജൻ [പൊ.യു. 98-117] രാജശാ​സ​നങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്ന​തി​ലേക്കു നയിക്ക​പ്പെ​ടു​ക​യും ചെയ്‌തു. ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ത്വരി​ത​വി​ക​സ​ന​ത്തോ​ടും തത്‌ഫ​ല​മാ​യി തന്റെ പ്രദേ​ശ​ത്തു​ളള വിജാ​തീയ ജനതതി​യു​ടെ രോഷ​ത്തോ​ടും ബന്ധപ്പെട്ട കാര്യാ​ദി​ക​ളാൽ (റോമൻ പ്രവി​ശ്യ​യായ ആസ്യയു​ടെ വടക്കേ അതിരാ​യി കിടന്നി​രുന്ന) ബിഥു​ന്യ​യു​ടെ ഗവർണ​റായ യംഗർ പ്ലിനി​യു​ടെ ഭരണം സങ്കീർണ​മാ​ക്ക​പ്പെട്ടു.”

d ഹിസ്‌കിയാ എന്ന പേരിന്റെ അർഥം “യഹോവ ശക്തി​പ്പെ​ടു​ത്തു​ന്നു” എന്നാണ്‌. 2 രാജാ​ക്കൻമാർ 16:20-ന്റെ അടിക്കു​റി​പ്പു കാണുക, ന്യൂ വേൾഡ്‌ ട്രാൻസ്‌ലേഷൻ റഫറൻസ്‌ ബൈബിൾ.

[അധ്യയന ചോദ്യ​ങ്ങൾ]

[63-ാം പേജിലെ ചതുരം]

കുമ്പിടാൻ അനേകരെ സഹായി​ക്കു​ന്നു

സ്വർഗീയ രാജ്യം അവകാ​ശ​മാ​ക്കാ​നു​ളള 1,44,000 അഭിഷി​ക്ത​രിൽ 9,000-ത്തിൽ കുറവായ ഒരു ശേഷിപ്പ്‌ ആകുന്ന യോഹ​ന്നാൻവർഗം ഇനിയും ഭൂമി​യിൽ തങ്ങളുടെ ഗതി പൂർത്തി​യാ​ക്കാ​നു​ള​ള​താ​യി കാണ​പ്പെ​ടു​ന്നു. അതേസ​മയം മഹാപു​രു​ഷാ​രം 40,00,000-ത്തിലധി​ക​മു​ളള ഒരു ജനസമൂ​ഹ​മാ​യി വികസി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 7:4, 9) ഈ വലിയ വർധന​വു​ണ്ടാ​കാൻ എന്തു സഹായി​ച്ചി​രി​ക്കു​ന്നു? യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന വിവിധ സ്‌കൂ​ളു​കൾ വലിയ സംഭാവന ചെയ്‌തി​ട്ടുണ്ട്‌. ലൗകി​ക​ത​ത്ത്വ​ശാ​സ്‌ത്രങ്ങൾ പഠിപ്പി​ക്കു​ക​യും ബൈബി​ളി​നെ അവമതി​ക്കു​ക​യും ചെയ്യുന്ന ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സെമി​നാ​രി​ക​ളിൽനി​ന്നു വളരെ വിഭി​ന്ന​മാ​യി സാക്ഷി​ക​ളു​ടെ ഈ സ്‌കൂ​ളു​കൾ ദൈവ​വ​ച​ന​ത്തിൽ അഗാധ​മായ വിശ്വാ​സം നട്ടുവ​ളർത്തു​ന്നു. ശുദ്ധമായ ധാർമി​ക​ജീ​വി​ത​വും സമർപ്പിത ദൈവ​സേ​വ​ന​വും സംബന്ധിച്ച്‌ അതിന്റെ പ്രയുക്തി അവ പ്രകട​മാ​ക്കു​ന്നു. ലോക​വ്യാ​പ​ക​മാ​യി 1943 മുതൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓരോ സഭയും അതിന്റെ രാജ്യ​ഹാ​ളിൽ ഒരു പ്രാ​ദേ​ശിക ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ നടത്തുന്നു. ബൈബിൾ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഒരു ഏകീകൃത കാര്യ​പ​രി​പാ​ടി പിൻപ​റ​റി​ക്കൊ​ണ്ടു ലക്ഷങ്ങൾ ഓരോ വാരത്തി​ലും ഈ സ്‌കൂ​ളിൽ പങ്കെടു​ക്കു​ന്നു.

യഹോ​വ​യു​ടെ സാക്ഷികൾ 1959 മുതൽ സഭാമൂ​പ്പൻമാ​രെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രെ​യും പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു രാജ്യ​ശു​ശ്രൂ​ഷാ സ്‌കൂ​ളു​ക​ളും നടത്തി​യി​ട്ടുണ്ട്‌. കൂടാതെ, 1977 മുതൽ പയനിയർ സേവന സ്‌കൂ​ളു​കൾ ഒരു യഥാർഥ ഫില​ദെൽഫി​യൻ ആത്മാ​വോ​ടെ പ്രസം​ഗ​വേ​ല​യിൽ മുഴു​സ​മ​യ​വും യഹോ​വയെ സേവി​ക്കുന്ന 2,00,000-ത്തിലധി​കം സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രെ​യും പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. ലോക​വ​യ​ലിൽ പ്രത്യേക നിയമ​ന​ങ്ങൾക്കു​വേണ്ടി പുരു​ഷൻമാ​രായ സാക്ഷി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തിന്‌ 1987-ൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ ആരംഭി​ച്ചു.

യഹോ​വ​യു​ടെ സാക്ഷികൾ നടത്തുന്ന സ്‌കൂ​ളു​ക​ളിൽ മികച്ചതു വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെ​യാദ്‌ ആയിരു​ന്നി​ട്ടുണ്ട്‌. ന്യൂ​യോർക്ക്‌ സംസ്ഥാ​നത്തു സ്ഥിതി​ചെ​യ്യുന്ന ഈ മിഷനറി സ്‌കൂൾ 1943 മുതൽ മിക്കവാ​റും ഓരോ വർഷവും രണ്ടുപ​ററം വിദ്യാർഥി​കൾക്കു ബിരുദം നൽകി​യി​ട്ടുണ്ട്‌. മൊത്തം, വിദേശ മിഷനറി സേവന​ത്തി​നാ​യി അത്‌ യഹോ​വ​യു​ടെ 6,000-ത്തിലധി​കം ശുശ്രൂ​ഷ​കരെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു. ഈ സ്‌കൂ​ളി​ലെ ബിരു​ദ​ധാ​രി​കൾ നൂറിൽപ്പരം ദേശങ്ങ​ളിൽ സേവന​മ​നു​ഷ്‌ഠി​ച്ചി​ട്ടുണ്ട്‌, അവയിൽ പലതി​ലും രാജ്യ​വേല തുറക്കു​ന്ന​തിൽ അവർ ഉപകര​ണ​ങ്ങ​ളാ​യി​രു​ന്നു. ഏതാണ്ടു 40 വർഷങ്ങൾക്കു ശേഷവും മുൻമി​ഷ​ന​റി​മാ​രി​ല​നേ​ക​രും യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ആഗോ​ള​വി​കാ​സത്തെ ഉന്നമി​പ്പി​ക്കു​ന്ന​തിൽ പുതിയ മിഷന​റി​മാ​രോ​ടൊ​പ്പം പങ്കെടു​ത്തു​കൊണ്ട്‌ ഇപ്പോ​ഴും വേല​ചെ​യ്യു​ന്നു. ഇത്‌ എന്തോരു അത്ഭുത​ക​ര​മായ വികാ​സ​മാ​യി​രി​ക്കു​ന്നു!

[64-ാം പേജിലെ ചാർട്ട്‌]

വാഴുന്ന രാജാ​വായ യേശു 1919-ൽ ക്രിസ്‌തീയ സേവന​ത്തി​നു​വേണ്ടി അവസര​ത്തി​ന്റെ ഒരു വാതിൽ തുറന്നു​കൊ​ടു​ത്തു. സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു വർധിച്ച സംഖ്യ ആ അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

വർഷം പ്രസംഗം എത്തിയ പ്രസം​ഗ​ത്തിൽ മുഴുസമയ

ദേശങ്ങൾ പങ്കെടുത്ത പ്രസംഗകർ e

ക്രിസ്‌ത്യാനികൾ f

1918 14 3,868 591

1928 32 23,988 1,883

1938 52 47,143 4,112

1948 96 2,30,532 8,994

1958 175 7,17,088 23,772

1968 200 11,55,826 63,871

1978 205 20,86,698 1,15,389

1993 231 44,83,900 6,23,006

[അടിക്കു​റി​പ്പു​കൾ]

e മേൽപ്പറഞ്ഞ സംഖ്യകൾ പ്രതി​മാസ ശരാശ​രി​ക​ളാണ്‌.

f മേൽപ്പറഞ്ഞ സംഖ്യകൾ പ്രതി​മാസ ശരാശ​രി​ക​ളാണ്‌.

[65-ാം പേജിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷി​ക​ളു​ടെ വേല പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യു​ള​ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രസം​ഗ​ത്തി​നും പഠിപ്പി​ക്ക​ലി​നും അവർ ചെലവ​ഴി​ച്ചി​ട്ടു​ളള മണിക്കൂ​റു​ക​ളും ആളുക​ളു​ടെ ഭവനങ്ങ​ളിൽ അവർ നടത്തി​യി​ട്ടു​ളള സൗജന്യ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ ഭീമമായ സംഖ്യ​യും പരിഗ​ണി​ക്കുക.

പ്രസം​ഗ​വേ​ല​യിൽ നടത്തപ്പെട്ട

ചെലവ​ഴിച്ച ബൈബിൾ

മണിക്കൂർ അധ്യയനങ്ങൾ

വർഷം (വാർഷിക മൊത്തം) (മാസശ​രാ​ശരി) 1918 19,116 രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല

1928 28,66,164 രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല

1938 1,05,72,086 രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല

1948 4,98,32,205 1,30,281

1958 11,03,90,944 5,08,320

1968 20,86,66,762 9,77,503

1978 30,72,72,262 12,57,084

1993 105,73,41,972 45,15,587

[59-ാം പേജിലെ ചിത്രം]

ഒന്നാം നൂററാ​ണ്ടി​ലെ ഒരു റോമൻ താക്കോൽ